Wednesday, May 27, 2009

ദശമൂല രസായനം

ഞാന്‍ വൈകുന്നേരത്തെ സര്‍ക്കീട്ട് കഴിഞ്ഞ് വന്ന് കാറ് ഗേരേജില്‍ കയറ്റി ഇട്ട് ഗേറ്റ് അടച്ച് ലോക്ക് ചെയ്തു. വീട്ടിനകത്തേക്ക് പ്രവേശിച്ചു.

പേന്റ് ഊരി വാര്‍ഡ്രോബില്‍ തൂക്കി. കാവി മുണ്ടെടുത്ത് നേരെ കുളിമുറിയിലേക്ക് പ്രവേശിക്കും മുന്‍പേ ബീനാമ്മയുടെ ഒരു കരച്ചില്‍......

“എനിക്ക് മരുന്ന് വാങ്ങിയില്ലേ ചേട്ടാ................?
“ഞാനീ കോലാഹലങ്ങള്‍ ഒക്കെ കാട്ടുന്നത് കണ്ടിട്ടാ ചോദിക്കണ്.. മരുന്നിന്റെ കാര്യം.........

ഇനി എനിക്ക് മരുന്ന് വാങ്ങാന്‍ പോകണമെങ്കില്‍..... പേന്റ് ഇടണം, ഷര്‍ട്ടിടണം....... ഗേറ്റ് തുറക്കണം........ എന്തെല്ലാം പണികള്‍ ചെയ്യണം...........

ഇപ്പോ ഏതായാലും എനിക്ക് മരുന്ന് കടയില്‍ പോകാന്‍ വയ്യ...
എന്റെ കണ്ണിലൊഴിക്കുന്ന മരുന്ന് പോലും ഞാന്‍ വാങ്ങാന്‍ മറക്കാറുണ്ട്.
നിനക്ക് ഞാന്‍ പുറത്തേക്ക് പോകുമ്പോഴും.... ഞാന്‍ പുറത്തുള്ളപ്പോഴും എന്നെ ഒന്ന് ഓര്‍മ്മിപ്പിച്ച് കൂടെ..........

എനിക്ക് വയസ്സായില്ലേ.......ഓര്‍മ്മാക്കുറവുള്ള വിവരം നിനക്കറിയില്ലേ.......
പിന്നെ ഈ ചില്ലറകാര്യങ്ങള്‍ക്കൊക്കെ നീയെന്തിനാ വേറെ ഒരു ആളെ ചുമതലപ്പെടുത്തുന്നത് എന്റെ ബീനാമ്മെ.........

നമ്മുടെ പടിക്കല്‍ തന്നെ ഉണ്ട് സിദ്ധവൈദ്യാശ്രമം ആയുര്‍വേദ മരുന്ന് കട.. പത്തടി വടക്കോട്ട് നടന്നാല്‍ മാതൃഭൂമിയുടെ എതിര്‍ വശത്തായി സീതാറാം ഫാര്‍മസി ഉണ്ട്....

ഇനി തെക്കോട്ട് നടന്നാല്‍ എലൈറ്റ് ആശുപത്രീടെ മുന്നില്‍ ഉണ്ട് കോട്ടക്കല്‍ വൈദ്യ ശാല, അതിന്നടുത്ത് വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്തുണ്ട് വൈദ്യരത്നം വൈദ്യശാല.......

++
ഇവിടെ നിന്നൊക്കെ കിട്ടും നിനക്കുള്ള ദശമൂല രസായനവും, താമ്പൂല രസായനവും.... നിന്റെ ടേസ്റ്റിന്നനുസരിച്ചുള്ള ഏത് മരുന്നുകളും......

എന്നെയും കൂടി നോക്കേണ്ട ആളാ.............
നിനക്ക് അസുഖമാണെങ്കില്‍ ഇനി അലോപ്പതി ചികിത്സ വേണമെങ്കില് നമ്മുടെ വീട്ടിനു മുന്നിലല്ലേ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റല്‍, പിന്നെ പുറകില്‍ ട്രിച്ചൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍........ പത്തടി തെക്കോട്ട് പോയാല്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍..........

നിന്റെ ആരോഗ്യ സ്ഥിതിയെ മാനിച്ചാണ് ഏത് പാതിരാക്ക് വേണമെന്കിലും പരസഹായമില്ലാതെ വൈദ്യ സഹായം കിട്ടാവുന്ന അന്ത:രീക്ഷമുള്ളിടത്ത് ഞാന്‍ ഈ വീട് പണി കഴിപ്പിച്ചത്....

