Tuesday, March 31, 2009

കൊഴുവയുണ്ടോ ആശാനേ?


കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.

എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

എടോ ജയപ്രകാശ്..... എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളീക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.
ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ബീനാമ്മക്ക് വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.
ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

25 കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........
എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

പക്ഷെ എനിക്കെങ്കില് എന്റെ ബീനാമ്മയെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍..

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

കൊഴുവയുണ്ടോ ആശാനേ? വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ബീനാമ്മക്ക് രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...

ഈ അറ്ക്ക്യയുടെ കഥ പറയുമ്പോള്‍ ഒരു പാട് പറയുവാനുണ്ട്.
മസ്കറ്റില്‍ അതിനെ സുറുമാ [കിങ്ങ് ഫിഷ്] എന്നാ പറയുക.. അത് ഒരു വലിയ സ്റ്റോറി ആണ്. ഞാനൊരു സുലൈമാനി ഇട്ടിട്ട് വരാം. ബാക്കി അതിന് ശേഷമെഴുതാം...

[തുടരും]

Tuesday, March 24, 2009

keezhthrikkovil temple

Posted by Picasa

മീനച്ചൂടില്‍ കഴിക്കൂ

മീനച്ചൂടില്‍ ദാഹമകറ്റാന്‍ കഴിക്കൂ തണ്ണീര്‍ മത്തന്‍. തൃശ്ശിവപേരൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ തണ്ണീര്‍ മത്തന്റെ കൂമ്പാരം എല്ലായിടത്തും കാണാം. ചിലയിടത്ത് അത് ജ്യൂസ് ആക്കി ലഭിക്കും.

ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കണ്ടതാണ്. ഒന്ന് വാങ്ങിക്കണം എന്ന് തോന്നി. പക്ഷെ നടത്തം അവസാനിപ്പിക്കേണ്ടി വരുമെന്നതിനാല്‍ വാങ്ങിയില്ല. കണ്ടിട്ട് ദാഹശമനം നടത്തി.

തൃശ്ശൂര്‍ പട്ടണത്തിലെ റോടുകളെല്ലാം പൊളിച്ച് പണിതു. മിക്ക സ്ഥലത്തും കാനകള്‍ കെട്ടി സ്ലാബുകള്‍ ഇട്ട് കൊണ്ടിരിക്കുന്നു. സ്വരാജ് റൌണ്ടില്‍ നിന്ന് എന്റെ വീട് വരെ വളരെ നല്ല റോഡായി. കാല്‍ നടത്തത്തിന്നും, വാഹന സവാരിക്കും വളരെ സുഖം.

കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കവലയിലേക്കോ, തൃശ്ശൂര്‍ പ്രധാന പട്ടണപ്രദേശത്തേക്കോ 5 മിനിട്ട് കൊണ്ട് പാഞ്ഞെത്താം. പണ്ടൊക്കെ കുണ്ടും കുഴിയുമുള്ളതിനാല്‍ ആഴ്ചയിലൊരിക്കലേ ഷോപ്പിങ്ങ് ഉണ്ടായിരുന്നുള്ളൂ..
ഇപ്പോ മിനിട്ട് മിനിട്ടിന് ടൌണില്‍ പോയി വരുന്നു.
++ തൃശ്ശൂര്‍ പൂരം അടുത്ത് വന്ന് തുടങ്ങിയെങ്കിലും റൌണ്ടിലെ റോഡുകള്‍ നന്നാക്കി തുടങ്ങിയിട്ടില്ല. പാറമേക്കാവ് ക്ഷേത്രത്തിന്റെ അടുത്തുള്ള സബെവേയുടെ നിര്‍മ്മാണം കഴിഞ്ഞാലുടന്‍ റോഡ് പണി തുടങ്ങുമെന്ന് കരുതുന്നു. റൌണ്ടിലെ സവാരി ഇപ്പോള്‍ സുഖമമല്ല. പൂരമാകുമ്പോഴെക്കും ശരിയാകുമെന്ന് കരുതുന്നു.
ഞാന്‍ കാലത്ത് ഓരോ ദിവസവും ഓരോ റൂട്ടിലാണ് നടത്തം. വീട്ടില്‍ ശ്രീമതി പറയും ഇത്ര തിരക്കുള്ള റോട്ടില്‍ കൂടിയെന്തിനാ നടത്തമെന്ന്. പല സ്ഥലത്തും സ്ലാബിടാത്ത കാനകളുണ്ട്. നോക്കി നടക്കണേ എന്നെല്ലാം പറയും. ഞാന്‍ നടന്ന് വരുന്നത് വരെ അവള്‍ക്ക് അങ്കലാപ്പാണ്.
നേരേ തങ്കമണി കയറ്റം കഴിഞ്ഞ് വലത്ത് തിരിഞ്ഞ് സോമില്‍ റോട് വഴി പോയി അച്ചന്‍ തേവരെ തൊഴുത്, നേരെ റെയില്‍ വേ ട്രാക്കിനടുത്തുള്ള കീഴ് തൃക്കോവില്‍ ശിവനെ തൊഴുത്, ക്ഷേത്രക്കുളത്തിന്റെ അരികില്‍ കൂടി നടന്ന്, ഐശ്വര്യ ഗാര്‍ഡന്‍ വഴി വീണ്ടും സോമില്‍ റോഡ് വഴി കാഞ്ഞിരങ്ങാടി കടന്ന് കുറുപ്പത്ത് തോപ്പില്‍ കൂടി, എസ് എന്‍ റോട്ടില്‍ കൂടി നടന്ന് എലൈറ്റ് ആശുപതിക്ക് മുന്‍പിലുള്ള ശ്രീമാഹേശ്വരക്ഷേത്രത്തില്‍ തൊഴുത്, നേരെ കസ്തൂര്‍ബ ലയിനില്‍ പ്രവേശിച്ച് കണ്ണന്‍ കുളങ്ങര വഴി അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ തൊഴുത് നേരെ ശക്തന്‍ മുസ്ലീം പള്ളിക്ക് മുന്‍ വശം കൂടി നടന്നാല്‍ തിരിച്ച് നമ്മുടെ വീട്ടിലെത്താമല്ലോ എന്ന് എന്റെ ശ്രീമതി പറയും. ഈ വഴിക്കായാല്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. മാത്രവുമല്ല. പൊളിയൂഷന്‍ താരതമ്യേനെ കുറച്ചും.
പക്ഷെ എനിക്ക് തിരക്കുള്ള റോടാണ് ഇഷ്ടം. ബസ്സുകളുടെ ചീറിപ്പാഞ്ഞുള്ള ഓട്ടം എനിക്ക് പ്രശ്നമല്ല. പക്ഷെ അതിന്റെ എയര്‍ ഹോണ്‍ അടി കേട്ട് കേട്ട് എന്റെ ചെവി ഏതാണ്ട് ഒരു പരുവമായി ഇപ്പോള്‍.
ചില ബസ്സ് ഡ്രൈവേഴ്സ് വെറുതെ ഹോണ്‍ അടിച്ച് കൊണ്ടിരിക്കും. ബസ്സ് വരുന്നത് കണ്ടാല്‍ ഞാന്‍ ചെവി പൊത്തും. ചില ദിവസങ്ങളില്‍ ചെവിയില്‍ പഞ്ഞി തിരുകും.
വീട്ട് കാരി ചോദിക്കും എന്തിനാ ഈ മെനക്കേടൊക്കെ. ബസ്സ് റൂട്ടില്ലാത്ത റോടുകളാണല്ലോ മുകളില്‍ പറഞ്ഞിരിക്കുന്നത്. അതിലേ പോയാല്‍ മതിയില്ലേ എന്ന്...
എനിക്കങ്ങിനെ ഓള് പറേണ് കേള്‍ക്കാന്‍ മനസ്സില്ല ഇപ്പോള്‍. ഇനി കാനയില്‍ ചാടി കാലൊടിയാനോ, അതോ ബസ്സിടിച്ച് മയ്യത്താവാനോ ഒക്കെയാണ് തലവര എങ്കില്‍ നമുക്കതിനെ മറികടക്കാനാകില്ലല്ലോ.
++ വൈകുന്നേരം നടന്ന് വരുന്ന ഒരു വഴിയില്‍ പാമ്പിന്റെ ശല്യം കൂടുതലാ. അതിനാല്‍ പണ്ട് സ്കൂട്ടറെടുത്ത് ആ വഴിയരികില്‍ വെച്ച് പിന്നെ നടത്തം തുടരും. തിരിച്ച് വരുമ്പോള്‍ രാത്രിയാകയാല്‍ ആ ഭാഗം മാത്രം സ്കൂട്ടറില്‍ വരും. ആ ഇട വഴി വീട്ടിന്റെ തൊട്ടടുത്താ. ഞാന്‍ അങ്ങിനെ ചെയ്യുന്നത് കണ്ട് തൊട്ട് വര്‍ക്ക് ഷോപ്പിലെ പിള്ളേര്‍ എന്നെ കളിയാക്കും.
അവരോട് ഞാന്‍ കാര്യം പറഞ്ഞെങ്കിലും അവര്‍ ശ്രദ്ധിച്ചില്ലാ..
ഈ ഇടവഴിയില്‍ വെളിച്ചം തീരെ കുറവാണ്, തന്നെയുമല്ല രണ്ട് വശവും ഉയര്‍ന്ന് നില്‍ക്കുന്ന പുല്ലുകളും.
ഒരു ദിവസം സ്കൂട്ടറില്‍ വരുമ്പോളും പാമ്പ് കുറുകെ വരുന്നത് കണ്ട്. ഞാന്‍ പെട്ടെന്ന് എന്താ ചെയ്യതെന്ന് ഓര്‍മ്മയില്ലാ. വീട്ടുകാരി പറഞ്ഞു അങ്ങിനെ വരുമ്പോള്‍ വാഹനം നിര്‍ത്തരുതെന്ന് പറഞ്ഞു.
പക്ഷെ വാഹനം നിര്‍ത്താതെ വന്നാല്‍ അതിന്റെ മേല് കയറില്ലേ എന്ന് ചോദിച്ചപ്പോള്‍, കയറിക്കോട്ടേ എന്ന് പറഞ്ഞു.
എനിക്ക് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നതിഷ്ടമല്ലാ.. അപ്പോള്‍ അവള് പറഞ്ഞു, വൈകുന്നേരമാകുമ്പോഴെക്കും വീടെത്താന്‍.
എനിക്ക് അച്ചന്‍ തേവര്‍ അമ്പലത്തിലെ തൃപ്പുക കഴിഞ്ഞ അല്പം ശര്‍ക്കര പായസം തിന്നാതെ വരാന്‍ മനസ്സ് വരില്ല. മിക്ക ദിവസവും തേവരെ കണ്ട് വണങ്ങും.
പാമ്പിനെ പേടിച്ച് രാത്രിയിലുള്ള നടത്തം നിര്‍ത്താനായില്ല. വിഷയം ചേച്ചിയോട് പറഞ്ഞു. ചേച്ചി മോനോടോതി....... എടാ ഉണ്ണീ നീ ശിവക്ഷേത്ര ദര്‍ശനം കഴിഞ്ഞല്ലേ എന്നും വീട്ടിലേക്ക് മടങ്ങുന്നത്. നിന്നെ പാമ്പ് കടിക്കില്ല. അഥവാ അറിയാതെ അതിനെ ചവിട്ടിയാല്‍ പോലും.
അതില്‍ പിന്നെ എനിക്ക് ധൈര്യമായി. എനിക്ക് ജന്മം തന്ന ആളുടെ വാക്കുകള്‍ ഞാന്‍ അതേപടി മനസ്സില്‍ വെച്ചു. സധൈര്യം എന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോ എനിക്ക് പാമ്പിനെയല്ല ലോകത്താരെയും ഭയമില്ല.
വെറുതെ നടക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അതും ചേച്ചി പറഞ്ഞതാണ്. എന്റെ ചേച്ചി ഇന്നില്ല. രണ്ട് കൊല്ലം മുന്‍പ് എണ്‍പത്താറാമത്തെ വയസ്സില്‍ അന്തരിച്ചു.
അപ്പോള്‍ മീനച്ചൂടിന്റെ കഥ പറഞ്ഞ് എങ്ങോ എത്തി....
ഈ ചൂട് കാലത്ത് പൂങ്കുന്നത്ത് ഫ്രീ സമ്പാരവും കിട്ടാനുണ്ട്. നാളെ ആ വഴിക്കാകാം നടത്തം............>>>>>>>>>


