Wednesday, April 3, 2013

ദി സ്കാര്‍


ചെറുകഥ

പാര്‍വതിയും അയല്‍വാസിയായ  കൃഷ്ണനുണ്ണിയും  ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ . പാര്‍വതിയുടെ പിതാവ് മലയേഷ്യയില്‌ കച്ചവടക്കാരന്‍  ആയിരുന്നു. രണ്ടു മൂന്നു  കൊല്ലം കൂടുമ്പോഴേ  നാട്ടില്‍ വരൂ.  വന്നാല്‍ നാലഞ്ചു മാസം നിന്നെ പൊകൂ.. 

കൃഷ്നുണ്ണിയുടെ  അച്ഛനും പുറത്തായിരുന്നു,  പക്ഷെ  ചെറിയൊരു ജോലി, കൊല്ലത്തില്‍ രണ്ടു തവണ  വരും.  അതിനാല്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തുഷ്ട കുടുംബം എന്നൊന്നും പറയാന്‍ ആകില്ല, എന്നാലും ജീവിച്ചു  പോന്നു. 

കൃഷ്ണനുണ്ണിയുടെ അമ്മയുടെ ഒരു വിഷമം  എന്തെന്ന് വെച്ചാല്‍ മകന്‍ ഒരു കുറുമ്പന്‍ അയിരുന്നു.. വീട്ടു പണിയും കന്നുകാലികളെ നോക്കലും എല്ലാം കൂടി നന്നേ വിഷമിചു. സ്കൂളില്‍ പോയാല്‍ നേരെത്തെ  വരില്ല. പറമ്പിലും പാടത്തും തെണ്ടി  നടക്കും , അമ്പല കുളത്തില്‍ നീന്തി കുളം  കലക്കി മറിച്ചേ  വീട്ടില്‍ തിരിച്ചെത്തൂ. കഴക്കാരന്‍ വാരിയര്‍  പറയും മോന്റെ മേലില്‍ ഒരു ശ്രദ്ധ വേണമെന്ന് . 

അടുക്കളയിലെ ഉറിയില്‍ നിന്ന് തൈരെല്ലാം  കട്ട് കുടിക്കും, ചിലപ്പോള്‍  അത്താഴത്തിനു  കൂട്ടാനായി അത്  മാത്രമേ കരുതിയിട്ടുണ്ടാകൂ ആ പാവം അമ്മ. കുറുമ്പന്‍ ആണെങ്കിലും പഠിക്കാന്‍ മിടുക്കന്‍ ആണ്. അങ്ങിനെയൊരു ആശ്വാസം മാത്രമേ ആ തള്ളക്ക് ഉണ്ടായിരുന്നുള്ളൂ . 

സ്കൂളില്‍ നിന്ന് വന്നാല്‍ കുളത്തില്‍ കുളി, അത് കഴിഞ്ഞ് വീട്ടിലെത്തിയാമിക്കരുന്ദ് ല്‍ നാമം ചൊല്ലലും  കഴിഞ്ഞാല്‍ ഉണ്ടന്‍ അവന്  ചോറ്   ഉണ്ണണം. മകന്‌ നല്ല കറിയും  മറ്റും  ഒക്കെ വെച്ചുകൊടുക്കാന്‍ ലക്ഷ്മി അമ്മക്ക് കഴിയാറില്ല, അതിനുള്ള  വകയൊന്നും വീട്ടില്‍ ഇല്ലാണ്ട് തന്നെ. തന്റെ മകന് അതിനൊന്നും പരധി  ഇല്ല. അവന്  അത്താഴത്തിന് ചൂടുള്ള ചോറും നല്ല എരിവും പുളിയും ഉള്ള മീന്‍ കൂട്ടാനും കിട്ടിയാല്‍ മതി. 

ലക്ഷ്മിയമ്മക്ക്  എന്ന് അവന്  മീന്‍ വെച്ച് കൊടുക്കാനൊന്നും സാധിക്കാറില്ല, ചില  ദിവസങ്ങളില്‍ തലേ ദിവസത്തെ മീന്‍ ചാറും മാങ്ങാ പുളിയും കൊടുക്കും, അവന്‍ അത്  കൊണ്ട്  തൃപ്തിപ്പെടും. ചിലപ്പോള്‍ അവന്‍ പാലട വേണമെന്നും  സേമിയ പായസം വേണമെന്നും ഒക്കെ പറയുമ്പോള്‍ ആ അമ്മയുടെ കണ്ണ്  നനയും. വീട്ടില്‍ അതിനുള്ള വകയില്ലാഞ്ഞിട്ടല്ലേ. 

