Wednesday, December 16, 2009
പേയിങ്ങ് ഗസ്റ്റ് >> പാര്‍ട്ട് 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-dreamz.blogspot.com/2009/12/blog-post.html
ഉണ്ണി ഉച്ചയൂണിന് സീലോറ്ഡ് ഹോട്ടലില്‍ തന്നെ കയറി. അവിടെ നിന്ന് അമ്മയെ വിളിച്ച് താമസ സൌകര്യത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മക്ക് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.
വല്ലപ്പോഴും മകന്റെ കൂടെ താമസിക്കാമല്ലോ, ചോറ്റാനിക്കരയിലും ഒക്കെ പോകാമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അമ്മയും ചോദിച്ചു ആ വീട്ടില്‍ താമസക്കാരായിട്ട് എത്ര പേരുണ്ടെന്ന്..
ഉണ്ണിക്ക് ആ ചോദ്യത്തിന് ഉത്തരം ഒന്നും പറയാനായില്ല.
ദിവസങ്ങളങ്ങിനെ പോയിയെങ്കിലും ഉണ്ണിക്ക് താമസം മാറാനായില്ല. ഒരു ദിവസം കച്ചേരിപ്പടിയിലുള്ള മദ്രാസ് കഫേയില്‍ നിന്ന് വെജിറ്റേറിയന്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ തിരക്കിട്ട് ബാനര്‍ജി റോഡില്‍ കൂടെ നടന്ന് വരികയായിരുന്നു…
പുറകില്‍ നിന്നൊരു വിളി…
“മോനേ….”
ഉണ്ണി തിരിഞ്ഞ് നോക്കിയില്ല,. കാരണം. മദ്രാസ് കഫേയില്‍ ഉച്ചക്ക് ഊണിന് വലിയ തിരക്കാണ്. ഒരാള്‍ എണീക്കുന്നത് നോക്കണം മറ്റേ ആള്‍ക്ക് ഇരിക്കാന്‍. അപ്പോ വല്ലവരും ഒക്കെ വിളിക്കുന്നത് നോക്കി നിന്നാല്‍ ശാപ്പാട് നേരത്ത് കിട്ടില്ല..
ഉണ്ണിയുടെ നടത്തത്തിന് വേഗത കൂടി….
പിന്നേയും പുറകില്‍ നിന്നൊരു വിളി….
“മോനെ ഉണ്ണീ………”
ആ ഉണ്ണി എന്ന് പേരുള്ള പലരും ഉണ്ടായിരിക്കുമല്ലോ>
“മോനേ ഉണ്ണീ……….. നീട്ടിയുള്ള ഒരു വിലാപത്തോടെയുള്ള സ്വരം……”
ഉണ്ണി തിരിഞ്ഞ് നോക്കിയപ്പോള്‍….
“മാധവി അമ്മ”
“എന്താ മോനേ നീ ഇത് വരെ എന്റെ വീട്ടില്‍ താമസിക്കാ വരാഞ്ഞെ..? “
ഉണ്ണിക്ക് പെട്ടെന്ന് ഒന്നും പറയാനായില്ല,
“എന്താ മോനേ നീ ഒന്നും മിണ്ടാത്തെ..?
ഒന്നും ഇല്ല അമ്മേ…
‘ഞാന്‍ പിന്നീട് വരാം.. അമ്മ ഇപ്പോ പൊയ്ക്കോളൂ…. എനിക്ക് മദ്രാസ് കഫേയില്‍ പോകണം. ഉടന്‍ പോയില്ലെങ്കില്‍ എനിക്ക് ഊണ് കിട്ടില്ല. അല്ലെങ്കില്‍ അമ്മയും പോന്നോളൂ കൂടെ. ഊണ് കഴിച്ച് പിരിയാം….“
എന്താ പറേണ് എന്റെ ഉണ്ണി മോനേ.. നമ്മുടെ വീട് ഇവിടെ നിന്ന് അധികം ദൂരത്തല്ല. മോനങ്ങോട്ട് പോരൂ. അമ്മ അവിടെ രാത്രിക്കും കൂടിയുള്ള ഭക്ഷണം വെച്ചിട്ടുണ്ട്.
മോന് ഉണ്ടിട്ട് ജോലിക്ക് പൊയ്കോ. പിന്നീട് സൌകര്യം പോലെ സാധനങ്ങളെല്ലാം ആയി വന്നാല്‍ മതി. സംഗതി മോന് ഒരു മാസത്തെ വാടക അഡ്വാന്‍സ് ആയി തന്നിട്ടുണ്ടെങ്കിലും അവിടെ താമസിക്കാന്‍ വരാഞ്ഞതിനാല്‍ അമ്മക്ക് വിഷമമുണ്ട്, ആ പണം കൈയില്‍ വെക്കാന്‍.
നിന്നെ ഈ റോഡില്‍ വെച്ച് കാണിച്ച് തന്നത് ഗുരുവായൂരപ്പനാ….
“അമ്മേ എനിക്ക് നന്നായി വിശക്കുന്നു…”
ഇനി അവിടെ വന്ന് വര്‍ത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കിട്ടുമ്പോളെക്കും എന്റെ വയറ് കാളും…
“ഒന്നുമില്ല എന്റെ കുട്ടീ………”
വഴിയില്‍ വന്ന സൈക്കിള്‍ റിക്ഷ കൈ കാണിച്ച് നിര്‍ത്റ്റി മാധവി അമ്മ…
“കേറ് മകനെ….”
ഉണ്ണി റിക്ഷയില്‍ കയറി. പത്ത് മിനിട്ടിന്നകം മാധവി അമ്മയുടെ വീട്ടിലെത്തി.
മോനിരിക്ക് അമ്മ ഇതാ വന്നു………
മാധവി അമ്മ ഞൊടിയിടയില്‍ ഭക്ഷണം വിളമ്പി ഉണ്ണിയെ ഡൈനിങ്ങ് റൂമിലേക്ക് ആനയിച്ചു.
ചെറുതാണെങ്കിലും മനോഹരമായി അലങ്കരിച്ച മുറി. നാല് പേര്‍ക്കിരിക്കാവുന്ന മേശ. വൃത്തിയായി വെച്ചിരിക്കുന്നു മേശപ്പുറവും, വാഷ് ബേസിനും പരിസരവും…
ഉണ്ണിക്ക് മാധവി അമ്മ ചോറ് വിളമ്പിക്കൊടുത്തു…
“ഞാന്‍ തനിയെ ഇട്ട് കഴിച്ചോളാം അമ്മേ…?
അത് വേണ്ട ആദ്യമായി കഴിക്കുന്നതല്ലേ. അമ്മ തന്നെ വിളമ്പിത്തരാം…
ഉണ്ണി സ്വന്തം അമ്മയെ മനസ്സില്‍ കണ്ടു ഒരു നിമിഷം. അതേ ഓമത്തമുളള അമ്മ തന്നെ. ഉണ്ണിയുടെ കണ്ണ് ഈറനണിഞ്ഞു….
“എന്താ മോനേ നിന്റെ കണ്ണ് നനഞ്ഞത്…”
അമ്മയുടെ വാത്സല്യം കണ്ട് ഞാന്‍ എനെ അമ്മയെ ഓര്‍ത്ത് പോയി. എന്റെ അമ്മ ഭക്ഷണം വിളമ്പിത്തരുന്ന പോലെ തോന്നി…
ഉണ്ണി ഭക്ഷണം കഴിച്ചെണീറ്റു. കൈ കഴുകി വീടിന്റെ പിന് ഭാഗത്ത് കൂടി ഇറങ്ങി മുന്‍ ഭാഗത്തേക്ക് വന്നു….
“ഇവിടെ ആരേയും കാണാനില്ലല്ലോ….”
ഈ അമ്മ മാത്രം ആണോ ഈ വീട്ടില്‍ താമസം…. ?
ഉണ്ണിക്ക് ഇന്നും ഈ വീട്ടിലെ താമസക്കാര്‍ ആരെല്ലാം എന്ന് ചോദിക്കാനായില്ല.
“അമ്മേ ഞാന്‍ ഇറങ്ങട്ടെ…?
എന്താ ഇത്ര തിരക്ക്… അല്പം വിശ്രമിച്ച് പോയാല്‍ മതിയില്ലേ…
ഈ ചൂട്ടത്ത് നടക്കേണ്ട ഇപ്പോള്‍…
“അത് സാരമില്ലാ അമ്മേ. എനിക്ക് ഇങ്ങനെ നടത്തം തന്നെയാ കാലത്ത് തൊട്ട് വൈകുന്നേരം വരെ.
“ഇന്നാലും ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പോയാ പോരെ മോനെ നിനക്ക്….”
അമ്മ രണ്ട് ഉരുള വാരിത്തിന്നട്ടെ. അത് കഴിഞ്ഞ് പോയാ മതി..
“ശരി അമ്മേ.. അമ്മ കഴിക്ക്…..”
ഉണ്ണി ആ വീടാകെ ഒന്ന് പരിശോധിച്ചു. ആരെയും കാണാനില്ലല്ലോ.
ഒരു മുറിയുടെ വാതില്‍ അടച്ച് കിടന്നിരുന്നത് ശ്രദ്ധിച്ചു..
ആരെങ്കിലും അകത്തുണ്ടായിരിക്കും. എന്താ വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാന്‍ ഇത്ര വൈമനസ്യം ഉണ്ണിക്ക്..
വീട്ടിലുള്ളവരൊക്കെ ഇങ്ങനെ ഒരു അതിഥി വരുമ്മ്പോള് പുറത്തേക്ക് വരേണ്ടതെല്ലേ. അതല്ലേ ഒരു മര്യാദ.
ഇനി എന്നെപ്പോലെ വേറേയും പേയിങ്ങ് ഗസ്റ്റ് ഉണ്ടായിരിക്കുമോ ഇവിടെ…?
ഉണ്ണി ആലോചനാമഗ്നനായി സ്വീകരണ മുറിയില്‍ ഉലാത്തി….
“മോന് കിടക്കണോ….?
മാധവി അമ്മയുടെ ചോദ്യം കേട്ട് ഉണ്ണി ഞെട്ടി.
“അതിന് അമ്മേ ഞാന്‍ എന്റെ സാധനങ്ങളൊന്നും കൊണ്ട് വന്നിട്ടില്ലല്ലോ>>“
അതൊന്നും സാരമില്ല. ഇവിടെ ആളുകള്‍ താമസിക്കുന്ന സ്ഥലമല്ലേ. ഒന്നോ രണ്ടാളുകളൊക്കെ വന്നാല്‍ താമസിക്കാനുള്ള സൌകര്യങ്ങളുള്ള് വീടാണിത്.
“വേണ്ട അമ്മേ.. എനിക്ക് ഓഫീസില്‍ വൈകാതെ എത്തണം. ഒഴിവ് ദിവസം മാത്രമെ ഉച്ചയുറക്കം പറ്റൂ…..”
എന്നാ ഞാന്‍ വരട്ടേ അമ്മേ…..
ഉണ്ണി യാത്ര പറഞ്ഞിട്ടിറങ്ങാന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി….
“മോനെന്നാ താമസം മാറുന്നേ…?
അധികം വൈകിക്കേണ്ട. ഇനി കിടക്കയും മറ്റും ഇല്ലെങ്കില്‍ പ്രശ്നമാക്കേണ്ട ഒക്കെ ഇവിടെ അമ്മ തരപ്പെടുത്താം. വസ്ത്രങ്ങളുമായി ഇങ്ങോട്ട് വേഗം പോന്നോളൂ….
ശരി അമ്മേ അധികം വൈകാതെ ഒരു ദിവസം വരാം. ചിലപ്പോള്‍ നാളെ തന്നെ…
മാധവി അമ്മക്ക് സമാധാനമായി….
ഉണ്ണിക്കെന്തോ ഒരു വൈക്ലബ്യം….
ഉടന്‍ താമസം മാറണോ.. അതോ ഈ വീട് വിട്ടാലോ എന്നൊക്കെ..
ഉണ്ണിയുടെ ഓഫീസിലെ എക്കൌണ്ടന്റ് ലിസിയോട് കാര്യം അവതരിപ്പിച്ചു…
“വീട്ടിലെ അംഗസംഖ്യയൊക്കെ തിരക്കേണ്ട കാര്യം എന്താ സാറെ. സാറിന് ബാത്ത് അറ്റാച്ച്ട് ഒരു മുറി കിട്ടിയ സ്ഥിതിക്ക് ഒന്നും ചിന്തിക്കാനില്ല. ധൈര്യമായി മാറിക്കോളൂ….”
എറണാംകുളത്തെ മുഖ്യപ്രശ്നം വെള്ളമാണ്. അത് സൌകര്യം പോലെയുണ്ടല്ലോ. സാറ് പറ്റുമെങ്കില്‍ ഇന്ന് തന്നെ മാറിക്കോ…
ഇനി വേറെ വീട് വേണമെങ്കില്‍ ഞാന്‍ അന്വേഷിക്കാം. സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ എന്റെ കൂടെ വന്ന് താമസിച്ചോളൂ. എന്റെ വീട്ടിലാണെങ്കില്‍ ഞാനും, അമ്മച്ചിയും എന്റെ കൊച്ചനിയനും മാത്രമേ ഉള്ളൂ. പപ്പ മര്‍ച്ചന്റ് നേവിയിലാ. കൊല്ലത്തിലൊരിക്കല് ഒരു മാസം അവധിയില്‍ വരും. വന്നാല്‍ തന്നെ പപ്പയുടെ ജന്മനാടായ ഗോവയിലായിരിക്കും പകുതിയും….
ഉണ്ണി ആകെ ആശയക്കുഴപ്പത്തിലായി. ലിസിയുടെ കൂടെ താമസിക്കണോ അതോ മാധവി അമ്മയുടെ കൂടെ താമസിക്കണോ…
“അപ്പോ നീ ഗോവക്കാരിയാണല്ലേ… ഞാന്‍ നിന്നെ പണ്ടേ ശ്രദ്ധിക്കാറുണ്ട്. ഈ കൊച്ചിയില്‍ ഗോവക്കാരിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.“
ഞാന്‍ വിചാരിച്ചു നീ ഒരു ആംഗ്ലോ ഇന്ത്യനായിരിക്കുമെന്ന്…
“ഏതായാലും ഇവളുടെ കൂടെ വേണ്ട. ഒരു സെക്സ് ബോംബ് പോലെയുള്ള ഒരുത്തിയുടെ കൂടെ താമസിച്ചാല്‍ സംഗതി കുഴപ്പമാ..”
അതും വേറെ ആണുങ്ങളൊന്നുമില്ലാത്ത വീട്ടില്‍..
ഗോവക്കാരുടെ കള്‍ച്ചറ് എല്ലാം മോഡേണ്‍ ആണ്. വീട്ടില്‍ അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നെ എന്റെ ജോലിയെല്ലാം വിട്ട് വരാന്‍ പറയും….
ലിസിക്ക് കാര്യങ്ങളെല്ലാം വെരി സിമ്പിള്‍. എങ്ങിനെ ഇങ്ങിനെയൊക്കെ ചോദിക്കാന്‍ തോന്നി അവള്‍ക്ക്…
ഒരു പക്ഷെ അതവളുടെ ആതിഥ്യമര്യാദയായിരിക്കാം..
ഇനി അധികം ആലോചിക്കാനൊന്നുമില്ല. ഒരു മാസത്തെ ട്രയല്‍ താമസത്തിന് മാധവി അമ്മയുടെ വീട്ടിലേക്ക് ചെല്ലാം.
ഇനി പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെങ്കില്‍ ഒരു ജോഡി ഡ്രസ്സ് മാത്രമായി പോകാം….
ലിസ്സി പറഞ്ഞ പോലെ കുളിയും തേവാരവുമാണല്ലോ മുഖ്യപ്രശ്നം. അതിന് കാലത്ത് ലയിന്‍ നില്‍ക്കേണ്ട കാര്യമില്ലല്ലോ. നാളെത്തന്നെ താമസം മാറുക തന്നെ.
മാധവി അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഓഫീസില്‍ നിന്ന് അല്പം നേരത്തെ ഇറങ്ങി. രണ്ട് ജോഡി ഡ്രസ്സും, സോപ്പ് ചീര്‍പ്പ് കണ്ണാടി മുതലായവയും ഒക്കെയായി യാത്രയായി. പോകുന്ന വഴിക്ക് ഒരു കൊതുവലയും വാങ്ങി.
ഡ്രൈവര്‍ രാമേട്ടന് ഉണ്ണിയെ മാധവി അമ്മയുടെ വീട്ടില്‍ കൊണ്ട് വിട്ടു. ഉണ്ണിയേയും പ്രതിക്ഷിച്ചുംകൊണ്ടിരിക്കയായിരുന്നും മാധവി അമ്മ.
വരൂ മകനേ. ഉണ്ണിയെ വീട്ടിന്നകത്തേക്കാനയിച്ചു മാധവി അമ്മ.
“അമ്മേ ഞാന്‍ ഉടുക്കാനുള്ള തുണികള്‍ മാത്രമേ ഇപ്പോ കൊടുന്നിട്ടുള്ളൂ. “
അതൊക്കെ ധാരാളം എന്റെ മോനേ. മോന് വന്ന് കിട്ടിയല്ലോ. മോന് എന്താ കുടിക്കാന്‍ വേണ്ടേ? കാപ്പിയോ ചായയോ. എന്താച്ചാ പറഞ്ഞോളൂ.
എനിക്കൊന്നും വേണ്ട അമ്മേ ഇപ്പോള്‍. ഞാന്‍ ഈ വസ്ത്രങ്ങളൊക്കെ മുറിയില്‍ വെക്കാം. എന്നിട്ട് ഞാന്‍ ഒന്ന് കറങ്ങിയിട്ട് സന്ധ്യയാകുമ്പോളേക്കും തിരിച്ചെത്താം.
“ശരി മോനേ. അപ്പോളെക്കും അമ്മ മോന് കിടക്കാനുള്ള സംഗതികളൊക്കെ ശരിയാക്കാം”
“മോന് വൈകിട്ട് എന്താ സാധാരണ കഴിക്കുക. ?
അതൊന്നും സാരമില്ല അമ്മേ. എന്താ ഇവിടുള്ളതെങ്കില്‍ തന്നാല്‍ മതി.
“പറയൂ മോനെ..?
“ഞാന്‍ സാധാരണ രാത്രി ചോറ് കഴിക്കാറില്ല. ചപ്പാത്തിയോ, മറ്റു പലഹാരങ്ങളോ ആണ് പതിവ്. അതൊക്കെ പോകുന്നിടത്തെല്ലാം കിട്ടില്ലല്ലോ..”
അതിനൊന്നും ഒരു ബുദ്ധിമുട്ടും ഈ വീട്ടിലില്ല. എനിക്കും രാത്രി അരി ഭക്ഷണമില്ല. ഒരാള്‍ക്കും കൂടി ചപ്പാത്തിയുണ്ടാക്കാനെന്താ ഇപ്പോ ഇത്ര പണി…
“മോന്ന്നാല്‍ പുറത്ത് പോയി വരൂ…..”
ഉണ്ണി ബ്രോഡ് വേയിലും പരിസരത്തുമെല്ലാം കറങ്ങി, അല്ലറ ചില്ലറ ഷോപ്പിങ്ങെല്ലാം ചെയ്ത് ആറു മണിയാകുമ്പോളെക്കും തിരിച്ചെത്തി.
മുറിക്കകത്ത് പ്രവേശിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. നല്ല ഡണ്‍ലപ്പ് മെത്തയും തലയിണയും.
ഫുള്ളി ഫര്‍ണീഷ്ഡ് റൂം. ഒരു ഹോട്ടല്‍ മുറി പോലെ തന്നെ. ഇത്രയൊക്കെ സജ്ജീകരണമുള്ള ഇത്തരം മുറിക്ക് ഈ വാടക കുറവല്ലേ..?
“എന്തെങ്കിലും കുഴപ്പമുണ്ടോ ഈ വീട്ടില്‍ എന്റെ ഗുരുവായൂരപ്പാ…”
നേരം ഇരുട്ടിത്തുടങ്ങി… ഈ അമ്മയൊഴികെ ആരും ഇല്ലേ ഈ വലിയ വീട്ടില്‍. ഇനിയും നാലഞ്ച് പേരെ താമസിക്കാനുള്ള ഇടം ഉണ്ടല്ലോ ഈ വീട്ടില്‍.
ഉണ്ണി ട്രാന്‍സിസ്റ്റര്‍ ഓണ്‍ ചെയ്തു. പാട്ട് കേട്ടും കൊണ്ട് ഓഫീസിലെ റിപ്പോര്‍ട്ടും മറ്റു ഹോം വര്‍ക്കും ചെയ്ത് സമയം പോയതറിഞ്ഞില്ല.
