Saturday, June 6, 2009

ദൈവമേ കാത്തു കൊള്‍ക >>>


കുറേ നാളായി വിചാരിക്കുന്നു ശ്രീ നാരായണ ഗുരുവിനെ പറ്റി എന്തെങ്കിലും എഴുതണമെന്ന്. പക്ഷെ എല്ലാ സൌകര്യമുണ്ടായിട്ടും അത് നടന്നില്ല. ഇപ്പോള്‍ മീഡിയാ ചാനലില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
സാരമില്ല.. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.
തല്‍ക്കാലം കൂട്ടുകാരിയും പാട്ടുകാരിയുമായ ഈശ്വരി വര്‍മ്മയെകൊണ്ട് ഗുരുവചനം പാടിച്ചുംകൊണ്ട് നമുക്ക് ഈ യാത്ര ഇവിടെ ആരംഭിക്കാം.
അതിന് മുന്‍പ് ശ്രീമതി ഈശ്വരി വര്‍മ്മയെ രണ്ട് വാക്കില്‍ പരിചയപ്പെടുത്താം.
ഈശ്വരി ഞങ്ങളുടെ ചാനലിലെ പാട്ടുകാരിയായിരുന്നു. ഞാന്‍ അവിടെ നിന്ന് വിരമിച്ചതോടെ എന്റെ സുഹൃത് വലയങ്ങളിലുള്ള പാട്ടുകാരികളും, അവതാരകരും മറ്റു മിഡിയാകളില്‍ ചേക്കേറി. പാവം ഈശ്വരിക്ക് അത്തരം സംരഭങ്ങളില്‍ ഇടം കിട്ടിയില്ല. അവര്‍ കച്ചേരി നടത്തിയും, കുട്ടികളെ പഠിപ്പിച്ചും കഴിയുന്നു.
നിലമ്പൂര്‍ കോവിലകത്തിലെ അംഗമാണ്..
ഞാനും ഈശ്വരിയും ചേര്‍ന്ന് കുറച്ച് ഡിവോഷണന്‍ മ്യൂസിക്ക് ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.
അതില്‍ വളരെ പ്രചാരം ഉള്ളതാണ്...
മലയാളത്തിലുള്ള ആദ്യത്തെ ഹനുമാനെ പ്രകീര്‍ത്തിക്കുന്ന “ഹനുമാന്‍ ചാലീസ”
അത് പോലെ മറ്റൊരു പ്രസിദ്ധി നേടിയ ആല്‍ബമാണ്.... “അഷ്ടപദി”
സാധാരണ ക്ഷേത്രങ്ങളില്‍ പുരുഷന്മാരാണ് അഷ്ടപദി പാടാറ്. ഇവിടെ ഇടക്ക കൊട്ടുന്നത് പുരുഷനും, പാടുന്നത് ഈശ്വരിയുമാണ്.
ഞാന്‍ തൃശ്ശിവപേരൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്ന് പാടുന്ന മാതിരിയാണ് ചിത്രീകരിച്ചിരിക്കുന്നത്...
കോപ്പികള്‍ വേണമെങ്കില്‍ ഏര്‍പ്പാടാക്കാവുന്നതാണ്. ജിമെയിലില്‍ ബന്ധപ്പെടുക....
താഴെ കാണുന്ന ഗുരുവചനം കേള്‍ക്കൂ...........

[വിഡിയോ ക്ലിപ്പില്‍ ഷേക്ക് ഉള്ള കാരണം ഡിലീറ്റ് ചെയ്തു, അടുത്ത ദിവസം വീണ്ടും റെക്കോഡ് ചെയ്ത് ഇടാം]
* ഫോട്ടോ - കടപ്പാട് ഗൂഗിള്‍

9 comments:

ജെപി. said...

കുറേ നാളായി വിചാരിക്കുന്നു ശ്രീ നാരായണ ഗുരുവിനെ പറ്റി എന്തെങ്കിലും എഴുതണമെന്ന്. പക്ഷെ എല്ലാ സൌകര്യമുണ്ടായിട്ടുന്‍ അത് നടന്നില്ല. ഇപ്പോള്‍ മീഡിയാ ചാനലില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

കുതിരവട്ടന്‍ :: kuthiravattan said...

പറ്റിക്കരുത് :-)

ജെപി. said...

ഹലോ കുതിരവട്ടന്‍

ഷേക്ക് ഉള്ള വിഡിയോ ക്ലിപ്പാണെന്ന് ഇത്രയും എഴുതിയപ്പോളാ മനസ്സിലായത്. അതിനാല്‍ പോസ്റ്റ് മാത്രം ഇട്ടു.
ഒരിക്കലും ഈശ്വരനാമത്തില്‍ ആരെയും പറ്റിക്കുന്നില്ല.
ഇനി തിങ്കളാഴ്ചയേ റെക്കോര്‍ഡിങ്ങ് നടക്കൂ.
നാളെ അവധിയായതിനാല്‍ പറ്റുമെന്ന് തോന്നുന്നില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഇവിടെ നോക്കൂ...
വിഡിയോ ദൃശ്യങ്ങള്‍ കാണാം.

കുതിരവട്ടന്‍ :: kuthiravattan said...

ഞാന്‍ വീണ്ടും വന്നു, പക്ഷേ വീഡിയോ കണ്ടില്ല. :-)

വിജയലക്ഷ്മി said...

kollaam theerumaanam nalla kaaryam thanne ...dheyvam kaathhukollum..

ജെപി. said...

കുതിരവട്ടന്‍
ക്ഷമിക്കൂ ദയവായി
ഷൈക്ക് ഉള്ളത് ഇടാന്‍ ബുദ്ധിമുട്ടുണ്ട്.
നല്ലത് റെക്കൊട് ചെയ്ത് കിട്ടിയിട്ടില്ല
നാളെക്ക് കിട്ടിയില്ലെങ്കില്‍ ഉള്ളത് തന്നെ ഇടാം.
പിന്നെ നല്ലത് കിട്ടുമ്പോള്‍ ഇത് ഡിലീറ്റ് ചെയ്യാമല്ലോ>
എല്ലാം താങ്കളുടെ മറുപടിക്ക് ശേഷം

കുതിരവട്ടന്‍ :: kuthiravattan said...

ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ മാഷേ, ഞാന്‍ ഇവിടൊക്കെ തന്നെയുണ്ട്. നല്ല വീഡിയോ കിട്ടിയിട്ട് ഇട്ടാല്‍‌‌ മതി.

qw_er_ty

Sureshkumar Punjhayil said...

Kelkkan kathirikkunnu...!!!

കുതിരവട്ടന്‍ | kuthiravattan said...

കേട്ടു :-)

qw_er_ty