Wednesday, January 21, 2009

മക്കളെ സൂക്ഷിച്ച് നടന്നോണം........

മക്കളെ സൂക്ഷിച്ച് നടന്നോണം.....
ഈ മുട്ടിപ്പാലത്തിലൂടെ അപ്പൂപ്പന് കണ്ണടച്ച് നടക്കാം.. ഏതായാലും പുഴ കടന്നല്ലോ... ഇനി വീണാലും കുഴപ്പമില്ല... ചെറിയ കൈതോടാ..... ഉടുപ്പ് നനയുമെന്നെ ഉള്ളൂ....
എന്നാലും വീഴാതെ നോക്കിക്കോളണമേ...
വീടെത്താറായല്ലോ... സമാധാനം.........
ഇനി കൈയില്‍ മീനില്ലാത്ത കാരണം ബീനാമ്മയുടെ വായിലിരിക്കുന്നത് കേക്കണം.
മക്കള് പറഞ്ഞോണം കേട്ടോ........ മീന്‍ വഞ്ചിയില്‍ നിന്ന് വെള്ളത്തീ പോയെന്ന്....
ശരിയപ്പൂപ്പാ.........
അപ്പോ രാത്രി ശാപ്പാടിന്നുള്ള മീനെവിടുന്ന് കിട്ടും അപ്പൂപ്പാ......
അതിന് വഴിയുണ്ട്....
ഒരു കൊച്ചു വഞ്ചി...... നമ്മുടെ തൊഴുത്തിന്റെ പുറകിലുണ്ട്........ അതെടുത്ത് നമുക്ക് അടിമയെ വിടാം........ അവന്‍ നല്ല കണമ്പിനെ പിടിച്ചോണ്ട് വരും...
എന്താ അപ്പൂപ്പാ ഈ കണമ്പെന്ന് വെച്ചാല്‍...........
അത് ഇപ്പൊ എന്ത്ന്ന് വെച്ചാ പറയാ.......
അതൊക്കെ ഒരു തരം മീനാ........... ഒരു പ്രത്യേകം രുചിയുള്ളവനാ ഈ കണമ്പ്...
പക്ഷെങ്കില് നോക്കി പിടിക്കേണ്ടി വരും........... ചന്ത കഴിഞ്ഞിട്ടില്ലെങ്കില്‍ എളുപ്പമായിരുന്നു...
ഏതായാലും അടിമ അതായേ വരുകയുള്ളൂ......
ബീനാമ്മ പ്രത്യേകം പറഞ്ഞേല്പിച്ചിരുന്നതാ... കണമ്പില്ലാതെ ഇങ്ങോട്ട് വരേണ്ടെന്ന്..........
അപ്പൂപ്പന് അമ്മാമ്മയെ പേടിയാണോ..........
ഏയ് പേടിയൊന്നുമില്ല...........
നമ്മുടെ അമ്മൂമ്മ ഒരു പൊട്ടിപ്പാവമല്ലേ മക്കളേ...........
ഏയ് പാവമൊന്നുമല്ല.........
ഞങ്ങളേയൊക്കെ നല്ല അടിവെച്ചുതരും...........
ചുമ്മാതങ്ങ് അടിക്കുകയോ?......
ഓളങ്ങിനെ ഒന്നും ചെയ്യില്ല..........
കുട്ട്യോള് കുറുമ്പ് കാട്ടീട്ടല്ലേ..........
അപ്പൂപ്പന്‍ ഞങ്ങളെ നാളെ നീന്തല്‍ പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ലേ........
ഓ അതിനെന്താ പ്രയാസം....
പക്ഷെ നിങ്ങള്‍ ചിടുങ്ങുകളെ മാത്രമെ ഇപ്പോ പറ്റുകയുള്ളൂ.........
അതെന്താ അപ്പൂപ്പാ അങ്ങിനെ........
ഈ വല്ല്ല്യേ കുട്ട്യോളെ എല്ലാരെയും കൂടി അപ്പൂപ്പന് നോക്കാന്‍ പറ്റുമോ.......
ആ അത് ശരിയാ............
‘അപ്പൂപ്പനും മക്കളും, കുട്ട്യോളും വീടെത്തി. നല്ല കാലത്തിന് ബീനാമ്മ ഉമ്മറത്തുണ്ടായിരുന്നില്ല.’
[കുറച്ചും കൂടി എഴുതാനുണ്ട്... കുറച്ച് കഴിഞ്ഞെഴുതാമേ!!]
Posted by Picasa

7 comments:

ജെ പി വെട്ടിയാട്ടില്‍ said...
This comment has been removed by the author.
George Paul said...

