Friday, December 19, 2008

ബീനാമ്മേ ഞാനൊരു പെണ്ണിനേം കൂടി കെട്ടട്ടെ??

ബീനാമ്മേ.........
എന്താ ഈ കാലത്ത് തന്നെ അലറുന്നത്...........
സന്തോഷത്തോടെ മെല്ലെ വിളിച്ചാല്‍ നിനക്ക് കാത് കേള്‍ക്കില്ലാ...
അതിന് ഞാന്‍ അടുക്കളയിലല്ലേ..........
പണ്ട് അടുക്കള സിറ്റിങ്ങ് മുറീടെ അടുത്തായിരുന്നു..... അത് നിങ്ങള് വെറുതെ വര്‍ക്ക് ഏരിയയിലേക്കാക്കി..........
എന്ത് കാര്യത്തിനാ അങ്ങിനെ ചെയ്തെ..........
ആ‍ാ അത് നിനക്കോര്‍മ്മയില്ല അല്ലേ..........
നിന്റെ മോളോട് ചോദിക്ക് ........ അവള്‍ പറഞ്ഞ് തരും.........
എന്നോട് പഴമ്പുരാണങ്ങളോന്നും ചോദിക്കേണ്ട........ എന്റെ വായീന്ന് കാലത്ത് തന്നെ കേക്കേണ്ട.....
എന്തിനാ എന്നെ വിളിച്ചേ...... കാര്യം പറാ..... എനിക്ക് കുറച്ചധികം പണിയുണ്ട്...........
നീ ഇങ്ങോട്ടടുത്ത് വാ............
ഒരു പ്രധാനപ്പെട്ട കാര്യം പറയുവാനാ............
ഹും....... എന്നാ പറാ..............
ഇപ്പോ ഞാന്‍ ചോദിക്കുന്ന കാര്യം കളി തമാശയല്ല....
ഞാന്‍ നിന്നെ കെട്ടിയിട്ട് ഇപ്പൊ കൊല്ലം 32 ആയല്ലോ....
മക്കളുണ്ടാകുന്നതിന് മുമ്പ് നീ എന്നെ നല്ലോണം നോക്കിയിരുന്നു...
ഞാന്‍ നിന്നെ കെട്ടിയത് മുതല്‍ കഴിഞ്ഞ 3 കൊല്ലം വരെ........ രാത്രി അരി ഭക്ഷണം കഴിക്കാറില്ല...
ചപ്പാത്തിയായിരുന്നു....
നമ്മള്‍ ഗള്‍ഫിലായിരുന്നപ്പോള്‍ നീ ചിലപ്പോള്‍ സമരം പിടിക്കുമ്പോള്‍ ഞാന്‍ കുബ്സ് [lebanse bread] വാങ്ങി കഴിക്കുമായിരുന്നു....
ഇപ്പോഴത്തെ എന്റെ സ്ഥിതിയോ.........
മോളുണ്ടായിരുന്നപ്പോള്‍ അവള്‍ എനിക്ക് ചപ്പാത്തിയുണ്ടാക്കി തരുമായിരുന്നു....
ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് അവള്‍ കൊച്ചിയിലല്ലേ...
അവള്‍ പോയതോടു കൂടി എന്റെ ചപ്പാത്തി തീറ്റയും നിന്നു....
എന്റെ ആരോഗ്യകാര്യത്തില്‍ നിനക്കൊരു ശ്രദ്ധയുമില്ല....
ആദ്യമൊക്കെ നീ ചപ്പാത്തിക്ക് പകരം എന്നെ വെറും ഉണങ്ങിയ ബ്രഡ് തീറ്റിച്ചു....
പിന്നീട് ഞാന്‍ സമരം പിടിച്ചപ്പോള്‍......... വല്ലപ്പോഴും ചപ്പാത്തി ഉണ്ടാക്കി.......... പിന്നീട് നിന്റെ സമ്പ്രദായത്തില്‍ ലെബനീസ് ബ്രഡ് ഉണ്ടാക്കി തന്നു........
ഈ ബ്രഡ് പത്ത് നൂറെണ്ണം ഉണ്ടാക്കി ഫ്രിഡ്ജില്‍ വെക്കും....
പിന്നെ എല്ലാ ദിവസവും രാത്രി ചൂടാക്കി തരും...........
ഞാനിത് കണ്ട് പിടിച്ച് നിന്നെ ശാസിച്ചപ്പോള്‍........ നീ ആ അടവ് മാറ്റി.......
പിന്നീട് ഊത്തപ്പം ഉണ്ടാ‍ക്കാന്‍ തുടങ്ങി......
അത് ചപ്പാത്തിക്കൊ , ബ്രഡിനൊ പകരം നില്‍ക്കുന്നില്ലെങ്കിലും.... ഞാന്‍ കുറച്ച് നാള്‍ സഹിച്ചു.....
പിന്നേയും ഞാന്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ നീയ് ചപ്പാത്തി പോലെത്തെ ഒരു രസവും ഇല്ലാത്ത പൂരി പോലെത്തെ എന്തോ ഉണ്ടാക്കി തന്നു....
എല്ലാം ഒരു വഴിപാട് പോലെ.........
പിന്നെയ്......... ഞാന്‍ ഒരു കാര്യം പറയാം..........
ഇതെന്റെ വീടാ.......... നീ എന്റെ കെട്ട്യോള് ..........
എനിക്കിഷ്ടപ്പെട്ട ഭക്ഷണം നിനക്ക് ഉണ്ടാക്കി തരാന്‍ പറ്റില്ലെങ്കില്‍, പിന്നെ നീ എന്തിനാ ഇവിടെ കഴിയുന്നത്.....
+++++ എനിക്കാരോഗ്യം കുറവാ എന്ന് നിങ്ങളോട് എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞു....
അതിനെ നിന്നെ ഞാന്‍ ഡോക്ടറെ കാണിക്കമെന്ന് പറഞ്ഞല്ലോ....
നീ വന്നോ........
നിനക്ക് ചന്ദ്രശേഖരന്‍ ഡോക്ടറെ പിടിക്കില്ല....... ഗോപിനാഥന്‍ ഡോക്ടറെ പിടിക്കില്ല........ ആരെയും പിടിക്കില്ല........... ചികിത്സയില്‍ വിശ്വാസവും ഇല്ല..........
സ്വയം ചികിത്സ........... അവിടെയും ഇവിടെയും നിന്ന് ആയുര്‍വ്വേദ മരുന്നുകള്‍ വാങ്ങി കഴിക്കും....
എന്നാല്‍ അതിനും വൈദ്യന്മാരുടെ ഉപദേശപ്രകാരമായാല്‍ പോരെ....
അതിനു വയ്യ.....
എന്നിട്ട് പേരോ...... എന്നെ നോക്കിയില്ല........... ആശുപത്രീല് കൊണ്ടോയില്ല............
എല്ലാം നിന്റെ സൂത്രമാ............
പിള്ളേര് രണ്ട് പേരും വന്നാലോ........പോത്ത് പോലെ പണിയുന്നത് കാണാം.......
ഒരു അസുഖവും നിനക്കില്ലാ............
