Sunday, February 1, 2015

ചിയേര്‍സ് ഹേബീ......

memoir

i think habby is leaving to oman today mid night....


 കുറച്ച് നേരം എനിക്ക് ഹേബിയുമായി പങ്കിടാനായി.. ഇനി ഒരു കൊല്ലം കഴിയണം ഹേബിയെ കാണാന്‍.. ഒമാനില്‍ പോയിട്ട് കുറേ നാളായി. ടിക്കറ്റിന് വില കുറയുമ്പോള്‍ പോകണം ആ വഴിക്ക് പഴയ സുഹൃത്തുക്കളെ കാണാനും സൌഹൃദം പുതുക്കാനും പങ്കിടാനും... ഞാന്‍ ഇന്ന് എന്റെ വീട്ടിലിരുന്ന് ഒരു കേന്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ത്തു ഹേബിയുടെ വീട്ടിനടുത്തുള്ള റഡിസ്സണ്‍ ഹോട്ടലില്‍ ഞാന്‍ ബീയര്‍ കുടിക്കാന്‍ പോയിരുന്ന നാള്‍.... പബ്ബില്‍ ഇരുന്ന് നുരഞ്ഞുപൊങ്ങുന്ന ഡ്രാഫ്റ്റ് ബീയര്‍ അതും സുന്ദരികളായ ബാര്‍ ടെന്‍ ഡേര്‍സില്‍ നിന്നും വാങ്ങിക്കുടിക്കുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ. കേരളം ഇത്ര പുരോഗമിച്ചിട്ടും പേരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലോ പബ്ബോ തൃശ്ശൂരില്‍ ഇല്ല. തൃശ്ശൂര്‍ പല ബിസിനസ്സുകാര്‍ക്കും ജെറ്റ് പ്ലെയിന്‍ ഉണ്ട്. എല്ലാം കൊണ്ടും കലാസാംസ്കാരിക രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ കലാസാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന് ഒരു 5 സ്റ്റാര്‍ ഹോട്ടലും പബ്ബും സമീപഭാവിയില്‍ വരുമെന്ന പ്രത്യ്യാശയിലാണ് ഞാന്‍... ഞാന്‍ ഒമാനില്‍ വരുമ്പോള്‍ എന്നെ അല്‍ ബുസ്താന്‍ ഹോട്ടല്‍ തൊട്ട് സീബിലെ ഹോളിഡേ ഇന്‍ വരെ ഉള്ള ഹോട്ടലില്‍ നിന്നും ഓരോ പൈന്റ് ബീയര്‍ വാങ്ങിത്തരണം. ഷെറാട്ടണ്‍ ഹോട്ടലില്‍ ഇപ്പോഴും ഡിസ്കോ ഉണ്ടോ....? എങ്കില്‍ എന്നെ അവിടെയും കൊണ്ടുപോകണം. പണ്ട് ഞാന്‍ അല്‍ ക്വയറില്‍ താമസിക്കുമ്പോള്‍ ഹോളിഡേ ഇന്നില്‍ രാത്രി 9 മണിക്കുശേഷം ബെല്ലി ഡാന്‍സ് ഉണ്ടാകും. ഞാന്‍ അവിടെ ബെല്ലി ഡാന്‍സ് കണ്ട് ഡ്രാഫ്റ്റ് ബിയര്‍ കുടിക്കാന്‍ സ്ഥിരം പോകുമായിരുന്നു. അന്ന് എനിക്ക് അവിടെ പൂള്‍ മെംബര്‍ഷിപ്പ് ഉണ്ടായിരുന്നു... ഹാ....!! അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സുന്ദരകാലമായിരുന്നു.. ഇന്നെനിക്ക് വയസ്സായെങ്കിലും ജരാനര ബാധിച്ചിട്ടില്ല എന്റെ മനസ്സിന്..... ചിയേര്‍സ് ഹേബീ...


5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഒമാനില്‍ വരുമ്പോള്‍ എന്നെ അല്‍ ബുസ്താന്‍ ഹോട്ടല്‍ തൊട്ട് സീബിലെ ഹോളിഡേ ഇന്‍ വരെ ഉള്ള ഹോട്ടലില്‍ നിന്നും ഓരോ പൈന്റ് ബീയര്‍ വാങ്ങിത്തരണം. ഷെറാട്ടണ്‍ ഹോട്ടലില്‍ ഇപ്പോഴും ഡിസ്കോ ഉണ്ടോ....? എങ്കില്‍ എന്നെ അവിടെയും കൊണ്ടുപോകണം. പണ്ട് ഞാന്‍ അല്‍ ക്വയറില്‍ താമസിക്കുമ്പോള്‍ ഹോളിഡേ ഇന്നില്‍ രാത്രി 9 മണിക്കുശേഷം ബെല്ലി ഡാന്‍സ് ഉണ്ടാകും. ഞാന്‍ അവിടെ ബെല്ലി ഡാന്‍സ് കണ്ട് ഡ്രാഫ്റ്റ് ബിയര്‍ കുടിക്കാന്‍ സ്ഥിരം പോകുമായിരുന്നു.

Rajamony Anedathu said...

നന്നായിട്ടുണ്ട് ജെ പി ..നല്ല തണുത്ത ബീയറും ബെല്ലി ഡാന്സ്സും മറ്റും മറ്റും ..ഓർമ്മകൾ

Rajamony Anedathu said...

നന്നായിട്ടുണ്ട് ജെ പി ..നല്ല തണുത്ത ബീയറും ബെല്ലി ഡാന്സ്സും മറ്റും മറ്റും ..ഓർമ്മകൾ

Unclettan said...

ഞാനും ഒരു ബിയര്‍ വാങ്ങിത്തരട്ടെ!? ഉണ്ണിയേട്ടന്‍ കുടിക്കുമോ? കാശുകുടുക്ക പൊട്ടിച്ചു ചില്ലറയെല്ലാം നോട്ടാക്കി... 2 കുപ്പി Foster-നു തികയും! ഒരു കുപ്പി ഉണ്ണിയേട്ടന് ! മറ്റേ കുപ്പി പാറുക്കുട്ടിയ്ക്കും! Tio Jax (Jacob Menachery, Mumbai)

vazhitharakalil said...

cheers!