അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ
Tuesday, February 15, 2011
ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല
അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ
Tuesday, December 14, 2010
തൃശ്ശൂര്‍ പുത്തന്‍ പള്ളിയിലെ അങ്കണത്തില്‍ നിന്നും...
തൃശ്ശൂര്‍ പുത്തന്‍ പള്ളിയങ്കണം [ബസലിക്ക തിരുന്നാളിന്റെ അവസാന നാള്‍ അരങ്ങേറിയ പഞ്ചവാദ്യത്തില്‍ നിന്നും ഒരു കഷണം.
ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും. പ്രായാധിക്യം കൊണ്ട് വിചാരിച്ച മാത്രി വിഡിയോ എടുക്കാന്‍ പറ്റുന്നില്ല. ഒരു അസിസ്റ്റണ്ടിനെ സൌജന്യമായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
Tuesday, November 16, 2010
ഒറ്റപ്പാലത്തുകാരനായ സുകുവേട്ടന്‍
സുകുവേട്ടനെ വല്ലപ്പോഴും ഓര്‍ക്കാറുണ്ട്. അവസാനമായി എപ്പോഴാ കണ്ടതെന്ന് ഓര്‍മ്മയില്ല. എന്റെ പ്രവാസി ജീവിതം അവസാനിക്കുന്നതിന്റെ തലേദിവസം എന്റെ മസ്ക്കത്തിലെ അല്‍ക്വയറിലുള്ള വസതിയില്‍ വെച്ചാണോ ? അതോ നാട്ടിലാണോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല.
ഒരിക്കല്‍ ഞാന്‍ ഒറ്റപ്പാലത്ത് വന്നതോര്‍ക്കുന്നു. പിന്നെ ആ വഴിക്ക് വന്നില്ല. സുകുവേട്ടന്റെ ശ്രീമതിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പ്രഭയെന്നാണോ അതോ പ്രഭാ ഉണ്ണിയെന്നോ? പണ്ട് ഉണ്ണിയേട്ടന്റെ ശ്രീമതി വാരികകളില്‍ കഥയും മറ്റും എഴുതിയിരുന്നത് ഞാനോര്‍ക്കുന്നു. അന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു എങ്ങിനെയാ ഈ എഴുത്ത് വരുന്നതെന്ന്.
സുകുവേട്ടന്റെ ടവല്‍ കമ്പനിയിലുണ്ടായിരുന്ന മസ്കത്തിലെ ഒരു താടിക്കാരന്‍ സുഹൃത്താണ്‍ ആദ്യം എനിക്ക് പ്രഭയുടെ ഒരു കഥ കലാകൌദിയില്‍ കാണിച്ച് തന്നത്. അന്നൊന്നും എനിക്കും എന്തുകൊണ്ട് ഒരു കഥയെഴുതിക്കൂടാ എന്ന ഒരു ചിന്ത ഇല്ലാതിരുന്നില്ല.
ഞാന്‍ അവസാനമായി പ്രഭയെ കണ്ടപ്പോള്‍ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു ഈ കഥയെഴുത്തിന്റെ സൂത്രം. പക്ഷെ അന്ന് അതിനുള്ള സമയം കിട്ടിയില്ല. എനിക്ക് പോകാന്‍ തിരക്കേറിയതായിരുന്നു മുഖ്യകാരണം. എന്നോട് അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് കൂടണയേണ്ട അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായതിനാല്‍ ഞാന്‍ നാല്‍ മണിയാകുമ്പോളേക്കും സ്ഥലം വിട്ടു.
ഞാന്‍ അവസാനമായി ചാത്തന്‍ കണ്ടത്തില്‍ വന്നതെന്നാണ്‍ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും ചുരുങ്ങിയത് ഒരു പതിനഞ്ച് കൊല്ലമെങ്കിലും ആയിക്കാണും. അന്ന് സുകുവേട്ടന്റെ മകള്‍ക്ക് ഏഴോ എട്ടോ വയസ്സായിക്കാണും. ഇപ്പോള്‍ അവള്‍ ഒരു വലിയ കുട്ടിയായിക്കാണും. പണ്ട് സുകുവേട്ടന്‍ എനിക്കവളുടെ ഒരു ഫോട്ടോ അയച്ച് തന്നിരുന്നു. കുറേ കാലം ഞാന്‍ അത് സൂക്ഷിച്ച് വെച്ചിരുന്നു. നാലഞ്ചുകൊല്ലം മുന്‍പുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കുറേ ഓര്‍മ്മകളുടെ ഫോട്ടോ ആല്‍ബവും കമ്പ്യൂട്ടറുകളും എല്ലാം വെള്ളപ്പൊക്കത്തില്‍ മാഞ്ഞ് പോയി.
സുകുവേട്ടനെ ഫോണ്‍ നമ്പറ് ഇല്ലാത്തതിനാല്‍ എനിക്ക് ഇത് വരേയും ഒന്ന് വിളിക്കാനോ സൌഹൃദം പുതുക്കുവാനോ കഴിഞ്ഞില്ല. ചാത്തന്‍ കണ്ടത്ത് എന്ന പേരുമാത്രം ഓര്‍മ്മയില്‍ വല്ലപ്പോഴും തെളിയുമായിരുന്നു. സ്ഥലപ്പേര്‍ തെളിയാറില്ല. പിന്നെ ഇന്നത്തെ ലോകത്ത് ഇമെയിലിന്റെ വരവോട് കൂടി കത്തെഴുത്ത് എന്ന പ്രതിഭാസം ഏറെക്കുറെ ഇല്ലാതായി. എന്നാലും സുകുവേട്ടന്‍ രണ്ട് വരി എഴുതണമെന്ന് എപ്പോഴും വിചാരിക്കും.
ഏതൊരു ഒറ്റപ്പാലത്തുകാരനെ കണ്ടാലും ഞാന്‍ ആദ്യം ചോദിക്കുക “സുകുമാരേട്ടനെ അറിയുമോ എന്നാണ്‍”. പണ്ടൊരിക്കല്‍ ഒരു ബാങ്കിലെ മേനേജര്‍ അന്വേഷിച്ചിട്ട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഞാന്‍ ഫോളൊ അപ്പ് ചെയ്തിരിക്കില്ല.
നാലഞ്ച് വര്‍ഷം മുന്പ് വരെ എനിക്ക് ഞാന്‍ വിചാരിക്കുന്ന ഭാരതത്തിലെ ഏത് ഇടത്തേക്കും ഓടിയെത്തുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു വാത രോഗിയാണ്‍. മുപ്പത് കിലോമീറ്ററിലധികം വരുന്ന സ്ഥലങ്ങളിലേക്ക് വാഹനം ഓടിക്കാന്‍ ചില്ലറ ബുദ്ധിമുട്ട്. ബസ്സ് യാത്രയാണെങ്കിലോ അതിലേറെ ദുഷ്കരം. ട്രെയിന്‍ യാത്ര സുഖമാണ്‍. ഒറ്റപ്പാലത്തേക്ക് തീവണ്ടിയില്‍ കയറി വരാമായിരുന്നു എന്നത് എന്റെ മനസ്സില്‍ വന്നില്ല.
എനിക്ക് പലപ്പോഴും പലതും ഓര്‍മ്മ വരില്ല. അത് പോലെയാണ്‍ ഈ ഒറ്റപ്പാലം തീവണ്ടിയപ്പീസ്. ഇനി ഏതായാലും അധികകാലം നീളില്ല സുകുവേട്ടനെ കാണാന്‍. അത്രക്കും തിരക്കായിരിക്കുന്നു. ഒരിക്കല്‍ അച്ചുവിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്ന്ങ്കിലും പിന്നീട് വിളിച്ച് പറയാം എന്നാണ്‍ അദ്ദേഹം പറഞ്ഞത്.
അച്ചു ഇപ്പോള്‍ തികച്ചും ഒരു കഥകളി പ്രൊഫഷണല്‍ ആയി മാറിയിരിക്കുന്നല്ലോ> പണ്ട് കഥകളി പദക്കമ്പക്കാരനായിരുന്നു. അച്ചുവില്‍ കൂടിയാണെനിക്ക്കും കഥകളിക്കമ്പം ഉണ്ടായിരുന്നത്. സുകുമാരേട്ടനോര്‍മ്മയുണ്ടായിരിക്കും പണ്ട് മസ്കത്തിലെ എന്റെ വീട്ടിലാണല്ലോ ആദ്യമായി കൂടിയാട്ടം കഥകളി എന്നിവ അരങ്ങേറിയത്.
ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ന്ദന്‍ മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടംതുള്ളല്‍ കളിച്ചിരുന്നു. പിന്നെ സുകുവേട്ടനും മറ്റും കൂടി എന്റെ വീട്ടിലവതരിപ്പിച്ച “കവിയരങ്ങ്”/. എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.
മസ്കത്തില്‍ നിന്നാണ്‍ ഞാന്‍ കര്‍ണ്ണാടിക് സംഗീതം അടിസ്ഥാനമാക്കി ഓര്‍ഗണ്‍ വായിക്കാന്‍ പഠിച്ചതും. ഞാന്‍ നമ്മുടെ മോഹനനും കൂടെയായിരുന്നു പഠിക്കാന്‍ പോയിരുന്നത്. മോഹന്‍ എന്റെ വീട്ടില്‍ ഇടക്ക് താമസിക്കാന് വരുമായിരുന്നു. ഞാന്‍ എന്റെ കുടുംബസമേതം മോഹന്റെ കല്യാണത്തിന്‍ സംബന്ധിച്ചിരുന്നു. എല്ലാം എന്റെ ഓര്‍മ്മയില്‍ വരുന്നു.
