Sunday, September 27, 2009

മരുമകള്‍ സേതുലക്ഷ്മിയേയും കൊണ്ട്

ഞാനിന്നെലെ എന്റെ മരുമകള്‍ സേതുലക്ഷ്മിയെ എന്റെ തേവരുടെ നടയില്‍ കൊണ്ട് പോയി തൊഴീപ്പിച്ചു. മോന്റെ കല്യാണം കഴിഞ്ഞാല്‍ മക്കളെ രണ്ട് പേരെയും അമ്പലത്തില്‍ കൊണ്ടോകണം എന്നാശിച്ചതായിരുന്നു. പക്ഷെ മകന് അമ്പലങ്ങളിലെ സന്ദര്‍ശനമൊന്നും വലിയ ഇഷ്ടമില്ലാ എന്നാ മനസ്സിലാക്കുന്നത്.

ചെറിയ പ്രായത്തില്‍ അവന് അമ്പലത്തില്‍ പോകാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. മകനും മകളും ജനിച്ച് വളര്‍ന്നത് വിദേശത്തായിരുന്നു. അവിടെ ആ കാലത്ത് ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നതിനാല്‍ , അമ്പലം എന്നൊരു സങ്കല്പം അവന് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരു കൃഷ്ണ വിഗ്രഹം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ. മകനും മകളും കൃഷ്ണെനെ കാണുന്നത് വിഷു ഒന്നാം തീയതിയാണ്. കൊല്ലത്തില്‍ ഒരിക്കല്‍ ബീനാമ്മ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കിയത് കാണിച്ച് കൊടുക്കും.

ഈശ്വരനോടുള്ള അടുപ്പം അത്രയേ മകന് ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മസ്കത്തിലെ ശിവ ക്ഷേത്രത്തില്‍ ഞങ്ങള്‍ പോകാറുണ്ട്. പക്ഷെ കൂടെ കൂടെ ഞങ്ങള്‍ക്ക് അവിടെ പോകാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന മത്രായില്‍ നിന്ന് 5 കിലോമീറ്ററുള്ള മസ്ക്കത്തിലെത്താന്‍ ചിലപ്പോല്‍ ഒരു മണിക്കൂറിലേറെ എടുക്കുമായിരുന്നു. പിന്നെ ഈ അമ്പലത്തിലെ ആരാധന ചിട്ടകള്‍ ഗുജറാത്തി സ്റ്റൈലില്‍ ആയിരുന്നു.

നമ്മുടെ നാട്ടിലെ പോലെ തോര്‍ത്ത് മുണ്ട് ഉടുത്ത് പൂണൂലിട്ട പൂജാരിമാരെ അവിടെ കാണാന്‍ പറ്റില്ല. അതിനാല്‍ ചിലപ്പോള്‍ നമുക്ക് ഒരു തൃപ്തി തോന്നാറില്ല. എന്നാലും ചിലപ്പോള്‍ അവിടെ പോകാറുണ്ട്. പക്ഷെ ഈശ്വരവിശ്വാസം മകനില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ആയില്ല എന്നൊരു ദു:ഖസത്യം മാത്രം.

മകന് വരാന്‍ പോകുന്ന പെണ്‍കുട്ടിക്ക് ഈശ്വര വിശ്വാസമുള്ളവളായിരിക്കണമെന്ന് മാത്രമേ ഞാന്‍ എന്റെ അച്ചന്‍ തേവരോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ഈശ്വര കടാക്ഷം എന്നേ പറയേണ്ടൂ. നല്ല ഈശ്വര വിശ്വാസം ഉള്ള പൊന്നിന്‍ കുടം പോലൊരു മരുമകളെത്തന്നെയാണ് എനിക്ക് എന്റെ തേവര്‍ കണ്ടെത്തിയത്.

പക്ഷെ മകനില്‍ ഒട്ടും ഈശ്വരവിശ്വാസം ഇല്ലാത്തതിനാല്‍ അവന്റെ പ്രതീക്ഷക്ക് വിപരീതമായുള്ള ഗുണങ്ങളാണ് എന്റെ മരുമകള്‍ക്കുണ്ടായത്. മകന് പെണ്ണന്വേഷിക്കുമ്പോള്‍ അമ്മയോട് പറഞ്ഞ കണ്ടീഷന്‍സ് അല്പം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എനിക്ക് ഐടി ജോലിക്കുന്ന പോകുന്നവരും തടിച്ച പ്രകൃതമുള്ളവരുമായ പെണ്‍കുട്ടികള്‍ വേണ്ടാ എന്ന്. അങ്ങിനെ ആദ്യകാലത്ത കുറച്ചധികം നല്ല ബന്ധങ്ങള്‍ കൈയില്‍ നിന്ന് പോയി.

