Sunday, February 1, 2009

ഒരു ഇല ചോറ് എവിടെ നിന്ന് കിട്ടും?


ഓരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടിട്ടുണ്ടെന്നല്ലേ പഴമൊഴി... അല്ലെങ്കില്‍ തലേലെഴുത്ത്.....
ഇന്ന് ബീനാമ്മയുടെ അമ്മാമന്റെ [അന്തരിച്ച മുന്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി ശ്രീ. എ എസ് പ്രതാപ് സിങ്ങ്] ചരമ വാര്‍ഷികമായിരുന്നു.. ഏഴാമത്തെതാണെന്നാണ് എന്റെ ഓര്‍മ്മ.
കാലത്ത് SN SCHOOL ല്‍ അനുസ്മരണ സമ്മേളനവും ചായ സല്‍ക്കാരവും.. ബീനാമ്മ എന്നോട് ചോദിച്ചു വരുന്നില്ലേ എന്ന്.. സദ്യയൊന്നും ഇല്ലല്ലോ
സദ്യയില്ല......
എന്നാ നീ പോയിട്ട് വാ............
എന്നെ അവിടെ വരെ ഒന്ന് വിട്ടു തന്നുകൂടെ.......
ഇവിടെ മക്കള് രണ്ടാളും ഉണ്ട്.... നീ അവരെ ആരെങ്കിലും കൂട്ടിന് വിളിച്ചോ....
ഹൂം....... ഈ മനുഷ്യനെക്കൊണ്ട് ഒരു ഗുണോം ഇല്ലാ....
അങ്ങിനെ അവള്‍ ആരെയും ആശ്രയിക്കാതെ ഓട്ടോ പിടിച്ച് പോയി... എനിക്ക് ചോറ് ഉണ്ടാക്കി വെക്കാന്‍ മറന്നില്ല... കറിയൊന്നും കണ്ടില്ല...
മക്കള്‍ വന്നാല്‍ എന്റെ കാര്യം പോക്കാ.... ഞാന്‍ മിക്കതും സസ്യഭുക്കാണ്.. അവര്‍ വരുമ്പോള്‍ മീനും, ഇറച്ചിയും മാത്രം... എനിക്ക് ഒരു മോര് കാച്ചിയതുണ്ടാകും....
ഞാന്‍ കാലത്ത് അച്ചന്‍ തേവരെ കണ്ടു തൊഴുതു.. മുണ്ട് ഉടുത്തു.. കാറില്‍ ഒരു ജോഡി വസ്ത്രങ്ങളും, അത്യാവശ്യം സാധങ്ങളും വെച്ചു.... തറവാട്ടിലേക്ക് വിടാം എന്ന് കരുതി... അവിടെയാണെങ്കില്‍ ഭക്ഷണത്തിന് പഞ്ഞമില്ല....ഗീതയോട് ഗ്രാമത്തില്‍ എത്തുന്നതിന് മുന്‍പ് ഫോണില്‍ പറഞ്ഞാല്‍ മതി....
ഗീതേ......
എന്താ ഏട്ടാ...........
ഞാന്‍ ആ വഴിക്ക് വര്ണ്ണ്ട് ട്ടോ?.......... ചിലപ്പോള്‍ നാളെയെ മടങ്ങൂ.........
ശരി ഏട്ടാ ഞാന്‍ ഇവിടുണ്ട്....... എപ്പോ വേണമെങ്കിലും എത്തിക്കോളൂ....
സ്വന്തം പെണ്ണിന് ഓളുടെ കെട്ടിയോനെ നോക്കാന്‍ നേരമില്ല...
അനുജന് ഒരു നല്ല അണ്ടര്‍സ്റ്റാന്‍ഡിങ്ങ് പെണ്ണുള്ളതിനാല്‍ ഇടക്ക് അവിടെ പോയി നില്‍ക്കാം.. പിന്നെ സ്റ്റാന്‍ഡ് ബൈ ആയിട്ട് അനുജന്റ മകന്‍ കിട്ടനും ഉണ്ടാകും...
എപ്പോഴും വലിയച്ചന്റെ ക്ഷേമം അന്വേഷിച്ചുംകൊണ്ടിരിക്കും അവന്‍... ഇടക്കിടക്ക് വല്യച്ചാ എന്താ വേണ്ടെ എന്ന് ചോദിക്കും... പിന്നെ അവിടെത്തെ മെംബറെപോലെയുള്ള ഒരു പെണ്‍കുട്ടി “ശുഭ” യുണ്ടവിടെ... മൊത്തത്തില്‍ നല്ല അന്ത:രീക്ഷം....