മോഹന്‍ ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം ബഹ്രിനില്‍ ഉണ്ടായിരുന്ന അവസരത്തില്‍ എനിക്കൊരു നൂറുരൂപയില്‍ താഴെ വിലമതിക്കുന്ന ഒരു ട്രേഡ് ഡയറക്ടറി അയച്ച് തരുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞ വാക്ക് ഇന്നും എന്റെ മനസ്സിനെ മഥിക്കുന്നു.” എനിക്ക് ഇപ്പോള്‍ ജെപീക്കുവേണ്ടി അതൊന്നും ചെയ്യാനുള്ള നേരമില്ലാ” എന്നായിരുന്നു ഞാന്‍ കേട്ടത്. ഒരുമിച്ച് ഉണ്ട് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിന്‍ ഇങ്ങനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നൊക്കെ കുറേ ദു:ഖിച്ചു.
കലാപരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് കലകളെ കൂടുതല്‍ സ്നേഹിക്കുവാനും അടുത്തറിയുവാനും ഉള്ള ഊര്‍ജ്ജം പകര്‍ന്ന് തന്നത് അച്ചുവും സുകുവേട്ടനും മറ്റുമാണ്‍. ഞാനും അച്ചുവും മസ്കത്തിലെ അല്‍കൊയറില്‍ കുറേ കാലം ജീവിച്ചിരുന്നുവല്ലോ> അതോടേയാണ്‍ ഞങ്ങളുടെ സൌഹൃദം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഹേതുവായത്.
പിന്നെ വാണിയംകുളത്തുകാരനായ സ്നേഹിയായ രാജഗോപാലനും അച്ചുവില്‍ കൂടി കഥകളിക്കമ്പക്കാരനായി. രാജഗോപാല്‍ന്റെ മകളും കഥകളിവേഷം കെട്ടിയിരുന്നു. രാജഗോപാലിന്റെ വീട്ടിലും എന്റെ വീട്ടിലും അന്നൊക്കെ ആരുവന്നാലും താമസിക്കാനും വയറുനിറയെ ഭക്ഷണമ കഴിക്കാനും ഉള്ള സൌകര്യം ഉണ്ടായിരുന്നു.
രാജഗോപാലന്‍ വയലിനിലും ഞാന്‍ ഓര്‍ഗണിലും കുറേയൊക്കെ വായിച്ചു. അദ്ദേഹം ഇപ്പോള്‍ ഒരു വയലിന്‍ വിദ്വാനായിക്കാണും. എന്റെ സംഗിത ഉപകരണാസ്വാദനവും പഠനവും ഗള്‍ഫ് വിട്ടതോടെ കഴിഞ്ഞു.
അച്ചുവിന്റെ വെള്ളിനഴിയിലുള്ള വീട്ടില്‍ രണ്ട് ദിവസം പോയി താമസിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്‍. അവിടേക്ക് ജീപ്പ് മാത്രമേ പോകുകയുള്ളൂവെന്ന് അച്ചു പറഞ്ഞതിനാല്‍ ഞാന്‍ ഇത് വരെ പോയിട്ടില്ല.
അച്ചുവില്‍ കൂടി എനിക്ക് വെള്ളിനഴിയിലെ ഓരോ മണല്‍ത്തരിയും മുക്കും മൂലയും തോടും അരുവിയും പുഴയും ഒക്കെ പണ്ട് അറിയമായിരുന്നു. അതൊക്കെ ഒന്ന് കാണണമെന്നും ഒന്നോ രണ്ടൊ കഥകളി കാണണമെന്നും അച്ചു പാടുന്ന പരിപാടിയില്‍ പങ്ക് കൊള്ളണമെന്നുള്ള ആഗ്രഹവും ഇപ്പോളും മനസ്സിലുണ്ട്.
എന്റെ വാതരോഗം പലരും ചികിത്സിച്ചുവെങ്കിലും മാറുന്നില്ല. അവസാനത്തെ ആശ്രയമെന്ന് എനിക്കിപ്പോള്‍ തോന്നുന്നത് തൃശ്ശൂരിലെ SNA ആയുര്‍വ്വേദ ആശുപത്രിയിലാണ്‍. അവിടുത്തെ ശ്രീ: ആലത്തിയൂര്‍ നാരായണന്‍ നമ്പിയുടെ ചികിത്സയിലാണ്‍ ഞാന്‍ ഇപ്പോള്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ അദ്ദേഹത്തില്‍ സമര്‍പ്പിച്ചിരിക്കയാണ്‍. വേദന വരുമ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കും. പണ്ട് എനിക്ക് കൈവിരലുകളിലും തരിപ്പുണ്ടായിരുന്നു. അത് വേറെ ഒരു ആശുപത്രിയിലെ കിടത്തി ചികിസ്ത [ഉഴിച്ചല്‍, കിഴി, വസ്തി, പിഴിച്ചല്‍] മുതലായവയിലൂടെ മാറി.
ഞാന്‍ ഇന്നെലെ ഡോക്ടറെ കാണാന്‍ കിഴക്കുമ്പാട്ട് കരയിലുള്ള എസ് എന്‍ എ യുടെ ആസ്ഥാനത്ത് പോയി നാരായണന്‍ നമ്പിയെ കണ്ടശേഷം മരുന്ന് വാങ്ങിയതിന്‍ ശേഷം അവിടെയുള്ള ഫാര്‍മസിസ്റ്റുമായി കുശലം പറയുന്നതിനിടയിലാണ്‍ അദ്ദേഹം ഒറ്റപ്പാലത്തുകാരനാണെന്നും സുകുവേട്ടനെ അറിയുമെന്നും അറിഞ്ഞത്. അദ്ദേഹത്തില്ല് കൂടിയാണ്‍ സുകുവേട്ടന്റെ ഗ്രാമത്തിന്റെ പേര്‍ ഓര്‍മ്മിക്കാന്‍ കഴിഞ്ഞത്. അങ്ങിനെ ഇന്ന് ഓഫീസില് വന്നയുടന്‍ സുകുവേട്ടന്‍ നാല്‍ വരി എഴുതാമെന്ന് വെച്ചതും.
ഞാനും പ്രഭയെപ്പോലെ എഴുത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നു. എളിയ കലാകാരനായി. എന്റെ എഴുത്തുകള്‍ ബ്ലൊഗിലൂടെയാണെന്ന് മാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു രചന വന്നതൊഴികെ വേറെ ഒന്നും പുസ്തകത്താളുകളില്‍ വന്നിട്ടില്ല. ഞാന്‍ ആറ്ക്കും അയച്ച് കൊടുത്തിട്ടില്ല എന്നതായിക്കും ശരിയായ സംഗതി. മാതൃഭൂമിക്കാര്‍ ബ്ലോഗന എന്ന പേജിലൂടെയാണ്‍ എന്റെ രചന പകര്‍ത്തിയത്.
എന്റെ തൂലികക്കും എഴുത്തിനും എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് മനസ്സിലായതും എന്റെ “കൃതി മാതൃഭൂമിയി ആഴ്ചപ്പതിപ്പില്‍“ വന്നതിന്‍ ശേഷമാണ്‍. സുകുവേട്ടന്‍ സൌകര്യം പോലെ എന്നെ സന്ദര്‍ശിക്കുമല്ലോ?
---- അക്ഷെരത്തെറ്റുകളുണ്ട്. സൌകര്യം പോലെ തിരുത്താം. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ
Thursday, August 19, 2010
SERVICED APARTMENT @ COIMBATORE
TARIFF Rs. 1500/- for our small room
Rs. 1750/- for the bigger room with the attached Balcony
[Both Double Occupancy.]
Rs.2500/- for the full apartment, i.e., for 4 persons.
Extra person - Rs. 300/-
Ms. Remila Chacko,
D-4 Eden Gardens,
Maruthachalm Lane, Near Sungam Junction,
Puliakulam Road,
Coimbatore - 641045
Tel: no: +91 98944 59601
Tuesday, May 25, 2010
SOOTHER OR PACIFIER
IS SOOTHER OR PACIFIER IS SAFE FOR CHILDREN ESPECIALLY
INFANTS OF 2 TO 6 MONTHS OLD?
Appreciate comments from doctors and house wives
Tuesday, May 4, 2010
മരണം വിതക്കുന്ന ഷോളുകള്‍
അലക്ഷ്യമായി ഇടുന്ന ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി ആ കുട്ടി പിടഞ്ഞ് മരിച്ച കഥ. ഞാന്‍ ഇന്ന് മുഴുവനും ഈ പോസ്റ്റ് എഴുതും വരേ ഇത് തന്നെ ആലോചിച്ചിരിക്കയായിരുന്നു. എത്ര വേദന അനുഭവിച്ചുകാണും ആ പെണ്‍കുട്ടി. ആ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു പിതാവിനും സഹിക്കില്ല ഇത്തരം വാര്‍ത്ത.
+
ഈ ചുരിദാര്‍ ഷാള്‍ ഒരു പാട് ജീവനുകള്‍ ഇതിനകം അപാഹരിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇതെല്ലാം അവഗണിക്കുന്നു.
