Tuesday, February 24, 2009

ഇനി ഈ രേഖയെ കാണാന്‍ വരേണ്ട..

ഇനി ഈ രേഖയുടെ അടുത്ത് വരേണ്ടാ…….

രേഖയെന്ന ഡോക്ടര്‍ എന്നും എന്റെ പ്രിയപ്പെട്ടവള്‍. എനിക്കവളേക്കാറും ഏറെ പ്രിയം അവളുടെ മക്കളോടാണ്. രണ്ട് പെണ്‍കുട്ടികള്‍.

ഞാന്‍ എന്നും ഒരു നിത്യ രോഗിയാണല്ലോ. എന്റെ പ്രധാന പ്രശ്നം എന്റെ വയറാണ് മനസ്സറിഞ്ഞ് ഒന്നും തിന്നാന്‍ പറ്റില്ല.

പണ്ടൊക്കെ ഞങ്ങള്‍ക്ക് തീവണ്ടിയാത്ര ധാരാളം ഉണ്ടായിരുന്നു. ഓരോ സ്റ്റേഷന്‍ എത്തുമ്പോഴും ബീനാമ്മയും മക്കളും ഓരോന്ന് വാങ്ങി തിന്നും. തിന്നുന്നവരെ കാണാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ അവര്‍ക്ക് എല്ലാം വാങ്ങിക്കൊടുക്കും. എന്നിട്ട് ഞാന്‍ കൊതിയോടെ അവരെ നോക്കി ഇരിക്കും.

യാത്രാവേളയില്‍ പരിപ്പുവട എവിടെയും കിട്ടുമല്ലോ. ബീനാമ്മക്ക് പരിപ്പുവടയുടെ കൂടെ പൂവന്‍പഴവും വേണം. ഞാനും ഗോപുവും കൂടി കുറച്ച് നാള്‍ മുന്‍പ് തൃശ്ശിവപേരൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ അടുത്ത് ഇന്റര്‍നെറ്റ് ബ്രോഡ്ബേന്റ് നെറ്റ്വര്‍ക്കിങ്ങ് പ്രശ്നവുമായി സൂപ്പര്‍വിഷന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ചായ കുടിക്കാന്‍ മോഹം വന്നു.

കാര്യം ആ ഭാഗത്തെ ഫ്രാഞ്ചൈസിയായ മാറ്ട്ടിനോട് പറഞ്ഞു. അയാളെന്നെ പള്ളിമൂലയിലുള്ള വിമ്പീസിലേക്ക് കൂട്ടിക്കൊണ്ടോയി. അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ ആഹരിച്ചോളാന്‍ പറഞ്ഞു. ഞാന്‍ വെറുമൊരു ചായ ഓര്‍ഡര്‍ കൊടുത്തു.

അവര്‍ ചെറു പിള്ളേര്‍ തീറ്റയില്‍ ശ്രദ്ധിച്ചു. ഞാന്‍ ആ റെസ്റ്റോറന്റെ ആകെ കണ്ണോടിച്ചു. നല്ല അദ്ധ്വാന ശീലരായ ജോലിക്കാര്‍. വയസ്സനായ എന്നെ ആദരപൂര്‍വ്വം സ്വീകരിച്ചു.

ചുടു ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ചില്ലു കൂട്ടിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന പരിപ്പുവടയെ ഞാന്‍ കണ്ടു.. എനിക്ക് കൊതി വന്നു. ഗ്യാസും വയര്‍ സ്തംഭനവും ഒക്കെ വന്നാലും വേണ്ടില്ല. രണ്ടെണ്ണം അകത്താക്കി… ആ എന്തൊരു രസം. ബീനാമ്മക്ക് 6 എണ്ണം പാര്‍സലും വാങ്ങി. വരുന്ന വഴിക്ക് ചേറൂരില്‍ നിന്ന് ഓള്‍ക്ക് ഒരു പടല പൂവന്‍ പഴവും വാങ്ങി…….

ഇതാ കെടക്കണ് ……… റൌണ്ടിലെത്തുമ്പോഴെക്കും എന്റെ നെഞ്ചൊത്തൊരു നീറ്റം പിന്നെ ഒരു വല്ലായ്മയും….
എനിക്കറിയാം പരിപ്പ് വട മുതലായ വറുത്ത് പലഹാരങ്ങള്‍ എന്റെ വയറിന് പിടിക്കുകയില്ലെന്ന്.

