Thursday, March 12, 2009

എന്റെ ഗ്രാമത്തിലെ വാര്‍ത്തകള്‍

ജെ പി തൃശ്ശിവപേരൂര്‍ എന്ന ഞാന്‍ ജനിച്ച് വളര്‍ന്നത്, കുന്നംകുളത്തടുത്ത ചെറുവത്താനി എന്ന ഗ്രാമത്തിലാണെന്ന് പലര്‍ക്കും അറിയില്ല. അവിടെയാണെന്റെ തറവാടും. അനിയനും, കുടുംബവും താമസിക്കുന്നത്. ഞാന്‍ വല്ലപ്പോഴുമൊക്കെ അവിടെ പോയി താമസിക്കും. കഴിഞ്ഞ ഫെബ്രുവരി അവസാനം ഞാന്‍ അവിടെ നാലുദിവസം തമ്പടിച്ചു. തേവരുടെ പൂരവും, കപ്ലിയങ്ങാട്ട് ഭരണിയെല്ലാം കഴിഞ്ഞേ മടങ്ങിയുള്ളൂ...

എന്റെ തറവാട്ടിലെ തൊട്ട വടക്കേ വീട്ടിലെ കുട്ടിളാണിവര്‍. 56 വയസ്സായ എന്റെ അനിയന്‍ ശ്രീരാമനെ ഇവര്‍ ശ്രീരാമേട്ടാ‍ എന്നാ വിളിക്കുക. 61 വയസ്സായ എന്നെ ഉണ്ണ്യേട്ടാ എന്നും..
അവിടെ ഇവരെ കൂടാതെ വേറെ രണ്ട് ചിടുങ്ങുകളും, ഒരു കോലാന്‍ ഗേളും ഉണ്ട്. അവരുടെ ഫോട്ടോ നോക്കിയിട്ട് കിട്ടിയില്ലാ...
നാട്ടിന്‍ പുറത്തെ എന്റെ പ്രധാന കൂട്ടുകാരാണിവര്‍. എന്നെ കണ്ടാല്‍ പിന്നെ എന്റെ കൂടെ കളിക്കാന്‍ വരും. ചിലപ്പോള്‍ സ്കൂളില്‍ പോകില്ല. ഞാനിവിടെ നിന്ന് ബിസ്കറ്റ്, മിഠായി മുതലായ മധുരപലഹാരങ്ങള്‍ അവര്‍ കൊണ്ട് പോയി കൊടുക്കാറുണ്ട്.
കപ്ലിയങ്ങാട്ട് ഭരണി കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ക്കും ചിടുവിനും വളകളും പീപ്പികളും വാങ്ങി കൊണ്ട് വന്ന് കൊടുത്തിരുന്നു.
ഇവര്‍ എന്നെ എപ്പോ കണ്ടാലും അവരുടെ ഫോട്ടോ എടുത്ത് കാണിക്കണം.
ഈ കുട്ടികളുടെ ചുരുങ്ങിയത് 200 ഫോട്ടോയെങ്കിലും എന്റെ സ്റ്റോക്കിലുണ്ട്. ഒരു വിഡിയോ അല്‍ബവും അതില്‍ പെടും.
ഇവര്‍ക്കെപ്പോളും ഡാന്‍സും കളിയും തന്നെ. പിന്നെ വിടുണ്ടാക്കി ചോറും, കാപ്പിയും ഉണ്ടാക്കിക്കളിക്കും. എന്റെ മേലൊക്കെ കയറി എന്റെ ഉടുപ്പൊക്കെ നാശമാക്കും. സ്നേഹം കൊണ്ടല്ലേ എന്ന് വിചാരിച്ച് അവരെ ശകാരിക്കുകയില്ല. ഞാന്‍ ഈ വാരാന്ത്യത്തിലവിടെ പോകുന്നുണ്ട്. അവര്‍ക്കുള്ള ഫോട്ടോകളും, സ്വീറ്റ്സും, വര്‍ണ്ണക്കടലാസ്സുകളും, പുസ്തകങ്ങളും, ചായപെന്‍സിലുകളും എല്ലാം ഞാന്‍ ഇപ്പോ തന്നെ വാങ്ങി എന്റെ കാറില്‍ വെച്ച് കഴിഞ്ഞു. മൂത്തവളുടെ പേര് ഷെല്‍ജി. മറ്റേ കുട്ട്യോള്‍ടെ പേരെനിക്ക് ഓര്‍മ്മയില്ലാ.... ഇവരുടെ മുത്തച്ചന്‍ ചെറുപ്പത്തിലെ എന്റെ ചങ്ങാതിയായിരുന്നു.
കപ്ലിയങ്ങാട്ടെ ഭരണി വിശേഷം ഞാനെന്റെ വേറെ ബ്ലോഗില്‍ എഴുതിയിരുന്നു. തേവരുടെ പൂര വിശേഷങ്ങള്‍ അടുത്ത ദിവസം എഴുതാം...
ഈ വരുന്ന ശനിയാഴ്ച മൊയ്തുട്ടിയുടെ മോള്‍ടെ നിക്കാഹ് ആണ്. വടക്കേക്കാട്ട് കെ പി നമ്പൂതിരീസ് ഓഡിറ്റോറിയത്തിലാണ്. കുറച്ച് നാളായി കാലിന് തരിപ്പും, കോച്ചിവലിക്കലും തുടങ്ങിയിട്ട്. അസുഖം വിട്ടുമാറിയിട്ടില്ല. കാറോടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആരോഗ്യം സമ്മതിക്കുമെങ്കില്‍ പോകണം. തൃശ്ശിവപേരൂരിലുള്ള എന്റെ വീട്ടില്‍ നിന്ന് 40 കിലോമീറ്ററുണ്ട്. പോയാല്‍ ഒരു ദിവസം തറവാട്ടില്‍ താമസിക്കാനും, ഈ കുട്ടികളൊടൊത്ത് കിന്നരിക്കാനും പറ്റും.