വല്ലപ്പോഴും ആ അമ്മ  അവന്  അരിപ്പൊടിയില്‍  തേങ്ങ ചിരകിയിട്ട്   നാല് ശര്‍ക്കര ഇട്ട് തിളപ്പിച്ച് കുറുക്കി  പായസം ആണെന്ന്  പറഞ്ഞ്  കൊടുക്കും. 

"എന്നാ എന്റെ ഉണ്ണിക്ക് വയറ്  നിറയെ ചോറും കറികളും പായസവും കൊടുക്കാന്‍ പറ്റുക എന്റെ ദൈവ കാര്‍ന്നവന്മാരെ....?"

ഓരോന്ന് ഓര്‍ത്ത് കരഞ്ഞ കണ്ണുകളുമായി കോലായില്‍ ഇരിക്കുന്ന  അമ്മയെ കണ്ട് കൃഷ്ണനുണ്ണിക്ക്  സഹിച്ചില്ല. 

"എന്താ അമ്മേ... അമ്മ  എന്തിനാ കരേണേ... അമ്മക്ക് ഈ ഉണ്ണി ഇല്ലേ...?

ലക്ഷ്മിയമ്മ മകനെ വാരിപ്പുണര്‍ന്ന്  മടിയില്‍  ഇരുത്തി ഉമ്മ വെച്ചു. 

കൃഷ്ണനുണ്ണി നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നാലര ക്ലാസ് പാസായി പട്ടണത്തിലെ ഹൈസ്കൂളില്‍ ചേര്‍ന്നു ഫസ്റ്റ് ഫോമില്‍. കൃഷ്ണനുണ്ണിക്ക് അധികം പുത്തനുടുപ്പുകള്‍ ഒന്നും വാങ്ങിക്കൊടുക്കാന്‍ അവന്റെ അമ്മക്കായില്ല. ഉള്ളത് അലക്കിത്തേച്ച് അവനെ സ്കൂളില്‍ അയക്കാന്‍ തീരുമാനിച്ചു. കൊയ്ത്ത് കഴിയുമ്പോള്‍ പുതിയ ട്രൌസറും ഷര്‍ട്ടും വങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു മകനെ ആശ്വസിപ്പിച്ചു. 

കൃഷ്ണനുണ്ണിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ മനസ്സിലാക്കുന്ന പ്രകൃതമായിരുന്നു. വീട്ടിലെ അവസ്ഥ അവനു നന്നായി അറിയുന്ന  കുട്ടിയായിരുനു. കാലത്ത് അമ്മയെ വീട്ടുപണിക്ക് സഹായിക്കും. ഗോക്കളെ തൊഴുത്തില്‍ നിന്ന് പുറത്തിറക്കാനും, ചാണകം വാരാനും അവന്‍ അമ്മയെ സഹായിക്കും. 

സ്വയം പട്ടിണി കിടന്നാലും ഗോക്കളെ പട്ടിണിക്ക് ഇടാന്‍ പാടില്ലെന്നാണ് അവന്റെ അച്ചന്‍ അവനെ പഠിപ്പിച്ചിരിക്കുന്നത്. അമ്മയും മോനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പാര്‍വതിയുടെ അമ്മ ഓടിക്കിതച്ച് വന്നു. 

"ലക്ഷ്മീ എനിക്ക് നിന്റെ മകന്‍റെ  സഹായം വേണം. എന്റെ മോള് വയ്യാത്ത കുട്ടി അല്ലേ...?"
"അതെനിക്ക് അറിയാവുന്ന കര്യമല്ലേ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ... "

"പാര്‍വതിയുടെ കാര്യങ്ങള്‍ എല്ലാം നിന്റെ മോന്‍ ചെയ്യണം...."
"എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ശാരദേ.. എന്താച്ചാ തെളിച്ച്  പറയൂ... "

"എന്റെ മോള്‍ക്ക് നിന്റെ മോന്‍ ഒരു തുണയായിരിക്കണം. ശരീരസുഖം ഇല്ലാത്ത കുട്ടിയല്ലെ പാര്‌വതി..."
"അതിനൊന്നും പ്രയാസമില്ല, അവനും ചെറുതല്ലേ...? അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും...."

