Thursday, May 28, 2009
ശ്രീലക്ഷ്മിയും ജയലക്ഷ്മിയും >>
“അച്ചന് ഇവിടില്ലാ............”
‘ഇത് മോളാണോ.?
“അതേ.................”
“വലിയ കുട്ടിയാണോ...............?
അതേ അങ്കിള്‍.... എന്താ ഇത്ര സംശയം...............
“ഇത് ഇന്നാള് കല്യാണം കഴിഞ്ഞ വീട്ടിലെ അങ്കിളല്ലേ.....?
“അല്ലല്ലോ മോളേ..........”
“ഒരു മുസ്ലീം വീട്........”
“യേയ് അല്ലേ അല്ല....... ഇത് ജെപി ആണ്..............”
“അയ്യോ എനിക്ക് തെറ്റിപ്പോയി അങ്കിള്‍..............”
“അതേ അങ്കിളിന്റെ ശബ്ദം എന്ന് തോന്നിപ്പോയി............”
“മോളുടെ പേരെന്താ.............”
“ഞാന്‍ ശ്രീലക്ഷ്മി........”
“പഠിപ്പ് കഴിഞ്ഞോ..?
“ഇല്ല അങ്കിള്‍..... പ്ലസ് ടു കഴിഞ്ഞ് നില്ക്കുകയാ.................”
ഇനി എന്താ ഭാവി പരിപാടി......
“എഞ്ചിനീയറിങ്ങിന് പോകണം..........”
“അപ്പോ എന്‍ട്രന്‍സ് എഴുതിയിട്ടിട്ടുണ്ടോ......... എവിടെയാ പഠിച്ചത്..........?
“ഞാന്‍ ക്രാഷ് കോഴ്സ് ചെയ്തതാ.........
അത് സാരമില്ല.........
“ഏത് ബ്രാഞ്ചാ ഇഷ്ടം.............”
“എനിക്ക് സിവില്‍ ആണിഷ്ടം...........”
“ഓ. സിവിലിനൊന്നും പ്രശ്നമില്ലാ........ ആര്‍ക്കും വേണ്ടാത്തതാ ഈ വിഷയം..............”
അപ്പോള്‍ സിവില്‍, മോള്‍ക്ക് തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ തന്നെ കിട്ടും...
പിന്നെ കോളേജില്‍ പോകുന്നത് അങ്കിളിന്റെ വീട്ടിന്റെ മുന്നില്‍ കൂടിയായിരിക്കും....... അങ്ങിനെ അവിടെ സീറ്റ് കിട്ടിയാല്‍ അങ്കിളിന് ഒരു ഗിഫ്റ്റ് കൊണ്ട് തരണം കേട്ടോ...
“ശരി അങ്കിള്‍.........”
എന്റെ മകന് സിവില്‍ എഞ്ചിനീയറാ.... തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലാ പഠിച്ചത്........
പക്ഷെ അവന് ജോലിയെടുക്കുന്നത് ബേങ്കിലാ.............
“എനിക്കും ബേങ്ക് ജോലിയാണിഷ്ടം................”
“അപ്പോ നമ്മള് സമാന ചിന്താഗതിക്കാരാണല്ലേ.........?
“അതെ അങ്കിള്‍.............
“എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ബേങ്കില്‍ ജോലി കിട്ടാന്‍ ഒരു സൂത്രം ഉണ്ട്...
“പറയൂഅങ്കിള്‍.......കേള്‍ക്കട്ടെ..... “
[തുടരണമെങ്കില്‍ തുടരാം]
[ശേഷം വരികള്‍ അല്പം കഴിഞ്ഞെഴുതാം]
Wednesday, May 27, 2009
ദശമൂല രസായനം
പേന്റ് ഊരി വാര്‍ഡ്രോബില്‍ തൂക്കി. കാവി മുണ്ടെടുത്ത് നേരെ കുളിമുറിയിലേക്ക് പ്രവേശിക്കും മുന്‍പേ ബീനാമ്മയുടെ ഒരു കരച്ചില്......
“എനിക്ക് മരുന്ന് വാങ്ങിയില്ലേ ചേട്ടാ................?
“ഞാനീ കോലാഹലങ്ങള്‍ ഒക്കെ കാട്ടുന്നത് കണ്ടിട്ടാ ചോദിക്കണ്.. മരുന്നിന്റെ കാര്യം.........
ഇനി എനിക്ക് മരുന്ന് വാങ്ങാന്‍ പോകണമെങ്കില്‍..... പേന്റ് ഇടണം, ഷര്‍ട്ടിടണം....... ഗേറ്റ് തുറക്കണം........ എന്തെല്ലാം പണികള്‍ ചെയ്യണം...........
ഇപ്പോ ഏതായാലും എനിക്ക് മരുന്ന് കടയില്‍ പോകാന്‍ വയ്യ...
എന്റെ കണ്ണിലൊഴിക്കുന്ന മരുന്ന് പോലും ഞാന്‍ വാങ്ങാന്‍ മറക്കാറുണ്ട്.
നിനക്ക് ഞാന്‍ പുറത്തേക്ക് പോകുമ്പോഴും.... ഞാന്‍ പുറത്തുള്ളപ്പോഴും എന്നെ ഒന്ന് ഓര്‍മ്മിപ്പിച്ച് കൂടെ..........
എനിക്ക് വയസ്സായില്ലേ.......ഓര്‍മ്മാക്കുറവുള്ള വിവരം നിനക്കറിയില്ലേ.......
പിന്നെ ഈ ചില്ലറകാര്യങ്ങള്‍ക്കൊക്കെ നീയെന്തിനാ വേറെ ഒരു ആളെ ചുമതലപ്പെടുത്തുന്നത് എന്റെ ബീനാമ്മെ.........
നമ്മുടെ പടിക്കല്‍ തന്നെ ഉണ്ട് സിദ്ധവൈദ്യാശ്രമം ആയുര്‍വേദ മരുന്ന് കട.. പത്തടി വടക്കോട്ട് നടന്നാല്‍ മാതൃഭൂമിയുടെ എതിര് വശത്തായി സീതാറാം ഫാര്‍മസി ഉണ്ട്....
ഇനി തെക്കോട്ട് നടന്നാല്‍ എലൈറ്റ് ആശുപത്രീടെ മുന്നില്‍ ഉണ്ട് കോട്ടക്കല്‍ വൈദ്യ ശാല, അതിന്നടുത്ത് വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്തുണ്ട് വൈദ്യരത്നം വൈദ്യശാല.......
++
ഇവിടെ നിന്നൊക്കെ കിട്ടും നിനക്കുള്ള ദശമൂല രസായനവും, താമ്പൂല രസായനവും.... നിന്റെ ടേസ്റ്റിന്നനുസരിച്ചുള്ള ഏത് മരുന്നുകളും......
എന്നെയും കൂടി നോക്കേണ്ട ആളാ.............
നിനക്ക് അസുഖമാണെങ്കില്‍ ഇനി അലോപ്പതി ചികിത്സ വേണമെങ്കില്‍ നമ്മുടെ വീട്ടിനു മുന്നിലല്ലേ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റല്‍, പിന്നെ പുറകില്‍ ട്രിച്ചൂര് ഹാര്‍ട്ട് ഹോസ്പിറ്റല്‍........ പത്തടി തെക്കോട്ട് പോയാല്‍ എലൈറ്റ് മിഷന് ഹോസ്പിറ്റല്‍..........
നിന്റെ ആരോഗ്യ സ്ഥിതിയെ മാനിച്ചാണ് ഏത് പാതിരാക്ക് വേണമെന്കിലും പരസഹായമില്ലാതെ വൈദ്യ സഹായം കിട്ടാവുന്ന അന്ത:രീക്ഷമുള്ളിടത്ത് ഞാന്‍ ഈ വീട് പണി കഴിപ്പിച്ചത്....
എല്ലാം നടന്ന് പോകാനുള്ള സ്ഥലങ്ങള്‍...........
പിന്നെ ഈ തൊണ്ട വേദനക്ക് പണ്ട് നീ തന്നേയല്ലേ എന്നോട് പറയാറ് വെറ്റില ചവച്ച് തിന്നാല്‍ മതിയെന്ന്.......
എനിക്ക് രണ്ടാഴ്ചമുന്പ് തൊണ്ട വേദന ഉണ്ടായിരുന്നു.. അന്ന് നിവൃത്തിയില്ലാത്തതിനാല്‍ എനിക്ക് ആന്റി ബയോട്ടിക് കഴിക്കേണ്ടി വന്നു.........
പിന്നെ കഴിഞ്ഞ ഞായറാഴ്ച വീണ്ടും വന്നു..
അപ്പോളാണ് നീ പറഞ്ഞ ചികിത്സ എനിക്കോര്‍മ്മ വന്നത്...പലരോടും ചോദിച്ചു നമ്മുടെ കൊക്കാല ജങ്ഷനില്‍ എവിടെയാ വെറ്റില കിട്ടുക എന്ന്.
എല്ലാരും പറഞ്ഞു ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പോകണമെന്ന്........
അങ്ങിനെ ഞാന്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് അന്നത്തെ സാഹായ്ന നടത്തം ആക്കി........ നടന്ന് കൊണ്ടിരുന്നപ്പോള്‍ ജോയ്സ് പാലസ് ഹോട്ടല്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു....
ഞാന്‍ കുറച്ച് നേരം ജോയ്സിനെ നോക്കി മന്ദഹസിച്ചു............
“എന്താ ജോയ്സേ നീ എന്നെ നോക്കി ചിരിക്കുന്നേ.....?
“അല്ലാ ജെ പി അങ്കിളേ.... അങ്കിള്‍ ഈ വഴിക്ക് വന്നിട്ട് കുറേ നാളായല്ലോ എന്നോര്‍ത്ത് ചിരിച്ചതാ...........”
“കയറിയിട്ട് പോയ്കോളൂ......... നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്... പിന്നെ അങ്കിളിന്റെ ഇഷ്ട വിഭവമായ പീനട്ട് മസാലയും, മസാല ഓം ലെറ്റും..പിന്നെ കൊഴുവാ മസാലയും........ പിന്നെ പലതും.............”
അങ്ങിനെ ഞാന്‍ ജോയ്സിന്റെ അകത്തേക്ക് നടന്നു.......... നേരേ രണ്ടാം നിലയിലുള്ള എക്സിക്യുട്ടീവ് ബാറിലേക്ക് പ്രവേശിച്ചു............
++
ഓര്‍ഡര്‍ കൊടുക്കുന്നതിന് മുന്പാ എനിക്ക് ബോധോദയം ഉണ്ടായത്......
എനിക്ക് തൊണ്ട വേദനയാണല്ലോ......... അതിന്നുള്ള ഒന്നാം തരം മരുന്നാണല്ലോ ഈ തണുത്ത ബീറെന്ന്...........!!!!!!!!