Posted by Picasa

Wednesday, March 18, 2009

MY NEIGHBOUR GIRL

THIS IS CHIDU. MY NEIGHBOUR GIRL.
AS THE MOZHI KEYMAN STOPPED WORKING, I CANNOT TELL U MUCH ABOUT HER.
LET ME REBOOT THE SYSTEM AND COME BACK.
CHIDU LOVES EATING ALWAYS. SOME THING LIKE CORN FLAKE OR KARU MURU STUFFS. SHE IS A CUTE BIRD AND THE LOVE OF MY BROTHER V K SREERAMAN. ALL THE KIDS ARE WELCOME. BUT CHIDU'S STAND IS SOME THING SPECIAL.
SEE HOW SHE IS POSING TO ME. SHE SITS AT OUR UMMARAM - CHAARUPADI.
SHE USUALLY DO NOT COME FOR DANCING AND PLAYING WITH OTHER KIDS. SHE IS ALWAYS INSDE OF OUR HOME. IF MY BRO IS NOT THERE,SHE WILL BE WITH GEETHA SREERAMAN. COMPANY WITH ME IS NOT THAT STRONG. BUT SHE IS FRIENDLY WITH ME. I HAD BROUGHT FOR HER BANGLES AND PEEPPI FROM KAPLIANGAD BHARANI. I COULD NOT SEE HER ON THAT DAY AS I REACHED HOME BIT LATE. AND THE FOLLOWING DAY I HAD TO RUSH TO TRICHUR EARLY. NOW I SHOULD BE MEETING HER ONLY AFTER A WEEK. I USUALLY DO NOT GO TO MY THARAVAADU. IF THERE IS SOME THING SPECIAL OR NEARBY I WILL BE INVITED. I SHALL BE GOING THERE PROBABLY NEXT WEEK FOR DELIVERING INVITATION OF JAYESH'S WEDDING ENGAGEMENT. AND SHALL BE MEETING THIS KID AND OTHER KIDDIES......... AND HV FUN WITH THEM.
THATZ ALL FOR THE TIME BEING.
C U SOON
BYE
TAKE CARE
YOURS JP


Posted by Picasa

Tuesday, March 17, 2009

നേദ്യമൊന്നുമില്ലേ ഇന്ന് അപ്പൂപ്പാ........

ഇത് സാന്ദ്ര.. സാന്ദ്രക്കുട്ടീ എന്ന് അംബലത്തില്‍ വരുന്നവര് വിളിക്കും. സാധാരണ ദീപാരാധന സമയത്താണ് വരിക പതിവ്.. കുറച്ച് നാളായി ആളെ കാണാനുണ്ടായിരുന്നില്ല...
“എവിടെയായിരുന്നു സാന്ദ്രക്കുട്ടീ............ നീ.............”
“കുറെ നാളായല്ലോ കണ്ടിട്ട്..................”
“ഞാനെന്റെ അച്ചന്റെ വീട്ടിലായിരുന്നു...............”
‘പിന്നെ എന്തോക്കെയാ വിശേഷം..........?
എന്റെ സ്കൂള്‍ അടക്കാറായി..............‘
അപ്പോ ഇനി അടുത്ത കൊല്ലം ഏത് ക്ലാസ്സിലേക്കാ...........
“അടുത്ത കൊല്ലം ഞാന്‍ ഫസ്റ്റ് സ്റ്റാന്‍ഡേഡിലിക്ക്.............”
“ഏത് സ്കൂളിലാ നിന്നെ ചേര്‍ത്ത്യേത്..............”
‘ഞാന്‍ ഭവാന്‍സിലാ....... ഇപ്പോള്‍.................’
“അപ്പോ അവിടെത്തന്നെയാണ്.........................”
ഞാനും സാന്ദ്രക്കുട്ടിയുമായി അടുപ്പത്തിലാ.........എന്റെ കൂടെ ക്ഷേത്രം പ്രദക്ഷിണം വെക്കാനും... തിണ്ണയിലിരുന്ന് വര്‍ത്തമാനം പറയാനും, പിന്നെ അല്ലറചില്ലറ ജോലിയില്‍ സഹായിക്കാനും, കൂട്ടിനുണ്ട് ഇവള്‍ എപ്പോളും....
ഉണ്ണിയേട്ടന്റെ പേരക്കുട്ടിയാ... എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓടി കൊണ്ടിരിക്കും....
എന്റെ കൂടെയാണെന്നറിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന് വേവലാതി ഇല്ല.. അച്ചന്‍ തേവര്‍ അംബലത്തില്‍ വരുന്ന എല്ലാ കുട്ടികളും എന്നോട് വലിയ കമ്പനിയാ..
അംബലമെല്ലാം അടച്ചു തുടങ്ങി. കഴകക്കാരനും, കാര്യക്കാരനും, മേല്‍ ശാന്തിയും എല്ലാം പോകാനൊരുങ്ങിത്തുടങ്ങി... ഞാന്‍ മാത്രം അങ്ങിനെ അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു.
വീട്ടില്‍ ബീനാ‍മ്മയുടെ സീരിയല്‍ കാണുന്നതിന്നിടയിലേക്കുള്ള പ്രവാഹത്തിനേക്കാളും നല്ലത് തേവരുടെ നടയിലിരുന്നു സാന്ദ്രക്കുട്ടിയോട് സൊള്ളുന്നത് തന്നെ...........
പിന്നെ....... അപ്പൂപ്പാ........... നിക്ക് പോണം.........
നിവേദ്യമൊന്നുമില്ലേ..................?
മോളൂട്ടി ചോദിക്കണ് കേട്ടില്ലേ സുകുമാരേട്ടാ.............
സാന്ദ്രക്കുട്ടി കാര്യമായി വൈകിട്ട് ദീപാരാധന സമയത്ത് വരുന്നത്... ശര്‍ക്കര പായസം കഴിക്കാനാണ്.. ഞാന്‍ സൊറ പറയുന്നതിന്നിടയില്‍ നിവേദ്യം തിടപ്പള്ളിയില്‍ നിന്നെടുത്ത് വെക്കാന്‍ മറന്നു....
അല്പസമയത്തിന്നുള്ളില്‍ നിവേദ്യം എത്തി...... ആലില പറിച്ച് സാന്ദ്രക്കുട്ടിക്ക് ആദ്യം വിളമ്പി.. പിന്നെ എനിക്ക്, പിന്നെ ഉണ്ണ്യേട്ടന്, സുകുമാരേട്ടന്, ദാസേട്ടന്....
സാധാരണ ബാക്കി വരുന്നത് മുഴുവന്‍ ഞാന്‍ കഴിക്കും... എനിക്ക് ശര്‍ക്കര പായസം വലിയ ഇഷ്ടമാണ്. പിന്നെ ഭഗവാന്റ പ്രസാദമല്ലേ... കളയാനൊക്കുകയില്ലല്ലോ>>>
ദീപാരാധന കഴിഞ്ഞാല്‍...... അല്പം കഴിഞ്ഞ് 7 1/4 ന് തൃപ്പുക കഴിഞ്ഞാലേ നിവേദ്യം പുറത്തേക്ക് കിട്ടുകയുള്ളൂ.......
സാന്ദ്രക്കുട്ടി ആ നിവേദ്യവും കാത്ത് എന്നോട് ഓരോന്നും പറഞ്ഞിരിക്കും. ഇടക്കവളുടെ ഫോട്ടോ എടുത്ത് കാണിക്കണം.....
അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ വന്നോളൂ.... നിവേദ്യം തരാം............
മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിച്ച ഉണ്ണിയപ്പവും, മുപ്പെട്ട് ശനിയാഴ്ച ഹനുമാന്‍ സ്വാമിക്ക് നേദിച്ച വടയും, അവില്‍ നിവേദ്യവും പ്രസാദമായി തരാം.........
പിന്നെ സമൃദ്ധിയായി ശര്‍ക്കര പായസവും.............
പിന്നെ തിരുവാതിര നാളില്‍ അന്ന ദാനവും................................
Posted by Picasa