++
അംബലത്തില്‍ പോയി തൊഴുതു നില്‍ക്കുമ്പോള്‍ അമ്മുകുട്ടി ഫോണില്‍ വിളിച്ച് ഒരു മണിക്കൂര്‍ എന്നെ സ്നേഹം കൊണ്ട് വധിച്ചു... അത് കഴിഞ്ഞപ്പോള്‍ എന്റെ കാലിലെ വിരലുകള്‍ക്ക് കോച്ചല്‍ അനുഭവപ്പെട്ടു...
ഇടക്കത് വരാറ്ണ്ട്.. അങ്ങിനെ വന്നാല്‍ ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാ... വണ്ടിയില്‍ കയറി ഒരു വിധം സെക്കന്റ് ഗീയറില്‍ തന്നെ അരകിലോമീറ്ററിലുള്ള വീട്ടിലെത്തി.. ക്ലച്ച് അമര്‍ത്താന്‍ കൂടി വയ്യാത്ത പോലെ...
ഞാന്‍ എന്റെ ഓണ്‍ലൈന്‍ ഡോക്ടറായ രേഖയെ വിളിച്ചു...
രേഖ കുറച്ച് നാളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ്... ഡ്യൂട്ടി സമയത്ത് ഒരിക്കലും പേര്‍സണല്‍ ഫോണ്‍ എടുക്കില്ല... എനിക്കാണെങ്കില്‍ പെട്ടെന്ന് വൈദ്യസഹായം വേണം.. വീട്ടിലെത്തിയപ്പോള്‍ മോനും, മോളും എല്ലാം പുറത്ത് പോയിരുന്നു....
മൊബൈല്‍ ഫോണില്‍ കുറേ ഡോക്ടര്‍മാരുടെ നമ്പറുകളുണ്ട്... ഞായറാശ്ചയായതിന്നാല്‍ ആരെയും കിട്ടിയില്ല...
അങ്ങിനെ വല്ലപ്പോഴും ഞാന്‍ വിളിക്കുന്ന, ഞാന്‍ ഗള്‍ഫില്‍ വെച്ച് ചെറുപ്പത്തില്‍ എടുത്ത് താലോലിച്ചിട്ടുള്ള മീവലിനെ വിളിച്ചു.. മീവല്‍ കോഴിക്കോട്ട് ബേബി മെമ്മൊറിയലിലോ മറ്റോ ആണ് പ്രാക്ടീസ് ചെയ്യുന്നത്...
എന്റെ വിളി കേട്ടപ്പോ‍ള്‍ അവള്‍ക്ക് വലിയ സന്തോഷമായി....
എന്നോട് EVION കഴിക്കാന്‍ പറഞ്ഞു കുറച്ച് കാലം.. പിന്നെ ഇടക്കിടക്ക് ഷെല്‍കാല്‍ക്ക് 500 ഉം....
വീട്ടിന് ചുറ്റും ആശുപത്രികളും, മരുന്ന് കടകളുമാണ്.... ഉടന്‍ ഓഫീസില്‍ വിവരം അറിയിച്ച അവിടെനിന്ന് ഒരു കേമറാ മേനെക്കൊണ്ട് മരുന്ന് വാങ്ങിച്ച് കഴിച്ചു.
അങ്ങിനെ തറവാട്ടിലെക്കുള്ള പോക്കും അങ്കലാപ്പിലായി...
ബസ്സിന് പോകാനാണെങ്കില്‍ എളുപ്പമല്ല... കുന്നംകുളത്ത് നിന്ന് ഗ്രാമത്തിലേക്ക് എപ്പോഴും വണ്ടിയില്ല.. തന്നെയുമല്ല പിറ്റെ ദിവസം തിരിച്ച് വരുന്ന കാര്യമൊന്നും ശരിയാകില്ല...
ഉച്ചയാകും വരെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി....
