Friday, March 13, 2009

നേരില്‍ ക്ണ്ട ആദ്യത്തെ ബ്ലോഗര്‍

ഞാന്‍ ബ്ലോഗില്‍ സജീവമായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. പക്ഷെ ഒരു പാട് സുഹൃത്ത് വലയങ്ങള്‍ ബ്ലോഗില്‍ നിന്ന് എനിക്ക് ലഭിച്ചു.
ഇതില്‍ സഹായ മനസ്ഥിതിയുള്ളവര്‍ വളരെ കുറവാണ്. ബ്ലോഗില്‍ കന്നിക്കാരനായ എനിക്ക് പരസഹായമില്ലാതെ ബ്ലോഗാന്‍ കഴിയുന്നതിന്ന് എന്നെ സഹായിച്ചവരുടെ കൂട്ടത്തില്‍ ലക്ഷ്മിയും പെടും.

ലക്ഷ്മി ഇംഗ്ലണ്ടില്‍ നഴ്സ് ആണ്. ആദ്യമാദ്യമൊന്നും നല്ല ഇന്ററേകഷന്‍ ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ചാറ്റിങ്ങില്‍ കൂടെ അടുത്തു. മരുന്നുകളെപറ്റിയും, രോഗങ്ങളെപറ്റിയും പലതും ലക്ഷ്മിയില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.

അഷരാര്‍ത്ഥത്തില്‍ ഒരു സമ്പൂര്‍ണ്ണ രോഗിയായ എനിക്ക് കഴിക്കുന്ന മരുന്നുകളെപറ്റിയുള്ള ആവലാതികള്‍ കൂടുതലാണ്.
++
ഗ്ലോക്കോമ രോഗിയായ എനിക്ക് പല ഇംഗ്ലീഷ് മരുന്നുകളും കഴിക്കാന്‍ പാടില്ല. ഞാന്‍ ഏത് ഡോക്ടറെ കാണാന്‍ പോകുമ്പോഴും ഇത് പറയണമെന്ന് എന്റെ eye surgery ചെയ്ത ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ക്ക് ചില മരുന്നുകളുടെ composition അറിയാത്ത കാരണം, പല പല പ്രശ്നങ്ങള്‍ വരാറുണ്ട്.
സബ്സ്റ്റിറ്റിട്യൂട്ട് മരുന്നുകളുടെ പേരുകള്‍ പെട്ടെന്ന് പല
ഡോക്ടര്‍മാരുടെ ഓര്‍മ്മയില്‍ വരാറില്ല.
ഉടനെ ഞാന്‍ ലക്ഷ്മിയെ ബന്ധപ്പെടാറുണ്ട്. യു കെ യില്‍ ഇതതിനെല്ലാ‍മുള്ള നൂതന സംവിധാനം ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍.

പല പല രംഗങ്ങളില്‍ വിരാജിക്കുന്നവരാണല്ലോ ബ്ലോഗര്‍മാര്‍. ജേര്‍ണലിസ്റ്റും വിഷ്വല്‍ കമ്മ്യൂണിക്കേഷനും, ഇന്റര്‍ നെറ്റ് കണക്റ്റിവിറ്റിയും എല്ലാം ഉള്‍പ്പെടുന്നതാണ് എന്റെ പ്രവര്‍ത്തന മേഖല. കഴിഞ്ഞ ദിവസം എറണാം കുളത്തെ ഒരു ബ്ലോഗര്‍ക്ക് എന്റെ ഈ രംഗത്തെ പരിചയം ഷെയര്‍ ചെയ്യുന്നതിന്ന് എന്നെ വന്ന് കാണുകയുണ്ടായി. അദ്ദേഹത്തിന് ഞാനുമായിട്ടുള്ള കണ്ടുമുട്ടല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് പിന്നിടറിയിക്കുകയുണ്ടായി.
++
ലക്ഷ്മിയെ ബീനാമ്മക്ക് നന്നേ പിടിച്ചു. സാധാരണ ബീനാമ്മ ആരു വന്നാലും എന്തെങ്കിലും കുടിക്കാന്‍ കൊടുത്തിട്ട് പിന്നെ ആ വഴിക്ക് വരാറില്ല. പക്ഷെ ലക്ഷ്മിയെ കണ്ടപ്പോള്‍ കുശലം പറയാനവിടെ ഇരുന്നു. പിന്നെ ലക്ഷ്മിയുടെ കൂടെ ലക്ഷ്മിയുടെ അമ്മയും, സഹോദരനും, ഒരു സുഹൃത്തും ഉണ്ടായിരുന്നു.