ഇന്നെത്തെ കാലത്ത് നമ്മള്‍ ഈശ്വരനെ പോലെ ആരാധിക്കേണ്ടവരാണ് ഐടി പ്രൊഫഷണനായി എടുത്തിട്ടുള്ളവരെ. ഈ നൂതന ലോകം മോഡേണ്‍ ടെക്നോളജിയിലൂടെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലൂടെ. സോഫ്റ്റ്വേര്‍ മേനേജ്മെന്റിലൂടെ കെട്ടിപ്പടുക്കുന്നവരാണ് ഐടി മക്കള്‍. അവരെ വേണ്ടായെന്നോ? അതും ന്യൂ ജനറേഷന്‍ മള്‍ട്ടി നേഷണല്‍ ബാങ്കിന്റെ മേനേജരായ എന്റെ മകന്‍. ലജ്ജാവഹമായാണ് എനിക്ക് തോന്നിയത്.
രണ്ട് കൊല്ലം നടന്ന് പെണ്ണന്വേഷിച്ച അന്വേഷിച്ച് ഞാനും, എന്റെ സഹധര്‍മ്മിണിയും, ബന്ധുക്കളെല്ലാവരും തോറ്റു. അവസാനം ഒരു ശിക്ഷയെന്ന പോലെ അവനൊരുത്തിയെ ഇഷ്ടപ്പെട്ടു. കമ്പ്യൂട്ടര്‍ ബിരുദധാരിയും, തടിച്ചതുമായ ഒരു സുന്ദരിക്കുട്ടിയെ. എനിക്ക് ചിരി വന്നു. പക്ഷെ ഞാനവനെ പരിഹസിച്ചില്ല. പക്ഷെ അവന് പണ്ട് കൂട്ടുനിന്ന അവന്റെ തള്ളയെ ഞാന്‍ ചീത്ത വിളിച്ചു.

പണ്ടേ കുറച്ച് റിലാക്സ്ഡ് ആയിരുന്നെങ്കില്‍ എനിക്ക് ഓമനിക്കാന്‍ രണ്ട് പേരക്കുട്ടികളെ കിട്ട്യേനെ! വെറുതെ രണ്ട് കൊല്ലം വൃഥാവിലായി എന്ന് പറഞ്ഞാല്‍ പോരെ.

മരുമകളോട് ഞാന്‍ കുറച്ച് ദിവസം പറഞ്ഞിരുന്നു. രണ്ട് പേരും കൂടി അച്ചന്‍ തെവരെ കാണാന്‍ പോകണമെന്ന്. അവന്റെ തള്ളയോടും പറഞ്ഞിരുന്നു. അവള്‍ മക്കളെ കോണ്ട് പോയതും ഇല്ല, അവര്‍ സ്വയം പോകുകയും ചെയ്തില്ല.

എന്റെ പ്രിയ പത്നി ബീനാമ്മ അച്ചന്‍ തേവരെ കാണാന്‍ പോകാറില്ല. പകരം വെളിയന്നൂര്‍ കാവില്‍ പോയി ദേവിയെ കാണും. എന്നോട് പറയും നമ്മുടെ തട്ടകത്തിലെ ക്ഷേത്രം വെളിയന്നൂര്‍ കാവാണ്.

അങ്ങിനെ അവള്‍ വെളിയന്നൂര്‍ക്കാവിലെ ദേവിയേയും, ഞാന്‍ കൂറ്ക്കഞ്ചേരിയിലെ അച്ചന്‍ തേവരേയും ആരാധിച്ച് പോന്നു. ഞാന്‍ പതിനാറ് കൊല്ലം മുന്‍പ് എന്റെ ജന്മനാടായ ചെറുവത്താനിയില്‍ നിന്ന് ചേക്കേറിയതാണ് തൃശ്ശിവപേരൂരിലെ ഈ ഇടത്തേക്ക്. എന്നെ ഈ നാട്ടിലെ അറിയപ്പെട്ടവനാക്കിയത് അച്ചന്‍ തേവരും സമീപപ്രദേശങ്ങളിലെ നാട്ടുകാരും ആണ്. അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോകുന്ന ഏക വെളിയന്നൂര്‍ക്കരനാണ് ഞാനും.

എനിക്ക് എന്ത് പ്രശ്നം വന്നാലും, സാമ്പത്തികമോ, പൊതുവാ‍യതോ എന്നെ രക്ഷിക്കുന്നത് അച്ചന്‍ തേവരും തേവരുടെ പ്രജകളും ആണ്. ആ നാട്ടുകാറ്ക്കെന്നെ അറിയാം. അങ്ങിനെ എന്നെ ആ നാട്ടുകാര്‍ അമ്പലം കമ്മറ്റിയില്‍ മൂന്ന് വര്‍ഷം മുന്‍പ് സെക്രട്ടറിയാക്കി. പിന്നീട് കഴിഞ്ഞ കൊല്ലം മുതല്‍ പ്രസിഡണ്ട് പദവി നല്‍കി ആദരിച്ചു.

ആ തേവരുടെ നടയിലാണ് ഞാന്‍ ഇന്നെലെ എന്റെ മരുമകളെ കൊണ്ട് പോയത്. സേതുലക്ഷ്മിക്ക് എന്റ് ബ്ലൊഗില്‍ കൂടി അച്ചന്‍ തേവരെ അറിയാമായിരുന്നു. അവളെ ഞാന്‍ ഉപദേവതളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, രക്ഷസ്സ്, നാഗങ്ങള്‍ എന്നിവരേയും ആരാധിക്കാനുള്ള അവസരമൊരുക്കി.അച്ചന്‍ തേവര്‍ ക്ഷേത്രക്കുറിച്ച് കൂടുതല്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.