ഉച്ചക്ക് ഭക്ഷണം എവിടുന്ന് കിട്ടും.. ഹോട്ടല്‍ ഭക്ഷണം എനിക്ക് വലിയ ഇഷ്ടമല്ല... പോരാത്തതിന് ഇന്നെലെ ആശുപതീല് പോയപ്പോ ഡോക്ടര്‍ പറഞ്ഞു കൊളസ്റ്റ്രോള്‍ അല്പം കൂടുതലുണ്ട്.. മരുന്നൊന്നും വേണ്ട.. ഡയറ്റ് ചെയ്താല്‍ മതിയെന്ന്...
അപ്പോ ഏതെങ്കിലും വീട്ടീന്ന് എന്തെങ്കിലും സിമ്പിള്‍ ഫുഡ് ആഹരിക്കാന്‍ കിട്ടണം... സദ്യയായാലും വിരോധമില്ല.... ആവശ്യമുള്ളത് കഴിച്ചാല്‍ മതിയല്ലോ>?....
++
ഉച്ചയാകുമ്പോഴെക്കും കാലിലെ അസുഖത്തിന് തെല്ലൊരു ശമനം കിട്ടി...
അയ്യന്തോളില്‍ പോയാല്‍ മണിചേച്ചിയുടെ വീട്ടീന്ന് ആഹാരം കിട്ടും.. പക്ഷെ അവിടം വരെ വണ്ടിയോടിക്കാന്‍ വയ്യ... ബസ്സാണെങ്കില്‍ കളക്ടറെറ്റ് ഗ്രൌണ്ട് വരെയേ കിട്ടുകയുള്ളൂ...........
വിശപ്പ് തുടങ്ങിയല്ലോ എന്റെ തേവരേ...........
നടക്കാനും വയ്യ, വണ്ടി ഓടിക്കാനും വയ്യ....
വീട്ടില്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു സ്കൂട്ടര്‍ ഉണ്ട്.. കൈനറ്റിക്ക്... അതാണെങ്കില്‍ കാലിന്റെ സഹായമില്ലാതെ ഓടിക്കാം... അത് പൊടി തട്ടി ഞാന്‍ സവാരി ആരംഭിച്ചു....
മെയിന്‍ റോട്ടിലെത്തിയപ്പോ അവിടെ നിന്ന് വിചാരിച്ചു... എങ്ങോട്ട് തിരിയണം...
ഇടത്തോട്ട് തിരിഞ്ഞാല്‍ മെട്രൊ ഹോസ്പറ്റലിലെ കേന്റീനില്‍ നിന്ന് കഴിക്കാം... പക്ഷെ അവിടെ നഴ്സിങ്ങിന് പഠിക്കുന്ന കുട്ട്യോളുടെ തിരക്കായിരിക്കും...
പിന്നെ അടുത്തുള്ള ശ്രീനിവാസ് ഹോട്ടല്‍ അടച്ച് കിടക്കുന്നു... പിന്നെയുള്ളത് വിനോദിന്റെ ഹോട്ടലാ... അവിടെ പച്ചക്കറി ആഹാരം കുറവാ....
പിന്നെ ഒരു കിലോമീറ്റര്‍ പോയാല്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റലിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ നല്ല പൂരി മസാല കിട്ടും...
അപ്പോ അങ്ങോട്ട് വിടാന്‍ വിചാരിച്ചു....
പെട്ടെന്നാണ് ഓര്‍ത്തത് ഇന്നെലെ ഡോക്ടര്‍ വേണു ചന്ദ്രന്‍ പറഞ്ഞത്... കൊഴുപ്പുള്ളതും, വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം....
സമയം രണ്ടിനോടത്ത് തുടങ്ങി....
എങ്ങോട്ട് പോകണം...വിശപ്പ് സഹിക്ക വയ്യാതെയായി...
വയറ്റില്‍ അലോപ്പതി മരുന്നുകള്‍ കിടന്ന് ഇളകി മറിയുന്നു....
എന്തെങ്കിലും ഉടന്‍ കഴിച്ചില്ലെങ്കില്‍ കുഴഞ്ഞുവിഴും....
തിരിച്ച് വീട്ടിലേക്ക് തന്നെ പോയി ബീനാമ്മ വെച്ച് ചോറും അല്പം തൈരും കൂട്ടി കഴിച്ചാലോ..........