നമുക്ക് നമ്മുടേതായ വസ്ത്രധാരണ രീതി ഉണ്ടായിരുന്നു പണ്ട്. പാവാടയും ബ്ലൌസും പെണ്‍കുട്ടികള്‍ക്ക്. സ്ത്രീകള്‍ക്ക് സാരി. സാരിയുടെ തല ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയാല്‍ ബൈക്കില്‍ നിന്ന് വീണ് ചില്ലറ അപകടത്തോടെ രക്ഷപ്പെടാം.
\+
ഞാന്‍ പണ്ട് എന്റെ മകളെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലും മറ്റും കൊണ്ട് പോകുമ്പോള്‍ ഷാള്‍ ധരിക്കാന്‍ സമ്മതിക്കില്ല. അത് ചുരുട്ടി ബേഗില്‍ വെക്കാന്‍ പറയും. എപ്പോഴാണ് ഈ ഷാള്‍ അപകടം നമ്മെ തിന്നാന്‍ വരികയെന്നറിയില്ല.
നാം പരമാവധി സൂക്ഷിക്കുക എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
+
ഷാള്‍ ബസ്സിന്റെ വാതിലില്‍ കുരുങ്ങിയ കഥയും മറ്റും സാധാരണ കേള്‍ക്കുന്നു.
പണ്ടൊരിക്കല്‍ എന്റെ സഹപ്രവര്‍ത്തകയുടെ ഷോള്‍ ഹെവി ഡ്യൂട്ടി ഡോട്ട് മെട്രിക്സ് പ്രിന്ററില്‍ കുടുങ്ങിയത് എന്റെ മുന്നില്‍ വെച്ചായിരുന്നു. എന്റെ തക്ക സമയത്തുള്ള ഇടപെടലില്‍ ആ പെണ്കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
+
ചുരിദാര്‍ ഷോള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അലക്ഷ്യമായി ഇടുന്നത് കാണാം. അത് എപ്പോളും ഒരു കൈകൊണ്ട് പിടിച്ചും വലിച്ചും കൊണ്ടിരിക്കും.
ഭക്ഷണം വിളമ്പുന്ന സമയത്തും, ഓഫീസ് ജോലിക്കിടയിലും, സ്റ്റേജില്‍ ഒരു കൈയില്‍ മൈക്കും മറ്റേ കയ്യില്‍ ഷോള്‍ പിടിച്ച് വലിക്കുന്നതുമെല്ലാം അപകടം ക്ഷണിച്ച് വരുത്തുന്ന പ്രക്രിയയാണ്.
+
ഈ ഷോള്‍ വരുത്തിവെച്ച വിന ഇന്നത്തെ പത്രവാര്‍ത്തയിലൂടെ നാമെല്ലാം പഠിച്ചുകഴിഞ്ഞു. അതിനാല്‍ എല്ലാ അമ്മമാരും പെങ്ങന്മാരും യാത്രാ വേളയിലും മറ്റും അപകടമേഖലകളിലും വേണ്ട മുന്‍ കരുതലുകള്‍ ചെയ്യുവാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
അപകടം എപ്പോഴും ഏത് നിമിഷത്തിലും വരാം. പക്ഷെ നമുക്ക് പരമാവധി സൂക്ഷിക്കാമല്ലോ?
+
ഞാന്‍ ഇന്ന് കാലത്ത് മെട്രോ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് ഒരു കപ്പിള്‍സിന്റെ വാഹനം നിര്‍ത്തി ഇന്നെത്തെ പത്രവാര്‍ത്തയെ കുറിച്ച് പറഞ്ഞു. അവര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു. ഷാള്‍ കാറ്റില്‍ പാറാതെ അരയില്‍ എടുത്ത് ചുറ്റി.
+
കുറച്ച് ദിവസം മുന്‍പാണ് വേളാങ്കണ്ണി യാത്രയില് ഒരു കുടുംബത്തിലെ കുറേ പേരെ മരണം വരിച്ചത്. അവിടെ വില്ലന്‍ പാതിരാക്കുള്ള ഡ്രൈവിങ്ങ് ആണെന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് രാത്രിയും പാതിരാ നേരത്തും ആണ്. യാത്രക്കാര് ഉറക്കം തുടങ്ങും. ഡ്രൈവറുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. ഡ്രൈവര്‍ക്ക് ക്ഷീണമുണ്ടോ, ഉറക്കച്ചടവുണ്ടോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇന്നാള്‍ ഇതേ പറ്റി തൃശ്ശൂരിലെ fm RADIO ഒരു ആങ്കറായ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഡ്രൈവറുടെ അടുത്തിരുന്ന് അയാള്‍ക്ക് കമ്പനി കൊടുക്കുകയോ, തട്ടുകടയില്‍ നിന്ന് ഒരു കട്ടന്‍ ചായ ഓഫര്‍ ചെയ്യുകയോ, ഇനി അയാള്‍ക്ക് ഉറക്കം അനിവാര്യമാണെങ്കില്‍ പത്ത് മിനിട്ട് കണ്ണടക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയോ ചെയ്യാമെങ്കില്‍ അപകടം ഒരു പരിധിവരെ തരണം ചെയ്യാം.
+
പല ദീര്‍ഘയാത്രയിലും യാത്രക്കാര്‍ നല്ല ലോഡ്ജുകളിലും ഹോട്ടലുകളിലും നല്ല ഭക്ഷണവും കഴിച്ച് താമസിക്കും. പാവം ഡ്രൈവേഴ്സ് കൊതുകടി കൊണ്ട് വാഹനത്തില്‍ തന്നെ കഴിച്ചുകൂട്ടും. അവരുടെ കാര്യം ആരും നോക്കുന്നില്ല. ഇത്തരം ഡ്രൈവേഴ്സ് ആയിരിക്കും പലപ്പോഴും അപകടത്തില്‍ പെടുക.
പരമാവധി രാത്രികാലങ്ങളിലുള്ള ഓട്ടം ഉപേക്ഷിക്കണം.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന ആശയം തന്നെ എല്ലാത്തിനും മുന്‍പില്‍
+
Friday, April 30, 2010
ഗള്‍ഫില്‍ പോയാല്‍ തിന്നുമുടിക്കാം
രണ്ട് വരി എഴുതി പിന്നെ ബ്ലോഗാം. അല്ലെങ്കില്‍ മറക്കും. ഈവയസ്സാന്‍ കാലത്ത് ബ്രഫ്മി കഴിക്കേണ്ടി വരുമോ എന്നാലോചിക്കാതില്ല.
+
കഴിഞ്ഞ ദിവസം ഇലച്ചോറിനെ പറ്റി എഴുതിയപ്പോളും ഇന്ന് ബ്ലോഗര്‍ മിനി ടീച്ചറുടെ ജീവിത സ്പന്ദനം കണ്ടപ്പോളുമാണ് എന്റെ മനസ്സില് എന്റ പഴയ ഗള്‍ഫ് ജീവിതം മിന്നിമറഞ്ഞത്.
+
ബെയ് റൂട്ടിലെ ഒരു നൈറ്റ് ക്ലബ്ബിലെ ഡാന്‍സറായിരുന്നു എന്റെ ബോസ്സിന്റെ ആദ്യകാല ഗേള്‍ ഫ്രണ്ട് പീജി. അവളുടെ മാദകസൌന്ദര്യം ഞാന്‍ പലതവണ ആസ്വദിച്ച് കൊണ്ടിരുന്നു.
പിന്നീടെനിക്ക് ഒരു ദിവസം തോന്നി ഇങ്ങനെ കണ്ണീക്കണ്ടപെണ്ണുങ്ങളുടെ വായില്‍ നോക്കി നില്‍ക്കുന്നതിനെക്കാളും നല്ലത് നമുക്ക് സ്വന്തമായി ഒന്നിനെ തപ്പുകയാണെന്ന്.
+
അമേരിക്കാന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എനിക്ക് 10 കൊല്ലത്തിനുള്ളില്‍ പല തവണ ശമ്പളവര്‍ദ്ധനവുണ്ടായെങ്കിലും പ്രോമോഷന്‍ എന്ന ഒരു സംഗതി കിട്ടിയില്ല.
ഒരിക്കല്‍ ഞാന്‍ അത് ചിന്തിച്ച് വേവലാതി നെയ്ത്കൂട്ടി.
+
എന്റെ ബോസ്സിനോട് വിവരം ധരിപ്പിച്ചു. അയാള്‍ ഒറ്റയടിക്ക് പറഞ്ഞു ഇന്ത്യക്കാരനായ നിനക്ക് ഇപ്പോള്‍ പ്രോമോഷനുള്ള പ്രൊവിഷന് ഇല്ലെന്ന്.
“അങ്ങിനെയാണെങ്കില്‍ എനിക്ക് നിന്റെ പണി വേണ്ടാ നായേ“
എന്നും പറഞ്ഞ് ഞാന് അവന്‍ അപ്പോള്‍ തന്നെ ഒരു രാജിക്കത്ത് നല്‍കി.
ആ കത്ത് കിട്ടിയതും അവന്‍ തൃശങ്കുസ്വര്‍ഗ്ഗത്തിലെത്തി. കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയൊക്കെയായാലും എന്റെ രാജിക്കത്ത് അവനെ വലിയ പ്രശ്നത്തില്‍ കൊണ്ടെത്തിച്ചു.
+
എന്റെ രാജി മൊത്തം ആ സ്ഥാപനത്തിന്റെ വ്യാപാരത്തെ ബാധിച്ചു.