ഇവിടെ നോക്കുകഎനിക്ക് സന്തോഷമായി എന്റെ തേവരേ.
"മോളെ ഇനി നമ്മുക്ക് നമ്മുടെ തട്ടകത്തിലെ ദേവീക്ഷേത്രത്തില്‍ പോകാം."

"അതെവിടെയാ അച്ചാ.....?
ഇവിടെ അടുത്ത് തന്നെ.
ഞാന്‍ മരുമകളെയും കൊണ്ട് വെളിയന്നൂര്‍ക്കാവിലെ ദേവീ നടയിലെത്തി. അവളെ അവിടെ തൊഴീപ്പിച്ചു. അവിടെ നിന്ന് മഞ്ഞള്‍ക്കുറിയും ഇട്ട് കൊടുത്തു.

"ഇനി നമുക്ക് ഈ നാടിന്റെ അധിപതിയായ വടക്കുന്നാഥനെ വണങ്ങാം. സമയമുണ്ടെങ്കില്‍ പാറമേക്കാവ് ദേവിയേയും ദര്‍ശിക്കാം."
അങ്ങിനെ ഞങ്ങള്‍ ശ്രീ വടക്കുന്നാഥന്റെ സന്നിഥിയിലെത്തി.

സേതുലക്ഷ്മിക്ക് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നത്രേ വടക്കുന്നാഥനെ ഒരിക്കലെങ്കിലും ദര്‍ശിക്കാന്‍. അവളുടെ ആഗ്രഹം പോലെ അവളെ തൃശ്ശൂര്‍ക്കാരന്റെ വധുവാക്കി ശ്രീ വടക്കുന്നാഥന്‍. അവള്‍ ഭാഗ്യവതി തന്നെ.!!!

വടക്കുന്നാ‍ഥന്‍ ക്ഷേത്രത്തില്‍ ആരാധനക്ക് ചില ചിട്ടകളുണ്ട്. പക്ഷെ അതെല്ലാം നോക്കി പലരും ചെയ്യുന്നില്ലാ എന്നാണ് ഞാന്‍ ധരിച്ച് വെച്ചിരിക്കുന്നത്. ഞാന്‍ മോളേയും കൊണ്ട് പോയ വഴികള്‍ ഇവിടെ വിവരിക്കാം.

ഞങ്ങള്‍ ക്ഷേത്രത്തിന്നുള്ളി പ്രവേശിച്ച് ഇലഞ്ഞിയുടെ അരികില്‍ നിന്ന് ശ്രീ വടക്കുന്നാഥനെ പുറത്ത് നിന്ന് വണങ്ങി. പിന്നീട് ഭഗവാന്‍ കൃഷ്ണനെ തൊഴുതു. അതിന്‍ ശേഷം മകളെ ജലധാരയുടെ മദ്ധ്യത്തിലുള്ള ശിവനെ ദര്‍ശിച്ചു. പിന്നീട് വൃഷഭനെ വണങ്ങി, അങ്ങോട്ട് പോകും വഴി ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കനകാംബരത്തിന്റെ ഒരു പൂവെടുത്ത് സേതുവിന് കൊടുത്തു. ഞാ‍നും കനകാംബരവും തമ്മിലുള്ള അടുപ്പത്തിന്റെ കഥ വളരെ വലുതാണ്‍, അത് പിന്നീട് പറയാം.

അങ്ങിനെ നടന്ന് ഞങ്ങള്‍ പരശുരാമനെ വണങ്ങി, നേരെ നടന്ന് സിംഹോദരനെ വണങ്ങി, സിംഹോദരന്റെ മുന്നില്‍ കാണുന്ന ചുമരിലെ ത്രികോണ ദ്വാരത്തിലൂടെ വടക്കുന്നാഥന്റെ ശ്രീകോവിലിന്റെ താഴികക്കുടം ഞാന്‍ മകള്‍ക്ക് ദര്‍ശിക്കാന്‍ കാണിച്ച് കൊടുത്തു. അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ വേട്ടേക്കരന്റെ മുന്നിലെത്തി. വേട്ടേക്കരനെ തൊഴുത് വലം വെച്ച് ഞങ്ങള്‍ വ്യാസ ശിലയില്‍ " ഓം നമോ ഗണപതായെ നമ:" എന്ന് സേതുവിനെ കൊണ്ട് എഴുതിപ്പിച്ചു. ഞാനും എഴുതിയതിന് ശേഷം സ്വാമി അയ്യപ്പനെ തൊഴുതു.

