Friday, January 9, 2009

അയലത്തെ കുട്ടികള്‍


മിനിഞ്ഞാന്ന് തറവാ‍ട്ടില്‍ മലക്ക് പോകുന്ന സ്വാമിമാരെ വരവേല്പും അതിനോടനുംബന്ധിച്ച അന്നദാനവും, ഭജനയും ആയിരുന്നു.
എന്റെ അഛന്റെ കാലത്ത് നിന്ന് ഉണ്ടായിരുന്ന ഒരു ആചാരം. അഛന്റെ മരണശേഷം എന്റെ ചേച്ചിയും, ചേച്ചിയുടെ കാലത്തിന് ശേഷം ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്ന അനുജന്‍ ശ്രീരാമനും നില നിര്‍ത്തിപ്പോരുന്നു.
ഞാന്‍ 2 ദിവസം മുന്‍പ് തന്നെ തറവാട്ടിലെത്തി.
പകല്‍ നേരം പോകാനായി മുറ്റത്തിരിക്കുമ്പോള്‍ അയലത്തെ കുട്ടികളെല്ലാം അവിടെ എത്തി.അല്ലെങ്കിലും ചുരുങ്ങിയത് ഒരു പത്ത് പേര്‍ അവിടെ ഉണ്ടാ‍കും.
ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്നതെന്തും അവര്‍ക്കും കൊടുക്കുക പതിവാണ്.
ചേച്ചിയുടെ മരണശേഷം ഞാന്‍ വല്ലപ്പോഴുമേ തറവാട്ടില്‍ പോകാറുള്ളൂ... ഈ കുട്ടികള്‍ക്ക് എന്നെ കാണുമ്പോള്‍ അത്ഭുതമാണ്. ശ്രീരാമേട്ടന്റെ ഏട്ടന്‍ എന്ന് പറഞ്ഞു കൂക്കിവിളിക്കും.
ഞാന്‍ അവര്‍ക്ക് മധുരപലഹാരങ്ങളൊക്കെ കരുതിയിരിക്കും എന്റെ കാറില്‍. അതൊക്കെ കൊടുത്തു.

അതിന്നിടയില്‍ ഇന്ന് സ്വാമിമാര്‍ വരുന്നതിനാല്‍ എരുമേലിയില്‍ പേട്ട തുള്ളലിനെ അനുസ്മരിച്ച് ശുഭ അന്നത്തെ കോലം നിറക്കൂട്ടുകള്‍ കൊണ്ടാക്കി.
ഇത് കണ്ട കുട്ടികള്‍ അതെടുത്ത് മുഖത്തും നെറ്റിയിലും എല്ലാം പുരട്ടി. പിന്നെ എന്റെ അടുത്ത് വന്ന് പറഞ്ഞു അവരുടെ ഫോട്ടോ എടുക്കണം.
ആ ഫോട്ടോയിലൊന്നാണ് ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്നത്.
ഞാന്‍ ഇന്നെലെയും, മിനിഞ്ഞാന്നും, അതിന്റെ തലേന്നാളും എന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന എന്റെ തറവാട്ടില്‍ കഴിയുകയുണ്ടായി.
പാറുകുട്ടിയെ എഴുതി തുടങ്ങിയത് മുതല്‍ പല സമയത്തും ഞാന്‍ അറിയാതെ എന്റെ മനസ്സിനെ അങ്ങോട്ട് കൊണ്ട് പോകാറുണ്ട്..
ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ???????????
എന്നെ ഉണ്ണ്യേട്ടന്‍ എന്ന് വിളിക്കുന്നത് ഈ നാട്ടുകാര്‍ മാത്രം. ഈ സ്ഥലം എന്റെ ഇപ്പോഴെത്തെ തട്ടകത്തില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ്.
അറബിക്കടലിന്നരികെ എന്നും പറയാം.
ഞാന്‍ ഈ മണ്ണില്‍ കാല് കുത്തുമ്പോള്‍ പഴയ മാഞ്ഞുപോയ ഉണ്ണ്യേട്ടന്റെ മേലങ്കിയണിയും.
അവിടെയും ഇവിടെയും നിന്നുള്ള ഉണ്ണ്യേട്ടാ എന്നുള്ള വിളി കേള്‍ക്കാന്‍..........
ഞാന്‍ ഇന്നും അവിടെ ജീവിച്ചിരുന്നെങ്കില്‍??