അവസാനം ആ വെള്ളക്കാരന്‍ എന്നെ ചില നെഗോഷ്യേഷന് വിളിച്ചു.
“പ്രകാശ് യു ഹേവ് ടു ഹേവ് ഏന്‍ എംബിഎ ദാറ്റ് റ്റൂ ഫ്രം ഏന്‍ അമേരിക്കന്‍ ഓര്‍ ഇംഗ്ലീഷ് യൂണിവേഴ്സിറ്റി…”
ഈ പറഞ്ഞതൊന്നും ദരിദ്രനായ എനിക്ക് പറഞ്ഞതല്ല. അതിനാല്‍ ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ തീരുമാനിച്ചു.
+
ആ വെള്ളക്കാരന്റെ തൊപ്പി തെറിക്കുമെന്നുറപ്പായതിനാല് അവന്‍ എന്റെ രാജി പിന് വലിക്കുവാന്‍ കേണപേഷിച്ചു…
ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ അവനെ ധരിപ്പിച്ചു.
അവസാനം ഒരു കോമ്പ്രമൈസില്‍ അവന്‍ തന്നെ എന്നെ അവിടെയുള്ള ഒരു അമേരിക്കന്‍ സ്കൂള്‍ വഴി ഇംഗ്ലണ്ടിലെ ഒരു പ്രശസ്ത ബിസിനസ്സ് സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തി.
ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സമ്പ്രദായത്തില്‍. മൂന്ന് മാസത്തിലൊരിക്കല്‍ രണ്ടാഴത്തെ ഹാജര്‍ നിര്‍ബ്ബന്ധമായിരുന്നു. ഗള്‍ഫിലെയും ആഫ്രിക്കയിലേയും വര്‍ക്കിങ്ങ് യൂത്തിനുള്ള പ്രത്യേക കോഴ്സായിരുന്നു.
+
ഞാന്‍ അവിടെ വെച്ചായിരുന്നു നൈജീരയില്‍ ജോലി ചെയ്തിരുന്ന ബീനാമ്മയെ പരിചയപ്പെട്ടത്.
ലണ്ടനില്‍ ഞങ്ങള്‍ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
എനിക്കൊരു ദിവസം പനി പിടിച്ച് കിടപ്പിലായി. അവിടെ പെട്ടൊനൊന്നും അങ്ങിനെ ആശുപത്രിയിലേക്ക് ഓടിക്കയറാന്‍ സാധിക്കില്ല.
++
അന്നൊക്കെ ഫേമിലി ഡോക്ടര്‍ റെഫര്‍ ചെയ്യണം. പിന്നെ കോളേജിലെ വേറെ ചില നൂലാമാലകളും.
പനി അല്പം കൂടിയന്നേ ഉള്ളൂ. അതൊന്നും സാരമാക്കേണ്ട എന്ന് വാര്‍ഡന്‍ പറഞ്ഞു.
ഞാന്‍ താമസിച്ചിരുന്ന ബ്ലോക്കില്‍ മൂന്ന് മുറികളും, അതില്‍ ഒന്നില്‍ പെണ്‍കുട്ടികളും, മറ്റൊന്നില്‍ ഞാനും ഒരു ഇറ്റാലിയനും, പിന്നെ ഒരു മുറി കോമണ്‍ ലിവിങ്ങ് റൂമും ഒരു കിച്ചനും ഒരു ടോയലറ്റും മാത്രം.
വെള്ളക്കാര്‍ എന്നും കുളിക്കുന്നവരല്ലാത്തതിനാല്‍ വലിയ വീട്ടില്‍ ഒരു പാട് ബാത്ത് റൂം ഇല്ല. പക്ഷെ എല്ലാ റൂമിലും ഒരു വാഷ് ബേസിന് ഉണ്ടാകും.
+
അങ്ങിനെ എന്നെ പരിചരിക്കാന്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ബീനാമ്മയെ വാര്‍ഡന്‍ ചുമതപ്പെടുത്തി. പിന്നെ കോമ്പ്ലക്സില്‍ കുറച്ചകലെയായിരുന്നു ഇന്ത്യക്കാര്‍ താമസിക്കുന്ന ബ്ലൊക്കുകള്‍.തന്നെയുമല്ല അങ്ങോട്ട് പെട്ടെന്ന് നടന്ന് പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ഐസ് മൂടിക്കിടക്കുന്ന കാലാവസ്ഥയും.
ബീനാമ്മയെ അന്ന് കണ്ടാല് ഒരു ആഫ്രിക്കന്‍ മങ്കിയെപ്പോലെ തോന്നുമായിരുന്നു. അവള്‍ വന്ന് എനിക്ക് ചൂടുള്ള പോറിഡ്ജും, കോണ്‍ ഫ്ലേക്ക്സ് മുതലായവയും ഉണ്ടാക്കിത്തന്നു.
പിറ്റേ ദിവസം രാത്രി പനി അധികമായി ഞാന്‍ മരിക്കുമെന്ന അവസ്ഥയിലായി.
വാര്‍ഡനും മറ്റും ഓഫീസേര്‍സും സ്ഥലത്തെത്തി. അടുത്ത ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും പോലീസുകാരും എത്തി.
+
എന്നെ ആംബുലന്‍സില്‍ കിടത്തി ഒരു മണിക്കൂറ് പരിചരിച്ചതോടെ എന്റെ പനി കുറഞ്ഞു. വീണ്ടും മുറിയിലേക്ക് തന്നെ കൊണ്ട് വന്നു.
എന്റെ റൂമേറ്റായ ആന്റോണിയോവിനെ തല്‍ക്കാലം വേറെ ഒരു ബ്ലൊക്കിലേക്കും ബീനാമ്മയെ എന്നെ പരിചരിക്കുവാന്‍ എന്റെ റൂമിലേക്കും മാറ്റി.
രണ്ട് ദിവസം കഴിഞ്ഞ് എന്റെ പനി വീണ്ടും അധികമായി. ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് കിടന്നു, എന്നിട്ടും എന്റെ വിറയല്‍ മാറിയില്ല.
അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ എന്റെ സമനില തെറ്റിത്തുടങ്ങിയതും ബീനാമ്മ എന്നെ കെട്ടിപ്പിടിച്ച് നിലവിളിക്കാന്‍ തുടങ്ങി.
എല്ലാ ബ്ലോക്കിലെ സ്റ്റുഡന്‍സും അവിടെ ഒത്ത് കൂടി. ഞാന്‍ മരിച്ചുവെന്ന നില വരെ എത്തി.
അവിടെ ഉള്ള ഇന്ത്യന്‍സ് എല്ലാം കരഞ്ഞ് തുടങ്ങി. 10 മിനിട്ടുന്നുള്ളില്‍ എന്നെ ഹോസ്പിറ്റലൈസ് ചെയ്തു.
+
അവിടെ നമ്മുടെ നാട്ടിലെ പോലെ പേഷ്യന്‍സിന്റെ കൂടെ ബൈ സ്റ്റാന്‍ഡേര്‍സിനെ നിര്‍ത്തുകയില്ല. അതിനാല്‍ ബീനാമ്മ പുറത്തിരുന്നു കരയാന്‍ തുടങ്ങി.
അവള്‍ എന്തിനാ കരഞ്ഞേ എന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ക്കുത്തരം ഉണ്ടായിരുന്നില്ല.
+
[ഗള്‍ഫിലെ വിഷയത്തിലേക്ക് കടക്കാന്‍ പോകുന്നേ ഉള്ളൂ…. താമസിയാതെ തുടരും.
സംഭവബഹുലമായ കുറേ ചരിത്രങ്ങളുണ്ട് ഇവിടെ.അതൊന്നും ഇവിടെ ഇപ്പോള്‍ പറയുന്നില്ല. അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാന്‍ പെട്ടെന്ന് എഴുതിത്തീര്‍ക്കാം]
Thursday, April 22, 2010
പിഞ്ചുകുഞ്ഞും അമ്മയും
സാധാരണ ഈ ഫാര്‍മസിയില്‍ കാല് കുത്താന്‍ സ്ഥലം ഉണ്ടാകാറില്ല. അത്രക്കും തിരക്കാണ് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഞാന്‍ പലപ്പോഴും വീട്ടില്‍ പോയിട്ട് വൈകുന്നേരമാണ് മരുന്ന് വാങ്ങിക്കാന്‍ വരാറ്.
ഇന്ന് ഫാര്‍മസിയില്‍ രോഗികള്‍ കുറവായതിനാല്‍ അവിടെത്തെ ഒരു ജീവനക്കാരിയോട് കുശലം ചോദിക്കാനും മറന്നില്ല.
"ഇവിടെ കണ്ടിട്ടില്ലല്ലോ മുന്പ്..."
അങ്ങിനെ ഒന്നുമില്ല. ഞാന്‍ രണ്ട് കൊല്ലമായി ഇവിടെ ഉണ്ട്....
"പക്ഷെ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ..?"
ഞാന്‍ അത്രയും പറഞ്ഞ് മരുന്ന് വാങ്ങാനായി നീങ്ങി.
"എന്നെ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതിനാല്‍ ഞാന്‍ വീണ്ടും അവരുടെ അടുത്തെത്തി...."
"നിങ്ങള്‍ക്ക് കുട്ടികളുണ്ടോ...?"
ഉണ്ട്. ഒരു ആണ്‍കുട്ടി... 6 വയസ്സായി.......