ഞാന്‍ വല്ലാത്തൊരു മണ്ടന്‍ തന്നെ..............
ഏതായാലും വന്ന സ്ഥിതിക്ക് ഒരു മസാല ഓം ലെറ്റും - ഒരു കട്ടന്‍ കാപ്പിയും അവിടെ നിന്ന് അടിച്ച് വേഗം സ്ഥലം കാലിയാക്കി..........
നേരെ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് വെച്ച് പിടിച്ചു.........
പോകുന്ന വഴിക്കൊക്കെ ആണല്ലോ.... കാസിനോ ഹോട്ടലും, ട്രിച്ചൂര് ടവേഴും, അശോകയും, ദാസ് കോണ്ടിനെന്റലും.............
അവരൊക്കെയും എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു....
ദാസ് വരെ നടന്നപ്പോ വിചാരിച്ചു....... ഏതായാലും തൊണ്ട് വേദന വന്നു..... ഇനി കൂടാനൊന്നും ഇല്ല........ പരമാവധിയായി...........
ദാസില്‍ കയറി.......... ഒരു ചില്‍ഡ് ഫോസ്റ്ററിന് ഓര്‍ഡര്‍ കൊടുത്തു.......
അങ്ങിനെ അവിടെ ഇരുന്ന് മേല്പ്പോട്ടും കീഴ്പ്പോട്ടും നോക്കിയിരിക്കുമ്പോള്‍ എന്നെ കഴിഞ്ഞ ആഴ്ച ചികിത്സിച്ച ഡോക്ടറെ അവിടെ കണ്ടത്..........
ഞാന്‍ അദ്ദേഹത്തെ ദര്‍ശിച്ചുവെങ്കിലും..... അദ്ദേഹം എന്നെ ദര്ശിച്ചില്ലാ എന്ന് ഉറപ്പ് വരുത്തി....
എന്നോട് അടിവരയിട്ട് പറഞ്ഞതാ....... തണുത്ത ഒരു സാധനങ്ങളും അടുത്ത ഒരു മാസത്തെങ്കിലും കഴിക്കരുതെന്ന്..............
അങ്ങിനെ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു..........
“ഈ ഡോക്ടര്‍ക്ക് വരാന്‍ കണ്ട ഒരു നേരമേ............”
അങ്ങിനെ ഞാന്‍ ശക്തന് സ്റ്റാന്‍ഡ് വഴി നടന്ന്... പോലീസ് ക്ലബ്ബ് വഴി.........ഹൈ റോഡില്‍ പുത്തന്‍ പള്ളി വഴി ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനുള്ള പരിപാടിയായിരുന്നു.
അപ്പോളാ ഓര്‍മ്മ വന്നത് എവറസ്റ്റ് ജ്വല്ലറി ഉടമ കുഞ്ഞച്ചനെ.........
അദ്ദേഹത്തെ കാണാന്‍ എവറസ്റ്റില്‍ കയറി..............
കുഞ്ഞച്ചനെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇപ്പോള്‍ അവിടെ വരാനിടയില്ലെന്നും മകന് കുരിയപ്പന്‍ വരുമെന്നും പറഞ്ഞു....
കുരിയപ്പനെ കണ്ടിട്ട് എനിക്ക് വിശേഷമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ പുത്തന്‍ പള്ളിയില്‍ കയറി കുറ്ബാന കണ്ട് അവിടെ പ്രാര്‍ത്ഥിച്ച്.........വെറ്റില വാങ്ങാന്‍ പോയി............
പക്ഷെ വെറ്റില കടയിലെ വെറ്റിലയെല്ലാം കഴിഞ്ഞിരുന്നു....
ഞാന്‍ പോയത് ഹോള്‍ സെയില്‍ കടയിലേക്കായിരുന്നു....
കടക്കാരന് ചില്ലറ വില്‍പ്പന നടത്തുന്ന സ്ഥലം കാണിച്ചു തന്നുവെങ്കിലും .. എന്തോ എനിക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല....
അപ്പോഴെക്കും സമയം ഏതാണ്ട് ഏഴര കഴിഞ്ഞ് കാണും...
++
ഞാന്‍ തിരികെ ഹൈ റോഡിലെത്തി ഒരു ഓട്ടോ വിളിച്ച് നേരെ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന് തേവര് ക്ഷേത്രത്തിലെത്തി.........
അവിടെ ഞാന്‍ എന്നും പോകുന്ന സ്ഥലമാണ്....
ആദ്യം അച്ചന് തേവരെന്ന ശിവ ഭഗവാനെ തൊഴുതു.. പിന്നെ പാര്‍വ്വതി... ഗോശാല കൃഷ്ണന്... അയ്യപ്പ്പന്‍, ഗണപതി... സുബ്രഫ്മണ്യന്‍......... എന്നിവരെ തൊഴുതു.......
പുറത്ത് കടന്ന് ഹനുമാന് സ്വാമിയെ തൊഴുതപ്പോള്‍.... ഹനുമാന് സ്വാമിയുടെ കഴുത്തില്‍ വെറ്റില മാല കണ്ടു....
ഉള്ളില്‍ കയറി നാല് വെറ്റില എടുത്താലോ എന്ന് തോന്നി....
ശരീരമാണെങ്കില്‍ ശുദ്ധമല്ല...പോരാത്തതിന് ശാന്തിക്കരന് മാത്രമെ അതിന്നകത്തെക്ക് പ്രവേശനമുള്ളൂ.............
അദ്ദേഹത്തൊട് ചോദിച്ചാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും...... ചിലപ്പോള്‍ അടിയായിരിക്കും കിട്ടുക........
നിര്‍മ്മാല്യമായി പിറ്റേ ദിവസം കാലത്ത് വരെ എനിക്ക് കാത്തിരിക്കാനും വയ്യ............
ഏതായാലും ഹനുമാന് സ്വാമിയെ തൊഴുത് അമ്പലം വലം വെക്കുമ്പോള്‍........ ഇതാ കിടക്കുന്നു ആല്‍ത്തറയില്‍ കഴിഞ്ഞ ദിവസത്തെ നിര്‍മ്മാല്യമായ വെറ്റില......
അല്പം വാടിയിട്ടുണ്ടെങ്കിലും............ നാലെഞ്ചെണ്ണം ഞാന്‍ ചവച്ച് തിന്നു.........
ക്ഷേത്ര ദര്ശനത്തിനെത്തിയവരില് ചിലര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു...
എന്താ ഈ വയസ്സന് കാണിക്കണെന്ന്..........
ഞാന്‍ ഒരാള്‍ക്ക് നേരെ വെറ്റില കാട്ടി........ അയാള്‍ വേണ്ടെന്ന് പറഞ്ഞൂ......
അങ്ങിനെ.... യോഗീശ്വരനേയും, നാഗങ്ങളേയും വണങ്ങിയ ശേഷം........
തൃപ്പുകയും കഴിഞ്ഞ്........... ശര്‍ക്കരപായസവും തിന്ന് ഞാന്‍ ശേഷിച്ച വെറ്റിലയും തിന്ന് നടന്ന് വീട്ടിലെത്തി.........
വീട്ടിലെത്തിയിട്ടും വെറ്റില ബാക്കിയുണ്ടായിരുന്ന്നു...
അതു ശാപ്പടിന് ശേഷം സേവിച്ചു...........
അതിശയമെന്ന് പറയട്ടെ........ കാലത്ത് എണീറ്റപ്പോള്‍ തൊണ്ട വേദന പമ്പ കടന്നിരുന്നു..........
ഇത് കൊണ്ടാണ് ബീനാമ്മ എന്നോട് ചിലപ്പോള്‍ പറയാറ്.... താമ്പൂല രസായനം വാങ്ങിക്കഴിക്കാന്‍........
ഏതായാലും നാളെ തന്നെ സീതാറാമില്‍ പോയി നാലു കുപ്പി ദശമൂല രസായനവും, താമ്പൂല രസായനവും വാങ്ങി സ്റ്റോക്ക് ചെയ്യണം........
സീതാറാമിലെ മരുന്നുകള്‍ ചെറിയ തൂക്കമാണെങ്കിലും നല്ല പ്ലാസ്റ്റിക്ക് കുപ്പിയില്‍ ലഭിക്കും.. മരുന്നുകളും നല്ലതാണ്... അതിനാലാണ് സീതാറാമില്‍ നിന്ന് വാങ്ങുന്നത്...
പിന്നെ അതിന്റെ എം ഡി ഡോക്ടര്‍ രാമനാഥന് എന്റെ ക്ലാസ്സ് മേറ്റു കൂടിയാണ്...... ശ്രീരാമകൃഷ്ണാശ്രമത്തില്‍.........
ഞാനും ആയുര്‍വേദ കോളേജില്‍ പഠിച്ചുവെങ്കിലും ഡോക്ടറായില്ല....
ആ കഥ പിന്നീട് പറയാം............
Friday, May 22, 2009
എന്റെ പാറുകുട്ടീ - മലയാളം നോവല്‍
എന്ന മലയാളം ബ്ലോഗ് നോവല്‍ 1 മുതല്‍ 28 അദ്ധ്യായം വരെ ഞാന്‍ ഇവിടെ കാഴ്ചവെക്കുന്നു.
കൂടുതല്‍ ഭാഗങ്ങള്‍ താമസിയാതെ വരുന്നതായിരിക്കും.
എന്റെ ഈ കന്നി നോവല്‍ മണ്മറഞ്ഞ എന്റെ *ചേച്ചിക്ക് [ശ്രീമതി ഭാര്‍ഗ്ഗവി കൃഷ്ണന്] സമര്‍പ്പിക്കുന്നു....
ഈ നോവല്‍ ഇവിടെ വായിക്കാവുന്നതാണ് >>>
http://jp-smriti.blogspot.com/
ഞാന്‍ എഴുത്തിന്റെ മേഖലയിലേക്ക് കടന്നത് 2008-09 കാലങ്ങളിലാണ്. അതായത് എന്റെ 61-62 വയസ്സില്‍. എന്നെ എഴുത്തുകാരനാക്കിയത് ആരെന്നും ആ ചരിത്രവും എന്റെ ബ്ലൊഗ് പ്രോഫൈലില്‍ കാണാവുന്നതാണ്.
എന്റെ മറ്റു ബ്ലൊഗുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.....
എന്റെ സ്വപ്നങ്ങള്‍
http://jp-dreamz.blogspot.com/
http://voiceoftrichur.blogspot.com/
http://jp-angaleyam.blogspot.com/
http://trichurblogclub.blogspot.com/
* എന്റെ പെറ്റമ്മ തന്നെ
Wednesday, May 13, 2009
സ്നേഹത്തോടെ തരുമ്പോള്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുന്നത്?!