ചപ്പാത്തിയും, മട്ടനും, ചിക്കനും, ഫിഷും, എല്ലാം വെച്ചു കൂട്ടും........
എനിക്കീ വിഭവങ്ങളൊന്നും വലിയ ഇഷ്ടമില്ലാ എന്ന് നിനക്കറിയാം....
എനിക്ക് ഒരു നീണ്ട മോരു കറിയുണ്ടാക്കി വെക്കും...
വേണെങ്കില്‍ തിന്നോട്ടെ എന്നൊരു മട്ടും....
പിള്ളേര് രണ്ട് ദിവസം കഴിഞ്ഞുപോയാല്‍ പിന്നെ ഒരു കിടപ്പാ....
കാലത്ത് ഒരു കഞ്ഞി ഉണ്ടാക്കി വെക്കും...
വേണമെങ്കില്‍ കഴിച്ചോ.......... അല്ലെങ്കില്‍ ഹോട്ടലീല്‍ നിന്ന് പാര്‍സല്‍ മേടിച്ചോ എന്നൊരു മട്ടില്‍............
എടീ ബീനാമ്മേ.......
എനിക്ക് നിന്റെ കിന്നാരമൊന്നും കേക്കേണ്ട....
നീ എന്തിനാ ഈ പിള്ളേര്‍ക്ക് വേണ്ടി ഇത്ര പാട് പെടുന്നത്........
അവര്‍ കയറട്ടെ അടുക്കളയില്............
പിള്ളേരൊന്നും ഉണ്ടാവില്ല........ നിനക്ക് വയസ്സ് കാലത്ത്........
ഇന്നെത്തെ പിള്ളേര്‍ക്കൊന്നും ഒരു സ്നേഹവുമില്ലാത്തോരാ....
ഇനി കാണാം മോന്‍ പെണ്ണ് കെട്ടുമ്പോളുള്ള അങ്കം....
നീ രാത്രി എന്തെങ്കിലും ഉണ്ടാക്കി വെച്ചിട്ട് സീരിയല്‍ കാണാനുള്ള ഓട്ടമല്ലെ.......
അവനവന്റെ ആണുങ്ങളുടെ കൂടെയിരുന്ന് അത്താഴം കഴിക്കാനുള്‍ല നേരമില്ല........
അപ്പോഴെക്കും സീരിയല്‍ പോകില്ലേ..........
ഞാനും ഒരു അമ്മായി അമ്മയാകാന്‍ പോകയാണല്ലോ അടുത്ത് തന്നെ........ അപ്പോ മരുമകളെ എങ്ങിനെ നേരിടാമെന്നെല്ലാം പഠിക്കണമല്ലോ എനിക്ക്........
സിരിയലില്‍ നിന്നല്ലേ ആ പണിയെല്ലാം പഠിക്കാന്‍ പറ്റുകയുള്ളൂ...
ഈ മുതുക്കന് ചപ്പത്തിയും, കിപ്പാത്തിയും ഒക്കെ ഉണ്ടാക്കി ഇരുന്നാല്‍ മതിയോ എനിക്ക്..... എന്ന വിചാരമാകുമല്ലേ നിനക്ക്.......
ആ പരിപാടി ഇനി നടക്കില്ലാ ബീനാമ്മേ.....
എനിക്ക് നാളെ തൊട്ട് രാത്രി ചപ്പാ‍ത്തി വേണം... അതും നല്ല ചൂടുള്ളത്........
ഞാനെന്താ ഇത്രയും നാള് ഒരു മൈകോവേവ് ഓവന്‍ വാങ്ങാതിരുന്നത്..........
നിന്നെ പേടിച്ചിട്ട് തന്നെ.......
എല്ലാം പഴയ സാധനങ്ങളെല്ലാം എനിക്ക് ചൂടാക്കി തരും.......
പണ്ട് മസ്കത്തില്‍ ഞാനത് കുറെ സഹിച്ചതാണല്ലോ........
എനിക്ക് കൈ തരിപ്പാണെന്ന് നിങ്ങളോട് പറഞ്ഞതല്ലേ മനുഷ്യാ.........
എനിക്ക് മാവ് കുഴക്കാനും പരത്താനും പറ്റില്ല.........
ഞാന്‍ നിന്നോട് എത്ര വട്ടം പറഞ്ഞു.... ഞാന്‍ കുഴച്ച് തരാം.... നീ പരത്തി ചുട്ട് തന്നാല്‍ മതിയെന്ന്......
അപ്പോള്‍ പറ്റില്ല..........
ഏതായാലും എല്ലാം മുറീലും ടിവി ഉണ്ട്..... ഇനി മോനോട് നിനക്ക് അടുക്കളേല് ഒരു ടിവി വെച്ചു തരാന്‍ പറാ....
അപ്പോ അവിടെ രാത്രി പണിയെടുക്കുമ്പോള് ....... അമ്മായിയമ്മേം, മരോളേം നോക്കി പണിയാലോ........
നാണമില്ലോടീ ഹമുക്കേ നിനക്ക്..........
ശരി......... ഞാന്‍ എന്റെ ആരോഗ്യം മറന്നിട്ട് ഇന്ന് മുതല്‍ ഞാന്‍ ചപ്പാത്തി തന്നോളാം........
എന്തിനാ ഒരു നേരം മാത്രമാക്കണേ......
മൂന്ന് നേരവും ഞാനുണ്ടാക്കി തരാമല്ലോ?............
അത് ശരി അപ്പോ ഈ പുരാണമെല്ലാം കേട്ടപ്പോഴാ നിനക്കീ സല്‍ ബുദ്ധി തോന്നിയതല്ലേ?...
പ്രശ്നമില്ല.... ഞാന്‍ ഇടക്കിടക്ക് ഇങ്ങനെ തന്നോളാം....
നാണം കെട്ടവള്‍...........
എത്ര കാശു കൊടുത്താലും മതിയാകില്ല...
മാസാ മാസത്തിനുള്ള ചിലവിലേക്കെന്ന് പറഞ്ഞ് ഒരു തുക വാങ്ങിക്കും....
പതിനഞ്ചാം തീയതി ആകുമ്പോഴേക്കും പറയും കാശൊക്കെ തീര്‍ന്നു...
പറമ്പിലെ വരുമാനമെല്ലാം........ നാളികേരം, മാങ്ങ മുതലായവ ..... എനിക്കുള്ളതെല്ലമെന്ന് പറഞ്ഞു ഒന്നും എന്റെ കയ്യില്‍ തരില്ലാ...
നെല്ലിന്റെ വരുമാനം, അടക്ക...........
ഇതെല്ലാം നീയെടുക്കും.........
ആ അതൊക്കെ എനിക്ക് അല്ലറ ചില്ലറ ചിലവുകളില്ലേ....
കണ്ടതിനും കേട്ടതിനൊക്കെയും നിങ്ങടെ മുമ്പില്‍ കൈ നീട്ടാന്‍ പറ്റുമോ? ഈ കാശൊക്കെ എന്ത് ചെയ്യുന്നൂ.. മൂധേവി.......
ഇനി പിള്ളേര്‍ക്കങ്ങാനും കൊടുക്കുന്നുണ്ടാകുമോ?
ഉള്ളതെല്ലാം വാരിക്കൂട്ടി പിള്ളേര്‍ക്ക് കൊടുക്കണം....
എജ്ഞിനീയര്‍ മാരായ രണ്ട് പിള്ളേര്‍.......... തന്തക്ക് ഒരു മുക്കാല്‍ തരില്ല....
വിട്ടില്‍ വന്നാല്‍ മുടിഞ്ഞ ചിലവും.......... എല്ലാം തന്തയെ മുടിപ്പിക്കാന്‍.... റെക്കമെന്റേഷനു തള്ളയും.....