Posted by Picasa

11 comments:

Unknown said...

മാഷെ കുറച്ച് ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികളാണ് ഇത് കാണിച്ചു തന്നത്.
മാഷുടെ ഓര്‍മ്മകള്‍ മനോഹരം തന്നെ.

സ്നേഹാദരങ്ങളോടെ
ജാനകിയും മക്കളും

പകല്‍കിനാവന്‍ | daYdreaMer said...

വീടില്ലാത്തവന്നു തറവാട് വേദനയുണ്ടാക്കും...!!
മാഷ്‌ ഭാഗ്യവാനാ..!!

മാണിക്യം said...

വീണ്ടും ചില വീട്ടുകാര്യങ്ങള്‍
ഹൃദ്യമായി പറഞ്ഞതിന് അഭിനന്ദനങ്ങള്‍..
ഈ കുറിപ്പ് വായിച്ചപ്പോള്‍ ശരണം വിളികള്‍ കാതില്‍ മുഴങ്ങി.പണ്ട് കെട്ട്മുറുക്ക് കാണന്‍ അയല്‍ പക്കത്ത് പോകുമായിരുന്നു ,രാ‍ത്രിലില്‍ പാട്ടും ശരണം വിളിയും സ്വാമിമാര്‍ തിരികെ വരുമ്പോള്‍ അരവണ കൊണ്ട് തരും... ഓര്‍മ്മകള്‍, ഉണര്‍ത്തി വിട്ടതിനു വളരെ നന്ദി..

*ഉണ്ണ്യേട്ടാ എന്നുള്ള വിളി കേള്‍ക്കാന്‍......
പാറുകുട്ടി ഹിറ്റായി ഇനി ഉണ്ണ്യേട്ടാ എന്ന വിളി ബൂലോകം മുഴുവന്‍ നിന്ന് ഉയരും ...:)

yousufpa said...

ഉണ്ണ്യേട്ടാ...ഞാനൊരു കൊച്ചനൂര്‍ക്കാരന്‍,ഒട്ടേറെ ഉണ്ടാകുമല്ലൊ ആ കലവറയില്‍ ഓര്‍മ്മകളുടെ നെല്‍മണിക്കൂട്ടം.അതെടുത്ത് ഈ ബൂലോഗ വയലുകളില്‍ ഒന്ന് വിതയ്ക്കൂന്നെയ്...

ജെ പി വെട്ടിയാട്ടില്‍ said...

hello daydreamer
വാട്ട് യു സെഡ് ഈസ് ട്രു.........
greetings from trichur

ജെ പി വെട്ടിയാട്ടില്‍ said...

hello yousuppa
താങ്കളുടെ പരാമര്‍ശത്തിന് നന്ദി. കൊച്ചന്നൂരില്‍ എവിടെ വീട്. ഈമെയിലില്‍ കൂടി വര്‍ത്തമാനം അറിഞ്ഞാല്‍ കൊള്ളാം.
എനിക്കൊരുപാടെഴുതാനുണ്ട് സുഹൃത്തേ. സമയക്കുറവ്, അനാരോഗ്യം അങ്ങിനെ പലതും. എന്നാലും ഞാന്‍ വെറുതെ ഇരിക്കുന്നില്ല. എന്റെ ദു:ഖങ്ങളെ ഞാന്‍ മറക്കുന്നു.
ഒരു നാട്ടുകാരനെ ബ്ലോഗ് വലയത്തില്‍ കൂടി കിട്ടിയതില്‍ സന്തോഷം.
എന്റെ പാറുകുട്ടി വായിക്കാറുണ്ടോ.
സ്നേഹത്തോടെ
ജെ പി