Saturday, March 14, 2009

THE PERSON BEHIND MY SUCCSESS

THE PERSON BEHIND MY SUCCSESS. HE IS MR ZAINUDEEN K M WHO TOOK ME TO GULF.
I AM IN THIS POSITION NOW WITH HIS MERCY.
എന്നെ ഞാനാക്കിയ മഹാ മനസ്കന്‍.. ഇദ്ദേഹമാണെന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോയത്. ഈ കാണുന്ന എന്റെ എല്ലാ സ്വപ്നങ്ങളും, സ്വത്തുക്കളും അദ്ദേഹത്തിന്റെ സഹായത്താല്‍ ആര്‍ജ്ജിച്ചിട്ടുള്ളതാണ്.
ഈ ലോകത്തില്‍ എനിക്ക് ഏറ്റവും കടപ്പാടും സ്നേഹവും ഇദ്ദേഹത്തോട് മാത്രമാണ്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.....
ഞാന്‍ ഇന്ന് അദ്ദേഹത്തെ കണ്ടിരുന്നു. പലപ്പോഴും കാണാറുണ്ടെങ്കിലും, ഇന്ന് അദ്ദേഹത്തിന് നല്ല പ്രസരിപ്പും ഉന്മേഷവും കണ്ടു...
അദ്ദേഹവും എന്നെപ്പോലെ തന്നെ vrs എടുത്ത് നാട്ടില്‍ സസുഖം വാഴുന്നു. ഞാന്‍ തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയെങ്കിലും അദ്ദേഹം നാട്ടില്‍ തന്നെ. കുന്നംകുളത്തിന്നടുത്ത ചെറുവത്താനിയില്‍..............
ഇന്ന് അദ്ദേഹത്തിനെ അനുജന്‍ മൊയ്തുട്ടിയുടെ മകള്‍ മുനീറയുടെ നിക്കാഹ് ആയിരുന്നു. വടക്കേക്കാട് K P Namboothiri's Auditorium ത്തില്‍ വെച്ചായിരുന്നു ചടങ്ങ്.....
ഞാന്‍ കൂടെ കൂടെ നാട്ടില്‍ പോയി അദ്ദേഹത്തെ കാണാറുണ്ട്. ഞാനും പലരേയും ഗള്‍ഫില്‍ കൊണ്ട് പോയിട്ടുണ്ടെങ്കിലും അവരാരും എന്നെ കാണാന്‍ വരാറോ, എന്നോട് സൌഹൃദം പങ്കിടാറോ ഇല്ലാ.......
എനിക്കതില്‍ പരാതി ഇല്ല.. നമ്മള്‍ നമ്മുടെ കടമ ചെയ്യുന്നു.
ഭഗവത് ഗീതയില്‍ പറഞ്ഞ പോലെ.....
കര്‍മ്മണ്യേ വാധികാരസ്തേ....
മാ ഫലേഷു കദാചനാ.......”
കര്‍മ്മം ചെയ്യുക..... പ്രതിഫലം ഇഛിക്കാതെ...........
++
Posted by Picasa

Friday, March 13, 2009

നേരില്‍ ക്ണ്ട ആദ്യത്തെ ബ്ലോഗര്‍

ഞാന്‍ ബ്ലോഗില്‍ സജീവമായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. പക്ഷെ ഒരു പാട് സുഹൃത്ത് വലയങ്ങള്‍ ബ്ലോഗില്‍ നിന്ന് എനിക്ക് ലഭിച്ചു.
ഇതില്‍ സഹായ മനസ്ഥിതിയുള്ളവര്‍ വളരെ കുറവാണ്. ബ്ലോഗില്‍ കന്നിക്കാരനായ എനിക്ക് പരസഹായമില്ലാതെ ബ്ലോഗാന്‍ കഴിയുന്നതിന്ന് എന്നെ സഹായിച്ചവരുടെ കൂട്ടത്തില്‍ ലക്ഷ്മിയും പെടും.