എല്ലാം നടന്ന് പോകാനുള്ള സ്ഥലങ്ങള്‍...........
പിന്നെ ഈ തൊണ്ട വേദനക്ക് പണ്ട് നീ തന്നേയല്ലേ എന്നോട് പറയാറ് വെറ്റില ചവച്ച് തിന്നാല്‍ മതിയെന്ന്.......

എനിക്ക് രണ്ടാഴ്ചമുന്‍പ് തൊണ്ട വേദന ഉണ്ടായിരുന്നു.. അന്ന് നിവൃത്തിയില്ലാത്തതിനാല്‍ എനിക്ക് ആന്റി ബയോട്ടിക് കഴിക്കേണ്ടി വന്നു.........

പിന്നെ കഴിഞ്ഞ ഞായറാഴ്ച വീണ്ടും വന്നു..
അപ്പോളാണ് നീ പറഞ്ഞ ചികിത്സ എനിക്കോര്‍മ്മ വന്നത്...പലരോടും ചോദിച്ചു നമ്മുടെ കൊക്കാല ജങ്ഷനില്‍ എവിടെയാ വെറ്റില കിട്ടുക എന്ന്.

എല്ലാരും പറഞ്ഞു ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പോകണമെന്ന്........
അങ്ങിനെ ഞാന്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് അന്നത്തെ സാഹായ്ന നടത്തം ആക്കി........ നടന്ന് കൊണ്ടിരുന്നപ്പോള്‍ ജോയ്സ് പാലസ് ഹോട്ടല്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു....

ഞാന്‍ കുറച്ച് നേരം ജോയ്സിനെ നോക്കി മന്ദഹസിച്ചു............
“എന്താ ജോയ്സേ നീ എന്നെ നോക്കി ചിരിക്കുന്നേ.....?

“അല്ലാ ജെ പി അങ്കിളേ.... അങ്കിള്‍ ഈ വഴിക്ക് വന്നിട്ട് കുറേ നാളായല്ലോ എന്നോര്‍ത്ത് ചിരിച്ചതാ...........”

“കയറിയിട്ട് പോയ്കോളൂ......... നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്... പിന്നെ അങ്കിളിന്റെ ഇഷ്ട വിഭവമായ പീനട്ട് മസാലയും, മസാല ഓം ലെറ്റും..പിന്നെ കൊഴുവാ മസാലയും........ പിന്നെ പലതും.............”

അങ്ങിനെ ഞാന്‍ ജോയ്സിന്റെ അകത്തേക്ക് നടന്നു.......... നേരേ രണ്ടാം നിലയിലുള്ള എക്സിക്യുട്ടീവ് ബാറിലേക്ക് പ്രവേശിച്ചു............

++
ഓര്‍ഡര്‍ കൊടുക്കുന്നതിന് മുന്‍പാ എനിക്ക് ബോധോദയം ഉണ്ടായത്......

എനിക്ക് തൊണ്ട വേദനയാണല്ലോ......... അതിന്നുള്ള ഒന്നാം തരം മരുന്നാണല്ലോ ഈ തണുത്ത ബീറെന്ന്...........!!!!!!!!

ഞാന്‍ വല്ലാത്തൊരു മണ്ടന്‍ തന്നെ..............

ഏതായാലും വന്ന സ്ഥിതിക്ക് ഒരു മസാല ഓം ലെറ്റും - ഒരു കട്ടന്‍ കാപ്പിയും അവിടെ നിന്ന് അടിച്ച് വേഗം സ്ഥലം കാലിയാക്കി..........

നേരെ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് വെച്ച് പിടിച്ചു.........
പോകുന്ന വഴിക്കൊക്കെ ആണല്ലോ.... കാസിനോ ഹോട്ടലും, ട്രിച്ചൂര്‍ ടവേഴും, അശോകയും, ദാസ് കോണ്ടിനെന്റലും.............
അവരൊക്കെയും എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു....

ദാസ് വരെ നടന്നപ്പോ വിചാരിച്ചു....... ഏതായാലും തൊണ്ട് വേദന വന്നു..... ഇനി കൂടാനൊന്നും ഇല്ല........ പരമാവധിയായി...........

ദാസില്‍ കയറി.......... ഒരു ചില്‍ഡ് ഫോസ്റ്ററിന് ഓര്‍ഡര്‍ കൊടുത്തു.......
അങ്ങിനെ അവിടെ ഇരുന്ന് മേല്‍പ്പോട്ടും കീഴ്പ്പോട്ടും നോക്കിയിരിക്കുമ്പോള്‍ എന്നെ കഴിഞ്ഞ ആഴ്ച ചികിത്സിച്ച ഡോക്ടറെ അവിടെ കണ്ടത്..........