ഇതിന്ടെ ബാക്കി ഞാന്‍ എഴുതാം.
അയലോക്കത്തെ സരോജിനി ചേച്ചി ബീന ചേച്ചിയോട് - "JP ചേട്ടന്‍ മീന്‍ വാങ്ങാന്‍ പോയിട്ട് രണ്ടു ദിവസം ആയല്ലോ. ഇതുവരെ വന്നില്ലെ?
ബീന ചേച്ചി : ഇല്ല. വന്നില്ല.
സരോജിനി : യെന്നിറ്റൊന്നും ചെയ്തില്ലെ?
ബീന ചേച്ചി ഓ.. എന്നാ ചെയ്യാനാ. ഇവിടെ കുറച്ചു ഒണക്ക മീന്‍ ഇരുപ്പുണ്ടാരുന്നു. അത് വെച്ചു adjust ചെയ്തു.

Unknown said...

അപ്പൂപ്പാ
ഇതില്‍ ഏതൊക്കെ മക്കള്, പേര്‍ക്കുട്ടികള്‍ എത്ര. അതൊക്കെ എഴുതാന്‍ വിട്ട് പോയോ.
പുഴക്കരയാണല്ലോ. മനോഹരമായ സ്ഥലം. എല്ലാവരും വെള്ളത്തില്‍ വീഴുമോ എന്ന് പേടിച്ച് താഴോട്ട് നോക്കി നടക്കുകയാണല്ലേ.
ബാക്കി എഴുതാം എന്ന് പറഞ്ഞ് പറ്റിക്കുന്ന പരിപാടി ശരിയല്ല.
ഇതെങ്കിലും പൂര്‍ത്തിയാക്കൂ..
പിന്നെ അമ്മ അയച്ച കമന്റ് പബ്ലീഷ് ചെയ്തതിന് ശേഷം ഡിലീറ്റ് ചെയ്തതില്‍ അമ്മ ദ്വേഷ്യപ്പെട്ടിരിക്കുകയാ. എന്നെ വെറുതെ പിടിച്ച് തല്ലി.
അങ്കിളേ ദയവു ചെയ്ത് ആ കമന്റ് റീ പബ്ലിഷ് ചെയ്യൂ. ഞാന്‍ അങ്കിളിന്റെ ജിമെയിലിലേക്കയച്ചിട്ടുണ്ട്.
അല്ലെങ്കില്‍ അമ്മയുമാ‍യി ഫോണില്‍ സംസാരിച്ചാലും മതി.
അമ്മ ഇന്നെലെയാണ് ജീവിതത്തിലാദ്യമായി അങ്കിളിനെപറ്റി പറഞ്ഞത്. അച്ചന് നേരത്തെ അറിയാമായിരുന്നു.
ഇവിടെ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അങ്കിള്‍ എടുക്കില്ല, ചാറ്റ് റൂമില്‍ വരില്ല, മെയിലിന് മറുപടി അയക്കില്ല, എന്ത് പറഞ്ഞാലും അനുസരിക്കില്ല, ഇതൊക്കെയാ അമ്മയുടെ പരാതി.
അങ്കിളിന് സുഖമില്ലാ എന്ന് കേട്ടതില്‍ പിന്നെ അമ്മക്കെന്നും വേവലാതിയാണ്. ചേച്ചിയുടെ കല്യാണം അടുത്ത് വരുന്നതിനാല്‍ അമ്മക്കിവിടെ നിന്ന് എങ്ങോട്ടും തിരിയാന്‍ പറ്റില്ല.
നാട്ടില്‍ വന്ന് അങ്കിളിനെ കാണാനും, ആശുപതീല് ചികിത്സ കഴിയും വരെ നിക്കാനും അമ്മ തയ്യാറാണ്. അച്ചന്‍ പോയ്കൊള്ളാന്‍ പറയുകയും ചെയ്തൂ. ചേച്ചിയും പറഞ്ഞു.
എന്തിനാ അങ്കിളേ ഈ പിടിവാശി. ആരെ തോല്‍പ്പിക്കാനാ എന്നാ അച്ചന്‍ ചോദിക്കണത്.
അങ്കിളിന്റെ ബ്ലോഗ് കാണാതിരുന്നെങ്കില്‍ എന്നാ ഇപ്പോ അച്ചന്‍ പറേണത്.
എല്ലാം ഒരോ നിയോഗമെന്നാണെന്റെ അച്ചന്റെ അഭിപ്രായം.
എന്റെ പാറുകുട്ടീ എന്ന നോവല്‍ എഴുതിയത് അമ്മക്ക് തീരെ ഇഷ്ടായില്ല.എനിക്കും ചേച്ചിക്കും വളരെ ഇഷ്ടപ്പെട്ടു. ചേച്ചി ഇത് വായിക്കാന്‍ മാത്രം ഇപ്പോള്‍ മലയാളം ട്യൂഷന് പോകുന്നുണ്ട്.
അങ്കിള്‍ പ്ലീസ് രണ്ട് ദിവസത്തേങ്കിലും അമ്മയുടെ ആ കമന്റ് പബ്ലീഷ് ചെയ്യൂ...
ഇനി ഇതും പബ്ലീഷ് ചെയ്യാതിരിക്കുമോ. ഞങ്ങള്‍ മക്കള്‍ നിഷ്കളങ്കരല്ലേ. ഞങ്ങളെയും കൂടി വേദനിപ്പിക്കണോ അങ്കിളേ.
ഞങ്ങള്‍ക്കും അങ്കിളിനെ കാണണമെന്നുണ്ട്. പരിചരിക്കണമെന്നുണ്ട്.
ബീനാമ്മയാണ്ടിയോടന്വേഷണം പറയുമോ?
“ഇത്തിരി മീനിന്റെ കഥ” അച്ചന്‍ വായിച്ച് ചേച്ചിക്ക് പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു.