എന്നാല്‍ വീട്ടിലേക്ക് വരുമ്പോള്‍ തന്തക്ക് എന്തെങ്കിലും വാങ്ങി വരിക.... ഒരു കുപ്പി കള്ളോ............ തന്തക്കിഷ്ടപ്പെട്ട എന്തെങ്കിലും ചോക്കളേറ്റോ.......... ഹല്‍ വയോ...........
ഏയ് അങ്ങിനെ ഒരു വര്‍ത്തമാനമേ ഇല്ല....
നിങ്ങളെന്തിനാ അതൊക്കെ സ്വപ്നം കാണുന്നത് മനുഷ്യാ...
ഈ പറഞ്ഞതൊക്കെ ഇവിടെ കിട്ടില്ല്യേ???
ആ അത് ശരി......... അപ്പോ നീയാ ഈ കുട്ട്യോളെ ചീത്തയാക്കണ് ...
ഇവിടെ എന്തൊക്കെ ഉണ്ടങ്കിലും... അവനവന്റെ സന്താനങ്ങള് ... വീട്ടില്‍ വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് തരുന്നത് അനുഭവിക്കാന്‍ ഒരു സുഖം പ്രത്യേകമാണ്....
അത് നിനക്കറിയാതെ പോയല്ലോ എന്തെ കോന്തീ...........
എപ്പോ നോക്ക്യാലും ഈ പിള്ളേരെ താങ്ങീംകൊണ്ടിരിക്കും....
എന്റെ മുമ്പീന്ന് പൊയ്കോ ഹമുക്കേ........ അല്ലെങ്കില്‍ എന്റെ കയ്യീന്ന് മേടിക്കും നീ....
ഞാന്‍ ആപ്പീസീ പോയിട്ട് വരാം....
അപ്പോള്‍ രാത്രിയിലെ ഭക്ഷണത്തിന്റെ കാര്യം മറക്കേണ്ട....
അത് ഞാന്‍ ഏറ്റു...... നല്ല ചുടു ചപ്പാത്തി തരാം ഞാന്‍...........
നേരാണോ ഈ പെണ്ണ് പറേണ് ....... എന്നെ പറ്റിക്കാന്‍ പറയുന്നതാകും............
ആ വരട്ടെ......... അത്താഴ സമയം നോക്കാം....
നല്ല ഒരു പുളിയുടെ വടി വെട്ടി വെക്കാം.......
എന്നെ പറ്റിച്ചാല്‍ അവളെ ഞാന്‍ അടിച്ചു പൊളിക്കും....
അത്ര സാമര്‍ഥ്യമോ അവള്‍ക്ക്........
ഹാവൂ എന്തൊരു ക്ഷീണം.............
എന്തൊരു ചൂട്........... വീട്ടിലൊരു എസി ഉണ്ട്.....എങ്ങിനെയാ എപ്പോഴും പ്രവര്‍ത്തിക്കുക....
ആളെ കൊല്ലുന്ന ബില്ലാണല്ലോ ഇപ്പോള്‍........
ഏതായാലും തണുത്ത വെള്ളത്തിലൊരു കുളി പാസ്സാക്കാം...
തണുത്ത ബീര്‍ ഒന്നടിക്കാം....
പിന്നെ ഇന്ന് സ്പെഷല്‍ ആയി ബീനാമ്മയുടെ ചുടു ചപ്പാത്തിയും ഉണ്ടല്ലോ?..........
....... എടീ ബീനാമ്മേ........ ഒരു ഓം ലെറ്റ് അധികം എരുവില്ലാതെ ഉണ്ടാക്കി കിട്ടിയാല്‍ തരക്കേടില്ല...
എന്റെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞു.... നിങ്ങള്‍ തന്നെ ഉണ്ടാക്കി കഴിച്ചാല്‍ മതി.............
എന്താ പെണ്ണൊരുത്തിയുടെ ഗമയേയ്.....
സഹിക്കിണില്ല്യാ............
ഇവളെ പിടിച്ച് രണ്ട് കൊടുത്താലോ...........
പണ്ടൊക്കെ എന്റെ കയ്യീന്ന് നല്ല പെട കിട്ടാറുണ്ടവള്‍ക്ക്....
ഇപ്പോ അത് താങ്ങാനില്ല കെല്പില്ല അവള്‍ക്ക്.......
ഇനി അടികൊണ്ട് വയ്യാതായാല്‍ അതിനെയും ഞാന്‍ നോക്കേണ്ടി വരുമല്ലോ?
അപ്പോ പേടിപ്പിക്കാം അവളെ.....
ആള് മുകളിലെത്തെ മുറീലിരുന്ന് ടിവി കണ്ട് തുടങ്ങീ...
അടിയില്‍ നിന്ന് കേബിള്‍ ഊരിയിടാം.........
അപ്പോളവള്‍ ഓടി വരും....
അവള്‍ക്ക് ഒരു ദിവസം നിരാഹാരം അനുഷ്ടിക്കാം.... പക്ഷെ ടിവി കാണാതിരിക്കാന്‍ പറ്റില്ല...
അപ്പോ അവളെ ദ്രോഹിക്കാന്‍ പറ്റിയത് അതു തന്നെ....
എവിടെ ഈ മുകളിലേക്ക് പോകുന്ന കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ കുന്ത്രാണ്ടം..........
ആ കിട്ടി.......... അത് വലിച്ചൂരുക തന്നെ...........
ഇതാ വരുന്നു...... മുകളില്‍ നിന്ന് അലറിയിട്ട്.........
അയ്യോ എന്റെ മുറീല് ടിവി കട്ടായി.......... ഞാന്‍ ഇവിടുത്തെ ടിവി ഒന്ന് നോക്കിക്കോട്ടേ.........
യേയ് പറ്റൂലാ......... എങ്കിക്ക് ന്യൂസ് കാണണം.........
ഞാന്‍ ഒരു സീരിയലിന്റെ വക്കത്ത് നിക്ക്വാ.........
പ്ലീസ് എന്നെ ചതിക്കല്ലേ.......... ഞാന്‍ നല്ല ചപ്പാത്തിയൊക്കെ ചുട്ട് വെച്ചിട്ടുണ്ട്....
നിങ്ങള് അത് പോയി കഴിച്ചോണ്ട് വാ.........
എനിക്ക് നിന്റെ പൂത്ത് മരവിച്ച ചപ്പാത്തിയൊന്നും വേണ്ട.....
പോടി അവിടുന്ന്........ നിന്നെ ഇവിടെ കണ്ട് കൂടാ ഇവിടെ.....
ഒരു ഓമ്ലെറ്റ് ഉണ്ടാക്കാന്‍ പറഞ്ഞപ്പോളവള്‍ക്ക് വയ്യാ....
എന്നിട്ടിപ്പോ യാചിക്കുന്നു.....
നാണമില്ലോടീ നിനക്ക്.............
ഇങ്ങനെ ഇരക്കാന്‍.........
ഞാനിരക്കുന്നത് എന്റെ കെട്ട്യോടോനല്ലേ..........
അത് നീ മറന്നല്ലോടീ............ കാര്യത്തിനൊക്കെ കെട്ട്യോന്‍ വേണം....


