പ്രേത വേര്‍പാട് - അങ്ങിനെയും ഒന്നുണ്ടോ. അല്ലെങ്കിള്‍ പ്രേതം എന്ന് പറഞ്ഞാല്‍ മരണപ്പെട്ട ദേഹം എന്നല്ലോ അര്‍ത്ഥം. പിന്നെ അതിനെന്ത് വേര്‍പാട്?..
കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു അറിയിക്കുകയുണ്ടായി ഈ മാസാവസാനം തറവാട്ടില്‍ പ്രേത വേര്‍പാടാണെന്ന്. തന്നെയുമല്ല പ്രേതങ്ങളെയെല്ലാം കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഏതോ കാടുകളില്‍ കൊണ്ടിരുത്താന്‍ പോകയാണെന്ന്.
ഇനി അഥവാ മരണശേഷം പ്രേതങ്ങള്‍ക്ക് വസിക്കണമെങ്കില്‍ അവനവന്റെ നാട്ടില്‍ തന്നെയല്ലേ നല്ലത്. എന്തിനാണ് ഈ പാവങ്ങളെ ഏതോ സ്ഥലത്ത് കൊണ്ട് കളയുന്നത്.
പറഞ്ഞ് കേട്ട സ്ഥിതിക്ക് എന്റെ മുത്തശ്ശനും, മുത്തശ്ശിയും, അമ്മാമന്മാരും ഒക്കെ ഇതില്‍ പെടുമത്രെ. അവരെയൊക്കെ എന്തിനാ ഇങ്ങനെ ആട്ടിപ്പായിക്കണ്. അവരെ തീറ്റിപ്പോറ്റുകയൊന്നും വേണ്ടല്ലോ. കൂടി വന്നാല്‍ ഒരു അന്തിത്തിരി വെക്കേണ്ട കാര്യമല്ലേ ഉള്ളൂ...
ഒരു പാട് പ്രേതങ്ങളുണ്ടത്രെ! ഓരൊ വീട്ടിലേയും ഒരു പെണ്ണ് പ്രേതങ്ങളെയെല്ലാം കൊണ്ട് പോകുന്ന കൂട്ടത്തില്‍ വേണമത്രെ.
അതെന്താ ഈ പെണ്ണുങ്ങള്‍ തന്നെ പ്രേതവേര്‍പാടിന് പോകണം. ആണുങ്ങള്‍ക്കും ആയിക്കൂടെ. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടത്തേണ്ടതുണ്ട്.
എന്റെ അച്ചന്റെയും, അമ്മയുടേയും, അമ്മായിയുടേയും പ്രേതങ്ങള്‍ ഈ സ്ഥിതിക്ക് ഞങ്ങളുടെ തറവാട്ടിലുണ്ട്. ഇന്നാള് ആരോ പറയ്ണ് കേട്ടു എന്റെ അമ്മയുടെ കുറച്ച് ചിതാഭസ്മവും എല്ലുകളും കാശിയില്‍ കൊണ്ട് ഒഴുക്കിയത്രെ. അപ്പോ അമ്മപ്രേതം ഇപ്പോ കാശിയിലാകുമോ? അമ്മക്ക് ഏറ്റവും കൂടുതല്‍ [പെറ്റ മക്കളെക്കാളും] ഇഷ്ടമുള്ള ആളാണത്രെ അത് അവിടെ കൊണ്ട് ഒഴുക്കിയത്.
ഇനി അച്ചന്റെ എല്ലുകളും ആരെങ്കിലും എവിടെയെങ്കിലും കൊണ്ട് ഒഴുക്കിയിട്ടുണ്ടോ എന്നറിയില്ല.
എങ്ങിനെയെങ്കിലും മരിച്ച് മണ്ണായാലും ആളെ വിടില്ലാ എന്നല്ലേ ഇതിന്റെ ഒക്കെ അര്‍ത്ഥം.
മരണാനന്തര ജീവിതമോ? ഇത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ?
ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഏതായാലും എന്റെ ബന്ധുപെണ്‍കുട്ടീ...... നീ ഇതിന്റെ പിന്നാലെ പോകേണ്ട്. നിന്റെ കെട്ടിയവനോട് പോകാന്‍ പറാ. ഇത് നിന്റെ തറവാടല്ലല്ലോ.നിന്റെ ഇവിടേക്ക് കെട്ടിക്കൊണ്ടോന്നതല്ലേ.
[കൂടുതല്‍ പിന്നീടെഴുതാം]
Showing posts with label പ്രേതം. Show all posts
Showing posts with label പ്രേതം. Show all posts
Wednesday, May 6, 2009
Subscribe to:
Posts (Atom)