വാതില്‍ ആരോ മുട്ടിയ പോലെ തോന്നി.
“ചെന്ന് നോക്കിയപ്പോള്‍ അമ്മ.“
എന്താ അമ്മേ…?
“മോനെത്ര മണിക്ക്കാ അത്താഴം കഴിക്കുക.“
എനിക്കങ്ങനെയുള്ള പ്രത്യേക ശീലങ്ങളൊന്നുമില്ല. വിശക്കുമ്പോള്‍ കഴിക്കും. അത്ര തന്നെ. എന്ന് വെച്ച് അധികം വൈകാറില്ല. എട്ടര ഒന്‍പത് മണിയാകുമ്പോളെക്കും കഴിക്കും.
“എന്താ അമ്മേ..?
എന്തെങ്കിലും പ്രശ്നമുണ്ടോ…?
“ഒന്നുമില്ല മോനേ. അതനുസരിച്ച് ഭക്ഷണം എടുത്ത് വെക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ…”
അമ്മ എത്ര മണിക്കാ കഴിക്കുക..?
“ഞാനും ഏതാണ്ട് ആ സമയം തന്നെയാ…എന്നാ നമുക്കൊരുമിച്ച് കഴിക്കാം….
ഉണ്ണി കുളിയെല്ലാം കഴിഞ്ഞ്, പളനിയില്‍ നിന്ന് കൊണ്ട് വന്നിട്ടുള്ള ഭസ്മം തൊട്ട് എട്ടര മണിക്ക് ഊണ് മുറിയില്‍ ഹാജരായി..
“ഈ വീട്ടില്‍ വേറെ ആരെയും കാണുന്നില്ലല്ലോ. രാത്രിയായപ്പോള്‍ ഉണ്ണിക്ക് പേടിയാകുന്ന പോലെ….”
സ്വന്തം വീട്ടിലാണെങ്കില്‍ ഒറ്റക്ക് ഒരു മുറിയില്‍ കിടക്കാന്‍ പേടിയുള്ള ആളാ ഉണ്ണി. ഹോട്ടലുകളിലും ലോഡ്ജുകളിലുമെല്ലാം അത്തരം പ്രശ്നമില്ലല്ലോ….
പക്ഷെ ഈ കോട്ടാരം പോലെയുള്ള ഇത്രയും വലിയ വീട്ടിന്റെ ഒരു മൂലയിലുള്ള ആ മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ ഉണ്ണിക്ക് പേടി. ഈ വീട്ടിലാണെങ്കില്‍ വേറെ ആണുങ്ങളെയോ, അമ്മയൊഴിച്ച് ആരെയും കാണുന്നില്ല.
“മോനിരുന്നോളൂ. അമ്മ ഇതാ എത്തി……….”
അമ്മ ചപ്പാത്തിയും വിഭവുമെല്ലാം ആയി വന്നിരുന്നു. ഉണ്ണിയൊത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി..
“കറികളൊക്കെ രുചിയുണ്ടോ മോനേ…എല്ലാം നന്നായിട്ടുണ്ട് അമ്മേ. എനിക്കെന്നും ഹോട്ടല്‍ ഭക്ഷണമല്ലേ. വീട്ടിലെ ഭക്ഷണം ഏതായാലും ഒരു ഹോട്ടലിലും കിട്ടില്ലല്ലോ>
അമ്മയോടൊത്ത് വര്‍ത്തമാനം പറഞ്ഞ് സമയം കുറേ എടുത്തു തിന്ന് തീര്‍ക്കാന്‍. കഴിക്കല്‍ കഴിഞ്ഞ് പാത്രങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കാന്‍ ഉണ്ണിയും സഹായിച്ചു.
“ഞാന്‍ കഴുകിത്തരാം അമ്മേ…”
വേണ്ട ,മോനേ. മോന് പോയി അവിടെ ഇരുന്നോ. അമ്മ ഇതാ വരുന്നു.
ഉണ്ണി അത് കേള്‍ക്കാതെ അമ്മയെ പാത്രം കഴുകാന്‍ സഹായിച്ചു. അടുക്കള അടിച്ച് വാരി.
“മാധവി അമ്മക്ക് ഇതെല്ലാം കണ്ട് അതിശയമായി”
ഇന്നെത്തെ കാലത്ത് ഇങ്ങിനെയും ഉള്ള ചെറുപ്പക്കാരും ഉണ്ടല്ലേ..?
“മോന് ഈ പണിയൊക്കെ എങ്ങനെ പഠിച്ചു…?
എനിക്ക് പെങ്ങന്മാരില്ല അമ്മേ. എന്റെ അമ്മ എന്നെ ചെറുപ്പത്തില്‍ മുറ്റമടിക്കാനും, വിറക് കീറാനും, പശുവിനെ നോക്കാനും, പിന്നെ അടുക്കളപ്പണിയുമെല്ലാം ശീലിപ്പിച്ചു.
പില്ക്കാലത്ത് അതെല്ലാം എനിക്കനുഗ്രഹമായി. പണ്ട് ഞാന്‍ ആന്ധ്രപ്രദേശില്‍ താമസിക്കുമ്പോള്‍ ഒരു തെലുങ്ക് കുടുംബക്കാരുടെ കൂടെ ഒരു വര്‍ഷം താമസിച്ചിരുന്നു. അവിടെ നിന്ന് അച്ചാറിടാനും, മധുരപലഹാരങ്ങളുണ്ടാക്കാനും പഠിച്ചു..
അങ്ങിനെ അവസരം കിട്ടുമ്പോളൊക്കെ നല്ലതെന്ന് തോന്നുന്നതെല്ലാം ശീലമാക്കി.
എനിക്ക് പുകവലിക്കുന്ന ഒരു ചീത്ത ശീലം ഉണ്ട്. അമ്മക്ക് അത് ശല്യമാകുമോ എന്നാ ഇപ്പോ എന്റെ ശങ്ക.
“ഏയ് എനിക്കത് കൊണ്ട് യാതൊരു പ്രശ്നവുമില്ല…”
മോനുറക്കം വരുമ്പോള്‍ പോയി കിടന്നോളൂ….
കാലത്ത് വിളിക്കണമെങ്കില്‍ അമ്മ വിളിക്കാം. അമ്മ പുലര്‍ച്ച അഞ്ചരമണിക്ക് എണീക്കും. നേരം പുലരുന്നതിന് മുന്‍പ് മിക്ക പണിയും കഴിക്കും….
“വേണ്ട അമ്മേ.. ഞാന്‍ എലാറം വെച്ചാ കിടക്കുക. എനിക്ക് ഉണറ്ന്ന ഉടന്‍ ഒരു കാപ്പി കിട്ടിയാ കൊള്ളാമായിരുന്നു.”
പാല് കിട്ടുമ്പോള്‍ 8 മണിയാകും.
“എനിക്ക് കട്ടന്‍ കാപ്പി മതിയമ്മേ…?
അതിന്നൊരു പ്രയാസവും ഇല്ലാ. എപ്പളാച്ചാ വന്നോളൂ…. അമ്മ ഇട്ട് തരാം…
ഉണ്ണി നേരത്തെ തന്നെ കിടന്നു. ഉണ്ണിക്ക് രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുന്ന പണിയില്ല. ഇരുട്ടത്ത് ഒറ്റക്ക് കിടക്കാന്‍ പേടിയാ….
ഉണ്ണി കിടന്നാലുടന്‍ ഉറങ്ങുന്ന പ്രകൃതക്കാരനാണ്. അല്പം പേടിയുണ്ടെങ്കിലും ലൈറ്റൊക്കെ ഇട്ട് ഉറങ്ങിയതറിഞ്ഞില്ല.
പാതിരാക്ക് മൂത്രം ഒഴിക്കാന്‍ എണീറ്റപ്പോള്‍ ഒരു കുട്ടി കരയുന്ന ശബ്ദം. പെട്ടെന്ന് തിരികെ വന്ന് കിടന്നു. പക്ഷെ മൂത്രമൊഴിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ വേഗം മൂത്രമൊഴിച്ച് തിരികെയെത്തി മൂടിപ്പുതച്ച് കിടന്നു. പക്ഷെ ഉറക്കം വന്നില്ല.
ജനല്‍ തുറന്ന് നോക്കി.. ഇനി അടുത്തുള്ള വീട്ടിലെ നിന്നെങ്ങാനും ആകുമോ എന്ന്. അതിന് അയലെത്തെ വീടുകളിലെ അംഗസംഖ്യയെക്കുറിച്ചൊന്നും എനിക്കറിയില്ലല്ലോ എന്റെ ഗുരുവായൂരപ്പാ….
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ കൊള്ളാമായിരുന്നെന്ന് തോന്നി. മുറിയില്‍ വെള്ളം വാങ്ങി വെക്കാന്‍ മറന്നു. ഫ്രീഡ്ജ് ഡൈനിങ്ങ് റൂമിലുണ്ട്. അവിടെ വരെ പോയി വെള്ളം കുടിച്ച് വരാന്‍ പേടി…
തീരെ നിവൃത്തിയില്ലെങ്കില്‍ ബാത്ത് റൂമില്‍ നിന്ന് ഒരു മഗ്ഗ് വെള്ളമെടുത്ത് കുടിക്കാം. അത് വൃത്തിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് പതുക്കെ റൂമിന്റെ കതക് തുറന്നു.
അപ്പോള്‍ മനസ്സിലായി കുട്ടിയുടെ കരച്ചില് ഈ വീട്ടില്‍ നിന്ന് തന്നെയാണെന്ന്. ഉണ്ണിക്കാകെ പേടിയും അങ്കലാപ്പുമായി.
എങ്ങിനെ ഈ വീട്ടിലൊരു കുഞ്ഞിന്റെ ശബ്ദം. അതും ഒരു പിഞ്ചുകുഞ്ഞ് കരയുന്ന പോലെ…
ഭഗവാനെ ഇനി വല്ല യക്ഷിയോ മറ്റോ ആകുമോ.. നാളെ തന്നെ ഇവിടുന്ന് സ്ഥലം വിടാം. ഇതിലും ഭേദം ലിസിയുടെ കൂടെ പോയി താമസിക്കുന്നതാ….
ടൈപീസ് നോക്കിയപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഇനി നേരം വെളുക്കണമെങ്കില് പണി കുറേ ഉണ്ടല്ലോ എന്റെ ഗുരുവായൂരപ്പാ….
കുട്ടിയുടെ ശബ്ദം കൂടിക്കൂടി വരുന്നു. ഇനി കുട്ടിയുണ്ടെങ്കില്‍ തന്നെ അതിന്റെ തള്ളയുമുണ്ടാകില്ലേ കൂടെ. അതിന്റെ കരച്ചിലൊന്ന് നിര്‍ത്തിക്കൂടെ അതിന്റെ തള്ളക്ക്…..?
[തുടരും]
Wednesday, December 2, 2009
പേയിങ്ങ് ഗസ്റ്റ്
രണ്ട് ദിവസം സീലോര്‍ഡ് ഹോട്ടലില്‍ താമസിച്ചതിന് ശേഷമായിരുന്നു - മനസ്സില്‍ പിടിക്കുന്ന അന്ത:രീക്ഷത്തില് ഒരു പാര്‍പ്പിടം കണ്ടെത്തല്‍. വീട്ടില്‍ എന്നും പോയിവരാമെങ്കിലും പത്തെണ്‍പത് നാഴിക അങ്ങോട്ടുമിങ്ങോട്ടും കാര്‍ യാത്ര ദുഷ്കരം തന്നെ. ഒരു വീടെടുത്ത് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് വെച്ചാല്‍ അമ്മക്ക് അധിക നാള് സ്കൂളില്‍ നിന്ന് ലീവ് കിട്ടില്ല. ഉണ്ണിക്ക് താമസം അല്പം സൌകര്യക്കുറവുണ്ടെങ്കിലും സഹിക്കാം. പക്ഷെ ഭക്ഷണക്കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.
പരസ്യപ്രകാരമുള്ള വീടൊന്നും കാണാനില്ലല്ലോ എന്റെ ഗുരുവായൂരപ്പാ.. എം ജി റോഡില്‍ നിന്ന് പത്മയുടെ ഇടത്തുള്ള റോഡില്‍ കൂടി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ചു. അവിടെനിന്നുള്ള പല പോക്കറ്റ് റോഡിലുള്ള വീടുകളിലെല്ലാം അന്വേഷിച്ച് ശരിക്കും വിയര്ത്തുകുളിച്ചാണ് തേടിയ സ്ഥലം കണ്ട് പിടിക്കാനായത്.
++
വീട് ഇത് തന്നെ. പക്ഷെ കോളിങ്ങ് ബെല്ലൊന്നും കാണാനില്ലല്ലോ.
ഏതായാലും വാതില്‍ മുട്ടുക തന്നെ. കാറിന്റെ കീ തൊട്ട് വാതിലില്‍ നന്നായി മുട്ടി.
മദ്ധ്യവയസ്കയായ, മുണ്ടും നേര്യേതും ധരിച്ച ഐശ്വര്യമുള്ള ഒരു സ്ത്രീ വാതില്‍ തുറന്ന് മുറ്റത്തേക്ക് വന്നു.
“ആരാ മനസ്സിലായില്ലല്ലോ..”
ഞാന്‍ പത്രത്തില്‍ പരസ്യം കണ്ട് വന്നതാണ്.
“വരൂ അകത്തോട്ടിരിക്കാം..”
നല്ല വൃത്തിയും വെടിപ്പുമുള്ള വീട്. സ്വീകരണമുറിയില്‍ തന്നെ ഗുരുവായൂരപ്പന്റെ ചിത്രവും കത്തുന്ന നിലവിളക്കും. ഷൂ ഊരിയിട്ട് ഭഗവാനെ തൊഴുതു. കൊച്ച് അളക്കില്‍ വെച്ചിട്ടുള്ള കളഭവും ചന്ദനവും നെറ്റിയില്‍ തൊട്ടു. വീണ്ടും തൊഴുതു, പ്രാര്‍ഥിച്ചു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ... എന്റെ സങ്കല്‍പ്പത്തിലുള്ള വീടും വീട്ടുകാരുമായിരിക്കണേ ഇത്..
“തൊഴുതുനില്ക്കുന്ന ഉണ്ണിയെ കണ്ട് മുറിക്കുള്ളില്‍ നിന്ന് ഇറങ്ങിവന്ന വീട്ടമ്മ സന്തോഷത്തോടെ ഉണ്ണിയെ നോക്കി നിന്നു...”
“ഈശ്വരവിശ്വാസിയാണല്ലേ...?
അതേ അമ്മേ.. അതൊക്കെയല്ലേ ഉള്ളൂ ഈ ഭൂമിയില്‍ ശാശ്വതമായ ഒന്ന്. നമ്മുടെ ജീവിതവും ഒരു ദൈവ നിയോഗമല്ലേ. പിന്നെ അമ്മയെ ഇപ്പോള്‍ ഞാന്‍ കാണുന്നതും..
“ഇരിക്കൂ മകനേ...”
ഉണ്ണി കസേരയിലിരിക്കാതെ താഴെ ചമ്രം പടിഞ്ഞിരുന്നു.
“എന്താ മോനേ ഈ കാണിക്കുന്നത്...”
എനിക്ക് ഈ വീട്ടിലെ അന്ത:രീക്ഷം കണ്ടപ്പോള്‍ ഇവിടെ ഇരിക്കാനാ തോന്നിയത്...
“മോന്റെ വീടെവിടെയാ...സ്വദേശം..........?
എന്റെ വീട് അങ്ങ് അകലേയാ...
“അകലേ എന്ന് വെച്ചാല്‍...?
തൃശ്ശൂരില്‍ നിന്ന് പടിഞ്ഞാറാ.
“ഗുരുവായൂരടുടത്താണോ...”
അതേ അമ്മേ....
“തെളിച്ച് പറയൂ മോനേ....”
വീട് ഗുരുവായൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് നാഴിക പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലാ..
“ഞാന്‍ മോന് കുടിക്കാനൊന്നും തന്നില്ല. എന്താ വേണ്ടെ കുടിക്കാന്‍....”
ഒന്നും വേണ്ട അമ്മേ...
ഞാനിപ്പോള്‍ കാപ്പിയും പലഹാരവും കഴിച്ചതേ ഉള്ളൂ...........
“അത് കള്ളം....” നിന്റെ വയറൊക്കെ ഒട്ടിയ പോലെ തോന്നുന്നുവല്ലോ...
ഇല്ല അമ്മേ... ഞാന്‍ വീടന്വേഷിച്ച് നടക്കുമ്പോള്‍ പത്മ കഫേയില്‍ നിന്ന് പുട്ടും കടലയും കഴിച്ചു. ഇനി ഉച്ചക്ക് ഭക്ഷണം. ഇടക്കൊന്നും തിന്നില്ല. പതിനൊന്നു മണിയാകുമ്പോള്‍ കടുപ്പം കുറഞ്ഞ കട്ടന്‍ ചായ കഴിക്കും.
“വീട്ടിലാരൊക്കെയുണ്ട്...?
അമ്മയും, അനുജനും. അഛന് വിദേശത്താ
“അപ്പോ പെങ്ങന്മാരില്ലേ...?
ഇല്ല അമ്മെ
“ഞാന്‍ പലതും ചോദിച്ച് മോനുള്ള മുറി കാണിക്കാന്‍ മറന്നു. അതല്ലെ ആദ്യം ചെയ്യേണ്ടിയിരുന്നത്..”
“വരൂ മോനേ...”
വീടിന്റെ സ്വികരണമുറിയില് നിന്ന് ഇടത്തോട്ടുള്ള ഒരു ഇടനാഴിക മുട്ടുന്ന സ്ഥലത്തുള്ള മുറി കാണിച്ച് തന്നു. നല്ല വായു സഞ്ചാരമുള്ള, ജനലില്‍ കൂടി പൂക്കളും ചെടികളും ഒക്കെ ദര്‍ശിക്കാവുന്ന സാമാന്യം വലിയ മുറി. മുകളില്‍ തട്ടടിച്ചതിനാല്‍ ചൂട് ഒട്ടും തോന്നിക്കുന്നില്ല.
മുറിയോട് ചേര്‍ന്ന യൂറോപ്യന്‍ ക്ലോസറ്റോടുകൂടിയ നല്ല ടോയലറ്റ്. കുളിക്കാന്‍ ഷവറും എല്ലാം ഉണ്ട്. കുറച്ച് നാളായി ആരും ഉപയോഗിക്കാത്തത് പോലെ തോന്നി.
“മുറി ഇഷ്ടമായോ മോനേ....”
ഇത് ധാരാളം. എനിക്കിഷ്ടമായി...
“ഭക്ഷണവും ചേര്‍ത്താണ് വാടക പറഞ്ഞിരുന്നത്. ഇവിടെ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തരും. ആഴ്ചയില്‍ മിക്ക ദിവസവും മീനുണ്ടാകും, പിന്നെ പച്ചക്കറിയും, ഞായറാഴ്ച ആട്ടിറച്ചി വാങ്ങും. അങ്ങിനെയൊക്കെയാ കാര്യങ്ങള്‍....”
++
എനിക്കെല്ലാം നന്നേ ബോധിച്ചു. വാടക മുന്‍ കൂറ് എത്രയാണ് തരേണ്ടത് ?
“അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല. മാസാമാസം ഒന്നാം തീയതി മുടങ്ങാതെ എന്റെ കയ്യില്‍ തരണം...”
അപ്പോ അഡ്വാന്‍സ് ആയി ഒന്നും വേണ്ടേ..?
“ഒന്നും വേണമെന്നില്ല. മോനെന്നാ താമസം തുടങ്ങുന്നത്....?
ഞാനിപ്പോള്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് തരാം. ഇന്നോ നാളെയോ ആയി മാറാം താമസം..
ഉണ്ണി അഡ്വാന്‍സ് കൊടുത്ത് പുറത്തിറങ്ങി.. നടന്ന് നടന്ന് പത്മ ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡില്‍ കൂടി നടന്ന് ടിഡിഎം റോഡിലെത്തിയപ്പോളാ ഓര്‍മ്മ വന്നത് ആ വീട്ടിലാരൊക്കെയാ താമസിക്കുന്നത് എന്ന് ചോദിക്കാന്‍. ഇനി പുറകോട്ട് പോയി അതൊന്നും ചോദിക്കന്‍ പറ്റില്ല.
മനസ്സില്‍ പിടിക്കാത്ത വല്ലവരും ആണെങ്കില്‍ നാല് ദിവസം താമസിച്ച് സ്ഥലം വിടാമല്ലോ>
ശ്ശേ പൊട്ടത്തരമായി. ഒന്നും ചോദിക്കാതെ പോന്നത്...
