Tuesday, December 14, 2010

തൃശ്ശൂ‍ര്‍ പുത്തന്‍ പള്ളിയിലെ അങ്കണത്തില്‍ നിന്നും...

തൃശ്ശൂര്‍ പുത്തന്‍ പള്ളിയങ്കണം [ബസലിക്ക തിരുന്നാളിന്റെ അവസാന നാള്‍ അരങ്ങേറിയ പഞ്ചവാദ്യത്തില്‍ നിന്നും ഒരു കഷണം.

ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും. പ്രായാധിക്യം കൊണ്ട് വിചാരിച്ച മാത്രി വിഡിയോ എടുക്കാന്‍ പറ്റുന്നില്ല. ഒരു അസിസ്റ്റണ്ടിനെ സൌജന്യമായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും

കുട്ടന്‍ ചേട്ടായി said...

Thrissur jillayila poora season arambichallo Kizhoor poorathodu koodi. Ini anayeyum vadyamelangalum aswadichu nadakkam arogyam ullavarkkum samayam ullavarkkum.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോപ്പോളും ചെണ്ടപ്പുറത്ത് കോലുവെക്കുന്ന്യോടൊത്തൊക്കെയുണ്ട് അല്ലേ?

രാജഗോപാൽ said...

പ്രായാധിക്യം പ്രായാധിക്യം എന്ന് ഇടയ്ക്കിടെ പറയണ്ട. നമ്മുടെ ലീഡര്‍ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാ പോയത്.

ജെ പി വെട്ടിയാട്ടില്‍ said...

രാജഗോപാലാ

93 വയസ്സുവരെ ജീവിക്കുക എന്ന് എനിക്കാലോചിക്കാനേ വയ്യ. ഈ അറുപത്തിമൂന്നിലേ ഞാന്‍ വയ്യാത്തവനായി. കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ അങ്ങോട്ട് വേഗം വിളിക്കണേ

റാണിപ്രിയ said...

പേടിക്കണ്ട....കൃഷ്ണാ ഗുരുവായൂരപ്പാ
വിളിച്ചോളൂ.....Centuary അടിച്ചിട്ടേ പൊകൂ...

നന്നായി..

മറ്റുള്ള പോസ്റ്റുകള്‍ വായിക്കുന്നു.....
ആശംസകള്‍......

സ്വപ്നസഖി said...

പഞ്ചവാദ്യം കേട്ടപ്പോള്‍ , തലശ്ശേരിയമ്പലത്തിലെ ഉത്സവം ഓര്‍മ്മവന്നു. ഞാനൊരു കണ്ണൂര്‍ക്കാരിയാണേ...