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ മാണിക്യം

എന്നെ വാക്കുകളില്‍ കൂടി കെട്ടിപ്പുണര്‍ന്നതിന് നന്ദി. താങ്കളെപ്പോലെയുള്ള മഹത് വ്യക്തികളില്‍ നിന്ന് എനിക്ക് കിട്ടുന്ന ഇത്തരം വിലമതിക്കാനാവത്തതാണ്.
സ്വാമിമാരെ വരവേല്‍ക്കുമ്പോള്‍ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ഉണ്ട്.
പിന്നെ ആള്‍ക്കൂട്ടത്തില്‍ ചന്ദ്രേട്ടന്‍, സിദ്ധാര്‍ത്തേട്ടന്‍, വാസന്തി, സുധ, മിനി, മിനിയുടെ മകള്‍ ശങ്കരി, കുട്ടന്‍ നായര്‍ എന്ന് ഞാന്‍ വിളിക്കുന്ന കുട്ടന്‍ എന്ന എന്റെ ഫസ്റ്റ് കസിന്‍, കാര്‍ത്ത്യായനി അമ്മായി, പിന്നെ ബാവുട്ടി, ഷായ് അങ്ങിനെ പലരേയും ഞാന്‍ കണ്ടു..
പിന്നെ നാട്ടിലെ കാറ്റിന്റെ സുഗന്ധം പട്ടണത്തില്‍ ഇല്ല.
പിന്നെ പുഞ്ചരി ചോറും, കായല്‍ മീന്‍ കറിയും, പപ്പടവും, പയര്‍ കൊണ്ടാട്ടവും എല്ലാം വല്ലപ്പോഴും തറവാട്ടില്‍ ചെന്നാല്‍ കിട്ടും.
ഇപ്പോള്‍ ചേച്ചിയെന്ന എന്റെ പെറ്റമ്മ ജീവിച്ചിരിപ്പില്ലെങ്കിലും, ചേച്ചിയുടെ സ്ഥാനത്ത് ഇപ്പോള്‍ അനുജന്റെ ശ്രീമതി ഗീത എനിക്ക് അതേ സ്നേഹം തരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും അവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.
പിന്നെ അവരുടെ മകന്‍ കിട്ടനു, മകള്‍ ചുക്കിയും, അവരുടെ അവിടെ സഹായത്തിന്നുള്ള അനുജത്തിയുടെ മകന്‍ മൊനുവും എന്നെ സ്നേഹിച്ചു കൊല്ലുന്നു.
കിട്ടന്‍ പറഞ്ഞു, എന്തിനാ വല്യച്ചാ നാളെ തന്നെ പോകണത്. എന്റെ കണ്ണു നിറഞ്ഞു.
അത് മതിയല്ലോ എനിക്ക്.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന എന്റെ വീട്ടുകാരും നാട്ടുകാരും.
എനിക്കൊരു പാടുണ്ടെഴുതാന്‍.
തല്‍ക്കാലം ഇവിടെ നിറ്ത്തട്ടെ.

നരിക്കുന്നൻ said...

ജെപി സാർ,

ഓർമ്മകൾ മങ്ങിത്തുടങ്ങിയ തറവാട്ട് മുറ്റത്തേക്ക് ഒരിക്കൽ കൂടി കൊണ്ടെത്തിച്ചതിന് നന്ദി.

ആശംസകളോടെ
നരിക്കുന്നൻ

കാപ്പിലാന്‍ said...

ഉണ്ണിയെട്ട

പണ്ട് ഞാന്‍ പാറൂട്ടിയില്‍ എഴുതിയ ഒരു കമെന്റ് വെളിച്ചം കണ്ടില്ല .അതില്‍ ഉണ്ണിയേട്ടന്‍ പാറുകുട്ടിയെ കല്യാണം കഴിച്ചു ഇപ്പോഴും ജീവിക്കുന്നു എന്നെഴുതിയിരുന്നു .ഒരു പക്ഷേ കഥയുടെ നീക്കത്തിന് ആ കമെന്റ് വെളിച്ചം കാണാതിരുന്നത് നന്നായി.അയലത്തെ കുട്ടികളെ വായിച്ചു ..സ്വാമിയെ ശരണമയ്യപ്പ .
കമെന്ടാറില്ല എങ്കിലും പാറുകുട്ടി വായിക്കാറുണ്ട് കേട്ടോ :)

Sureshkumar Punjhayil said...

ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ??????????? Theerchayayum Mashe.. Njangalum Prarthikkunnu... Nalloru Marumakale kittatte.

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....