ഞാന്‍ അദ്ദേഹത്തെ ദര്‍ശിച്ചുവെങ്കിലും..... അദ്ദേഹം എന്നെ ദര്‍ശിച്ചില്ലാ എന്ന് ഉറപ്പ് വരുത്തി....

എന്നോട് അടിവരയിട്ട് പറഞ്ഞതാ....... തണുത്ത ഒരു സാധനങ്ങളും അടുത്ത ഒരു മാസത്തെങ്കിലും കഴിക്കരുതെന്ന്..............

അങ്ങിനെ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു..........
“ഈ ഡോക്ടര്‍ക്ക് വരാന്‍ കണ്ട ഒരു നേരമേ............”

അങ്ങിനെ ഞാന്‍ ശക്തന്‍ സ്റ്റാന്‍ഡ് വഴി നടന്ന്... പോലീ‍സ് ക്ലബ്ബ് വഴി.........ഹൈ റോഡില്‍ പുത്തന്‍ പള്ളി വഴി ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാ‍നുള്ള പരിപാടിയായിരുന്നു.

അപ്പോളാ ഓര്‍മ്മ വന്നത് എവറസ്റ്റ് ജ്വല്ലറി ഉടമ കുഞ്ഞച്ചനെ.........
അദ്ദേഹത്തെ കാണാന്‍ എവറസ്റ്റില്‍ കയറി..............

കുഞ്ഞച്ചനെ അന്വേഷിച്ചപ്പോ‍ള്‍ അദ്ദേഹം ഇപ്പോള്‍ അവിടെ വരാനിടയില്ലെന്നും മകന്‍ കുരിയപ്പന്‍ വരുമെന്നും പറഞ്ഞു....

കുരിയപ്പനെ കണ്ടിട്ട് എനിക്ക് വിശേഷമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ പുത്തന്‍ പള്ളിയില്‍ കയറി കുറ്ബാന കണ്ട് അവിടെ പ്രാര്‍ത്ഥിച്ച്.........വെറ്റില വാങ്ങാന്‍ പോയി............

പക്ഷെ വെറ്റില കടയിലെ വെറ്റിലയെല്ലാം കഴിഞ്ഞിരുന്നു....
ഞാന്‍ പോയത് ഹോള്‍ സെയില്‍ കടയിലേക്കായിരുന്നു....

കടക്കാരന്‍ ചില്ലറ വില്‍പ്പന നടത്തുന്ന സ്ഥലം കാണിച്ചു തന്നുവെങ്കിലും .. എന്തോ എനിക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല....
അപ്പോഴെക്കും സമയം ഏതാണ്ട് ഏഴര കഴിഞ്ഞ് കാണും...
++

ഞാന്‍ തിരികെ ഹൈ റോഡിലെത്തി ഒരു ഓട്ടോ വിളിച്ച് നേരെ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെത്തി.........

അവിടെ ഞാന്‍ എന്നും പോകുന്ന സ്ഥലമാണ്....
ആദ്യം അച്ചന്‍ തേവരെന്ന ശിവ ഭഗവാനെ തൊഴുതു.. പിന്നെ പാര്‍വ്വതി... ഗോശാ‍ല കൃഷ്ണന്‍... അയ്യപ്പ്പന്‍, ഗണപതി... സുബ്രഫ്മണ്യന്‍......... എന്നിവരെ തൊഴുതു.......

പുറത്ത് കടന്ന് ഹനുമാന്‍ സ്വാമിയെ തൊഴുതപ്പോള്‍.... ഹനുമാന്‍ സ്വാമിയുടെ കഴുത്തില്‍ വെറ്റില മാല കണ്ടു....

ഉള്ളില്‍ കയറി നാല് വെറ്റില എടുത്താലോ എന്ന് തോന്നി....

ശരീരമാണെങ്കില്‍ ശുദ്ധമല്ല...പോരാത്തതിന് ശാന്തിക്കരന് മാത്രമെ അതിന്നകത്തെക്ക് പ്രവേശനമുള്ളൂ.............

അദ്ദേഹത്തൊട് ചോദിച്ചാ‍ല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും...... ചിലപ്പോള്‍ അടിയായിരിക്കും കിട്ടുക........

നിര്‍മ്മാല്യമായി പിറ്റേ ദിവസം കാലത്ത് വരെ എനിക്ക് കാത്തിരിക്കാനും വയ്യ............