എനിക്ക് പരസഹായം കൂടാതെ കഴിഞ്ഞ് കൂടുവാനുള്ള ചുറ്റുപാടുകളുള്ളതിനാലും, പ്രയപൂര്‍ത്തിയായതും ജോലിയുള്ളതുമായ സന്താനങ്ങളുള്ളതിനാലും, ഞാന്‍ ഇനി ഈ വയസ്സ് കാലത്ത് പണിക്ക് പോണില്ലാ എന്ന് കരുതിയിരിക്കയായിരുന്നു. എന്റെ ബീനാമ്മയും പറഞ്ഞു ഇനി പണ്ടത്തെപ്പോലെ ചുറുചുറുക്കോടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന്.
പക്ഷെ യെക്സ് യെമ്മെന്‍സിയിലെ ഒരു സീനിയര്‍ സ്റ്റാഫ് എന്നെ അവര്‍ക്കു വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും ആണ് ഇവിടെ സേവനം അനുഷ്ടിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഞാന്‍ മൂലം അനവധി പേരെ തൊഴിലില്ലായ്മയില്‍ നിന്ന് മോചിപ്പിക്കാനാവുമെന്നതായിരുന്നു അവരുടെ കണക്കു കൂട്ടല്‍. അവരെന്ന് പറഞ്ഞാല്‍ ഈ സ്ഥാപനത്തിലെ തന്നെ സെയിത്സ് മേനേജാരായ ശ്രീമതി. സജിത. സജിതയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. അവര്‍ക്ക് ഒരാളെ കണ്ടാല്‍ ഉടനെ തൂക്കി നോക്കാനുള്ള പാഠവം ഉണ്ട്. അവരുടെ ടാര്‍ജറ്റിന്റെ കഴിവുകളും മറ്റും ഒറ്റ നോട്ടത്തില്‍ അവര്‍ വിലയിരുത്തും. അങ്ങിനെയാണവര്‍ എന്നെ കണ്ടെത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി കഥയിലേക്ക് കടക്കാം അല്ലേ.
ഇന്നെലെ ഒരു നല്ല ദിവസമായിരുന്നു. ഇവിടെ ബീനാമ്മ പറയും എല്ല ദിവസങ്ങളും നല്ലതാണെന്ന്. മിനിഞ്ഞാന്ന് ഞാനു, സജിതയും വേറെ ഒരു സെയിത്സ് മേജേരായ ശുഭയും കൂടി ഒരു ക്ലയന്റിനെ കാണാന്‍ പോയി. എന്റെ വാഹനത്തിന്റെ പുറകിലെ രണ്ട് വാതിലുകളും ഓട്ടൊ ലോക്കിങ്ങ് സംവിധാനത്തിന്റെ തകരാറുകാരണം സ്റ്റക്ക് ആയിരുന്നു. അതിനാല്‍ അവര്‍ ഓട്ടോയിലും ഞാന്‍ എന്റെ ശകടത്തിലും ഞങ്ങളുടെ ലക്ഷിയ സ്ഥാനത്തെത്തി.
തിരിച്ച് വരുമ്പോള്‍ അവര്‍ക്ക് ഓട്ടോ കിട്ടില്ലാ മടക്കയാത്രക്ക് എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അവരോട് മുന്‍സീറ്റി കയറി ഇരിക്കാന്‍ പറഞ്ഞു. അവര്‍ മെലിഞ്ഞ് കൊച്ചുകുട്ടികളെ പോലെയായതിനാല്‍ ആണ് എനിക്കങ്ങിനെ തോന്നിയത്. സംഗതി രണ്ട് പേര്‍ക്കും മക്കളുള്ള അമ്മമാരാണ്.
വാഹനം കുറച്ച് പോയപ്പോള്‍ സജിതക്ക് എന്തോ പന്തികേട് തോന്നി. സജിത ശുഭയോട് അവളുടെ മടിയില്‍ കയറി ഇരിക്കാന്‍ പറഞ്ഞു. അങ്ങിനെ രണ്ട്മ്മമാരെയും ഞാന്‍ പട്ടണത്തിന്റെ ഒരു മൂലയില്‍ ഇറക്കി. അവറ്ക്ക് ഞാന്‍ പോകുന്ന റൂട്ടിലല്ലാതെ ഒരിടത്തേക്ക് പോകേണ്ടിയിരുന്നതിനാലാണ് ഞാന്‍ അങ്ങിനെ ചെയ്തത്.
ശുഭ പറഞ്ഞു സാറെ ഈ വാഹനത്തിന്റെ ഈ ഡോര്‍ പ്രശ്നം പരിഹരിക്കാതെ വെക്കുന്നത് മോശമല്ലേ?...
“എനിക്കാകെ ഒരു ഭാര്യമാത്രമെ ഉള്ളൂ. അവള്‍ക്ക് കയറാന്‍ ഉള്ള വാതിലിന് കുഴപ്പമില്ല ശുഭേ..........”
“എന്റെ വാഹനത്തില്‍ സാധാരണ ഒരാളെക്കാള്‍ കൂടുതല്‍ ആരെയും കയറ്റാറുമില്ല. അതിനാല്‍ പെട്ടെന്ന് നന്നാക്കാന്‍ തോന്നിയില്ല....”
പിന്നെ അടുത്തൊരു മേജര്‍ മെയിന്റനന്‍സ് വരുന്നുണ്ട്. അപ്പോള്‍ എല്ലാം കൊടി ശരിയാക്കാമെന്ന് കരുതിയിരിക്കയായിരുന്നു.”
“ഹലോ ജെ പി സാറെ - കാറ് വേഗം ശരിയാക്കൂ എന്ന് സജിതയും. നമുക്ക് പലയിടത്തേക്കും സവാരി പോകാം..........”
മഴക്കാലമല്ലേ വരുന്നത്. സജിതക്ക് സ്കൂട്ടര്‍ ആണുള്ളത്. അതിനാല്‍ ഡ്യൂട്ടി സമയത്ത് മഴയുണ്ടായാല്‍ എന്നെ പോലെയുള്ളവരെ ആശ്രയിക്കേണ്ടി വരും...........
“ശരിയാക്കാന്‍ നോക്കാം കുട്ടികളെ എന്നും പറഞ്ഞ് ഞാന്‍ എന്റെ ഗൃഹത്തിലേക്ക് യാത്രയായി.......”
>> ഞാനിന്ന് അല്പം നേരത്തെ ഓഫീസിലെത്തിയിരുന്നു. ഓഫീസില്‍ ചില ഓഫീസേര്‍സ് കണ്ടാല്‍ മിണ്ടില്ല. വലിയ ഗമയാണ്. അതെ സമയം വളരെ സീനിയറ് ഒഫീസേര്‍സ് എന്നോട് നന്നായി പെരുമാറുന്നു, തന്നെയുമല്ല എന്റെ പ്രായത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.
ഞാനിന്ന് സാധാരണ ഇരിക്കുന്ന കേബിനില്‍ നിന്ന് മാറി വേറെ ഒരിടത്ത് ഇരുന്നു. എല്ലാ കേബിനുകളിലും ഫോണും, കമ്പ്യൂട്ടറുകളും ഉണ്ടെങ്കിലും എന്റെ ഗ്രേഡിലുള്ളവര്‍ക്ക് ഓഫീസിലെ നെറ്റ് ഉപയോഗിക്കാന്‍ പാടില്ല എന്ന് അവിടുത്തെ ഐടി തലവന്‍ പറഞ്ഞു. വല്ലപ്പോഴും ഒരു മെയില്‍ നോക്കാനും, ബ്ലോഗിലെ ഹിറ്റ്സ് നോക്കാനും ആണ് ഞാനത് ഉപയോഗിക്കാറ്. അതേ സമയം മറ്റുള്ളവര്‍ക്ക് എങ്ങിനെ വേണമെങ്കിലും ബ്രൌസ് ചെയ്യാമെന്ന അവസ്ഥയാണ്. ഇതൊക്കെ വലിയ പക്ഷപാതമല്ലേ എന്ന് ചോദിക്കുകയാണ്. ഇതിനൊക്കെ സീനിയറ് ഓഫീസര്‍മാരുടെ അടുത്ത് ആര് പരാതി പറയാന്‍ പോകുന്നു. ഈ ലാപ് ടോപ്പ് എപ്പോഴും തൂക്കി നടക്കാന്‍ പറ്റുകയില്ലല്ലോ എന്നോര്‍ത്താ ഓഫീസിലെ സിസ്റ്റം ഉപയോഗിക്കാമെന്ന് വെച്ചത്... സാരമില്ല.
എനിക്കെപ്പോഴും എന്റെ നാട്ടിലെ ആളുകളെ മണത്തറിയാം. അങ്ങിനെ ലിഫ്റ്റില്‍ കണ്ട് ഒരാളോട് ചോദിച്ചു, എവിടെയാ നാട്........
“എന്റെ വീട് ചാവക്കാട്.......... അതായത് എന്റെ തറവാട്ടില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെ. പണ്ട് ഞാന്‍ സൈക്കിളില്‍ ഊട് വഴിയില്‍ കൂടി പതിനഞ്ച് മിനിട്ടില്‍ ചാവക്കാട്ട് പോയി മീന്‍ വാങ്ങി വരുമായിരുന്നു............
അങ്ങിനെ ഫറിനയുമായി ചങ്ങാത്തം കൂടി. ഫറീനക്ക് ഈ മാസം ബിസിനസ്സ് കുറവാണ്. ഒരു പോയന്റിനെ കുറവുണ്ട്. അത് നികത്തിയില്ലെങ്കില്‍ പണി പോകും.
[ഉടന്‍ തുടരും]
അപ്രതീക്ഷിതമായ പവര്‍ കട്ട് കാലത്ത് 10.06 ന്. 20 മിനിട്ട് ബാക്ക് അപ്പില്‍ കഥ അവസാനിപ്പിക്കാന്‍ പറ്റില്ല. അതിനാലാണ് ഇവിടെ നിര്‍ത്തുന്നത്.
അപ്പോള്‍ തുടരാം അല്ലേ....... പവര്‍ വന്നു. ഒരു സുലൈമാനി ഇട്ട് തരാന്‍ ബീനാമ്മയോട് പറയാം..........
ഹൂയ് .......... ബീനാമ്മേ......................
“എന്താ കൂവുണു മനുഷ്യാ........................?
“എനിക്കൊരു സുലൈമാനി ഇട്ട് താ..............”
“വേണമെങ്കീ ഇട്ട് കുടിച്ചൊ........ എന്റ് കൈയില്‍ മീനാ..........”