"വീടെവിടെയാ....?"
വലിയാലുക്കല്‍ ആണ്. പക്ഷെ കല്യാണം കഴിച്ചിരിക്കുന്നത് അരിമ്പൂരാണ്. ഇപ്പോള്‍ അവിടെ താമസം.....
"എന്താ പേര്...?
എന്റെ പേര് രമ്യ..........
ഞാന്‍ ഇത്രയും ചോദിച്ചറിഞ്ഞ് എനിക്ക് ഇന്നെത്തെ ഡോക്ടറെ കാണാനുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കിത്തന്ന രാമചന്ദ്രനെ എന്റെ സന്തോഷം അറിയിക്കാന്‍ നീങ്ങി.
എന്റെ ചോദ്യം കേട്ടിട്ട് രമ്യക്ക അത്ഭുതം തോന്നിക്കാണും.
സാധാരണ ഒരു ആള്‍ അപരിചിതരോട് ആദ്യം പേരാണ് ചോദിക്കാറ്....
പക്ഷെ എന്റെ ചോദ്യം ആ അപരിചിതയോട് തികച്ചും വ്യത്യസ്ഥമായിരുന്നു.
മക്കളുണ്ടോ എന്നാണ് ചോദിച്ചത്....
എന്റെ പ്രായവും മറ്റും കണിക്കിലെടുത്താണ് അവര്‍ എന്നോട് വളരെ നന്നായി പെരുമാറിയത്. എനിക്ക് വാസ്തവത്തില്‍ സന്തോഷമായി.
ഞാന്‍ അവരോട് കുറച്ചും കൂടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അങ്ങോട്ട് നീങ്ങി. പക്ഷെ ആ കൌണ്ടര്‍ ബിസിയായതിനാല്‍ ഞാന്‍ അവിടെ നിന്നില്ല.

മക്കളെ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഒരു അമ്മ പാട് പെടുന്നത് എനിക്ക് ഈയിടെയാണ് ബോധ്യമായത്.
എന്റെ പ്രസവിച്ച് കിടക്കുന്ന മകളുടെ ഓരോ ദിവസവും തികച്ചും യാതനാപൂര്‍ണ്ണമാണ്. പ്രത്യേകിച്ച് എപ്പോഴും കരയുന്ന ഒരു കൊച്ചിനെ വെച്ച്. അവള്‍ കുളിക്കാന്‍ പോയാലും ഭക്ഷണം കഴിക്കാന്‍ പോയാലും എവിടെ നീങ്ങിയാലും ഈ കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.
മുലകൊടുത്തായിട്ടിരിക്കും കുളിക്കാനോ, ഭക്ഷണം കഴിക്കാനോ നീങ്ങുക. അതിന്‍ മുന്‍പ് കൊച്ച് കരയാന്‍ തുടങ്ങും. ഭക്ഷണം പെട്ടെന്ന് വിഴുങ്ങി കുഞ്ഞിന്റെ അടുത്തേക്ക് ഓടും. പകല്‍ മുഴുവന്‍ കൊച്ചിനെ നോക്കി രാത്രി നിവര്‍ന്നൊന്ന് കിടക്കാന്‍ തുടങ്ങിയാലായിരിക്കും കുഞ്ഞിന്റെ കളിയും, ഇനി കുഞ്ഞിനെ തള്ള ശ്രദ്ധിക്കാതെ കിടന്നാല്‍ അവന്റെ മലമൂത്രവിസര്‍ജ്ജനവും കരച്ചിലും.
അങ്ങിനെ ഉറക്കമുളച്ചും, ത്യാഗങ്ങള്‍ സഹിച്ചുമാണ് ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരാന്‍.
പ്രസവ വേദനയും കൊണ്ട് 12 മണിക്കൂറിലേറെ ലേബര്‍ റൂമില്‍ അവള്‍ കഴിച്ചുകൂട്ടി. എന്റെ വയര്‍ കീറി കുഞ്ഞിനെ എടുത്തോളൂ എന്ന് നിലവിളിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ അത് ചെയ്തില്ല.
സിസേറിയന്‍ ഒഴിവാക്കാനായി നല്ലവളായ ഡോക്ടര്‍ മോളോട് കുറച്ചുംകൂടി വേദന തിന്നാനാണ് പറഞ്ഞത്. അത്രയും വേദന സഹിച്ചാണ് മോനെ പ്രസവിച്ചത്. ഇനി അവന്‍ വളര്‍ന്ന് പിച്ച വെക്കുന്നത് വരെ തികച്ചും പണിപെടണം. എല്ലാം അമ്മ സഹിക്കുന്നു.
അച്ചന് ഇവിടെ വലിയ ഒരു റോള്‍ കാണുന്നില്ല. പിന്നെ നമ്മുടെ നാട്ടില്‍ ഞങ്ങളുടെ ജാതിയില്‍ പെണ്‍ വീട്ടിലാണ് പ്രസവം. പ്രസവം കഴിഞ്ഞ് തൊണ്ണൂറിനാണ് പിതാവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക. അത് വരെ പ്രസിവിക്കുന്ന പെണ്ണ് അവളുടെ അമ്മയുടെ വീട്ടില്‍. അതിനാല്‍ ഈ വക പ്രശ്നങ്ങളൊന്നും കുട്ടിയുടെ പിതാവ് അറിയുന്നില്ല.
എന്റെ മകളുടെ പങ്കപ്പാട് കാണുമ്പോളാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാന്‍ എന്റെ അമ്മയെ വളരെ കൂടുതല്‍ സ്നേഹിക്കേണ്ടിയിരുന്നു എന്ന്. പക്ഷെ വൈകിപ്പോയി. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല.
എലൈറ്റ് ആശുപത്രിയിലെ രമ്യയോട് കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള എക്സ്പീരിയന്‍സ് എങ്ങിനെയിരുന്നു എന്ന് അറിയാനാണ് ഞാന്‍ അവരെ വീണ്ടും കാണാന്‍ ശ്രമിച്ചത്.
ഓരോ അമ്മയെയും കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ആരും എളുപ്പമായിരുന്നില്ലാ എന്നാണ് പറഞ്ഞത്. അപൂര്‍വ്വം ചിലര്‍ എല്ലാം അവരുടെ അമ്മമാരാണ് നോക്കിയിരുന്നത് എന്ന് പറഞ്ഞു. ചിലര്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ നേരത്തെ കുപ്പിപ്പാല്‍ നല്‍കിത്തുടങ്ങി. അങ്ങിനെയുള്ള അമ്മമാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കാണുമായിരിക്കില്ല. ബാക്കിയുള്ളത് അവരുടെ മറ്റു ആശ്രിതരെ ഏല്‍പ്പിക്കാം.
പക്ഷെ ശരിക്കും ഉള്ള അമ്മമാര്‍ കുട്ടികളെ മുലയൂട്ടി വളര്‍ത്തണം. ചുരുങ്ങിയത് ആറുമാസമെങ്കിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 6 മാസം വരെ മെറ്റേണിറ്റി ലീവ് കൊടുക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.
പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞുങ്ങളെ ആശ്രിതരെ ഏല്പിച്ച് പോകേണ്ടിവരുന്ന അമ്മമാരും വിരളമല്ല. പുറം നാടുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ ലീവില്ലാത്തതിന്റെ പേരിലും ഫേമിലി ലിവിങ്ങ് സ്റ്റാറ്റസ്സ് ഇല്ലാത്തതിനാലും ഇത്തരം ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുന്നു.
എത്രമാത്രം ത്യാഗം സഹിച്ചാണ് ഓരോ കുഞ്ഞിനേയും ഈ ലോകത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നത് എന്ന് അവര്‍ക്കും ഓരോ കുഞ്ഞുങ്ങളൊ, പേരക്കുട്ടികളോ ഉണ്ടാകുമ്പോളാണ് അറിയുന്നത്.
അമ്മമാര്‍ ദൈവത്തിന്‍ തുല്യരാണെന്ന സത്യം പലരും അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
എല്ലാ അമ്മമാരേയും ജഗദീശ്വരന്‍ രക്ഷിക്കട്ടെ, അനുഗ്രഹിക്കട്ടെ !!!
ഞാന്‍ എന്റെ അമ്മയോട് അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോഴാ ബോധ്യമായത്.
Thursday, March 4, 2010
നാട്ടിലെ അമ്മമാരും അമ്മായിയമ്മമാരും
അവനവന്റെ വീട്ടില്‍ എത്ര ഹൌസ് മെയ്ഡുമാരുണ്ടായാലും നാട്ടിലെ അമ്മായി അമ്മമാര്‍ക്കും, അമ്മക്കും പോര. വീട്ടിലെ പണിയെടുക്കാന്‍ പലര്‍ക്കും,പ്രത്യേകിച്ച് കേരളത്തില്‍ താല്പര്യമില്ല. പിന്നെ നാട്ടില്‍ ഒരു പെണ്ണ് പ്രസവിച്ചാല്‍ രണ്ട് മാസമെങ്കിലും ഒരു ഹോം നഴ്സിനെ നിര്‍ത്തണം പ്രസവ ശുശ്രൂഷക്ക്.