പലരും വരാമെന്ന് പറഞ്ഞാലും വരാറില്ല.. ഞാനും ആ കൂട്ടത്തില്‍ പെടും. പക്ഷെ ഈ നെറ്റ് ലോകത്തില്‍ നിന്ന് പല നല്ല കൂട്ടുകാരെയും എനിക്ക് ലഭിച്ചിട്ടുണ്ട്. ബ്ലോഗ് ലോകത്തില്‍ എന്നെ ഞാനാക്കിയ അബുദാബിയിലെ ബിന്ദു, കേനഡയിലെ മാണിക്ക്യചേച്ചി, കൊറിയയിലെ പ്രതിഭ, ചെന്നെയിലെ സുനില്‍ കൃഷ്ണന്‍, കൂത്താട്ടുകുളം കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിനിലെ ശ്രീ പാര്‍വ്വതി, ഈ പറയുന്ന ലക്ഷ്മി ഇവരെയൊക്കെ ഒരിക്കലും മറക്കാനാവില്ല.

ഞനെന്ന ബ്ലോഗറുടെ സൃഷ്ടാവ് എറണാംകുളം ആപ്ടെകിലെ സന്തോഷ് മാഷാണ്. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ മഹാന്‍. അദ്ദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ നമിക്കുന്നു.
++
വീണ്ടും ലക്ഷ്മിയിലേക്ക്......... ഒരിക്കല്‍ ക്ണ്ടാല്‍ പിന്നെ മറക്കുകയില്ലാ ആ മുഖം. എന്തൊരു ഐശ്വര്യമുള്ള തേജസ്സുള്ള, നിഷ്കളങ്കമായ പുഞ്ചിരിക്കുന്ന ലക്ഷ്മിയെ മറക്കാനാകില്ല.
അവര്‍ സമ്മതിക്കുമെങ്കില്‍ ഫോട്ടോസ് ഇതില്‍ ഇടാം. അവര്‍ എന്റെ വീട്ടില്‍ നിന്നെടുത്തിരിക്കുന്ന ഫോട്ടോകള്‍ എനിക്കയക്കാമെന്ന് ഇന്നെലെ പറഞ്ഞിരുന്നു. അവധി കഴിഞ്ഞ് ഇന്നെലെ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയിരിക്കുന്നു.

ഞാന്‍ കഴിഞ്ഞ മാസം എന്റെ ജര്‍മ്മനി സന്ദര്‍ശന പരിപാടി അല്പം എക്സ്പേന്റ് ചെയ്ത് ലണ്ടന്‍, കാനഡ എന്നീ സ്ഥലവും ചുറ്റിക്കറങ്ങി തിരിക്കാമെന്ന് കരുതി. പക്ഷെ ബീനാമ്മക്ക് നാട്ടിലെ മീന്‍ കറിയും ചോറും ഈ പോകുന്ന സ്ഥലത്തൊന്നും കിട്ടാനില്ലാത്ത കാരണം, പല യൂറോപ്പ് ബ്ലോഗര്‍മാരെയും സന്ദര്‍ശിക്കാനായില്ലാ.

എനിക്ക് രണ്ടാഴ്ച സ്റ്റേക്കും, പിസ്സായും മറ്റുമായി അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ ബീനാമ്മക്ക് ചോറും കറിയും തന്നെ വേണം.
ഞങ്ങള്‍ ഒരിക്കല്‍ ജര്‍മ്മനിയിലെ വീസ്ബാഡനിലെ ഒരു ഹോട്ടലില്‍ മീന്‍ കറിയുണ്ടാക്കി. ഇതിന്റെ മണം കേട്ട് അടുത്തമുറിയിലെ ചിലര്‍ ഓടിപ്പോയി. ചിലര്‍ വന്ന് ഞങ്ങള്‍ ഉണ്ടാക്കിയ കറിയെല്ലാം കഴിച്ചു ബീനാമ്മയെ പുകഴ്ത്തി. അവസാനം ബീനാമ്മ അത്താഴപ്പട്ടിണി കിടന്നു.
അപ്പോ ലക്ഷ്മി എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് ഞാന്‍ എവിടെയോ എവിടെയോ എല്ലാം എത്തി...
പല പല മുഖങ്ങളും കാഴ്ചകളും വഴിയില്‍ വരുമ്പോള്‍ അവരെയും കൂടെ ഇവിടെ എഴുതിപിടിപ്പിക്കണമല്ലോ?

