
എന്റെ താമസസ്ഥലത്തെ, അതായത് എന്റെ വീട്ടിന്റെ തൊട്ട അടുത്തുള്ള കാലത്ത് 8 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കുന്ന IN & OUT സൂപ്പര്‍ മാര്‍ക്കറ്റിലെ [കൊക്കാലെ, തൃശ്ശിവപേരൂര്‍] സ്റ്റാഫ് ആണ് മിഥുന്.
ഈ സൂപ്പര്‍ മാര്‍ക്കറ്റ് വന്നതില്‍ പിന്നെ എന്റെ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്നാണ് വാങ്ങുക. തന്നെയുമല്ല പൂര്‍ണ്ണമായും ശീതീകരിച്ചതും ആണ് ഈ സ്ഥാപനം. ഭാരത് പെട്രൊളിയം പെട്രോള്‍ പമ്പില്‍ മാത്രമേ ഇത്തരം ശ്രേണികളുള്ളൂ. ഒരു വ്യത്യസ്ഥമായ അനുഭവമാണ് ഇത്തരം ഷോപ്പില്‍ നമുക്ക് കാണാനാകുക.
മറ്റൊരിടത്തും കിട്ടാത്തതും, മറ്റുള്ളവര്‍ ഷോപ്പ് അടക്കുമ്പോള്‍ തുറന്നിരിക്കുന്നതുമാണ് ഇവരുടെ പ്രത്യേകത. വിലയിലാണെങ്കില്‍ വളരെ ആദായകരവും. കൂടാതെ സീസണുകളില്‍ [ഓണം, വിഷു, ക്രിസ്തുമസ്സ്, ബക്രീദ്] വിവിധ തരം എക്കോണമി പാക്കേജുകളും ഇവര്‍ നല്കുന്നു. കൂടാതെ ഗോള്‍ഡ് കോയനുള്‍പ്പെടെയുള്ള വിവിധ ഗിഫ്റ്റുകളും.
രാത്രി 12 മണി വരെ ഫ്രീ ഡോര്‍ ഡെലിവെറി ഇവരുടെ ഒരു പ്രത്യേകതയാണ്. ഈ ഷോപ്പില്‍ പകല്‍ സമയം പെണ്‍കുട്ടികളും, രാത്രിയില്‍ ആണ് കുട്ടികളും ആണ് ഡ്യൂട്ടിയില്‍. വിദേശ നിര്‍മ്മിത വസ്തുക്കളായ സുഗന്ധ ദ്രവ്യങ്ങളും, മറ്റും ഇവിടെ വില്ക്കപ്പെടുന്നു.

ഈ സ്ഥാപനത്തില്‍ നിന്നും ഇന്ത്യയിലെവിടേക്കുമുള്ള ട്രെയിന്‍ ടിക്കറ്റുകളും, ഫ്ലൈറ്റ് ടിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കുവാനുള്ള സൌകര്യം കൂടിയുണ്ട്. തീവണ്ടിയാപ്പിസുകളിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാം.
അപ്പോള്‍ നമുക്ക് മിഥുനിനെ ഒന്ന് പരിചയപ്പെടാം. മിഥുന് പഠിപ്പെല്ലാം കഴിഞ്ഞ് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. BA Economics, 21 വയസ്സ്. വീട് ചേറ്റുപുഴയില്‍. വീട്ടില്‍ അഛനും, അമ്മയും ഉണ്ട്. മിഥുനിന് കവിതാ രചന ഹോബിയാണ്. അടുത്ത് തന്നെ മിഥുനിന്റെ ഒരു കവിത ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മിഥുനിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