അങ്ങിനെയാണെങ്കില്‍ അടുത്ത വീട്ടിലെ മല്ലികയോട് പറയാം............... എനിക്ക് ഇവിടെ നിന്ന് എണീക്കാന്‍ പറ്റില്ല. എണീറ്റാല്‍ എഴുത്തിന്റെ മൂഡ് പോകും..........
“അതെയ് പിന്നെ ഒരു കാര്യം.................”
“എന്തുവാടീ ബീനാമ്മെ നിന്ന് ചിലക്കുന്നത്..............?
“മല്ലികയുടെയും കില്ലികയുടെയും കൈയില്‍ നിന്ന് സുലൈമാനിയും മറ്റും വാങ്ങിക്കുടിച്ചാലുണ്ടല്ലോ..... ഞാനിവിടെ നിന്ന് ചോറ് തരില്ലാ കേട്ടോ>......
“ഇതെന്തൊരു കഷ്ടമാണപ്പാ....... ഓള്ക്ക് ഉണ്ടാക്കി തരാന്‍ പറ്റില്ല. മറ്റുള്ളവരോട് ചോദിക്കാനും വയ്യ.............
“ഹൂം......ശരി........ ന്നാ ഇയ്യ് ആ കെറ്റിലൊന്ന് ചൂടാക്ക്................
ഞാനങ്ങട്ട് വരണ്ണ്ട്... അന്നെയും ചൂടാക്കിത്തരാം................”
“എന്താ പെണ്ണുങ്ങളുടെ ഒരു കലിയെയ്.............?
“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്.............”
അല്ലെങ്കിലും നമ്മള് ഉണ്ടാക്കണ സുലൈമാനി തന്നെയാ ടേസ്റ്റ്... ഓളുടെ മീന്‍ നാറിയ കൈയിട്ട് അത് ഏതായാലും കേടായില്ല.....
അപ്പോ മ്മള് കഥയിലേക്ക് കടക്കാം........ സുലൈമാനി മൊത്തിക്കുടിക്കട്ടെ...
>> ഫറീനക്ക് ഞാന്‍ ഒരു ബിസിനസ്സ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, അവള് പിന്നീട് എന്റെ അടുത്തേക്ക് വന്നില്ല. മറ്റുള്ള പിള്ളേരുടെ അടുത്ത് വിസായം പറഞ്ഞും കളിച്ചും ഇരുന്നു.
ഞാന്‍ വിചാരിച്ചു ഓള്ക്ക് ബിസിനസ്സെല്ലാം ശരിയായെന്ന്. അതിന്റെ സന്തോഷത്തിലാകുമെന്ന്.
പിന്നീടല്ലേ വിവരം അറിയുന്നത്, ഒന്നും ശരിയായില്ലെന്ന്.
ഞാന്‍ വെറെ ഒരു കേബിനില്‍ ഇരുന്ന് പണിയെടുക്കുമ്പോള്‍ എനിക്ക് മണം പിടിക്കാന്‍ പറ്റിയ ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ ചോദിച്ചു..........
“എന്താ പേര്, എവിടെയാ വീട്..................?
“അവളെന്നെ പരിചയപ്പെടുത്തി............ ഓള് ഷമീറ..................”
“ഞങ്ങള്‍ രണ്ടാളും അധികം വര്‍ത്തമാനം പറയാതെ ഞങ്ങളുടെ പണിയില്‍ വ്യപൃതരായി............”
“ഇടക്കിടക്ക് രണ്ടു പേരും വിസായം പറയാന്‍ കൂടി......”
പണിയെടുക്കുമ്പോള്‍ വിരസത തോന്നുമ്പോള്‍ ഒരു വിസായം പറച്ചില് നല്ലതാണ്............
“ഷമീറ എന്നോട്............”
“അല്ലാ സാറെ .... സാറിന്റെ നാട്ടില്‍ ജോലിയില്ലാത്ത ആളുകളുണ്ടോ..........?
ഞാന്‍ പണ്ട് കുന്നംകുളം ബ്രാഞ്ചിലായിരുന്നപ്പോള്‍ അവിടെ ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ വരുമായിരുന്നു.. ഈ തൃശ്ശൂരില്‍ പണിയില്ലാതെ നടക്കുന്നവര്‍ കുറവായതിനാല്‍ എന്നെപ്പോലെയുള്ള ആളുകളുടെ കാര്യം കഷ്ടമാ.........“
“എന്റെ ഷമീറെ............. ഞാന്‍ വിചാരിച്ചു.... താങ്കള്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണെന്ന്........... ഇപ്പോളല്ലേ മനസ്സിലായത് നമ്മള് രണ്ട് പേരും ആര്‍സികളാണെന്ന്.............”
“അത് ശരി ജെപി സാറെ.........അപ്പോ നമ്മള് ഒരേ ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍.............”
ഞാന്‍ വിചാരിക്കുകയായിരുന്നു ഒരു ആര്‍സിയെങ്കിലും ഈ സ്ഥാപനത്തിലെ പരിചയപ്പെടണമെന്ന്.... ഇതാ അവസാനം ഒരാളെ എന്റെ മുന്നില്‍ കൊണ്ട് വന്നിരുത്തിയിരിക്കുന്നു...........
സമയം രണ്ടോടടുക്കുന്നു. എനിക്ക് പ്രാതല്‍ വൈകിയാണ് ഇന്ന് കിട്ടിയത്. പുട്ടും, കടലയും പിന്നെ പഴം പുഴുങ്ങിയതും.. ബീനാമ്മയെ പ്രീതിപ്പെടുത്റ്റാന്‍ എല്ലാം അകത്താക്കി...
ന്റെ ബീനാമ്മക്ക് നല്ലോണം തിന്നുന്നവരെ വലിയ ഇഷ്ടമാ........
ഓള്ക്ക് മീന്‍ കറിയും, മീന്‍ പൊരിച്ചതും ഒക്കെ ഉണ്ടാക്കുമ്പോള്‍ എനിക്ക് അവിയലും, തീയലും, സാമ്പാറും, മോര് കാച്ചിയതൊന്നും അവള് ഉണ്ടാക്കാന്‍ മറക്കാറില്ല.. ഓള് അവിയല്‍ തീരെ തിന്നില്ല.....
സമയം ഏറെയായാലും എനിക്ക് വിശപ്പില്ലായിരുന്നു.
ഞാന്‍ ഇന്ന് ഓഫീസില്‍ വന്നപ്പോ പതിവില്ലാത്ത പോലെ അവിടെ ഏതൊ കാറ്ററിങ്ങ് കമ്പനിക്കാര് ഏതാണ്ട് പത്തമ്പത് പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്ന് വെച്ചിട്ടുണ്ടായിരുന്നു.
അപ്പോ ഞാനും വിചാരിക്കാതിരുന്നില്ല ഇന്ന് നമുക്ക് ഫ്രീ ശാപ്പട് കിട്ടുമായിരിക്കാം..........
ഒന്നര മണികഴിഞ്ഞപ്പോ ഒരു വിഭാഗത്തിലെ സീനിയര്‍ സ്റ്റാഫുകള്‍ ആ ഭക്ഷണം കഴിക്കുന്നത് കണ്ടു.
അപ്പോ ഷമീറക്ക് വിശപ്പ് തുടങ്ങിയിരുന്നു.............
ഷമീറ എന്നോട്........
“ജെപി സാറെ നമുക്ക് ഭക്ഷണം കഴിക്കാം...........
വാടീ..... ഫെറീനേ........എന്നും പറഞ്ഞ് ഷമീറ ടിഫിന്‍ ബോക്സ് പുറത്തേക്കെടുക്കാന്‍ തുടങ്ങി..........”
“വേണ്ട് ഷമീറെ........ നിങ്ങള്‍ കഴിച്ചോ....... എന്റെ വീടടുത്താ.. ഞാന്‍ അവിടെ പോയി കഴിച്ചോളാം...........”
മുസ്ലീങ്ങള്‍ സല്‍ക്കാരപ്രിയരാണ്.. ഞാന്‍ അവരുടെ ആദിത്യം കുറെ അനുഭവിച്ചുള്ള ആളാണ്. ബെയ് റൂട്ടിലും, ജോര്‍ദാനിലും, കൈറോയിലും, ദുബായിലും, മസ്കറ്റിലൊക്കെയായി.... പിന്നെ നാട് വിടുന്നതിന് മുന്‍പ് തേക്കേലെ സൈനുദ്ദീന്റെ വീട്ടില്‍ നിന്ന് ഉമ്മ എനിക്ക് എപ്പോഴും ഭക്ഷണം തരുമായിരുന്നു.
പിന്നെ സൈനുദ്ദിന്റെ ഇക്കാ മുഹമ്മദ് മാഷ് നോമ്പ് തുറക്കുമ്പോള്‍ എന്നെ വിളിക്കും. ഞാന്‍ ചെന്നിട്ടേ അവര്‍ ആഹാരം കഴിച്ച് തുടങ്ങുകയുള്ളൂ..........
എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് എപ്പോഴും പറയും... മുസ്ലീങ്ങളുടെ ചോറാ മക്കളെ നിങ്ങള്‍ രണ്ട് പേരും തിന്നണെന്ന്........
എന്റെ അച്ചന് പണ്ട് സിലോണില്‍ പണിയെടുത്തിരുന്നത് മുസ്ലീങ്ങളുടെ ഹോട്ടലിലായിരുന്നു.
കാലാന്തരത്തില്‍ ഞങ്ങളുടെ തെക്കേലെ സൈനുദ്ദീനാണ് എന്നെ മസ്കറ്റിലേക്ക് കൊണ്ട് പോയതും...
ഇപ്പോ എന്റെ ചേച്ചി പറഞ്ഞിരുന്നത് തന്നെയാ ഞാന്‍ എന്റെ രണ്ട് മക്കളോടും പറയുന്നത്...... നാട്ടില്‍ അലഞ്ഞ് നടന്നിരുന്ന എന്നെ ഗള്‍ഫില്‍ കോണ്ട് പോയി ഈ വലിയ നിലയിലാക്കിയത് ഞങ്ങളുടെ അയല്ക്കാരന് സൈനുദ്ദീന്‍ എന്ന വലിയ മനുഷ്യനാണ്.
സര്‍വ്വശക്തനായ ദൈവം തമ്പുരാന് അദ്ദേഹത്തെയും കുടുംബത്തേയു കാത്ത് കൊള്ളട്ടെ........
വീണ്ടും നമുക്ക് കഥയിലേക്ക് കടക്കാം.........
ജെപി സാറെ എണീക്ക്..... നമുക്ക് ഉള്ളത് കൊണ്ട് എല്ലാര്ക്കും കൂടി കഴിക്കാം....... വാടീ ഫെറീനെ...... ജെപി സാറെയും കൂട്ടി വാ............. ഞാന്‍ ഡൈനിങ്ങ് ഏരിയായിലേക്ക് നീങ്ങാം.............