++
ചെറിയ ഒരു മിനി നോവലിന് ഇവിടെ തിരി കൊളുത്തുന്നു. സൌകര്യം പോലെ തുടരാം.
Wednesday, November 4, 2009
PROBUS CLUB MEETING ON 4TH NOV 09

സാധാരണ എല്ലാ പ്രതിമാസ മീറ്റിങ്ങുകളിലും ഇത് പോലെ ഒരു ഗസ്റ്റ് സ്പീക്കറെ കൊണ്ട് വരാറുണ്ട്. കഴിഞ്ഞ മീറ്റിങ്ങില്‍ ഞങ്ങളുടെ തന്നെ മെംബറായ ഡോ ആന്‍ഡ്രൂസ് [ഒപ്താമോളജിസ്റ്റ്] സാധാരണ കാണാറുള്ള നേത്ര രോഗങ്ങളെപറ്റി സംസാരിച്ചു.
അടുത്ത മീറ്റിങ്ങിന് പ്രശസ്ത

ഞാന്‍ എന്റെ ബ്ലൊഗില്‍ ഈ പ്രസ്തുക ക്ലബ്ബിനെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. പ്രോബസ് മീന്‍സ് Professionals and Business men.
ഞാന്‍ വീണ്ടും ഞങ്ങളുടെ ക്ലബ്ബിനെ കുറിച്ചെഴുതാം. എല്ലാ മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഹോട്ടല്‍

പ്രസിഡണ്ട് ശ്രീ: സി ഏ റാഫേല്‍, സെക്രട്ടറി ജയപ്രകാശ് വെട്ടിയാട്ടില്‍ [ഞാന്‍ തന്നെ] എന്നിവരാണ് പ്രധാന ഓഫീസ് ബെയറേര്‍സ്.
Saturday, October 31, 2009
ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ [പാര്‍ട്ട് 2]
ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ …..
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
എന്റെ കസിന് ബ്രദറിന്റെ കാറ്ഡായിരുന്നു അത്. അതിന്റെ പുറത്തെഴുതിയിരുന്നു ഉടന്‍ വന്ന് കാണണമെന്ന്. അദ്ദേഹത്തിനെ വസതി ഹോട്ടലിന്നടുത്തായിരുന്നു. പക്ഷെ ഇന്നെലെ ആ കാറ്ഡ് ഞാന്‍ നോക്കാത്ത കാരണം എനിക്കവിടെ പോകാനായില്ല.
ഞാന്‍ കുറേ നാളായി അവിടെ പോകാറില്ല. പക്ഷെ ഈ വിദ്വാന് എങ്ങിനെ പബ്ബില്‍ വന്നെന്ന് എനിക്ക് മനസ്സിലായില്ല. കുടിക്കുമെങ്കിലും പബ്ബില്‍ പോയി കണ്ടിട്ടില്ല. ആള് എന്റെ അത്ര പൊക്കവും തടിയുമൊന്നുമ്മില്ലെങ്കിലും ഉരുക്കുമുഷ്ടിയാണ്. ഒരു ഇടി കൊണ്ടാല്‍ പിന്നെ പെട്ടെന്നും ആരും എണീച്ച് നടക്കില്ല.
ഏതായാലും ഇനി ഇന്ന് ഈ ഷെയ്പില്‍ പോണില്ല. എന്റെ പെണ്ണ് നാട്ടില്‍ പോയിട്ട് എത്തിയിട്ടില്ല. സിങ്കപ്പൂരും മലയേഷ്യയിലും ഒക്കെ കറങ്ങുന്നുണ്ടാകും ഓള്. ഒരു കണക്കിന്ന് അവളില്ലാത്തത് നന്നായി. ഇങ്ങ്നെ പാതിരാ വരെ പബ്ബിലും പിന്നെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാനും ഒന്നും പറ്റില്ല.
എന്നെ ഏട്ടന് കണ്ടാലും എന്തിനാ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞത് മനസ്സിലായില്ല എനിക്ക്. ഇനി ഞാന്‍ അവിടെ ഒരു സാന്‍സിബാരിയുമായി വഴക്കിട്ടതെങ്ങാനും ഏട്ടന് കണ്ടിട്ടുകാകുമോ?
അയ്യോ എനിക്കാലോചിക്കാനെ വയ്യ അതാണ് കാര്യമെങ്കില്‍. ഈ സാന്‍സിബാരികളുടെ വിചാരം അവര്‍ക്ക് മാത്രമേ ഇത്ര്ക്ക് പൊക്കവും ഉരുക്കുമുഷ്ടിയും മറ്റുമുള്ളൂവെന്ന്. ആറടിയില്‍ കുറഞ്ഞവര്‍ ആരുമില്ല. അതിന്നനുസരിച്ച് തടിയും. തടിയെന്ന് പറഞ്ഞാല്‍ എന്നെപ്പോലെയുള്ള് പൊണ്ണത്തടിയൊന്നുമല്ല. നല്ല ഉരുക്ക് തന്നെ. നമ്മുടെ നാട്ടിലെ സര്‍ദാര്‍ജിമാരെ പോലെ.
ഞാനവിടെ ചുമ്മാതിരുന്ന് ആര്‍ക്കും ശല്യമില്ലാതെ ഡാര്‍ട്ട് കളിക്കുകയായിരുന്നു. പെട്ടെന്ന് ഇവനൊര്‍ത്തന്‍ വന്ന് ബോര്‍ഡില്‍ നിന്ന് എന്റെ സ്കോറെല്ലാം മായ്ച് കളഞ്ഞ് അവന് അവിടെ കളിക്കണമെന്ന് പറഞ്ഞു. ഈ വര്‍ഗ്ഗക്കാരും ഇപ്പോള്‍ അവിടുത്തെ പൌരന്മാരാണ്. പണ്ട് നാടുകടത്തപ്പെട്ടവരായിരുന്നു. ഇപ്പോള്‍ തിരികെ വരാനുള്ള സൌമനസ്യം ഭരണാധികാരിക്കുണ്ടായ കാരണം അവരൊക്കെ ഉയര്‍ന്ന പദവികളില്‍ പണിയെടുക്കുന്നു. ഇവരുടെ ശരീരഘടന ആഫ്രിക്കന്‍സിനെപോലെ. സ്പ്രിങ്ങ് മുടിയും നല്ല ഉരുക്ക് പോലെയുള്ള ശരീരവും.
മിക്കവരും നല്ലവരാണ്. ഇവരുടെ അപ്പൂപ്പന്മാരുടെ കാലത്താണെന്ന് തോന്നുന്നു ഈ സമൂഹത്തിനെ നാട് കടത്തെപ്പെട്ടത്. അത് അവര്‍ക്ക് ഒരു തരത്തില്‍ നല്ലതായി. അവര്‍ക്ക് ആ നാട്ടില്‍ നിന്ന് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടി.
അവര്‍ തിരിച്ച് വന്നപ്പോള്‍ അറബിയും ഇംഗ്ലീഷും ഒരു പോലെ ഭംഗിയായി സംസാരിക്കുന്ന പൌരന്മാര് അവരായി. അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ ലഭിച്ചു. അവര്‍ക്കതില്‍ വലിയ തണ്ടായിരുന്നു. അവരില്‍ പലരും നല്ലവരാണ്. ചുമ്മാ പണിയെടുക്കാതെ നമ്മുടെ നാട്ടിലെ ചിലരെപ്പോലെ നടക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരുത്തനാണെന്ന് തോന്നുന്നു എന്നൊട് തല്ല് കൂടാന്‍ വന്നത്.
സ്കോറ് ബോറ്ഡ് റെക്കോട് മായ്ച് കളഞ്ഞാല്‍ ശിക്ഷിക്കപ്പെടും. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. അവനെ നേരിടാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അവന്റെ ബീര്‍ മഗ്ഗില്‍ എന്റെ സിഗരറ്റ് കുറ്റി നിക്ഷേപിച്ചു. അപ്പോള്‍ അവന് ആ ബീയര്‍ മഗ്ഗ് എന്റെ തലയില്‍ കമിഴ്ത്താന്‍ വന്നു. ഞാന്‍ സൂത്രത്തില്‍ പബ്ബില്‍ മദ്യപിച്ച് കൊണ്ടിരുന്ന ഒരു സിറിയക്കാരി പെണ്ണിന്റെ മുന്നിലൂടെ ചാടി.
സിഗരറ്റ്കുറ്റിയും ചാരം നിറഞ്ഞ ബീയറും ആ സിറിയക്കാരിയുടെ തലയിലായി. അവളുടെ തലയും ജാക്കറ്റുമെല്ലാം ബീയര്‍ കൊണ്ട് കുതിര്‍ന്നു. തത്സമയം അവളുടെ ബോയ് ഫ്രണ്ട് ഇവനുമായി അങ്കത്തിന്നൊരുങ്ങി.
അപ്പോളെക്കും ഹോട്ടലില്‍ നിന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് സന്ദേശം പോയി. സാധാരണ എന്ത് കുറ്റത്തിന്നും പോലീസ് ഇടപെട്ടാല്‍ വിദേശീയര്‍ക്ക് നീതി പെട്ടെന്ന് കിട്ടാറില്ല. നമ്മള് നിരപരാധിയാണെങ്കിലും സംഗതികള്‍ അങ്ങിനെയാണവിടെ. കൂടുതലും നമുക്ക് ഭാഷാസ്വാധീനം ഇല്ലല്ലോ. ഇത്തരം അവസ്ഥകളില്‍ അറബി അറിഞ്ഞില്ലെങ്കില്‍ പെട്ടെന്ന് തടിയൂരാന്‍ പറ്റില്ല.
പോലീസ് ഉടനെത്തി. കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെട്ടു. ഞാന്‍ അവരുടെ മുന്നില്‍ പ്രതിയായിരുന്നില്ല. എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നയാള്‍ വേറെ ഒരു കുരുക്കില്‍ പെടുകയാണ് ഉണ്ടായത്. അതായിരുന്നു സന്‍സിബാരിയെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന ദുഖസത്യം.
ഷൊര്‍ത്ത വന്നപ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ അവിടെ ഇരുന്ന് ഫോസ്റ്റര്‍ അടിച്ചും കൊണ്ടിരുന്നു.
[തുടരും]
Friday, October 30, 2009
ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍
2000 ആദ്യത്തില്‍ എനിക്ക് മസ്കത്തിലേക്ക് തിരിച്ച് പോകേണ്ടി വന്നു. ഞാന്‍ ഗള്‍ഫ് ഉപേക്ഷിച്ചത് 1993 ല്‍ ആയിരുന്നു. കുട്ടികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം കണക്കിലെടുത്ത് എനിക്ക് വളണ്ടറി റിട്ടയര്‍മെന്റ് ചെയ്യേണ്ടി വന്നു. ഞാന്‍ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് കുറേ കൂടി ലക്ഷങ്ങള്‍ ഉണ്ടാക്കാമായിരുന്നു.
പക്ഷെ ഞാന്‍ അതിന് തുനിഞ്ഞില്ല 25 കൊല്ലത്തെ വിദേശവാസം അവസാനിപ്പിച്ച് 1993 ല്‍ നാട്ടില്‍ താമസം സ്ഥിരമാക്കി. കുട്ടികളെയെല്ലാം പ്രൊഫഷണല്‍ കോളേജില്‍ ചേര്‍ത്തു. മസ്കത്തിലെ അവരുടെ അക്കാടമിക് വിദ്യാഭ്യാസം പ്രശംസനീയമായിരുന്നു. അവര്‍ ഇവിടെ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ എന്‍ഡ്രന്‍സ് ടെസ്റ്റ് ഉയര്‍ന്ന റാങ്കോടെ പാസായി കേരള ഗവണ്മേണ്ടിന്റെ കോളേജിലും, സെന്‍ഡ്രല്‍ ഗവണ്മേണ്ടിന്റെ MBA കോളേജിലുമായി പഠിച്ചുയര്‍ന്നു.ഇപ്പോള്‍ രണ്ടാളും വലിയ ഉദ്യോഗത്തിലിരിക്കുന്നു. വിവാഹവും കഴിഞ്ഞു.
2000 മാണ്ട് കാലത്ത് എനിക്ക് തിരിച്ച് വിദേശവാസം വിധിച്ചിട്ടുണ്ടായിരിക്കാം. അതായിരുന്നിരിക്കാം എന്റെ തലവിധി. ഞാന്‍ ഒരിക്കലും വിദേശത്തേക്ക് തിരിച്ച് പോകില്ലാ എന്നായിരുന്നു എന്റെ വിശ്വാസം.
വെറും രണ്ടാഴ്ചത്തെ ഒരു പ്രോജക്റ്റിന് വേണ്ടിയായിരുന്നു ഞാന്‍ ആദ്യം പോയത്. പക്ഷെ 3 മാസം നില്‍ക്കേണ്ടി വന്നു. പിന്നെ ദുബായിലും ജര്‍മ്മനിയിലുമായി വേറെ ഒരു മൂന്ന് മാസവും. അങ്ങിനെ വിദേശവാസം നീണ്ടു നീണ്ടു പോയി.
എനിക്ക് തിരിച്ച് പോകണമെന്ന് എന്റെ അര്ബാബിനെ ഞാന്‍ ബോധിപ്പിച്ചു. അദ്ദേഹം എന്റെ കുടുംബത്തെയും മസ്കത്തിലെത്തിക്കാമെന്ന ഉറപ്പിന്മേല് ഞാന്‍ അവിടെ തന്നെ കഴിഞ്ഞുകൂടി.
എന്റെ ബീനാമ്മയില്ല്ലാതെ എനിക്കൊരിടത്തും സുഖജീവിതം ഉണ്ടാവില്ല. അതവള്‍ക്കും എനിക്കും അറിയാം. എന്നിരുന്നാലും ചില സാങ്കേതിക തടസ്സങ്ങളാല്‍ അവള്‍ക്ക് എന്റെ അടുത്ത് ഉടന്‍ വരാനായില്ല.അവള്‍ക്ക് സിങ്കപ്പൂരില്‍ അങ്കിളിന്റെ കൂടെ കുറച്ച് മാസം പോയി നില്‍ക്കണമെന്നും അതിനാല്‍ ഉടന്‍ മസ്ക്കത്തിലേക്കില്ലാ എന്നും പറഞ്ഞപ്പോള്‍ എനിക്കാകെ വിഷമമായി.
സസ്യബുക്കുകള്‍ക്ക് ഫേമിലി ഇല്ലെങ്കില്‍ ഗള്‍ഫിലെ ബേച്ചലര്‍ ലൈഫ് കഷ്ടമാണ്. ഞാന്‍ ഒരു വിധം നന്നായി നോണ്‍ ഭക്ഷണം കുക്ക് ചെയ്യുമെങ്കിലും എന്നും അതായാല്‍ എനിക്ക് ബുദ്ധിമുട്ടാണ്. ബീനാമ്മക്ക് ഉടന്‍ വരാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ എന്റെ പ്രയാസം എന്റെ അര്ബാബിനെ അറിയിച്ചു. അദ്ദേഹം എനിക്കൊരു കുക്കിനെ ഏര്‍പ്പാടാക്കി തന്നു.
പക്ഷെ ആ കുക്കിന്റെ സ്റ്റൈല്‍ ഓഫ് കുക്കിങ്ങ് കുന്നംകുളത്ത് കാരനായ എനിക്ക് പിടിച്ചില്ല.തിരുവിതാംകൂറുകാരനും മദിരാശിയില്‍ സ്ഥിര താമസക്കാരനുമായിരുന്ന അയാള്‍ക്ക് എനിക്ക് രുചിക്കുന്ന ഭക്ഷണം ഉണ്ടാക്കാനായില്ല.
അങ്ങിനെ പല പല കുക്കുകളെ മാറി മാറി പ്രതിഷ്ടിച്ചിട്ടും എന്റെ പ്രശനത്തിന് പരിഹാരമുണ്ടായില്ല. ഞാന്‍ തിരിച്ച് പോകാനുള്ള ഏര്‍പ്പാടുകളൊക്കെ നോക്കി.
അര്ബാബിനെ നിരാശനാക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നില്ല. എനിക്ക് അറബിക് ഫുഡ് ഇഷ്ടമായിരുന്നു. എന്റെ ഫുഡ് അലവന്‍സ് 150% വര്‍ദ്ധിപ്പിച്ചു എന്റെ എമ്പ്ലോയര്‍. എന്നോട് എവിടെ നിന്ന് വേണമെങ്കിലും ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം എന്റെ സയ്യാരയുടെ വീല്‍ പഞ്ചറായി ഞാന്‍ ഗാല റൌണ്ട് എബൌട്ടില്‍ അങ്ങനെ നില്പായി. ഹൈവേയിലിരുന്ന് ടയര്‍ മാറ്റാന്‍ എളുപ്പമുള്ള കാര്യമല്ല. ഞാന്‍ കാറ് അല്പം കൂടി സൈഡിലേക്ക് പാറ്ക്ക് ചെയ്തിട്ട് റൂവി പോലീസില്‍ വിവരം അറിയിച്ചു. ഈ കാറ് നാളെ വരെ റോഡരികില്‍ ഉപേക്ഷിക്കുകയാണ് എന്ന്. എനിക്ക് അവറ് അനുമതി നല്കി.
അല്പസമയത്തിനുള്ളില് ഹൈവേ പെട്രോള്‍ എത്തി കാറിന് സൈഡിലും പുറകിലും റിഫ്ലക്ടര്‍ കോഷന്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നെ റൂവിയിലെവിടേയെങ്കിലും വിടാമെന്ന് പോലീസുകാര്‍ പറഞ്ഞു.
അതിന്നിടയില്‍ അവര്‍ എന്റെ കാറിന്റെ രേഖകളും, എന്റെ ലൈസന്‍സും മറ്റും പരിശോധിച്ച് ബോദ്ധ്യപ്പെട്ടു. ലേബര്‍ കാര്‍ഡ് നോക്കിയപ്പോളാണ് അവര്‍ക്ക് മനസ്സിലായത് എന്റെ മുതലാളിയെപറ്റി. ഉയര്‍ന്ന മിനിസ്ട്രീരിയല്‍ റാങ്കിലുള്ളതും റോയല്‍ പദവി അലങ്കരിക്കുന്നതും ആയ ആളാണ് എന്റെ മുതലാളിയെന്ന് അവര്‍ക്ക് മനസ്സിലായി.
അത് മനസ്സിലായപ്പോള്‍ എന്നെ എവിടെ വേണമെങ്കിലും വിട്ടുതരാമെന്നായി. അല്ലെങ്കിലും മസ്കത്ത് പോലീസുകാര്‍ വളരെ സ്ട്രിക്റ്റ് ആണെങ്കിലും വളരെ ഡീസന്റ് ആണവര് പെരുമാറാന്‍. കണ്ടയുടന്‍ ഷെയ്ക് ഹാന്‍ഡ് ചെയ്യും. കുശലങ്ങള്‍ ചോദിച്ചേ വിഷയത്തിലേക്ക് കടക്കുകയുള്ളൂ. പോലീസ് സ്റ്റേഷനിലും മറിച്ചല്ല. വളരെ നല്ല പെരുമാറ്റവും ഇരിക്കാനുള്ള സ്ഥലവും തരും. ഒരിക്കലും പോലീസുകാരെ അവിടെ തെറ്റ് ചെയ്യാത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഭയമില്ല.
എനിക്ക് എവിടേക്കാ പോകേണ്ടതെന്ന് തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. വളരെ വിലപിടിപ്പുള്ള മെറ്സീഡസ് സ്പോര്‍ട്ട്സ് മോഡല്‍ വാഹനമായിരുന്നു എനിക്ക് നല്‍കിയിരുന്നത്. അത് റോടില്‍ ഇട്ട് പോരേണ്ടി വന്ന വിഷമമായിരുന്നു.
വാഹനം ടോ ചെയ്ത് എന്റെ പാര്‍പ്പിട സമുച്ചയത്തില്‍ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അതിന് വഴിയുണ്ടാക്കാമെന്ന് പറഞ്ഞു. 120 കിലോമീറ്ററില്‍ ഓടിയിരുന്ന വണ്ടിയുടെ ടയര്‍ പഞ്ചറായാല്‍ മറ്റു ക്ഷതങ്ങളും വാഹനത്തിന്നുണ്ടാകും. പിന്നെ സ്റ്റെപ്പിനി വീല്‍ കണ്ടീഷനായിരുന്നില്ല. പോരാത്തതിന് എല്ലാം ട്യൂബ് ലെസ്സ് ടയറുകളും.
