എന്റെ വീട്ടുമുറ്റത്തൊരു ചെമ്പകമുണ്ടായിരുന്നു, വലിയ മരമായി ഇപ്പോള്‍ അത് ആരോ വെട്ടിക്കളഞ്ഞു, അനിയനാണെന്ന് തോന്നുന്നു. ഏതായാലും ആ മരം അവിടെ നിന്ന് പോയത് നന്നായി - എനിക്ക് ചിലപ്പോള്‍ അതിന്റെ തുടര്‍ച്ചയായുള്ള ഗന്ധം തലവേദന വരാറുണ്ട്. പക്ഷെ പൂ പറിച്ച ഉടന്‍ കുറച്ച് നേരത്തേക്ക് എനിക്ക് ആ മണം വളരെ ഇഷ്ടമാണ്...
പണ്ട് എന്റെ ഓഫീസ് സെക്രട്ടറി ഗീത ഇത് തലയില്‍ ചൂടി വരുമായിരുന്നു. അങ്ങിനെ ആണ് ഞാന്‍ ചെമ്പകം ആദ്യം കാണുന്നത്. ഗീതയെ ഈ വഴിക്ക് കണ്ടിട്ട് ഒരുപാട് നാളായി. മകള്‍ക്ക് കോളേജില്‍ ഫീസടക്കാന്‍ കുറച്ച് പണം വേണമെന്ന് പറഞ്ഞ് അത് കൊടുത്തിരുന്നു.. പിന്നെ ഈ വഴിക്ക് വരാതെ ആയി. ഞാന്‍ അത് ഒരു ഗിഫ്റ്റ് ആയി ആ കുട്ടിക്ക് കൊടുത്തതായിരുന്നു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഞാന്‍ ഇപ്പോഴും ലയണ്‍സ് ക്ലബ്ബ് വഴി എന്റെ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് നീക്കി വെക്കുന്നു..
ഗീത ഈ ചുറ്റുപാടിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ വരൂ ചെമ്പകപ്പൂ ചൂടിയിട്ട്.. ഞാന്‍ ആ മണമൊന്ന് കേട്ട് നിര്‍വൃതി കൊള്ളട്ടെ....!!!
ഈ ചെമ്പകപ്പൂവിനെ ചൊല്ലി ഒരു പാട്ടുണ്ടല്ലോ ...... പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ ഓളമടിക്കുന്നു. ഓര്‍മ്മ വരുന്നില്ല... അറിയാവുന്നവര്‍ പാടൂ............
നാളെ [ഒക്ടോബര്‍ 2] ഞങ്ങള്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് നെടുപുഴ കസ്തൂര്‍ബ വൃദ്ധസദനത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. വര്‍ഷങ്ങളായി അവിടെ തന്നെ ഇത് ചെയ്തു വരുന്നു. അവിടെ ഉള്ള പാവപ്പെട്ട അന്തേവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം കട്ടിലും, പുതപ്പും കൊടുത്തു.. ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലിമരം നിറയെ നെല്ലിക്ക ഉണ്ട്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് അവര്‍ നെല്ലിക്ക മരത്തില്‍ തന്നെ നിര്‍ത്താറുണ്ട്.
ഞങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അവിടെ ചെയ്തുവരുന്നു. ഞങ്ങളുടെ ക്ലബ്ബിലെ ഡോക്ടര്‍ ഗോപിനാഥന് ആണ് ആ ദിവസത്തെ ലഞ്ച് സ്പോണ്സര് ചെയ്യുന്നത്. ഞങ്ങളും അവരോടൊന്നിച്ച് ഭക്ഷണം കഴിച്ചേ മടങ്ങൂ......
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.