വീട്ടില്‍ വന്നിട്ട് പരിപ്പു വടയും പഴവും ബീനാമ്മക്ക് കൊടുത്തു. ഓള്‍ടെ സന്തോഷം പറയാന്‍ വയ്യ.

അയ്യോ ചേട്ടാ ഞാന്‍ ഇപ്പൊ ചോറ് തിന്നേ ഉള്ളൂ… ഇനി 4 മണിക്കുള്ള ചായയുടെ കൂടെ ഇത് അകത്താക്കാം….
ബിനാമ്മക്ക് 4 മണി വരെ കാത്തിരിക്കാനായില്ല. 2 മണി കഴിഞ്ഞ്പ്പോഴേക്കും അവള്‍ 3 വടയും 4 പഴവും സാപ്പിട്ടു.

ഉറങ്ങുന്നതിന്നിടയില്‍ എന്നോട് പറഞ്ഞു.
“അപ്പോ നിങ്ങള്‍ക്ക് എന്നോട് സ്നേഹം ഉണ്ട് അല്ലേ”
“ഉണ്ടെന്ന മട്ടില്‍ ഞാന്‍ തലയാട്ടി”

“എനിക്കവളോട് അത്ര സ്നേഹമൊന്നുമില്ലാ എന്ന് അവള്‍ക്കും എനിക്കും അറിയാം. അത് വേറെ വിഷയം..“

“എനിക്കിഷ്ടപ്പെട്ട പലതും അവള്‍ ഇപ്പോ ഉണ്ടാക്കിത്തരാത്തതിനാല്‍ എനിക്ക് അവളോട് പണ്ടത്തെ സ്നേഹം ഇല്ല “

നമ്മള്‍ കഥയില്‍ നിന്ന് പോയി…..

എന്റെ വയറ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഞാന്‍ പല ഡോക്ടര്‍മാരെയും കണ്ടു. യൂറോപ്പിലും, ഗള്‍ഫിലും, ഇന്ത്യയിലുമായി പലരേയും………..

ജര്‍മ്മനിയിലെ വിശ്വ വിഖ്യാതമായ ഡച്ച് ഡയഗ്നോസ്റ്റിക് ക്ലിനിക്കിലേക്ക് എന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ എന്റെ സ്ഥാപന ഉടമ അയച്ചിരുന്നു. അന്ന് എന്റസ്കോപ്പി അവിടെയെല്ലാം വന്ന സമയമായിരുന്നു.. അവിടുത്തെ ഡയഗ്നോസിസനുസരിച്ച് കുറച്ച് കാലം മസ്കത്തിലെ ഡോക്ടര്‍മാരെന്നെ ചികിത്സിച്ചെങ്കിലും, പൂര്‍ണ്ണഫലം കണ്ടില്ലാ…

പിന്നിട് ഞാന്‍ എന്റെ അളിയന്റെ ഭാര്യയായ എന്റെ ബീനാമ്മയുടെ നാത്തൂന്റെ ആയുര്‍വേദ ചികില്‍ത്സയിലായിരുന്നു. കുറച്ച് കാലം ചൂര്‍ണ്ണവും, നെയ്യും, ആസവങ്ങളും കഴിച്ച് ഞാന്‍ തോറ്റു. യാത്രവേളകളില്‍ ഈ മരുന്നുകള്‍ കൊണ്ട് നടക്കുവാനും ഏറെ ബുദ്ധിമുട്ട് തന്നെ…

പേര് കേല്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്ന ഒരു ചൂറ്ണ്ണമാണ് എന്നെക്കൊണ്ട് കഴിപ്പിക്കുക ഷീബ ..


“വൈശ്വാനര ചൂറ്ണ്ണം.”
ഇളം ചുടുവെള്ളത്തില്‍ കലക്കി കുടിക്കണം. ഇത്രയും അരുചിയുള്ള ഒരു പദാര്‍ത്ഥം ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.. കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും…. ഒറ്റയിറക്കിന് ഒരു ഗ്ലാസ്സ് കുടിക്കാനെളുപ്പമല്ല..