പോലീസുകാര്‍ വയര്‍ലസ്സില്‍ മെസ്സേജ് കൊടുത്തു. നിമിഷങ്ങള്‍ക്കകം പോലീസിന്റെ ബ്രെയ്ക്ക് ഡൌണ്‍ വാഹനമെത്തി. എന്റെ വാഹനം എന്റെ വീട്ടിലെത്തിക്കുന്നതിന് പകരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാഡി അടായ് റൌണ്ട് എബൌട്ടിലുള്ള ടയര്‍ ഷോപ്പിലെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ടായി. ഞാന്‍ ആ ഷോപ്പ് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലേക്ക് സന്ദേശമയച്ചു.
പോലീസുകാര്‍ എന്റെ ആവശ്യമനുസരിച്ച് എന്നെ അടുത്തുള്ള അല്‍ ക്വയറ് ഹോളീഡേ ഇന്നിലെത്തിച്ചു. റോഡില്‍ ഒരു മണിക്കൂറിലധികം നില്‍ക്കേണ്ടി വന്ന ഞാന്‍ വിയര്‍ത്ത് കുളിച്ചിരുന്നു.
ഹോട്ടലിലെത്തിയ ഞാന്‍ ഉടനെ പബ്ബിലേക്ക് നീങ്ങി. ഒരു പൈന്‍ഡ് ഫോസ്റ്റര്‍ ഡ്രാഫ്റ്റ് ബീയര്‍ ഒറ്റ വലിക്ക് കുടിച്ചു ക്ഷീണം തീര്‍ത്തു. കൌണ്ടറില്‍ ഇരിപ്പടം കിട്ടിയതിനാല്‍ അവിടെയുള്ള സ്നാക്ക് ബാറില്‍ നിന്ന് ഒലിവും നട്ട്സും ഒക്കെ തിന്നാന്‍ തുടങ്ങി. നാല് പാടും കണ്ണോടിച്ചപ്പോള്‍ .. അല്പസമയത്തിന് ശേഷം അരങ്ങേറാന്‍ പോകുന്ന ബെല്ലി ഡാന്‍സിന്റെ ബോര്‍ഡ് കണ്ടു.
എനിക്ക് സന്തോഷമായി. എത്ര വിലകൊടുത്തും എവിടെയായാലും ഞാന്‍ ബെല്ലി ഡാന്‍സ് കാണാറുണ്ട്. ഒരു മണിക്കൂറിന്നുള്ളില്‍ ഡാന്‍സ് ഫ്ലോര്‍ തെളിഞ്ഞു. ഞാന്‍ എന്റെ ഇരിപ്പടം ഡാന്‍സ് ഫ്ലോറിന്നടുത്തേക്കാക്കി. പണ്ടെനിക്ക് ഡാന്‍സ് ഫ്ലോറില്‍ ബെല്ലി ഡാന്‍സറോടൊപ്പം നൃത്തം ചെയ്യാന്‍ മോഹമുദിച്ച് ഫ്ലോറില്‍ വെച്ച് തല്ല് കിട്ടിയത് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. മദ്യത്തിന്റെ ലഹരിയിലായതിനാല്‍ ഞാന്‍ അന്ന് ശിക്ഷിക്കപ്പെട്ടില്ല.
ബെല്ലി ഡാന്‍സിന്റെ പ്രധാന ആകര്‍ഷണം ഡാന്‍സറും പിന്നെ അതിനുള്ള ഡ്രംസ് ബീറ്റുമാണ്. ആ ബീറ്റുകേട്ടാല്‍ എനിക്കുടന്‍ നൃത്തം ചെയ്യാന്‍ തോന്നും.ഞാന്‍ ആദ്യമായി ബെല്ലി ഡാന്‍സ് കണ്ടിട്ടുള്ളത് കെയ് റോവില്‍ നിന്നാണ്. പിന്നെ എന്റെ പ്രവര്‍ത്തന മണ്ടലമായ ബെയ് റൂട്ടിലും, ചിലപ്പോള്‍ ജര്‍മ്മനിയിലെ വീസ് ബാഡനിലും ഒക്കെ യായി പലതവണ ഞാന്‍ ബെല്ലി ഡാന്‍സ് കണ്ട് കൊണ്ടിരുന്നു.
ബെല്ലി ഡാന്‍സ് കാണാത്തവരുണ്ടെങ്കില്‍ ഞാന്‍ ഇപ്പോളൊ പിന്നീടോ ഒരു ലിങ്ക് ഇവിടെ തരാം.
http://www.youtube.com/watch?v=YamDoDK71Ds
ഞാന്‍ അങ്ങിനെ ഫോസ്റ്റര്‍ ബീയറടിച്ച് ബെല്ലി ഡാന്‍സും കണ്ട് വീലായി ഇരിക്കുന്നതിന്നിടയില്‍ ഒരു ബലമുള്ള ഹസ്തം എന്റെ തോളി പതിച്ചു.
മദ്യാസക്തിയില്‍ ഞാന്‍ എന്തെങ്കിലും ഗുലുമാല് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടോ എന്ന സംശയത്താല്‍ ഞാന്‍ പുറകോട്ട് നോക്കിയില്ല. ഡാന്‍സറുടെ ചുവടുക്കള്‍ക്കനുസരിച്ച് ഞാന്‍ തലയാട്ടി ബീറ് മൊത്തിക്കുടിച്ചങ്ങിനെ ഇരുന്നു. അപ്പോള്‍ വന്നയാള്‍ എന്റെ പോക്കറ്റില്‍ ഒരു കാര്‍ഡ് നിക്ഷേപിച്ച് പോയി.
എന്തെങ്കിലും പ്രശ്നമുണ്ടാക്കിയിട്ട് പോലീസുകാര്‍ ചിലപ്പോല്‍ ഒരു ടിക്കറ്റ് തരാറുണ്ട് അങ്ങിനെ. അതിനാല്‍ ഞാന്‍ എന്റെ വീട്ടിലെത്തിയിട്ടും എന്താ ആ കാര്‍ഡിലെഴുതിയിരുന്നതെന്ന് വായിച്ചില്ല.
പിറ്റേ ദിവസം കാലത്ത് 8 മണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ ഉണര്‍ന്നത് തന്നെ 10 മണിക്ക്. കാറ് പഞ്ചറായതും പെട്രോള്‍ പമ്പില്‍ പോലീസ് ടോ ചെയ്ത് കൊണ്ട് പോയതുമൊന്നും എനിക്കോര്‍മ്മയുണ്ടായിരുന്നില്ല.
ഞാന്‍ ഉടനെ ആ ഭാഗത്ത് താമസിക്കും സ്ട്രാഫര്‍ സ്റ്റീല്‍ കെയ്സിലെ എന്റെ ഒരു ഫ്രഞ്ച് സഹപ്രവര്‍ത്തകനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. അയാള്‍ ആ കാര്യങ്ങളെല്ലാം ഹാന്‍ഡല്‍ ചെയ്തു.
കുളിക്കാന്‍ പോകുന്നതിന്നിടയില്‍ ഞാന്‍ അപരിചതന് എന്റെ പോക്കറ്റില്‍ നിക്ഷേപിച്ച കാര്‍ഡ് എടുത്ത് നോക്കി വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.
[തുടരും]
Sunday, September 27, 2009
മരുമകള്‍ സേതുലക്ഷ്മിയേയും കൊണ്ട്
ചെറിയ പ്രായത്തില്‍ അവന് അമ്പലത്തില്‍ പോകാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. മകനും മകളും ജനിച്ച് വളര്‍ന്നത് വിദേശത്തായിരുന്നു. അവിടെ ആ കാലത്ത് ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നതിനാല്‍ , അമ്പലം എന്നൊരു സങ്കല്പം അവന് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരു കൃഷ്ണ വിഗ്രഹം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ. മകനും മകളും കൃഷ്ണെനെ കാണുന്നത് വിഷു ഒന്നാം തീയതിയാണ്. കൊല്ലത്തില്‍ ഒരിക്കല്‍ ബീനാമ്മ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കിയത് കാണിച്ച് കൊടുക്കും.
ഈശ്വരനോടുള്ള അടുപ്പം അത്രയേ മകന് ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മസ്കത്തിലെ ശിവ ക്ഷേത്രത്തില്‍ ഞങ്ങള്‍ പോകാറുണ്ട്. പക്ഷെ കൂടെ കൂടെ ഞങ്ങള്‍ക്ക് അവിടെ പോകാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന മത്രായില്‍ നിന്ന് 5 കിലോമീറ്ററുള്ള മസ്ക്കത്തിലെത്താന്‍ ചിലപ്പോല്‍ ഒരു മണിക്കൂറിലേറെ എടുക്കുമായിരുന്നു. പിന്നെ ഈ അമ്പലത്തിലെ ആരാധന ചിട്ടകള്‍ ഗുജറാത്തി സ്റ്റൈലില്‍ ആയിരുന്നു.
നമ്മുടെ നാട്ടിലെ പോലെ തോര്‍ത്ത് മുണ്ട് ഉടുത്ത് പൂണൂലിട്ട പൂജാരിമാരെ അവിടെ കാണാന്‍ പറ്റില്ല. അതിനാല്‍ ചിലപ്പോള്‍ നമുക്ക് ഒരു തൃപ്തി തോന്നാറില്ല. എന്നാലും ചിലപ്പോള്‍ അവിടെ പോകാറുണ്ട്. പക്ഷെ ഈശ്വരവിശ്വാസം മകനില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ആയില്ല എന്നൊരു ദു:ഖസത്യം മാത്രം.
മകന് വരാന്‍ പോകുന്ന പെണ്‍കുട്ടിക്ക് ഈശ്വര വിശ്വാസമുള്ളവളായിരിക്കണമെന്ന് മാത്രമേ ഞാന്‍ എന്റെ അച്ചന് തേവരോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ഈശ്വര കടാക്ഷം എന്നേ പറയേണ്ടൂ. നല്ല ഈശ്വര വിശ്വാസം ഉള്ള പൊന്നിന് കുടം പോലൊരു മരുമകളെത്തന്നെയാണ് എനിക്ക് എന്റെ തേവര് കണ്ടെത്തിയത്.
പക്ഷെ മകനില്‍ ഒട്ടും ഈശ്വരവിശ്വാസം ഇല്ലാത്തതിനാല്‍ അവന്റെ പ്രതീക്ഷക്ക് വിപരീതമായുള്ള ഗുണങ്ങളാണ് എന്റെ മരുമകള്‍ക്കുണ്ടായത്. മകന് പെണ്ണന്വേഷിക്കുമ്പോള്‍ അമ്മയോട് പറഞ്ഞ കണ്ടീഷന്‍സ് അല്പം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എനിക്ക് ഐടി ജോലിക്കുന്ന പോകുന്നവരും തടിച്ച പ്രകൃതമുള്ളവരുമായ പെണ്‍കുട്ടികള്‍ വേണ്ടാ എന്ന്. അങ്ങിനെ ആദ്യകാലത്ത കുറച്ചധികം നല്ല ബന്ധങ്ങള്‍ കൈയില്‍ നിന്ന് പോയി.
ഇന്നെത്തെ കാലത്ത് നമ്മള് ഈശ്വരനെ പോലെ ആരാധിക്കേണ്ടവരാണ് ഐടി പ്രൊഫഷണനായി എടുത്തിട്ടുള്ളവരെ. ഈ നൂതന ലോകം മോഡേണ്‍ ടെക്നോളജിയിലൂടെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലൂടെ. സോഫ്റ്റ്വേര്‍ മേനേജ്മെന്റിലൂടെ കെട്ടിപ്പടുക്കുന്നവരാണ് ഐടി മക്കള്‍. അവരെ വേണ്ടായെന്നോ? അതും ന്യൂ ജനറേഷന് മള്‍ട്ടി നേഷണല്‍ ബാങ്കിന്റെ മേനേജരായ എന്റെ മകന്. ലജ്ജാവഹമായാണ് എനിക്ക് തോന്നിയത്.
രണ്ട് കൊല്ലം നടന്ന് പെണ്ണന്വേഷിച്ച അന്വേഷിച്ച് ഞാനും, എന്റെ സഹധര്‍മ്മിണിയും, ബന്ധുക്കളെല്ലാവരും തോറ്റു. അവസാനം ഒരു ശിക്ഷയെന്ന പോലെ അവനൊരുത്തിയെ ഇഷ്ടപ്പെട്ടു. കമ്പ്യൂട്ടര്‍ ബിരുദധാരിയും, തടിച്ചതുമായ ഒരു സുന്ദരിക്കുട്ടിയെ. എനിക്ക് ചിരി വന്നു. പക്ഷെ ഞാനവനെ പരിഹസിച്ചില്ല. പക്ഷെ അവന് പണ്ട് കൂട്ടുനിന്ന അവന്റെ തള്ളയെ ഞാന്‍ ചീത്ത വിളിച്ചു.
പണ്ടേ കുറച്ച് റിലാക്സ്ഡ് ആയിരുന്നെങ്കില്‍ എനിക്ക് ഓമനിക്കാന്‍ രണ്ട് പേരക്കുട്ടികളെ കിട്ട്യേനെ! വെറുതെ രണ്ട് കൊല്ലം വൃഥാവിലായി എന്ന് പറഞ്ഞാല്‍ പോരെ.
മരുമകളോട് ഞാന്‍ കുറച്ച് ദിവസം പറഞ്ഞിരുന്നു. രണ്ട് പേരും കൂടി അച്ചന് തെവരെ കാണാന്‍ പോകണമെന്ന്. അവന്റെ തള്ളയോടും പറഞ്ഞിരുന്നു. അവള് മക്കളെ കോണ്ട് പോയതും ഇല്ല, അവര്‍ സ്വയം പോകുകയും ചെയ്തില്ല.
എന്റെ പ്രിയ പത്നി ബീനാമ്മ അച്ചന് തേവരെ കാണാന്‍ പോകാറില്ല. പകരം വെളിയന്നൂര്‍ കാവില്‍ പോയി ദേവിയെ കാണും. എന്നോട് പറയും നമ്മുടെ തട്ടകത്തിലെ ക്ഷേത്രം വെളിയന്നൂര്‍ കാവാണ്.
അങ്ങിനെ അവള് വെളിയന്നൂര്‍ക്കാവിലെ ദേവിയേയും, ഞാന്‍ കൂറ്ക്കഞ്ചേരിയിലെ അച്ചന് തേവരേയും ആരാധിച്ച് പോന്നു. ഞാന്‍ പതിനാറ് കൊല്ലം മുന്‍പ് എന്റെ ജന്മനാടായ ചെറുവത്താനിയില് നിന്ന് ചേക്കേറിയതാണ് തൃശ്ശിവപേരൂരിലെ ഈ ഇടത്തേക്ക്. എന്നെ ഈ നാട്ടിലെ അറിയപ്പെട്ടവനാക്കിയത് അച്ചന് തേവരും സമീപപ്രദേശങ്ങളിലെ നാട്ടുകാരും ആണ്. അച്ചന് തേവര് അമ്പലത്തില്‍ പോകുന്ന ഏക വെളിയന്നൂര്‍ക്കരനാണ് ഞാനും.
എനിക്ക് എന്ത് പ്രശ്നം വന്നാലും, സാമ്പത്തികമോ, പൊതുവായതോ എന്നെ രക്ഷിക്കുന്നത് അച്ചന് തേവരും തേവരുടെ പ്രജകളും ആണ്. ആ നാട്ടുകാറ്ക്കെന്നെ അറിയാം. അങ്ങിനെ എന്നെ ആ നാട്ടുകാര്‍ അമ്പലം കമ്മറ്റിയില്‍ മൂന്ന് വര്‍ഷം മുന്‍പ് സെക്രട്ടറിയാക്കി. പിന്നീട് കഴിഞ്ഞ കൊല്ലം മുതല്‍ പ്രസിഡണ്ട് പദവി നല്കി ആദരിച്ചു.
ആ തേവരുടെ നടയിലാണ് ഞാന്‍ ഇന്നെലെ എന്റെ മരുമകളെ കൊണ്ട് പോയത്. സേതുലക്ഷ്മിക്ക് എന്റ് ബ്ലൊഗില്‍ കൂടി അച്ചന് തേവരെ അറിയാമായിരുന്നു. അവളെ ഞാന്‍ ഉപദേവതളായ പാര്‍വ്വതി, ഗോശാലകൃഷ്ണന്, അയ്യപ്പന്, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്, യോഗീശ്വരന്, രക്ഷസ്സ്, നാഗങ്ങള്‍ എന്നിവരേയും ആരാധിക്കാനുള്ള അവസരമൊരുക്കി.
എനിക്ക് സന്തോഷമായി എന്റെ തേവരേ.
"മോളെ ഇനി നമ്മുക്ക് നമ്മുടെ തട്ടകത്തിലെ ദേവീക്ഷേത്രത്തില്‍ പോകാം."
"അതെവിടെയാ അച്ചാ.....?
ഇവിടെ അടുത്ത് തന്നെ.
ഞാന്‍ മരുമകളെയും കൊണ്ട് വെളിയന്നൂര്‍ക്കാവിലെ ദേവീ നടയിലെത്തി. അവളെ അവിടെ തൊഴീപ്പിച്ചു. അവിടെ നിന്ന് മഞ്ഞ

"ഇനി നമുക്ക് ഈ നാടിന്റെ അധിപതിയായ വടക്കുന്നാഥനെ വണങ്ങാം. സമയമുണ്ടെങ്കില്‍ പാറമേക്കാവ് ദേവിയേയും ദര്‍ശിക്കാം."
അങ്ങിനെ ഞങ്ങള്‍ ശ്രീ വടക്കുന്നാഥന്റെ സന്നിഥിയിലെത്തി.
സേതുലക്ഷ്മിക്ക് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നത്രേ വടക്കുന്നാഥനെ ഒരിക്കലെങ്കിലും ദര്‍ശിക്കാന്‍. അവളുടെ ആഗ്രഹം പോലെ അവളെ തൃശ്ശൂര്‍ക്കാരന്റെ വധുവാക്കി ശ്രീ വടക്കുന്നാഥന്. അവള് ഭാഗ്യവതി തന്നെ.!!!
വടക്കുന്നാഥന് ക്ഷേത്രത്തില്‍ ആരാധനക്ക് ചില ചിട്ടകളുണ്ട്. പക്ഷെ അതെല്ലാം നോക്കി പലരും ചെയ്യുന്നില്ലാ എന്നാണ് ഞാന്‍ ധരിച്ച് വെച്ചിരിക്കുന്നത്. ഞാന്‍ മോളേയും കൊണ്ട് പോയ വഴികള്‍ ഇവിടെ വിവരിക്കാം.
ഞങ്ങള്‍ ക്ഷേത്രത്തിന്നുള്ളി പ്രവേശിച്ച് ഇലഞ്ഞിയുടെ അരികില്‍ നിന്ന് ശ്രീ വടക്കുന്നാഥനെ പുറത്ത് നിന്ന് വണങ്ങി. പിന്നീട് ഭഗവാന് കൃഷ്ണനെ തൊഴുതു. അതിന് ശേഷം മകളെ ജലധാരയുടെ മദ്ധ്യത്തിലുള്ള ശിവനെ ദര്‍ശിച്ചു. പിന്നീട് വൃഷഭനെ വണങ്ങി, അങ്ങോട്ട് പോകും വഴി ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കനകാംബരത്തിന്റെ ഒരു പൂവെടുത്ത് സേതുവിന് കൊടുത്തു. ഞാനും കനകാംബരവും തമ്മിലുള്ള അടുപ്പത്തിന്റെ കഥ വളരെ വലുതാണ്, അത് പിന്നീട് പറയാം.
അങ്ങിനെ നടന്ന് ഞങ്ങള്‍ പരശുരാമനെ വണങ്ങി, നേരെ നടന്ന് സിംഹോദരനെ വണങ്ങി, സിംഹോദരന്റെ മുന്നില്‍ കാണുന്ന ചുമരിലെ ത്രികോണ ദ്വാരത്തിലൂടെ വടക്കുന്നാഥന്റെ ശ്രീകോവിലിന്റെ താഴികക്കുടം ഞാന്‍ മകള്‍ക്ക് ദര്‍ശിക്കാന്‍ കാണിച്ച് കൊടുത്തു. അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ വേട്ടേക്കരന്റെ മുന്നിലെത്തി. വേട്ടേക്കരനെ തൊഴുത് വലം വെച്ച് ഞങ്ങള്‍ വ്യാസ ശിലയില്‍ " ഓം നമോ ഗണപതായെ നമ:" എന്ന് സേതുവിനെ കൊണ്ട് എഴുതിപ്പിച്ചു. ഞാനും എഴുതിയതിന് ശേഷം സ്വാമി അയ്യപ്പനെ തൊഴുതു.
