Showing posts with label ബെല്ലി ഡാന്‍സ്. Show all posts
Showing posts with label ബെല്ലി ഡാന്‍സ്. Show all posts

Saturday, October 31, 2009

ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ [പാര്‍ട്ട് 2]


ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ …..
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച




എന്റെ കസിന്‍ ബ്രദറിന്റെ കാറ്ഡായിരുന്നു അത്. അതിന്റെ പുറത്തെഴുതിയിരുന്നു ഉടന്‍ വന്ന് കാണണമെന്ന്. അദ്ദേഹത്തിനെ വസതി ഹോട്ടലിന്നടുത്തായിരുന്നു. പക്ഷെ ഇന്നെലെ ആ കാറ്ഡ് ഞാന്‍ നോക്കാത്ത കാരണം എനിക്കവിടെ പോകാനായില്ല.

ഞാന്‍ കുറേ നാളായി അവിടെ പോകാറില്ല. പക്ഷെ ഈ വിദ്വാന്‍ എങ്ങിനെ പബ്ബില്‍ വന്നെന്ന് എനിക്ക് മനസ്സിലായില്ല. കുടിക്കുമെങ്കിലും പബ്ബില്‍ പോയി കണ്ടിട്ടില്ല. ആള്‍ എന്റെ അത്ര പൊക്കവും തടിയുമൊന്നുമ്മില്ലെങ്കിലും ഉരുക്കുമുഷ്ടിയാണ്‍. ഒരു ഇടി കൊണ്ടാല്‍ പിന്നെ പെട്ടെന്നും ആരും എണീച്ച് നടക്കില്ല.

ഏതായാലും ഇനി ഇന്ന് ഈ ഷെയ്പില്‍ പോണില്ല. എന്റെ പെണ്ണ് നാട്ടില്‍ പോയിട്ട് എത്തിയിട്ടില്ല. സിങ്കപ്പൂരും മലയേഷ്യയിലും ഒക്കെ കറങ്ങുന്നുണ്ടാകും ഓള്‍. ഒരു കണക്കിന്ന് അവളില്ലാത്തത് നന്നായി. ഇങ്ങ്നെ പാതിരാ വരെ പബ്ബിലും പിന്നെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാനും ഒന്നും പറ്റില്ല.


എന്നെ ഏട്ടന്‍ കണ്ടാലും എന്തിനാ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞത് മനസ്സിലായില്ല എനിക്ക്. ഇനി ഞാന്‍ അവിടെ ഒരു സാന്‍സിബാരിയുമായി വഴക്കിട്ടതെങ്ങാനും ഏട്ടന്‍ കണ്ടിട്ടുകാകുമോ?

അയ്യോ എനിക്കാലോചിക്കാനെ വയ്യ അതാണ്‍ കാര്യമെങ്കില്‍. ഈ സാന്‍സിബാരികളുടെ വിചാരം അവര്‍ക്ക് മാത്രമേ ഇത്ര്ക്ക് പൊക്കവും ഉരുക്കുമുഷ്ടിയും മറ്റുമുള്ളൂവെന്ന്. ആറടിയില്‍ കുറഞ്ഞവര്‍ ആരുമില്ല. അതിന്നനുസരിച്ച് തടിയും. തടിയെന്ന് പറഞ്ഞാല്‍ എന്നെപ്പോലെയുള്ള് പൊണ്ണത്തടിയൊന്നുമല്ല. നല്ല ഉരുക്ക് തന്നെ. നമ്മുടെ നാട്ടിലെ സര്‍ദാര്‍ജിമാരെ പോലെ.

ഞാനവിടെ ചുമ്മാതിരുന്ന് ആര്‍ക്കും ശല്യമില്ലാതെ ഡാര്‍ട്ട് കളിക്കുകയായിരുന്നു. പെട്ടെന്ന് ഇവനൊര്‍ത്തന്‍ വന്ന് ബോര്‍ഡില്‍ നിന്ന് എന്റെ സ്കോറെല്ലാം മായ്ച് കളഞ്ഞ് അവന്‍ അവിടെ കളിക്കണമെന്ന് പറഞ്ഞു. ഈ വര്‍ഗ്ഗക്കാരും ഇപ്പോള്‍ അവിടുത്തെ പൌരന്മാരാണ്‍. പണ്ട് നാടുകടത്തപ്പെട്ടവരായിരുന്നു. ഇപ്പോള്‍ തിരികെ വരാനുള്ള സൌമനസ്യം ഭരണാധികാരിക്കുണ്ടായ കാരണം അവരൊക്കെ ഉയര്‍ന്ന പദവികളില് പണിയെടുക്കുന്നു. ഇവരുടെ ശരീരഘടന ആഫ്രിക്കന്‍സിനെപോലെ. സ്പ്രിങ്ങ് മുടിയും നല്ല ഉരുക്ക് പോലെയുള്ള ശരീരവും.

