Monday, January 12, 2009

ഇത്തിരി മീന്‍ കൂട്ടീട്ടെത്ര നാളായീ......

കാലത്ത് തന്നെ എന്റെ പ്രിയപന്തിയുടെ വിലാപം..
‘ഇത്തിരി മീന്‍ കൂട്ടീട്ടെത്ര നാളായി’..........
എന്നും കൂട്ടിയാലും ഓള്‍ക്കെപ്പളും പരാതി തന്നെ.........
“മീനില്ലാ എന്നും ചിക്കനില്ലാ എന്നുമുള്ള വര്‍ത്തമാനങ്ങളൊന്നും എന്നോട് നേരിട്ട് പറയാറില്ല ഇപ്പോള്‍. മക്കള്‍ വന്നാല്‍ ഒരു ആത്മഗദം പോലെ പറയും.“
‘മോളുണ്ടെങ്കില്‍ പോയി വാങ്ങും. മോന്‍ മടിയനാ.... വല്ലവരും പോയി വാങ്ങിയിട്ട് വെച്ചു കൊടുത്താല്‍ തിന്നും.‘
ഇന്ന് കാലത്തെയുള്ള വണ്ടിക്ക് മോന് പോകണം. അവള്‍ നേരത്തെ എഴുന്നേറ്റു അവനെ യാത്രയാക്കി..

ഞാന്‍ എണീക്കുന്നേ ഉണ്ടായിരുന്നുള്ളൂ............
പിന്നെയും കേട്ടു....... മീന്‍ കൂട്ടിട്ടെത്ര നാളായി...........
ഞാനിതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ എന്റെ പ്രഭാത ദിനചര്യകളില്‍ മുഴുങ്ങി.
മോന്‍ യാത്രയായിട്ടും ഈ വിലാപം തുടര്‍ന്ന് കൊണ്ടേയിരുന്നു...

എന്റെ കാര്യത്തിലാര്‍ക്കും ഒരു ശ്രദ്ധയുമില്ലാ........
മക്കള്‍ക്കുമില്ലാ....... മക്കടെ തന്തക്കുമില്ലാ...........
‘എന്നാ ഈ വിലപിക്കുന്ന ആള്‍ക്കും ചന്തയിലേക്ക് പോകാമല്ലോ.അത് പറ്റില്ല. ഇനി നമ്മള്‍ ബുദ്ധിമുട്ടി ചളിയിലും വെള്ളത്തിലും ചവിട്ടി എന്തെങ്കിലും വാങ്ങിച്ചോണ്ട് വന്നാല്‍.......... ചിലപ്പോള്‍ പറയും.......
‘എവിടെ നോക്കീട്ടാ‍ ഇതൊക്കെ വാങ്ങിച്ചേ എന്റെ മനുഷ്യാ.......’
മീന്‍ നോക്കി വാങ്ങുവാന്‍ എത്ര പ്രാവശ്യം പഠിപ്പിച്ചു തന്നതാ........
ഈ ഐസില്‍ മരവിച്ചു കിടക്കുന്ന രൂപങ്ങളുടെ ചെകിള തുറന്നു നോക്കാന്‍ പറ്റുമോ? പറ്റിയാല്‍ തന്നെ ഡീഫ്രോസ്റ്റ് ആകാതെ അതിന്റെ തനി നിറം കാണാനൊക്കുമോ?’
അപ്പൊ വിചാരിക്കും..... എന്തിന്നാ ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കാന്‍ മെനക്കട്ണ് എന്ന്..

‘എടീ മണുക്കൂസെ എനിക്ക് പച്ചക്കറി മതി. നിനക്ക് മീന്‍ നിര്‍ബന്ധമാണെങ്കില്‍ നീ പോയി വാങ്ങ് തല്‍ക്കാലം. അപ്പോ നല്ലോണം നോക്കി വാങ്ങാമല്ലോ. ചീഞ്ഞതാണോ, പൊളിഞ്ഞതാണോ എന്നൊക്കെ നോക്കി വാങ്ങാലോ........
കാലത്തെന്നെ ഈ പെണ്ണിനെ കൊണ്ട് തോറ്റൂലോ.......