ഏതായാലും ഹനുമാന്‍ സ്വാമിയെ തൊഴുത് അമ്പലം വലം വെക്കുമ്പോള്‍........ ഇതാ കിടക്കുന്നു ആല്‍ത്തറയില്‍ കഴിഞ്ഞ ദിവസത്തെ നിര്‍മ്മാല്യമായ വെറ്റില......

അല്പം വാടിയിട്ടുണ്ടെങ്കിലും............ നാലെഞ്ചെണ്ണം ഞാന്‍ ചവച്ച് തിന്നു.........
ക്ഷേത്ര ദര്‍ശനത്തിനെത്തിയവരില്‍ ചിലര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു...
എന്താ ഈ വയസ്സന്‍ കാണിക്കണെന്ന്..........

ഞാന്‍ ഒരാള്‍ക്ക് നേരെ വെറ്റില കാട്ടി........ അയാള്‍ വേണ്ടെന്ന് പറഞ്ഞൂ......
അങ്ങിനെ.... യോഗീശ്വരനേയും, നാഗങ്ങളേയും വണങ്ങിയ ശേഷം........
തൃപ്പുകയും കഴിഞ്ഞ്........... ശര്‍ക്കരപായസവും തിന്ന് ഞാന്‍ ശേഷിച്ച വെറ്റിലയും തിന്ന് നടന്ന് വീട്ടിലെത്തി.........

വീട്ടിലെത്തിയിട്ടും വെറ്റില ബാക്കിയുണ്ടായിരുന്ന്നു...
അതു ശാപ്പടിന് ശേഷം സേവിച്ചു...........

അതിശയമെന്ന് പറയട്ടെ........ കാലത്ത് എണീറ്റപ്പോള്‍ തൊണ്ട വേദന പമ്പ കടന്നിരുന്നു..........

ഇത് കൊണ്ടാണ് ബീനാമ്മ എന്നോട് ചിലപ്പോള്‍ പറയാറ്.... താമ്പൂല രസായനം വാങ്ങിക്കഴിക്കാന്‍........

ഏതായാലും നാളെ തന്നെ സീതാറാമില്‍ പോയി നാലു കുപ്പി ദശമൂല രസായനവും, താമ്പൂല രസായനവും വാ‍ങ്ങി സ്റ്റോക്ക് ചെയ്യണം........
സീതാറാമിലെ മരുന്നുകള്‍ ചെറിയ തൂക്കമാണെങ്കിലും നല്ല പ്ലാസ്റ്റിക്ക് കുപ്പിയില്‍ ലഭിക്കും.. മരുന്നുകളും നല്ലതാണ്... അതിനാലാണ് സീതാറാമില്‍ നിന്ന് വാങ്ങുന്നത്...

പിന്നെ അതിന്റെ എം ഡി ഡോക്ടര്‍ രാമനാഥന്‍ എന്റെ ക്ലാസ്സ് മേറ്റു കൂടിയാണ്...... ശ്രീരാമകൃഷ്ണാശ്രമത്തില്‍.........

ഞാനും ആയുര്‍വേദ കോളേജില്‍ പഠിച്ചുവെങ്കിലും ഡോക്ടറായില്ല....
ആ കഥ പിന്നീട് പറയാം............



6 comments:

ജെ പി വെട്ടിയാട്ടില്‍ said...

പലരോടും ചോദിച്ചു നമ്മുടെ കൊക്കാല ജങ്ഷനില്‍ എവിടെയാ വെറ്റില കിട്ടുക എന്ന്ന്.
എല്ലാരും പറഞ്ഞു ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ പോകണമെന്ന്........
അങ്ങിനെ ഞാന്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്ക് അന്നത്തെ സാഹായ്ന നടത്തം ആക്കി........ നടന്ന് കൊണ്ടിരുന്നപ്പോള്‍ ജോയ്സ് പാലസ് ഹോട്ടല്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു....
ഞാന്‍ കുറച്ച് നേരം ജോയ്സിനെ നോക്കി മന്ദഹസിച്ചു............
“എന്താ ജോയ്സേ നീ എന്നെ നോക്കി ചിരിക്കുന്നേ.....?
“അല്ലാ ജെ പി അങ്കിളേ.... അങ്കിള്‍ ഈ വഴിക്ക് വന്നിട്ട് കുറേ നാളായല്ലോ എന്നോര്‍ത്ത് ചിരിച്ചതാ...........”
“കയറിയിട്ട് പോയ്കോളൂ......... നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്...

കുട്ടന്‍ ചേട്ടായി said...

