Friday, October 30, 2009

ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍

ഞാന്‍ ചിലപ്പോള്‍ മണ്മറഞ്ഞ എന്റെ കസിനായ മസ്കത്തില്‍ താമസിച്ചിരുന്ന ചേച്ചിയെ ഓര്‍ക്കാറുണ്ട്. ഇന്ന് ഞാന്‍ എന്റെ തൃശ്ശിവപേരൂരിലുള്ള വിജിതയുമായി സല്ലപിക്കുമ്പോഴും ചേച്ചിയെ ഓര്‍ക്കേണ്ടി വന്നു. എന്റെ മനസ്സില്‍ ഇപ്പോള്‍ തെളിയുന്ന ചിത്രം ഞാന്‍ ഇവിടെ വരക്കാം.

2000 ആദ്യത്തില്‍ എനിക്ക് മസ്കത്തിലേക്ക് തിരിച്ച് പോകേണ്ടി വന്നു. ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചത് 1993 ല്‍ ആയിരുന്നു. കുട്ടികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം കണക്കിലെടുത്ത് എനിക്ക് വളണ്ടറി റിട്ടയര്‍മെന്റ് ചെയ്യേണ്ടി വന്നു. ഞാന്‍ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് കുറേ കൂടി ലക്ഷങ്ങള്‍ ഉണ്ടാക്കാമായിരുന്നു.

പക്ഷെ ഞാന്‍ അതിന്‍ തുനിഞ്ഞില്ല 25 കൊല്ലത്തെ വിദേശവാസം അവസാനിപ്പിച്ച് 1993 ല്‍ നാട്ടില്‍ താമസം സ്ഥിരമാക്കി. കുട്ടികളെയെല്ലാം പ്രൊഫഷണല്‍ കോളേജില്‍ ചേര്‍ത്തു. മസ്കത്തിലെ അവരുടെ അക്കാടമിക് വിദ്യാഭ്യാസം പ്രശംസനീയമായിരുന്നു. അവര്‍ ഇവിടെ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ എന്‍ഡ്രന്‍സ് ടെസ്റ്റ് ഉയര്‍ന്ന റാങ്കോടെ പാസായി കേരള ഗവണ്മേണ്ടിന്റെ കോളേജിലും, സെന്‍ഡ്രല്‍ ഗവണ്മേണ്ടിന്റെ MBA കോളേജിലുമായി പഠിച്ചുയര്‍ന്നു.ഇപ്പോള്‍ രണ്ടാളും വലിയ ഉദ്യോഗത്തിലിരിക്കുന്നു. വിവാഹവും കഴിഞ്ഞു.

2000 മാണ്ട് കാലത്ത് എനിക്ക് തിരിച്ച് വിദേശവാസം വിധിച്ചിട്ടുണ്ടായിരിക്കാം. അതായിരുന്നിരിക്കാം എന്റെ തലവിധി. ഞാന്‍ ഒരിക്കലും വിദേശത്തേക്ക് തിരിച്ച് പോകില്ലാ എന്നായിരുന്നു എന്റെ വിശ്വാസം.

വെറും രണ്ടാഴ്ചത്തെ ഒരു പ്രോജക്റ്റിന്‍ വേണ്ടിയായിരുന്നു ഞാന്‍ ആദ്യം പോയത്. പക്ഷെ 3 മാസം നില്‍ക്കേണ്ടി വന്നു. പിന്നെ ദുബായിലും ജര്‍മ്മനിയിലുമായി വേറെ ഒരു മൂന്ന് മാസവും. അങ്ങിനെ വിദേശവാസം നീണ്ടു നീണ്ടു പോയി.

എനിക്ക് തിരിച്ച് പോകണമെന്ന് എന്റെ അര്‍ബാബിനെ ഞാന്‍ ബോധിപ്പിച്ചു. അദ്ദേഹം എന്റെ കുടുംബത്തെയും മസ്കത്തിലെത്തിക്കാമെന്ന ഉറപ്പിന്മേല്‍ ഞാന്‍ അവിടെ തന്നെ കഴിഞ്ഞുകൂടി.