സേതുവിനെ കൊണ്ട് അയ്യപ്പന് എള്ള് തിരി കത്തിപ്പിച്ചു. അതിന് ശേഷം നാഗങ്ങളെ വണങ്ങി, ശ്രീ ചക്രം കണ്ട് വണങ്ങിയിട്ട്, ശ്രീ ശങ്കരാചാര്യരെ തൊഴുത് വടക്കുന്നാഥനെ തൊഴാന്‍ അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചു. പ്രവേശന കവാടത്തിലുള്ള ഭഗവാന്റെ വാഹനമായ കാളയെ വണങ്ങി, വടക്കുന്നഥന്റെ തിരുനടയില്‍ എത്തി. വടക്കുന്നാഥനെ തൊഴുത ശേഷം, പാര്‍വ്വതിയെ വണങ്ങി, സ്വയം ഭൂവായ ഭഗവാനെ വന്ദിച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട്, ശങ്കരനാരായണനെ വണങ്ങിയതിന് ശേഷം ശ്രീരാമനെ തൊഴുത് അമ്പലത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങി.
സേതു എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് സന്തോഷമായി. ഞാനും ചിരിച്ചു. ഇനി എന്നെ വയസ്സാന്‍ കാലത്ത് ഇവള് ഇവിടെ കൊണ്ടോകുമല്ലോ എന്ന ആത്മഗദത്തോടെ ഞാന്‍ മകളുടെ കൈയും പിടിച്ച് ക്ഷേത്രത്തിന് വെളിയില്‍ കടന്നു.
ഇനി അവളെ പാറമേക്കവിലും തിരുവമ്പാടിയിലും തൊഴീപ്പിക്കണം. അപ്പോളേക്കും വന്നു ബീനാമ്മയുടെ ഫോണ്‍ വിളി.
"എന്താ മോളേ.. നീ എവിടെയാ........."
ബീനാമ്മ വിചാരിച്ചു ഞാന്‍ അവളെ അച്ചന് തേവരെ കാണിച്ച് ഇപ്പോ ഇങ്ങട്ട് ഓടിയെത്തുമെന്ന്.
"എനിക്കറിയാമായിരുന്നു എന്താ ബീനാമ്മ പറയാന്‍ പോകുന്നതെന്ന്. അതിനാല്‍ ഞാന്‍ ഫോണ്‍ സേതുവിന്റെ കൈയില്‍ കൊടുത്തു."
എന്റെ പെണ്ണൊരുത്തിയുടെ ഓരോ പ്രവര്‍ത്തിയേ. അമ്മായിയപ്പന്റെ കൂടെയല്ലേ കുട്ടി പോയിരിക്കുന്നത്. അതും ക്ഷേത്ര ദര്‍ശനത്തിന്. പ്രാതല്‍ കുറച്ച് വൈകി കഴിച്ചാലും മതിയല്ലോ.
"പെണ്‍കുട്ടി കാപ്പിയും പലഹാരവും കഴിക്കാതെ തളരുമല്ലോ എന്നായിരുന്നു അമ്മായിയമ്മയുടെ പേടി. എന്തൊരു സ്നേഹമാണെന്നോ മരുമകളെ???? "
ഈ സ്നേഹം എന്നുമുണ്ടായാല്‍ മതി എന്റെ തേവരേ. സീരിയലായ സീരിയലെല്ലാം കണ്ട്, ഇനി പ്രാക്ടിക്കലിന്നായി എന്റെ കുട്ടീടെ ദേഹത്ത് കേറാഞ്ഞാല്‍ മതി.
റീത്ത ചേച്ചി ആലപ്പാട്ടെക്ക് ഉച്ചഭക്ഷണത്തിന് മോനേയും, മരുമകളേയും, ബീനാമ്മയെയും വിളിച്ചിട്ടുണ്ട്. എന്നെ പ്രത്യേകമായി ക്ഷണിച്ചിട്ടൊന്നും ഇല്ല. ചേച്ചിയുടെ വീടല്ലേ. എന്തിനാ ക്ഷണം അല്ലേ. പോയി ഉള്ളത് ശാപ്പിടാം.
അവിടെ പോയാല്‍ റീനയുടെ കുട്ട്യോളെ കാണാലോ എന്നായിരുന്നു എന്റ് സന്തോഷം.
അപ്പോ ബീനാമ്മ പറയുകാണ് റീനയും കുട്ട്യോളും വരുന്നുണ്ടെന്ന് തോന്നുന്നില്ലാ എന്ന്.
അങ്ങിനെയാണെങ്കില്‍ എന്തിനാ ആലപ്പാട്ടെക്ക് പോകണ് . എനിക്കവിടെ ഇരുന്ന് ബോറഡിക്കില്ലേ?
ഞാന്‍ സേതുലക്ഷ്മിയേയും കൊണ്ട് തിരുവള്ളക്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോയി കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നത് കാണാന്‍ പോകാനായിരിക്കയായിരുന്നു.
അപ്പോളിതാ ബീനാമ്മയുടെ രോദനം. ആലപ്പാട്ടെക്ക് പോകുകയാ ഞങ്ങള്‍.
ഇനി ഞാന്‍ ആലപ്പാട്ടെക്ക് പോകുന്നില്ലാ എങ്കില്‍ എനിക്ക് ഉച്ചക്കുള്ള ശാപ്പാടുണ്ടാകില്ല.
അപ്പോള്‍ ഞാന്‍ ആലപ്പാട് പോയി വരാം.
ഇനിയും കുറേ എഴുതാനുണ്ട്. ആലപ്പാട് പോയി വന്നിട്ടെഴുതാം.
ബൈ 4 നൌ.
സീ യു ലേറ്റര്‍
[തുടരും താമസിയാതെ]
Wednesday, September 9, 2009
PROBUS ONAM 2009



probus club of trichur mid-town celebrated ONAM today at 7. 30 pm @ hotel pearl regency t

gandharva sangeetham junior first prize winner ms. maalavika anilkumar was also with us for the celebration.
maaveli was performed by club member mr paul joseph kattookkaren.
there was chorus by the women's wing. mrs jessy was the team leader.
more details about the club shall be furnished shortly. membership is restricted to old aged people. new members are welcome but they should be completed 55 years minimum. and should be professionls or business men. the owner of the blog is the secretary for 2009-10.
we meet once in a month at hotel pearl regency, trichur.
Tuesday, September 8, 2009
സൌരവ് എന്റെ അയല്ക്കാരന് - പുതിയ എഴുത്തുകാരന്

സൊരവ് എന്ന അനുഗ്രഹീത കലാകാരനെ ഇവിടെ പരിചയപ്പെടുത്തുന്നു. എഴുത്താണ് ഈ സുഹൃത്തിന്റെ ഹോബി.
കുറച്ച് നാള്‍ക്ക് മുന്‍പ് ഞാന്‍ സൌരവിന്റെ സഹപ്രവര്‍ത്തകനായ മിഥുനെ പരിചയപ്പെടുത്തിയിരുന്നു.
സൌരവിന്റെ യഥര്‍ത്ഥ നാമം സൌരുഷ്, 19 വയസ്സ്, തൃപ്രയാര്‍ സ്വദേശി, ഫയറ് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
ഇദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്റെ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞുവെങ്കിലും അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.
അദ്ദേഹത്തിന് ഒരു ബ്ലൊഗ് ഡിസൈന്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞു.
താമസിയാതെ സൌരവിന്റെ കഥകള്‍ നമുക്ക് വായിക്കാം.
ഒരു പ്രത്യേക സബ്ജക്റ്റ് ആണ് സൌരവ് എഴുത്തുകളിലൂടെ പറയാന്‍ പോകുന്നത്.
സൌരവിന് ആശംസകള്‍ നേരുന്നു.
വിനു എന്ന കലാകാരന് [നാടന്‍ പാട്ടുകള്‍]
കുറച്ച് നാള്‍ക്ക് മുന്‍പ് ഞാന്‍ വിനുവിന്റെ സഹപ്രവര്‍ത്തകനായ മിഥുനെ പരിചയപ്പെടുത്തിയിരുന്നു.
ഇവിടെ ഒരാള്‍ കൂടിയുണ്ട്. സൌരുഷ്. ഇദ്ദേഹത്തിന് എഴുത്തിലാണ് കമ്പം.
രണ്ടുപേരുടേയും ബ്രീഫ് ബയോ ഡാറ്റ താമസിയാതെ പ്രസിദ്ധപ്പെടുത്താം.
തല്ക്കാലം വിനുവിന്റെ ഒരു വിഡിയോ ക്ലിപ്പ് കാണുക. ഈവനിങ്ങ് ഷോട്ട് ആയതിനാല്‍ പിക്ചര്‍ ക്വാളിറ്റി കുറവാ. പിന്നെ പാടിയത് ശബ്ദം കുറവായതിനാല്‍ ഓഡിയോ ഔട്ട് പുട്ട് കുറവും.
ദയവായി volume കൂട്ടി വെക്കുക.
താമസിയാതെ കൂടുതല്‍ വിഡിയോ ക്ലിപ്പുകള്‍ വരുന്നതായിരിക്കും.
Monday, September 7, 2009
പുലിക്കളി
http://aaltharablogs.blogspot.com/2009/09/blog-post_7649.html
മഴ കാരണം കൂടുതല്‍ സ്റ്റില്‍സ് എടുക്കാന്‍ പറ്റിയില്ല. ആരെങ്കിലും നല്ല സ്റ്റിത്സ് ഫോട്ടോ എടുത്തിട്ടുണ്ടെങ്കില്‍ ദയവായി അയച്ച് തന്നാലും.
Sunday, September 6, 2009
എനിക്ക് IT പെണ്‍കുട്ടി വേണ്ടാ ഡാഡി
“ഡാഡി എന്താ ചെയ്യേണത് മോനേ...”
എനിക്ക് പിടിക്കുന്ന പെണ്ണുങ്ങളെയൊന്നും അമ്മക്ക് പിടിക്കുന്നില്ല.
“അമ്മയുടെ കാര്യം ഒന്നും പ്രശ്നമാക്കേണ്ട. പെണ്ണിന്റെ കൂടെ പൊറുക്കാന്‍ പോണത് നീയല്ലേ, നിനക്കിഷ്ടപ്പെട്ട പെണ്ണിനെ കെട്ടിക്കോ നീ”
അതിന് ഞാന്‍ മാത്രം ഇങ്ങിനെ പെണ്ണന്വേഷിച്ച് നടന്നാ പറ്റില്ല. ഡാഡിയും കൂടി സഹകരിക്കണം ഈ പെണ്ണിനെ കണ്ടെത്താന്‍.
“ശരി ഞാന്‍ ശ്രമിക്കാം”
അങ്ങിനെ ചുമ്മാ പറഞ്ഞ് ഒഴിയല്ലേ ഡാഡി. എനിക്ക് ഈ ബാങ്കിലെ ജോലിയും മറ്റും കഴിഞ്ഞ് ഇതിനൊക്കെ നടക്കാന്‍ നേരമില്ല ഡാഡി.
“അപ്പോ നിന്റെ ബാങ്കില്‍ നല്ല പിള്ളേരെയൊക്കെ കണ്ടല്ലോ ഞാന്‍, അതിലേതിനെയും കെട്ടിക്കോടാ മോനെ”
അതൊന്നും ശരിയാകില്ല ഡാഡി, അവരൊക്കെ വടക്കേ ഇന്ത്യക്കാരാ ഡാഡി. നമുക്ക് നമ്മുടെ നാട്ടില്‍ നിന്ന് മതി.
“വടക്കേ ഇന്ത്യക്കാരിക്കെന്തോടാ കുഴപ്പം. നമുക്ക് നല്ല ശുക്കാ ചപ്പാത്തിയും, പിന്നെ തന്തൂരി ചിക്കനും ഒക്കെ ഉണ്ടാക്കിപ്പിക്കാമല്ലോടാ..”
അതൊന്നും ശരിയാവില്ലാ ഡാഡി.
“ശരി ഞാന്‍ ഒന്ന് നോക്കട്ടെ. നിനക്ക് എന്തെങ്കിലും കണ്ടീഷന്‍സ് ഉണ്ടോടാ മോനേ..”
കണ്ടീഷന്‍സൊന്നും ഇല്ലാ. ഒരു കാര്യം മാത്രം
“അതെന്തോടാ മോനേ”
എനിക്ക് IT പെണ്‍കുട്ടിയേയും, തടിച്ച പ്രകൃതമുള്ളവരേയും വേണ്ട.
ഞാന്‍ പെണ്ണന്വേഷണം തുടങ്ങി. എവിടെയും എത്തിയില്ല. വഴിയില്‍ കാണുന്നതെല്ലാം ഇന്നാള് പറഞ്ഞ കുട്ടികളെ പോലെ തന്നെ.
അവനും നടന്ന് തോറ്റു. അവന് വയസ്സ് മുപ്പത്തി ഒന്ന് കഴിഞ്ഞു. എന്നെ പോലെ കഷണ്ടി കയറാന്‍ തുടങ്ങി.
അവന് വേണ്ടി വീട്ടിലെല്ലാവരും പെണ്ണന്വേഷിച്ച് തോറ്റു. എല്ലാവരും പിന് വാങ്ങി.
അവസാനം നിവൃത്തിയില്ലാതെ അവന് ഒരുത്തിയെ കണ്ടു.
അവളോ ഇന്നാള് പറഞ്ഞ പോലത്തെത് തന്നെ ITയും, പിന്നെ തടിച്ചിയും.
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
എനിക്ക് ചിരിക്കാന്‍ വയ്യേ
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
അത് വേണ്ടാ ഇത് വേണ്ടാ എന്നെല്ലാം പറഞ്ഞ് മൂന്ന് കൊല്ലം കളഞ്ഞു.
പണ്ടെ തന്നെ ഇത്തരം ഒന്നിനെ കെട്ടിയിരുന്നെങ്കില്‍ പിള്ളേര് രണ്ടെണ്ണം ഉണ്ടായേനേ ചെക്കന്.
തടിയൊന്നും അത്ര കൂടുതലില്ല എന്റെ മരോള്‍ക്ക്. ഞാനവളോടോതി.
“മോളെ, നിനക്ക് തടി അല്പം കൂടി ആകാം....”
മാസത്തില്‍ ഓരോ കിലോ കൂടിക്കോ, ഞാന്‍ ആയിരം രൂപ വീതം അലവന്‍സ് തരാം.
അങ്ങിനെ പത്ത് മാസം കൊണ്ട് പത്ത് കിലോ.
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
എനിക്ക് ചിരിക്കാന്‍ വയ്യേ
ഹാ ഹഹ ഹാ........... ഹ ഹഹ ഹാ.............
Friday, September 4, 2009
തൃശ്ശൂരിലെ തിരുവോണം
മരുമകള്‍ പറഞ്ഞു ഇക്കൊല്ലം നമുക്ക് ഓണം പേപ്പര്‍ പ്ലെയിറ്റില്‍ ഉണ്ണാം എന്ന്. വിഭവ സമൃദ്ധമായ സദ്യയും പാലട പ്രഥമനും കൂട്ടി ഞങ്ങളുണ്ടു. ഈ തിരുവോണത്തിന് രാക്കമ്മയും ഉണ്ടായിരുന്നു. അതിനാല്‍ ഒരു അടിപൊളി ഓണം തന്നെയായിരുന്നു.
പണ്ടോക്കെ ഓണത്തിന് ഊണ് കഴിഞ്ഞാല്‍ തറവാട്ടില്‍ പോയി ചേച്ചിയെ കാണാറുണ്ട്. പില്‍ക്കാലത്ത അനുജന് അങ്ങോട്ട് ഓണം ഉണ്ണാന്‍ വിളിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ തിരുവോണം ഞങ്ങളുടെ വീട്ടില്‍ തന്നെയാ ഉണ്ണാറ്.
പിന്നെ തേക്കിന് കാട് മൈതാനത്ത് പല പരിപാടികളും ഉണ്ടായിരുന്നു. വൈകിട്ടുള്ള നടത്തം അങ്ങോട്ടാക്കി. വാത ചികിത്സക്ക് ശേഷം രണ്ടാമത്തെ കാല് നടയാത്ര. അവിടെ കൈകൊട്ടിക്കളി കണ്ടു. പിന്നീട് ഗാനമേളയുണ്ടായിരുന്നു. അത് കുറച്ച് മാത്രം ആസ്വദിച്ച് തിരിച്ച് വീട്ടിലേക്ക് നടന്നു.
ഇനി കുമ്മാട്ടിക്കളി കാണണം. ഇന്ന് [04-09-09] കിഴക്കുമ്പാട്ടുകരയില്‍ കുമ്മാട്ടികളീറങ്ങുണ്ടെന്ന് കേട്ടു. പക്ഷെ കുമ്മാട്ടികളെ കണ്ടാസ്വദിക്കാന്‍ പറ്റിയില്ല. കൂട്ടന് മേനോനോട് കുറച്ച് ഫോട്ടോസ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. കിട്ടിയാല്‍ നാളെ ഇടാം.
കൈകൊട്ടിക്കളിയുടെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. തിരക്കുമൂലം സ്റ്റേജിന്റെ അടുത്തേക്ക് എത്തിയില്ല. സൂം ചെയ്തെടുത്തതിനാല്‍ ക്ലിയര്‍ അല്ല. എന്നാലും പാട്ട് കേള്‍ക്കാലോ.
നാളെ [04-09-09] പുലിക്കളിയാണ്. പുലിക്കളി കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കാലത്ത് തൊട്ട് എത്തും. പുലിക്കളി ദൃശ്യങ്ങള്‍ നാളെ പ്രസിദ്ധീകരിക്കാം.
അങ്ങിനെ നാളെത്തോട് കൂടി തൃശ്ശൂരിലെ ഓണത്തിന് തിരശ്ശീല വീഴും. അടുത്ത കൊല്ലത്തെ ഓണം ആയുസ്സുണ്ടെങ്കില്‍ കാണാമെന്ന പ്രതീക്ഷയില്‍ ഇരിക്കാം ഞാന്‍.
PLEASE NOTE THAT DUE TO TECHNICAL REASONS VIDEO CLIP COULD NOT UPLOAD. SOME INTERRUPTIONS.
Tuesday, September 1, 2009
ഇന്നത്തെ ചിന്താവിഷയം
എന്റെ താഴെ കാണുന്ന ലിങ്കില്‍ ഞാന്‍ ചില സംശയനിവാരണം ആരാഞ്ഞിരുന്നു. ഒരാള്‍ എനിക്ക് അതിനുള്ള മറുപടിയും തന്നിരുന്നു.
http://voiceoftrichur.blogspot.com/2009/07/blog-post_21.html
മറുപടി ഇതാണ്.
"ഞാന്‍ ഒരു ബ്ലോഗ് വായനക്കാരിയായ അക്ഷര സ്നേഹി. താങ്കളുടെ ബ്ലോഗില്‍ വാവുബലിയെ കുറിച്ചുള്ള ഒരു പോസ്റ്റ് കണ്ടു. കമന്റ് എഴുതിയവരാരും താങ്കളുടെ സംശയത്തിന് മറുപടി എഴുതി കണ്ടില്ല, അതുകൊണ്ടാണീ സാഹസം, തെറ്റാണെങ്കില്‍ ക്ഷമിക്കുക.