++സ്ഥലം തൃശ്ശൂര്‍ ശക്തന്‍ ഫിഷ് മാര്‍ക്കറ്റ്. കഥാനായകന്‍ ചന്തയിലേക്ക് പ്രവേശിക്കുന്നു. പതിവ് കാഴ്ചക്കാരായി ഞാനുള്‍പ്പെടെ പലരും അങ്ങോട്ട് മിങ്ങോട്ടും പ്രവഹിക്കുന്നു. ഇവിടെ പച്ചമീന്‍ കൂടാതെ ഉണക്ക മീനും, പോത്തും, കോഴിയും, ആടും, പിന്നെ പന്നിയുമെല്ലാം കിട്ടും.
എനിക്ക് പൊതുവേ ഈ മീന്‍ മാര്‍ക്കറ്റില്‍ പോകാനിഷ്ടമില്ലാ....
ഇപ്പോള്‍ സുപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും മീന്‍ ലഭ്യമാണ്. പക്ഷെ ഫ്രഷ്നെസ്സും, സെലക്ഷനും കുറവ്. അതിനാല്‍ ബീനാമ്മക്ക് ചന്തയില്‍നിന്ന് വാങ്ങുന്നതാ ഇഷ്ടം.
മാഷെ......നല്ല അര്‍ക്ക ഉണ്ട്, പിന്നെ ബ്രാല്‍...... ഏട്ടയും ഉണ്ട്...
എല്ലാം കണ്ടാ‍ല്‍ ഒരു പോലെയുണ്ട്...
ഇനി ശരിക്കും നോക്കാതെ വാങ്ങീട്ട് അവിടെ ചെന്നാല്‍ ചിലപ്പോള്‍ ഓള് ഓതും..... ഈ മീന്‍ കൊഴപ്പോന്നും ഇല്ലാ...... എന്നാലും വല്യ സുഖോല്ല്യ.....
നാല് കാശ് കൂടിയാലും നമ്മടെ വര്‍ഗ്ഗീസിന്റെ കടേന്ന് വാങ്ങിക്കാം.......
അവിടെ യാണെങ്കില്‍ തിരക്ക് മൂലം വെട്ടിക്കിട്ടാനും മറ്റും താമസമാണ്. ഇന്നാലും വിശ്വസിച്ച് വാങ്ങാം. ഇനി മീന്‍ അല്പം മോശമാണെങ്കില്‍ അവിടെ ഉള്ള ഒരു കുട്ടി പറയും ഇത് കൊണ്ടോണ്ട എന്ന്...

‘എന്താ മോനെ ഇന്ന് അര്‍ക്കക്ക് വില കുറവാണെന്ന് കേട്ടുവല്ലോ.....
ഏയ് അങ്ങിനെയൊന്നും ഇല്ലാ...... നല്ല സാധനത്തിന് വിലക്കുറവൊന്നുമില്ലാ..
എന്നാ കുറച്ച് അര്‍ക്ക്യയും , പിന്നെ വറക്കാന്‍ ഒരു കിലോ അയലയും വെട്ടി നുറുക്കി താ വേഗം....
ശരി സാര്‍.........
സാര്‍ വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ പോയി വാ.......
ഞാന്‍ ഇത് ശരിയാക്കി വെക്കാം........

ഞാന്‍ അവിടെ തന്നെ ചുറ്റിക്കറങ്ങി... അവരുടെ കടയില്‍ തന്നെ വേറെ ഒരിടത്തിരിക്കുന്നു നല്ല പെടക്കണ ചെമ്മീന്‍...........

ബീനാമ്മക്ക് ചെമ്മീന്‍ വലിയ ഇഷ്ടമാ.........
ഇനി അതും കൂടി വാങ്ങിയാലോ........
അപ്പുറത്ത നല്ല പുളിയന്‍ മാങ്ങായുമുണ്ട്.............
ഇത്രയൊക്കെ വാങ്ങിയിട്ട് ആര് തിന്നാനാണ്.....

മോന്‍ പോയി.... എനി അടുത്ത വെള്ളിയാഴ്ച വൈകിട്ടെ എത്തൂ.........
അമേരിക്കന്‍ ബേങ്ക് ആയതിനാല്‍ 5 ഡെയ്സ് എ വീക്കാണ്.
ഏതായാലും അല്പം ചെമ്മീനും കൂടിയെടുത്തോ മോനെ.......

