Wednesday, December 2, 2009

പേയിങ്ങ് ഗസ്റ്റ്

പേയിങ്ങ് ഗസ്റ്റ് സൌകര്യം ഉണ്ടെന്ന പത്രവാര്‍ത്ത കണ്ട് ഉണ്ണി എറണാംകുളം എം ജി റോഡ് പരിസരത്തെത്തി. 1964 ല് മെട്രിക്കുലേഷന്‍ കഴിഞ്ഞ് ഹൈദരാബാദില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ഡിഗ്രി എടുത്ത ശേഷം - കാക്കിനടയിലും വിജയവാഡയിലും എല്ലാം കുറച്ച് വര്‍ഷങ്ങള്‍ പണിയെടുത്ത ശേഷം 19971 ലാണ് ഉണ്ണിയുടേ ടീന്‍ ചിലവിട്ട എറണാംകുളം പട്ടണത്തില്‍ കാല് കുത്തുന്നത്. അതും ലോകപ്രശസ്തമായ ഒരു കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്ന ആളായിട്ട്.

രണ്ട് ദിവസം സീലോര്‍ഡ് ഹോട്ടലില്‍ താമസിച്ചതിന് ശേഷമായിരുന്നു - മനസ്സില്‍ പിടിക്കുന്ന അന്ത:രീക്ഷത്തില്‍ ഒരു പാര്‍പ്പിടം കണ്ടെത്തല്‍. വീട്ടില് എന്നും പോയിവരാമെങ്കിലും പത്തെണ്‍പത് നാഴിക അങ്ങോട്ടുമിങ്ങോട്ടും കാര്‍ യാത്ര ദുഷ്കരം തന്നെ. ഒരു വീടെടുത്ത് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് വെച്ചാല്‍ അമ്മക്ക് അധിക നാള്‍ സ്കൂളില്‍ നിന്ന് ലീവ് കിട്ടില്ല. ഉണ്ണിക്ക് താമസം അല്പം സൌകര്യക്കുറവുണ്ടെങ്കിലും സഹിക്കാം. പക്ഷെ ഭക്ഷണക്കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.

പരസ്യപ്രകാരമുള്ള വീടൊന്നും കാണാനില്ലല്ലോ എന്റെ ഗുരുവായൂരപ്പാ.. എം ജി റോഡില്‍ നിന്ന് പത്മയുടെ ഇടത്തുള്ള റോഡില് കൂടി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ചു. അവിടെനിന്നുള്ള പല പോക്കറ്റ് റോഡിലുള്ള വീടുകളിലെല്ലാം അന്വേഷിച്ച് ശരിക്കും വിയര്‍ത്തുകുളിച്ചാണ്‍ തേടിയ സ്ഥലം കണ്ട് പിടിക്കാനായത്.
++
വീട് ഇത് തന്നെ. പക്ഷെ കോളിങ്ങ് ബെല്ലൊന്നും കാണാനില്ലല്ലോ.
ഏതായാലും വാതില്‍ മുട്ടുക തന്നെ. കാറിന്റെ കീ തൊട്ട് വാതിലില്‍ നന്നായി മുട്ടി.
മദ്ധ്യവയസ്കയായ, മുണ്ടും നേര്യേതും ധരിച്ച ഐശ്വര്യമുള്ള ഒരു സ്ത്രീ വാതില്‍ തുറന്ന് മുറ്റത്തേക്ക് വന്നു.

“ആരാ മനസ്സിലായില്ലല്ലോ..”
ഞാന്‍ പത്രത്തില്‍ പരസ്യം കണ്ട് വന്നതാണ്.

“വരൂ അകത്തോട്ടിരിക്കാം..”
നല്ല വൃത്തിയും വെടിപ്പുമുള്ള വീട്. സ്വീകരണമുറിയില്‍ തന്നെ ഗുരുവായൂരപ്പന്റെ ചിത്രവും കത്തുന്ന നിലവിളക്കും. ഷൂ ഊരിയിട്ട് ഭഗവാനെ തൊഴുതു. കൊച്ച് അളക്കില്‍ വെച്ചിട്ടുള്ള കളഭവും ചന്ദനവും നെറ്റിയില്‍ തൊട്ടു. വീണ്ടും തൊഴുതു, പ്രാര്‍ഥിച്ചു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ... എന്റെ സങ്കല്‍പ്പത്തിലുള്ള വീടും വീട്ടുകാരുമായിരിക്കണേ ഇത്..

