Friday, September 4, 2009

തൃശ്ശൂരിലെ തിരുവോണം

ഇക്കൊല്ലത്തെ ഓണം വലിയ തോതില്‍ തന്നെ ആഘോഷിച്ചു. അത്തം തൊട്ട് പത്ത് ദിവസം പൂക്കളമിട്ടു. തിരുവോണത്തിന് ഉണ്ണാന്‍ ഒരു ഇലക്കഷണം പോലും പറമ്പില്‍ ഉണ്ടായില്ല. അടുത്ത വീട്ടിലെ ഒരു വാഴ ഞങ്ങള്‍ക്ക് വേണ്ടി ഒടിഞ്ഞ് വീണു,അതും ഞങ്ങളുടെ വീട്ട് വളപ്പിലേക്ക്. എന്റെ ശ്രീമതി പറഞ്ഞു അതില്‍ നിന്ന് ഇല വെട്ടിയെടുക്കാന്‍. പലരോടും പറഞ്ഞു വീട്ടില്‍, പക്ഷെ ആരും വെട്ടിയെടുത്തില്ല.

മരുമകള്‍ പറഞ്ഞു ഇക്കൊല്ലം നമുക്ക് ഓണം പേപ്പര്‍ പ്ലെയിറ്റില്‍ ഉണ്ണാം എന്ന്. വിഭവ സമൃദ്ധമായ സദ്യയും പാലട പ്രഥമനും കൂട്ടി ഞങ്ങളുണ്ടു. ഈ തിരുവോണത്തിന് രാക്കമ്മയും ഉണ്ടായിരുന്നു. അതിനാല്‍ ഒരു അടിപൊളി ഓണം തന്നെയായിരുന്നു.

പണ്ടോക്കെ ഓണത്തിന് ഊണ് കഴിഞ്ഞാല്‍ തറവാട്ടില്‍ പോയി ചേച്ചിയെ കാണാറുണ്ട്. പില്‍ക്കാലത്ത അനുജന്‍ അങ്ങോട്ട് ഓണം ഉണ്ണാന്‍ വിളിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ തിരുവോണം ഞങ്ങളുടെ വീട്ടില്‍ തന്നെയാ ഉണ്ണാറ്.

പിന്നെ തേക്കിന്‍ കാട് മൈതാനത്ത് പല പരിപാടികളും ഉണ്ടായിരുന്നു. വൈകിട്ടുള്ള നടത്തം അങ്ങോ‍ട്ടാക്കി. വാത ചികിത്സക്ക് ശേഷം രണ്ടാമത്തെ കാല്‍ നടയാത്ര. അവിടെ കൈകൊട്ടിക്കളി കണ്ടു. പിന്നീട് ഗാനമേളയുണ്ടായിരുന്നു. അത് കുറച്ച് മാത്രം ആസ്വദിച്ച് തിരിച്ച് വീട്ടിലേക്ക് നടന്നു.

ഇനി കുമ്മാട്ടിക്കളി കാണണം. ഇന്ന് [04-09-09] കിഴക്കുമ്പാട്ടുകരയില്‍ കുമ്മാട്ടികളീറങ്ങുണ്ടെന്ന് കേട്ടു. പക്ഷെ കുമ്മാട്ടികളെ കണ്ടാസ്വദിക്കാന്‍ പറ്റിയില്ല. കൂട്ടന്‍ മേനോനോട് കുറച്ച് ഫോട്ടോസ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കിട്ടിയാല്‍ നാളെ ഇടാം.

കൈകൊട്ടിക്കളിയുടെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. തിരക്കുമൂലം സ്റ്റേജിന്റെ അടുത്തേക്ക് എത്തിയില്ല. സൂം ചെയ്തെടുത്തതിനാല്‍ ക്ലിയര്‍ അല്ല. എന്നാലും പാട്ട് കേള്‍ക്കാലോ.

നാളെ [04-09-09] പുലിക്കളിയാണ്. പുലിക്കളി കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കാലത്ത് തൊട്ട് എത്തും. പുലിക്കളി ദൃശ്യങ്ങള്‍ നാളെ പ്രസിദ്ധീകരിക്കാം.

അങ്ങിനെ നാളെത്തോട് കൂടി തൃശ്ശൂരിലെ ഓണത്തിന് തിരശ്ശീല വീഴും. അടുത്ത കൊല്ലത്തെ ഓണം ആയുസ്സുണ്ടെങ്കില്‍ കാണാമെന്ന പ്രതീക്ഷയില്‍ ഇരിക്കാം ഞാന്‍.

PLEASE NOTE THAT DUE TO TECHNICAL REASONS VIDEO CLIP COULD NOT UPLOAD. SOME INTERRUPTIONS.

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

ഇക്കൊല്ലത്തെ ഓണം വലിയ തോതില്‍ തന്നെ ആഘോഷിച്ചു. അത്തം തൊട്ട് പത്ത് ദിവസം പൂക്കളമിട്ടു. തിരുവോണത്തിന് ഉണ്ണാന്‍ ഒരു ഇലക്കഷണം പോലും പറമ്പില്‍ ഉണ്ടായില്ല. അടുത്ത വീട്ടിലെ ഒരു വാഴ ഞങ്ങള്‍ക്ക് വേണ്ടി ഒടിഞ്ഞ് വീണു