അതേ സമയം പ്രസവിക്കുന്ന പെണ്ണ് മകളോ മരുമകളോ ആവട്ടെ, അമേരിക്കയിലോ ഗള്‍ഫിലോ യൂറോപ്പിലോ ആകട്ടെ, അവിടെ പോയി പ്രസവശുശ്രൂഷ ചെയ്യാന്‍ ചില അമ്മമാരും അമ്മായിയമ്മമാരും അങ്ങോട്ട് കുതിക്കുന്നു. അവിടെ മെയ്ഡിനെ കിട്ടാഞ്ഞിട്ടല്ലല്ലോ.
എന്താണിതിന്റെ പൊരുള്‍ ?
അവനവന്റെ വീട്ടില്‍ പറ്റാത്ത പണിക്ക്, എങ്ങിനെ വിദേശത്ത് പോയി പണിയും. വലിയ തമാശ തന്നെ.
Wednesday, January 20, 2010
ജീവിതത്തിലെ സന്തോഷമുള്ള ഒരു നാളായിരുന്നു ഇന്ന്
Monday, January 11, 2010
എനിക്ക് വട്ടുണ്ടോ ?
ആ... എനിക്കെങ്ങിനെ അറിയാം. ഇത് അളന്ന് നോക്കാനോ, തൂക്കി നോക്കാനോ, മണത്ത് നോക്കാനോ പറ്റുന്നതല്ലല്ലോ ...?
എന്റെ സഹോദരന്‍ - സഹോദരന്‍ എന്ന് പറഞ്ഞാല്‍ ആകെ ഒന്നേ ഉള്ളൂ. അയാള്‍ എന്റെ കോ ബ്രദറോട് പറഞ്ഞു.
“ഉണ്ണിക്ക് വട്ടാണ് . എനിക്ക് ചെറുപ്പത്തിലേ വന്ന് പോയി. ഞങ്ങളുടെ തറവാട്ടില്‍ വയസ്സ് മൂക്കുമ്പോള്‍ ഇങ്ങനെ ഉണ്ടാകുമത്രേ...?”
എനിക്ക് എന്റെ സഹോദരന്റെ കമന്റ് കേട്ടിട്ട് അത്ഭുംതം തോന്നിയില്ല.
“അവനും വട്ടാണല്ലോ...”
ഹി ഹ്ഹി ഹ്ഹീ............ഹു ഹ്ഹൂ ഹ്ഹൂ........
Wednesday, December 16, 2009
പേയിങ്ങ് ഗസ്റ്റ് >> പാര്‍ട്ട് 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-dreamz.blogspot.com/2009/12/blog-post.html
ഉണ്ണി ഉച്ചയൂണിന് സീലോറ്ഡ് ഹോട്ടലില്‍ തന്നെ കയറി. അവിടെ നിന്ന് അമ്മയെ വിളിച്ച് താമസ സൌകര്യത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മക്ക് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.
വല്ലപ്പോഴും മകന്റെ കൂടെ താമസിക്കാമല്ലോ, ചോറ്റാനിക്കരയിലും ഒക്കെ പോകാമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അമ്മയും ചോദിച്ചു ആ വീട്ടില്‍ താമസക്കാരായിട്ട് എത്ര പേരുണ്ടെന്ന്..
ഉണ്ണിക്ക് ആ ചോദ്യത്തിന്‍ ഉത്തരം ഒന്നും പറയാനായില്ല.
ദിവസങ്ങളങ്ങിനെ പോയിയെങ്കിലും ഉണ്ണിക്ക് താമസം മാറാനായില്ല. ഒരു ദിവസം കച്ചേരിപ്പടിയിലുള്ള മദ്രാസ് കഫേയില്‍ നിന്ന് വെജിറ്റേറിയന്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ തിരക്കിട്ട് ബാനര്‍ജി റോഡില്‍ കൂടെ നടന്ന് വരികയായിരുന്നു…
പുറകില്‍ നിന്നൊരു വിളി…
“മോനേ….”
ഉണ്ണി തിരിഞ്ഞ് നോക്കിയില്ല,. കാരണം. മദ്രാസ് കഫേയില്‍ ഉച്ചക്ക് ഊണിന് വലിയ തിരക്കാണ്. ഒരാള്‍ എണീക്കുന്നത് നോക്കണം മറ്റേ ആള്‍ക്ക് ഇരിക്കാന്‍. അപ്പോ വല്ലവരും ഒക്കെ വിളിക്കുന്നത് നോക്കി നിന്നാല്‍ ശാപ്പാട് നേരത്ത് കിട്ടില്ല..
ഉണ്ണിയുടെ നടത്തത്തിന്‍ വേഗത കൂടി….
പിന്നേയും പുറകില്‍ നിന്നൊരു വിളി….
“മോനെ ഉണ്ണീ………”
ആ ഉണ്ണി എന്ന്‍ പേരുള്ള പലരും ഉണ്ടായിരിക്കുമല്ലോ>
“മോനേ ഉണ്ണീ……….. നീട്ടിയുള്ള ഒരു വിലാപത്തോടെയുള്ള സ്വരം……”
ഉണ്ണി തിരിഞ്ഞ് നോക്കിയപ്പോള്‍….
“മാധവി അമ്മ”
“എന്താ മോനേ നീ ഇത് വരെ എന്റെ വീട്ടില്‍ താമസിക്കാ വരാഞ്ഞെ..? “
ഉണ്ണിക്ക് പെട്ടെന്ന് ഒന്നും പറയാനായില്ല,
“എന്താ മോനേ നീ ഒന്നും മിണ്ടാത്തെ..?
ഒന്നും ഇല്ല അമ്മേ…
‘ഞാന്‍ പിന്നീട് വരാം.. അമ്മ ഇപ്പോ പൊയ്ക്കോളൂ…. എനിക്ക് മദ്രാസ് കഫേയില്‍ പോകണം. ഉടന്‍ പോയില്ലെങ്കില്‍ എനിക്ക് ഊണ് കിട്ടില്ല. അല്ലെങ്കില്‍ അമ്മയും പോന്നോളൂ കൂടെ. ഊണ് കഴിച്ച് പിരിയാം….“
എന്താ പറേണ് എന്റെ ഉണ്ണി മോനേ.. നമ്മുടെ വീട് ഇവിടെ നിന്ന് അധികം ദൂരത്തല്ല. മോനങ്ങോട്ട് പോരൂ. അമ്മ അവിടെ രാത്രിക്കും കൂടിയുള്ള ഭക്ഷണം വെച്ചിട്ടുണ്ട്.
മോന്‍ ഉണ്ടിട്ട് ജോലിക്ക് പൊയ്കോ. പിന്നീട് സൌകര്യം പോലെ സാധനങ്ങളെല്ലാം ആയി വന്നാല്‍ മതി. സംഗതി മോന്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് ആയി തന്നിട്ടുണ്ടെങ്കിലും അവിടെ താമസിക്കാന്‍ വരാഞ്ഞതിനാല്‍ അമ്മക്ക് വിഷമമുണ്ട്, ആ പണം കൈയില്‍ വെക്കാന്‍.
നിന്നെ ഈ റോഡില്‍ വെച്ച് കാണിച്ച് തന്നത് ഗുരുവായൂരപ്പനാ….
“അമ്മേ എനിക്ക് നന്നായി വിശക്കുന്നു…”
ഇനി അവിടെ വന്ന് വര്‍ത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കിട്ടുമ്പോളെക്കും എന്റെ വയറ് കാളും…
“ഒന്നുമില്ല എന്റെ കുട്ടീ………”
വഴിയില്‍ വന്ന സൈക്കിള്‍ റിക്ഷ കൈ കാണിച്ച് നിര്‍ത്റ്റി മാധവി അമ്മ…
“കേറ് മകനെ….”
ഉണ്ണി റിക്ഷയില്‍ കയറി. പത്ത് മിനിട്ടിന്നകം മാധവി അമ്മയുടെ വീട്ടിലെത്തി.
മോനിരിക്ക് അമ്മ ഇതാ വന്നു………
മാധവി അമ്മ ഞൊടിയിടയില്‍ ഭക്ഷണം വിളമ്പി ഉണ്ണിയെ ഡൈനിങ്ങ് റൂമിലേക്ക് ആനയിച്ചു.
ചെറുതാണെങ്കിലും മനോഹരമായി അലങ്കരിച്ച മുറി. നാല്‍ പേര്‍ക്കിരിക്കാവുന്ന മേശ. വൃത്തിയായി വെച്ചിരിക്കുന്നു മേശപ്പുറവും, വാഷ് ബേസിനും പരിസരവും…
ഉണ്ണിക്ക് മാധവി അമ്മ ചോറ് വിളമ്പിക്കൊടുത്തു…
“ഞാന്‍ തനിയെ ഇട്ട് കഴിച്ചോളാം അമ്മേ…?
അത് വേണ്ട ആദ്യമായി കഴിക്കുന്നതല്ലേ. അമ്മ തന്നെ വിളമ്പിത്തരാം…
ഉണ്ണി സ്വന്തം അമ്മയെ മനസ്സില്‍ കണ്ടു ഒരു നിമിഷം. അതേ ഓമത്തമുളള അമ്മ തന്നെ. ഉണ്ണിയുടെ കണ്ണ് ഈറനണിഞ്ഞു….
“എന്താ മോനേ നിന്റെ കണ്ണ് നനഞ്ഞത്…”
അമ്മയുടെ വാത്സല്യം കണ്ട് ഞാന്‍ എനെ അമ്മയെ ഓര്‍ത്ത് പോയി. എന്റെ അമ്മ ഭക്ഷണം വിളമ്പിത്തരുന്ന പോലെ തോന്നി…
ഉണ്ണി ഭക്ഷണം കഴിച്ചെണീറ്റു. കൈ കഴുകി വീടിന്റെ പിന്‍ ഭാഗത്ത് കൂടി ഇറങ്ങി മുന്‍ ഭാഗത്തേക്ക് വന്നു….
