Thursday, March 4, 2010

നാട്ടിലെ അമ്മമാരും അമ്മായിയമ്മമാരും


അവനവന്റെ വീട്ടില്‍ എത്ര ഹൌസ് മെയ്ഡുമാരുണ്ടായാലും നാട്ടിലെ അമ്മായി അമ്മമാര്‍ക്കും, അമ്മക്കും പോര. വീട്ടിലെ പണിയെടുക്കാന്‍ പലര്‍ക്കും,പ്രത്യേകിച്ച് കേരളത്തില്‍ താല്പര്യമില്ല. പിന്നെ നാട്ടില്‍ ഒരു പെണ്ണ് പ്രസവിച്ചാല്‍ രണ്ട് മാസമെങ്കിലും ഒരു ഹോം നഴ്സിനെ നിര്‍ത്തണം പ്രസവ ശുശ്രൂഷക്ക്.


അതേ സമയം പ്രസവിക്കുന്ന പെണ്ണ് മകളോ മരുമകളോ ആവട്ടെ, അമേരിക്കയിലോ ഗള്‍ഫിലോ യൂറോപ്പിലോ ആകട്ടെ, അവിടെ പോയി പ്രസവശുശ്രൂഷ ചെയ്യാന്‍ ചില അമ്മമാരും അമ്മായിയമ്മമാരും അങ്ങോട്ട് കുതിക്കുന്നു. അവിടെ മെയ്ഡിനെ കിട്ടാഞ്ഞിട്ടല്ലല്ലോ.


എന്താണിതിന്റെ പൊരുള്‍ ?


അവനവന്റെ വീട്ടില്‍ പറ്റാത്ത പണിക്ക്, എങ്ങിനെ വിദേശത്ത് പോയി പണിയും. വലിയ തമാശ തന്നെ.

12 comments:

ജെ പി വെട്ടിയാട്ടില്‍ said...

അതേ സമയം പ്രസവിക്കുന്ന പെണ്ണ് മകളോ മരുമകളോ ആവട്ടെ, അമേരിക്കയിലോ ഗള്‍ഫിലോ യൂറോപ്പിലോ ആകട്ടെ, അവിടെ പോയി പ്രസവശുശ്രൂഷ ചെയ്യാന്‍ അമ്മമാരും അമ്മായിയമ്മമാരും അങ്ങോട്ട് കുതിക്കുന്നു.

Rejeesh Sanathanan said...

സ്വന്തം നാട്ടില്‍ ഒരു ഇല മറിച്ച് വയ്ക്കാത്തവന്‍ ഗള്‍ഫ് നാടുകളില്‍ പോയി കഴുതയേ പോലെ ഭാരം ചുമക്കുന്നതെങ്ങനെയാണ്.....അതു തന്നെ ഇതിന്‍റെ ഉത്തരവും

Muralee Mukundan , ബിലാത്തിപട്ടണം said...

പേറല്ല സത്യം..
ടൂറെല്ലെ മുഖ്യം !

മാണിക്യം said...

ബിലാത്തിപട്ടണം പറഞ്ഞതാ നേര്, ........ ഇവിടെ പ്രസവം കഴിഞ്ഞ് 24 മണിക്കുറിനുള്ളീല്‍ തിരികെ കുഞ്ഞും ആയി വീട്ടില്‍ വരും, അരിയിടിക്കുകയും മുറ്റം തൂക്കുകയും ഇല്ലന്നേയുള്ളു പ്രസവിച്ച സ്ത്രീ തന്നെ കുഞ്ഞിന്റെതടക്കം സര്‍‌വ്വ ജോലിയും ചെയ്യും ഭര്‍ത്താവ് ഒരു പരിധി വരെ കുറെ സഹായിക്കും .... പിന്നെ നാട്ടില്‍ നിന്ന് ഇറക്കുമതി നമ്മുടെ മലയാളികള്‍ മാത്രം ..അതു ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബള്‍ ആണു ‘അമ്മേ കൊണ്ടു വന്നു എന്നു പറയുന്നത്’.. ..അമ്മ നാട്ടില്‍ ചെയ്യുന്നതെ ഇവിടെയും ചെയ്യു .. പ്രത്യേകമായി അമ്മക്ക് മലയാളം റ്റി വി കൂടി കണക്റ്റ് ചെയ്തു കൊടുക്കും പിന്നെ വീക്ക് എന്‍ഡില്‍ പര്‍ട്ടി അതും പൊങ്ങച്ചത്തിന്റെ ഭാഗം തന്നെ!!

sm sadique said...