അച്ചന്‍ തേവര്‍ തുണക്കട്ടെ !!
വയസ്സനായ പോലെ തോന്നുന്നു. ജോലി രാജി വെച്ച് ശിഷ്ട കാലം നാട്ടിന്‍പുറത്തുള്ള ഗ്രാമത്തിലും, കോയമ്പത്തൂരിലുള്ള മകന്റെ അടുത്തും, കൊച്ചിയിലുള്ള മകളുടെ അടുത്തും, വല്ലപ്പോഴും തൃശ്ശിവപേരൂരിലുള്ള സ്വവസതിയിലുമായി കഴിഞ്ഞു കൂടിയാലോ എന്നാലോചിക്കുകയാണ് ഞാനിപ്പോള്‍..
പണിയെടുക്കാന്‍ ആരോഗ്യക്കുറവില്ല. പക്ഷെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വയ്യാതായിരിക്കുന്നു.
പണ്ടൊക്കെ രണ്ട് നാല് കിലോമീറ്റര്‍ നടക്കുമായിരിന്നു. ഇപ്പോ ഈ കാലിലെ അസുഖം കാരണം അതിനും വയ്യ. അപ്പോള്‍ കൊളസ്ട്രോളും, മറ്റു അസുഖങ്ങളും എത്തി നോക്കുന്നു.
വയ്യാ എന്നുള്ള തോന്നലുണ്ടാകാന്‍ പാടില്ല്ലാ എന്നാ നാട്ടിലുള്ള എന്റെ ബന്ധു അമ്മുകുട്ടി പറേണ്.
ഉണ്ണ്യേട്ടനൊരു സുഖക്കേടുമില്ലാ എന്നാ അവളുടെ പറച്ചില്‍.. എന്നെ കണ്ടാല്‍ ചെറുപ്പമാണത്രെ.... അവളുടെ കമന്റ്..
“ഈ നരച്ച താടിയുള്ള അറുപത് വയസ്സുകാരനെ കണ്ടാലങ്ങിനെ തോന്നുമോ എന്റെ അമ്മുകുട്ടീ.......“
“ന്റെ ഉണ്ണ്യേട്ടനിപ്പോളും ചെറുപ്പാ........... എന്നെക്കാളും 30 വയസ്സു കൂടുതലുണ്ടെങ്കിലും........ വയസ്സനെന്ന് എനിക്ക് വിളിക്കാന്‍ പറ്റില്ല.......”
“ന്റെ ഉണ്ണ്യേട്ടന്‍ ഒരു കുറുമ്പനാ.............”
“ന്നാളെന്നെ പിച്ചി......... പിന്നെ എന്നെ കടിക്കാന്‍ വന്നു........”
“നിക്ക് എന്തോരം വേദനിച്ചെന്നറിയോ ഉണ്ണ്യേട്ടാ‍.............”
“എന്തിനാ ഉണ്ണ്യേട്ടാ എന്നെ പിച്ചിയേ............“
“അത് സ്നേഹം കൊണ്ടല്ലേ അമ്മുകുട്ടീ..............”
“ഞാന്‍ നിന്നെ പിച്ചുമ്പോളും മാന്തുമ്പോളെല്ലാം അവിടെ വാസന്തീം, സുധേം, വിജിയും എല്ലാം ഉണ്ടായിരുന്നല്ലോ...........”
“അപ്പോ നിന്നെ മാത്രം ഞാനെന്താ ഉപദ്രവിച്ചേ.......?
“പ്പൊ നിക്ക് മനസ്സിലായി............”
“നെനക്കെന്താ മനസ്സിലായത്...............”
“ഞാന്‍ പറയൂലാ.............. “
“ഇനി എന്നെ പിച്ചുമോ...........?
“നിന്നെ കണ്ടാല്‍ പിച്ചാതിരിക്കാന്‍ പറ്റുമോ......?
“നീ അത്രക്കും ചുഞ്ചരിയല്ലേ.......?
“വെളുത്ത ചുഞ്ചരിപ്പെണ്ണ്.............”
“തുടുത്ത മോന്തയും, ചുവന്ന ചുണ്ടുകളും..... പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും..............”
“നിന്നെ കയ്യി കിട്ടട്ടെ........ അപ്പോ കാണിച്ച് തരാം..................”
[ഞാനെന്റെ ഗ്രാമത്തിലെ കുട്ടികളെപ്പറ്റി എഴുതി, ഇപ്പോ ഇത് ഒരു കഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. തല്‍ക്കാലം ഇന്ന് ഇവിടെ നിര്‍ത്തുന്നു. സമയം 11.43 രാത്രി. ഉറങ്ങട്ടെ. പിന്നെ കാണാം..........]