എന്റെ ബീനാമ്മയില്ല്ലാതെ എനിക്കൊരിടത്തും സുഖജീവിതം ഉണ്ടാവില്ല. അതവള്‍ക്കും എനിക്കും അറിയാം. എന്നിരുന്നാലും ചില സാങ്കേതിക തടസ്സങ്ങളാല്‍ അവള്‍ക്ക് എന്റെ അടുത്ത് ഉടന്‍ വരാനായില്ല.അവള്‍ക്ക് സിങ്കപ്പൂരില്‍ അങ്കിളിന്റെ കൂടെ കുറച്ച് മാസം പോയി നില്‍ക്കണമെന്നും അതിനാല്‍ ഉടന്‍ മസ്ക്കത്തിലേക്കില്ലാ എന്നും പറഞ്ഞപ്പോള്‍ എനിക്കാകെ വിഷമമായി.

സസ്യബുക്കുകള്‍ക്ക് ഫേമിലി ഇല്ലെങ്കില്‍ ഗള്‍ഫിലെ ബേച്ചലര്‍ ലൈഫ് കഷ്ടമാണ്‍. ഞാന്‍ ഒരു വിധം നന്നായി നോണ്‍ ഭക്ഷണം കുക്ക് ചെയ്യുമെങ്കിലും എന്നും അതായാല്‍ എനിക്ക് ബുദ്ധിമുട്ടാണ്. ബീനാമ്മക്ക് ഉടന്‍ വരാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ എന്റെ പ്രയാസം എന്റെ അര്‍ബാബിനെ അറിയിച്ചു. അദ്ദേഹം എനിക്കൊരു കുക്കിനെ ഏര്‍പ്പാടാക്കി തന്നു.

പക്ഷെ ആ കുക്കിന്റെ സ്റ്റൈല്‍ ഓഫ് കുക്കിങ്ങ് കുന്നംകുളത്ത് കാരനായ എനിക്ക് പിടിച്ചില്ല.തിരുവിതാംകൂറുകാരനും മദിരാശിയില്‍ സ്ഥിര താമസക്കാരനുമായിരുന്ന അയാള്‍ക്ക് എനിക്ക് രുചിക്കുന്ന ഭക്ഷണം ഉണ്ടാക്കാനായില്ല.

അങ്ങിനെ പല പല കുക്കുകളെ മാറി മാറി പ്രതിഷ്ടിച്ചിട്ടും എന്റെ പ്രശനത്തിന്‍ പരിഹാരമുണ്ടായില്ല. ഞാന്‍ തിരിച്ച് പോകാനുള്ള ഏര്‍പ്പാടുകളൊക്കെ നോക്കി.
അര്‍ബാബിനെ നിരാശനാക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നില്ല. എനിക്ക് അറബിക് ഫുഡ് ഇഷ്ടമായിരുന്നു. എന്റെ ഫുഡ് അലവന്‍സ് 150% വര്‍ദ്ധിപ്പിച്ചു എന്റെ എമ്പ്ലോയര്‍. എന്നോട് എവിടെ നിന്ന് വേണമെങ്കിലും ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചു.

അങ്ങിനെ ഇരിക്കെ ഒരു ദിവസം എന്റെ സയ്യാരയുടെ വീല്‍ പഞ്ചറായി ഞാന്‍ ഗാല റൌണ്ട് എബൌട്ടില്‍ അങ്ങനെ നില്പായി. ഹൈവേയിലിരുന്ന് ടയര്‍ മാറ്റാന്‍ എളുപ്പമുള്ള കാര്യമല്ല. ഞാന്‍ കാറ് അല്പം കൂടി സൈഡിലേക്ക് പാറ്ക്ക് ചെയ്തിട്ട് റൂവി പോലീസില്‍ വിവരം അറിയിച്ചു. ഈ കാറ് നാളെ വരെ റോഡരികില്‍ ഉപേക്ഷിക്കുകയാണ്‍ എന്ന്. എനിക്ക് അവറ് അനുമതി നല്‍കി.