സേതുവിനെ കൊണ്ട് അയ്യപ്പന് എള്ള് തിരി കത്തിപ്പിച്ചു. അതിന്‍ ശേഷം നാഗങ്ങളെ വണങ്ങി, ശ്രീ ചക്രം കണ്ട് വണങ്ങിയിട്ട്, ശ്രീ ശങ്കരാചാര്യരെ തൊഴുത് വടക്കുന്നാഥനെ തൊഴാന്‍ അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചു. പ്രവേശന കവാടത്തിലുള്ള ഭഗവാന്റെ വാഹനമായ കാളയെ വണങ്ങി, വടക്കുന്നഥന്റെ തിരുനടയില്‍ എത്തി. വടക്കുന്നാഥനെ തൊഴുത ശേഷം, പാര്‍വ്വതിയെ വണങ്ങി, സ്വയം ഭൂവായ ഭഗവാനെ വന്ദിച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട്, ശങ്കരനാരായണനെ വണങ്ങിയതിന് ശേഷം ശ്രീരാമനെ തൊഴുത് അമ്പലത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങി.

സേതു എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് സന്തോഷമായി. ഞാനും ചിരിച്ചു. ഇനി എന്നെ വയസ്സാന്‍ കാലത്ത് ഇവള്‍ ഇവിടെ കൊണ്ടോകുമല്ലോ എന്ന ആത്മഗദത്തോടെ ഞാന്‍ മകളുടെ കൈയും പിടിച്ച് ക്ഷേത്രത്തിന്‍ വെളിയില്‍ കടന്നു.

ഇനി അവളെ പാറമേക്കവിലും തിരുവമ്പാടിയിലും തൊഴീപ്പിക്കണം. അപ്പോളേക്കും വന്നു ബീനാമ്മയുടെ ഫോണ്‍ വിളി.

"എന്താ മോളേ.. നീ എവിടെയാ........."
ബീനാമ്മ വിചാരിച്ചു ഞാന്‍ അവളെ അച്ചന്‍ തേവരെ കാണിച്ച് ഇപ്പോ ഇങ്ങട്ട് ഓടിയെത്തുമെന്ന്.
"എനിക്കറിയാമായിരുന്നു എന്താ ബീനാമ്മ പറയാന്‍ പോകുന്നതെന്ന്. അതിനാല്‍ ഞാന്‍ ഫോണ്‍ സേതുവിന്റെ കൈയില്‍ കൊടുത്തു."

എന്റെ പെണ്ണൊരുത്തിയുടെ ഓരോ പ്രവര്‍ത്തിയേ. അമ്മായിയപ്പന്റെ കൂടെയല്ലേ കുട്ടി പോയിരിക്കുന്നത്. അതും ക്ഷേത്ര ദര്‍ശനത്തിന്. പ്രാതല്‍ കുറച്ച് വൈകി കഴിച്ചാലും മതിയല്ലോ.

"പെണ്‍കുട്ടി കാപ്പിയും പലഹാരവും കഴിക്കാതെ തളരുമല്ലോ എന്നായിരുന്നു അമ്മായിയമ്മയുടെ പേടി. എന്തൊരു സ്നേഹമാണെന്നോ മരുമകളെ???? "
ഈ സ്നേഹം എന്നുമുണ്ടായാല്‍ മതി എന്റെ തേവരേ. സീരിയലായ സീരിയലെല്ലാം കണ്ട്, ഇനി പ്രാക്ടിക്കലിന്നായി എന്റെ കുട്ടീടെ ദേഹത്ത് കേറാഞ്ഞാല്‍ മതി.

റീത്ത ചേച്ചി ആലപ്പാട്ടെക്ക് ഉച്ചഭക്ഷണത്തിന്‍ മോനേയും, മരുമകളേയും, ബീനാമ്മയെയും വിളിച്ചിട്ടുണ്ട്. എന്നെ പ്രത്യേകമായി ക്ഷണിച്ചിട്ടൊന്നും ഇല്ല. ചേച്ചിയുടെ വീടല്ലേ. എന്തിനാ ക്ഷണം അല്ലേ. പോയി ഉള്ളത് ശാപ്പിടാം.
അവിടെ പോയാല്‍ റീനയുടെ കുട്ട്യോളെ കാണാലോ എന്നായിരുന്നു എന്റ് സന്തോഷം.

അപ്പോ ബീനാമ്മ പറയുകാണ് റീനയും കുട്ട്യോളും വരുന്നുണ്ടെന്ന് തോന്നുന്നില്ലാ എന്ന്.
അങ്ങിനെയാണെങ്കില്‍ എന്തിനാ ആലപ്പാട്ടെക്ക് പോകണ് . എനിക്കവിടെ ഇരുന്ന് ബോറഡിക്കില്ലേ?

ഞാന്‍ സേതുലക്ഷ്മിയേയും കൊണ്ട് തിരുവള്ളക്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോയി കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നത് കാണാന്‍ പോകാനായിരിക്കയായിരുന്നു.

അപ്പോളിതാ ബീനാമ്മയുടെ രോദനം. ആലപ്പാട്ടെക്ക് പോകുകയാ ഞങ്ങള്‍.
ഇനി ഞാന്‍ ആലപ്പാട്ടെക്ക് പോകുന്നില്ലാ എങ്കില്‍ എനിക്ക് ഉച്ചക്കുള്ള ശാപ്പാടുണ്ടാകില്ല.