“തൊഴുതുനില്‍ക്കുന്ന ഉണ്ണിയെ കണ്ട് മുറിക്കുള്ളില്‍ നിന്ന് ഇറങ്ങിവന്ന വീട്ടമ്മ സന്തോഷത്തോടെ ഉണ്ണിയെ നോക്കി നിന്നു...”
“ഈശ്വരവിശ്വാസിയാണല്ലേ...?
അതേ അമ്മേ.. അതൊക്കെയല്ലേ ഉള്ളൂ ഈ ഭൂമിയില്‍ ശാശ്വതമായ ഒന്ന്. നമ്മുടെ ജീവിതവും ഒരു ദൈവ നിയോഗമല്ലേ. പിന്നെ അമ്മയെ ഇപ്പോള്‍ ഞാന്‍ കാ‍ണുന്നതും..

“ഇരിക്കൂ മകനേ...”
ഉണ്ണി കസേരയിലിരിക്കാതെ താഴെ ചമ്രം പടിഞ്ഞിരുന്നു.
“എന്താ മോനേ ഈ കാണിക്കുന്നത്...”
എനിക്ക് ഈ വീട്ടിലെ അന്ത:രീക്ഷം കണ്ടപ്പോള്‍ ഇവിടെ ഇരിക്കാനാ തോന്നിയത്...
“മോന്റെ വീടെവിടെയാ...സ്വദേശം..........?
എന്റെ വീട് അങ്ങ് അകലേയാ...
“അകലേ എന്ന് വെച്ചാല്‍...?

തൃശ്ശൂരില്‍ നിന്ന് പടിഞ്ഞാറാ.
“ഗുരുവായൂരടുടത്താണോ...”
അതേ അമ്മേ....
“തെളിച്ച് പറയൂ മോനേ....”
വീട് ഗുരുവായൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് നാഴിക പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലാ..

“ഞാന്‍ മോന് കുടിക്കാനൊന്നും തന്നില്ല. എന്താ വേണ്ടെ കുടിക്കാന്‍....”
ഒന്നും വേണ്ട അമ്മേ...
ഞാനിപ്പോള്‍ കാപ്പിയും പലഹാരവും കഴിച്ചതേ ഉള്ളൂ...........
“അത് കള്ളം....” നിന്റെ വയറൊക്കെ ഒട്ടിയ പോലെ തോന്നുന്നുവല്ലോ...
ഇല്ല അമ്മേ... ഞാന്‍ വീടന്വേഷിച്ച് നടക്കുമ്പോള്‍ പത്മ കഫേയില്‍ നിന്ന് പുട്ടും കടലയും കഴിച്ചു. ഇനി ഉച്ചക്ക് ഭക്ഷണം. ഇടക്കൊന്നും തിന്നില്ല. പതിനൊന്നു മണിയാകുമ്പോള്‍ കടുപ്പം കുറഞ്ഞ കട്ടന്‍ ചായ കഴിക്കും.

“വീട്ടിലാരൊക്കെയുണ്ട്...?
അമ്മയും, അനുജനും. അഛന്‍ വിദേശത്താ
“അപ്പോ പെങ്ങന്മാരില്ലേ...?
ഇല്ല അമ്മെ

“ഞാന്‍ പലതും ചോദിച്ച് മോനുള്ള മുറി കാണിക്കാന്‍ മറന്നു. അതല്ലെ ആദ്യം ചെയ്യേണ്ടിയിരുന്നത്..”
“വരൂ മോനേ...”

വീടിന്റെ സ്വികരണമുറിയില്‍ നിന്ന് ഇടത്തോട്ടുള്ള ഒരു ഇടനാഴിക മുട്ടുന്ന സ്ഥലത്തുള്ള മുറി കാണിച്ച് തന്നു. നല്ല വായു സഞ്ചാരമുള്ള, ജനലില്‍ കൂടി പൂക്കളും ചെടികളും ഒക്കെ ദര്‍ശിക്കാവുന്ന സാമാന്യം വലിയ മുറി. മുകളില്‍ തട്ടടിച്ചതിനാല്‍ ചൂട് ഒട്ടും തോന്നിക്കുന്നില്ല.
മുറിയോട് ചേര്‍ന്ന യൂറോപ്യന്‍ ക്ലോസറ്റോടുകൂടിയ നല്ല ടോയലറ്റ്. കുളിക്കാന്‍ ഷവറും എല്ലാം ഉണ്ട്. കുറച്ച് നാളായി ആരും ഉപയോഗിക്കാത്തത് പോലെ തോന്നി.

“മുറി ഇഷ്ടമായോ മോനേ....”
ഇത് ധാരാളം. എനിക്കിഷ്ടമായി...

“ഭക്ഷണവും ചേര്‍ത്താണ് വാടക പറഞ്ഞിരുന്നത്. ഇവിടെ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തരും. ആഴ്ചയില്‍ മിക്ക ദിവസവും മീനുണ്ടാകും, പിന്നെ പച്ചക്കറിയും, ഞായറാഴ്ച ആട്ടിറച്ചി വാങ്ങും. അങ്ങിനെയൊക്കെയാ കാര്യങ്ങള്‍....”
++
എനിക്കെല്ലാം നന്നേ ബോധിച്ചു. വാടക മുന്‍ കൂറ് എത്രയാണ് തരേണ്ടത് ?
“അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല. മാസാമാസം ഒന്നാം തീയതി മുടങ്ങാതെ എന്റെ കയ്യില്‍ തരണം...”