അല്പസമയത്തിനുള്ളില്‍ ഹൈവേ പെട്രോള്‍ എത്തി കാറിന്‍ സൈഡിലും പുറകിലും റിഫ്ലക്ടര്‍ കോഷന്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നെ റൂവിയിലെവിടേയെങ്കിലും വിടാമെന്ന് പോലീസുകാര്‍ പറഞ്ഞു.
അതിന്നിടയില്‍ അവര്‍ എന്റെ കാറിന്റെ രേഖകളും, എന്റെ ലൈസന്‍സും മറ്റും പരിശോധിച്ച് ബോദ്ധ്യപ്പെട്ടു. ലേബര്‍ കാര്‍ഡ് നോക്കിയപ്പോളാണ്‍ അവര്‍ക്ക് മനസ്സിലായത് എന്റെ മുതലാളിയെപറ്റി. ഉയര്‍ന്ന മിനിസ്ട്രീരിയല്‍ റാങ്കിലുള്ളതും റോയല്‍ പദവി അലങ്കരിക്കുന്നതും ആയ ആളാണ്‍ എന്റെ മുതലാളിയെന്ന് അവര്‍ക്ക് മനസ്സിലായി.

അത് മനസ്സിലായപ്പോള്‍ എന്നെ എവിടെ വേണമെങ്കിലും വിട്ടുതരാമെന്നായി. അല്ലെങ്കിലും മസ്കത്ത് പോലീസുകാര്‍ വളരെ സ്ട്രിക്റ്റ് ആണെങ്കിലും വളരെ ഡീസന്റ് ആണവര്‍ പെരുമാറാന്‍. കണ്ടയുടന്‍ ഷെയ്ക് ഹാന്‍ഡ് ചെയ്യും. കുശലങ്ങള്‍ ചോദിച്ചേ വിഷയത്തിലേക്ക് കടക്കുകയുള്ളൂ. പോലീസ് സ്റ്റേഷനിലും മറിച്ചല്ല. വളരെ നല്ല പെരുമാറ്റവും ഇരിക്കാനുള്ള സ്ഥലവും തരും. ഒരിക്കലും പോലീസുകാരെ അവിടെ തെറ്റ് ചെയ്യാത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഭയമില്ല.
എനിക്ക് എവിടേക്കാ പോകേണ്ടതെന്ന് തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. വളരെ വിലപിടിപ്പുള്ള മെറ്സീഡസ് സ്പോര്‍ട്ട്സ് മോഡല്‍ വാഹനമായിരുന്നു എനിക്ക് നല്‍കിയിരുന്നത്. അത് റോടില്‍ ഇട്ട് പോരേണ്ടി വന്ന വിഷമമായിരുന്നു.
വാഹനം ടോ ചെയ്ത് എന്റെ പാര്‍പ്പിട സമുച്ചയത്തില്‍ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അതിന്‍ വഴിയുണ്ടാക്കാമെന്ന് പറഞ്ഞു. 120 കിലോമീറ്ററില്‍ ഓടിയിരുന്ന വണ്ടിയുടെ ടയര്‍ പഞ്ചറായാല്‍ മറ്റു ക്ഷതങ്ങളും വാഹനത്തിന്നുണ്ടാ‍കും. പിന്നെ സ്റ്റെപ്പിനി വീല്‍ കണ്ടീഷനായിരുന്നില്ല. പോരാത്തതിന്‍ എല്ലാം ട്യൂബ് ലെസ്സ് ടയറുകളും.

പോലീസുകാര്‍ വയര്‍ലസ്സില്‍ മെസ്സേജ് കൊടുത്തു. നിമിഷങ്ങള്‍ക്കകം പോലീസിന്റെ ബ്രെയ്ക്ക് ഡൌണ്‍ വാഹനമെത്തി. എന്റെ വാഹനം എന്റെ വീട്ടിലെത്തിക്കുന്നതിന്‍ പകരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാഡി അടായ് റൌണ്ട് എബൌട്ടിലുള്ള ടയര്‍ ഷോപ്പിലെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടായി. ഞാന്‍ ആ ഷോപ്പ് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലേക്ക് സന്ദേശമയച്ചു.

പോലീസുകാര്‍ എന്റെ ആവശ്യമനുസരിച്ച് എന്നെ അടുത്തുള്ള അല്‍ ക്വയറ് ഹോളീഡേ ഇന്നിലെത്തിച്ചു. റോഡില്‍ ഒരു മണിക്കൂറിലധികം നില്‍ക്കേണ്ടി വന്ന ഞാന്‍ വിയര്‍ത്ത് കുളിച്ചിരുന്നു.

