Wednesday, November 4, 2009

PROBUS CLUB MEETING ON 4TH NOV 09

ഇന്ന് പ്രോബസ്സ് ക്ലബ്ബിന്റെ മീറ്റിങ്ങ് ആയിരുന്നു. മുഖ്യാതിഥി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ഡോക്ടര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ആയിരുന്നു. അദ്ദേഹം “വിശ്രമകാലത്തെ വെല്ലുവിളികള്‍“ എന്ന വിഷയത്തെപറ്റി സംസാരിച്ചു.

സാധാരണ എല്ലാ പ്രതിമാസ മീറ്റിങ്ങുകളിലും ഇത് പോലെ ഒരു ഗസ്റ്റ് സ്പീക്കറെ കൊണ്ട് വരാറുണ്ട്. കഴിഞ്ഞ മീറ്റിങ്ങില്‍ ഞങ്ങളുടെ തന്നെ മെംബറായ ഡോ ആന്‍ഡ്രൂസ് [ഒപ്താമോളജിസ്റ്റ്] സാധാരണ കാണാറുള്ള നേത്ര രോഗങ്ങളെപറ്റി സംസാരിച്ചു.

അടുത്ത മീറ്റിങ്ങിന് പ്രശസ്ത എഴുത്തുകാരനും, ടിവി അവതാരകനും, സിനിമാ സീരിയല്‍ നടനും എന്റെ സഹോദരനും ആയ വി. കെ. ശ്രീരാമനെ കൊണ്ട് വരുവാന്‍ അംഗങ്ങള്‍ എന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഞാന്‍ എന്റെ ബ്ലൊഗില്‍ ഈ പ്രസ്തുക ക്ലബ്ബിനെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. പ്രോബസ് മീന്‍സ് Professionals and Business men.

ഞാന്‍ വീണ്ടും ഞങ്ങളുടെ ക്ലബ്ബിനെ കുറിച്ചെഴുതാം. എല്ലാ മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഹോട്ടല്‍ പേള്‍ റീജന്‍സി [വാരിയം ലയിന്‍ തൃശ്ശൂര്‍] യില്‍ വൈകിട്ട് കൂടുന്നു. മീറ്റിങ്ങിന് ശേഷം ഡിന്നറോട് കൂടി യോഗം അവസാനിക്കുന്നു.

പ്രസിഡണ്ട് ശ്രീ: സി ഏ റാഫേല്‍, സെക്രട്ടറി ജയപ്രകാശ് വെട്ടിയാട്ടില്‍ [ഞാന്‍ തന്നെ] എന്നിവരാണ് പ്രധാന ഓഫീസ് ബെയറേര്‍സ്.