അതിന് തൈര് കഴിക്കാനാകുമോ....
അത് നേര്‍പ്പിച്ച് മോരാക്കുവാനൊന്നും എളുപ്പമല്ല....
അപ്പോള്‍ വലത്തോട്ട് വണ്ടി വിടാം...
ആ വഴിയില്‍ ചെട്ടിയങ്ങാടി കഴിഞ്ഞാല്‍ റെയില്‍ വേ സ്റ്റേഷന്‍ റോട്ടില്‍ സഫയര്‍ ഹോട്ടലില്‍ നിന്ന് തലശ്ശേരി സ്റ്റൈല്‍ മീന്‍ കറിയും ചൊറും കഴിക്കാന്‍... എനിക്കാണെങ്കില്‍ തലശ്ശേരി മീങ്കറി വലിയ ഇഷ്ടമാണ് താനും...
ഞാന്‍ ചിലപ്പോള്‍ പറയും അയലത്തെ തലശ്ശേരിക്കാരി രാജിയുടെ വീട്ടില്‍ നിന്ന് മീങ്കറി വാങ്ങാന്‍... അത് പറഞ്ഞാലവള്‍ക്ക് കലി കയറും...
ഞാന്‍ ഉണ്ടാക്കി തരുന്ന മീന്‍ കറി കഴിച്ചാല്‍ മതിയെന്ന്...
അവള്‍ക്ക് ആ സ്റ്റൈല്‍ ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ അവളെന്തിന് ചാടണം...
അല്ലെങ്കിലും ചില പെണ്ണുങ്ങളിങ്ങനെയാ.....
എന്റെ ശകടം സഫയര്‍ ഹോട്ടലിനെ ലക്ഷ്യമാക്കി പാഞ്ഞു.....
പഷെ കൊക്കാല കവലയിലെത്തിയപ്പോഴെക്കും എന്റെ സ്കൂട്ടര്‍ ചത്തു...
പൊള്ളുന്ന ചൂടും....
ഇനി ചെട്ടിയങ്ങാടി വരെ നടക്കുക തന്നെ....
യോഗമല്ലെ.... അനുഭവിക്ക തന്നെ....
റോട്ടില്‍ നിന്ന് ഒരു കടലാസ്സ് കഷണമെടുത്ത് അതില്‍ അഡ്രസ്സ് എഴുതി വെച്ചു... എവിടെയെങ്കിലും വീണു കിടന്നാല്‍ പിള്ളേരെ വിവരം അറിയിക്കുമല്ലോ പോലീസുകാര്‍.......
നട്ടുച്ച നേരത്ത് കൊക്കാല കവലയില്‍ ഓട്ടൊയുമില്ല... ബസ്സുമില്ല....
ഞാന്‍ നടന്ന് നീങ്ങി....
അപ്പോഴാണ് ശ്രദ്ധിച്ചത്............ വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലൊരു ആള്‍ക്കൂട്ടം......
അവിടെ വേലയും മറ്റും കഴിഞ്ഞതാണല്ലോ.... പിന്നെന്താ ഇത്ര ആളുകള്‍.........
ഏതായാലും ക്ഷേത്രത്തിന്നുള്ളിലേക്ക് എത്തി നോക്കി
+++
അവിടെയിരിക്കുന്ന ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടു.... “പ്രതിഷ്ടാദിനം” പ്രത്യേക പൂജകളും, അന്നദാനവും, വൈകിട്ട് കേളികൊട്ടും, തായമ്പകയും........
വളരെ സന്തോഷമായി.........
വേഗം തന്നെ അംബലത്തിലേക്ക് പ്രവേശിച്ചു........
‘എന്താ ജെപി സാറെ ഇത്ര വൈകിയത്..... ക്ഷേത്രത്തിലെ ജീവനക്കാരും, കഴകം മുതലായവരും എന്നെ സമീപിച്ചു”
എടോ നാരായണന്‍ കുട്ടീ‍...... നമ്മുടെ എല്ലാ പരിപാടികളും ടിവി യില്‍ കാണിക്കുന്ന സാറാ........
സദ്യ അവസാ‍ന പന്തിയിലായിരുന്നു...