ഞാനും ബീനാമ്മയും എന്നും വഴക്കാണ്. പക്ഷെ എനിക്ക് എന്റെ ബീനാമ്മയെ പിരിഞ്ഞ് നില്‍ക്കാനാകില്ല. 25 കൊല്ലം ഞങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചു. മക്കളെല്ലാം വിദേശത്ത് ജനിച്ച് വളര്‍ന്നതിനാല്‍, അവര്‍ക്ക് നാട്ടില്‍ സുന്ദരമായി എന്ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി കേരള ഗവണ്‍മേണ്ടിന്റെ ചിലവില്‍ പ്രോഫഷണല്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞു. അവര്‍ സുഖമായി പണിയെടുത്ത് കഴിയുന്നു...
++
വീണ്ടും ലക്ഷ്മിയിലേക്ക് മടങ്ങാം.
കുറച്ചും കൂടി സമയം എന്റെ വീട്ടില്‍ ചിലവഴിച്ച് ഉച്ചയൂണും കഴിഞ്ഞു പോകാമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും, അവര്‍ നിന്നില്ല. അവര്‍ക്ക് പാലക്കാട്ട് അവരൂടെ നാത്തൂന്റെ വീട്ടിലെത്തെണമെന്ന് പറഞ്ഞു, ഉച്ചയൂണിന്..

ഞാന്‍ ലക്ഷ്മിയോട് തിരിച്ച് പോകുന്നതിന്ന് മുന്‍പ് ഒരിക്കല്‍ കൂടി വരാനും, അപ്പോള്‍ എന്റെ കുന്നംകുളത്തുള്ള എന്റെ തറവാട്ടില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. അപ്പോള്‍ സിനിമാ നടനും, എഴുത്തുകാരനും ആയ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമനെ നേരില്‍ കണ്ട്, അവിടെ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പോരാമെന്നും പറഞ്ഞു. പക്ഷെ ലക്ഷ്മിക്ക് ഞങ്ങളുടെ ആതിഥേയത്വം അനുഭവിക്കാന്‍ പറ്റിയില്ല....

അങ്ങിനെ ദിവസങ്ങള്‍ കടന്ന് പോയി.........
ഒരു ദിവസം പെട്ടെന്ന് ഒരു ഫോണ്‍ കോള്‍................
“അങ്കിളേ എവിടെയാ ഇപ്പോള്‍...............”
“ഞാനെന്റെ ഓഫീസിലുണ്ട്............”
“ഞാന്‍ സാറിന്റെ വീട്ടിനുമുന്‍പില്‍ കൂടി പോയിക്കൊണ്ടിരിക്കുന്നു..........”
“എന്നാല്‍ തിരിച്ച് വിട് വണ്ടി...എന്റെ വീട്ടിലോട്ട് കയറ്............. ഞാന്‍ ഇപ്പോ അങ്ങോട്ടെത്താം......”

“പറ്റില്ല അങ്കിളേ......... ഞങ്ങളിപ്പോള്‍ തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ മുന്‍പിലെത്തി...........”
“എന്നാല്‍ ഞാന്‍ അങ്ങോട്ട് വരാം.................”
“ഇപ്പോള്‍ വന്നാല്‍ ശരിയാകില്ല.........ജെ പി സാറെ...........”

“സാഹിത്യ അക്കാദമിയില്‍ നമുക്ക് പറ്റിയ പ്രോഗ്രാം ഉണ്ട്.........”
“ജെ പി സാറും വരൂ....... വൈകിട്ട് നമുക്കവിടെ കാണാം..........”
“ലക്ഷ്മിക്കുട്ടീ.......... എന്നോട് നേരത്തെ പറയാമായിരുന്നു.... അടിപൊളി പ്രോഗ്രാം നമുക്ക് സംഘടിപ്പിക്കാമായിരുന്നു തൃശ്ശിവപേരൂരില്‍................”

“എന്നോട് ഒന്നും മുന്‍ കൂട്ടി പറയാതെ പെട്ടെന്ന് വന്നതിനാല്‍.... എനിക്ക് വരാന്‍ പറ്റിയില്ലല്ലൊ.......”
എന്റെ പരിഭവം ഞാന്‍ ലക്ഷ്മിക്കുട്ടിയെ അറിയിച്ചു.............
++
കുറേ കൂടി എഴുതാനുണ്ട്...... പിന്നീട് എഴുതാം

++++++++++
.


1 comment:

ജെ പി വെട്ടിയാട്ടില്‍ said...

“ബ്ലോഗില്‍ കന്നിക്കാരനായ എനിക്ക് പരസഹായമില്ലാതെ ബ്ലോഗാന്‍ കഴിയുന്നതിന്ന് എന്നെ സഹായിച്ചവരുടെ കൂട്ടത്തില്‍ ലക്ഷ്മിയും പെടും.
ലക്ഷ്മി ഇംഗ്ലണ്ടില്‍ നഴ്സ് ആണ്. ആദ്യമാദ്യമൊന്നും നല്ല ഇന്റേക്ഷന് ഉണ്ടായിരുന്നില്ല. “”