പിതൃക്കള്‍ ഒരു കൂട്ടം ദേവതകള്‍ ആണ്. ബ്രഹ്മപുത്രനായ മനു പ്രജാപതിയില് നിന്നും മരീചി മുതലായ സപ്തര്‍ഷികള്‍ ഉണ്ടായി. അവര്‍ പിതൃക്കളെ സൃഷ്ടിച്ചു. (മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്, പുലഹന്, വസിഷ്oന്, ക്രതു, എന്നിവരാണ് സപ്തര്‍ഷികള്‍). അത്രി വംശത്തില്‍ നിമി എന്ന ഒരു താപസന് ജനിച്ചു. (ചക്രവര്‍ത്തിയായിരുന്ന ദത്താത്രേയന്റെ പുത്രന്), അദ്ദേഹത്തിന് ശ്രീമാന്‍ എന്ന ഒരു പുത്രനുണ്ടായി, ഈ പുത്രന് ആയിരമാണ്ട് തപസ്സ് ചെയ്തശേഷം അകാലചരമമടഞ്ഞു. ദുഖിതനായ അച്ഛന് ജീവിതത്തില്‍ താത്പര്യം ഇല്ലാതായി. ഉറക്കം വരാതെ പലരാത്രികള്‍ തള്ളി വിട്ടു. അടുത്ത വാവിന് ദിവസം അദ്ദേഹം ഏഴു ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി ആഹാരം കൊടുത്തു. ഉപ്പ് കൂടാതെ വര്‍ക്കു ചാമ ചോറാണ് വിളമ്പിയത്. തെക്കോട്ട് തലയായി ദര്‍ഭ പുല്ലുകള്‍ നിരത്തുകയും മരിച്ചുപോയ കുട്ടിയുടെ നാമഗോത്രങ്ങള്‍ ചൊല്ലി പിതൃക്കള്‍ക്ക് പിണ്ഡം വയ്ക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ നിമിയ്ക്ക് തന്റെ ചെയ്തികളെ ഓര്‍ത്തു പശ്ചാത്താപമായി. മുന്‍ മാമുനികള് ചെയ്യാത്ത വിധത്തിലായിരുന്നു ഇവിടത്തെ തന്റെ അനുഷ്ടാനങ്ങള്‍ എന്നോര്‍ത്ത് വിഷമിച്ച അദ്ദേഹത്തിന്റെ മുന്നില്‍ അത്രി മഹര്‍ഷി പ്രത്യക്ഷനായി, ചെയ്ത പിതൃയജ്ഞം ബ്രഹ്മനിശ്ചിതമാണെന്നും മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതുക്കളില്‍ നിന്നു അനുഗ്രഹം ലഭിക്കുന്ന ഈ യജ്ഞമാണ് ശ്രാദ്ധം എന്നും പറഞ്ഞു. വിശ്വദേവന്‍മാരാണ് പിതൃക്കളുടെ രക്ഷകന്മാര്. അതിനാല്‍ ആദ്യം വിശ്വദേവന്മാരെയും പിന്നെ പിതൃക്കളെയും ഒടുവില്‍ വിഷ്ണുവിനെയും വരിച്ചിട്ട് ശ്രാദ്ധം ചെയ്യണമെന്നു പ്രമാണം. ശ്രാദ്ധം സ്നേഹത്തോടെ കൊടുത്താല്‍ പിതൃക്കള്‍ക്ക് അക്ഷയമായ സംതൃപ്തിയുണ്ടാകും."
ഇതാണ് ശരിയെങ്കില്‍ ഞാന്‍ അത് എന്റെ പ്രസ്തുത പോസ്റ്റില്‍ കൂടി പ്രസിദ്ധീകരിക്കാം. മറിച്ചാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക.
സ്നേഹത്തോടെ
ജെ പി
Monday, August 24, 2009
Thursday, July 30, 2009
മിഥുന് എന്റെ അയല്‍ വാസി

എന്റെ താമസസ്ഥലത്തെ, അതായത് എന്റെ വീട്ടിന്റെ തൊട്ട അടുത്തുള്ള കാലത്ത് 8 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കുന്ന IN & OUT സൂപ്പര്‍ മാര്‍ക്കറ്റിലെ [കൊക്കാലെ, തൃശ്ശിവപേരൂര്‍] സ്റ്റാഫ് ആണ് മിഥുന്.
ഈ സൂപ്പര്‍ മാര്‍ക്കറ്റ് വന്നതില്‍ പിന്നെ എന്റെ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്നാണ് വാങ്ങുക. തന്നെയുമല്ല പൂര്‍ണ്ണമായും ശീതീകരിച്ചതും ആണ് ഈ സ്ഥാപനം. ഭാരത് പെട്രൊളിയം പെട്രോള്‍ പമ്പില്‍ മാത്രമേ ഇത്തരം ശ്രേണികളുള്ളൂ. ഒരു വ്യത്യസ്ഥമായ അനുഭവമാണ് ഇത്തരം ഷോപ്പില്‍ നമുക്ക് കാണാനാകുക.
മറ്റൊരിടത്തും കിട്ടാത്തതും, മറ്റുള്ളവര്‍ ഷോപ്പ് അടക്കുമ്പോള്‍ തുറന്നിരിക്കുന്നതുമാണ് ഇവരുടെ പ്രത്യേകത. വിലയിലാണെങ്കില്‍ വളരെ ആദായകരവും. കൂടാതെ സീസണുകളില്‍ [ഓണം, വിഷു, ക്രിസ്തുമസ്സ്, ബക്രീദ്] വിവിധ തരം എക്കോണമി പാക്കേജുകളും ഇവര്‍ നല്കുന്നു. കൂടാതെ ഗോള്‍ഡ് കോയനുള്‍പ്പെടെയുള്ള വിവിധ ഗിഫ്റ്റുകളും.
രാത്രി 12 മണി വരെ ഫ്രീ ഡോര്‍ ഡെലിവെറി ഇവരുടെ ഒരു പ്രത്യേകതയാണ്. ഈ ഷോപ്പില്‍ പകല്‍ സമയം പെണ്‍കുട്ടികളും, രാത്രിയില്‍ ആണ് കുട്ടികളും ആണ് ഡ്യൂട്ടിയില്‍. വിദേശ നിര്‍മ്മിത വസ്തുക്കളായ സുഗന്ധ ദ്രവ്യങ്ങളും, മറ്റും ഇവിടെ വില്ക്കപ്പെടുന്നു.

ഈ സ്ഥാപനത്തില്‍ നിന്നും ഇന്ത്യയിലെവിടേക്കുമുള്ള ട്രെയിന്‍ ടിക്കറ്റുകളും, ഫ്ലൈറ്റ് ടിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കുവാനുള്ള സൌകര്യം കൂടിയുണ്ട്. തീവണ്ടിയാപ്പിസുകളിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാം.
അപ്പോള്‍ നമുക്ക് മിഥുനിനെ ഒന്ന് പരിചയപ്പെടാം. മിഥുന് പഠിപ്പെല്ലാം കഴിഞ്ഞ് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. BA Economics, 21 വയസ്സ്. വീട് ചേറ്റുപുഴയില്‍. വീട്ടില്‍ അഛനും, അമ്മയും ഉണ്ട്. മിഥുനിന് കവിതാ രചന ഹോബിയാണ്. അടുത്ത് തന്നെ മിഥുനിന്റെ ഒരു കവിത ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മിഥുനിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Sunday, June 28, 2009
Saturday, June 6, 2009
ദൈവമേ കാത്തു കൊള്‍ക >>>

സാരമില്ല.. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.
തല്ക്കാലം കൂട്ടുകാരിയും പാട്ടുകാരിയുമായ ഈശ്വരി വര്‍മ്മയെകൊണ്ട് ഗുരുവചനം പാടിച്ചുംകൊണ്ട് നമുക്ക് ഈ യാത്ര ഇവിടെ ആരംഭിക്കാം.
അതിന് മുന്‍പ് ശ്രീമതി ഈശ്വരി വര്‍മ്മയെ രണ്ട് വാക്കില്‍ പരിചയപ്പെടുത്താം.
ഈശ്വരി ഞങ്ങളുടെ ചാനലിലെ പാട്ടുകാരിയായിരുന്നു. ഞാന്‍ അവിടെ നിന്ന് വിരമിച്ചതോടെ എന്റെ സുഹൃത് വലയങ്ങളിലുള്ള പാട്ടുകാരികളും, അവതാരകരും മറ്റു മിഡിയാകളില്‍ ചേക്കേറി. പാവം ഈശ്വരിക്ക് അത്തരം സംരഭങ്ങളില്‍ ഇടം കിട്ടിയില്ല. അവര്‍ കച്ചേരി നടത്തിയും, കുട്ടികളെ പഠിപ്പിച്ചും കഴിയുന്നു.
നിലമ്പൂര്‍ കോവിലകത്തിലെ അംഗമാണ്..
ഞാനും ഈശ്വരിയും ചേര്‍ന്ന് കുറച്ച് ഡിവോഷണന്‍ മ്യൂസിക്ക് ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.
അതില്‍ വളരെ പ്രചാരം ഉള്ളതാണ്...
മലയാളത്തിലുള്ള ആദ്യത്തെ ഹനുമാനെ പ്രകീര്‍ത്തിക്കുന്ന “ഹനുമാന് ചാലീസ”
അത് പോലെ മറ്റൊരു പ്രസിദ്ധി നേടിയ ആല്‍ബമാണ്.... “അഷ്ടപദി”
സാധാരണ ക്ഷേത്രങ്ങളില്‍ പുരുഷന്മാരാണ് അഷ്ടപദി പാടാറ്. ഇവിടെ ഇടക്ക കൊട്ടുന്നത് പുരുഷനും, പാടുന്നത് ഈശ്വരിയുമാണ്.
ഞാന്‍ തൃശ്ശിവപേരൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്ന് പാടുന്ന മാതിരിയാണ് ചിത്രീകരിച്ചിരിക്കുന്നത്...
കോപ്പികള്‍ വേണമെങ്കില്‍ ഏര്‍പ്പാടാക്കാവുന്നതാണ്. ജിമെയിലില്‍ ബന്ധപ്പെടുക....
താഴെ കാണുന്ന ഗുരുവചനം കേള്‍ക്കൂ...........
[വിഡിയോ ക്ലിപ്പില്‍ ഷേക്ക് ഉള്ള കാരണം ഡിലീറ്റ് ചെയ്തു, അടുത്ത ദിവസം വീണ്ടും റെക്കോഡ് ചെയ്ത് ഇടാം]
Thursday, May 28, 2009
ശ്രീലക്ഷ്മിയും ജയലക്ഷ്മിയും >>
“അച്ചന് ഇവിടില്ലാ............”
‘ഇത് മോളാണോ.?
“അതേ.................”
“വലിയ കുട്ടിയാണോ...............?
അതേ അങ്കിള്‍.... എന്താ ഇത്ര സംശയം...............
“ഇത് ഇന്നാള് കല്യാണം കഴിഞ്ഞ വീട്ടിലെ അങ്കിളല്ലേ.....?
“അല്ലല്ലോ മോളേ..........”
“ഒരു മുസ്ലീം വീട്........”
“യേയ് അല്ലേ അല്ല....... ഇത് ജെപി ആണ്..............”
“അയ്യോ എനിക്ക് തെറ്റിപ്പോയി അങ്കിള്‍..............”
“അതേ അങ്കിളിന്റെ ശബ്ദം എന്ന് തോന്നിപ്പോയി............”
“മോളുടെ പേരെന്താ.............”
“ഞാന്‍ ശ്രീലക്ഷ്മി........”
“പഠിപ്പ് കഴിഞ്ഞോ..?
“ഇല്ല അങ്കിള്‍..... പ്ലസ് ടു കഴിഞ്ഞ് നില്ക്കുകയാ.................”
ഇനി എന്താ ഭാവി പരിപാടി......
“എഞ്ചിനീയറിങ്ങിന് പോകണം..........”
“അപ്പോ എന്‍ട്രന്‍സ് എഴുതിയിട്ടിട്ടുണ്ടോ......... എവിടെയാ പഠിച്ചത്..........?
“ഞാന്‍ ക്രാഷ് കോഴ്സ് ചെയ്തതാ.........
അത് സാരമില്ല.........
“ഏത് ബ്രാഞ്ചാ ഇഷ്ടം.............”
“എനിക്ക് സിവില്‍ ആണിഷ്ടം...........”
“ഓ. സിവിലിനൊന്നും പ്രശ്നമില്ലാ........ ആര്‍ക്കും വേണ്ടാത്തതാ ഈ വിഷയം..............”
അപ്പോള്‍ സിവില്‍, മോള്‍ക്ക് തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ തന്നെ കിട്ടും...
പിന്നെ കോളേജില്‍ പോകുന്നത് അങ്കിളിന്റെ വീട്ടിന്റെ മുന്നില്‍ കൂടിയായിരിക്കും....... അങ്ങിനെ അവിടെ സീറ്റ് കിട്ടിയാല്‍ അങ്കിളിന് ഒരു ഗിഫ്റ്റ് കൊണ്ട് തരണം കേട്ടോ...
“ശരി അങ്കിള്‍.........”
എന്റെ മകന് സിവില്‍ എഞ്ചിനീയറാ.... തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലാ പഠിച്ചത്........
പക്ഷെ അവന് ജോലിയെടുക്കുന്നത് ബേങ്കിലാ.............
“എനിക്കും ബേങ്ക് ജോലിയാണിഷ്ടം................”
“അപ്പോ നമ്മള് സമാന ചിന്താഗതിക്കാരാണല്ലേ.........?
“അതെ അങ്കിള്‍.............
“എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ബേങ്കില്‍ ജോലി കിട്ടാന്‍ ഒരു സൂത്രം ഉണ്ട്...
“പറയൂഅങ്കിള്‍.......കേള്‍ക്കട്ടെ..... “
[തുടരണമെങ്കില്‍ തുടരാം]
[ശേഷം വരികള്‍ അല്പം കഴിഞ്ഞെഴുതാം]
Wednesday, May 27, 2009
ദശമൂല രസായനം
പേന്റ് ഊരി വാര്‍ഡ്രോബില്‍ തൂക്കി. കാവി മുണ്ടെടുത്ത് നേരെ കുളിമുറിയിലേക്ക് പ്രവേശിക്കും മുന്‍പേ ബീനാമ്മയുടെ ഒരു കരച്ചില്......
“എനിക്ക് മരുന്ന് വാങ്ങിയില്ലേ ചേട്ടാ................?
“ഞാനീ കോലാഹലങ്ങള്‍ ഒക്കെ കാട്ടുന്നത് കണ്ടിട്ടാ ചോദിക്കണ്.. മരുന്നിന്റെ കാര്യം.........
ഇനി എനിക്ക് മരുന്ന് വാങ്ങാന്‍ പോകണമെങ്കില്‍..... പേന്റ് ഇടണം, ഷര്‍ട്ടിടണം....... ഗേറ്റ് തുറക്കണം........ എന്തെല്ലാം പണികള്‍ ചെയ്യണം...........
ഇപ്പോ ഏതായാലും എനിക്ക് മരുന്ന് കടയില്‍ പോകാന്‍ വയ്യ...
എന്റെ കണ്ണിലൊഴിക്കുന്ന മരുന്ന് പോലും ഞാന്‍ വാങ്ങാന്‍ മറക്കാറുണ്ട്.
നിനക്ക് ഞാന്‍ പുറത്തേക്ക് പോകുമ്പോഴും.... ഞാന്‍ പുറത്തുള്ളപ്പോഴും എന്നെ ഒന്ന് ഓര്‍മ്മിപ്പിച്ച് കൂടെ..........
എനിക്ക് വയസ്സായില്ലേ.......ഓര്‍മ്മാക്കുറവുള്ള വിവരം നിനക്കറിയില്ലേ.......
പിന്നെ ഈ ചില്ലറകാര്യങ്ങള്‍ക്കൊക്കെ നീയെന്തിനാ വേറെ ഒരു ആളെ ചുമതലപ്പെടുത്തുന്നത് എന്റെ ബീനാമ്മെ.........
നമ്മുടെ പടിക്കല്‍ തന്നെ ഉണ്ട് സിദ്ധവൈദ്യാശ്രമം ആയുര്‍വേദ മരുന്ന് കട.. പത്തടി വടക്കോട്ട് നടന്നാല്‍ മാതൃഭൂമിയുടെ എതിര് വശത്തായി സീതാറാം ഫാര്‍മസി ഉണ്ട്....
ഇനി തെക്കോട്ട് നടന്നാല്‍ എലൈറ്റ് ആശുപത്രീടെ മുന്നില്‍ ഉണ്ട് കോട്ടക്കല്‍ വൈദ്യ ശാല, അതിന്നടുത്ത് വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്തുണ്ട് വൈദ്യരത്നം വൈദ്യശാല.......
++
ഇവിടെ നിന്നൊക്കെ കിട്ടും നിനക്കുള്ള ദശമൂല രസായനവും, താമ്പൂല രസായനവും.... നിന്റെ ടേസ്റ്റിന്നനുസരിച്ചുള്ള ഏത് മരുന്നുകളും......
എന്നെയും കൂടി നോക്കേണ്ട ആളാ.............
നിനക്ക് അസുഖമാണെങ്കില്‍ ഇനി അലോപ്പതി ചികിത്സ വേണമെങ്കില്‍ നമ്മുടെ വീട്ടിനു മുന്നിലല്ലേ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റല്‍, പിന്നെ പുറകില്‍ ട്രിച്ചൂര് ഹാര്‍ട്ട് ഹോസ്പിറ്റല്‍........ പത്തടി തെക്കോട്ട് പോയാല്‍ എലൈറ്റ് മിഷന് ഹോസ്പിറ്റല്‍..........
നിന്റെ ആരോഗ്യ സ്ഥിതിയെ മാനിച്ചാണ് ഏത് പാതിരാക്ക് വേണമെന്കിലും പരസഹായമില്ലാതെ വൈദ്യ സഹായം കിട്ടാവുന്ന അന്ത:രീക്ഷമുള്ളിടത്ത് ഞാന്‍ ഈ വീട് പണി കഴിപ്പിച്ചത്....
എല്ലാം നടന്ന് പോകാനുള്ള സ്ഥലങ്ങള്‍...........
പിന്നെ ഈ തൊണ്ട വേദനക്ക് പണ്ട് നീ തന്നേയല്ലേ എന്നോട് പറയാറ് വെറ്റില ചവച്ച് തിന്നാല്‍ മതിയെന്ന്.......
എനിക്ക് രണ്ടാഴ്ചമുന്പ് തൊണ്ട വേദന ഉണ്ടായിരുന്നു.. അന്ന് നിവൃത്തിയില്ലാത്തതിനാല്‍ എനിക്ക് ആന്റി ബയോട്ടിക് കഴിക്കേണ്ടി വന്നു.........
പിന്നെ കഴിഞ്ഞ ഞായറാഴ്ച വീണ്ടും വന്നു..
അപ്പോളാണ് നീ പറഞ്ഞ ചികിത്സ എനിക്കോര്‍മ്മ വന്നത്...പലരോടും ചോദിച്ചു നമ്മുടെ കൊക്കാല ജങ്ഷനില്‍ എവിടെയാ വെറ്റില കിട്ടുക എന്ന്.
എല്ലാരും പറഞ്ഞു ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പോകണമെന്ന്........
അങ്ങിനെ ഞാന്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് അന്നത്തെ സാഹായ്ന നടത്തം ആക്കി........ നടന്ന് കൊണ്ടിരുന്നപ്പോള്‍ ജോയ്സ് പാലസ് ഹോട്ടല്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു....
ഞാന്‍ കുറച്ച് നേരം ജോയ്സിനെ നോക്കി മന്ദഹസിച്ചു............
“എന്താ ജോയ്സേ നീ എന്നെ നോക്കി ചിരിക്കുന്നേ.....?
“അല്ലാ ജെ പി അങ്കിളേ.... അങ്കിള്‍ ഈ വഴിക്ക് വന്നിട്ട് കുറേ നാളായല്ലോ എന്നോര്‍ത്ത് ചിരിച്ചതാ...........”
“കയറിയിട്ട് പോയ്കോളൂ......... നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്... പിന്നെ അങ്കിളിന്റെ ഇഷ്ട വിഭവമായ പീനട്ട് മസാലയും, മസാല ഓം ലെറ്റും..പിന്നെ കൊഴുവാ മസാലയും........ പിന്നെ പലതും.............”
അങ്ങിനെ ഞാന്‍ ജോയ്സിന്റെ അകത്തേക്ക് നടന്നു.......... നേരേ രണ്ടാം നിലയിലുള്ള എക്സിക്യുട്ടീവ് ബാറിലേക്ക് പ്രവേശിച്ചു............
++
ഓര്‍ഡര്‍ കൊടുക്കുന്നതിന് മുന്പാ എനിക്ക് ബോധോദയം ഉണ്ടായത്......
എനിക്ക് തൊണ്ട വേദനയാണല്ലോ......... അതിന്നുള്ള ഒന്നാം തരം മരുന്നാണല്ലോ ഈ തണുത്ത ബീറെന്ന്...........!!!!!!!!
ഞാന്‍ വല്ലാത്തൊരു മണ്ടന്‍ തന്നെ..............
ഏതായാലും വന്ന സ്ഥിതിക്ക് ഒരു മസാല ഓം ലെറ്റും - ഒരു കട്ടന്‍ കാപ്പിയും അവിടെ നിന്ന് അടിച്ച് വേഗം സ്ഥലം കാലിയാക്കി..........
നേരെ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് വെച്ച് പിടിച്ചു.........
പോകുന്ന വഴിക്കൊക്കെ ആണല്ലോ.... കാസിനോ ഹോട്ടലും, ട്രിച്ചൂര് ടവേഴും, അശോകയും, ദാസ് കോണ്ടിനെന്റലും.............
അവരൊക്കെയും എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു....
ദാസ് വരെ നടന്നപ്പോ വിചാരിച്ചു....... ഏതായാലും തൊണ്ട് വേദന വന്നു..... ഇനി കൂടാനൊന്നും ഇല്ല........ പരമാവധിയായി...........