പോടീ അവിടുന്ന്….. നാണം കെട്ടവള്‍…………
കള്ള് കുടിക്കുമ്പോളെന്തെങ്കിലും ചവക്കണം………..
അതിനെങ്ങിനാ നല്ല സാധങ്ങള്‍ ഒന്നും കുടിച്ച് ശിലമില്ലല്ലോ ഇവള്‍ക്ക്……….
അവള്‍ക്ക് കുറച്ചു ബീഫ് വറുത്തതോ, മീന്‍ പൊരിച്ചതോ ഒക്കെ ഉണ്ടാ‍ക്കി തന്നൂടെ എനിക്കൊന്ന് രാജകീയമായി കുടിച്ചുല്ലസിക്കാന്‍……….
ഒന്നും തന്നില്ലെങ്കില്‍ ഒരു പീനട്ട് മസാലെയെങ്കിലും ഉണ്ടാക്കി തന്നൂടെ…..
ഇതൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നില്‍ക്കണ്‍ കണ്ടില്ലേ……… മരക്കുറ്റി പോലെ……….
ഞാന്‍ കണ്ണില്‍ കണ്ടതൊക്കെ എടുത്തെറിയും………പൊക്കോടീ അവിടുന്ന്…………
മൂം…………….. മൂം………………..മൂം……………………
മിണ്ടാണ്ട് പോടീ അവിടുന്ന്……….. ഒരുമ്പെട്ടോളെ…………
ഭാര്യയാണത്രെ…………………. ഒരു കാര്യവും ഇല്ലാത്ത മൃഗം………
ഈ കപ്ബോറ്ഡില്‍ വെച്ചിരുന്ന പീനട്ട്സൊന്നും കാണാനില്ല്ല്ലോടീ………
അത് ഇങ്ങ്ടെ പുന്നാരമോന്‍ വന്നപ്പോ തിന്നു….
എന്തെങ്കിലും കഴിഞ്ഞാല്‍ അത് വാങ്ങിവെച്ചൂടെ ആ ചെക്കന്……….
അതിനെങ്ങ്നാ ……. തള്ളയുടെ അല്ലേ സ്വഭാവം……………
അല്ലെങ്കില്‍ നിനക്ക് എന്നോട് പറയാമായിരുന്നില്ലേ…………
ഇനി ഇപ്പോ എങ്ങോട്ട് പോകാനാ…………
ഇങ്ങള്‍ ആ ഇന്‍ & ഔട്ട് സൂപ്പറ്മാറ്ക്കറ്റിലേക്ക് ഫോണ്‍ വിളിച്ചു പറാ….
അവര്‍ കൊണ്ടോന്ന് തരും….
പിന്നെല്ലാ…………ഈ പത്തുറുപ്പികയുടെ സാമാനത്തിനല്ലേ അവറ് ഇരുപത്തഞ്ച് രൂപയുടെ പെട്രോളും കത്തിച്ചോണ്ടി വരിക…….
പോയി കിടന്നുറങ്ങിക്കോടി പെണ്ണേ…………
ഇന്ന് ഇനി സീരിയലും നിന്റെ അമ്മായി അമ്മേം ഒന്നും കാണേണ്ട……
മൂം…………….. മൂം………………..മൂം……………………
അവളുടെ വിചാരം അവള്‍ കരയുമ്പോള്‍ ഞാന്‍ അലിയുമെന്നാ…
പിന്നേയ്………
ഒരു നിവൃത്തിയുമില്ലാത്തതിനാലാ അവളെ ഇവിടെ പൊറുപ്പിച്ചിരിക്കുന്നത്….
ബീറൊക്കെ കുടിച്ചു കഴിഞ്ഞു………. ഒരു കുപ്പിയും കൂടി കുടിക്കണമെന്നുണ്ട്….
പക്ഷെ കടിക്കാനൊന്നും ഇല്ലാത്ത തിനാല്‍ ഇനി ഇന്ന് വേണ്ട്…
ഇനി ഓള്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ഉണക്ക ചപ്പാത്തി രണ്ടെണ്ണം തിന്നാം…….