അപ്പോള്‍ ഞാന്‍ ആലപ്പാട് പോയി വരാം.
ഇനിയും കുറേ എഴുതാനുണ്ട്. ആലപ്പാട് പോയി വന്നിട്ടെഴുതാം.
ബൈ 4 നൌ.

സീ യു ലേറ്റര്‍

[തുടരും താമസിയാതെ]

Wednesday, September 9, 2009

PROBUS ONAM 2009probus club of trichur mid-town celebrated ONAM today at 7. 30 pm @ hotel pearl regency trichur. guest of honour was playback singer franco simon.
gandharva sangeetham junior first prize winner ms. maalavika anilkumar was also with us for the celebration.

maaveli was performed by club member mr paul joseph kattookkaren.

there was chorus by the women's wing. mrs jessy was the team leader.

more details about the club shall be furnished shortly. membership is restricted to old aged people. new members are welcome but they should be completed 55 years minimum. and should be professionls or business men. the owner of the blog is the secretary for 2009-10.

we meet once in a month at hotel pearl regency, trichur.

Tuesday, September 8, 2009

സൌരവ് എന്റെ അയല്‍ക്കാരന്‍ - പുതിയ എഴുത്തുകാരന്‍
സൊരവ് എന്ന അനുഗ്രഹീത കലാകാരനെ ഇവിടെ പരിചയപ്പെടുത്തുന്നു. എഴുത്താണ് ഈ സുഹൃത്തിന്റെ ഹോബി.
കുറച്ച് നാള്‍ക്ക് മുന്‍പ് ഞാന് സൌരവിന്റെ സഹപ്രവര്‍ത്തകനായ മിഥുനെ പരിചയപ്പെടുത്തിയിരുന്നു.
സൌരവിന്റെ യഥര്‍ത്ഥ നാമം സൌരുഷ്, 19 വയസ്സ്, തൃപ്രയാര് സ്വദേശി, ഫയറ് എഞ്ചിനീയറിങ്ങില് ഡിപ്ലോമ.
ഇദ്ദേഹത്തിന്റെ എഴുത്തുകള് എന്റെ ബ്ലൊഗില് പ്രസിദ്ധീകരിക്കാന് പറഞ്ഞുവെങ്കിലും അത് വേണ്ട എന്ന് ഞാന് പറഞ്ഞു.

അദ്ദേഹത്തിന് ഒരു ബ്ലൊഗ് ഡിസൈന് ചെയ്യാന് ഞാന് സഹായിക്കാം എന്ന് പറഞ്ഞു.
താമസിയാതെ സൌരവിന്റെ കഥകള് നമുക്ക് വായിക്കാം.
ഒരു പ്രത്യേക സബ്ജക്റ്റ് ആണ് സൌരവ് എഴുത്തുകളിലൂടെ പറയാന് പോകുന്നത്.
സൌരവിന് ആശംസകള് നേരുന്നു.

വിനു എന്ന കലാകാരന്‍ [നാടന്‍ പാട്ടുകള്‍]

വിനു എന്ന കലാകാരനെ ഇവിടെ പരിചയപ്പെടുത്തുന്നു. നാടന്‍ പാട്ടിന്റെ കലവറയാണ് ഇദ്ദേഹം.
കുറച്ച് നാള്‍ക്ക് മുന്‍പ് ഞാന് വിനുവിന്റെ സഹപ്രവര്‍ത്തകനായ മിഥുനെ പരിചയപ്പെടുത്തിയിരുന്നു.

ഇവിടെ ഒരാള് കൂടിയുണ്ട്. സൌരുഷ്. ഇദ്ദേഹത്തിന് എഴുത്തിലാണ് കമ്പം.
രണ്ടുപേരുടേയും ബ്രീഫ് ബയോ ഡാറ്റ താമസിയാതെ പ്രസിദ്ധപ്പെടുത്താം.

തല്‍ക്കാലം വിനുവിന്റെ ഒരു വിഡിയോ ക്ലിപ്പ് കാണുക. ഈവനിങ്ങ് ഷോട്ട് ആയതിനാല് പിക്ചര് ക്വാളിറ്റി കുറവാ. പിന്നെ പാടിയത് ശബ്ദം കുറവായതിനാല് ഓഡിയോ ഔട്ട് പുട്ട് കുറവും.
ദയവായി volume  കൂട്ടി വെക്കുക.

താമസിയാതെ കൂടുതല് വിഡിയോ ക്ലിപ്പുകള് വരുന്നതായിരിക്കും.

Monday, September 7, 2009

പുലിക്കളി

തൃശ്ശൂരിലെ ഈ കൊല്ലത്തെ പുലിക്കളിയെ പറ്റി ഞാനെഴുതിയ മറ്റൊരു ബ്ലൊഗിലെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
http://aaltharablogs.blogspot.com/2009/09/blog-post_7649.html

മഴ കാരണം കൂടുതല്‍ സ്റ്റില്‍സ് എടുക്കാന്‍ പറ്റിയില്ല. ആരെങ്കിലും നല്ല സ്റ്റിത്സ് ഫോട്ടോ എടുത്തിട്ടുണ്ടെങ്കില്‍ ദയവായി അയച്ച് തന്നാലും.