ദാസില്‍ കയറി.......... ഒരു ചില്‍ഡ് ഫോസ്റ്ററിന് ഓര്‍ഡര്‍ കൊടുത്തു.......
അങ്ങിനെ അവിടെ ഇരുന്ന് മേല്പ്പോട്ടും കീഴ്പ്പോട്ടും നോക്കിയിരിക്കുമ്പോള്‍ എന്നെ കഴിഞ്ഞ ആഴ്ച ചികിത്സിച്ച ഡോക്ടറെ അവിടെ കണ്ടത്..........
ഞാന്‍ അദ്ദേഹത്തെ ദര്‍ശിച്ചുവെങ്കിലും..... അദ്ദേഹം എന്നെ ദര്ശിച്ചില്ലാ എന്ന് ഉറപ്പ് വരുത്തി....
എന്നോട് അടിവരയിട്ട് പറഞ്ഞതാ....... തണുത്ത ഒരു സാധനങ്ങളും അടുത്ത ഒരു മാസത്തെങ്കിലും കഴിക്കരുതെന്ന്..............
അങ്ങിനെ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു..........
“ഈ ഡോക്ടര്‍ക്ക് വരാന്‍ കണ്ട ഒരു നേരമേ............”
അങ്ങിനെ ഞാന്‍ ശക്തന് സ്റ്റാന്‍ഡ് വഴി നടന്ന്... പോലീസ് ക്ലബ്ബ് വഴി.........ഹൈ റോഡില്‍ പുത്തന്‍ പള്ളി വഴി ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനുള്ള പരിപാടിയായിരുന്നു.
അപ്പോളാ ഓര്‍മ്മ വന്നത് എവറസ്റ്റ് ജ്വല്ലറി ഉടമ കുഞ്ഞച്ചനെ.........
അദ്ദേഹത്തെ കാണാന്‍ എവറസ്റ്റില്‍ കയറി..............
കുഞ്ഞച്ചനെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇപ്പോള്‍ അവിടെ വരാനിടയില്ലെന്നും മകന് കുരിയപ്പന്‍ വരുമെന്നും പറഞ്ഞു....
കുരിയപ്പനെ കണ്ടിട്ട് എനിക്ക് വിശേഷമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ പുത്തന്‍ പള്ളിയില്‍ കയറി കുറ്ബാന കണ്ട് അവിടെ പ്രാര്‍ത്ഥിച്ച്.........വെറ്റില വാങ്ങാന്‍ പോയി............
പക്ഷെ വെറ്റില കടയിലെ വെറ്റിലയെല്ലാം കഴിഞ്ഞിരുന്നു....
ഞാന്‍ പോയത് ഹോള്‍ സെയില്‍ കടയിലേക്കായിരുന്നു....
കടക്കാരന് ചില്ലറ വില്‍പ്പന നടത്തുന്ന സ്ഥലം കാണിച്ചു തന്നുവെങ്കിലും .. എന്തോ എനിക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല....
അപ്പോഴെക്കും സമയം ഏതാണ്ട് ഏഴര കഴിഞ്ഞ് കാണും...
++
ഞാന്‍ തിരികെ ഹൈ റോഡിലെത്തി ഒരു ഓട്ടോ വിളിച്ച് നേരെ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന് തേവര് ക്ഷേത്രത്തിലെത്തി.........
അവിടെ ഞാന്‍ എന്നും പോകുന്ന സ്ഥലമാണ്....
ആദ്യം അച്ചന് തേവരെന്ന ശിവ ഭഗവാനെ തൊഴുതു.. പിന്നെ പാര്‍വ്വതി... ഗോശാല കൃഷ്ണന്... അയ്യപ്പ്പന്‍, ഗണപതി... സുബ്രഫ്മണ്യന്‍......... എന്നിവരെ തൊഴുതു.......
പുറത്ത് കടന്ന് ഹനുമാന് സ്വാമിയെ തൊഴുതപ്പോള്‍.... ഹനുമാന് സ്വാമിയുടെ കഴുത്തില്‍ വെറ്റില മാല കണ്ടു....
ഉള്ളില്‍ കയറി നാല് വെറ്റില എടുത്താലോ എന്ന് തോന്നി....
ശരീരമാണെങ്കില്‍ ശുദ്ധമല്ല...പോരാത്തതിന് ശാന്തിക്കരന് മാത്രമെ അതിന്നകത്തെക്ക് പ്രവേശനമുള്ളൂ.............
അദ്ദേഹത്തൊട് ചോദിച്ചാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും...... ചിലപ്പോള്‍ അടിയായിരിക്കും കിട്ടുക........
നിര്‍മ്മാല്യമായി പിറ്റേ ദിവസം കാലത്ത് വരെ എനിക്ക് കാത്തിരിക്കാനും വയ്യ............
ഏതായാലും ഹനുമാന് സ്വാമിയെ തൊഴുത് അമ്പലം വലം വെക്കുമ്പോള്‍........ ഇതാ കിടക്കുന്നു ആല്‍ത്തറയില്‍ കഴിഞ്ഞ ദിവസത്തെ നിര്‍മ്മാല്യമായ വെറ്റില......
അല്പം വാടിയിട്ടുണ്ടെങ്കിലും............ നാലെഞ്ചെണ്ണം ഞാന്‍ ചവച്ച് തിന്നു.........
ക്ഷേത്ര ദര്ശനത്തിനെത്തിയവരില് ചിലര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു...
എന്താ ഈ വയസ്സന് കാണിക്കണെന്ന്..........
ഞാന്‍ ഒരാള്‍ക്ക് നേരെ വെറ്റില കാട്ടി........ അയാള്‍ വേണ്ടെന്ന് പറഞ്ഞൂ......
അങ്ങിനെ.... യോഗീശ്വരനേയും, നാഗങ്ങളേയും വണങ്ങിയ ശേഷം........
തൃപ്പുകയും കഴിഞ്ഞ്........... ശര്‍ക്കരപായസവും തിന്ന് ഞാന്‍ ശേഷിച്ച വെറ്റിലയും തിന്ന് നടന്ന് വീട്ടിലെത്തി.........
വീട്ടിലെത്തിയിട്ടും വെറ്റില ബാക്കിയുണ്ടായിരുന്ന്നു...
അതു ശാപ്പടിന് ശേഷം സേവിച്ചു...........
അതിശയമെന്ന് പറയട്ടെ........ കാലത്ത് എണീറ്റപ്പോള്‍ തൊണ്ട വേദന പമ്പ കടന്നിരുന്നു..........
ഇത് കൊണ്ടാണ് ബീനാമ്മ എന്നോട് ചിലപ്പോള്‍ പറയാറ്.... താമ്പൂല രസായനം വാങ്ങിക്കഴിക്കാന്‍........
ഏതായാലും നാളെ തന്നെ സീതാറാമില്‍ പോയി നാലു കുപ്പി ദശമൂല രസായനവും, താമ്പൂല രസായനവും വാങ്ങി സ്റ്റോക്ക് ചെയ്യണം........
സീതാറാമിലെ മരുന്നുകള്‍ ചെറിയ തൂക്കമാണെങ്കിലും നല്ല പ്ലാസ്റ്റിക്ക് കുപ്പിയില്‍ ലഭിക്കും.. മരുന്നുകളും നല്ലതാണ്... അതിനാലാണ് സീതാറാമില്‍ നിന്ന് വാങ്ങുന്നത്...
പിന്നെ അതിന്റെ എം ഡി ഡോക്ടര്‍ രാമനാഥന് എന്റെ ക്ലാസ്സ് മേറ്റു കൂടിയാണ്...... ശ്രീരാമകൃഷ്ണാശ്രമത്തില്‍.........
ഞാനും ആയുര്‍വേദ കോളേജില്‍ പഠിച്ചുവെങ്കിലും ഡോക്ടറായില്ല....
ആ കഥ പിന്നീട് പറയാം............
Friday, May 22, 2009
എന്റെ പാറുകുട്ടീ - മലയാളം നോവല്‍
എന്ന മലയാളം ബ്ലോഗ് നോവല്‍ 1 മുതല്‍ 28 അദ്ധ്യായം വരെ ഞാന്‍ ഇവിടെ കാഴ്ചവെക്കുന്നു.
കൂടുതല്‍ ഭാഗങ്ങള്‍ താമസിയാതെ വരുന്നതായിരിക്കും.
എന്റെ ഈ കന്നി നോവല്‍ മണ്മറഞ്ഞ എന്റെ *ചേച്ചിക്ക് [ശ്രീമതി ഭാര്‍ഗ്ഗവി കൃഷ്ണന്] സമര്‍പ്പിക്കുന്നു....
ഈ നോവല്‍ ഇവിടെ വായിക്കാവുന്നതാണ് >>>
http://jp-smriti.blogspot.com/
ഞാന്‍ എഴുത്തിന്റെ മേഖലയിലേക്ക് കടന്നത് 2008-09 കാലങ്ങളിലാണ്. അതായത് എന്റെ 61-62 വയസ്സില്‍. എന്നെ എഴുത്തുകാരനാക്കിയത് ആരെന്നും ആ ചരിത്രവും എന്റെ ബ്ലൊഗ് പ്രോഫൈലില്‍ കാണാവുന്നതാണ്.
എന്റെ മറ്റു ബ്ലൊഗുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.....
എന്റെ സ്വപ്നങ്ങള്‍
http://jp-dreamz.blogspot.com/
http://voiceoftrichur.blogspot.com/
http://jp-angaleyam.blogspot.com/
http://trichurblogclub.blogspot.com/
* എന്റെ പെറ്റമ്മ തന്നെ
Wednesday, May 13, 2009
സ്നേഹത്തോടെ തരുമ്പോള്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുന്നത്?!
എനിക്ക് പരസഹായം കൂടാതെ കഴിഞ്ഞ് കൂടുവാനുള്ള ചുറ്റുപാടുകളുള്ളതിനാലും, പ്രയപൂര്‍ത്തിയായതും ജോലിയുള്ളതുമായ സന്താനങ്ങളുള്ളതിനാലും, ഞാന്‍ ഇനി ഈ വയസ്സ് കാലത്ത് പണിക്ക് പോണില്ലാ എന്ന് കരുതിയിരിക്കയായിരുന്നു. എന്റെ ബീനാമ്മയും പറഞ്ഞു ഇനി പണ്ടത്തെപ്പോലെ ചുറുചുറുക്കോടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന്.
പക്ഷെ യെക്സ് യെമ്മെന്‍സിയിലെ ഒരു സീനിയര്‍ സ്റ്റാഫ് എന്നെ അവര്‍ക്കു വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും ആണ് ഇവിടെ സേവനം അനുഷ്ടിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഞാന്‍ മൂലം അനവധി പേരെ തൊഴിലില്ലായ്മയില്‍ നിന്ന് മോചിപ്പിക്കാനാവുമെന്നതായിരുന്നു അവരുടെ കണക്കു കൂട്ടല്‍. അവരെന്ന് പറഞ്ഞാല്‍ ഈ സ്ഥാപനത്തിലെ തന്നെ സെയിത്സ് മേനേജാരായ ശ്രീമതി. സജിത. സജിതയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. അവര്‍ക്ക് ഒരാളെ കണ്ടാല്‍ ഉടനെ തൂക്കി നോക്കാനുള്ള പാഠവം ഉണ്ട്. അവരുടെ ടാര്‍ജറ്റിന്റെ കഴിവുകളും മറ്റും ഒറ്റ നോട്ടത്തില്‍ അവര്‍ വിലയിരുത്തും. അങ്ങിനെയാണവര്‍ എന്നെ കണ്ടെത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി കഥയിലേക്ക് കടക്കാം അല്ലേ.
ഇന്നെലെ ഒരു നല്ല ദിവസമായിരുന്നു. ഇവിടെ ബീനാമ്മ പറയും എല്ല ദിവസങ്ങളും നല്ലതാണെന്ന്. മിനിഞ്ഞാന്ന് ഞാനു, സജിതയും വേറെ ഒരു സെയിത്സ് മേജേരായ ശുഭയും കൂടി ഒരു ക്ലയന്റിനെ കാണാന്‍ പോയി. എന്റെ വാഹനത്തിന്റെ പുറകിലെ രണ്ട് വാതിലുകളും ഓട്ടൊ ലോക്കിങ്ങ് സംവിധാനത്തിന്റെ തകരാറുകാരണം സ്റ്റക്ക് ആയിരുന്നു. അതിനാല്‍ അവര്‍ ഓട്ടോയിലും ഞാന്‍ എന്റെ ശകടത്തിലും ഞങ്ങളുടെ ലക്ഷിയ സ്ഥാനത്തെത്തി.
തിരിച്ച് വരുമ്പോള്‍ അവര്‍ക്ക് ഓട്ടോ കിട്ടില്ലാ മടക്കയാത്രക്ക് എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അവരോട് മുന്‍സീറ്റി കയറി ഇരിക്കാന്‍ പറഞ്ഞു. അവര്‍ മെലിഞ്ഞ് കൊച്ചുകുട്ടികളെ പോലെയായതിനാല്‍ ആണ് എനിക്കങ്ങിനെ തോന്നിയത്. സംഗതി രണ്ട് പേര്‍ക്കും മക്കളുള്ള അമ്മമാരാണ്.
വാഹനം കുറച്ച് പോയപ്പോള്‍ സജിതക്ക് എന്തോ പന്തികേട് തോന്നി. സജിത ശുഭയോട് അവളുടെ മടിയില്‍ കയറി ഇരിക്കാന്‍ പറഞ്ഞു. അങ്ങിനെ രണ്ട്മ്മമാരെയും ഞാന്‍ പട്ടണത്തിന്റെ ഒരു മൂലയില്‍ ഇറക്കി. അവറ്ക്ക് ഞാന്‍ പോകുന്ന റൂട്ടിലല്ലാതെ ഒരിടത്തേക്ക് പോകേണ്ടിയിരുന്നതിനാലാണ് ഞാന്‍ അങ്ങിനെ ചെയ്തത്.
ശുഭ പറഞ്ഞു സാറെ ഈ വാഹനത്തിന്റെ ഈ ഡോര്‍ പ്രശ്നം പരിഹരിക്കാതെ വെക്കുന്നത് മോശമല്ലേ?...
“എനിക്കാകെ ഒരു ഭാര്യമാത്രമെ ഉള്ളൂ. അവള്‍ക്ക് കയറാന്‍ ഉള്ള വാതിലിന് കുഴപ്പമില്ല ശുഭേ..........”
“എന്റെ വാഹനത്തില്‍ സാധാരണ ഒരാളെക്കാള്‍ കൂടുതല്‍ ആരെയും കയറ്റാറുമില്ല. അതിനാല്‍ പെട്ടെന്ന് നന്നാക്കാന്‍ തോന്നിയില്ല....”
പിന്നെ അടുത്തൊരു മേജര്‍ മെയിന്റനന്‍സ് വരുന്നുണ്ട്. അപ്പോള്‍ എല്ലാം കൊടി ശരിയാക്കാമെന്ന് കരുതിയിരിക്കയായിരുന്നു.”
“ഹലോ ജെ പി സാറെ - കാറ് വേഗം ശരിയാക്കൂ എന്ന് സജിതയും. നമുക്ക് പലയിടത്തേക്കും സവാരി പോകാം..........”
മഴക്കാലമല്ലേ വരുന്നത്. സജിതക്ക് സ്കൂട്ടര്‍ ആണുള്ളത്. അതിനാല്‍ ഡ്യൂട്ടി സമയത്ത് മഴയുണ്ടായാല്‍ എന്നെ പോലെയുള്ളവരെ ആശ്രയിക്കേണ്ടി വരും...........
“ശരിയാക്കാന്‍ നോക്കാം കുട്ടികളെ എന്നും പറഞ്ഞ് ഞാന്‍ എന്റെ ഗൃഹത്തിലേക്ക് യാത്രയായി.......”
>> ഞാനിന്ന് അല്പം നേരത്തെ ഓഫീസിലെത്തിയിരുന്നു. ഓഫീസില്‍ ചില ഓഫീസേര്‍സ് കണ്ടാല്‍ മിണ്ടില്ല. വലിയ ഗമയാണ്. അതെ സമയം വളരെ സീനിയറ് ഒഫീസേര്‍സ് എന്നോട് നന്നായി പെരുമാറുന്നു, തന്നെയുമല്ല എന്റെ പ്രായത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.
ഞാനിന്ന് സാധാരണ ഇരിക്കുന്ന കേബിനില്‍ നിന്ന് മാറി വേറെ ഒരിടത്ത് ഇരുന്നു. എല്ലാ കേബിനുകളിലും ഫോണും, കമ്പ്യൂട്ടറുകളും ഉണ്ടെങ്കിലും എന്റെ ഗ്രേഡിലുള്ളവര്‍ക്ക് ഓഫീസിലെ നെറ്റ് ഉപയോഗിക്കാന്‍ പാടില്ല എന്ന് അവിടുത്തെ ഐടി തലവന്‍ പറഞ്ഞു. വല്ലപ്പോഴും ഒരു മെയില്‍ നോക്കാനും, ബ്ലോഗിലെ ഹിറ്റ്സ് നോക്കാനും ആണ് ഞാനത് ഉപയോഗിക്കാറ്. അതേ സമയം മറ്റുള്ളവര്‍ക്ക് എങ്ങിനെ വേണമെങ്കിലും ബ്രൌസ് ചെയ്യാമെന്ന അവസ്ഥയാണ്. ഇതൊക്കെ വലിയ പക്ഷപാതമല്ലേ എന്ന് ചോദിക്കുകയാണ്. ഇതിനൊക്കെ സീനിയറ് ഓഫീസര്‍മാരുടെ അടുത്ത് ആര് പരാതി പറയാന്‍ പോകുന്നു. ഈ ലാപ് ടോപ്പ് എപ്പോഴും തൂക്കി നടക്കാന്‍ പറ്റുകയില്ലല്ലോ എന്നോര്‍ത്താ ഓഫീസിലെ സിസ്റ്റം ഉപയോഗിക്കാമെന്ന് വെച്ചത്... സാരമില്ല.
എനിക്കെപ്പോഴും എന്റെ നാട്ടിലെ ആളുകളെ മണത്തറിയാം. അങ്ങിനെ ലിഫ്റ്റില്‍ കണ്ട് ഒരാളോട് ചോദിച്ചു, എവിടെയാ നാട്........
“എന്റെ വീട് ചാവക്കാട്.......... അതായത് എന്റെ തറവാട്ടില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെ. പണ്ട് ഞാന്‍ സൈക്കിളില്‍ ഊട് വഴിയില്‍ കൂടി പതിനഞ്ച് മിനിട്ടില്‍ ചാവക്കാട്ട് പോയി മീന്‍ വാങ്ങി വരുമായിരുന്നു............
അങ്ങിനെ ഫറിനയുമായി ചങ്ങാത്തം കൂടി. ഫറീനക്ക് ഈ മാസം ബിസിനസ്സ് കുറവാണ്. ഒരു പോയന്റിനെ കുറവുണ്ട്. അത് നികത്തിയില്ലെങ്കില്‍ പണി പോകും.
[ഉടന്‍ തുടരും]
അപ്രതീക്ഷിതമായ പവര്‍ കട്ട് കാലത്ത് 10.06 ന്. 20 മിനിട്ട് ബാക്ക് അപ്പില്‍ കഥ അവസാനിപ്പിക്കാന്‍ പറ്റില്ല. അതിനാലാണ് ഇവിടെ നിര്‍ത്തുന്നത്.
അപ്പോള്‍ തുടരാം അല്ലേ....... പവര്‍ വന്നു. ഒരു സുലൈമാനി ഇട്ട് തരാന്‍ ബീനാമ്മയോട് പറയാം..........
ഹൂയ് .......... ബീനാമ്മേ......................
“എന്താ കൂവുണു മനുഷ്യാ........................?
“എനിക്കൊരു സുലൈമാനി ഇട്ട് താ..............”
“വേണമെങ്കീ ഇട്ട് കുടിച്ചൊ........ എന്റ് കൈയില്‍ മീനാ..........”
അങ്ങിനെയാണെങ്കില്‍ അടുത്ത വീട്ടിലെ മല്ലികയോട് പറയാം............... എനിക്ക് ഇവിടെ നിന്ന് എണീക്കാന്‍ പറ്റില്ല. എണീറ്റാല്‍ എഴുത്തിന്റെ മൂഡ് പോകും..........
“അതെയ് പിന്നെ ഒരു കാര്യം.................”
“എന്തുവാടീ ബീനാമ്മെ നിന്ന് ചിലക്കുന്നത്..............?