ലക്ഷ്മി ഇംഗ്ലണ്ടില്‍ നഴ്സ് ആണ്. ആദ്യമാദ്യമൊന്നും നല്ല ഇന്ററേകഷന്‍ ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ചാറ്റിങ്ങില്‍ കൂടെ അടുത്തു. മരുന്നുകളെപറ്റിയും, രോഗങ്ങളെപറ്റിയും പലതും ലക്ഷ്മിയില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.

അഷരാര്‍ത്ഥത്തില്‍ ഒരു സമ്പൂര്‍ണ്ണ രോഗിയായ എനിക്ക് കഴിക്കുന്ന മരുന്നുകളെപറ്റിയുള്ള ആവലാതികള്‍ കൂടുതലാണ്.
++
ഗ്ലോക്കോമ രോഗിയായ എനിക്ക് പല ഇംഗ്ലീഷ് മരുന്നുകളും കഴിക്കാന്‍ പാടില്ല. ഞാന്‍ ഏത് ഡോക്ടറെ കാണാന്‍ പോകുമ്പോഴും ഇത് പറയണമെന്ന് എന്റെ eye surgery ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ക്ക് ചില മരുന്നുകളുടെ composition അറിയാത്ത കാരണം, പല പല പ്രശ്നങ്ങള്‍ വരാറുണ്ട്.
സബ്സ്റ്റിറ്റിട്യൂട്ട് മരുന്നുകളുടെ പേരുകള്‍ പെട്ടെന്ന് പല
ഡോക്ടര്‍മാരുടെ ഓര്‍മ്മയില്‍ വരാറില്ല.
ഉടനെ ഞാന്‍ ലക്ഷ്മിയെ ബന്ധപ്പെടാറുണ്ട്. യു കെ യില്‍ ഇതതിനെല്ലാ‍മുള്ള നൂതന സംവിധാനം ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍.

പല പല രംഗങ്ങളില്‍ വിരാജിക്കുന്നവരാണല്ലോ ബ്ലോഗര്‍മാര്‍. ജേര്‍ണലിസ്റ്റും വിഷ്വല്‍ കമ്മ്യൂണിക്കേഷനും, ഇന്റര്‍ നെറ്റ് കണക്റ്റിവിറ്റിയും എല്ലാം ഉള്‍പ്പെടുന്നതാണ് എന്റെ പ്രവര്‍ത്തന മേഖല. കഴിഞ്ഞ ദിവസം എറണാം കുളത്തെ ഒരു ബ്ലോഗര്‍ക്ക് എന്റെ ഈ രംഗത്തെ പരിചയം ഷെയര്‍ ചെയ്യുന്നതിന്ന് എന്നെ വന്ന് കാണുകയുണ്ടായി. അദ്ദേഹത്തിന് ഞാനുമായിട്ടുള്ള കണ്ടുമുട്ടല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് പിന്നിടറിയിക്കുകയുണ്ടായി.
++
ലക്ഷ്മിയെ ബീനാമ്മക്ക് നന്നേ പിടിച്ചു. സാധാരണ ബീനാമ്മ ആരു വന്നാലും എന്തെങ്കിലും കുടിക്കാന്‍ കൊടുത്തിട്ട് പിന്നെ ആ വഴിക്ക് വരാറില്ല. പക്ഷെ ലക്ഷ്മിയെ കണ്ടപ്പോള്‍ കുശലം പറയാനവിടെ ഇരുന്നു. പിന്നെ ലക്ഷ്മിയുടെ കൂടെ ലക്ഷ്മിയുടെ അമ്മയും, സഹോദരനും, ഒരു സുഹൃത്തും ഉണ്ടായിരുന്നു.

പലരും വരാമെന്ന് പറഞ്ഞാലും വരാറില്ല.. ഞാനും ആ കൂട്ടത്തില്‍ പെടും. പക്ഷെ ഈ നെറ്റ് ലോകത്തില്‍ നിന്ന് പല നല്ല കൂട്ടുകാരെയും എനിക്ക് ലഭിച്ചിട്ടുണ്ട്. ബ്ലോഗ് ലോകത്തില്‍ എന്നെ ഞാനാക്കിയ അബുദാബിയിലെ ബിന്ദു, കേനഡയിലെ മാണിക്ക്യചേച്ചി, കൊറിയയിലെ പ്രതിഭ, ചെന്നെയിലെ സുനില്‍ കൃഷ്ണന്‍, കൂത്താട്ടുകുളം കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിനിലെ ശ്രീ പാര്‍വ്വതി, ഈ പറയുന്ന ലക്ഷ്മി ഇവരെയൊക്കെ ഒരിക്കലും മറക്കാനാവില്ല.