 "കൃഷ്ണനുണ്ണിയുടെ വീട് കഴിഞ്ഞിട്ടാണ് പാര്‍വതിയുടെ വീട്. അവന്‍ അവന്റെ അമ്മ പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച കാലത്ത് 8  മണിക്ക് പാര്‍വതിയുടെ വീട്ടിലെത്തി."

കൃഷ്ണനുണ്ണിയെ കണ്ട പാര്‍വതിയുടെ അമ്മ. 

"വരൂ മകനെ ഇങ്ങോട്ട് കയറി ഇരിക്കൂ... "
"ഇരിക്കാനൊന്നും നേരമില്ല, വഴി കുറെ നടക്കേണ്ടതല്ലേ... പാര്‍വതിയെ വേഗം വിളിക്കൂ..."

"പാര്‍വതി ശരിയായിക്കൊണ്ടിരിക്കുന്നു...ഒരു പത്ത് മിനിട്ട്.  കൃഷ്ണനുണ്ണി കയറി ഇരിക്ക്.. ഞാന്‍ ചോദിക്കട്ടെ വിശേഷങ്ങള്‍..?"

"മോന്‍ എന്താ കഴിച്ചേ കാലത്ത്... ?"
"കഞ്ഞി കുടിച്ചു. കൂട്ടാനൊന്നും കാലായിട്ടുണ്ടായിരുന്നില്ല..."

ശാരദക്ക്‌ വിഷമം തോന്നി. തത്സമയം അവളുടെ മകള്‍ പുട്ടും കടലയും കഴിക്കുകയായിരുന്നു.  
"ഉണ്ണിക്ക് ഇവിടെ നിന്ന് പുട്ടും കടലയും കഴിക്കാം കുറച്ച്...?"

[തുടര്‍ന്നെഴുതിയാലേ അവസാനിക്കൂ...]

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൃഷ്ണനുണ്ണിയുടെ അമ്മയുടെ ഒരു വിഷമം എന്തെന്ന് വെച്ചാല്‍ മകന്‍ ഒരു കുറുമ്പന്‍ അയിരുന്നു.. വീട്ടു പണിയും കന്നുകാലികളെ നോക്കലും എല്ലാം കൂടി നന്നേ വിഷമിചു.

സ്കൂളില്‍ പോയാല്‍ നേരെത്തെ വരില്ല. പറമ്പിലും പാടത്തും തെണ്ടി നടക്കും , അമ്പല കുളത്തില്‍ നീന്തി കുളം കലക്കി മറിച്ചേ വീട്ടില്‍ തിരിച്ചെത്തൂ. കഴക്കാരന്‍ വാരിയര്‍ പറയും മോന്റെ മേലില്‍ ഒരു ശ്രദ്ധ വേണമെന്ന് .

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ങേ എന്തിയെ പെട്ടന്നു നിർത്തിക്കളഞ്ഞത്
നല്ല രസമുണ്ടായിരുന്നു കൃഷ്ണനുണ്ണിയെ വായിക്കാൻ
ബാക്കിയും പ്രതീക്ഷിക്കുന്നു ആശംസകൾ ഞാൻ ആദ്യമായാ വരുന്നത് ഇനിയും വരും

പിന്നെ ഒരു കാര്യം
100 മനാകാനുള്ള ഈ സുവര്ന്നവസരം പാഴാക്കല്ലേ :)
http://rakponnus.blogspot.ae/2013/03/blog-post.html

ഷാജു അത്താണിക്കല്‍ said...

അപ്പൊ അവസാനിക്കുന്നില്ല

ajith said...

പാവം അമ്മ
പാവം കൃഷ്ണനുണ്ണി

കഥ തുടര്‍ന്നുപറയണം വേഗം

sivan kunnamkulam said...

bhaakki eppo tharum

ബിലാത്തിപട്ടണം Muralee Mukundan said...

മുഴുവാനാക്കൂ‍ ..ജയേട്ടാ