കെട്ട്യോന്റെ കൂടെയിരുന്ന് അവള്‍ക്ക് അത്താഴം കഴിക്കാന്‍ വയ്യ……..
കെട്ട്യോന്‍ വരുമ്പോഴെക്കും സീരിയല്‍ കാണലിന്‍ തടസ്സം വരേണ്ട എന്നതിനാല്‍ ആറ് മണിക്ക് തന്നെ ഓള്‍ ശാപ്പാടടിക്കും……
കുരുത്തം കെട്ടവള്‍………….

ആ ചപ്പാത്തിയെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ സൂത്രക്കാരീ………….
പാത്രം നിറയെ ഉണ്ടല്ലോ…………..
ചപ്പാത്തിക്ക് കറിയൊന്നുമില്ലേ………….
ഓ ഈ ഉണങ്ങിയ സലാഡ് മാത്രമോ…………..
ഹൂം……. വേറെ എന്തൊക്കെയോ ഉണ്ടല്ലോ…………
ഇതെന്താ ഉച്ചക്കെത്തെ ബാക്കി ഉണക്കപ്പയറും, മോരു കറിയും……..
ഇതൊക്കെ കൂട്ടി എങ്ങനാ ചപ്പാത്തി തിന്നുക………..
നല്ല ചിക്കന്‍ മസാലയോ, കറിയൊക്കെ വേണ്ടേ…….
ഹൂം….. അതിനെവിടാ അവള്‍ക്ക് നേരം……………….
അല്ലാ ഇതെന്താ ഈ ചപ്പാത്തിയെല്ലാം ഇത്ര കൃത്യമായി വൃത്താകൃതിയില്‍ വെട്ടിയ മാതിരി ഇരിക്കുന്നത്…….
അമ്പടി കള്ളീ….. സൂത്രം പിടി കിട്ടി………….
ഈ സാധനമാ പണ്ട് എനിക്ക് രണ്ടാഴ്ച തുടര്‍ച്ചയായി തീറ്റിച്ചു എനിക്ക് ഉദര രോഗം വരുത്തി വെച്ചത്……………….
സൂപ്പറ് മാറ്ക്കറ്റീല്‍ നിന്ന് റെഡിമയ്ഡ് ചപ്പാത്തി വാങ്ങി എനിക്ക് എന്നും ചൂടാക്കി തരും……
അപ്പോ ഇനിയൂം എന്നെ കൊല്ലാനാ ഭാവം……………
നേരം വെളുക്കട്ടെ……….
അവള്‍ക്ക് ബ്രേക്ക് ഫാസ്റ്റായി പുളിവടിക്കഷായം കൊടുക്കുക തന്നെ…………
അങ്ങിനെ വിട്ടാന്‍ പറ്റുമോ ഇവളെ………….
തല്‍കാലം ഇത് തന്നെ തിന്നാം….
വയറിനകത്ത് കള്ളാ………. എന്തെങ്കിലും തിന്നില്ലെങ്കില്‍ പോക്കാ കാര്യം…………
കുറച്ച് ഓറഞ്ച് ജ്യൂസ് കുടിച്ച് കിടന്നുറങ്ങാം………..
ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോള്‍…….. ജ്യൂസുമില്ലാ……….. ഒന്നുമില്ലാ………
എല്ലാം കുടിച്ച് കാലി പൌച്ച് മാത്രം വെച്ചിരിക്കുന്നു….
അതാ പിള്ളേരുടെ പണി…..
എന്നാ കഴിഞ്ഞാല്‍ വാങ്ങിക്കൊണ്ട് വെക്കുക……. അല്ലെങ്കില്‍ പീടികയില്‍ പോകുന്നവരോട് പറയുക………
കൃഷ്ണാ ഗുരുവായൂരപ്പാ………….. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല………
വേഗം കിടന്നുറങ്ങാം……………..
400 യൂണിറ്റില്‍ കൂടിയാല്‍ കറണ്ടിന്റെ കാശ് കണ്ടമാനം കൂടുതല്‍ അടക്കണമത്രെ……….
ഇനി ഈ കാശെല്ലാം ലാഭിച്ച് ആരെ കാണിക്കാനാ………..
ഒരു ഉപകാരമില്ലാത്ത വീട്ടുകാരിയും മക്കളും…..
എല്ലാം ചിലവാക്കുക തന്നെ……..
ഇനി ഏസി ഇടാണ്ട് ഞാനെന്തിനാ പിശുക്കി കഴീണ്‍……
++++++++ രാ‍ത്രി ഉറക്കം സുഖമായിരുന്നു….
ബാങ്ക് വിളീ കേള്‍ക്കുന്നു…..
നേരത്തെ എണീറ്റ് കുളിക്കാം………..
ബീനാമ്മക്ക് രണ്ട് പെട കൊടുക്കാം…………….
പുലറ്ച്ചക്ക് കിട്ടുന്ന അടിക്ക് നല്ല ചൂടുണ്ടാകും…………
എടീ ബീനാമ്മേ…………..
എന്തോ……………………….
ഇങ്ങ്ട്ട് വന്നേ…………..
ഇതാ നിനക്കൊരു സാധനം ഇവിടെ………….
ഈ പാതിരക്കോ………………
ഞാനൊന്നും കൂടി ഉറങ്ങിയിട്ടു വരാം……….
ഞാന്‍ ശരിക്കും ഉറങ്ങിയില്ലാ…….. ഇന്നെലെ രാത്രീല്‍………….
ഉറങ്ങിയതൊക്കെ മതി………… ഇങ്ങോട്ട് വാ വേഗം…………..
വടിയെടുത്ത് കയ്യില്‍ പിടിക്കാം………..
അല്ലെങ്കില്‍ ഞാന്‍ വടിയെടുക്കാന്‍ പോണത് കണ്ടാല്‍ അവള്‍ വാതില്‍ തുറന്ന് ഓടും…..
പണ്ടങ്ങിനെ ഓടീട്ട് അവളുടെ അമ്മായീടെ വീട് വരെ ഓടീ…………
പണ്ട് ഓട്ടത്തില്‍ അവള്‍ക്ക് പ്രൈസ് കിട്ടിയിട്ടുണ്ടത്രെ?....
ഇങ്ങട്ട് ഇറങ്ങിവാടീ വേഗം………..
ഇതെന്താ ഈ മനുഷ്യന്‍ ഈ പാതിരാ നേരത്ത്……………..
ആ എന്താ വിളിച്ചേ……………….
എനിക്കവളെ അടിക്കാന്‍ തോന്നിയില്ല…..
നീയിങ്ങോട്ടിരിക്ക്……………
ഞാന്‍ നിന്നോട് ഒരു കാര്യം പറയാന്‍ പൂവ്വാ……….
“നിനക്കെന്നോട് ഒരു സ്നേഹവും താല്പര്യ്‌വും ഇല്ലാ”…………..
നിനക്കിഷ്ടപ്പെട്ടതെന്തെങ്കിലും വെക്കും………..
അതിലൊരു പങ്ക് എനിക്ക് തരും…..
എനിക്കിഷ്ടപ്പെട്ടതൊന്നും നിനക്കുണ്ടാക്കാന്‍ പറ്റില്ല………..
ഞാനൊരു പെണ്ണു കെട്ടിയാലോ എന്നാലോചിക്കുകയാ………..
എന്റെ പറച്ചില്‍ കേട്ട് ബീനാമ്മ അന്തം വിട്ടു……………
നേരാണൊ ഞാനീ കേട്ടത്………..
ആ നേരു തന്നെ…………
നീ പിന്നെയും ആ ചപ്പാത്തി വാങ്ങി എന്നെ രോഗിയാക്കി കൊല്ലാന്‍ നോക്കി അല്ലെ……….
അതെയ്……… ഈ കാലത്ത് തന്നെ തോന്ന്യാസം പറണ്ടാ കേട്ടോ…………
നിനക്കാണെങ്കില്‍ എന്നും വയ്യാ…… എന്റെ കാ‍ര്യങ്ങ്ലോന്നും നോക്കാനുള്ള നേരം ഇല്ല….
അപ്പോ ഒരു പെണ്ണിനേം കൂടി കെട്ട്യാല്‍ നമുക്ക് രണ്ട് പേറ്ക്കും ഒരു സഹായമാകില്ലേ….
എന്താടീ നീ മിണ്ടാതെ നിക്കണ്‍……….
എന്തെങ്കിലും ഒന്ന് പറാ…………..
എന്റെ തന്തേം തള്ളേം ഒക്കെ ചത്തുപോയല്ലോ………..
അല്ലെങ്കില്‍ എനിക്ക് അങ്ങാട്ട് പോകാമായിരുന്നു…..
ഞാനിവിടുള്ളിപ്പോ……. വേറെ ഒരു പെണ്ണിനെ ഇവിടെ കേറ്റില്ല….
അതിനെനിക്ക് നിന്റെ സമ്മതമൊന്നും ആവശ്യമില്ല….
എന്റെ അച്ചാച്ചന്‍ രണ്ട് പെണ്ണുങ്ങളുണ്ടായിരുന്നു…. നീ കേട്ടിട്ടില്ലേ……..
എന്റെ 2 അച്ചമ്മമ്മാരുടെ കഥ…..
വെളുത്ത അച്ചമ്മയും കറുത്ത അച്ചമ്മയും…………
നീ കറുത്തതല്ലേ…..
എന്റെ രണ്ടാമത്തെ പെണ്ണ് വെളുത്തതായിക്കൊള്ളട്ടെ….
അപ്പോ നമ്മുടെ പേരക്കുട്ട്യോള്‍ക്ക്……….
കറുത്ത അച്ചമ്മായെന്നും വെളുത്ത അച്ചമ്മാ എന്നും വിളിക്കാമല്ലോ>>>>
എനിക്കാണെങ്കില്‍ ഞങ്ങളുടെ കുടുംബ പാരമ്പര്യം കാക്കുകയും ചെയ്യാമല്ലോ….
നീ പ്രശനങ്ങളൊന്നും ഉണ്ടാക്കേണ്ട….. നിന്റെ പക്കത്ത് ആരും ഉണ്ടാകില്ല…
മക്കള്‍ രണ്ടും നിന്നെ സംരക്ഷിക്കില്ലാ…
അപ്പോ ഇനി ശിഷ്ടജീവിതം സന്തുഷ്ടമായിക്കഴിയണമെങ്കില്‍ ചില അഡ്ജസ്റ്റ്മെന്റ്റുകളൊക്കെ ചെയ്യേണ്ടി വരും…………..
എന്റെ ബീനാമ്മേ…………
ഞാനൊരു പെണ്ണും കൂടി കെട്ടട്ടേ>>>>>>>>>>
ബീനാമ്മ അനന്തതയില്‍ താടിക്ക് കൈയും കൊടുത്തിരുന്നു…….
+++++++++++++++++++ശുഭം+++++++++++++++++
Tuesday, November 18, 2008