ഒരാള്‍ എന്നെ ഹോളില്‍ കൊണ്ടിരുത്തി....
കഴിക്കാന്‍ പാടില്ലാത്ത പലതും ഉണ്ടാ‍യിരുന്നെങ്കിലും, പപ്പടമൊഴിച്ച് എല്ലാം കഴിച്ചു... അല്പം പായസവും സേവിച്ചു....
അതിന് ശേഷം അല്പം ചോറും തൈരും കൂട്ടി കഴിച്ചു....
മനസ്സില്‍ സ്വപ്നം കണ്ട ഒരു ഇല ചോറ് വെളിയന്നൂര്‍ ഭഗവതി തന്നെ എനിക്ക് തന്നു...
ഭക്ഷണം കിട്ടുന്നത് വരെ കുറച്ച് ബുദ്ധിമുട്ടിച്ചെങ്കിലും ഇഷ്ടകാര്യം സാധിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ....
അമ്പലത്തിലെ കാര്യക്കാരന്‍ എന്നെ വീട്ടില്‍ കൊണ്ട് വിടാന്‍ പിള്ളേരോട്
ആജ്ഞാപിച്ചു......
പിന്നില്‍ നിന്ന് ഒരു ഭക്ത രംഗത്ത് വന്നു...
“കുട്ടേട്ടാ ജെ പി സാറിനെ ഞാന്‍ കൊണ്ട് വിട്ടോളാം....”
ശരി സുമിത്രക്കുട്ടീ........
സാറിന്റെ കൈ പിടിച്ചോളണം.... റോഡ് ടാറിങ്ങ് കഴിഞ്ഞ് സ്ലാബുകളൊന്നും ശരിക്ക് വിരിച്ചിട്ടില്ല....
സുമിത്രക്കുട്ടിയുടെ വീട് അംബലത്തിന് തൊട്ടാ........
ജെ പി സാറിനെ കണ്ടിട്ടെത്ര നാളായി... എന്റെ വീട്ടില്‍ വിശ്രമിച്ചിട്ട് പോയാല്‍ മതിയില്ലേ?......
വേണ്ട മോളെ....... എനിക്ക് ശരീര സുഖം പോരാ...വീട്ടില്‍ പോയി ഒന്ന് കിടക്കണം....
‘സുമിത്രക്കുട്ടിയേ പണ്ട് ഞാന്‍ കമ്പ്യൂട്ടര്‍ ബേസിക്ക് പഠിപ്പിച്ചിട്ടുണ്ട്... ഞാനതൊക്കെ മറന്നു...”
മോളെ വീട്ടിലേക്ക് പിന്നെ വരാം......
ഞാനിപ്പോ പൊയ്കോട്ടെ...........
അങ്ങിനെ സുമിത്രക്കുട്ടി എന്നെ വീട്ടില്‍ വിട്ടിട്ട്, ഞാന്‍ കിടന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പോയുള്ളൂ.....
ക്ഷീണത്താല്‍ ഞാന്‍ 5 മണി വരെ ഉറങ്ങി.....
കുളിച്ച് ക്ഷേത്രത്തില്‍ പോയി.... അപ്പോഴെക്കും എന്റെ ആരോഗ്യം വീണ്ടെടുത്തിരുന്നു....
കേളികൊട്ടും, തായമ്പകയും ഒക്കെ ആസ്വദിച്ചു............ ഏഴര മണിയോടെ വീട്ടിലേക്ക് തിരിച്ചു...
സുമിത്രക്കുട്ടിയെ ഞാന്‍ അംബലത്തിലെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടില്ലാ....
കാര്യക്കാരനോട് ചോദിച്ചപ്പോള്‍, സുമിത്രക്കുട്ടിയെ ഇന്ന് കണ്ടതായി ഓര്‍ക്കുന്നില്ലാ എന്ന് പറഞ്ഞു....
അപ്പോള്‍ ഞാന്‍ കണ്ടതും, എന്നെ വീട്ടില്‍ കൊണ്ട് വിട്ടതും ആരായിരുന്നു?
ഈ ചോദ്യം എന്നില്‍ അവശേഷിക്കുന്നു ഇപ്പോഴും....