എല്ലാവരും സന്തോഷമുള്ളിടത്തെക്കാണ് പറക്കുന്നത് .

രാജേശ്വരി said...

വിദേശത്തുള്ള പലരും പ്രസവം അടുക്കുന്ന സമയത്ത് നാട്ടില്‍ നിന്നും മാതാപിതാക്കളെ വരുത്തുന്നത് കണ്ടിട്ടുണ്ട്...പ്രസവം കഴിഞ്ഞ് അമ്മയുടെ സാമീപ്യവും ശുശ്രൂഷയും ലഭിക്കണം എന്നഗ്രഹിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല....നാട്ടില്‍ തീരെ പണിയെടുക്കാത്ത അമ്മമാര്‍, അമ്മായി അമ്മമാര്‍ എന്ന പ്രയോഗം ചിലരുടെ കാര്യത്തില്‍ ശരിയാകാം..എന്ന് വച്ചു എല്ലാരും അങ്ങനെ അല്ലല്ലോ... ഹോം നഴ്സിനെ നിര്‍ത്തണോ എന്നുള്ളതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങള്‍ അല്ലേ?.. സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു വിഭാഗം എല്ലാ തുറകളിലും ഉണ്ട്..ഇത്തരം കാര്യങ്ങളില്‍ സാമാന്യ വല്‍ക്കരണം ശരിയല്ല എന്ന അഭിപ്രായമാണ്..

ജെ പി വെട്ടിയാട്ടില്‍ said...

രാജി
പ്രതികരണങ്ങള്‍ എപ്പോഴും സ്വാഗതാര്‍ഹം.
രാജിയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചു. എന്തെങ്കിലും എഴുതൂ.
എഴുതാനുള്ള കഴിവുണ്ടല്ല്ലോ. പ്രൊഫൈലില്‍ അത്യാവശ്യം ഡീറ്റെയിത്സ് കൊടുക്കൂ.

jyo.mds said...

മകള്‍ക്കൊ,മരുമകള്‍ക്കോ നാട്ടില്‍ വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവിടെപോയി അവരെ സഹായിക്കുന്നു എന്നു കരുതികൂടേ?
കൊച്ചുമക്കളെ നോക്കുന്നത് സന്തോഷമല്ലേ-അതൊരു പണിയാണൊ?

ജെ പി വെട്ടിയാട്ടില്‍ said...

Jyo

ഞാന്‍ ഉദ്ദേശിച്ചത് ചിലര്‍ക്ക് സ്വന്തം വീട്ടില്‍ ഇതിനൊക്കെ ഹോം നഴ്സുമാരെ വേണം. മക്കള്‍ വിദേശത്താണെങ്കില്‍ അവിടെ പോയി ഇതേ പണി ചെയ്യുന്നതില്‍ വിരോധമില്ല.
എല്ലാവരും അങ്ങിനെയല്ല എന്നും എനിക്കറിയാം.
++പ്രതികരണങ്ങള്‍ക്ക് നന്ദി.

Umesh Pilicode said...

:-)

Pyari said...

എന്തായാലും നമ്മടെ ബിലാത്തിപ്പട്ടണം കമന്റ്‌ ആണ് കമന്റ്‌!!!

Pyari said...

hmm..
പക്ഷെ ഇത് generalize ചെയ്യണോ uncle ജീ .. ?
ചില അമ്മമാര്‍ വിദേശത്തും സ്വദേശത്തും ഉള്ള മക്കളെ ഒരു പോലെ കൂടെ നിന്ന് ശുശ്രൂഷിക്കുന്നുണ്ട് കേട്ടോ.

ചിലര്‍ പക്ഷെ uncle പറഞ്ഞ പോലെയുമാണ്.