ഒരു ആനയെ വാങ്ങട്ടെ ബീനാമ്മേ?

കുറെ നാളായി ഒരു ആനയെ വാങ്ങണമെന്ന് വിചാരിച്ചിട്ട് ......
ആനക്കുട്ട്യോടാ കമ്പം.... പട്ടയും വെള്ളമെല്ലാം ധാരാളം വീട്ടിലുണ്ട്...
പക്ഷെ പാപ്പാനെ മേക്കാനാ പ്രയാസം.....
കുറച്ചു നാള്‍ ഞാന്‍ തന്നെ പാപ്പന്റെ പണിയെടുത്താലോ എന്നാലോചിക്കുകയാ....
പക്ഷെ എന്റെ ബീനാമ്മ സമ്മതിക്കുകയില്ല.....
ഒരു നായയെ വളര്‍ത്തിയ ക്ഷീണം തന്നെ മാറിയിട്ടില്ല....
ബീനാമ്മ പറേണു .... അവളുടെ ഉടുപ്പ് മാത്രം ജൂലി കടിച്ചോണ്ട് പോണെന്ന്....
നിങ്ങടെ ഒരു സാധനവും അവളെടുക്കില്ലെന്നു.....
ചെടികളുടെ കടയെല്ലാം മാന്തിപറിക്കും.....
ഉമ്മറത്തെ ചവിട്ടിയും പായയും എല്ലാം മുറ്റത്തു കൊണ്ടുപോയി ഇടും...
അങ്ങിനെ കുറുംബനാ എന്റെ വീട്ടിലെ പട്ടിക്കുട്ടി....
അങ്ങിനെ പട്ടിയെ അശോകന് വളര്‍ത്താന്‍ കൊടുത്തു.....
ഇനി ആനക്കുട്ട്യെ വാങ്ങിച്ചാല്‍ എന്തെല്ലാം പുരാണം കേള്‍‌ക്കണം എന്റെ കേട്ട്യോള്‍‌ടേ അടുത്ത് നിന്നു.....
എനിക്കണെങ്കില്‍ വയസ്സ് അറുപതു കഴിഞ്ഞു .... ഇനി അധികം നാളുകളൊന്നും ഇല്ല....
ആഗ്രഹങ്ങളൊക്കെ സാധിക്കെണ്ടേ..... എന്റെ കെട്ട്യോള്‍‍ക്കങ്ങിനെ ഒരു വിചാരവും ഇല്ല....
ഈ വയസ്സനോട് തല്ലു കൂടാനെ ഓള്‍ക്ക് നേരോള്ളൂ...
മക്കളാണങ്കിലോ തള്ള പറയുന്നതാ ശരി.... എന്നുള്ള ചിന്ത ഗതിക്കാരും...
എടീ ബീനാമ്മേ.....
എന്തോ ..... ഞാനിവിടുണ്ടേ.....
എന്താ പ്രശ്നം.....
അതേയ് എനിക്കൊരു ആനക്കുട്ട്യെ വാങ്ങണം......
ഹ ഹ ഹാ ........
ഇനി അതിന്റെ ഒരു കുറവ് മാത്രേ ഉള്ളൂ ഇവിടെ.....
പിന്നേ ഒരു കാര്യം പറഞ്ഞേക്കാം
ആനയെയം ആട്ടിന്‍‌കുട്ടിയെയും ഒക്കെ വാങ്ങിച്ചാല്‍..... ഞാന്‍ എന്റെ പാടു നോക്കി പോകും.....

എന്റെ മോന്‍ കൊയമ്പത്തുരാ..... ഞാന്‍ അവന്റെ കൂടെ പോയി താമസിക്കും..... പിന്നെ ഇങ്ങോട്ട് വരില്ല....
"ഈ മനുഷ്യനെന്തിന്റെ കേടാ.... എന്റെ ഗുരുവായൂരപ്പാ...."
"എടീ നീ ഗുരുവായൂരപ്പനോട് പരിഭവം പറെണ്ട....
അങ്ങേരു ആനേടെ ആളാ. ..
ഞാനേതായാലും ഒന്നിനെ വാങ്ങാന്‍ പോകുവാ....
ഇപ്പൊ ഒന്നുണ്ടല്ലോ ഇവിടെ.....
അപ്പൊ ഒന്നിനെയും കൂടി കൂട്ടിയാല്‍ എന്താ ഇപ്പോള്‍ ഇത്ര കുഴപ്പം?...."
"ഹേ മനുഷ്യാ..... തോന്ന്യാസം പറച്ചില് നിങ്ങള്‍‌ക്ക് കൂടുതലാ ഇപ്പോള്‍.....
ഈ തടി കണ്ടിട്ട് കുശുമ്പ് വേണ്ട.... എന്റെ അച്ഛനും അമ്മയും നല്ലോണം തന്നിട്ടാ എന്നെ വളര്‍‌ത്യേ...."
വേണ്ടതരം പറേണ കണ്ടില്ല്യേ എന്റെ തേവരേ.....
ഈ മനുഷ്യനോടു ചോദിക്കാനും പറയാനും ആരും ഇല്ലേ....
അല്ലെങ്കില്‍ വിളിച്ചാല്‍ തന്നെ ആര് വരാനാ ഇവിടെ.....
വൈകുന്നേരം പടി പൂട്ടിയാല്‍ പിന്നെ പത്തു മണിക്ക് ആപ്പീസില്‍ പോകുമ്പോഴേ തുറക്കുള്ളൂ.....
എടീ ബീനാമ്മേ .... കാലത്തു തന്നെ ഇതൊക്കെ തുറന്നു വെച്ചാല്‍ ഓരോരുത്തന്മാര്‍ വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും.....
കാലത്തു സ്വസ്ഥമായിരുന്നു പറമ്പില്‍ എന്തെങ്ങിലും പണി ചെയ്തിരിക്കാമല്ലോ......
അവളുടെ ഓരോ വിചാരമേ.....
ഞാന്‍ നിന്നെ കെട്ടി കൊണ്ടു വരുന്ന സമയം നല്ലൊരു ആനക്കുട്ടി ആയിരുന്നു നീ....
ഇപ്പൊ കണ്ടില്ലേ കോലം ......
എന്തൊരു ചന്തമുള്ള പെണ്ണായിരുന്നു.....
നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ ..... കുറെ നേരമായല്ലോ ഇരുന്നു ചൊറിയുന്നു‌....
നിങ്ങള് ആനയേയോ കൂനയെയോ എന്തിനെയെങ്ങിലും വാങ്ങിച്ചോ.....
മനുഷ്യനെ ഉപദ്രവിക്കഞ്ഞാല്‍ മതി.....
പ്രായം കൂടും തോറും മനുഷ്യന്റെ ഓരോ തോന്ന്യസങ്ങളെ .....
എന്ത് പറയാനാ എന്റെ കൃഷ്ണാ.....
അനുഭവിക്ക്യെന്നെ....