അങ്ങിനെ ഞാന്‍ അവരുടെ ആദിധേയത്വം സ്വീകരിച്ചു...ഭക്ഷണം കഴിക്കാന്‍ കൂടെ കൂടി...........
ഫെറീനയുടെ കൊച്ച് പാത്രത്തില്‍ 4 ചെറിയ പത്തിരിയും, ഒരു കൊച്ച് കുടുക്കയില്‍ അല്പം സാമ്പാറും..........
ഷെമീറ ആള് വലുപ്പത്തിലും വലിയ കുട്ടിയായതിനാല്‍ ഓളുടെ പാത്രത്തില്‍ നല്ലോണം ചോറും, സാമാന്യം വലുപ്പമുള്ള ഓം ലെറ്റും, പിന്നെ ഒരു കുപ്പിയില്‍ മിക്സ്ഡ് വെജിറ്റബിള്‍ കറിയും....
ഞാന്‍ ഒരു പേപ്പര്‍ പ്ലെയിറ്റ് സംഘടിപ്പിച്ചു...
ആദ്യം ഫെറീന എനിക്ക് അവളുടെ നാല് പത്തിരിയില്‍ നിന്ന് രണ്ടെണ്ണം തന്നു. കുറച്ച് സാമ്പാറും............
പിന്നെ ഷമീറ പകുതി ചോറും, ഒരു കഷണം ഓം ലെറ്റും, വെജിറ്റബിള്‍ കറിയും.....
അല്പമേ ഉള്ളൂവെങ്കിലും ആ കുട്ടികള്‍ സ്നേഹത്തോടെ തന്ന ഉച്ചഭക്ഷണം രുചിയുള്ളതും എന്റെ വിശപ്പിനെ അകറ്റാന്‍ പറ്റിയതും ആയിരുന്നു.
അതേ സമയം സീനിയറ് സ്റ്റാഫ് ഭക്ഷണം കഴിക്കുമ്പോള്‍ ഈ കുട്ടികളെ വിളിച്ചില്ല........
അതെന്താ ഞങ്ങളെ വിളിക്കാഞ്ഞെ എന്ന് ഷമീറ ചോദിച്ചപ്പോള്‍ ഒരു വനിത അവരെ ഉണ്ണാന്‍ ക്ഷണിച്ചു............
ഈ ജെ പി സാറെയും വിളിച്ചു......
ഷമീറ അവരോടായിട്ട് ഇങ്ങനെ ഓതി........
“ഞങ്ങള്‍ ആദ്യം ക്ഷണിക്കപ്പെടാത്തവരായുരുന്നല്ലോ........ ഇപ്പോ ഇനി ഞങ്ങള്‍ക്ക് വേണ്ട...........”
“പാവം കുട്ടികള്‍ ....... എന്റെ മനസ്സ് നൊന്തു.....................”
കുട്ടികള്‍ പറയുന്നത് ശരിയാ....... നമ്മളെന്താ ഉഛിഷ്ടം കഴിക്കുന്നവരാണോ....?
അതോ നമ്മള്‍ക്ക് ആഹാരത്തിനുള്ള വകയില്ലാത്തവരാണോ...........
കുട്ടികള്‍ വീണ്ടും അവരുടെ പാത്രത്തില്‍ നിന്ന് കൂടുതല്‍ ഭക്ഷണം എന്റെ പ്ലേറ്റിലിട്ട് തന്നു......... അവര്‍ക്ക് നല്ലൊരു ഇക്കാക്കയെ കിട്ടി... എനിക്ക് രണ്ട് പെങ്ങള്മാരെയും......
സ്നേഹത്തോടെ തരുമ്പോല്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുക..............
<<<<<<<<<< ഇവിടെ അവസാനിക്കുന്നു >>>>>>>>>>>
Saturday, May 9, 2009
രാജേട്ടാ ഒരു കവിത ചൊല്ലിത്തരൂന്നേ
ശരി ഇനി അതാണ് ജെ പി സാറിന്റെ ആഗ്രഹമെങ്കില്‍ അത് തന്നെ നടക്കട്ടെ.
രാജേട്ടനെ പരിചയപ്പെടുത്താം. രാജേട്ടനെന്ന് ഞാന്‍ വിളിച്ചാലും എന്നേക്കാള്‍ എത്രയോ ചെറുപ്പമാണ്. അദ്ദേഹത്തിന് തൊഴില്‍ വര്‍ക്ക് ഷോപ്പ്. അമ്പലത്തിലെ പ്രഭാമണ്ഡലം കൊല്ലം തോറും സൌജന്യ മായി പോളീഷ് ചെയ്ത് തരും. നോലുമ്പെല്ലാം എടുത്തിട്ടാണ് ആ കര്‍മ്മം ചെയ്യാറ്.
എന്നും അമ്പലത്തില്‍ വരും. വീട്ടില്‍ എല്ലാവരും കലാകാരന്മാരാണ്. പണ്ട് പെണ്‍കുട്ടിയെ ഞങ്ങളുടെ ചാനലില്‍ കൊണ്ട് വന്ന് എന്തെങ്കിലും കലാപരിപാടികള്‍ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
ആണ്‍കുട്ടിയും കലാകാരനാണ്. അവരുടെ അമ്മയെ പറ്റി കൂടുതലറിയൂകയില്ല.
രാജേട്ടാ എന്നാ ഞാന്‍ റെഡി......
പാടിക്കോളൂ........>>>>>>>>>>>>>>>>>
ലോകത്തിലെല്ലാവരും കേള്‍ക്കട്ടെ!!!!!
Wednesday, May 6, 2009
പ്രേത വേര്‍പാട്
കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു അറിയിക്കുകയുണ്ടായി ഈ മാസാവസാനം തറവാട്ടില്‍ പ്രേത വേര്‍പാടാണെന്ന്. തന്നെയുമല്ല പ്രേതങ്ങളെയെല്ലാം കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഏതോ കാടുകളില്‍ കൊണ്ടിരുത്താന്‍ പോകയാണെന്ന്.
ഇനി അഥവാ മരണശേഷം പ്രേതങ്ങള്‍ക്ക് വസിക്കണമെങ്കില്‍ അവനവന്റെ നാട്ടില്‍ തന്നെയല്ലേ നല്ലത്. എന്തിനാണ് ഈ പാവങ്ങളെ ഏതോ സ്ഥലത്ത് കൊണ്ട് കളയുന്നത്.
പറഞ്ഞ് കേട്ട സ്ഥിതിക്ക് എന്റെ മുത്തശ്ശനും, മുത്തശ്ശിയും, അമ്മാമന്മാരും ഒക്കെ ഇതില്‍ പെടുമത്രെ. അവരെയൊക്കെ എന്തിനാ ഇങ്ങനെ ആട്ടിപ്പായിക്കണ്. അവരെ തീറ്റിപ്പോറ്റുകയൊന്നും വേണ്ടല്ലോ. കൂടി വന്നാല്‍ ഒരു അന്തിത്തിരി വെക്കേണ്ട കാര്യമല്ലേ ഉള്ളൂ...
ഒരു പാട് പ്രേതങ്ങളുണ്ടത്രെ! ഓരൊ വീട്ടിലേയും ഒരു പെണ്ണ് പ്രേതങ്ങളെയെല്ലാം കൊണ്ട് പോകുന്ന കൂട്ടത്തില്‍ വേണമത്രെ.
അതെന്താ ഈ പെണ്ണുങ്ങള് തന്നെ പ്രേതവേര്‍പാടിന് പോകണം. ആണുങ്ങള്‍ക്കും ആയിക്കൂടെ. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടത്തേണ്ടതുണ്ട്.
എന്റെ അച്ചന്റെയും, അമ്മയുടേയും, അമ്മായിയുടേയും പ്രേതങ്ങള്‍ ഈ സ്ഥിതിക്ക് ഞങ്ങളുടെ തറവാട്ടിലുണ്ട്. ഇന്നാള് ആരോ പറയ്ണ് കേട്ടു എന്റെ അമ്മയുടെ കുറച്ച് ചിതാഭസ്മവും എല്ലുകളും കാശിയില്‍ കൊണ്ട് ഒഴുക്കിയത്രെ. അപ്പോ അമ്മപ്രേതം ഇപ്പോ കാശിയിലാകുമോ? അമ്മക്ക് ഏറ്റവും കൂടുതല്‍ [പെറ്റ മക്കളെക്കാളും] ഇഷ്ടമുള്ള ആളാണത്രെ അത് അവിടെ കൊണ്ട് ഒഴുക്കിയത്.
ഇനി അച്ചന്റെ എല്ലുകളും ആരെങ്കിലും എവിടെയെങ്കിലും കൊണ്ട് ഒഴുക്കിയിട്ടുണ്ടോ എന്നറിയില്ല.
എങ്ങിനെയെങ്കിലും മരിച്ച് മണ്ണായാലും ആളെ വിടില്ലാ എന്നല്ലേ ഇതിന്റെ ഒക്കെ അര്‍ത്ഥം.
മരണാനന്തര ജീവിതമോ? ഇത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഏതായാലും എന്റെ ബന്ധുപെണ്കുട്ടീ...... നീ ഇതിന്റെ പിന്നാലെ പോകേണ്ട്. നിന്റെ കെട്ടിയവനോട് പോകാന്‍ പറാ. ഇത് നിന്റെ തറവാടല്ലല്ലോ.നിന്റെ ഇവിടേക്ക് കെട്ടിക്കൊണ്ടോന്നതല്ലേ.
[കൂടുതല്‍ പിന്നീടെഴുതാം]
Tuesday, May 5, 2009
പ്രതിഷ്ഠാ ദിനം - അച്ചന് തേവര് ശിവ ക്ഷ്

കഴിഞ്ഞ വര്‍ഷം പ്രതിഷ്ഠാ ദിനത്തിന്റെ തലേ ദിവസം വന്ന് ഭഗവത് സേവ ചെയ്ത് പോയി. ഇത്തവണ പ്രസിഡണ്ടിനെ ഒന്ന് ഫോണില്‍ വിളിച്ച് പോലും ഇല്ല. ഇത്തരത്ത്തിലുള്ള തന്ത്രികളെ മാറ്റാന്‍ വല്ല വകുപ്പുകളും ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട്.
കാലത്ത് 5. 30ന് ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ തുടങ്ങി. അതിന് ശേഷം പൂജകളും അഭിഷേകങ്ങളും.പ്രധാന ദേവനായ ശിവന് പ്രത്യേകം കലശങ്ങളുണ്ടായിരുന്നു. പിന്നെ ശ്രീ പാര്‍വ്വതി, ഗോശാല കൃഷ്ണന്, അയ്യപ്പന്




Sunday, May 3, 2009
അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു.
അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാം.