+++ ഇവിടെ അവസാനിക്കുന്നു +++++++

17 comments:

Jayasree Lakshmy Kumar said...

ബീനാമ്മ അത്യാവശ്യമായി ബ്ലോഗ് തുടങ്ങേണ്ടതായുണ്ട് :)

മാണിക്യം said...

ജെപീ
പാറുകുട്ടി?
സുമിത്രക്കുട്ടി?
പാറുകുട്ടി തീര്‍ക്കാതെ സുമിത്രക്കുട്ടിയുടെ പിറകെ പോയാല്‍ അമ്മച്ചിയാണെ സത്യാഗ്രഹം!!


....ഒരു കടലാസ്സ് കഷണമെടുത്ത് അതില്‍ അഡ്രസ്സ് എഴുതി വെച്ചു... എവിടെയെങ്കിലും വീണു കിടന്നാല്‍ പിള്ളേരെ വിവരം അറിയിക്കുമല്ലോ പോലീസുകാര്‍......

ജെപി തമാശക്ക് പറഞ്ഞതാവാം ആ ത്രിശൂര്‍ ഭാഗത്ത് താങ്കളെ അറിയാത്തവരില്ലല്ലോ,എന്നിട്ടും വായിച്ചപ്പോള്‍ ഒരു വിഷമം....
പക്ഷെ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതു ചെയ്യറുണ്ട്.. ബാഗില്‍ ഒരു ഡയറി ചാച്ചന്റെ അഡ്രസ് മോന്റെയും മോളുടെയും ഫോണ്‍ നമ്പര്‍‌ എഴുതി വച്ചുകൊണ്ടാ പോകുന്നത്.

Sureshkumar Punjhayil said...

Njanum Lakshi Chechyye Pinthangunnu...!!! ( Ashamsakal Prakashetta... )

ബൈജു സുല്‍ത്താന്‍ said...

' അവസാനിപ്പിച്ചതില്‍ ' ശക്തമായി പ്രതിഷേധിക്കുന്നു.

vazhitharakalil said...

prakashettante " orila choru" nannaaayi. Pakshe enikku athinekkaaaalum ishtamaayathu LAKSHMIYUDE comment aaanu. Lakshmi, you said it!!!!

lots of luv Habby

mayilppeeli said...