അച്ചന്‍ തേവരേ എന്ന് വിളിച്ചു ഒറ്റ് ഇറക്കം…………
എന്നിട്ടും എനിക്ക് പൂരണ്ണ സുഖം കിട്ടിയില്ലാ………

ഒരു ദിവസം ഞാന്‍ ഫ്രാങ്ക്ഫറ്ട്ടില്‍ നിന്നും സൂറിക്കിലേക്ക് കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സ്റ്റേക്കും, പിസ്സയും മറ്റും കഴിച്ച് തോറ്റിരുന്നു.. 4 ദിവസത്തെ ഇടവേളക്ക് ശേഷം എനിക്ക് ഹാനോവറില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ ഹാജരാകേണ്ടതുണ്ടായതിനാല്‍ ബേസ് സ്റ്റേഷനായ ദുബായിലേക്ക് പോയില്ല.. കാരണം എനിക്ക് തിരിച്ചുള്ള യാത്ര ആകെ ശ്രമകരമായിരുന്നു..


പലസ്ഥലങ്ങളിലെ കൂട്ടുകാരെ കാണുന്നതിന്നായി ഞാന്‍ തന്നെ റിട്ടേണ്‍ ജേര്‍ണി… ഫ്രാങ്ക്ഫറ്ട്ട്, ബ്രസ്സത്സ്, അമ്മാന്‍, ബഹറിന്‍, ദുബായ് മുതലായ സ്ഥലങ്ങളില്‍ കൂടിയാക്കിയിരുന്നു… അതിലൂടിയെല്ലാം ചുറ്റിവരുമ്പോഴെക്കും ഞാന്‍ തന്നെ ഇല്ലാതെയാകും….


സ്വിറ്റ്സര്‍ലണ്ടിലെ സ്റ്റാഫ് നഴ്സായ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോളങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ എന്റെ സഹയാത്രികനായ ലെബനീസ് സുഹൃത്ത് സലൈമാനോട് കാര്യം പറഞ്ഞു.

അയാള്‍ പറഞ്ഞു, അങ്ങോട്ട് ഞാന്‍ ഓടിച്ചാല്‍ ഇങ്ങോട്ട് അയാളോടിക്കാമെന്ന്…
കാര്യമൊക്കെ ഫിക്സ് ചെയ്തു.. ഞങ്ങള്‍ “BUDGET RENT A CAR” എടുത്ത് യാത്രയായി…

അവിടെ ഹൈവെയില്‍ നല്ല നല്ല ഫുഡ് കിയോസ്കുകളും, ഇന്നുകളും ഉണ്ട്.. കിയോസ്കുകളില്‍ നല്ല ഹെയിന്‍സ് സൂപ്പും, ഹോട്ട് ഡോഗും, ചില്‍ഡ് ബീറും സുലഭം…

എനിക്ക് കൊതി വന്നു.. ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ് ബീയര്‍. എവിടെയും സുലഭം………….

എന്റെ വയറ് ആകെ നാശമായിരുന്നു.. വിശപ്പുമുണ്ട് നല്ലോണം… ഈ വക സാധനങ്ങളല്ലാതെ ഒന്നും വഴിയില്‍ ഇല്ല… സമയമാണെങ്കില്‍ രാത്രി ഒന്‍പത് കഴിഞ്ഞിരുന്നു.. മഞ്ഞും മഴയുമുള്ള യൂറോപ്യന്‍ കാലാവസ്ഥയില്‍ രാത്രി ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതിനാല്‍ ദുഷ്കരംതന്നെ..

ഉച്ചക്ക് കഴിച്ച 4 ടോസ്റ്റും വെജിറ്റബിള്‍സും മാത്രമാണ്
എന്റെ വയറ്റിലുണ്ടായിരുന്നത്.. കൂടാതെ ചെറിയ വയറുവേദനയും…
ഹൈവേയിലുള്ള ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു…

എനിക്ക് വയറുവേദനക്ക് കിട്ടിയ മരുന്ന ഗ്ലോക്കോമക്കാരനായവര്‍ക്ക് പറ്റാത്തതായിരുന്നു.. വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടറ് നിര്‍ദ്ദേശിച്ചിരുന്നു….

വയറുവേദന അസഹ്യമായതിനാല്‍ ഞാനെന്റെ സഹയാത്രികനോട് വണ്ടിയോടിക്കാന്‍ പറ്റുമോ എന്നാരാഞ്ഞു. അയാളാണെങ്കില്‍ ഉള്ള ബീറെല്ലാം കുടിച്ച് നാല് വീലിലായി കിടക്കുകയായിരുന്നു..