ഞനെന്ന ബ്ലോഗറുടെ സൃഷ്ടാവ് എറണാംകുളം ആപ്ടെകിലെ സന്തോഷ് മാഷാണ്. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ മഹാന്‍. അദ്ദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ നമിക്കുന്നു.
++
വീണ്ടും ലക്ഷ്മിയിലേക്ക്......... ഒരിക്കല്‍ ക്ണ്ടാല്‍ പിന്നെ മറക്കുകയില്ലാ ആ മുഖം. എന്തൊരു ഐശ്വര്യമുള്ള തേജസ്സുള്ള, നിഷ്കളങ്കമായ പുഞ്ചിരിക്കുന്ന ലക്ഷ്മിയെ മറക്കാനാകില്ല.
അവര്‍ സമ്മതിക്കുമെങ്കില്‍ ഫോട്ടോസ് ഇതില്‍ ഇടാം. അവര്‍ എന്റെ വീട്ടില്‍ നിന്നെടുത്തിരിക്കുന്ന ഫോട്ടോകള്‍ എനിക്കയക്കാമെന്ന് ഇന്നെലെ പറഞ്ഞിരുന്നു. അവധി കഴിഞ്ഞ് ഇന്നെലെ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയിരിക്കുന്നു.

ഞാന്‍ കഴിഞ്ഞ മാസം എന്റെ ജര്‍മ്മനി സന്ദര്‍ശന പരിപാടി അല്പം എക്സ്പേന്റ് ചെയ്ത് ലണ്ടന്‍, കാനഡ എന്നീ സ്ഥലവും ചുറ്റിക്കറങ്ങി തിരിക്കാമെന്ന് കരുതി. പക്ഷെ ബീനാമ്മക്ക് നാട്ടിലെ മീന്‍ കറിയും ചോറും ഈ പോകുന്ന സ്ഥലത്തൊന്നും കിട്ടാനില്ലാത്ത കാരണം, പല യൂറോപ്പ് ബ്ലോഗര്‍മാരെയും സന്ദര്‍ശിക്കാനായില്ലാ.

എനിക്ക് രണ്ടാഴ്ച സ്റ്റേക്കും, പിസ്സായും മറ്റുമായി അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ ബീനാമ്മക്ക് ചോറും കറിയും തന്നെ വേണം.
ഞങ്ങള്‍ ഒരിക്കല്‍ ജര്‍മ്മനിയിലെ വീസ്ബാഡനിലെ ഒരു ഹോട്ടലില്‍ മീന്‍ കറിയുണ്ടാക്കി. ഇതിന്റെ മണം കേട്ട് അടുത്തമുറിയിലെ ചിലര്‍ ഓടിപ്പോയി. ചിലര്‍ വന്ന് ഞങ്ങള്‍ ഉണ്ടാക്കിയ കറിയെല്ലാം കഴിച്ചു ബീനാമ്മയെ പുകഴ്ത്തി. അവസാനം ബീനാമ്മ അത്താഴപ്പട്ടിണി കിടന്നു.
അപ്പോ ലക്ഷ്മി എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് ഞാന്‍ എവിടെയോ എവിടെയോ എല്ലാം എത്തി...
പല പല മുഖങ്ങളും കാഴ്ചകളും വഴിയില്‍ വരുമ്പോള്‍ അവരെയും കൂടെ ഇവിടെ എഴുതിപിടിപ്പിക്കണമല്ലോ?

ഞാനും ബീനാമ്മയും എന്നും വഴക്കാണ്. പക്ഷെ എനിക്ക് എന്റെ ബീനാമ്മയെ പിരിഞ്ഞ് നില്‍ക്കാനാകില്ല. 25 കൊല്ലം ഞങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചു. മക്കളെല്ലാം വിദേശത്ത് ജനിച്ച് വളര്‍ന്നതിനാല്‍, അവര്‍ക്ക് നാട്ടില്‍ സുന്ദരമായി എന്ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി കേരള ഗവണ്‍മേണ്ടിന്റെ ചിലവില്‍ പ്രോഫഷണല്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞു. അവര്‍ സുഖമായി പണിയെടുത്ത് കഴിയുന്നു...
++
വീണ്ടും ലക്ഷ്മിയിലേക്ക് മടങ്ങാം.
കുറച്ചും കൂടി സമയം എന്റെ വീട്ടില്‍ ചിലവഴിച്ച് ഉച്ചയൂണും കഴിഞ്ഞു പോകാമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും, അവര്‍ നിന്നില്ല. അവര്‍ക്ക് പാലക്കാട്ട് അവരൂടെ നാത്തൂന്റെ വീട്ടിലെത്തെണമെന്ന് പറഞ്ഞു, ഉച്ചയൂണിന്..

ഞാന്‍ ലക്ഷ്മിയോട് തിരിച്ച് പോകുന്നതിന്ന് മുന്‍പ് ഒരിക്കല്‍ കൂടി വരാനും, അപ്പോള്‍ എന്റെ കുന്നംകുളത്തുള്ള എന്റെ തറവാട്ടില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. അപ്പോള്‍ സിനിമാ നടനും, എഴുത്തുകാരനും ആയ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ നേരില്‍ കണ്ട്, അവിടെ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പോരാമെന്നും പറഞ്ഞു. പക്ഷെ ലക്ഷ്മിക്ക് ഞങ്ങളുടെ ആതിഥേയത്വം അനുഭവിക്കാന്‍ പറ്റിയില്ല....

അങ്ങിനെ ദിവസങ്ങള്‍ കടന്ന് പോയി.........
ഒരു ദിവസം പെട്ടെന്ന് ഒരു ഫോണ്‍ കോള്‍................
“അങ്കിളേ എവിടെയാ ഇപ്പോള്‍...............”
“ഞാനെന്റെ ഓഫീസിലുണ്ട്............”
“ഞാന്‍ സാറിന്റെ വീട്ടിനുമുന്‍പില്‍ കൂടി പോയിക്കൊണ്ടിരിക്കുന്നു..........”
“എന്നാല്‍ തിരിച്ച് വിട് വണ്ടി...എന്റെ വീട്ടിലോട്ട് കയറ്............. ഞാന്‍ ഇപ്പോ അങ്ങോട്ടെത്താം......”