Thursday, October 16, 2008

ആനക്കഥ >>>

ഇവിടെ ഒരു ആന കഥ ഉണ്ടായിരുന്നു. അതില്‍ കുറച്ചധികം അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ വീണ്ടും പ്രസിദ്ധീകരിച്ചു.
ഇതിനെ ഡിലീറ്റ് ചെയ്തു.
ഞാന്‍ ഇപ്പോള്‍ തെറ്റ് കൂടാതെ മലയാളം ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അബുദാബിയില്‍ നിന്നും, കാനഡയില്‍ നിന്നും ഉള്ള രണ്ടു വനിതകളാണ്. തല്ക്കാലം അവരുടെ പേരു ഇവിടെ പറയുന്നില്ല.
++++++++++++++++++++++++++++++++++++++++++++++


Sunday, October 5, 2008

SATELITE CHANNEL
ഇപ്പോള്‍ കേബിള്‍ ടി വി ചാനെല്‍ ആണ് ഞാന്ഗ്ന്ങള്‍ക്ക് ഉള്ളത് .... തൃശ്ശൂരിനു സ്വന്തമായി ഒരു SATELITE ചാനല്‍ ..... അതും എന്റെ നിയന്ത്രണത്തില്‍ വരിക എന്നത് എന്റെ ഒരു സ്വപ്നം ആണ്.


ധാരാളം പ്രോഗ്രാമുകള്‍ ഇവിടെ ചെയ്യുന്നു.... ഒന്നിന്റെ വിഡിയോ ഇവിടെ ചേര്ക്കുന്നു...


എല്ലാ SATELITE ചാനല്‍ സംരംഭവും ഇപ്പോള്‍ ത്രിവനതപുരത്താ.. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ത്രിസ്സിവപെരൂരില്‍ ഒരു SATELITE ചാനല്‍ ഞാന്‍ കുറച്ചു നാളായി സ്വപ്നം കാണുന്നു....


ഞങ്ങള്ക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ല..... ഒരു കൂട്ടായ്മയിലൂടെ മാത്രമെ അത് നടക്കൂ..... എന്റെ സ്വപ്ന സാക്ഷാത്കാരം അടുത്തു തന്നെ സംഭവിക്കുമെന്ന ശുഭ പ്രതീക്ഷയോടെ തല്ക്കാലം ഇവിടെ നിര്‍ത്തട്ടെ.....


ഇപ്പോള്‍ ഞങ്ങള്‍ നടത്തി കൊണ്ടു വരുന്ന MCV കേബിള്‍ ടി വി യെപറ്റി താമസിയാതെ കൂടുതല്‍ എഴുതാം..


i could not upload the video here as bandwidth is low at the place of processing.....


i shall do it later........

Saturday, October 4, 2008

ഡിസ്ക്കോ ഡാന്‍സ്

ബെല്ലി ഡാന്‍സിന്റെ പ്രതികരനന്ഗ്ന്ങള്‍ വായിച്ചപ്പോള്‍ കുറച്ചും കൂടി എഴുതാമെന്ന് കരുതി...ബെല്ലി ഡാന്‍സ് കണ്ടിട്ടില്ലത്തവരാ പലരും എന്നോട് പ്രതികരിച്ചത്.... ഒരാളൊഴികെ....ഈ ഡാന്‍സ് ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് വഴി ഇതില്‍ കൂടി പബ്ലിഷ് ചെയ്യാം .... അല്ലെങ്കില്‍ ലിങ്ക് ചേര്‍ക്കാം.....ബെല്ലി ഡാന്‍സ് ഇപ്പോള്‍ അറേബ്യന്‍ സ്റ്റൈല്‍ അല്ലാതെ മറ്റു പല ഭാഷ ക്കൊത്തും .... ചിട്ടപ്പെടുത്തിയിട്ടുണ്ട്....എന്തായാലും നേരില്‍ കാണുന്ന സുഖം സ്ക്രീനില്‍ കിട്ടുകയില്ലല്ലോ....എന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിക്കട്ടെ....ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വടിച്ച്ചിട്ടുള്ളത് മസ്കട്ടിലാണ്..... അറബി നാട്ടില്‍ ഏറ്റവും ആദ്യം ഡിസ്കോ അരങ്ങേറിയത് ഇവിടെയാണ്‌...ആദ്യ ദിവസം തന്നെ ഞാന്‍ ഡിസ്കോ യില്‍ പങ്കെടുത്തു.... ആടി തകര്‍ക്കാന്‍ പോയി.... ജീവിതത്തില്‍ ആദ്യമായി അന്നായിരുന്നു ഡിസ്കോ ഹാളില്‍ പ്രവേശിച്ചത്‌..... കൌണ്ടറില്‍ പണം അടച്ചതിനു ശേഷമാണ് മനസ്സിലായത്..... അവിടെ കപ്പിള്‍സ്നു മാത്രമെ പ്രവേശനമുള്ളൂ എന്ന്.....ഞാന്‍ ആകെ വിഷമിച്ചു...... അപ്പോഴാ മനസ്സിലായത്.... എനിക്ക് നിരാശപ്പെറെന്റെന്നു...ഒറ്റയ്ക്ക് വരുന്നരുടെ കൂടെ ആടാന്‍ അവിടെ ആളുകളുണ്ടെന്ന്.....അതായത് എന്നെ പോലെ ഒറ്റയ്ക്ക് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും അവിടെ കാണാം......അങ്ങിനെ ഒരാളുമായി ഡിസ്ക്കോ ഹാളില്‍ പ്രവേശിച്ചു..... പാട്ടിനൊത്ത് നൃത്തം വെക്കുക തന്നെ.... പിന്നെ ഡാന്‍സിന്റെ ദിസിപ്ലിനൊക്കെ പിന്നീടഭ്യസിച്ചു......ജോലി സംഭന്ധമായി ലോകം മുഴുവന്‍ ചുറ്റെണ്ടി വന്ന എനിക്ക് പല സ്ഥലങ്ങളിലും എനിക്കിഷ്ടപെട്ട ഡാന്‍സുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു ......എനിക്കിഷ്ടപെട്ട യൂറോപ്യന്‍ നഗരം ജര്‍മനിയിലെ വീസ്ബാടെന്‍ ആയിരുന്നു.....അവിടുത്തെ കഥകള്‍ പിന്നെടുഴുതാം.....ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പോലും .......... എനിക്ക് ഗള്‍ഫിന്റെ സുഖം കിട്ടിയിട്ടില്ല....