മിക്കവരും നല്ലവരാണ്‍. ഇവരുടെ അപ്പൂപ്പന്മാരുടെ കാലത്താണെന്ന് തോന്നുന്നു ഈ സമൂഹത്തിനെ നാട് കടത്തെപ്പെട്ടത്. അത് അവര്‍ക്ക് ഒരു തരത്തില്‍ നല്ലതായി. അവര്‍ക്ക് ആ നാട്ടില്‍ നിന്ന് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടി.


അവര്‍ തിരിച്ച് വന്നപ്പോള്‍ അറബിയും ഇംഗ്ലീഷും ഒരു പോലെ ഭംഗിയായി സംസാരിക്കുന്ന പൌരന്മാര്‍ അവരായി. അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ ലഭിച്ചു. അവര്‍ക്കതില്‍ വലിയ തണ്ടായിരുന്നു. അവരില്‍ പലരും നല്ലവരാണ്‍. ചുമ്മാ പണിയെടുക്കാതെ നമ്മുടെ നാട്ടിലെ ചിലരെപ്പോലെ നടക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരുത്തനാണെന്ന് തോന്നുന്നു എന്നൊട് തല്ല് കൂടാന്‍ വന്നത്.


സ്കോറ് ബോറ്ഡ് റെക്കോട് മായ്ച് കളഞ്ഞാല്‍ ശിക്ഷിക്കപ്പെടും. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. അവനെ നേരിടാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അവന്റെ ബീര്‍ മഗ്ഗില്‍ എന്റെ സിഗരറ്റ് കുറ്റി നിക്ഷേപിച്ചു. അപ്പോള്‍ അവന് ആ ബീയര്‍ മഗ്ഗ് എന്റെ തലയില്‍ കമിഴ്ത്താന്‍ വന്നു. ഞാന്‍ സൂത്രത്തില്‍ പബ്ബില്‍ മദ്യപിച്ച് കൊണ്ടിരുന്ന ഒരു സിറിയക്കാരി പെണ്ണിന്റെ മുന്നിലൂടെ ചാടി.


സിഗരറ്റ്കുറ്റിയും ചാരം നിറഞ്ഞ ബീയറും ആ സിറിയക്കാരിയുടെ തലയിലായി. അവളുടെ തലയും ജാക്കറ്റുമെല്ലാം ബീയര്‍ കൊണ്ട് കുതിര്‍ന്നു. തത്സമയം അവളുടെ ബോയ് ഫ്രണ്ട് ഇവനുമായി അങ്കത്തിന്നൊരുങ്ങി.


അപ്പോളെക്കും ഹോട്ടലില്‍ നിന്ന് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം പോയി. സാധാരണ എന്ത് കുറ്റത്തിന്നും പോലീസ് ഇടപെട്ടാല്‍ വിദേശീയര്‍ക്ക് നീതി പെട്ടെന്ന് കിട്ടാറില്ല. നമ്മള്‍ നിരപരാധിയാണെങ്കിലും സംഗതികള്‍ അങ്ങിനെയാണവിടെ. കൂടുതലും നമുക്ക് ഭാഷാസ്വാധീനം ഇല്ലല്ലോ. ഇത്തരം അവസ്ഥകളില്‍ അറബി അറിഞ്ഞില്ലെങ്കില്‍ പെട്ടെന്ന് തടിയൂരാന്‍ പറ്റില്ല.


പോലീസ് ഉടനെത്തി. കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെട്ടു. ഞാന്‍ അവരുടെ മുന്നില്‍ പ്രതിയായിരുന്നില്ല. എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നയാള്‍ വേറെ ഒരു കുരുക്കില്‍ പെടുകയാ‍ണ്‍ ഉണ്ടായത്. അതായിരുന്നു സന്‍സിബാരിയെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന ദുഖസത്യം.


ഷൊര്‍ത്ത വന്നപ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ അവിടെ ഇരുന്ന് ഫോസ്റ്റര്‍ അടിച്ചും കൊണ്ടിരുന്നു.


[തുടരും]