Anthayalum kookkalayil ninnu puthanpalli vare nadannappol ake koodi sradichatu kallu kudikkan pattiya sthalangal mathramanalle, kudi kooduthal ano annoru samsayam. Pinne thonda vedanakku uppuvellam gargle cheyyunathu athewthamam anu ketto unniyetta, ethu anubava njanam anu.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ കുട്ടന്‍

എനിക്ക് ബീയര്‍ ഒരു ഹരമാണ്. ഇപ്പോള്‍ കുറച്ചു.. പക്ഷെ നടന്ന് വിയര്‍ക്കുമ്പോള്‍ ചിലയിടത്ത് കയറും.
പിന്നെ ചൂട് വെള്ളത്തിലുള്ള ഉപ്പ് പ്രയോഗം ചെയ്യാറുണ്ട്...
പണ്ട് ഞാനും രവിയും കോട്ടപ്പടിയില്‍ പോയി കള്ള് കുടിച്ചിരുന്നു. അത് ഒരു പോസ്റ്റായി ഇടണമെന്നുണ്ട്.
++ കുമാരനും, രവിയും , ഞാനും മിക്ക ദിവസവും എരുകുളത്തില്‍ കുളിച്ച് ചീരൂസ് കഫേയില്‍ കയറാറുള്ളതും ഒരു പോസ്റ്റിന്റെ രൂപത്തില്‍ ഭാവന ചെയ്തിട്ടുണ്ട്.
വെറുതെ ഇരിക്കുമ്പോള്‍ മനസ്സില്‍ തോ‍ന്നുന്നത് കോറിയിടുന്നു.
അത്ര തന്നെ..........
ഞാന്‍ ഒരു ഇംഗ്ലീ‍ഷ് ചെറുകഥ എഴുതിയിട്ടിട്ടുണ്ട്. ലിങ്ക് സൌകര്യം പോലെ അയക്കാം.

Seena said...

Jp uncle, njanividethanne okke unde, pinne beenachechiyude pinakkam mariyille.. :)

ജെ പി വെട്ടിയാട്ടില്‍ said...

സീനക്കുട്ടീ

“ഞാനിവിടെത്തന്നെ ഉണ്ട്“ എന്ന് പറഞ്ഞാ എനിക്കെങ്ങിനെ കാണാന്‍ പറ്റും. എന്റെ അവസാനത്തെ മെയിലെനെങ്കിലും മറുപടി തന്നു കൂടെ. പിന്നെ ബീന ചേച്ചീടെ പിണക്കം മാറിയിട്ടില്ല.
പിന്നെ മോളെ കാണണം. അവളുടെ എഴുത്തിലെ വരികള്‍ പാടി കേള്‍ക്കണം. ഇന്നോ നാളെയോ ഞാന്‍ ചെറുവത്താനിയില്‍ വരുന്നുണ്ട്. മോള് സ്കൂള്‍ വിട്ട് വരുന്ന സമയം അഡ്ജസ്റ്റ് ചെയ്ത് വരാം. അല്ലെങ്കില്‍ പിന്നെ വീക്കെന്ഡ്സ് നോക്കി വരണം.
എനിക്ക് തൃശ്ശൂരില്‍ നിന്ന് പെട്ടെന്ന് ഓടി വരാന്‍ പറ്റുകയില്ലല്ലോ ?
വടക്കേക്കാട്ടുള്ള ഹംസക്കായെയും, മൈനത്താത്തയെയും അറിയുമോ? ഞങ്ങളുടെ കുടുംബ സുഹൃത്താണ്.

ജെ പി വെട്ടിയാട്ടില്‍ said...

ഒരു ചില്‍ഡ് ഫോസ്റ്ററിന് ഓര്‍ഡര്‍ കൊടുത്തു.......
അങ്ങിനെ അവിടെ ഇരുന്ന് മേല്‍പ്പോട്ടും കീഴ്പ്പോട്ടും നോക്കിയിരിക്കുമ്പോള്‍ എന്നെ കഴിഞ്ഞ ആഴ്ച ചികിത്സിച്ച ഡോക്ടറെ അവിടെ കണ്ടത്..........

ഞാന്‍ അദ്ദേഹത്തെ ദര്‍ശിച്ചുവെങ്കിലും..... അദ്ദേഹം എന്നെ ദര്‍ശിച്ചില്ലാ എന്ന് ഉറപ്പ് വരുത്തി....

എന്നോട് അടിവരയിട്ട് പറഞ്ഞതാ....... തണുത്ത ഒരു സാധനങ്ങളും അടുത്ത ഒരു മാസത്തെങ്കിലും കഴിക്കരുതെന്ന്..............

അങ്ങിനെ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു..........
“ഈ ഡോക്ടര്‍ക്ക് വരാന്‍ കണ്ട ഒരു നേരമേ............”