വീട്ടീന്ന് പെണ്ണൊരുത്തിയോട് തല്ലു കൂടിയാ പോന്നത്....
ഓള് വിചാരിച്ചിട്ടിട്ടുണ്ടാകും ഞാന്‍ അംബലത്തീ പോയിട്ട് നേരെ വീട്ടിലേക്ക് വരുമെന്ന്........
ഞാന്‍ ചന്തയിലേക്ക് പോകുന്ന മാതിരി ഓള്‍ക്ക് തോന്നിയിട്ടുണ്ടാവില്ല....
ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ഓളുടെ മോന്തായം വീര്‍ത്തിരുന്നു...

എന്റെ കെട്ട്യൊള് ജനിച്ച് വളര്‍ന്നത് പുഴ വക്കിലാണ്....
ഓള്‍ടെ വീട്ടുകാര്‍ക്ക് എപ്പൊ മീന്‍ വേണമെങ്കിലും പുഴവക്കത്ത് പോയി കൈ കൊട്ടിയാല്‍ വഞ്ചിക്കാരെത്തും....
ഓള്‍ടെ വീട്ടില് ഉച്ചക്ക് കുശാലായ മീന്‍ കറിയും, പൊരിച്ചതും എന്നും ഉണ്ടാകും.
പിന്നെ ഞാന്‍ ഓള്‍ടെ വീട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ..... 4 മണിക്ക് കാപ്പിയുടെ കൂടെ മീന്‍ വറുത്തത്........
അങ്ങിനെയൊക്കെ തിന്ന് മുറ്റി നിന്നിരുന്ന ഒരു പെണ്ണായിരുന്നവള്‍...
എന്റെ കൂടെ കൂടി ഈ ഗതിയായല്ലോ എന്നാ പറേണ്...
പക്ഷേങ്കില് ഓളുണ്ടല്ലോ......... ഞങ്ങള് പേര്‍ഷ്യേല് താമസിക്കുമ്പോള്‍ എന്റെ കൂടെ മീന്‍ മാര്‍ക്കറ്റില് വരും........
അവള്‍ക്ക് പഞ്ചാരയടിക്കാന്‍ സുന്ദരന്മാരായ ലെബനാനികളും, വെളളക്കാരും മറ്റുമുണ്ടാകും അവിടെ....

ഇവിടെ ആരിരിക്കുന്നു വല്ലേ........
മാഷെ മീനെല്ലാം ശരിയായി..... എല്ലാം തനി തനിയെ പേക്ക് ചെയ്ത് എല്ലാം കൂടി വലിയ ബേഗില്‍ വെക്കാം.........
കാറില്‍ കൊണ്ട് വെച്ചു തരാം......
മാഷ് നടന്നോ...........

കെട്ട്യോളായി ഒടക്കീട്ടാ ഞാന്‍ ഇന്ന് വിട്ടില്‍ നിന്ന് ഇറങ്ങിയത്.........
“അവള്‍ മോന്തായം വീര്‍പ്പിച്ചിരിക്കുന്നുണ്ടാകും ഇപ്പളും. പിന്നെ ഇന്ന് പ്രാതലിന്നായി ഉണക്ക റൊട്ടി കൊടുന്ന് വെച്ചിട്ടുണ്ടാകും........“

എന്റെ കെട്ട്യോള്ടെ മുഖമൊന്ന് കാണണം ഈ മീനുമായി ഞാന്‍ വീട്ടിലെത്തിയാല്.....
രണ്ട് മണിക്കൂറോണ്ട് എല്ലാം വെക്കും, കറിയും, പൊരിക്കലും എല്ല്ലാം...........
പിന്നെ അച്ചാറും ഇടും മീന്‍ അധികം ഉണ്ടെങ്കില്‍........

“കഥാനായകന്‍ അഞ്ചുമിനിട്ട് കൊണ്ട് വീട്ടിലെത്തി.. ബീനാമ്മോ........... നീട്ടി വിളിച്ചു. ആര് വിളി കേള്‍ക്കാ‍ന്‍. എന്റെ കൈയില് മീനുള്ള വിവരം ഓള്‍ക്കറിയില്ലല്ലോ. ഒരു പൊട്ടൂസ്സാ എന്റെ പെണ്ണ്......“
എടീ ബീനാമ്മേ......
എന്താ ഈ മനുഷ്യന്‍ കൂകി വിളിക്കുന്നത്..........
നാശം............