കായം കുളം അശോക് കര്‍ത്താ ചേട്ടന്റെ മകനും കൂട്ടരും എത്തിയിരുന്നു. കണ്ടു മുട്ടാന്‍ പറ്റിയില്ല. എനിക്കാണെങ്കില്‍ കുടമാറ്റം ശരിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല. തിരക്കോട് തിരക്ക്. ഒരു സ്ഥലത്ത് മറിഞ്ഞ് വീഴാന്‍ പോയി. അപ്പോള്‍ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് സൂമില്‍ ഫോട്ടോ എടുത്തതൊന്നും ശരിയായില്ല. 50 മീറ്റര്‍ നമ്മുടെ സൂത്രത്തില്‍ പിടിക്കില്ല. നിരാശനായി രാമരാജ് കെട്ടിടത്തിന്റെ അടിയില്‍ ഇരിക്കേണ്ടി വന്നു.
കുറച്ച് പടങ്ങള്‍ അടുത്തുള്ളവ പിടിച്ചു രക്ഷപ്പെട്ടു. കുട മാറ്റം അവസാനിക്കുന്നതിന് മുന്‍പ് ഒരു പബ്ബില്‍ അഭയം പ്രാപിച്ചു, അവിടെയുള്ള ടിവി യില്‍ 5 മിനിട്ട് നോക്കി വീണ്ടും തിരികെ വന്നു. ഒരു മരത്തിന്റെ ചില്ലയില്‍ കയറാന്‍ നോക്കി, പക്ഷെ പ്രായം സമ്മതിച്ചില്ല. കാലുകളൊന്നും വിചാരിച്ച മാതിരി അനുസരിക്കുന്നില്ല.
ഉച്ച വരെ നല്ല ഫിറ്റ് ആയിരുന്നു. വിയര്‍ത്ത് കുളിച്ചിരിക്കുമ്പോള്‍ തണുത്ത ബീയര്‍ കുടിക്കാന്‍ നല്ല രസമായിരിക്കും. അല്പം സേവിക്കാന്‍ എലൈറ്റ് ഹോട്ടലില്‍ കയറി. പരിചയക്കാരായവരോട് കുശലം പറഞ്ഞു. അവിടെ ചെന്നപ്പോള്‍ എന്റെ ബ്രാന്‍ഡ് തണുത്തതൊക്കെ കഴിഞ്ഞു. അപ്പോള്‍ മദ്യപാനം വേണ്ടെന്ന് വെച്ചു.
അത് നന്നായി.. രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ കുളിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ വെടിക്കെട്ട് സമയത്ത് എണീക്കാന്‍ പറ്റില്ല. എന്റെ വീടിന്റെ പടിക്കല്‍ നിന്നാല്‍ വളരെ മുകളില്‍ പോയി പൊട്ടുന്നതും വിരിയുന്നതും എല്ലാം കാണാന്‍ കഴിയും. അത്രക്കടുത്താ വീട്.
പൂരം കാണുന്നതിനും, അമ്പലങ്ങളില്‍ പോകുന്നതിനും മുതലായ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ കണ്ടാണ് ഞാന്‍ കുന്നംകുളത്ത് നിന്നും തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയത്.
പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര് ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍.
പിന്നെ റെയില്‍വേ സ്റ്റേഷന്, പ്രൈവറ്റ് ബസ് സ്റ്റേഷന്, ആശുപതികള്‍ തുടങ്ങി എല്ലാം ചേര്‍ന്ന ഒരേ ഒരു സ്ഥലമാണ് തൃശ്ശൂരിലെ കൊക്കാല. ഒരു ദിവസം എനിക്ക് അസുഖം വന്നപ്പോള്‍ ബീനാമ്മയെ അറിയിക്കാതെ ഞാന്‍ തൊട്ടടുത്ത മെട്രോ ആശുപത്രിയില്‍ പോയി. അവിടെ പോയപ്പോള്‍ അവിടെ കിടക്കണം എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു.
പിറ്റേ ദിവസം കാലത്താ ബീനാമ്മക്ക് വെളിപാടുണ്ടായത് ഞാന്‍ എണിറ്റ് പോയ വിവരം.
അങ്ങിനെ എല്ലാ സുഖ സൌകര്യങ്ങളും ഉള്ള സ്ഥലത്താ എന്റെ വാസം. പിന്നെ ധാരാളം കൊതുകുകളും ഇവിടെ ഉണ്ട്. എല്ലാം സുലഭം എന്നര്‍ഥം. ഇവിടെ വെള്ളത്തിന് തീരെ ക്ഷാമമില്ല. ഏത് വേനലിലും എന്റെ കിണറ്റില്‍ 2 കോല് വെള്ളം ഉണ്ട്. പിന്നെ പീച്ചി വെള്ളവും.
ഇനി വെടിക്കെട്ട് കാണാന്‍ ഞാന്‍ എഴുന്നേറ്റാല്‍ ബാക്കി വിശേഷം എഴുതാം. നാളെ പകല്‍ പൂരം ഉണ്ട്. അതിന്ന് ചില ക്ലിപ്പുകള്‍ എടുക്കുന്നുണ്ട്. അതും കൂടി ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാം.
എനിക്ക് നാളെ തിരക്കാ. അച്ചന് തേവര് ക്ഷേത്രത്തില്‍ മറ്റന്നാള്‍ പ്രതിഷ്ടാദിനമാണ്. അതിന്റെ തിരക്ക് നാളെ വൈകിട്ട് ഭഗവത് സേവ തൊട്ടു തുടങ്ങും.അവിടെ ഉപ ദേവന്മാര് കുറച്ചധികം ഉള്ളതിനാല്‍, പൂജാരികള്‍ക്ക് പണി പിടുപ്പതുണ്ടാകും.
ശിവന് കൂടാതെ, പാര്‍വ്വതി, ഗോശാല കൃഷ്ണന്, അയ്യപ്പന്, ഗണപതി, സുബ്രഫ്മ്മണ്യന്‍, ഹനുമാന്, യോഗീശ്വരന്, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് മുതലായവരുമുണ്ട്. നാളെ കാലത്ത് പന്തല്‍ പണി ആരംഭിക്കണം. പിന്നെ നാളെ പൂജകള്‍ കഴിഞ്ഞാല്‍ സദ്യ ഉണ്ട്. അതിനുള്ള ദഹണ്ഡക്കാരെ ഏല്പിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമുള്ള സാധനങ്ങളെല്ലാം എത്തിക്കണം. അവിടെ എല്ലാ സഹായത്തിനും, ഞാനെന്ന പ്രസിഡണ്ട് കൂടാതെ, സെക്ര്ട്ടറിയും, ട്രഷ്രററും ഉണ്ട്. പിന്നെ വൈസ് പ്രസിഡണ്ടുമാരും, മറ്റു കമ്മറ്റി മെംബര്‍മാരും ഉണ്ട്. എന്നിരുന്നാലും ഓടി നടക്കുവാനും, കാര്യങ്ങളുടെ ഉത്തരവാദിത്വമെല്ലാം പ്രസിഡണ്ടിന് തന്നെ.
എല്ലാവരും അഞ്ചാം തീയതി കാലത്ത് തന്നെ എത്തിക്കോളൂ.. ഉച്ചക്ക് പ്രസാദ് ഊട്ടിന് ശേഷം പിരിയാം.
അഴകത്ത് ശാസ്ത്ര ശര്‍മ്മനാണ് തന്ത്രി. തൃശ്ശൂരില്‍, കൂര്‍ക്കഞ്ചേരിയില്‍ തങ്കമണി കയറ്റത്താണ് അച്ചന് തേവര് ശിവ ക്ഷേത്രം. എന്ത് പ്രാര്‍ഥിച്ചാലും കനിയുന്ന ദേവനാണ്. വിവാഹങ്ങള്‍ക്കും മറ്റും തടസ്സമുണ്ടെങ്കില്‍ പാര്‍വ്വതി ദേവിയെ വന്ന് വണങ്ങിയാല്‍ മതി. കൂടെ കൂടെ വന്ന് പ്രാര്‍ഥിച്ചാലെ അമ്മ കനിയൂ.
അപ്പോള്‍ ഞാന്‍ ഇന്ന് നേരത്തെ ഉറങ്ങാം. എന്നാലെ പുലര്‍ച്ചെ എണീറ്റ് പൂരപ്പറമ്പിലേക്ക് പോകാന്‍ പറ്റൂ.
എന്റെ ബ്ലോഗര്‍മാര്‍ സുഹൃത്തുക്കളാരും പൂരത്തിന് എന്റെ വീട്ടില്‍ വന്ന് കണ്ടില്ല. അതിനാല്‍ ബീനാമ്മക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല.
അപ്പോള്‍ വെടിക്കെട്ടിന് പോയിട്ടുണ്ടെങ്കില്‍ നാളെ കാലത്ത് കാണാം. അല്ലെങ്കില്‍ പകല്‍ പൂരം കണ്ട വിശേഷവുമായി നാളെ ഒരു മണിക്ക് മുന്‍പായി വരാം.
നാളെ എന്റ് ഓര്‍ക്കുട്ട് സുഹൃത്ത് ഇന്ദു പ്രകാശ് ഒരു സര്‍ജറിക്ക് പോകയാണ്. ഞാന്‍ വടക്കുന്നാഥനോടും, പാറമേക്കാവമ്മയോടും, തിരുവമ്പാടി ഉണ്ണിക്കണ്ണനോടും, എന്റെ പ്രിയ അച്ചന് തേവരോടും ഇന്ദുവിന്റെ ആയുരാരോഗ്യ സൌഖ്യത്തിന്നായി പ്രാര്ഥിച്ചിട്ടുണ്ട്.
ഇന്ദുവിനെ ഇത് വരെ നേരില്‍ കാണാന്‍ ഒത്തില്ല. അഞ്ചാം തീയതിക്ക് ശേഷം പറൂരില് ഉണ്ടെങ്കില്‍ അവിടെ പോയി കാണണം. അല്ലെങ്കില്‍ അതിന് ശേഷം തിരുവനന്തപുരം വരെ പോകേണ്ടി വരും. പരിചയപ്പെട്ടതിന് ശേഷമാ അറിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ചില ബന്ധങ്ങള്‍. അപ്പോള്‍ കാണാതിരിക്കാന്‍ വയ്യ.
അധികം വൈകിയാല്‍ ആള് ദുബായിലേക്ക് പറക്കും. തിരുവനന്തപുരത്തേക്ക് പോകയാണെങ്കില്‍ എറണാംകുളത്ത് രാക്കമ്മ [എന്റെ മകള്‍] യെയും കണ്ട്, കായം കുളത്ത് അശോക് കര്‍ത്താ ചെട്ടനെയും [ബ്ലോഗര്‍] കണ്ട് തിരുവനന്തപുരത്തെത്താം. അവിടെ ചെന്നാല്‍ ഇന്ദുവിനെ കണ്ടതിന് ശേഷം, ശ്രീദേവി നായരേയും, ഗീത ടീച്ചറേയും [ബ്ലോഗേഴ്സ്] കാണാം.
