Tuesday, November 18, 2008
ഒരു ആനയെ വാങ്ങട്ടെ ബീനാമ്മേ?
ആനക്കുട്ട്യോടാ കമ്പം.... പട്ടയും വെള്ളമെല്ലാം ധാരാളം വീട്ടിലുണ്ട്...
പക്ഷെ പാപ്പാനെ മേക്കാനാ പ്രയാസം.....
കുറച്ചു നാള്‍ ഞാന്‍ തന്നെ പാപ്പന്റെ പണിയെടുത്താലോ എന്നാലോചിക്കുകയാ....
പക്ഷെ എന്റെ ബീനാമ്മ സമ്മതിക്കുകയില്ല.....
ഒരു നായയെ വളര്‍ത്തിയ ക്ഷീണം തന്നെ മാറിയിട്ടില്ല....
ബീനാമ്മ പറേണു .... അവളുടെ ഉടുപ്പ് മാത്രം ജൂലി കടിച്ചോണ്ട് പോണെന്ന്....
നിങ്ങടെ ഒരു സാധനവും അവളെടുക്കില്ലെന്നു.....
ചെടികളുടെ കടയെല്ലാം മാന്തിപറിക്കും.....
ഉമ്മറത്തെ ചവിട്ടിയും പായയും എല്ലാം മുറ്റത്തു കൊണ്ടുപോയി ഇടും...
അങ്ങിനെ കുറുംബനാ എന്റെ വീട്ടിലെ പട്ടിക്കുട്ടി....
അങ്ങിനെ പട്ടിയെ അശോകന് വളര്‍ത്താന്‍ കൊടുത്തു.....
ഇനി ആനക്കുട്ട്യെ വാങ്ങിച്ചാല്‍ എന്തെല്ലാം പുരാണം കേള്‍ക്കണം എന്റെ കേട്ട്യോള്‍ടേ അടുത്ത് നിന്നു.....
എനിക്കണെങ്കില്‍ വയസ്സ് അറുപതു കഴിഞ്ഞു .... ഇനി അധികം നാളുകളൊന്നും ഇല്ല....
ആഗ്രഹങ്ങളൊക്കെ സാധിക്കെണ്ടേ..... എന്റെ കെട്ട്യോള്‍ക്കങ്ങിനെ ഒരു വിചാരവും ഇല്ല....
ഈ വയസ്സനോട് തല്ലു കൂടാനെ ഓള്‍ക്ക് നേരോള്ളൂ...
മക്കളാണങ്കിലോ തള്ള പറയുന്നതാ ശരി.... എന്നുള്ള ചിന്ത ഗതിക്കാരും...
എടീ ബീനാമ്മേ.....
എന്തോ ..... ഞാനിവിടുണ്ടേ.....
എന്താ പ്രശ്നം.....
അതേയ് എനിക്കൊരു ആനക്കുട്ട്യെ വാങ്ങണം......
ഹ ഹ ഹാ ........
ഇനി അതിന്റെ ഒരു കുറവ് മാത്രേ ഉള്ളൂ ഇവിടെ.....
പിന്നേ ഒരു കാര്യം പറഞ്ഞേക്കാം
ആനയെയം ആട്ടിന്‍കുട്ടിയെയും ഒക്കെ വാങ്ങിച്ചാല്‍..... ഞാന്‍ എന്റെ പാടു നോക്കി പോകും.....
എന്റെ മോന്‍ കൊയമ്പത്തുരാ..... ഞാന്‍ അവന്റെ കൂടെ പോയി താമസിക്കും..... പിന്നെ ഇങ്ങോട്ട് വരില്ല....
"ഈ മനുഷ്യനെന്തിന്റെ കേടാ.... എന്റെ ഗുരുവായൂരപ്പാ...."
"എടീ നീ ഗുരുവായൂരപ്പനോട് പരിഭവം പറെണ്ട....
അങ്ങേരു ആനേടെ ആളാ. ..
ഞാനേതായാലും ഒന്നിനെ വാങ്ങാന്‍ പോകുവാ....
ഇപ്പൊ ഒന്നുണ്ടല്ലോ ഇവിടെ.....
അപ്പൊ ഒന്നിനെയും കൂടി കൂട്ടിയാല്‍ എന്താ ഇപ്പോള്‍ ഇത്ര കുഴപ്പം?...."
"ഹേ മനുഷ്യാ..... തോന്ന്യാസം പറച്ചില് നിങ്ങള്‍ക്ക് കൂടുതലാ ഇപ്പോള്‍.....
ഈ തടി കണ്ടിട്ട് കുശുമ്പ് വേണ്ട.... എന്റെ അച്ഛനും അമ്മയും നല്ലോണം തന്നിട്ടാ എന്നെ വളര്‍ത്യേ...."
വേണ്ടതരം പറേണ കണ്ടില്ല്യേ എന്റെ തേവരേ.....
ഈ മനുഷ്യനോടു ചോദിക്കാനും പറയാനും ആരും ഇല്ലേ....
അല്ലെങ്കില്‍ വിളിച്ചാല്‍ തന്നെ ആര് വരാനാ ഇവിടെ.....