“പറ്റില്ല അങ്കിളേ......... ഞങ്ങളിപ്പോള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ മുന്‍പിലെത്തി...........”
“എന്നാല്‍ ഞാന്‍ അങ്ങോട്ട് വരാം.................”
“ഇപ്പോള്‍ വന്നാല്‍ ശരിയാകില്ല.........ജെ പി സാറെ...........”

“സാഹിത്യ അക്കാദമിയില്‍ നമുക്ക് പറ്റിയ പ്രോഗ്രാം ഉണ്ട്.........”
“ജെ പി സാറും വരൂ....... വൈകിട്ട് നമുക്കവിടെ കാണാം..........”
“ലക്ഷ്മിക്കുട്ടീ.......... എന്നോട് നേരത്തെ പറയാമായിരുന്നു.... അടിപൊളി പ്രോഗ്രാം നമുക്ക് സംഘടിപ്പിക്കാമായിരുന്നു തൃശ്ശിവപേരൂരില്‍................”

“എന്നോട് ഒന്നും മുന്‍ കൂട്ടി പറയാതെ പെട്ടെന്ന് വന്നതിനാല്‍.... എനിക്ക് വരാന്‍ പറ്റിയില്ലല്ലൊ.......”
എന്റെ പരിഭവം ഞാന്‍ ലക്ഷ്മിക്കുട്ടിയെ അറിയിച്ചു.............
++
കുറേ കൂടി എഴുതാനുണ്ട്...... പിന്നീട് എഴുതാം

++++++++++
.


Thursday, March 12, 2009

എന്റെ ഗ്രാമത്തിലെ വാര്‍ത്തകള്‍

ജെ പി തൃശ്ശിവപേരൂര്‍ എന്ന ഞാന്‍ ജനിച്ച് വളര്‍ന്നത്, കുന്നംകുളത്തടുത്ത ചെറുവത്താനി എന്ന ഗ്രാമത്തിലാണെന്ന് പലര്‍ക്കും അറിയില്ല. അവിടെയാണെന്റെ തറവാടും. അനിയനും, കുടുംബവും താമസിക്കുന്നത്. ഞാന്‍ വല്ലപ്പോഴുമൊക്കെ അവിടെ പോയി താമസിക്കും. കഴിഞ്ഞ ഫെബ്രുവരി അവസാനം ഞാന്‍ അവിടെ നാലുദിവസം തമ്പടിച്ചു. തേവരുടെ പൂരവും, കപ്ലിയങ്ങാട്ട് ഭരണിയെല്ലാം കഴിഞ്ഞേ മടങ്ങിയുള്ളൂ...

