Thursday, May 24, 2018

ഉരുളിയിൽ അവശേഷിച്ച പായസം

പണ്ട് ഞാൻ ഈ ആൽത്തറയിൽ സന്ധ്യാ നേരം ഇരിക്കാറുണ്ടായിരുന്നു . ഇപ്പോൾ മരത്തിന്റെ വേരുകൾ തറയെ ഇളക്കി മറിച്ചുംകൊണ്ടിരിക്കുന്നു . അതിനാൽ അതിന്മേൽ ഇരിക്കാൻ വയ്യ. അതിന് തൊട്ടടുത്ത് ഒരു നൃത്ത മണ്ഡപം പണിതിട്ടുണ്ട് , ഇപ്പോൾ ഞാൻ അതിൽ ഇരിക്കും.

ആലിലകളിൽ നിന്നുള്ള ഓക്സിജൻ എനിക്ക് ഉണർവ് നൽകും .. നാലഞ്ച് കിലോമീറ്റർ നടത്തത്തിന് ഇടയിൽ ആണ് ഞാൻ അച്ഛൻ തേവരെ തൊഴുവാൻ വരിക. ആറേകാൽ മണിക്ക് ദീപാരാധന തൊഴും. ഏഴുമണി കഴിഞ്ഞാൽ തൃപ്പുക ആയി. അത് കഴിഞ്ഞാണ് ശർക്കര പായസം കിട്ടും. 

ആളുകൾ അധികം ഇല്ലെങ്കിൽ ഞാൻ ഉരുളിയിൽ അവശേഷിച്ച പായസമെല്ലാം കഴിക്കും . 
ചിലപ്പോൾ
കഴകക്കാരൻ   നേരെത്തെ പോയാൽ ഭഗവാന്റെ പൂജാപാത്രം കഴുകാനുള്ള പുണ്യവും എനിക്ക് കിട്ടും. അച്ഛൻ തേവരുടെ കടാക്ഷമാണ് എന്റെ ആരോഗ്യം. 

വരിക കൂട്ടരേ ഒരു ദിവസം അച്ഛൻ തേവർ സന്നിധിയിലേക്ക് .

ആൽത്തറ പുതുക്കി പണിയാൻ ഒരു ലക്ഷം രൂപയെങ്കിലും വേണം , ആർക്കെങ്കിലും സ്പോൺസർ ചെയ്യാൻ പറ്റുമെങ്കിൽ ദയവായി എന്നെ വിളിക്കുക 8078141187.


തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ - ശക്തൻ സ്റ്റാൻഡിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ തങ്കമണി കയറ്റത്തിലാണ് ഈ ശിവ ക്ഷേത്രം 

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആളുകൾ അധികം ഇല്ലെങ്കിൽ ഞാൻ ഉരുളിയിൽ അവശേഷിച്ച പായസമെല്ലാം കഴിക്കും .
ചിലപ്പോൾ കഴകക്കാരൻ നേരെത്തെ പോയാൽ ഭഗവാന്റെ പൂജാപാത്രം കഴുകാനുള്ള പുണ്യവും എനിക്ക് കിട്ടും. അച്ഛൻ തേവരുടെ കടാക്ഷമാണ് എന്റെ ആരോഗ്യം.

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ചൻ തേവർ കാക്കുന്ന ആരോഗ്യം ..!