വൈകുന്നേരം പടി പൂട്ടിയാല്‍ പിന്നെ പത്തു മണിക്ക് ആപ്പീസില്‍ പോകുമ്പോഴേ തുറക്കുള്ളൂ.....
എടീ ബീനാമ്മേ .... കാലത്തു തന്നെ ഇതൊക്കെ തുറന്നു വെച്ചാല്‍ ഓരോരുത്തന്മാര്‍ വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും.....
കാലത്തു സ്വസ്ഥമായിരുന്നു പറമ്പില്‍ എന്തെങ്ങിലും പണി ചെയ്തിരിക്കാമല്ലോ......
അവളുടെ ഓരോ വിചാരമേ.....
ഞാന്‍ നിന്നെ കെട്ടി കൊണ്ടു വരുന്ന സമയം നല്ലൊരു ആനക്കുട്ടി ആയിരുന്നു നീ....
ഇപ്പൊ കണ്ടില്ലേ കോലം ......
എന്തൊരു ചന്തമുള്ള പെണ്ണായിരുന്നു.....
നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ ..... കുറെ നേരമായല്ലോ ഇരുന്നു ചൊറിയുന്നു....
നിങ്ങള് ആനയേയോ കൂനയെയോ എന്തിനെയെങ്ങിലും വാങ്ങിച്ചോ.....
മനുഷ്യനെ ഉപദ്രവിക്കഞ്ഞാല്‍ മതി.....
പ്രായം കൂടും തോറും മനുഷ്യന്റെ ഓരോ തോന്ന്യസങ്ങളെ .....
എന്ത് പറയാനാ എന്റെ കൃഷ്ണാ.....
അനുഭവിക്ക്യെന്നെ....
Thursday, October 16, 2008
ആനക്കഥ >>>
ഇതിനെ ഡിലീറ്റ് ചെയ്തു.
ഞാന്‍ ഇപ്പോള്‍ തെറ്റ് കൂടാതെ മലയാളം ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അബുദാബിയില്‍ നിന്നും, കാനഡയില്‍ നിന്നും ഉള്ള രണ്ടു വനിതകളാണ്. തല്ക്കാലം അവരുടെ പേരു ഇവിടെ പറയുന്നില്ല.
++++++++++++++++++++++++++++++++++++++++++++++
Sunday, October 5, 2008
SATELITE CHANNEL

ഇപ്പോള്‍ കേബിള്‍ ടി വി ചാനെല്‍ ആണ് ഞാന്ഗ്ന്ങള്‍ക്ക് ഉള്ളത് .... തൃശ്ശൂരിനു സ്വന്തമായി ഒരു SATELITE ചാനല്‍ ..... അതും എന്റെ നിയന്ത്രണത്തില്‍ വരിക എന്നത് എന്റെ ഒരു സ്വപ്നം ആണ്.
ധാരാളം പ്രോഗ്രാമുകള്‍ ഇവിടെ ചെയ്യുന്നു.... ഒന്നിന്റെ വിഡിയോ ഇവിടെ ചേര്ക്കുന്നു...
എല്ലാ SATELITE ചാനല്‍ സംരംഭവും ഇപ്പോള്‍ ത്രിവനതപുരത്താ.. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ത്രിസ്സിവപെരൂരില്‍ ഒരു SATELITE ചാനല്‍ ഞാന്‍ കുറച്ചു നാളായി സ്വപ്നം കാണുന്നു....
ഞങ്ങള്ക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ല..... ഒരു കൂട്ടായ്മയിലൂടെ മാത്രമെ അത് നടക്കൂ..... എന്റെ സ്വപ്ന സാക്ഷാത്കാരം അടുത്തു തന്നെ സംഭവിക്കുമെന്ന ശുഭ പ്രതീക്ഷയോടെ തല്ക്കാലം ഇവിടെ നിര്‍ത്തട്ടെ.....
ഇപ്പോള്‍ ഞങ്ങള്‍ നടത്തി കൊണ്ടു വരുന്ന MCV കേബിള്‍ ടി വി യെപറ്റി താമസിയാതെ കൂടുതല്‍ എഴുതാം..
i could not upload the video here as bandwidth is low at the place of processing.....
i shall do it later........
Saturday, October 4, 2008
ഡിസ്ക്കോ ഡാന്‍സ്
[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന് വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]
Friday, September 12, 2008
ബെല്ലി ഡാന്‍സ്
ഫസ്റ്റ് ഫോമില്‍ തൊട്ടു തുടങ്ങി... വീട്ടില്‍ നിന്നുള്ള യാത്ര...
അങ്ങിനെ... ചെരുവത്താനിയില്‍ നിന്നു ത്രിസ്സിവപെരൂര്‍ക്കും, അവിടെ നിന്നു സെകുന്ടെരബാദ്, മദിരാശി..... അങ്ങിനെ പോയി പോയി.... ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍...... അറബി നാട്ടിലും..... യൂറോപ്പിലും.......
അവസാനം ..... ത്രിശ്ശിവപേരൂരില്‍ ഒരു തട്ടകം.... കണ്ടെത്തി.....
