Tuesday, May 5, 2009

പ്രതിഷ്ഠാ ദിനം - അച്ചന്‍ തേവര്‍ ശിവ ക്ഷ്


ഇന്ന് [05-05-09]അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനം ആയിരുന്നു. ഞാന്‍ ഇന്നെലെ വൈകുന്നേരം തൊട്ട് അമ്പലത്തില്‍ ഉണ്ടായിരുന്നു. ഇന്നെലെ വൈകിട്ട് ദീപാരാധനക്ക് ശേഷം ഭഗവത് സേവ ഉണ്ടായിരൂന്നു. തന്ത്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ ഹാജരായില്ല. എല്ലാവരും സാമ്പത്തിക ഭദ്രത കൂടുതലുള്ള സ്ഥലത്തേക്കേ വരുന്നുള്ളൂ. തന്ത്രിപ്പണിയൊക്കെ ഇപ്പോ ബിസിനസ്സ് മൈന്‍ഡഡ്.
കഴിഞ്ഞ വര്‍ഷം പ്രതിഷ്ഠാ ദിനത്തിന്റെ തലേ ദിവസം വന്ന് ഭഗവത് സേവ ചെയ്ത് പോയി. ഇത്തവണ പ്രസിഡണ്ടിനെ ഒന്ന് ഫോണില്‍ വിളിച്ച് പോലും ഇല്ല. ഇത്തരത്ത്തിലുള്ള തന്ത്രികളെ മാറ്റാന്‍ വല്ല വകുപ്പുകളും ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട്
.
കാലത്ത് 5. 30ന് ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ തുടങ്ങി. അതിന് ശേഷം പൂജകളും അഭിഷേകങ്ങളും.പ്രധാന ദേവനായ ശിവന് പ്രത്യേകം കലശങ്ങളുണ്ടായിരുന്നു. പിന്നെ ശ്രീ പാര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍ എന്നീ ഉപദേവന്മാര്‍ക്കും, ഉപദേവതകള്‍ക്കും കലശങ്ങളുണ്ടായിരുന്നു.
12 മണിക്കുള്ള ശ്രീഭൂതബലിയോടെ ചടങ്ങുകള്‍ അവസാനിച്ചു.
ഒരു മണിയോട്കൂടി പ്രസാദ് ഊട്ട് തുടങ്ങി. ആയിരം പേര്‍ക്കുളള സദ്യ ഒരുക്കിയിരുന്നു. ഈ പ്രാവശ്യം വിഭവങ്ങള്‍ കുറവായിരുന്നു. എന്നാലും ചോറും സാമ്പാറും കൂടാതെ, തോരന്‍, അവിയല്‍, ഓലന്‍, പച്ചടി, അച്ചാര്‍, പപ്പടം, രസം, മോര് എന്നിവയും പാല്‍ പായസവും ഉണ്ടായിരുന്നു.
പായസം കൂടുതല്‍ വെച്ചിരുന്നതിനാല്‍ എല്ലാവര്‍ക്കും മതിയാവോളം നല്‍കാന്‍ കഴിഞ്ഞു.
വൈകിട്ട് ദീപാരാധനക്ക് ശേഷം പഞ്ചവാദ്യം ഉണ്ടായിരുന്നു. മേളക്കാര്‍ക്ക് ഉപ്പുമാവും, വടയും, പഴവും ചായയും കൊടുത്തു മേളത്തിന്ന് ശേഷം.
ഞാനുള്‍പ്പെടെയുള്ള കമ്മറ്റി അംഗങ്ങളും മേല്‍ പറഞ്ഞവ ആഹരിച്ചു.
9 മണിയോടെ ഞങ്ങള്‍ പിരിഞ്ഞു.
തന്ത്രി വരാത്തതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം ഭംഗിയായിരുന്നു. ഭേദപ്പെട്ട നട വരവും, പിരിവും ഉണ്ടായിരുന്നു. ഏതാണ്ട് 12 പേര്‍ ഓരോ ചാക്ക് അരിക്കുള്ള വക തന്നിരുന്നു. കൂടാതെ പച്ചക്കറി, നാളികേരം മുതലായ ദ്രവ്യങ്ങളും ലഭിച്ചിരുന്നു.