നാട്ടിലുള്ള ഡോക്ടര്‍ രേഖയെ വിളിച്ചു… ബുസ്കോപ്പന്‍ കഴിക്കാന്‍ പാടില്ല.. വേദന സഹിക്കാന്‍ പറഞ്ഞു.. കോളിനോള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, ജര്‍മ്മനിയില്‍ മരുന്നിന്റെ കോമ്പോസിഷന്‍ കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് മരുന്ന് കണ്ട് പിടിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞതിനാല്‍ വയറ് വേദനിച്ചും കൊണ്ട് ഓടിച്ചു….


തീരെ നിവൃത്തിയില്ലാത്ത അന്ത:രീക്ഷമായതിനാല്‍ വഴിയിലുള്ള ഒരു ഇന്നില്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടി….

ഫ്രങ്കഫറ്ട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഇന്നിന്റെ ഉടമസ്ഥരായ ദമ്പതിമാരോട് എനിക്ക് വൈദ്യസഹായം ലഭിക്കാനും, എന്റെ വയറിന് പറ്റാവുന്ന ഭഷണത്തിന്റെ റെസീപ്പി പറഞ്ഞു കൊടുത്ത് എന്നെ ദുരിതത്തില് രക്ഷിക്കണമെന്നും അപേക്ഷിച്ചു….


ഞാന്‍ വീണ്ടും നാട്ടിലുള്ള എന്റെ ഡോക്ടറുമായി ബന്ധപ്പെട്ടുവെങ്കിലും എനിക്കവരെ കിട്ടിയില്ല… ഇന്ത്യയിലേക്ക് എവിടെക്കും കണ്‍ക്ഷന്‍ ലഭിച്ചില്ല..


ഞാന്‍ ഇംഗ്ലണ്ടിലുള്ള ഡോക്ടറ് ആനന്ദയെ വിളിച്ചു. കാര്യം പറഞ്ഞു. അവര്‍ ഫ്രാങ്ക്ഫറ്ട്ട് ഹൈവേ പോലീസുമായി ബന്ധപ്പെട്ട് എനിക്ക് 2 മണിക്കൂറില്‍ വൈദ്യസഹായം കിട്ടിയിരുന്നു.


ഞാന്‍ കൂട്ടുകാരനോടൊപ്പം പിറ്റേ ദിവസവും കൂടി റോഡരികിലുള്ള ഇന്നില്‍ താമസിച്ചു.. എനിക്ക് സംഭവിച്ച പ്രശ്നങ്ങളോക്കെ അയാളറിയുന്നത് പിറ്റേ ദിവസമാണ്.. രണ്ട് പേറ് കൂടി താങ്ങിയെടുത്തായിരുന്നത്രെ അയാളെ ഇന്നിലേക്ക് കൊണ്ട് വന്നത്.. ലഹരിയിലായിരുന്നു അയാള്‍….


യൂറോപ്പില്‍ റെന്റെ എ കാറ് എടുത്താല്‍ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമെന്ന സൌകര്യം ഉണ്ട്.. അതായത് ഫ്രഞ്ചൈസിയുടെ ഓഫീസിലാകണമെന്ന് മാത്രം. സൂറിക്കിലെ ബഡ്ജറ്റ് റെന്റെ എ കാറ് ഓഫീസില്‍ ഞാന്‍ വണ്ടി ഉപേക്ഷിച്ചു….


സലൈമാന്‍ നേരെ ബെയ് റൂട്ടിലേക്കും, ഞാന് നേരെ തിരുവനന്തപുരത്തേക്കും പറന്നു….


“നാട്ടിലെത്തി ഒരു ക്ഷമാപണത്തോടെ ഡോക്ടറ് രേഖയോട് ചികിത്സക്ക് വേണ്ടി പോയി………”

“ക്ഷുഭിതയായ രേഖ”…….