[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന്‌ വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]

Friday, September 12, 2008

ബെല്ലി ഡാന്‍സ്

പതിനൊന്നു വയസ്സില്‍ തുടങ്ങിയതാ ഈ പ്രയാണം.....
ഫസ്റ്റ് ഫോമില്‍ തൊട്ടു തുടങ്ങി... വീട്ടില്‍ നിന്നുള്ള യാത്ര...
അങ്ങിനെ... ചെരുവത്താനിയില്‍ നിന്നു ത്രിസ്സിവപെരൂര്‍ക്കും, അവിടെ നിന്നു സെകുന്ടെരബാദ്, മദിരാശി..... അങ്ങിനെ പോയി പോയി.... ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍...... അറബി നാട്ടിലും..... യൂറോപ്പിലും.......
അവസാനം ..... ത്രിശ്ശിവപേരൂരില്‍ ഒരു തട്ടകം.... കണ്ടെത്തി.....
പല സ്തലങ്ങള്‍...... പല അനുഭവങ്ങള്‍.....
സുഖങ്ങള്‍.... ദു:ഖങ്ങള്‍........
കുറച്ചു നാളായി.... പരമ സുഖം......
പക്ഷെ.... ഞാ‍ന്‍..... ശരിക്കും ആനന്ദിക്കുന്നതു... മസ്കറ്റില്‍ തന്നെ.....
അവിടുത്തെ ഓര്‍മകള്‍..... മനസ്സില്‍ നിന്ന് മായുന്നില്ല.....

ബെല്ലി ഡാന്‍സ് കണ്ടിട്ടെത്ര നാളായി......
ഡ്രാഫ്റ്റ് ബീര്‍ കുടിച്ച നാളുകള്‍... മറന്നു....
കെന്റ്ക്കി ചിക്കനും, പിസയും, ഗ്രീക്കു കാരുടെ സ്പെഷല്‍.... ഷവര്‍മയും....അറേബ്യന്‍.... കാവയും..... എല്ലാം എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നു....
ഒന്നും ഞാന്‍ മറന്നിട്ടില്ല.... എന്റെ മണലാരണ്യമേ......
ഞാന്‍ അങ്ങോട്ട് വരട്ടെ...... ഒരു വര്‍ഷം കൂടി നിന്നെ പുകരാന്‍.......
[തുടര്‍ന്നേക്കാം]
ബെല്ലി ഡാന്‍സിന്റെ പ്രതികരനന്ഗ്ന്ങള്‍ വായിച്ചപ്പോള്‍ കുറച്ചും കൂടി എഴുതാമെന്ന് കരുതി...
ബെല്ലി ഡാന്‍സ് കണ്ടിട്ടില്ലത്തവരാ പലരും എന്നോട് പ്രതികരിച്ചത്.... ഒരാളൊഴികെ....
ഈ ഡാന്‍സ് ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് വഴി ഇതില്‍ കൂടി പബ്ലിഷ് ചെയ്യാം .... അല്ലെങ്കില്‍ ലിങ്ക് ചേര്‍ക്കാം.....
ബെല്ലി ഡാന്‍സ് ഇപ്പോള്‍ അറേബ്യന്‍ സ്റ്റൈല്‍ അല്ലാതെ മറ്റു പല ഭാഷ ക്കൊത്തും .... ചിട്ടപ്പെടുത്തിയിട്ടുണ്ട്....
എന്തായാലും നേരില്‍ കാണുന്ന സുഖം സ്ക്രീനില്‍ കിട്ടുകയില്ലല്ലോ....
എന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിക്കട്ടെ....
ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വടിച്ച്ചിട്ടുള്ളത് മസ്കട്ടിലാണ്..... അറബി നാട്ടില്‍ ഏറ്റവും ആദ്യം ഡിസ്കോ അരങ്ങേറിയത് ഇവിടെയാണ്‌...
ആദ്യ ദിവസം തന്നെ ഞാന്‍ ഡിസ്കോ യില്‍ പങ്കെടുത്തു.... ആടി തകര്‍ക്കാന്‍ പോയി.... ജീവിതത്തില്‍ ആദ്യമായി അന്നായിരുന്നു ഡിസ്കോ ഹാളില്‍ പ്രവേശിച്ചത്‌..... കൌണ്ടറില്‍ പണം അടച്ചതിനു ശേഷമാണ് മനസ്സിലായത്..... അവിടെ കപ്പിള്‍സ്നു മാത്രമെ പ്രവേശനമുള്ളൂ എന്ന്.....
ഞാന്‍ ആകെ വിഷമിച്ചു......
അപ്പോഴാ മനസ്സിലായത്.... എനിക്ക് നിരാശപ്പെറെന്റെന്നു...
ഒറ്റയ്ക്ക് വരുന്നരുടെ കൂടെ ആടാന്‍ അവിടെ ആളുകളുണ്ടെന്ന്.....
അതായത് എന്നെ പോലെ ഒറ്റയ്ക്ക് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും അവിടെ കാണാം......
അങ്ങിനെ ഒരാളുമായി ഡിസ്ക്കോ ഹാളില്‍ പ്രവേശിച്ചു..... പാട്ടിനൊത്ത് നൃത്തം വെക്കുക തന്നെ.... പിന്നെ ഡാന്‍സിന്റെ ദിസിപ്ലിനൊക്കെ പിന്നീടഭ്യസിച്ചു......
ജോലി സംഭന്ധമായി ലോകം മുഴുവന്‍ ചുറ്റെണ്ടി വന്ന എനിക്ക് പല സ്ഥലങ്ങളിലും എനിക്കിഷ്ടപെട്ട ഡാന്‍സുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു ......
എനിക്കിഷ്ടപെട്ട യൂറോപ്യന്‍ നഗരം ജര്‍മനിയിലെ വീസ്ബാടെന്‍ ആയിരുന്നു.....
അവിടുത്തെ കഥകള്‍ പിന്നെടുഴുതാം.....
ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പോലും .......... എനിക്ക് ഗള്‍ഫിന്റെ സുഖം കിട്ടിയിട്ടില്ല....
[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന്‌ വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]