‘ബീനാമ്മ വീട്ടിന്റെ പുറത്തെത്തുന്നു... കഥാനായകന്റെ കൈ നിറയെ മീനും, മാങ്ങയുമെല്ലാം.. ഓടി വന്നു എല്ലാം വാങ്ങി അകത്തേക്കോടി....
ഒരു ചട്ടിയെടുത്തു അര്‍ക്ക്യ അതിലിട്ടു... വേറെ ഒന്നില് അയലയിട്ടു....... അപ്പോഴെക്കും ചെമ്മീനെടുത്ത് തൊലിപൊളിക്കാന്‍ തുടങ്ങി.. എന്താ സന്തോഷം ആ മുഖത്ത്... എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. കുളിക്കാതെ നാറുന്നുണ്ടെങ്കിലും, സ്നേഹത്തോടെ തന്നതല്ലേ....... ഞാന്‍ സ്വീകരിച്ചു..“
അപ്പോഴെക്കും പറഞ്ഞു...... ചേട്ടാ ബ്രെഡ് ഇപ്പോ കഴിക്കാന്‍ വരട്ടെ...
ഞാന്‍ കുറച്ച് ചെമ്മീന്‍ ചാറ് ഇപ്പോ തരാം....
ഒരു രണ്ട് മിനിട്ട്........
അതും കൂടി കഴിച്ചാല്‍ മതി..........
ഓളുടെ സന്തോഷം ഒന്ന് കാണേണ്ടതാണ്....
പിന്നേയ് ഞാന്‍ കുറച്ച് ചെമ്മീനച്ചാറ് വേഗം ഉണ്ടാ‍ക്കിത്തരാം. ജയേഷിന് കോറിയര്‍ ചെയ്യണം... ആ ചെക്കന് മീനച്ചാറെന്നാല്‍ ജീവനാ...
ചോറുണ്ണാന്‍ പിന്നെ ഒന്നും വേണ്ട....

എനിക്കിതൊക്കെ കേട്ടു നിന്നാല്‍ ആപ്പിസിലെത്താന്‍ പറ്റില്ലാ......
ഞാന്‍ ഉണക്ക റൊട്ടിയും തിന്ന്, അതിന്ന് മേലെ കുറച്ച് കഞ്ഞി വെള്ളവും കുടിച്ച് ആപ്പീസിലേക്ക് യാത്രയായി......

[ബാക്കി ഭാഗം വേണമെങ്കിലെഴുതാം........ ബീനാമ്മയെ പറ്റി ഈ ജീവിതകാലം മുഴുവനെഴുതിയാലും തീരില്ല]

+++++++


Posted by Picasa


12 comments:

Sureshkumar Punjhayil said...

Prakashetta... Manoharam.. All, Athimanoharam...!! Veettilekkonnu poyivannapole.. Thanks Prakashetta...!!! Best WIshes.

Unknown said...

Beenamma is the Star. Nice story. Keep it up.
- Hassan

ബൈജു സുല്‍ത്താന്‍ said...

ഹഹ..സംഭവം കൊള്ളാം..

ചായക്ക് കൂട്ട് മീന്‍ പൊരിച്ചത്. അതൊരു പുതിയ അറിവായിരുന്നു. ബാക്കി വരട്ടേ...എന്തായി..?

DeeperWithin said...

ee paranja beenamma kananda panjarayadikkunnathine pattiyokke paranjirikkunath !!

പ്രവാസം..ഷാജി രഘുവരന്‍ said...

manga etta a chemmeen kari chudode kazichu pokamayirunnu

ആര്‍ബി said...

ഇനി അതും കൂടി വാങ്ങിയാലോ........
അപ്പുറത്ത നല്ല പുളിയന്‍ മാങ്ങായുമുണ്ട്.............
ഇത്രയൊക്കെ വാങ്ങിയിട്ട് ആര് തിന്നാനാണ്.....