അപ്പോ അഡ്വാന്‍സ് ആയി ഒന്നും വേണ്ടേ..?
“ഒന്നും വേണമെന്നില്ല. മോനെന്നാ താമസം തുടങ്ങുന്നത്....?
ഞാനിപ്പോള്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് തരാം. ഇന്നോ നാളെയോ ആയി മാറാം താമസം..

ഉണ്ണി അഡ്വാന്‍സ് കൊടുത്ത് പുറത്തിറങ്ങി.. നടന്ന് നടന്ന് പത്മ ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡില്‍ കൂടി നടന്ന് ടിഡിഎം റോഡിലെത്തിയപ്പോളാ ഓര്‍മ്മ വന്നത് ആ വീട്ടിലാരൊക്കെയാ താമസിക്കുന്നത് എന്ന് ചോദിക്കാന്‍. ഇനി പുറകോട്ട് പോയി അതൊന്നും ചോദിക്കന്‍ പറ്റില്ല.
മനസ്സില്‍ പിടിക്കാത്ത വല്ലവരും ആണെങ്കില്‍ നാല് ദിവസം താമസിച്ച് സ്ഥലം വിടാമല്ലോ>
ശ്ശേ പൊട്ടത്തരമായി. ഒന്നും ചോദിക്കാതെ പോന്നത്...
++
ചെറിയ ഒരു മിനി നോവലിന് ഇവിടെ തിരി കൊളുത്തുന്നു. സൌ‍കര്യം പോലെ തുടരാം.

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

“വരൂ അകത്തോട്ടിരിക്കാം..”
നല്ല വൃത്തിയും വെടിപ്പുമുള്ള വീട്. സ്വീകരണമുറിയില്‍ തന്നെ ഗുരുവായൂരപ്പന്റെ ചിത്രവും കത്തുന്ന നിലവിളക്കും. ഷൂ ഊരിയിട്ട് ഭഗവാനെ തൊഴുതു. കൊച്ച് അളക്കില്‍ വെച്ചിട്ടുള്ള കളഭവും ചന്ദനവും നെറ്റിയില്‍ തൊട്ടു. വീണ്ടും തൊഴുതു, പ്രാര്‍ഥിച്ചു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ... എന്റെ സങ്കല്‍പ്പത്തിലുള്ള വീടും വീട്ടുകാരുമായിരിക്കണേ ഇത്..

Sureshkumar Punjhayil said...

Krishnaa Guruvayurappa...!!!!

Theerchayyum Thudru Prakashetta....!!!! Ella ashamsakalum...!!!!

Pyari said...

"ഉണ്ണിക്ക് താമസം അല്പം സൌകര്യക്കുറവുണ്ടെങ്കിലും സഹിക്കാം. പക്ഷെ ഭക്ഷണക്കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്."

ഈയടുത്ത കാലത്തെ പരിചയം കൊണ്ട് ഈ കഥാപാത്രം ആരെന്നു തിരിച്ചറിയാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. :)

ഒന്ന് കൂടി ഓര്‍ക്കുന്നു. അത് എന്താണെന്ന് ഞാന്‍ മെയില്‍ ചെയ്യാം..

Muralee Mukundan , ബിലാത്തിപട്ടണം said...

തുടക്കം അസ്സലായി കേട്ടൊ..

കുഞ്ഞൂസ് (Kunjuss) said...

ഉണ്ണിയുടെ ഭാഗ്യം! നഗരത്തിനു നടുവില്‍ ഇതുപോലൊരു മുറി കിട്ടുക എന്നത്..

എന്തായാലും തുടക്കം അസ്സലായീ ട്ടോ

ജെ പി വെട്ടിയാട്ടില്‍ said...

കുഞ്ഞൂസ്സേ ഞാന്‍ എന്താ ഇങ്ങനെ!!!!
ഈ കൊച്ചു നോവല്‍ രണ്ട് ഭാഗം എഴുതിയ ശേഷം അവിടെ നിന്ന് വേറെ ഒരു നോവലിലേക്ക് പ്രവേശിച്ചു. പലതും എഴുതിക്കഴിക്കാതെ പുതിയതിനെ പടിക്കുന്നു.
എന്താണ് എന്റെ സോക്കേട് ???
കുഞ്ഞൂസിന്റെ കമന്റിന് വളരെ നന്ദി.

indulekhasajeevkumar said...

THUDAKKAM KENKEMAMAYI........bhakki ariyanayi manassu vembal kollunnu...........unni yude adutha neekkangal endayirikkum.....akamshayude mulmunayil.....krishnaaaaaa guruvayooorappaaaaaaaaaa............