പിന്നെ പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോകാം [1971ല്‍]. പിന്നെ സമയമുണ്ടെങ്കില്‍ കോവളത്തും കന്യാകുമാരിയിലും ചുറ്റിയടിക്കാം. ബീനാമ്മ വരുന്നില്ലത്രെ. അപ്പോല്‍ എന്റെ ഒരു ഗേള്‍ ഫ്രണ്ടുണ്ട് ഇവിടെ അടുത്ത്. ഓളെ കൂട്ടാം. ഓളാണെങ്കില് വണ്ടി ഓടിക്കുകയും ചെയ്യും.
രാക്കമ്മയുടെ അടുത്ത് പോകുമ്പോല്‍ ഓളെ മാറ്റിയാല്‍ മതി. പിന്നെ ഒന്നും പ്രശ്നമില്ല. അപ്പോള്‍ ഇന്ദു പറൂരില്ലെങ്കില്‍ മാത്രമേ തിരുവനന്തപുരത്തേക്ക് പോകേണ്ടതുള്ളൂ..
അപ്പോ നാളെ കാണാം.
ശുഭ രാത്രി.......................................
തൃശ്ശൂര്‍ പൂരം - ഉച്ചക്ക് 12 മണി വരെ

ബീനാമ്മക്കും മകനും പേള്‍ റീജന്‍സിയില്‍ നിന്ന് പൂരം സ്പെഷല്‍ ദം ബിരിയാണിയും പാര്‍സല്‍ വാങ്ങി പോന്നു.
ഇനി ഒന്ന് മയങ്ങി 4 മണിക്ക് വീണ്ടും പൂര പറമ്പിലെത്തണം. കേമറ റീ ചാര്‍ജ്ജ് ചെയ്യണം.
വിദേശ ഗസ്റ്റുകളെ ഒരാളെ ഏല്‍പ്പിച്ചു ഞാന്‍ രക്ഷപ്പെട്ടു. കാലത്ത് കുറേ സ്റ്റില്ലുകളും, കുറച്ച് വിഡിയോകളും എടുത്തു. ആളുകള്‍ ധാരാളം ഉണ്ട്. ഇളന്നീര് എവിടെയും കണ്ടില്ല.
പൂരപ്പറമ്പില്‍ തണുത്ത ബീയറെങ്കിലും വില്‍ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്.
യൂറോപ്പില്‍ മിക്ക

എന്നാലും ഒരു പാത്തല് ശങ്ക ഉണ്ടായിരുന്നു. സമീപത്തെ ബാറില്‍ കയറി ഒരു ഫോസ്റ്റര്‍ അകത്താക്കി, പകരം അവന്റെ ടോയലറ്റില് പാത്തി കൊടുത്തു. പ്രാതല്‍ സ്ട്രോങ്ങ് അല്ലാത്തതിനാലും, വയ്റ്റില് കുറച്ചധികം ബീയര്‍ ഉണ്ടായിരുന്നതിനാലും, നടക്കുമ്പോള്‍ ഒരു സുഖം........... ഹാ! അതു തന്നെ പൂരം...പൊടി പൂരം.
വെള്ളമടിച്ചില്ലെങ്കില്‍ എന്ത് പൂരം. ഇന്ന് ബീനാമ്മയും വെള്ളമടിച്ചു.. കട്ടി സാര്‍ക്ക് വിസ്കി

ഇനി ഒന്നുറങ്ങി ഉച്ചക്ക് ശേഷമുള്ള പൂരം കണ്ട് ബാക്കി എഴുതാം. വെള്ള മടിച്ചതിനാല്‍ കിടന്നാല്‍ ഒരു പക്ഷെ എഴുന്നേല്‍ക്കില്ല. ബിനാമ്മയും കിറുങ്ങിത്തുടങ്ങി.. വീട്ടിലാര്‍ക്കും ബോധമില്ല. നാട്ടില്‍ പാറുകുട്ടിയെ വിളിച്ച് ഒരു ഫോണ്‍ വെയ്ക്ക് അപ്പ് കോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ കാണാം. താമസിയാതെ.>>>>>>>>
Saturday, May 2, 2009
നാളെ തൃശൂര്‍ പൂരം [03-05-09]

പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല. തെക്കെ നടയിലെ പന്തലിന്റെ മുകളിലും താഴെയും ബള്‍ബുകള്‍ കത്തുന്നില്ല. അപ്പോള്‍ ഞാന്‍ നടുവിലാലില്‍ പോയി പന്തല്‍ കണ്ടു ഫോട്ടോ എടുത്തു. പിന്നെ തിരുവമ്പാടി ഭാഗത്തെ ചമയങ്ങള്‍ കാണാന്‍ കുറേ പരിശ്രമിച്ചു. അതിന്ന് ഏതാണ്ട് മാരാര്‍ റോഡ് ജംങ്ഷന് തൊട്ട് വരിയാണ്. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. നായ്കനാലിലേയും പന്തല്‍ കണ്ട് നേരെ പാറമേക്കാവില്‍ പോയി ദര്‍ശനം നടത്തി. അവിടെയും ചമയം കാണാന്‍ വലിയ തിരക്ക്. അതിനാല്‍ അവിടെയും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.അപ്പോ അലങ്കരിച്ച ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എടുത്തു. നെറ്റിപ്പട്ടം ഇല്ലാതെ നിര്‍ത്തിയിരുന്ന കരിവീരംന്മാരെ കണ്ടു, കുശലം പറഞ്ഞ് അവരുടെ ഫോട്ടോയും എടുത്തു. പിന്നെ അതുമിതും കണ്ട് നേരെ വടക്കുന്നാഥനെ കിഴക്കെ നടയില്‍ പോയി വണങ്ങി. ഗോപുരത്തിന്റെ ഫോട്ടോ എടുത്തു. പിന്നെ പൂരം എക്സിബിഷന്റെ മുന്നിലുള്ള ലോണില്‍ അല്പനേരം നീണ്ടു നിവര്‍ന്നു കിടന്നു. പിന്നീട് വീണ്ടും പാറമേക്കാവില്‍ പോയി കുറച്ചും കൂടി ഫോട്ടോസ് എടുത്തു തിരിക വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തി. തേക്കിന് കാട്ടില്‍ ചുറ്റിയടിച്ച് സര്‍ക്കസ്സെല്ലാം കണ്ട് നടന്ന് നടന്ന് തോറ്റു. എലൈറ്റ് ഹോട്ടലില്‍ അല്പനേരം വിശ്രമിച്ച് ഒരു ഫോസ്റ്റര്‍ അകത്താക്കി പൂരം ഉത്ഘാടനം ചെയ്തു. അപ്പോഴെക്കും 9 മണി കഴിഞ്ഞിരുന്നു. ബീനാമ്മയുടെ ഫോണ്‍ വന്നു. പത്തുമണിക്ക് മുന്‍പേ വന്നില്ലെങ്കില്‍ അത്താഴം കഴിച്ചെത്തിയാല്‍ മതിയെന്നു. അപ്പോ നേരെ വീട്ടിലേക്ക് വിട്ടു. നാളെ എന്റെ കുറച്ച് അതിഥികള്‍ ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്നുണ്ട്. അവരെ ഹോട്ടലില്‍ താമസിപ്പിക്കണം. ഒരു യൂറോപ്പുകാരന് സായ്പ്പിന് തൃശ്ശൂരെ ഒരു ഹോട്ടലും പിടിക്കില്ല. അവനെ വെടിക്കെട്ടിന് മുന്‍പ് കൊച്ചിയിലെത്തിക്കാന്‍ വണ്ട് ഏര്‍പ്പാടാക്കണം. ഓന് പ്ണ്ട് എന്നെ ഓന്റെ നാട്ടില്‍ കുറേ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നമ്മളും പ്രത്യുപകാരം ചെയ്യേണ്ടെ അല്ലെങ്കില്‍ ഓനെ എവിടെയെങ്കിലും കിടത്താമായിരുന്നു. ഇനി നാളെ നേരത്തെ എഴുന്നേല്‍ക്കണം. അതിനാല്‍ നേരത്തെ കിടക്കണം എന്നര്‍ഥം. അപ്പോ കൂടുതല്‍ പൂരവിശേഷങ്ങളുമായി നാളെ കാണാം.ഞാന്‍ പൂരപ്പറമ്പിലുണ്ടാകും. എല്ലാര്ക്കും അങ്ങോട്ട് സ്വാഗതം.
കുറിപ്പ്: > കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തകരാറുകളുല്ലതിനാല്‍ അവ നാളെ ഈ പോസ്റ്റില്‍ തന്നെ ഇടാം.
Friday, May 1, 2009
തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - 2009

പിന്നെ എപ്പളാ തുടങ്ങുക, എപ്പളാ അവസാനിക്കുക എന്നൊരു കൃത്യതയൊന്നും ഇല്ലാ ആര്‍ക്കും അറിയുകയും ഇല്ല. ഇപ്പോളും വെടിയൊച്ച കേള്‍ക്കുന്നു. [9.10 രാത്രി] ആദ്യം ആരോ പറഞ്ഞ് 7.30 തുടങ്ങുവെന്ന്. ഞാന്‍ 6.50 ന് കൂര്‍ക്കഞ്ചേരിയില്‍ അച്ചന് തേവരെ വണങ്ങിയ ശേഷം നേരെ പൂരപ്പറമ്പിലേക്ക് നടന്നു. 7.00 മണിക്ക് ചെട്ടിയങ്ങാടിയിലെത്തി.
ഉച്ചയുറക്കത്തിന് ശേഷം ബീനാമ്മ കുറുകുറു തന്നു. ഒരു കട്ടന്‍ ചായയും. അവള്‍ക്ക് പണ്ട് മസ്കറ്റിലുണ്ടായിരുന്ന ശീലമാണിത്. ചീസ് ബോള്സും പെപ്സിക്കോളയും. ചീസ് ബോള്‍സിന്റെ ഏതാണ്ടൊരു രൂപമാണീ കുറുകുറു. ഞാന്‍ അത് തിന്നു. വയറ് സ്തംഭിച്ചു.