ശൊ... എന്തൊരു ഗ്ര്`ഹതുരത്തം...
കെട്ട്യോളോടു തല്ലുകൂടി, ഇണങ്ങി പിണങ്ങി ജീവിച്ച ജെ പി സാറിന്റെ നല്ല കാലം ഓര്‍ത്തിട്ട് അസൂയ തോന്നുന്നു...എന്റെ ഭാവിയെ കൂറിച്ച് ആശങ്കയും...(ഒരുത്തിയെ പോറ്റേണ്ടതല്ലേ...)

മാണിക്യം said...

അതേ !എത്ര ചെറിയ ഒരു കാര്യം കൊണ്ട് ബീനാമ്മ സന്തോഷവതിയായി. ഒരു കുഞ്ഞു കാര്യമല്ലേ ആശിച്ചൊള്ളു ഇത്തിരി മീന്‍ കൂട്ടണം എന്ന്, എന്നിട്ടോ മീന്‍ കിട്ടിയപ്പോള്‍ മോനു കൊറിയറ് അയക്കാനും ഭര്‍ത്താവിന് കാലത്ത് കൂട്ടാനുമായി പാകം ചെയ്യുന്ന ബീനാമ്മയുടെ നല്ല മനസ്സ്!
മീന്‍‌ കൊണ്ടു വരുമ്പോള്‍ കൊള്ളില്ലങ്കില്‍ പിന്നെ പറയണ്ടേ?നല്ലതല്ലാത്തത് വച്ചാല്‍ സ്വാദ് ഉണ്ടാവുമോ?

“ബീനാമ്മയെ പറ്റി ഈ ജീവിതകാലം മുഴുവനെഴുതിയാലും തീരില്ല”
ഈ ഒറ്റ വാചകത്തില്‍ എല്ലാമുണ്ട്, വളരെ കുറച്ചുപേര്‍ക്കെ വാക്കുകള്‍ കൊണ്ട് മനസ്സ് വരച്ചു കാട്ടാനാകൂ .ജെപിക്കത് സാധിച്ചു അതാണീ പോസ്റ്റിന്റെ വിജയം..!

ശക്തന്‍ഫിഷ് മാര്‍ക്കറ്റില്‍ മീന്‍ കിടക്കുന്നത് കണ്ടിട്ട് കൊതിവരുന്നു, പച്ചമീന്‍ കൂട്ടിയകാലം മറന്നു. ..

ബിന്ദു കെ പി said...

എന്നാലും ബീനാമ്മയുടെ ചെമ്മീൻ‌ചാറ് കൂട്ടീട്ടു പോയാൽ മതിയായിരുന്നു അങ്കിൾ. കുറച്ചൊന്ന് വെയിറ്റ് ചെയ്താൽ പോരെ? എന്നിട്ട് വച്ചു തന്നില്ലെന്ന് പരാതിയും പറയും!

തൃശ്ശൂരിൽ പോകുമ്പോഴെല്ലാം ശക്തൻ ഫിഷ് മാർക്കറ്റിൽ നിന്ന് ഞാൻ മീൻ വാങ്ങാറുണ്ട്. എന്താ ഒരു സെലക്ഷൻ! പക്ഷേ നാറ്റം!

വിജയലക്ഷ്മി said...

J.P Sir:
Nalla post..vivaranam athimanoharam..

Jayasree Lakshmy Kumar said...

പുഴവക്കത്ത് ജീവിക്കുന്ന ആളാ ഞാനും. അതു കൊണ്ട് ഞാനും ബീനാമ്മയുടെ ഗണത്തിൽ പെടു. പക്ഷെ വൈകിട്ടത്തെ കാപ്പിക്ക് മീൻ പൊരിച്ചത് ഞാനും ആദ്യമായി കേൾക്കുകയാ.
മീൻ‌മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഷോപ്പിങ്ങ് എനിക്കു വളരേ പ്രിയപ്പെട്ടതാ. ദാ ഇവിടേം കണ്ടു ഒരു നല്ല മീന്മാർക്കറ്റ്

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു സർ..പിന്നെ, വൈകീട്ട് ചായയ്ക്ക് മീൻ പൊരിച്ചത്... ഹൗ... വാട്ട് എ കോമ്പിനേഷൻ....!! :)

Unknown said...

Valarea nannayiettudu kadha. Baaki kude ezhuthanam.
aravindan muscat