Friday, September 12, 2008

ബെല്ലി ഡാന്‍സ്

പതിനൊന്നു വയസ്സില്‍ തുടങ്ങിയതാ ഈ പ്രയാണം.....
ഫസ്റ്റ് ഫോമില്‍ തൊട്ടു തുടങ്ങി... വീട്ടില്‍ നിന്നുള്ള യാത്ര...
അങ്ങിനെ... ചെരുവത്താനിയില്‍ നിന്നു ത്രിസ്സിവപെരൂര്‍ക്കും, അവിടെ നിന്നു സെകുന്ടെരബാദ്, മദിരാശി..... അങ്ങിനെ പോയി പോയി.... ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍...... അറബി നാട്ടിലും..... യൂറോപ്പിലും.......
അവസാനം ..... ത്രിശ്ശിവപേരൂരില്‍ ഒരു തട്ടകം.... കണ്ടെത്തി.....
പല സ്തലങ്ങള്‍...... പല അനുഭവങ്ങള്‍.....
സുഖങ്ങള്‍.... ദു:ഖങ്ങള്‍........
കുറച്ചു നാളായി.... പരമ സുഖം......
പക്ഷെ.... ഞാ‍ന്‍..... ശരിക്കും ആനന്ദിക്കുന്നതു... മസ്കറ്റില്‍ തന്നെ.....
അവിടുത്തെ ഓര്‍മകള്‍..... മനസ്സില്‍ നിന്ന് മായുന്നില്ല.....

ബെല്ലി ഡാന്‍സ് കണ്ടിട്ടെത്ര നാളായി......
ഡ്രാഫ്റ്റ് ബീര്‍ കുടിച്ച നാളുകള്‍... മറന്നു....
കെന്റ്ക്കി ചിക്കനും, പിസയും, ഗ്രീക്കു കാരുടെ സ്പെഷല്‍.... ഷവര്‍മയും....അറേബ്യന്‍.... കാവയും..... എല്ലാം എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നു....
ഒന്നും ഞാന്‍ മറന്നിട്ടില്ല.... എന്റെ മണലാരണ്യമേ......
ഞാന്‍ അങ്ങോട്ട് വരട്ടെ...... ഒരു വര്‍ഷം കൂടി നിന്നെ പുകരാന്‍.......
[തുടര്‍ന്നേക്കാം]
ബെല്ലി ഡാന്‍സിന്റെ പ്രതികരനന്ഗ്ന്ങള്‍ വായിച്ചപ്പോള്‍ കുറച്ചും കൂടി എഴുതാമെന്ന് കരുതി...
ബെല്ലി ഡാന്‍സ് കണ്ടിട്ടില്ലത്തവരാ പലരും എന്നോട് പ്രതികരിച്ചത്.... ഒരാളൊഴികെ....
ഈ ഡാന്‍സ് ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് വഴി ഇതില്‍ കൂടി പബ്ലിഷ് ചെയ്യാം .... അല്ലെങ്കില്‍ ലിങ്ക് ചേര്‍ക്കാം.....
ബെല്ലി ഡാന്‍സ് ഇപ്പോള്‍ അറേബ്യന്‍ സ്റ്റൈല്‍ അല്ലാതെ മറ്റു പല ഭാഷ ക്കൊത്തും .... ചിട്ടപ്പെടുത്തിയിട്ടുണ്ട്....
എന്തായാലും നേരില്‍ കാണുന്ന സുഖം സ്ക്രീനില്‍ കിട്ടുകയില്ലല്ലോ....
എന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിക്കട്ടെ....
ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വടിച്ച്ചിട്ടുള്ളത് മസ്കട്ടിലാണ്..... അറബി നാട്ടില്‍ ഏറ്റവും ആദ്യം ഡിസ്കോ അരങ്ങേറിയത് ഇവിടെയാണ്‌...
ആദ്യ ദിവസം തന്നെ ഞാന്‍ ഡിസ്കോ യില്‍ പങ്കെടുത്തു.... ആടി തകര്‍ക്കാന്‍ പോയി.... ജീവിതത്തില്‍ ആദ്യമായി അന്നായിരുന്നു ഡിസ്കോ ഹാളില്‍ പ്രവേശിച്ചത്‌..... കൌണ്ടറില്‍ പണം അടച്ചതിനു ശേഷമാണ് മനസ്സിലായത്..... അവിടെ കപ്പിള്‍സ്നു മാത്രമെ പ്രവേശനമുള്ളൂ എന്ന്.....
ഞാന്‍ ആകെ വിഷമിച്ചു......
അപ്പോഴാ മനസ്സിലായത്.... എനിക്ക് നിരാശപ്പെറെന്റെന്നു...
ഒറ്റയ്ക്ക് വരുന്നരുടെ കൂടെ ആടാന്‍ അവിടെ ആളുകളുണ്ടെന്ന്.....
അതായത് എന്നെ പോലെ ഒറ്റയ്ക്ക് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും അവിടെ കാണാം......
അങ്ങിനെ ഒരാളുമായി ഡിസ്ക്കോ ഹാളില്‍ പ്രവേശിച്ചു..... പാട്ടിനൊത്ത് നൃത്തം വെക്കുക തന്നെ.... പിന്നെ ഡാന്‍സിന്റെ ദിസിപ്ലിനൊക്കെ പിന്നീടഭ്യസിച്ചു......
ജോലി സംഭന്ധമായി ലോകം മുഴുവന്‍ ചുറ്റെണ്ടി വന്ന എനിക്ക് പല സ്ഥലങ്ങളിലും എനിക്കിഷ്ടപെട്ട ഡാന്‍സുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു ......
എനിക്കിഷ്ടപെട്ട യൂറോപ്യന്‍ നഗരം ജര്‍മനിയിലെ വീസ്ബാടെന്‍ ആയിരുന്നു.....
അവിടുത്തെ കഥകള്‍ പിന്നെടുഴുതാം.....
ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പോലും .......... എനിക്ക് ഗള്‍ഫിന്റെ സുഖം കിട്ടിയിട്ടില്ല....
[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന്‌ വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]