ഹോട്ടലിലെത്തിയ ഞാന്‍ ഉടനെ പബ്ബിലേക്ക് നീങ്ങി. ഒരു പൈന്‍ഡ് ഫോസ്റ്റര്‍ ഡ്രാഫ്റ്റ് ബീയര്‍ ഒറ്റ വലിക്ക് കുടിച്ചു ക്ഷീണം തീര്‍ത്തു. കൌണ്ടറില്‍ ഇരിപ്പടം കിട്ടിയതിനാല്‍ അവിടെയുള്ള സ്നാക്ക് ബാറില്‍ നിന്ന് ഒലിവും നട്ട്സും ഒക്കെ തിന്നാന്‍ തുടങ്ങി. നാല്‍ പാടും കണ്ണോടിച്ചപ്പോള്‍ .. അല്പസമയത്തിന്‍ ശേഷം അരങ്ങേറാന്‍ പോകുന്ന ബെല്ലി ഡാന്‍സിന്റെ ബോര്‍ഡ് കണ്ടു.

എനിക്ക് സന്തോഷമായി. എത്ര വിലകൊടുത്തും എവിടെയായാലും ഞാന്‍ ബെല്ലി ഡാന്‍സ് കാണാറുണ്ട്. ഒരു മണിക്കൂറിന്നുള്ളില്‍ ഡാന്‍സ് ഫ്ലോര്‍ തെളിഞ്ഞു. ഞാന്‍ എന്റെ ഇരിപ്പടം ഡാന്‍സ് ഫ്ലോറിന്നടുത്തേക്കാക്കി. പണ്ടെനിക്ക് ഡാന്‍സ് ഫ്ലോറില്‍ ബെല്ലി ഡാന്‍സറോടൊപ്പം നൃത്തം ചെയ്യാന്‍ മോഹമുദിച്ച് ഫ്ലോറില്‍ വെച്ച് തല്ല് കിട്ടിയത് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. മദ്യത്തിന്റെ ലഹരിയിലായതിനാല്‍ ഞാന്‍ അന്ന് ശിക്ഷിക്കപ്പെട്ടില്ല.

ബെല്ലി ഡാന്‍സിന്റെ പ്രധാന ആകര്‍ഷണം ഡാന്‍സറും പിന്നെ അതിനുള്ള ഡ്രംസ് ബീറ്റുമാണ്‍. ആ ബീറ്റുകേട്ടാല്‍ എനിക്കുടന്‍ നൃത്തം ചെയ്യാന്‍ തോന്നും.ഞാന്‍ ആദ്യമായി ബെല്ലി ഡാന്‍സ് കണ്ടിട്ടുള്ളത് കെയ് റോവില്‍ നിന്നാണ്‍. പിന്നെ എന്റെ പ്രവര്‍ത്തന മണ്ടലമായ ബെയ് റൂട്ടിലും, ചിലപ്പോള്‍ ജര്‍മ്മനിയിലെ വീസ് ബാഡനിലും ഒക്കെ യായി പലതവണ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ട് കൊണ്ടിരുന്നു.
ബെല്ലി ഡാന്‍സ് കാണാത്തവരുണ്ടെങ്കില്‍ ഞാന്‍ ഇപ്പോളൊ പിന്നീടോ ഒരു ലിങ്ക് ഇവിടെ തരാം.
http://www.youtube.com/watch?v=YamDoDK71Ds

ഞാന് അങ്ങിനെ ഫോസ്റ്റര്‍ ബീയറടിച്ച് ബെല്ലി ഡാന്‍സും കണ്ട് വീലായി ഇരിക്കുന്നതിന്നിടയില്‍ ഒരു ബലമുള്ള ഹസ്തം എന്റെ തോളി പതിച്ചു.
മദ്യാസക്തിയില്‍ ഞാന്‍ എന്തെങ്കിലും ഗുലുമാല്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടോ എന്ന സംശയത്താല്‍ ഞാന്‍ പുറകോട്ട് നോക്കിയില്ല. ഡാന്‍സറുടെ ചുവടുക്കള്‍ക്കനുസരിച്ച് ഞാന്‍ തലയാട്ടി ബീറ് മൊത്തിക്കുടിച്ചങ്ങിനെ ഇരുന്നു. അപ്പോള്‍ വന്നയാള്‍ എന്റെ പോക്കറ്റില്‍ ഒരു കാര്‍ഡ് നിക്ഷേപിച്ച് പോയി.
എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ട് പോലീസുകാര്‍ ചിലപ്പോല്‍ ഒരു ടിക്കറ്റ് തരാറുണ്ട് അങ്ങിനെ. അതിനാല്‍ ഞാന്‍ എന്റെ വീട്ടിലെത്തിയിട്ടും എന്താ ആ കാര്‍ഡിലെഴുതിയിരുന്നതെന്ന് വായിച്ചില്ല.