Posted by Picasa

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

“ഇനി എന്നെ പിച്ചുമോ...........?
“നിന്നെ കണ്ടാല്‍ പിച്ചാതിരിക്കാന്‍ പറ്റുമോ......?
“നീ അത്രക്കും ചുഞ്ചരിയല്ലേ.......?
“വെളുത്ത ചുഞ്ചരിപ്പെണ്ണ്.............”
“തുടുത്ത മോന്തയും, ചുവന്ന ചുണ്ടുകളും..... പിന്നെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും..............”
“നിന്നെ കയ്യി കിട്ടട്ടെ........ അപ്പോ കാണിച്ച് തരാം..................”

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇനി ചെറുവത്താനിയില്‍ വരുമ്പോള്‍ യാത്ര കൊച്ചനൂര്‍ വരെയും നീട്ടുക.

ചങ്കരന്‍ said...

പുള്ളാരുടെ പടങ്ങള്‍ അസ്സലായിരിക്കുന്നു, അവസാനത്തെ പിച്ചും.

Manoj മനോജ് said...

നാട്ടിന്‍പുറത്തെ കൂട്ടുകാര്‍ കൊള്ളാമല്ലോ.
ഗ്രാമത്തിന്റെ സൌന്ദര്യം അവരുടെ ചിരികളില്‍ കാണാം :)

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പള്ളിക്കരച്ചേട്ടാ

കൊച്ചന്നൂര്‍ വരെ വന്നാല്‍ താങ്കളവിടെ ഉണ്ടോ. ഗള്‍ഫിലല്ലേ എപ്പോഴും. ഇപ്പോ നാട്ടിലുണ്ടെങ്കില്‍ ദയവായി ഫോണ്‍ നമ്പര്‍ അയച്ചുതരിക.
എന്റെ ജിമെയിലേലക്കയച്ചാലും മതി.
ഞാന്‍ മൊയ്തുട്ടീടെ മോളെ കല്യാണത്തിന് നാളെ കൊച്ചന്നൂര്‍ വഴി പൊകുന്നുണ്ട്. പിന്നെ നിക്കാഹ് കഴിഞ്ഞു മടങ്ങുമ്പോള്‍ മൈനത്തായെയും ഹംസയേയും കണ്ടേക്കാം.
ആ നാട്ടില്‍ നിന്ന് കുറച്ച് financial advisors നെ കേന്‍ വാസ് ചെയ്യണം. ഞാനിപ്പോള്‍ max new york ന്റെ consultant കൂടിയാണ്.
ഈ വയസ്സ് കാലത്ത് എന്നെ തേടി ഒരു പാട് employers വരുന്നു.
എനിക്കാണെങ്കില്‍ പണ്ടത്തെ പോലെത്തെ ഉശിര് ഇല്ലാ. എന്നാലും തൊഴിലില്ലായ്മ ഒരു പരിധി വരെ തൃശ്ശൂര്‍ ജില്ലയില്‍ എനിക്ക് പരിഹരിക്കാനാകും.
25 വയസ്സ് കഴിഞ്ഞ മിനിമം sslc/plus 2 കഴിഞ്ഞ ആര്‍ക്കും തൊഴില്‍ നേടാനുള്ള ഒരു നൂതന പദ്ധതിയാണ് ഞങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
വളരെ ഗൌരവമായി പണിയെടുത്താല്‍ 10,000/- രൂപ വരുമാനം കണ്ടെത്താ‍ന്‍ വലിയ പ്രയാസമില്ല.
++
part time ആയും ചെയ്യാവുന്നതാണ്. എന്നെപ്പോലെയുള്ള റിട്ടയേര്‍ഡ് ആളുകളും, വീട്ടമ്മമാരും ധാരാളം ഈ രംഗത്തുണ്ട്.
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇത് വളരെ ഉപകാരമാണ്.
നാട്ട് വര്‍ത്തമാനം പറഞ്ഞ് ബിസിനസ്സിലേക്ക് നീങ്ങി.
ആര്‍ക്കെങ്കിലും ഈ വരികള്‍ ഉപകാരമായാലോ എന്ന് ഉദ്ദേശത്തോട് കൂടിയാണ് ഇത്രയും എഴുതിയത്.

അസ്സലാം വലൈക്കും