അങ്കിളിന്റെ അമ്മുകുട്ടി

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ജോര്‍ജ്ജ് കുട്ടീ

കമന്റ് വളരെ രസകരമായിരിക്കുന്നു
ഇനിയും കമന്റടി തുടരേണമേ.

ജെ പി വെട്ടിയാട്ടില്‍ said...

hello ammukutty

i really do not understand whatz your concern. why the whole family is after me.
i am releasing this comment for 48 hours maximum, then this will be deleted.
your mum's comment was deleted intentionally. please leave me alone.
why do u and yr family interfere in my hobbies and interest.
let your sister read this and understand my situation.
i dont want to tell u what ever u asked me about the photo placed there.
i am in fact upset by reading your comments.
you being a little girl, i have admitted your request and releasing this.
as a reader you can always comment, but that has nothing to do my personal matters.
i cannot respond to your fone call etc.
pls dont knock my door for god sake or follow me.
i have my two children here to take care of me. my immediate boss is a qualified doctor and physician.
i have enough fund to take care of my health. i dont accept any fund from anybody other than my wife and two children.

mayilppeeli said...

ആദ്യമാണിവിടെ....അപ്പൂപ്പനും കൊച്ചുമക്കളുമൊത്തുള്ള കളിതമാശകള്‍ രസകരമായി വിവരിച്ചിരിയ്ക്കുന്നു.....അങ്ങനെയുള്ള ഭാഗ്യം എനിയ്ക്കു കിട്ടിയിട്ടില്ലാ....ഞാന്‍ കുഞ്ഞായിരിയ്ക്കുമ്പോള്‍ എന്റെ അപ്പൂപ്പന്‍ ഞങ്ങളെ വിട്ടു പോയതാണ്‌....ബാക്കിഭാഗം വായിയ്ക്കാനായി വീണ്ടും വരാം.....

ജെ പി വെട്ടിയാട്ടില്‍ said...

hello mayilpeeli molootty

thank u for your comments
i shall send u one more comment this evening
in the meantime, wish u all the best
your jp appoppan
trichur