“ഇവിടെ ആരേയും കാണാനില്ലല്ലോ….”
ഈ അമ്മ മാത്രം ആണോ ഈ വീട്ടില്‍ താമസം…. ?
ഉണ്ണിക്ക് ഇന്നും ഈ വീട്ടിലെ താമസക്കാര്‍ ആരെല്ലാം എന്ന് ചോദിക്കാനായില്ല.
“അമ്മേ ഞാന്‍ ഇറങ്ങട്ടെ…?
എന്താ ഇത്ര തിരക്ക്… അല്പം വിശ്രമിച്ച് പോയാല്‍ മതിയില്ലേ…
ഈ ചൂട്ടത്ത് നടക്കേണ്ട ഇപ്പോള്‍…
“അത് സാരമില്ലാ അമ്മേ. എനിക്ക് ഇങ്ങനെ നടത്തം തന്നെയാ കാലത്ത് തൊട്ട് വൈകുന്നേരം വരെ.
“ഇന്നാലും ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പോയാ പോരെ മോനെ നിനക്ക്….”
അമ്മ രണ്ട് ഉരുള വാരിത്തിന്നട്ടെ. അത് കഴിഞ്ഞ് പോയാ മതി..
“ശരി അമ്മേ.. അമ്മ കഴിക്ക്…..”
ഉണ്ണി ആ വീടാകെ ഒന്ന് പരിശോധിച്ചു. ആരെയും കാണാനില്ലല്ലോ.
ഒരു മുറിയുടെ വാതില്‍ അടച്ച് കിടന്നിരുന്നത് ശ്രദ്ധിച്ചു..
ആരെങ്കിലും അകത്തുണ്ടായിരിക്കും. എന്താ വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാന്‍ ഇത്ര വൈമനസ്യം ഉണ്ണിക്ക്..
വീട്ടിലുള്ളവരൊക്കെ ഇങ്ങനെ ഒരു അതിഥി വരുമ്മ്പോള്‍ പുറത്തേക്ക് വരേണ്ടതെല്ലേ. അതല്ലേ ഒരു മര്യാദ.
ഇനി എന്നെപ്പോലെ വേറേയും പേയിങ്ങ് ഗസ്റ്റ് ഉണ്ടായിരിക്കുമോ ഇവിടെ…?
ഉണ്ണി ആലോചനാമഗ്നനായി സ്വീകരണ മുറിയില്‍ ഉലാത്തി….
“മോന് കിടക്കണോ….?
മാധവി അമ്മയുടെ ചോദ്യം കേട്ട് ഉണ്ണി ഞെട്ടി.
“അതിന് അമ്മേ ഞാന്‍ എന്റെ സാധനങ്ങളൊന്നും കൊണ്ട് വന്നിട്ടില്ലല്ലോ>>“
അതൊന്നും സാരമില്ല. ഇവിടെ ആളുകള്‍ താമസിക്കുന്ന സ്ഥലമല്ലേ. ഒന്നോ രണ്ടാളുകളൊക്കെ വന്നാല്‍ താമസിക്കാനുള്ള സൌകര്യങ്ങളുള്ള് വീടാണിത്.
“വേണ്ട അമ്മേ.. എനിക്ക് ഓഫീസില്‍ വൈകാതെ എത്തണം. ഒഴിവ് ദിവസം മാത്രമെ ഉച്ചയുറക്കം പറ്റൂ…..”
എന്നാ ഞാന്‍ വരട്ടേ അമ്മേ…..
ഉണ്ണി യാത്ര പറഞ്ഞിട്ടിറങ്ങാന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി….
“മോനെന്നാ താമസം മാറുന്നേ…?
അധികം വൈകിക്കേണ്ട. ഇനി കിടക്കയും മറ്റും ഇല്ലെങ്കില്‍ പ്രശ്നമാക്കേണ്ട ഒക്കെ ഇവിടെ അമ്മ തരപ്പെടുത്താം. വസ്ത്രങ്ങളുമായി ഇങ്ങോട്ട് വേഗം പോന്നോളൂ….
ശരി അമ്മേ അധികം വൈകാതെ ഒരു ദിവസം വരാം. ചിലപ്പോള്‍ നാളെ തന്നെ…
മാധവി അമ്മക്ക് സമാധാനമായി….
ഉണ്ണിക്കെന്തോ ഒരു വൈക്ലബ്യം….
ഉടന്‍ താമസം മാറണോ.. അതോ ഈ വീട് വിട്ടാലോ എന്നൊക്കെ..
ഉണ്ണിയുടെ ഓഫീസിലെ എക്കൌണ്ടന്റ് ലിസിയോട് കാര്യം അവതരിപ്പിച്ചു…
“വീട്ടിലെ അംഗസംഖ്യയൊക്കെ തിരക്കേണ്ട കാര്യം എന്താ സാറെ. സാറിന് ബാത്ത് അറ്റാച്ച്ട് ഒരു മുറി കിട്ടിയ സ്ഥിതിക്ക് ഒന്നും ചിന്തിക്കാനില്ല. ധൈര്യമായി മാറിക്കോളൂ….”
എറണാംകുളത്തെ മുഖ്യപ്രശ്നം വെള്ളമാണ്. അത് സൌകര്യം പോലെയുണ്ടല്ലോ. സാറ് പറ്റുമെങ്കില്‍ ഇന്ന് തന്നെ മാറിക്കോ…
ഇനി വേറെ വീട് വേണമെങ്കില്‍ ഞാന്‍ അന്വേഷിക്കാം. സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ എന്റെ കൂടെ വന്ന് താമസിച്ചോളൂ. എന്റെ വീട്ടിലാണെങ്കില്‍ ഞാനും, അമ്മച്ചിയും എന്റെ കൊച്ചനിയനും മാത്രമേ ഉള്ളൂ. പപ്പ മര്‍ച്ചന്റ് നേവിയിലാ. കൊല്ലത്തിലൊരിക്കല്‍ ഒരു മാസം അവധിയില്‍ വരും. വന്നാല്‍ തന്നെ പപ്പയുടെ ജന്മനാടായ ഗോവയിലായിരിക്കും പകുതിയും….
ഉണ്ണി ആകെ ആശയക്കുഴപ്പത്തിലായി. ലിസിയുടെ കൂടെ താമസിക്കണോ അതോ മാധവി അമ്മയുടെ കൂടെ താമസിക്കണോ…
“അപ്പോ നീ ഗോവക്കാരിയാണല്ലേ… ഞാന്‍ നിന്നെ പണ്ടേ ശ്രദ്ധിക്കാറുണ്ട്. ഈ കൊച്ചിയില്‍ ഗോവക്കാരിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.“
ഞാന്‍ വിചാരിച്ചു നീ ഒരു ആംഗ്ലോ ഇന്ത്യനായിരിക്കുമെന്ന്…
“ഏതായാലും ഇവളുടെ കൂടെ വേണ്ട. ഒരു സെക്സ് ബോംബ് പോലെയുള്ള ഒരുത്തിയുടെ കൂടെ താമസിച്ചാല്‍ സംഗതി കുഴപ്പമാ..”
അതും വേറെ ആണുങ്ങളൊന്നുമില്ലാത്ത വീട്ടില്‍..
ഗോവക്കാരുടെ കള്‍ച്ചറ് എല്ലാം മോഡേണ്‍ ആണ്. വീട്ടില്‍ അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നെ എന്റെ ജോലിയെല്ലാം വിട്ട് വരാന്‍ പറയും….
ലിസിക്ക് കാര്യങ്ങളെല്ലാം വെരി സിമ്പിള്‍. എങ്ങിനെ ഇങ്ങിനെയൊക്കെ ചോദിക്കാന്‍ തോന്നി അവള്‍ക്ക്…
ഒരു പക്ഷെ അതവളുടെ ആതിഥ്യമര്യാദയായിരിക്കാം..
ഇനി അധികം ആലോചിക്കാനൊന്നുമില്ല. ഒരു മാസത്തെ ട്രയല്‍ താമസത്തിന്‍ മാധവി അമ്മയുടെ വീട്ടിലേക്ക് ചെല്ലാം.
ഇനി പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെങ്കില്‍ ഒരു ജോഡി ഡ്രസ്സ് മാത്രമായി പോകാം….
ലിസ്സി പറഞ്ഞ പോലെ കുളിയും തേവാരവുമാണല്ലോ മുഖ്യപ്രശ്നം. അതിന് കാലത്ത് ലയിന്‍ നില്‍ക്കേണ്ട കാര്യമില്ലല്ലോ. നാളെത്തന്നെ താമസം മാറുക തന്നെ.
മാധവി അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഓഫീസില്‍ നിന്ന് അല്പം നേരത്തെ ഇറങ്ങി. രണ്ട് ജോഡി ഡ്രസ്സും, സോപ്പ് ചീര്‍പ്പ് കണ്ണാടി മുതലായവയും ഒക്കെയായി യാത്രയായി. പോകുന്ന വഴിക്ക് ഒരു കൊതുവലയും വാങ്ങി.