ആ പെണ്പിറന്നോത്തിക്കറിയാം എനിക്ക് അത് ഇഷ്ടമില്ലാത്ത സാധനമാണെ

ചെട്ടിയങ്ങാടി വരെയെത്തിയിട്ടും വയറിന്റെ സ്തംഭനാവസ്ഥ മാറിയിരുന്നില്ല. ഏതായാലും ഇനി അര മണിക്കൂറുണ്ടല്ലോ വെടിക്കെട്ട് തുടങ്ങാന്‍. ഒരു സ്മാള്‍ അടിക്കാം എന്ന് കരുതി അടുത്തുള്ള ബാറിലെത്തി, അപ്പോഴാണറിഞ്ഞത് ഇന്ന് അവിടെ വില്പന ഇല്ലത്രെ. ഇത്ര നല്ല ദിവസമായി ഒരു കിറുങ്ങാമെന്ന് വെച്ചാല്‍ അതും സമ്മതിക്കില്ലാ എന്ന് വെച്ചാലെത്ത സ്ഥിതി എന്താ. വീട്ടില്‍ സിറ്റി ബാങ്കിലുള്ള മകന് തന്ന റെഡ് ലേബലും, കട്ടി സാര്‍ക്കുമെല്ലാം എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇനി തിരികെ പോയി അത് അടിച്ച് വരുമ്പോഴെക്കും ഇവിടെ മരുന്ന് പണി തുടങ്ങും.
ഏതായാലും ഒരു ചായ കുടിച്ച് റൌണ്ടിലേക്ക് നടക്കാം എന്ന് കരുതി അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. അവിടെ ഉണ്ണാനാളുകള്‍ തിങ്ങിക്കൂടിയിരിക്കുന്നതിനാല്‍ ചായ കിട്ടാനെളുപ്പമില്ലാ എന്നറിഞ്ഞു. അങ്ങിനെ ഹോട്ടല്‍ സഫയറില്‍ കയറി. അവിടുത്തെ ചായയും, വിഭവങ്ങളും ഉഗ്രനാണ്. ബീനാമ്മയുമായി വഴക്കിടുമ്പോള്‍ ഞാനവിടെ പോയി കഴിക്കാറുണ്ട്.
അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ അവിടെ നിന്നിറങ്ങി ഹോട്ടല്‍ ദ്വാരകയില്‍ പോയ്യി ഒരു സ്ട്രോഗ്ങ്ങ് ബ്ലേക്ക് കോഫി അകത്താക്കി ഇറങ്ങുമ്പോഴെക്കും തുടങ്ങി വെടിക്കെട്ട്. ഉടന്‍ ഞാന്‍ ചാടിയിറങ്ങി റൌണ്ട് വരെക്കും ഓടി.
വേഗം ചറുപറാന്ന് കുറെ ഷൊട്ടടിക്കാമെന്ന് നോക്കിയപ്പോള്‍ തിരക്കോട് തിരക്ക്. അങ്ങിനെ ഒരു വിധം ഒരു സ്ഥലത്ത് നിലയുറപ്പിച്ചു. അപ്പോളിതാ എന്റെ നോക്കിയ

കുറച്ച് നല്ല പടങ്ങള്‍ പകര്‍ത്താന്‍ കുറുപ്പം റോഡിലെ ഒരു ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കയറി ഒരു സോണി ഡിജിറ്റല്‍ കേമറ വാങ്ങാന്ന് വെച്ചു. അവിടെ ചെന്നപ്പോളാ മനസ്സിലായത് ക്രെഡിറ്റ് കാര്‍ഡ് ഞാനെടുത്തിരുന്നില്ല. പോക്കറ്റടിക്കാരെ ഭയന്ന് കുറച്ച് ചില്ലറമാത്രമെ കരുതിയിരുന്നുള്ളൂ. അപ്പോ സധൈര്യം പൂരപ്പറമ്പില്‍ വിലസാമല്ലോ എന്ന് കരുതി.
അങ്ങിനെ നില്‍ക്കുമ്പോളെക്കും നമ്മുടെ പെണ്‍കുട്ടി പണിക്ക് തയ്യാറായി. തിരക്ക് കാരണം നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ലാ എന്ന് ചുരുക്കം.
കുട്ടന് മേനോന് ഫോട്ടോസ് എടുത്തിട്ടുണ്ടെങ്കില്‍ നാളെ കടം വാങ്ങണം. തല്ക്കാലം ഇതേ എന്റെ പക്കലുള്ളൂ.. ഈ നോക്കിയ പെങ്കൊച്ചാ എന്നെ ചതിച്ചേ. പൂരം പ്രമാണിച്ച നാളെത്തന്നെ ഒരു ലോ ബഡ്ജറ്റ് കേമറ വാങ്ങണം.
വരുമാനം കുറവായ സാഹചര്യത്തില്‍ കേമറ വാങ്ങല്‍ നടക്കുമോ എന്നറിയില്ല. ബീനാമ്മയോട് കടം വാങ്ങാം. ഇന്നതാ കാര്യമെന്ന് പറഞ്ഞാല്‍ ഓള് തരില്ല. ആള് ചിലപ്പോള്‍ പെശകാ.
കാലത്ത് അടിച്ച് വാരാന്‍ വരുന്ന പെണ്ണിന് 1200 രൂപ കൊടുക്കണം. വൈകിട്ട് ചപ്പാത്തിയുണ്ടാക്കാന്‍ വരുന്ന പെണ്ണിന് കൊടുക്കണം 1500 രൂപ. ഇവറ്റകളെയൊക്കെ നിറ്ത്തി ആ പണം ലാഭിക്കണം അടുത്ത മാസം മുതല്‍. ലോക മാന്ദ്യം എന്നെയും ബാധിച്ചിരിക്കുന്നു. ഈ പണിയൊക്കെ ബീനാമ്മ തന്നെ എടുക്കട്ടെ. അല്ലെങ്കിലെന്തിനാ എന്നും അടിച്ച് വാരുന്നത്. വല്ലപോഴുമൊക്കെ മതിയല്ലോ. ആകെ രണ്ടാളല്ലെ ഉള്ളൂ. പിള്ളേര് വീക്കെന്‍ഡില്‍ വന്ന് പോകും. ചിലവു ചുരുക്കണം.
ഈ വര്‍ഷം ചൂട് കൂടുതലാണ്. കറണ്ട് കൂടുതലുപയോഗിച്ചാല്‍ കൂടുതല്‍ ബില്ലിങ്ങും പിന്നെ സര്‍ചാര്‍ജ്ജും. ബീനാമ്മ പറേണ് കൊല്ലത്തില്‍ 4 മാസം കുറച്ച് കൂടുതല്‍ പണം ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുത്താലും വേണ്ടില്ലാ എന്ന്. അങ്ങിനെയെങ്കില്‍ അങ്ങിനെ. എല്ലാം കൊണ്ട് ഓള് എന്നെ മുടിക്കും.
മോന്റെ കല്യാണം അടുത്തു തുടങ്ങി. ഇനി ഒരു മരോള് വന്നാല്‍ പണിയൊക്കെ ഓളെക്കൊണ്ടെടുപ്പിക്കാം എന്ന് കരുതിയിരിക്കുകയാകും ബീനാമ്മ. പിന്നെ ഈ സീരിയല്‍ ഒക്കെ കണ്ട് അതിന്റെ പ്രാക്ടിക്കലും നടത്താമല്ലോ.
“എടീ ബീനാമ്മെ നിന്റെ പൂതി കയ്യീ വെച്ചാമതി..“
“മരോള് ആള് കൊച്ചിക്കാരിയാ... ഓള് ഓളുടെ തുണിയെല്ലാം തിരുമ്മിക്കും നിന്നോട്.“
അങ്ങിനെ വെടിക്കെട്ടെല്ലാം കണ്ട് നേരെ വീട്ടിലേക്ക് നടന്നു. മാതൃഭൂമിയെത്തിയപ്പോളെക്കും എനിക്ക് നടന്നും നിന്നുമെല്ലാം വയ്യാണ്ടായി. കൂടാതെ വയറിന്റെ ഷേപ്പും ശരിയല്ലാ എന്ന് തോന്നി. സാമ്പിള്‍ വെടിക്കെട്ട് കാരണം ടൌണില്‍ എല്ലാം വാഹന നിയന്ത്രണം തന്നെ. അപ്പോള്‍ ഒരാ ബെക്ക് എന്റെ അടുത്ത് നിര്‍ത്തി.
‘സാറെ നടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കില് ഒരു ലിഫ്റ്റ് തരാം..........”
ഇരുട്ടിലായത് കാരണം ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഞമ്മടെ ആളാണെന്ന് ഉറപ്പ് വരുത്തി. എല്ലാരേം ഈ നേരത്ത് വിശ്വസിക്കാന്‍ പറ്റില്ലല്ലോ......
നോക്ക്യേപ്പോ അത് ജീലുവിന്റെ വാപ്പയായിരുന്നു. ഡോ ഇക്ബാല്‍. റോട്ടില് നിന്ന് അ

ഞാന്‍ ബാലേട്ടന്റെ മോളെ കാണുമ്പോള്‍ 22 മില്ലിയണ് ഗേളാണെന്നെ വിളിക്കൂ. പണ്ട് 6 മില്ലിയണ് ഡോളര്‍ മേന്‍ എന്ന ഇംഗ്ലീഷ് സീരിയല്‍ എനിക്കിഷ്ടമായിരുന്നു.
ബാലേട്ടന്റെ മോളുടെ പേര് ഓര്‍മ്മ വരുന്നില്ല. ഓള്ക്ക് പച്ചയുടുപ്പിനോടാ കമ്പം. എപ്പോളും പച്ച നിറത്തിലുള്ള കുപ്പായമാ ഓള്ക്ക്. ഇനി ചിലപ്പോള്‍ ആകെ നാലെ പച്ചക്കുപ്പായമേ ഉള്ളോ എന്നാര്‍ക്കറിയാം. ഞാന്‍ പണ്ട് ഓളെ എന്റെ മോന് കിട്ടുമോ എന്ന് നോക്കിയിരുന്നു. പക്ഷെ എന്തോ ശരിയായില്ല.
ഓളെ മെഡിസിന് ചേര്‍ക്കാന്‍ 22 ലേക്ക് ചിലവായത്രെ. എന്നോട് ഓള് തന്നെ പറഞ്ഞതാ. ഇനി പിജിക്കെത്ര കൊടുക്കണം. പിന്നെ ഓളെ കെട്ടിച്ചയക്കാന്‍ എത്ര വേണം. ബാലേട്ടന് സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ല.
അങ്ങിനെ ഞമ്മള് ആപ്പിള്‍ ജ്യൂസുമായി വീട്ടിലെത്തി. കുളി കഴിഞ്ഞ് അല്പം റം അകത്താക്കി സാമ്പിള്‍ വെടിക്കെട്ടിന് സമാപ്തി കുറിക്കാം.
അപ്പോള്‍ വീണ്ടും കാണാം.
മറ്റന്നാല്‍ പൂരമാണ്. വിശേഷങ്ങള്‍ അറിയിക്കാം.