എല്ലാ ചിലവും കഴിച്ച് എന്തെങ്കിലും പെട്ടിയിലുണ്ടാകുമെന്ന് വിശ്വസിക്കുന്നു. കണക്കുകളെല്ലാം ദാസേട്ടനാണ് കൈകാര്യം ചെയ്യുന്നത്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ക്ഷേത്രത്തിന് അഭിവൃദ്ധി പോരാ. കാണിപ്പയൂരിലുള്ള ഒരു ജോത്സ്യനെ വരുത്തി ഈ വരുന്ന മാസം [17-05-09] പ്രശനം വെക്കുന്നുണ്ട്. പരിഹാരക്രിയകളെല്ലാം ചെയ്ത് ക്ഷേത്രത്തിന് കൂടുതല്‍ ചൈതന്യം വരുത്തണം.
നമ്പൂതിരിമാര്‍ കുലത്തൊഴില്‍ പലരും ചെയ്യുന്നില്ല. അതിനാല്‍ ശാന്തിയെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്. അബ്രാഫ്മണരായ ശാന്തിമാരെ വെക്കുന്നതില്‍ ഭിന്നാഭിപ്രായം. എനിക്ക് പൂജാവിധികളറിയാകുന്ന ആരായാലും മതിയെന്ന കൂട്ടത്തിലാണ്.
ക്ഷേത്രം ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തും, തന്ത്രിയും എതിരല്ല. പക്ഷെ എന്റെ കൂടെ നില്‍ക്കുന്ന പ്രധാനികള്‍ സഹകരിക്കുന്നില്ല. അവരില്ലാതെ എനിക്ക് ഒറ്റക്ക് ക്ഷേത്രം നടത്തിക്കൊണ്ടുപോകാന്‍ വയ്യാത്തതിനാല്‍ കാര്യം വളരെ പരിതാപകരമാണ്.
നടവരവു കുറവാകുമ്പോല്‍ ശാന്തിമാര്‍ക്ക് ദക്ഷിണ കുറയും. അപ്പോള്‍ അവര്‍ പിരിഞ്ഞ് പോകും. പകരം പൂണൂലുട്ടവരെ കിട്ടാന്‍ പ്രയാസം.
ഇവിടെ കൂര്‍ക്കഞ്ചേരി ശ്രീ മാഹശ്വര ക്ഷേത്രത്തിലേ പ്രതിഷ്ട ശ്രീ നാരായാണ ഗുരു നേരിട്ട് നടത്തിയിരിക്കുന്നതാണെന്നാണ് എന്റെ അറിവ്. അവിടെയും, മറ്റു പല ക്ഷേത്രങ്ങളിലും, മാതാ അമൃതാനന്ദമയീ ദേവിയുടെ ക്ഷേത്രം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും, വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയുലുള്ള ചില ക്ഷേത്രങ്ങളിലും അബ്രാഹ്മണരാണ് പൂജ നടത്തുന്നത്. താന്ത്രിക വിദ്യ പഠിച്ചിട്ടുള്ള ആര്‍ക്ക് വേണമെങ്കിലും പൂജ നടത്താവുന്നതെ ഉള്ളൂ.
പക്ഷെ ഇവിടെ എന്റെ സഹപ്രവര്‍ത്തകര്‍ എന്നോട് സഹകരിക്കാത്ത കാരണം ഞാന്‍ നിസ്സഹായനാണ്. പലപ്പോഴും ഭഗവാന്റെ വഴിപാടുകള്‍ മുടങ്ങുന്നു.
ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അച്ചന്‍ തേവര്‍ നല്ല ബുദ്ധി കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് നിര്‍ത്തുന്നു.
ഓം നമ:ശിവായ

2 comments:

ജെപി. said...

ഇന്നെലെ വൈകിട്ട് ദീപാരാധനക്ക് ശേഷം ഭഗവത് സേവ ഉണ്ടായിരൂന്നു. തന്ത്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ ഹാജരായില്ല. എല്ലാവരും സാമ്പത്തിക ഭദ്രത കൂടുതലുള്ള സ്ഥലത്തേക്കേ വരുന്നുള്ളൂ. തന്ത്രിപ്പണിയൊക്കെ ഇപ്പോ ബിസിനസ്സ് മൈന്‍ഡഡ്.

ജെപി. said...

ഫോട്ടോകള്‍ ഇട്ടിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകളും. വായിക്കുക. പ്രതികരിക്കുക.