അങ്കിള്‍ വളരെ ഹൃദയസ്പര്‍ശിയായിത്തോന്നി ഈ പോസ്റ്റ്‌......കത്തിക്കാളുന്ന വിശപ്പുമായുള്ള അലച്ചിലും അമ്പലത്തില്‍ നിന്ന്‌ സദ്യ കഴിച്ചതും സുമിത്രക്കുട്ടിയുടെ രൂപത്തില്‍ വന്നൊരാള്‍ സഹായിച്ചതുമൊക്കെ വായിച്ചപ്പോള്‍ എനിയ്ക്കു തോന്നിയത്‌ ഏതോ അദൃശ്യശക്തിയുടെ സാന്നിധ്യമാണ്‌ അങ്കിളിനുണ്ടായതെന്നാണ്‌......

ബിന്ദു കെ പി said...

അങ്ങനെ അവസാനം ഒരില ചോറ് വിധിച്ചത് വെളിയന്നൂർ കാവിൽ അല്ലേ അങ്കിൾ..

ബീനാമ്മ കാണണ്ട ഈ പോസ്റ്റ്..:)

ജെ പി വെട്ടിയാട്ടില്‍ said...

maanikya chechi
paarukuttye kazhikkathe evideyum pokunnilla..
sumithrakkutty aaranennu polum enikkariyilla. angine oraal avide aa parisarath ilathre.
paarukuttiye pettennu ezhuthi theerkkan pattumennu thonnunnilla...
athoru valiya sambhavamaanu..

ജെ പി വെട്ടിയാട്ടില്‍ said...

hello lakshmi

ivide ellavarum lakshmichechiye pinthaangukayaanallo...
beenaammaa arinjaal kaaryam pisakaakumo? avalkku blogaanum computer gimmicksum onnum ariyaatha oru naadan pennaa ippolum..
innalu ennodu paranju ente cheetha kettu kettu thottennu. engottengilum pokayanennu. njaan poykolaan paranju.
pakshe pokunnilla...
ennele parayunnu maasappadi kooduthal venamennu. allengil koode kidakkukayillennu..
appol njaan maasappadi motham vettikkurakkaan pokyaanu...
സ്വസ്ഥമായി കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ?...ഈ പോസ്റ്റ് വായിച്ച് ആരോ അവളോട് പറഞ്ഞിരിക്കുന്നു..
ഇന്ന് സ്പെഷല്‍ അവിയല്‍, ചെനാ മസാല, മേങ്കോ പിക്കിള്‍ എല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നു..എനിക്ക് കാലത്ത് ദോശക്ക് കടലക്കറി ഇഷ്ടമാ.... അതും ഉണ്ടാ‍യിരുന്നു...
എല്ലാം ഒരു മണിയടിയാ..........
പോകുന്നിടം വരെ പോകട്ടെ...
ഇനി മോന്റെ പെണ്ണ് വന്നാലാകും ഇവിടുത്തെ അങ്കം... അപ്പോ ചങ്ങാത്തം കൂടാന്‍ വരും..

ജെ പി വെട്ടിയാട്ടില്‍ said...

മയില്‍പ്പീലിക്കുട്ടീ.

ഞാന്‍ ഇന്ന് തൊഴാന്‍ പോയപ്പോള്‍ അറിഞ്ഞു സുമിത്രക്കുട്ടി എന്നൊരാള്‍ ആ പരിസരത്തൊന്നും ഇല്ലാന്ന്... അത് എന്നെ ആശയക്കുഴപ്പത്തിലെത്തിച്ചിരിക്കുകയാണ്..
എന്ത് തന്നെയായാലും അവിടുത്തെ ഒരു ഇല ചോറ് എനിക്ക് തികച്ചും ഒരനുഗ്രഹമായിരുന്നു.. പറഞ്ഞ പോലെ ഒരു അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം...
ഞാന്‍ ഇത്തരം പോസ്റ്റുകള്‍ ഇനിയും ചെയ്യുന്നുണ്ട്...
പാറുകുട്ടിയുടെതെ പെട്ടെന്ന് തിരുന്ന ലക്ഷണമില്ല...
മാണിക്ക്യ ചേച്ചിയുടെ കമന്റ് വായിച്ചില്ലേ??