പല സ്തലങ്ങള്‍...... പല അനുഭവങ്ങള്‍.....
സുഖങ്ങള്‍.... ദു:ഖങ്ങള്‍........
കുറച്ചു നാളായി.... പരമ സുഖം......
പക്ഷെ.... ഞാന്‍..... ശരിക്കും ആനന്ദിക്കുന്നതു... മസ്കറ്റില്‍ തന്നെ.....
അവിടുത്തെ ഓര്‍മകള്‍..... മനസ്സില്‍ നിന്ന് മായുന്നില്ല.....
ബെല്ലി ഡാന്‍സ് കണ്ടിട്ടെത്ര നാളായി......
ഡ്രാഫ്റ്റ് ബീര്‍ കുടിച്ച നാളുകള്‍... മറന്നു....
കെന്റ്ക്കി ചിക്കനും, പിസയും, ഗ്രീക്കു കാരുടെ സ്പെഷല്‍.... ഷവര്‍മയും....അറേബ്യന്‍.... കാവയും..... എല്ലാം എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നു....
ഒന്നും ഞാന്‍ മറന്നിട്ടില്ല.... എന്റെ മണലാരണ്യമേ......
ഞാന്‍ അങ്ങോട്ട് വരട്ടെ...... ഒരു വര്‍ഷം കൂടി നിന്നെ പുകരാന്‍.......
[തുടര്‍ന്നേക്കാം]
ബെല്ലി ഡാന്‍സിന്റെ പ്രതികരനന്ഗ്ന്ങള്‍ വായിച്ചപ്പോള്‍ കുറച്ചും കൂടി എഴുതാമെന്ന് കരുതി...
ബെല്ലി ഡാന്‍സ് കണ്ടിട്ടില്ലത്തവരാ പലരും എന്നോട് പ്രതികരിച്ചത്.... ഒരാളൊഴികെ....
ഈ ഡാന്‍സ് ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് വഴി ഇതില്‍ കൂടി പബ്ലിഷ് ചെയ്യാം .... അല്ലെങ്കില്‍ ലിങ്ക് ചേര്‍ക്കാം.....
ബെല്ലി ഡാന്‍സ് ഇപ്പോള്‍ അറേബ്യന്‍ സ്റ്റൈല്‍ അല്ലാതെ മറ്റു പല ഭാഷ ക്കൊത്തും .... ചിട്ടപ്പെടുത്തിയിട്ടുണ്ട്....
എന്തായാലും നേരില്‍ കാണുന്ന സുഖം സ്ക്രീനില്‍ കിട്ടുകയില്ലല്ലോ....
എന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിക്കട്ടെ....
ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വടിച്ച്ചിട്ടുള്ളത് മസ്കട്ടിലാണ്..... അറബി നാട്ടില്‍ ഏറ്റവും ആദ്യം ഡിസ്കോ അരങ്ങേറിയത് ഇവിടെയാണ്...
ആദ്യ ദിവസം തന്നെ ഞാന്‍ ഡിസ്കോ യില്‍ പങ്കെടുത്തു.... ആടി തകര്‍ക്കാന്‍ പോയി.... ജീവിതത്തില്‍ ആദ്യമായി അന്നായിരുന്നു ഡിസ്കോ ഹാളില്‍ പ്രവേശിച്ചത്..... കൌണ്ടറില്‍ പണം അടച്ചതിനു ശേഷമാണ് മനസ്സിലായത്..... അവിടെ കപ്പിള്‍സ്നു മാത്രമെ പ്രവേശനമുള്ളൂ എന്ന്.....
ഞാന്‍ ആകെ വിഷമിച്ചു......
അപ്പോഴാ മനസ്സിലായത്.... എനിക്ക് നിരാശപ്പെറെന്റെന്നു...
ഒറ്റയ്ക്ക് വരുന്നരുടെ കൂടെ ആടാന്‍ അവിടെ ആളുകളുണ്ടെന്ന്.....
അതായത് എന്നെ പോലെ ഒറ്റയ്ക്ക് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും അവിടെ കാണാം......
അങ്ങിനെ ഒരാളുമായി ഡിസ്ക്കോ ഹാളില്‍ പ്രവേശിച്ചു..... പാട്ടിനൊത്ത് നൃത്തം വെക്കുക തന്നെ.... പിന്നെ ഡാന്‍സിന്റെ ദിസിപ്ലിനൊക്കെ പിന്നീടഭ്യസിച്ചു......
ജോലി സംഭന്ധമായി ലോകം മുഴുവന്‍ ചുറ്റെണ്ടി വന്ന എനിക്ക് പല സ്ഥലങ്ങളിലും എനിക്കിഷ്ടപെട്ട ഡാന്‍സുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു ......
എനിക്കിഷ്ടപെട്ട യൂറോപ്യന്‍ നഗരം ജര്‍മനിയിലെ വീസ്ബാടെന്‍ ആയിരുന്നു.....
അവിടുത്തെ കഥകള്‍ പിന്നെടുഴുതാം.....
ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പോലും .......... എനിക്ക് ഗള്‍ഫിന്റെ സുഖം കിട്ടിയിട്ടില്ല....
[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന് വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]