എന്റെ തറവാട്ടിലെ തൊട്ട വടക്കേ വീട്ടിലെ കുട്ടിളാണിവര്‍. 56 വയസ്സായ എന്റെ അനിയന്‍ ശ്രീരാമനെ ഇവര്‍ ശ്രീരാമേട്ടാ‍ എന്നാ വിളിക്കുക. 61 വയസ്സായ എന്നെ ഉണ്ണ്യേട്ടാ എന്നും..
അവിടെ ഇവരെ കൂടാതെ വേറെ രണ്ട് ചിടുങ്ങുകളും, ഒരു കോലാന്‍ ഗേളും ഉണ്ട്. അവരുടെ ഫോട്ടോ നോക്കിയിട്ട് കിട്ടിയില്ലാ...
നാട്ടിന്‍ പുറത്തെ എന്റെ പ്രധാന കൂട്ടുകാരാണിവര്‍. എന്നെ കണ്ടാല്‍ പിന്നെ എന്റെ കൂടെ കളിക്കാന്‍ വരും. ചിലപ്പോള്‍ സ്കൂളില്‍ പോകില്ല. ഞാനിവിടെ നിന്ന് ബിസ്കറ്റ്, മിഠായി മുതലായ മധുരപലഹാരങ്ങള്‍ അവര്‍ കൊണ്ട് പോയി കൊടുക്കാറുണ്ട്.
കപ്ലിയങ്ങാട്ട് ഭരണി കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ക്കും ചിടുവിനും വളകളും പീപ്പികളും വാങ്ങി കൊണ്ട് വന്ന് കൊടുത്തിരുന്നു.
ഇവര്‍ എന്നെ എപ്പോ കണ്ടാലും അവരുടെ ഫോട്ടോ എടുത്ത് കാണിക്കണം.
ഈ കുട്ടികളുടെ ചുരുങ്ങിയത് 200 ഫോട്ടോയെങ്കിലും എന്റെ സ്റ്റോക്കിലുണ്ട്. ഒരു വിഡിയോ അല്‍ബവും അതില്‍ പെടും.
ഇവര്‍ക്കെപ്പോളും ഡാന്‍സും കളിയും തന്നെ. പിന്നെ വിടുണ്ടാക്കി ചോറും, കാപ്പിയും ഉണ്ടാക്കിക്കളിക്കും. എന്റെ മേലൊക്കെ കയറി എന്റെ ഉടുപ്പൊക്കെ നാശമാക്കും. സ്നേഹം കൊണ്ടല്ലേ എന്ന് വിചാരിച്ച് അവരെ ശകാരിക്കുകയില്ല. ഞാന്‍ ഈ വാരാന്ത്യത്തിലവിടെ പോകുന്നുണ്ട്. അവര്‍ക്കുള്ള ഫോട്ടോകളും, സ്വീറ്റ്സും, വര്‍ണ്ണക്കടലാസ്സുകളും, പുസ്തകങ്ങളും, ചായപെന്‍സിലുകളും എല്ലാം ഞാന്‍ ഇപ്പോ തന്നെ വാങ്ങി എന്റെ കാറില്‍ വെച്ച് കഴിഞ്ഞു. മൂത്തവളുടെ പേര് ഷെല്‍ജി. മറ്റേ കുട്ട്യോള്‍ടെ പേരെനിക്ക് ഓര്‍മ്മയില്ലാ.... ഇവരുടെ മുത്തച്ചന്‍ ചെറുപ്പത്തിലെ എന്റെ ചങ്ങാതിയായിരുന്നു.
കപ്ലിയങ്ങാട്ടെ ഭരണി വിശേഷം ഞാനെന്റെ വേറെ ബ്ലോഗില്‍ എഴുതിയിരുന്നു. തേവരുടെ പൂര വിശേഷങ്ങള്‍ അടുത്ത ദിവസം എഴുതാം...
ഈ വരുന്ന ശനിയാഴ്ച മൊയ്തുട്ടിയുടെ മോള്‍ടെ നിക്കാഹ് ആണ്. വടക്കേക്കാട്ട് കെ പി നമ്പൂതിരീസ് ഓഡിറ്റോറിയത്തിലാണ്. കുറച്ച് നാളായി കാലിന് തരിപ്പും, കോച്ചിവലിക്കലും തുടങ്ങിയിട്ട്. അസുഖം വിട്ടുമാറിയിട്ടില്ല. കാറോടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആരോഗ്യം സമ്മതിക്കുമെങ്കില്‍ പോകണം. തൃശ്ശിവപേരൂരിലുള്ള എന്റെ വീട്ടില്‍ നിന്ന് 40 കിലോമീറ്ററുണ്ട്. പോയാല്‍ ഒരു ദിവസം തറവാട്ടില്‍ താമസിക്കാനും, ഈ കുട്ടികളൊടൊത്ത് കിന്നരിക്കാനും പറ്റും.
അച്ചന്‍ തേവര്‍ തുണക്കട്ടെ !!
വയസ്സനായ പോലെ തോന്നുന്നു. ജോലി രാജി വെച്ച് ശിഷ്ട കാലം നാട്ടിന്‍പുറത്തുള്ള ഗ്രാമത്തിലും, കോയമ്പത്തൂരിലുള്ള മകന്റെ അടുത്തും, കൊച്ചിയിലുള്ള മകളുടെ അടുത്തും, വല്ലപ്പോഴും തൃശ്ശിവപേരൂരിലുള്ള സ്വവസതിയിലുമായി കഴിഞ്ഞു കൂടിയാലോ എന്നാലോചിക്കുകയാണ് ഞാനിപ്പോള്‍..
പണിയെടുക്കാന്‍ ആരോഗ്യക്കുറവില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വയ്യാതായിരിക്കുന്നു.
പണ്ടൊക്കെ രണ്ട് നാല് കിലോമീറ്റര്‍ നടക്കുമായിരിന്നു. ഇപ്പോ ഈ കാലിലെ അസുഖം കാരണം അതിനും വയ്യ. അപ്പോള്‍ കൊളസ്ട്രോളും, മറ്റു അസുഖങ്ങളും എത്തി നോക്കുന്നു.
വയ്യാ എന്നുള്ള തോന്നലുണ്ടാകാന്‍ പാടില്ല്ലാ എന്നാ നാട്ടിലുള്ള എന്റെ ബന്ധു അമ്മുകുട്ടി പറേണ്.
ഉണ്ണ്യേട്ടനൊരു സുഖക്കേടുമില്ലാ എന്നാ അവളുടെ പറച്ചില്‍.. എന്നെ കണ്ടാല്‍ ചെറുപ്പമാണത്രെ.... അവളുടെ കമന്റ്..
“ഈ നരച്ച താടിയുള്ള അറുപത് വയസ്സുകാരനെ കണ്ടാലങ്ങിനെ തോന്നുമോ എന്റെ അമ്മുകുട്ടീ.......“
“ന്റെ ഉണ്ണ്യേട്ടനിപ്പോളും ചെറുപ്പാ........... എന്നെക്കാളും 30 വയസ്സു കൂടുതലുണ്ടെങ്കിലും........ വയസ്സനെന്ന് എനിക്ക് വിളിക്കാന്‍ പറ്റില്ല.......”
“ന്റെ ഉണ്ണ്യേട്ടന്‍ ഒരു കുറുമ്പനാ.............”
“ന്നാളെന്നെ പിച്ചി......... പിന്നെ എന്നെ കടിക്കാന്‍ വന്നു........”
“നിക്ക് എന്തോരം വേദനിച്ചെന്നറിയോ ഉണ്ണ്യേട്ടാ‍.............”
“എന്തിനാ ഉണ്ണ്യേട്ടാ എന്നെ പിച്ചിയേ............“
“അത് സ്നേഹം കൊണ്ടല്ലേ അമ്മുകുട്ടീ..............”
“ഞാന്‍ നിന്നെ പിച്ചുമ്പോളും മാന്തുമ്പോളെല്ലാം അവിടെ വാസന്തീം, സുധേം, വിജിയും എല്ലാം ഉണ്ടായിരുന്നല്ലോ...........”
“അപ്പോ നിന്നെ മാത്രം ഞാനെന്താ ഉപദ്രവിച്ചേ.......?
“പ്പൊ നിക്ക് മനസ്സിലായി............”
“നെനക്കെന്താ മനസ്സിലായത്...............”
“ഞാന്‍ പറയൂലാ.............. “
“ഇനി എന്നെ പിച്ചുമോ...........?
“നിന്നെ കണ്ടാല്‍ പിച്ചാതിരിക്കാന്‍ പറ്റുമോ......?
“നീ അത്രക്കും ചുഞ്ചരിയല്ലേ.......?
“വെളുത്ത ചുഞ്ചരിപ്പെണ്ണ്.............”
“തുടുത്ത മോന്തയും, ചുവന്ന ചുണ്ടുകളും..... പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും..............”
“നിന്നെ കയ്യി കിട്ടട്ടെ........ അപ്പോ കാണിച്ച് തരാം..................”
[ഞാനെന്റെ ഗ്രാമത്തിലെ കുട്ടികളെപ്പറ്റി എഴുതി, ഇപ്പോ ഇത് ഒരു കഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. തല്‍ക്കാലം ഇന്ന് ഇവിടെ നിര്‍ത്തുന്നു. സമയം 11.43 രാത്രി. ഉറങ്ങട്ടെ. പിന്നെ കാണാം..........]Posted by Picasa