Sunday, September 6, 2009

എനിക്ക് IT പെണ്‍കുട്ടി വേണ്ടാ ഡാഡി

എന്റെ മോന്‍ എന്നോട് പറഞ്ഞു ഞാന്‍ പെണ്ണന്വേഷിച്ച് മടുത്തു. ഒന്നും ശരിയാകുന്നില്ല.
“ഡാഡി എന്താ ചെയ്യേണത് മോനേ...”

എനിക്ക് പിടിക്കുന്ന പെണ്ണുങ്ങളെയൊന്നും അമ്മക്ക് പിടിക്കുന്നില്ല.
“അമ്മയുടെ കാര്യം ഒന്നും പ്രശ്നമാക്കേണ്ട. പെണ്ണിന്റെ കൂടെ പൊറുക്കാന്‍ പോണത് നീയല്ലേ, നിനക്കിഷ്ടപ്പെട്ട പെണ്ണിനെ കെട്ടിക്കോ നീ”

അതിന് ഞാന്‍ മാത്രം ഇങ്ങിനെ പെണ്ണന്വേഷിച്ച് നടന്നാ പറ്റില്ല. ഡാഡിയും കൂടി സഹകരിക്കണം ഈ പെണ്ണിനെ കണ്ടെത്താന്‍.
“ശരി ഞാന്‍ ശ്രമിക്കാം”

അങ്ങിനെ ചുമ്മാ പറഞ്ഞ് ഒഴിയല്ലേ ഡാഡി. എനിക്ക് ഈ ബാങ്കിലെ ജോലിയും മറ്റും കഴിഞ്ഞ് ഇതിനൊക്കെ നടക്കാന്‍ നേരമില്ല ഡാഡി.
“അപ്പോ നിന്റെ ബാങ്കില്‍ നല്ല പിള്ളേരെയൊക്കെ കണ്ടല്ലോ ഞാന്‍, അതിലേതിനെയും കെട്ടിക്കോടാ മോനെ”

അതൊന്നും ശരിയാകില്ല ഡാഡി, അവരൊക്കെ വടക്കേ ഇന്ത്യക്കാരാ ഡാഡി. നമുക്ക് നമ്മുടെ നാട്ടില്‍ നിന്ന് മതി.
“വടക്കേ ഇന്ത്യക്കാരിക്കെന്തോടാ കുഴപ്പം. നമുക്ക് നല്ല ശുക്കാ ചപ്പാത്തിയും, പിന്നെ തന്തൂരി ചിക്കനും ഒക്കെ ഉണ്ടാക്കിപ്പിക്കാമല്ലോടാ..”

അതൊന്നും ശരിയാവില്ലാ ഡാഡി.

“ശരി ഞാന്‍ ഒന്ന് നോക്കട്ടെ. നിനക്ക് എന്തെങ്കിലും കണ്ടീഷന്‍സ് ഉണ്ടോടാ മോനേ..”
കണ്ടീഷന്‍സൊന്നും ഇല്ലാ. ഒരു കാര്യം മാത്രം

“അതെന്തോടാ മോനേ”
എനിക്ക് IT പെണ്‍കുട്ടിയേയും, തടിച്ച പ്രകൃതമുള്ളവരേയും വേണ്ട.


ഞാന്‍ പെണ്ണന്വേഷണം തുടങ്ങി. എവിടെയും എത്തിയില്ല. വഴിയില്‍ കാണുന്നതെല്ലാം ഇന്നാള് പറഞ്ഞ കുട്ടികളെ പോലെ തന്നെ.
അവനും നടന്ന് തോറ്റു. അവന് വയസ്സ് മുപ്പത്തി ഒന്ന് കഴിഞ്ഞു. എന്നെ പോലെ കഷണ്ടി കയറാന്‍ തുടങ്ങി.
അവന് വേണ്ടി വീട്ടിലെല്ലാവരും പെണ്ണന്വേഷിച്ച് തോറ്റു. എല്ലാവരും പിന്‍ വാങ്ങി.


അവസാനം നിവൃത്തിയില്ലാതെ അവന്‍ ഒരുത്തിയെ കണ്ടു.
അവളോ ഇന്നാള് പറഞ്ഞ പോലത്തെത് തന്നെ ITയും, പിന്നെ തടിച്ചിയും.
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
എനിക്ക് ചിരിക്കാന്‍ വയ്യേ
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
അത് വേണ്ടാ ഇത് വേണ്ടാ എന്നെല്ലാം പറഞ്ഞ് മൂന്ന് കൊല്ലം കളഞ്ഞു.
പണ്ടെ തന്നെ ഇത്തരം ഒന്നിനെ കെട്ടിയിരുന്നെങ്കില്‍ പിള്ളേര് രണ്ടെണ്ണം ഉണ്ടായേനേ ചെക്കന്.