“മല്ലികയുടെയും കില്ലികയുടെയും കൈയില്‍ നിന്ന് സുലൈമാനിയും മറ്റും വാങ്ങിക്കുടിച്ചാലുണ്ടല്ലോ..... ഞാനിവിടെ നിന്ന് ചോറ് തരില്ലാ കേട്ടോ>......
“ഇതെന്തൊരു കഷ്ടമാണപ്പാ....... ഓള്ക്ക് ഉണ്ടാക്കി തരാന്‍ പറ്റില്ല. മറ്റുള്ളവരോട് ചോദിക്കാനും വയ്യ.............
“ഹൂം......ശരി........ ന്നാ ഇയ്യ് ആ കെറ്റിലൊന്ന് ചൂടാക്ക്................
ഞാനങ്ങട്ട് വരണ്ണ്ട്... അന്നെയും ചൂടാക്കിത്തരാം................”
“എന്താ പെണ്ണുങ്ങളുടെ ഒരു കലിയെയ്.............?
“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്.............”
അല്ലെങ്കിലും നമ്മള് ഉണ്ടാക്കണ സുലൈമാനി തന്നെയാ ടേസ്റ്റ്... ഓളുടെ മീന്‍ നാറിയ കൈയിട്ട് അത് ഏതായാലും കേടായില്ല.....
അപ്പോ മ്മള് കഥയിലേക്ക് കടക്കാം........ സുലൈമാനി മൊത്തിക്കുടിക്കട്ടെ...
>> ഫറീനക്ക് ഞാന്‍ ഒരു ബിസിനസ്സ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, അവള് പിന്നീട് എന്റെ അടുത്തേക്ക് വന്നില്ല. മറ്റുള്ള പിള്ളേരുടെ അടുത്ത് വിസായം പറഞ്ഞും കളിച്ചും ഇരുന്നു.
ഞാന്‍ വിചാരിച്ചു ഓള്ക്ക് ബിസിനസ്സെല്ലാം ശരിയായെന്ന്. അതിന്റെ സന്തോഷത്തിലാകുമെന്ന്.
പിന്നീടല്ലേ വിവരം അറിയുന്നത്, ഒന്നും ശരിയായില്ലെന്ന്.
ഞാന്‍ വെറെ ഒരു കേബിനില്‍ ഇരുന്ന് പണിയെടുക്കുമ്പോള്‍ എനിക്ക് മണം പിടിക്കാന്‍ പറ്റിയ ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ ചോദിച്ചു..........
“എന്താ പേര്, എവിടെയാ വീട്..................?
“അവളെന്നെ പരിചയപ്പെടുത്തി............ ഓള് ഷമീറ..................”
“ഞങ്ങള്‍ രണ്ടാളും അധികം വര്‍ത്തമാനം പറയാതെ ഞങ്ങളുടെ പണിയില്‍ വ്യപൃതരായി............”
“ഇടക്കിടക്ക് രണ്ടു പേരും വിസായം പറയാന്‍ കൂടി......”
പണിയെടുക്കുമ്പോള്‍ വിരസത തോന്നുമ്പോള്‍ ഒരു വിസായം പറച്ചില് നല്ലതാണ്............
“ഷമീറ എന്നോട്............”
“അല്ലാ സാറെ .... സാറിന്റെ നാട്ടില്‍ ജോലിയില്ലാത്ത ആളുകളുണ്ടോ..........?
ഞാന്‍ പണ്ട് കുന്നംകുളം ബ്രാഞ്ചിലായിരുന്നപ്പോള്‍ അവിടെ ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ വരുമായിരുന്നു.. ഈ തൃശ്ശൂരില്‍ പണിയില്ലാതെ നടക്കുന്നവര്‍ കുറവായതിനാല്‍ എന്നെപ്പോലെയുള്ള ആളുകളുടെ കാര്യം കഷ്ടമാ.........“
“എന്റെ ഷമീറെ............. ഞാന്‍ വിചാരിച്ചു.... താങ്കള്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണെന്ന്........... ഇപ്പോളല്ലേ മനസ്സിലായത് നമ്മള് രണ്ട് പേരും ആര്‍സികളാണെന്ന്.............”
“അത് ശരി ജെപി സാറെ.........അപ്പോ നമ്മള് ഒരേ ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍.............”
ഞാന്‍ വിചാരിക്കുകയായിരുന്നു ഒരു ആര്‍സിയെങ്കിലും ഈ സ്ഥാപനത്തിലെ പരിചയപ്പെടണമെന്ന്.... ഇതാ അവസാനം ഒരാളെ എന്റെ മുന്നില്‍ കൊണ്ട് വന്നിരുത്തിയിരിക്കുന്നു...........
സമയം രണ്ടോടടുക്കുന്നു. എനിക്ക് പ്രാതല്‍ വൈകിയാണ് ഇന്ന് കിട്ടിയത്. പുട്ടും, കടലയും പിന്നെ പഴം പുഴുങ്ങിയതും.. ബീനാമ്മയെ പ്രീതിപ്പെടുത്റ്റാന്‍ എല്ലാം അകത്താക്കി...
ന്റെ ബീനാമ്മക്ക് നല്ലോണം തിന്നുന്നവരെ വലിയ ഇഷ്ടമാ........
ഓള്ക്ക് മീന്‍ കറിയും, മീന്‍ പൊരിച്ചതും ഒക്കെ ഉണ്ടാക്കുമ്പോള്‍ എനിക്ക് അവിയലും, തീയലും, സാമ്പാറും, മോര് കാച്ചിയതൊന്നും അവള് ഉണ്ടാക്കാന്‍ മറക്കാറില്ല.. ഓള് അവിയല്‍ തീരെ തിന്നില്ല.....
സമയം ഏറെയായാലും എനിക്ക് വിശപ്പില്ലായിരുന്നു.
ഞാന്‍ ഇന്ന് ഓഫീസില്‍ വന്നപ്പോ പതിവില്ലാത്ത പോലെ അവിടെ ഏതൊ കാറ്ററിങ്ങ് കമ്പനിക്കാര് ഏതാണ്ട് പത്തമ്പത് പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്ന് വെച്ചിട്ടുണ്ടായിരുന്നു.
അപ്പോ ഞാനും വിചാരിക്കാതിരുന്നില്ല ഇന്ന് നമുക്ക് ഫ്രീ ശാപ്പട് കിട്ടുമായിരിക്കാം..........
ഒന്നര മണികഴിഞ്ഞപ്പോ ഒരു വിഭാഗത്തിലെ സീനിയര്‍ സ്റ്റാഫുകള്‍ ആ ഭക്ഷണം കഴിക്കുന്നത് കണ്ടു.
അപ്പോ ഷമീറക്ക് വിശപ്പ് തുടങ്ങിയിരുന്നു.............
ഷമീറ എന്നോട്........
“ജെപി സാറെ നമുക്ക് ഭക്ഷണം കഴിക്കാം...........
വാടീ..... ഫെറീനേ........എന്നും പറഞ്ഞ് ഷമീറ ടിഫിന്‍ ബോക്സ് പുറത്തേക്കെടുക്കാന്‍ തുടങ്ങി..........”
“വേണ്ട് ഷമീറെ........ നിങ്ങള്‍ കഴിച്ചോ....... എന്റെ വീടടുത്താ.. ഞാന്‍ അവിടെ പോയി കഴിച്ചോളാം...........”
മുസ്ലീങ്ങള്‍ സല്‍ക്കാരപ്രിയരാണ്.. ഞാന്‍ അവരുടെ ആദിത്യം കുറെ അനുഭവിച്ചുള്ള ആളാണ്. ബെയ് റൂട്ടിലും, ജോര്‍ദാനിലും, കൈറോയിലും, ദുബായിലും, മസ്കറ്റിലൊക്കെയായി.... പിന്നെ നാട് വിടുന്നതിന് മുന്‍പ് തേക്കേലെ സൈനുദ്ദീന്റെ വീട്ടില്‍ നിന്ന് ഉമ്മ എനിക്ക് എപ്പോഴും ഭക്ഷണം തരുമായിരുന്നു.
പിന്നെ സൈനുദ്ദിന്റെ ഇക്കാ മുഹമ്മദ് മാഷ് നോമ്പ് തുറക്കുമ്പോള്‍ എന്നെ വിളിക്കും. ഞാന്‍ ചെന്നിട്ടേ അവര്‍ ആഹാരം കഴിച്ച് തുടങ്ങുകയുള്ളൂ..........
എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് എപ്പോഴും പറയും... മുസ്ലീങ്ങളുടെ ചോറാ മക്കളെ നിങ്ങള്‍ രണ്ട് പേരും തിന്നണെന്ന്........
എന്റെ അച്ചന് പണ്ട് സിലോണില്‍ പണിയെടുത്തിരുന്നത് മുസ്ലീങ്ങളുടെ ഹോട്ടലിലായിരുന്നു.
കാലാന്തരത്തില്‍ ഞങ്ങളുടെ തെക്കേലെ സൈനുദ്ദീനാണ് എന്നെ മസ്കറ്റിലേക്ക് കൊണ്ട് പോയതും...
ഇപ്പോ എന്റെ ചേച്ചി പറഞ്ഞിരുന്നത് തന്നെയാ ഞാന്‍ എന്റെ രണ്ട് മക്കളോടും പറയുന്നത്...... നാട്ടില്‍ അലഞ്ഞ് നടന്നിരുന്ന എന്നെ ഗള്‍ഫില്‍ കോണ്ട് പോയി ഈ വലിയ നിലയിലാക്കിയത് ഞങ്ങളുടെ അയല്ക്കാരന് സൈനുദ്ദീന്‍ എന്ന വലിയ മനുഷ്യനാണ്.
സര്‍വ്വശക്തനായ ദൈവം തമ്പുരാന് അദ്ദേഹത്തെയും കുടുംബത്തേയു കാത്ത് കൊള്ളട്ടെ........
വീണ്ടും നമുക്ക് കഥയിലേക്ക് കടക്കാം.........
ജെപി സാറെ എണീക്ക്..... നമുക്ക് ഉള്ളത് കൊണ്ട് എല്ലാര്ക്കും കൂടി കഴിക്കാം....... വാടീ ഫെറീനെ...... ജെപി സാറെയും കൂട്ടി വാ............. ഞാന്‍ ഡൈനിങ്ങ് ഏരിയായിലേക്ക് നീങ്ങാം.............
അങ്ങിനെ ഞാന്‍ അവരുടെ ആദിധേയത്വം സ്വീകരിച്ചു...ഭക്ഷണം കഴിക്കാന്‍ കൂടെ കൂടി...........
ഫെറീനയുടെ കൊച്ച് പാത്രത്തില്‍ 4 ചെറിയ പത്തിരിയും, ഒരു കൊച്ച് കുടുക്കയില്‍ അല്പം സാമ്പാറും..........
ഷെമീറ ആള് വലുപ്പത്തിലും വലിയ കുട്ടിയായതിനാല്‍ ഓളുടെ പാത്രത്തില്‍ നല്ലോണം ചോറും, സാമാന്യം വലുപ്പമുള്ള ഓം ലെറ്റും, പിന്നെ ഒരു കുപ്പിയില്‍ മിക്സ്ഡ് വെജിറ്റബിള്‍ കറിയും....
ഞാന്‍ ഒരു പേപ്പര്‍ പ്ലെയിറ്റ് സംഘടിപ്പിച്ചു...
ആദ്യം ഫെറീന എനിക്ക് അവളുടെ നാല് പത്തിരിയില്‍ നിന്ന് രണ്ടെണ്ണം തന്നു. കുറച്ച് സാമ്പാറും............
പിന്നെ ഷമീറ പകുതി ചോറും, ഒരു കഷണം ഓം ലെറ്റും, വെജിറ്റബിള്‍ കറിയും.....
അല്പമേ ഉള്ളൂവെങ്കിലും ആ കുട്ടികള്‍ സ്നേഹത്തോടെ തന്ന ഉച്ചഭക്ഷണം രുചിയുള്ളതും എന്റെ വിശപ്പിനെ അകറ്റാന്‍ പറ്റിയതും ആയിരുന്നു.
അതേ സമയം സീനിയറ് സ്റ്റാഫ് ഭക്ഷണം കഴിക്കുമ്പോള്‍ ഈ കുട്ടികളെ വിളിച്ചില്ല........
അതെന്താ ഞങ്ങളെ വിളിക്കാഞ്ഞെ എന്ന് ഷമീറ ചോദിച്ചപ്പോള്‍ ഒരു വനിത അവരെ ഉണ്ണാന്‍ ക്ഷണിച്ചു............
ഈ ജെ പി സാറെയും വിളിച്ചു......
ഷമീറ അവരോടായിട്ട് ഇങ്ങനെ ഓതി........
“ഞങ്ങള്‍ ആദ്യം ക്ഷണിക്കപ്പെടാത്തവരായുരുന്നല്ലോ........ ഇപ്പോ ഇനി ഞങ്ങള്‍ക്ക് വേണ്ട...........”
“പാവം കുട്ടികള്‍ ....... എന്റെ മനസ്സ് നൊന്തു.....................”
കുട്ടികള്‍ പറയുന്നത് ശരിയാ....... നമ്മളെന്താ ഉഛിഷ്ടം കഴിക്കുന്നവരാണോ....?
അതോ നമ്മള്‍ക്ക് ആഹാരത്തിനുള്ള വകയില്ലാത്തവരാണോ...........
കുട്ടികള്‍ വീണ്ടും അവരുടെ പാത്രത്തില്‍ നിന്ന് കൂടുതല്‍ ഭക്ഷണം എന്റെ പ്ലേറ്റിലിട്ട് തന്നു......... അവര്‍ക്ക് നല്ലൊരു ഇക്കാക്കയെ കിട്ടി... എനിക്ക് രണ്ട് പെങ്ങള്മാരെയും......
സ്നേഹത്തോടെ തരുമ്പോല്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുക..............
<<<<<<<<<< ഇവിടെ അവസാനിക്കുന്നു >>>>>>>>>>>
Saturday, May 9, 2009
രാജേട്ടാ ഒരു കവിത ചൊല്ലിത്തരൂന്നേ
ശരി ഇനി അതാണ് ജെ പി സാറിന്റെ ആഗ്രഹമെങ്കില്‍ അത് തന്നെ നടക്കട്ടെ.
രാജേട്ടനെ പരിചയപ്പെടുത്താം. രാജേട്ടനെന്ന് ഞാന്‍ വിളിച്ചാലും എന്നേക്കാള്‍ എത്രയോ ചെറുപ്പമാണ്. അദ്ദേഹത്തിന് തൊഴില്‍ വര്‍ക്ക് ഷോപ്പ്. അമ്പലത്തിലെ പ്രഭാമണ്ഡലം കൊല്ലം തോറും സൌജന്യ മായി പോളീഷ് ചെയ്ത് തരും. നോലുമ്പെല്ലാം എടുത്തിട്ടാണ് ആ കര്‍മ്മം ചെയ്യാറ്.
എന്നും അമ്പലത്തില്‍ വരും. വീട്ടില്‍ എല്ലാവരും കലാകാരന്മാരാണ്. പണ്ട് പെണ്‍കുട്ടിയെ ഞങ്ങളുടെ ചാനലില്‍ കൊണ്ട് വന്ന് എന്തെങ്കിലും കലാപരിപാടികള്‍ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
ആണ്‍കുട്ടിയും കലാകാരനാണ്. അവരുടെ അമ്മയെ പറ്റി കൂടുതലറിയൂകയില്ല.
രാജേട്ടാ എന്നാ ഞാന്‍ റെഡി......
പാടിക്കോളൂ........>>>>>>>>>>>>>>>>>
ലോകത്തിലെല്ലാവരും കേള്‍ക്കട്ടെ!!!!!
Wednesday, May 6, 2009
പ്രേത വേര്‍പാട്
കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു അറിയിക്കുകയുണ്ടായി ഈ മാസാവസാനം തറവാട്ടില്‍ പ്രേത വേര്‍പാടാണെന്ന്. തന്നെയുമല്ല പ്രേതങ്ങളെയെല്ലാം കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഏതോ കാടുകളില്‍ കൊണ്ടിരുത്താന്‍ പോകയാണെന്ന്.
ഇനി അഥവാ മരണശേഷം പ്രേതങ്ങള്‍ക്ക് വസിക്കണമെങ്കില്‍ അവനവന്റെ നാട്ടില്‍ തന്നെയല്ലേ നല്ലത്. എന്തിനാണ് ഈ പാവങ്ങളെ ഏതോ സ്ഥലത്ത് കൊണ്ട് കളയുന്നത്.
പറഞ്ഞ് കേട്ട സ്ഥിതിക്ക് എന്റെ മുത്തശ്ശനും, മുത്തശ്ശിയും, അമ്മാമന്മാരും ഒക്കെ ഇതില്‍ പെടുമത്രെ. അവരെയൊക്കെ എന്തിനാ ഇങ്ങനെ ആട്ടിപ്പായിക്കണ്. അവരെ തീറ്റിപ്പോറ്റുകയൊന്നും വേണ്ടല്ലോ. കൂടി വന്നാല്‍ ഒരു അന്തിത്തിരി വെക്കേണ്ട കാര്യമല്ലേ ഉള്ളൂ...
ഒരു പാട് പ്രേതങ്ങളുണ്ടത്രെ! ഓരൊ വീട്ടിലേയും ഒരു പെണ്ണ് പ്രേതങ്ങളെയെല്ലാം കൊണ്ട് പോകുന്ന കൂട്ടത്തില്‍ വേണമത്രെ.
അതെന്താ ഈ പെണ്ണുങ്ങള് തന്നെ പ്രേതവേര്‍പാടിന് പോകണം. ആണുങ്ങള്‍ക്കും ആയിക്കൂടെ. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടത്തേണ്ടതുണ്ട്.
എന്റെ അച്ചന്റെയും, അമ്മയുടേയും, അമ്മായിയുടേയും പ്രേതങ്ങള്‍ ഈ സ്ഥിതിക്ക് ഞങ്ങളുടെ തറവാട്ടിലുണ്ട്. ഇന്നാള് ആരോ പറയ്ണ് കേട്ടു എന്റെ അമ്മയുടെ കുറച്ച് ചിതാഭസ്മവും എല്ലുകളും കാശിയില്‍ കൊണ്ട് ഒഴുക്കിയത്രെ. അപ്പോ അമ്മപ്രേതം ഇപ്പോ കാശിയിലാകുമോ? അമ്മക്ക് ഏറ്റവും കൂടുതല്‍ [പെറ്റ മക്കളെക്കാളും] ഇഷ്ടമുള്ള ആളാണത്രെ അത് അവിടെ കൊണ്ട് ഒഴുക്കിയത്.
ഇനി അച്ചന്റെ എല്ലുകളും ആരെങ്കിലും എവിടെയെങ്കിലും കൊണ്ട് ഒഴുക്കിയിട്ടുണ്ടോ എന്നറിയില്ല.
എങ്ങിനെയെങ്കിലും മരിച്ച് മണ്ണായാലും ആളെ വിടില്ലാ എന്നല്ലേ ഇതിന്റെ ഒക്കെ അര്‍ത്ഥം.
മരണാനന്തര ജീവിതമോ? ഇത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഏതായാലും എന്റെ ബന്ധുപെണ്കുട്ടീ...... നീ ഇതിന്റെ പിന്നാലെ പോകേണ്ട്. നിന്റെ കെട്ടിയവനോട് പോകാന്‍ പറാ. ഇത് നിന്റെ തറവാടല്ലല്ലോ.നിന്റെ ഇവിടേക്ക് കെട്ടിക്കൊണ്ടോന്നതല്ലേ.
[കൂടുതല്‍ പിന്നീടെഴുതാം]
Tuesday, May 5, 2009
പ്രതിഷ്ഠാ ദിനം - അച്ചന് തേവര് ശിവ ക്ഷ്

കഴിഞ്ഞ വര്‍ഷം പ്രതിഷ്ഠാ ദിനത്തിന്റെ തലേ ദിവസം വന്ന് ഭഗവത് സേവ ചെയ്ത് പോയി. ഇത്തവണ പ്രസിഡണ്ടിനെ ഒന്ന് ഫോണില്‍ വിളിച്ച് പോലും ഇല്ല. ഇത്തരത്ത്തിലുള്ള തന്ത്രികളെ മാറ്റാന്‍ വല്ല വകുപ്പുകളും ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട്.
കാലത്ത് 5. 30ന് ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ തുടങ്ങി. അതിന് ശേഷം പൂജകളും അഭിഷേകങ്ങളും.പ്രധാന ദേവനായ ശിവന് പ്രത്യേകം കലശങ്ങളുണ്ടായിരുന്നു. പിന്നെ ശ്രീ പാര്‍വ്വതി, ഗോശാല കൃഷ്ണന്, അയ്യപ്പന്