പിറ്റേ ദിവസം കാലത്ത് 8 മണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ ഉണര്‍ന്നത് തന്നെ 10 മണിക്ക്. കാറ് പഞ്ചറായതും പെട്രോള്‍ പമ്പില്‍ പോലീസ് ടോ ചെയ്ത് കൊണ്ട് പോയതുമൊന്നും എനിക്കോര്‍മ്മയുണ്ടായിരുന്നില്ല.

ഞാന് ഉടനെ ആ ഭാഗത്ത് താമസിക്കും സ്ട്രാഫര്‍ സ്റ്റീല്‍ കെയ്സിലെ എന്റെ ഒരു ഫ്രഞ്ച് സഹപ്രവര്‍ത്തകനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. അയാള്‍ ആ കാര്യങ്ങളെല്ലാം ഹാന്‍ഡല്‍ ചെയ്തു.

കുളിക്കാന്‍ പോകുന്നതിന്നിടയില്‍ ഞാന്‍ അപരിചതന്‍ എന്റെ പോക്കറ്റില്‍ നിക്ഷേപിച്ച കാര്‍ഡ് എടുത്ത് നോക്കി വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.

[തുടരും]

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഹോട്ടലിലെത്തിയ ഞാന്‍ ഉടനെ പബ്ബിലേക്ക് നീങ്ങി. ഒരു പൈന്‍ഡ് ഫോസ്റ്റര്‍ ഡ്രാഫ്റ്റ് ബീയര്‍ ഒറ്റ വലിക്ക് കുടിച്ചു ക്ഷീണം തീര്‍ത്തു. കൌണ്ടറില്‍ ഇരിപ്പടം കിട്ടിയതിനാല്‍ അവിടെയുള്ള സ്നാക്ക് ബാറില്‍ നിന്ന് ഒലിവും നട്ട്സും ഒക്കെ തിന്നാന്‍ തുടങ്ങി. നാല്‍ പാടും കണ്ണോടിച്ചപ്പോള്‍ .. അല്പസമയത്തിന്‍ ശേഷം അരങ്ങേറാന്‍ പോകുന്ന ബെല്ലി ഡാന്‍സിന്റെ ബോര്‍ഡ് കണ്ടു.

Unknown said...

nalla flow undu.. waiting for the next part... all the best.

rajan vengara said...

ഒറ്റയിരുപ്പിനു വായിച്ചു.ഒര്‍ അപസര്‍പ്പക കഥയുടെ രുചിയും,ഉദ്വേഗവും ജനിച്ചിട്ടുണ്ട് മൊത്തമായുള്ള എഴുത്തില്‍.ആ ഒരു രസത്തോടെ വായനയില്‍ ആവേശം വരുംബോഴാണു മനോരമാ..മംഗളം മാത്രുകയില്‍ ഒരു “തുടരും” സൈന്‍ ബോര്‍ഡ് വച്ചു സംഗതി നിന്നുപോയതു.ബാക്കി വായിക്കാം ഇനി അടുത്താഴ്ച വരെ കാക്കണൊ?

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ രാജ്

ബാക്കി ഭാഗത്തിന് അടുത്ത ആഴ്ച വരെ കാക്കേണ്ട്. വേഗം കാണാം.

Sureshkumar Punjhayil said...

Njettal njangalilekkum padarunnu. Vegamakatte prakashetta...!

Ashamsakal...!!!

കുട്ടന്‍ ചേട്ടായി said...

അപ്പൊ ബെല്ലി ഡാന്‍സ് കനലനല്ലേ പ്രധാന ജോലി കൊല്ലം കല്ല്‌ കുടിയും ഡാന്‍സ് കനലും ഒരു ടിപികാല്‍ ബചിലര്‍് ജീവിതം തന്നെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജെപി ചേട്ടാ,,
വിവരണം അസലായി
ബാക്കി വേഗം പോരട്ടെ

സുനിൽ