Tuesday, November 18, 2008

ഒരു ആനയെ വാങ്ങട്ടെ ബീനാമ്മേ?

കുറെ നാളായി ഒരു ആനയെ വാങ്ങണമെന്ന് വിചാരിച്ചിട്ട് ......
ആനക്കുട്ട്യോടാ കമ്പം.... പട്ടയും വെള്ളമെല്ലാം ധാരാളം വീട്ടിലുണ്ട്...
പക്ഷെ പാപ്പാനെ മേക്കാനാ പ്രയാസം.....
കുറച്ചു നാള്‍ ഞാന്‍ തന്നെ പാപ്പന്റെ പണിയെടുത്താലോ എന്നാലോചിക്കുകയാ....
പക്ഷെ എന്റെ ബീനാമ്മ സമ്മതിക്കുകയില്ല.....
ഒരു നായയെ വളര്‍ത്തിയ ക്ഷീണം തന്നെ മാറിയിട്ടില്ല....
ബീനാമ്മ പറേണു .... അവളുടെ ഉടുപ്പ് മാത്രം ജൂലി കടിച്ചോണ്ട് പോണെന്ന്....
നിങ്ങടെ ഒരു സാധനവും അവളെടുക്കില്ലെന്നു.....
ചെടികളുടെ കടയെല്ലാം മാന്തിപറിക്കും.....
ഉമ്മറത്തെ ചവിട്ടിയും പായയും എല്ലാം മുറ്റത്തു കൊണ്ടുപോയി ഇടും...
അങ്ങിനെ കുറുംബനാ എന്റെ വീട്ടിലെ പട്ടിക്കുട്ടി....
അങ്ങിനെ പട്ടിയെ അശോകന് വളര്‍ത്താന്‍ കൊടുത്തു.....
ഇനി ആനക്കുട്ട്യെ വാങ്ങിച്ചാല്‍ എന്തെല്ലാം പുരാണം കേള്‍‌ക്കണം എന്റെ കേട്ട്യോള്‍‌ടേ അടുത്ത് നിന്നു.....
എനിക്കണെങ്കില്‍ വയസ്സ് അറുപതു കഴിഞ്ഞു .... ഇനി അധികം നാളുകളൊന്നും ഇല്ല....
ആഗ്രഹങ്ങളൊക്കെ സാധിക്കെണ്ടേ..... എന്റെ കെട്ട്യോള്‍‍ക്കങ്ങിനെ ഒരു വിചാരവും ഇല്ല....
ഈ വയസ്സനോട് തല്ലു കൂടാനെ ഓള്‍ക്ക് നേരോള്ളൂ...
മക്കളാണങ്കിലോ തള്ള പറയുന്നതാ ശരി.... എന്നുള്ള ചിന്ത ഗതിക്കാരും...
എടീ ബീനാമ്മേ.....
എന്തോ ..... ഞാനിവിടുണ്ടേ.....
എന്താ പ്രശ്നം.....
അതേയ് എനിക്കൊരു ആനക്കുട്ട്യെ വാങ്ങണം......
ഹ ഹ ഹാ ........
ഇനി അതിന്റെ ഒരു കുറവ് മാത്രേ ഉള്ളൂ ഇവിടെ.....
പിന്നേ ഒരു കാര്യം പറഞ്ഞേക്കാം
ആനയെയം ആട്ടിന്‍‌കുട്ടിയെയും ഒക്കെ വാങ്ങിച്ചാല്‍..... ഞാന്‍ എന്റെ പാടു നോക്കി പോകും.....