ഞാന്‍ പറഞ്ഞപോലെ ഭക്ഷണവും മരുന്നും കഴിക്കാത്ത ആള്‍ എന്നെ കാണാന്‍ വരാന്‍ പാടില്ലാ എന്ന് പറഞ്ഞു വാതില്‍ കൊട്ടിയടച്ചു………

“എനെ വയറ് സംബ്ന്ധമായ അസുഖങ്ങളോക്കെ എന്നെന്നേക്കുമായി സുഖപ്പെടുത്തിത്തന്ന ഡോക്ടറാണ് രേഖ എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി”…………


ഒരു ഡയറ്റീഷ്യനെ പോലെ ഫുഡ് കണ്ട്രോളുകള്‍ നിര്‍ദ്ദേശിക്കും, മദ്യപാനം എപ്പോഴൊക്കെ ആകാം… നിവൃത്തിയില്ലെങ്കില്‍ മാത്രം ഏതൊക്കെയെന്നും, ഏതൊക്കെ ബ്രാന്ഡെന്നും എല്ലാം പറയും രേഖ….

മൊത്തത്തില്‍ മദ്യപാനം ഉപേക്ഷിക്കാനെന്നോട് പറഞ്ഞു.. ഒക്കേഷനല്‍ ഡ്രിങ്കറായ എനിക്ക് വലിയ റെസ്റ്റ്രിക്ഷനില്ലായിരുന്നു…


ഈ പറഞ്ഞെതെല്ലാം ഞാന്‍ തെറ്റിച്ചു.. ഇനി മരുന്ന് കൊണ്ട് വേണം എല്ലാം സ്റ്റബിലൈസ് ചെയ്ത് കിട്ടാന്‍. അതിന് രേഖ തന്നെ ശരണം. വേറെ ഒരു ഡോക്ടറ്ക്കും എന്നെ ശരിപ്പെടുത്താനാവില്ല….


ഞാന്‍ അവരുടെ ഉമ്മറത്തിരുന്നു ഒരു മണിക്കൂറോളം….


‘എന്താ അപ്പൂപ്പാ വീട്ടീ പോകാതെ ഇരിക്കുന്നത് ? ‘
രേഖയുടെ ഇളയ പെണ്‍കുട്ടിയെ കണ്ട് ഞാനെണീറ്റു

“അപ്പൂപ്പന് വയ്യാ മോളെ…..”
“ഞാനമ്മെനേ വിളിക്കണോ……… അപ്പൂപ്പന്‍ അകത്തേക്ക് കേറി ഇരിക്ക്………..’


“ 4 വയസ്സായെ ഉള്ളുവെങ്കിലും കാര്യപ്രാപ്തിയുള്ള പെണ്‍കുട്ടീ……….”

‘കുട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങി രേഖ സ്വീകരണമുറിയിലെത്തി. എന്നെ ശകാ‍രവര്‍ഷം ചൊരിഞ്ഞു വീണ്ടും……..’


“എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ… എനിക്കീ രോഗത്തില് നിന്ന് മുക്തി വേണം………”


“ഞാനെന്തെല്ലാം റിസര്‍ച്ചുകളും മറ്റും ചെയ്തിട്ടാ രോഗനിര്‍ണ്ണയം ചെയ്തത്……. എന്നിട്ട് തോന്ന്യാസം കാണിച്ച് വയറെല്ലാം നാശമാക്കി വന്നിരിക്കുന്നു”……..


“എന്റെ പ്രോഫഷനെ ബഹുമാനിക്കാത്ത ഒരു രോഗിയേയും എനിക്ക് കാണേണ്ട………..”


“അമ്മേ അപ്പൂപ്പന് മരുന്ന് കൊടുക്കൂ……………”
‘പോടീ‍ അകത്ത് ……. കുട്ടിയോട് ആക്രോശിച്ചു……….. തള്ള………”


‘പിന്നെ ജെ പി അങ്കിളേ………….. ഞാന്‍ അങ്കിളിനെ ഇത് വരെ ചികിത്സിച്ചത് എന്റെ പ്രൊഫഷണല്‍ ഇന്ററസ്റ്റുകൊണ്ടാണ്.’
ആ എന്നെ വെറും പുല്ലു പോലെ കരുതിയാല്‍ എനിക്കിങ്ങനെ പ്രതികരിക്കേണ്ടി വരും……………


“ഇനി ഈ രേഖയുടെ അടുത്ത് വരേണ്ട ചികിത്സ നേടാന്‍…..”

ഡോക്ടറ് നിര്‍ദ്ദേശിക്കുന്ന പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുന്ന രോഗികളെയെ ഈ രേഖ നോക്കൂ………….”


“യാതൊരു പ്രതിഫലവുമില്ലാതെ എന്നെ പരിചരിക്കുന്നയാളാ രേഖ……..”


‘രേഖ വീണ്ടും എനിക്ക് വൈദ്യ സഹായം തന്നു………..”