കാപ്പിലാന്‍ said...

Nannaayirikkunnu . Iniyum ezhuthanam prakashetta :)

നിരക്ഷരൻ said...

ജെ.പി.ക്കുട്ടീ.... :) :)

വിജയലക്ഷ്മി said...

ജെ .പി സാര്‍ ,ഈ പോസ്റ്റ് വായിച്ചു തീര്‍ന്നതറിഞ്ഞില്ല ..ഒത്തിരി ഇഷ്ട്ടപ്പെട്ടു ...ഒരില ചോറിനുവേണ്ടി ഭഗവതി വിളിച്ചതാണ് ...സാറിനെ ഊട്ടാന്‍.....അതായിരിക്കാം ബീനാമ്മയെ കറിയൊന്നും വെക്കാതെ പോകാന്‍ പ്രേരിപ്പിച്ചത് . ...ഈ സുമിത്രകുട്ടിയുടെ രൂപത്തില്‍ പ്രത്യക്ഷപെട്ടതും നിങ്ങളെ വീട്ടിലെത്തിച്ചതും ആ പരാശക്തി തന്നെയാവാം ..

പിന്നെ സാറിന്റെ സന്ദര്‍ശനം ഒത്തിരിനാളായി എന്റെ ബ്ലോഗില്‍ കാണാറേയില്ല :(

ജെ പി വെട്ടിയാട്ടില്‍ said...

വിജയലക്ഷ്മിച്ചേച്ചീ.........

ചേച്ചിയുടെ കമന്റുകള്‍ ആന്ദം പകരുന്നു...
എല്ലാം ഈശ്വരാധീനം തന്നെ...
ഇന്നായിരുന്നു ഡോക്ടറുമായുള്ള ഫൈനല്‍ സിറ്റിങ്ങ്.. തല്‍ക്കാലം മരുന്ന് കഴിച്ചാല്‍ മതിയെന്ന് പറഞ്ഞു. സര്‍ജറിയുടെ കാര്യം ഡോക്ടര്‍ പറഞ്ഞില്ല...
ഇനി അല്പം ധൈര്യം കിട്ടി... സര്‍ജറിയോട് കൂടി ഞാന്‍ ഇല്ലാതാകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍...
പറശ്ശനിക്കടവില്‍ പോകണമെന്ന ആഗ്രഹം കഴിഞ്ഞ ആഴ്ചയാ ഉണ്ടായത്....
അത്രയും വരെ വണ്ടി ഓടിക്കാന്‍ വയ്യ... അനുജന്റെ മകന്‍ കിട്ടനെ കൂട്ടണം... പിന്നെ മടക്കം കാടാമ്പുഴയും പോകണം...
ബിന്നാമ്മക്ക് മോന്റെ കല്യാണത്തിരക്കാ...

Unknown said...

അടുത്ത കാലതൊന്നും ഇത്ര നല്ല ഒരു പോസ്റ്റ് മലയാളം ബ്ലൊഗില്‍ വന്നിട്ടില്ല..
എല്ലാ കമന്റ്സും പബ്ലീ‍ഷ് ചെയ്യൂ...

ശ്രീ said...

നല്ല അനുഭവം. ഹൃദ്യമായ പോസ്റ്റ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു"

അമ്പലത്തിലെത്തിയപ്പോള്‍ ആഗ്രഹിച്ച ഭക്ഷണം കിട്ടിയല്ലോ. സന്തോഷം.

ഈ ദിനാന്ത്യക്കുറിപ്പ്‌ വായിക്കാന്‍ രസമുണ്ട്‌ ജെപീ.

നല്ല പോസ്റ്റ്.