എന്റെ മോന്‍ കൊയമ്പത്തുരാ..... ഞാന്‍ അവന്റെ കൂടെ പോയി താമസിക്കും..... പിന്നെ ഇങ്ങോട്ട് വരില്ല....
"ഈ മനുഷ്യനെന്തിന്റെ കേടാ.... എന്റെ ഗുരുവായൂരപ്പാ...."
"എടീ നീ ഗുരുവായൂരപ്പനോട് പരിഭവം പറെണ്ട....
അങ്ങേരു ആനേടെ ആളാ. ..
ഞാനേതായാലും ഒന്നിനെ വാങ്ങാന്‍ പോകുവാ....
ഇപ്പൊ ഒന്നുണ്ടല്ലോ ഇവിടെ.....
അപ്പൊ ഒന്നിനെയും കൂടി കൂട്ടിയാല്‍ എന്താ ഇപ്പോള്‍ ഇത്ര കുഴപ്പം?...."
"ഹേ മനുഷ്യാ..... തോന്ന്യാസം പറച്ചില് നിങ്ങള്‍‌ക്ക് കൂടുതലാ ഇപ്പോള്‍.....
ഈ തടി കണ്ടിട്ട് കുശുമ്പ് വേണ്ട.... എന്റെ അച്ഛനും അമ്മയും നല്ലോണം തന്നിട്ടാ എന്നെ വളര്‍‌ത്യേ...."
വേണ്ടതരം പറേണ കണ്ടില്ല്യേ എന്റെ തേവരേ.....
ഈ മനുഷ്യനോടു ചോദിക്കാനും പറയാനും ആരും ഇല്ലേ....
അല്ലെങ്കില്‍ വിളിച്ചാല്‍ തന്നെ ആര് വരാനാ ഇവിടെ.....
വൈകുന്നേരം പടി പൂട്ടിയാല്‍ പിന്നെ പത്തു മണിക്ക് ആപ്പീസില്‍ പോകുമ്പോഴേ തുറക്കുള്ളൂ.....
എടീ ബീനാമ്മേ .... കാലത്തു തന്നെ ഇതൊക്കെ തുറന്നു വെച്ചാല്‍ ഓരോരുത്തന്മാര്‍ വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും.....
കാലത്തു സ്വസ്ഥമായിരുന്നു പറമ്പില്‍ എന്തെങ്ങിലും പണി ചെയ്തിരിക്കാമല്ലോ......
അവളുടെ ഓരോ വിചാരമേ.....
ഞാന്‍ നിന്നെ കെട്ടി കൊണ്ടു വരുന്ന സമയം നല്ലൊരു ആനക്കുട്ടി ആയിരുന്നു നീ....
ഇപ്പൊ കണ്ടില്ലേ കോലം ......
എന്തൊരു ചന്തമുള്ള പെണ്ണായിരുന്നു.....
നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ ..... കുറെ നേരമായല്ലോ ഇരുന്നു ചൊറിയുന്നു‌....
നിങ്ങള് ആനയേയോ കൂനയെയോ എന്തിനെയെങ്ങിലും വാങ്ങിച്ചോ.....
മനുഷ്യനെ ഉപദ്രവിക്കഞ്ഞാല്‍ മതി.....
പ്രായം കൂടും തോറും മനുഷ്യന്റെ ഓരോ തോന്ന്യസങ്ങളെ .....
എന്ത് പറയാനാ എന്റെ കൃഷ്ണാ.....
അനുഭവിക്ക്യെന്നെ....

13 comments:

Unknown said...

ആനക്കഥ ഗംഭീരം.
ഒരു പ്രൊഫഷനല്‍ എഴുത്തുകാരന്റെ നിരയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ജെ പി.
ആശംസകള്‍.


ജാനകി & ഫേമിലി

krish | കൃഷ് said...

ഹഹ.. ഒരു ആനപ്പൂതിയേ.

smitha adharsh said...

എന്നിട്ട്..അനേ വാങ്ങ്യോ?

മാണിക്യം said...

ജെപി മടിക്കണ്ട
ആനയെ വങ്ങിക്ക് . കേരളത്തില്‍ ബന്തും
ഹര്‍ത്താലും വരുന്ന ദിവസം രാജകീയമായി
ആനപ്പൂറത്ത് സവാരി ചെയ്യാം ..

കാപ്പിലാന്‍ said...

vaangikko ..nalla samayam nokki vanganam.

സന്തോഷ്‌ കോറോത്ത് said...

:):)

OAB/ഒഎബി said...

ഈട്ടിത്തടി കൊണ്ടുള്ളതായിക്കോട്ടെ. എന്നാല് ആറ്ക്കും പരാതികാണില്ല. ആനപ്പൂതി തീരുകേം ചെയ്യും.എന്താ....?

രസികന്‍ said...

നല്ല അവതരണം :) ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

J P,

കഥ ഇഷ്ടമായീ..
നന്നായിട്ടുണ്ട്..

സസ്നേഹം,
ശ്രീദേവിനായര്‍.

HARI VILLOOR said...

ആനയെ വാങ്ങുന്നതൊക്കെ കൊള്ളാം, പക്ഷേ പാപ്പാനേയും കൂടെ വേറേ നോക്കണം.. വയസ്സ് അറുപത് കഴിഞ്ഞില്ലേ, അപ്പോള്‍ പിന്നെ ശാരീരിക സ്ഥിതി വച്ചു നോക്കുമ്പോള്‍ അതാ നല്ലത്..

നന്നായിട്ടുണ്ട്......

Jayasree Lakshmy Kumar said...

എന്ത് പറയാനാ എന്റെ കൃഷ്ണാ.....
അനുഭവിക്ക്യെന്നെ....

George Paul said...

ആന കൊടുത്താലും ആശ കൊടുക്കരുത്‌ എന്നാണല്ലോ പഴമൊഴി
ആശാന് ആനയെ വാങ്ങാന്‍ ആശ ഉണ്ടെങ്കില്‍ ആശാന്‍ കീശേന്ന്
കാശെടുത്ത് ഒരു ആനയെ വാങ്ങു. അവസാനം ആനപ്പിണ്ടം കോരാന്‍
"ബീനാമോന്നു".... വിളിക്കാതിരുന്നാല് കഞ്ഞി വെള്ളം കുടിച്ചു കിടക്കാം.
അല്ലെങ്ങില്‍ ബീനാമ്മ കോയംബതൂര്‍്ക്ക് പോകും.

Unknown said...

ennitu aanaye vangicho?