തടിയൊന്നും അത്ര കൂടുതലില്ല എന്റെ മരോള്‍ക്ക്. ഞാനവളോടോതി.
“മോളെ, നിനക്ക് തടി അല്പം കൂടി ആകാം....”
മാസത്തില്‍ ഓരോ കിലോ കൂടിക്കോ, ഞാന്‍ ആയിരം രൂപ വീതം അലവന്‍സ് തരാം.
അങ്ങിനെ പത്ത് മാസം കൊണ്ട് പത്ത് കിലോ.


ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
എനിക്ക് ചിരിക്കാന്‍ വയ്യേ
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............

Friday, September 4, 2009

തൃശ്ശൂരിലെ തിരുവോണം

ഇക്കൊല്ലത്തെ ഓണം വലിയ തോതില്‍ തന്നെ ആഘോഷിച്ചു. അത്തം തൊട്ട് പത്ത് ദിവസം പൂക്കളമിട്ടു. തിരുവോണത്തിന് ഉണ്ണാന്‍ ഒരു ഇലക്കഷണം പോലും പറമ്പില്‍ ഉണ്ടായില്ല. അടുത്ത വീട്ടിലെ ഒരു വാഴ ഞങ്ങള്‍ക്ക് വേണ്ടി ഒടിഞ്ഞ് വീണു,അതും ഞങ്ങളുടെ വീട്ട് വളപ്പിലേക്ക്. എന്റെ ശ്രീമതി പറഞ്ഞു അതില്‍ നിന്ന് ഇല വെട്ടിയെടുക്കാന്‍. പലരോടും പറഞ്ഞു വീട്ടില്‍, പക്ഷെ ആരും വെട്ടിയെടുത്തില്ല.

മരുമകള്‍ പറഞ്ഞു ഇക്കൊല്ലം നമുക്ക് ഓണം പേപ്പര്‍ പ്ലെയിറ്റില്‍ ഉണ്ണാം എന്ന്. വിഭവ സമൃദ്ധമായ സദ്യയും പാലട പ്രഥമനും കൂട്ടി ഞങ്ങളുണ്ടു. ഈ തിരുവോണത്തിന് രാക്കമ്മയും ഉണ്ടായിരുന്നു. അതിനാല്‍ ഒരു അടിപൊളി ഓണം തന്നെയായിരുന്നു.

പണ്ടോക്കെ ഓണത്തിന് ഊണ് കഴിഞ്ഞാല്‍ തറവാട്ടില്‍ പോയി ചേച്ചിയെ കാണാറുണ്ട്. പില്‍ക്കാലത്ത അനുജന്‍ അങ്ങോട്ട് ഓണം ഉണ്ണാന്‍ വിളിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ തിരുവോണം ഞങ്ങളുടെ വീട്ടില്‍ തന്നെയാ ഉണ്ണാറ്.

പിന്നെ തേക്കിന്‍ കാട് മൈതാനത്ത് പല പരിപാടികളും ഉണ്ടായിരുന്നു. വൈകിട്ടുള്ള നടത്തം അങ്ങോ‍ട്ടാക്കി. വാത ചികിത്സക്ക് ശേഷം രണ്ടാമത്തെ കാല്‍ നടയാത്ര. അവിടെ കൈകൊട്ടിക്കളി കണ്ടു. പിന്നീട് ഗാനമേളയുണ്ടായിരുന്നു. അത് കുറച്ച് മാത്രം ആസ്വദിച്ച് തിരിച്ച് വീട്ടിലേക്ക് നടന്നു.

ഇനി കുമ്മാട്ടിക്കളി കാണണം. ഇന്ന് [04-09-09] കിഴക്കുമ്പാട്ടുകരയില്‍ കുമ്മാട്ടികളീറങ്ങുണ്ടെന്ന് കേട്ടു. പക്ഷെ കുമ്മാട്ടികളെ കണ്ടാസ്വദിക്കാന്‍ പറ്റിയില്ല. കൂട്ടന്‍ മേനോനോട് കുറച്ച് ഫോട്ടോസ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കിട്ടിയാല്‍ നാളെ ഇടാം.

കൈകൊട്ടിക്കളിയുടെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. തിരക്കുമൂലം സ്റ്റേജിന്റെ അടുത്തേക്ക് എത്തിയില്ല. സൂം ചെയ്തെടുത്തതിനാല്‍ ക്ലിയര്‍ അല്ല. എന്നാലും പാട്ട് കേള്‍ക്കാലോ.

നാളെ [04-09-09] പുലിക്കളിയാണ്. പുലിക്കളി കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കാലത്ത് തൊട്ട് എത്തും. പുലിക്കളി ദൃശ്യങ്ങള്‍ നാളെ പ്രസിദ്ധീകരിക്കാം.

അങ്ങിനെ നാളെത്തോട് കൂടി തൃശ്ശൂരിലെ ഓണത്തിന് തിരശ്ശീല വീഴും. അടുത്ത കൊല്ലത്തെ ഓണം ആയുസ്സുണ്ടെങ്കില്‍ കാണാമെന്ന പ്രതീക്ഷയില്‍ ഇരിക്കാം ഞാന്‍.

PLEASE NOTE THAT DUE TO TECHNICAL REASONS VIDEO CLIP COULD NOT UPLOAD. SOME INTERRUPTIONS.