‘ഞാന്‍ ആരോഗ്യവാനായി എല്ലാം കൊണ്ടും ഇപ്പോള്‍….’
‘എന്റെ ഓണ്‍ലൈന്‍ ഡോക്ടറുടെ ക്ഷേമത്തിനും, ദീര്‍ഘായുസ്സിന്നും വേണ്ടി ഞാനെന്നും അച്ചന്‍ തേവരോട് പ്രാര്‍ഥിക്കുന്നു………’

+++++++++++++

6 comments:

ജെപി. said...

ഇത് ഒരു കഥയോ ജീവിതമോ?
വായനക്കാറ് തന്നെ വിലയിരുത്തുക........

ചില ഫോണ്ട് പ്രോബ്ലംസ് ഉണ്ട്.... വൈകിട്ട് വേണ്ട തിരുത്തലുകള്‍ ചെയ്യാം........
കാര്യം ഗ്രഹിക്കാമല്ലോ ഇപ്പോള്‍..

ബിന്ദു കെ പി said...

ഡോക്ടർക്ക് ദേഷ്യം വന്നതിൽ ഒരു തെറ്റുമില്ല. ഞാൻ ഡോക്ടറുടെ ഭാഗത്താണ്.

പള്ളിക്കരയില്‍ said...

ജെ.പി യെ കുറ്റം പറയില്ല.. നല്ല മൊരിഞ്ഞ പരിപ്പുവട കണ്ടാല്‍ മനസ്സിളകാത്തവരുണ്ടോ..? !!

ppmd said...

ജെ.പി.സ്ര്‍,
സത്യത്തില്‍ ഇങ്ങനെയുള്ള ഡോക്റ്റര്‍മാര്‍ വിരളമാണ്. Ethics വളരെ കുറവ് ഇന്നുള്ള അധിക ഡോക്റ്റര്‍മാര്‍ക്കും
ഇതു വായിച്ചപ്പോള്‍ എന്റെ അച്ഛന്റെ കാര്യമാണ് മനസ്സിലെത്തിയത്. ഭക്ഷണ ക്രമത്തില്‍ വളരെ ചിട്ട പാലിക്കുന്ന വ്യക്തി. രാവിലെ 6 മണിക്ക് ചായ. അതുകഴിഞ്ഞാല്‍ 9 മണിക്ക് പൊടിയരിക്കഞ്ഞി. ഉച്ചക്ക് 12.30 മണിക്ക് ഊണ്. രാത്രി 8.30ക്ക് ഗോതമ്പരിക്കഞ്ഞി.അച്ഛന്‍ ഒരു വര്‍ഷത്തോളമായി എന്നോടപ്പമുണ്ട്. ഇത് ഒപ്പിച്ചു കൊടുക്കാന്‍ ഭാര്യ നന്നെ കഷ്ടപ്പെടാറുണ്ട്. കാരണം ഈ വക ശീലങ്ങളില്ലാത്തവരാണ് ഞാനും മോളുമൊക്കെ. പിന്നെ ഡൊക്ട് റുമായി എന്തെങ്കിലും കണ്സള്‍ട്ടേഷന്‍ വേണമെങ്കില്‍തന്നെ അച്ഛന്റെ ഫാമിലി ഡോക്ടറുമായി സംസാരിക്കും - നാട്ടിലേക്ക് . ആയുര്‍വ്വേദവും ഹോമിയോപ്പതിയും മാത്രം. അലോപ്പതിയോട് തീരെ വിരോധവുമാണ്.

ഈ വായനക്ക് നന്ദി

Shaivyam...being nostalgic said...

JP, it was really a journey alongwith you!

ജെ പി വെട്ടിയാട്ടില്‍ said...

പിന്നെ ജെ പി അങ്കിളേ………….. ഞാന്‍ അങ്കിളിനെ ഇത് വരെ ചികിത്സിച്ചത് എന്റെ പ്രൊഫഷണല്‍ ഇന്ററസ്റ്റുകൊണ്ടാണ്.’
ആ എന്നെ വെറും പുല്ലു പോലെ കരുതിയാല്‍ എനിക്കിങ്ങനെ പ്രതികരിക്കേണ്ടി വരും……………


“ഇനി ഈ രേഖയുടെ അടുത്ത് വരേണ്ട ചികിത്സ നേടാന്‍…..”