Tuesday, September 1, 2009

ഇന്നത്തെ ചിന്താവിഷയം

കര്‍ക്കിടക വാവു ബലി

എന്റെ താഴെ കാണുന്ന ലിങ്കില്‍ ഞാന്‍ ചില സംശയനിവാരണം ആരാഞ്ഞിരുന്നു. ഒരാള്‍ എനിക്ക് അതിനുള്ള മറുപടിയും തന്നിരുന്നു.
http://voiceoftrichur.blogspot.com/2009/07/blog-post_21.html
മറുപടി ഇതാണ്.
"ഞാന്‍ ഒരു ബ്ലോഗ് വായനക്കാരിയായ അക്ഷര സ്നേഹി. താങ്കളുടെ ബ്ലോഗില്‍ വാവുബലിയെ കുറിച്ചുള്ള ഒരു പോസ്റ്റ് കണ്ടു. കമന്റ്‌ എഴുതിയവരാരും താങ്കളുടെ സംശയത്തിന് മറുപടി എഴുതി കണ്ടില്ല, അതുകൊണ്ടാണീ സാഹസം, തെറ്റാണെങ്കില്‍ ക്ഷമിക്കുക.

പിതൃക്കള്‍ ഒരു കൂട്ടം ദേവതകള്‍ ആണ്. ബ്രഹ്മപുത്രനായ മനു പ്രജാപതിയില്‍ നിന്നും മരീചി മുതലായ സപ്തര്‍ഷികള്‍ ഉണ്ടായി. അവര്‍ പിതൃക്കളെ സൃഷ്ടിച്ചു. (മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, വസിഷ്oന്‍, ക്രതു, എന്നിവരാണ് സപ്തര്‍ഷികള്‍). അത്രി വംശത്തില്‍ നിമി എന്ന ഒരു താപസന്‍ ജനിച്ചു. (ചക്രവര്‍ത്തിയായിരുന്ന ദത്താത്രേയന്റെ പുത്രന്‍), അദ്ദേഹത്തിന് ശ്രീമാന്‍ എന്ന ഒരു പുത്രനുണ്ടായി, ഈ പുത്രന്‍ ആയിരമാണ്ട് തപസ്സ് ചെയ്തശേഷം അകാലചരമമടഞ്ഞു. ദുഖിതനായ അച്ഛന് ജീവിതത്തില്‍ താത്പര്യം ഇല്ലാതായി. ഉറക്കം വരാതെ പലരാത്രികള്‍ തള്ളി വിട്ടു. അടുത്ത വാവിന്‍ ദിവസം അദ്ദേഹം ഏഴു ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി ആഹാരം കൊടുത്തു. ഉപ്പ് കൂടാതെ വര്‍ക്കു ചാമ ചോറാണ് വിളമ്പിയത്‌. തെക്കോട്ട്‌ തലയായി ദര്‍ഭ പുല്ലുകള്‍ നിരത്തുകയും മരിച്ചുപോയ കുട്ടിയുടെ നാമഗോത്രങ്ങള്‍ ചൊല്ലി പിതൃക്കള്‍ക്ക് പിണ്ഡം വയ്ക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ നിമിയ്ക്ക് തന്റെ ചെയ്തികളെ ഓര്‍ത്തു പശ്ചാത്താപമായി. മുന്‍ മാമുനികള്‍ ചെയ്യാത്ത വിധത്തിലായിരുന്നു ഇവിടത്തെ തന്റെ അനുഷ്ടാനങ്ങള്‍ എന്നോര്‍ത്ത് വിഷമിച്ച അദ്ദേഹത്തിന്റെ മുന്നില്‍ അത്രി മഹര്‍ഷി പ്രത്യക്ഷനായി, ചെയ്ത പിതൃയജ്ഞം ബ്രഹ്മനിശ്ചിതമാണെന്നും മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതുക്കളില്‍ നിന്നു അനുഗ്രഹം ലഭിക്കുന്ന ഈ യജ്ഞമാണ് ശ്രാദ്ധം എന്നും പറഞ്ഞു. വിശ്വദേവന്‍മാരാണ് പിതൃക്കളുടെ രക്ഷകന്മാര്‍. അതിനാല്‍ ആദ്യം വിശ്വദേവന്മാരെയും പിന്നെ പിതൃക്കളെയും ഒടുവില്‍ വിഷ്ണുവിനെയും വരിച്ചിട്ട് ശ്രാദ്ധം ചെയ്യണമെന്നു പ്രമാണം. ശ്രാദ്ധം സ്നേഹത്തോടെ കൊടുത്താല്‍ പിതൃക്കള്‍ക്ക് അക്ഷയമായ സംതൃപ്തിയുണ്ടാകും."

ഇതാണ് ശരിയെങ്കില്‍ ഞാന്‍ അത് എന്റെ പ്രസ്തുത പോസ്റ്റില്‍ കൂടി പ്രസിദ്ധീകരിക്കാം. മറിച്ചാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക.

സ്നേഹത്തോടെ
ജെ പി