ഡ്രൈവര്‍ രാമേട്ടന്‍ ഉണ്ണിയെ മാധവി അമ്മയുടെ വീട്ടില്‍ കൊണ്ട് വിട്ടു. ഉണ്ണിയേയും പ്രതിക്ഷിച്ചുംകൊണ്ടിരിക്കയായിരുന്നും മാധവി അമ്മ.
വരൂ മകനേ. ഉണ്ണിയെ വീട്ടിന്നകത്തേക്കാനയിച്ചു മാധവി അമ്മ.
“അമ്മേ ഞാന്‍ ഉടുക്കാനുള്ള തുണികള്‍ മാത്രമേ ഇപ്പോ കൊടുന്നിട്ടുള്ളൂ. “
അതൊക്കെ ധാരാളം എന്റെ മോനേ. മോന്‍ വന്ന് കിട്ടിയല്ലോ. മോന് എന്താ കുടിക്കാന്‍ വേണ്ടേ? കാപ്പിയോ ചായയോ. എന്താച്ചാ പറഞ്ഞോളൂ.
എനിക്കൊന്നും വേണ്ട അമ്മേ ഇപ്പോള്‍. ഞാന്‍ ഈ വസ്ത്രങ്ങളൊക്കെ മുറിയില്‍ വെക്കാം. എന്നിട്ട് ഞാന്‍ ഒന്ന് കറങ്ങിയിട്ട് സന്ധ്യയാകുമ്പോളേക്കും തിരിച്ചെത്താം.
“ശരി മോനേ. അപ്പോളെക്കും അമ്മ മോന്‍ കിടക്കാനുള്ള സംഗതികളൊക്കെ ശരിയാക്കാം”
“മോന്‍ വൈകിട്ട് എന്താ സാധാരണ കഴിക്കുക. ?
അതൊന്നും സാരമില്ല അമ്മേ. എന്താ ഇവിടുള്ളതെങ്കില്‍ തന്നാല്‍ മതി.
“പറയൂ മോനെ..?
“ഞാന്‍ സാധാരണ രാത്രി ചോറ് കഴിക്കാറില്ല. ചപ്പാത്തിയോ, മറ്റു പലഹാരങ്ങളോ ആണ് പതിവ്. അതൊക്കെ പോകുന്നിടത്തെല്ലാം കിട്ടില്ലല്ലോ..”
അതിനൊന്നും ഒരു ബുദ്ധിമുട്ടും ഈ വീട്ടിലില്ല. എനിക്കും രാത്രി അരി ഭക്ഷണമില്ല. ഒരാള്‍ക്കും കൂടി ചപ്പാത്തിയുണ്ടാക്കാനെന്താ ഇപ്പോ ഇത്ര പണി…
“മോന്ന്നാല്‍ പുറത്ത് പോയി വരൂ…..”
ഉണ്ണി ബ്രോഡ് വേയിലും പരിസരത്തുമെല്ലാം കറങ്ങി, അല്ലറ ചില്ലറ ഷോപ്പിങ്ങെല്ലാം ചെയ്ത് ആറു മണിയാകുമ്പോളെക്കും തിരിച്ചെത്തി.
മുറിക്കകത്ത് പ്രവേശിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. നല്ല ഡണ്‍ലപ്പ് മെത്തയും തലയിണയും.
ഫുള്ളി ഫര്‍ണീഷ്ഡ് റൂം. ഒരു ഹോട്ടല്‍ മുറി പോലെ തന്നെ. ഇത്രയൊക്കെ സജ്ജീകരണമുള്ള ഇത്തരം മുറിക്ക് ഈ വാടക കുറവല്ലേ..?
“എന്തെങ്കിലും കുഴപ്പമുണ്ടോ ഈ വീട്ടില്‍ എന്റെ ഗുരുവായൂരപ്പാ…”
നേരം ഇരുട്ടിത്തുടങ്ങി… ഈ അമ്മയൊഴികെ ആരും ഇല്ലേ ഈ വലിയ വീട്ടില്‍. ഇനിയും നാലഞ്ച് പേരെ താമസിക്കാനുള്ള ഇടം ഉണ്ടല്ലോ ഈ വീട്ടില്‍.
ഉണ്ണി ട്രാന്‍സിസ്റ്റര്‍ ഓണ്‍ ചെയ്തു. പാട്ട് കേട്ടും കൊണ്ട് ഓഫീസിലെ റിപ്പോര്‍ട്ടും മറ്റു ഹോം വര്‍ക്കും ചെയ്ത് സമയം പോയതറിഞ്ഞില്ല.
വാതില്‍ ആരോ മുട്ടിയ പോലെ തോന്നി.
“ചെന്ന് നോക്കിയപ്പോള്‍ അമ്മ.“
എന്താ അമ്മേ…?
“മോനെത്ര മണിക്ക്കാ അത്താഴം കഴിക്കുക.“
എനിക്കങ്ങനെയുള്ള പ്രത്യേക ശീലങ്ങളൊന്നുമില്ല. വിശക്കുമ്പോള്‍ കഴിക്കും. അത്ര തന്നെ. എന്ന് വെച്ച് അധികം വൈകാറില്ല. എട്ടര ഒന്‍പത് മണിയാകുമ്പോളെക്കും കഴിക്കും.
“എന്താ അമ്മേ..?
എന്തെങ്കിലും പ്രശ്നമുണ്ടോ…?
“ഒന്നുമില്ല മോനേ. അതനുസരിച്ച് ഭക്ഷണം എടുത്ത് വെക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ…”
അമ്മ എത്ര മണിക്കാ കഴിക്കുക..?
“ഞാനും ഏതാണ്ട് ആ സമയം തന്നെയാ…എന്നാ നമുക്കൊരുമിച്ച് കഴിക്കാം….
ഉണ്ണി കുളിയെല്ലാം കഴിഞ്ഞ്, പളനിയില്‍ നിന്ന് കൊണ്ട് വന്നിട്ടുള്ള ഭസ്മം തൊട്ട് എട്ടര മണിക്ക് ഊണ് മുറിയില്‍ ഹാജരായി..
“ഈ വീട്ടില്‍ വേറെ ആരെയും കാണുന്നില്ലല്ലോ. രാത്രിയായപ്പോള്‍ ഉണ്ണിക്ക് പേടിയാകുന്ന പോലെ….”
സ്വന്തം വീട്ടിലാണെങ്കില്‍ ഒറ്റക്ക് ഒരു മുറിയില്‍ കിടക്കാന്‍ പേടിയുള്ള ആളാ ഉണ്ണി. ഹോട്ടലുകളിലും ലോഡ്ജുകളിലുമെല്ലാം അത്തരം പ്രശ്നമില്ലല്ലോ….
പക്ഷെ ഈ കോട്ടാരം പോലെയുള്ള ഇത്രയും വലിയ വീട്ടിന്റെ ഒരു മൂലയിലുള്ള ആ മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ ഉണ്ണിക്ക് പേടി. ഈ വീട്ടിലാണെങ്കില്‍ വേറെ ആണുങ്ങളെയോ, അമ്മയൊഴിച്ച് ആരെയും കാണുന്നില്ല.
“മോനിരുന്നോളൂ. അമ്മ ഇതാ എത്തി……….”
അമ്മ ചപ്പാത്തിയും വിഭവുമെല്ലാം ആയി വന്നിരുന്നു. ഉണ്ണിയൊത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി..
“കറികളൊക്കെ രുചിയുണ്ടോ മോനേ…എല്ലാം നന്നായിട്ടുണ്ട് അമ്മേ. എനിക്കെന്നും ഹോട്ടല്‍ ഭക്ഷണമല്ലേ. വീട്ടിലെ ഭക്ഷണം ഏതായാലും ഒരു ഹോട്ടലിലും കിട്ടില്ലല്ലോ>
അമ്മയോടൊത്ത് വര്‍ത്തമാനം പറഞ്ഞ് സമയം കുറേ എടുത്തു തിന്ന് തീര്‍ക്കാന്‍. കഴിക്കല്‍ കഴിഞ്ഞ് പാത്രങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കാന്‍ ഉണ്ണിയും സഹായിച്ചു.
“ഞാന്‍ കഴുകിത്തരാം അമ്മേ…”
വേണ്ട ,മോനേ. മോന്‍ പോയി അവിടെ ഇരുന്നോ. അമ്മ ഇതാ വരുന്നു.
ഉണ്ണി അത് കേള്‍ക്കാതെ അമ്മയെ പാത്രം കഴുകാന്‍ സഹായിച്ചു. അടുക്കള അടിച്ച് വാരി.
“മാധവി അമ്മക്ക് ഇതെല്ലാം കണ്ട് അതിശയമായി”
ഇന്നെത്തെ കാലത്ത് ഇങ്ങിനെയും ഉള്ള ചെറുപ്പക്കാരും ഉണ്ടല്ലേ..?
“മോന് ഈ പണിയൊക്കെ എങ്ങനെ പഠിച്ചു…?
എനിക്ക് പെങ്ങന്മാരില്ല അമ്മേ. എന്റെ അമ്മ എന്നെ ചെറുപ്പത്തില്‍ മുറ്റമടിക്കാനും, വിറക് കീറാനും, പശുവിനെ നോക്കാനും, പിന്നെ അടുക്കളപ്പണിയുമെല്ലാം ശീലിപ്പിച്ചു.
പില്‍ക്കാലത്ത് അതെല്ലാം എനിക്കനുഗ്രഹമായി. പണ്ട് ഞാന്‍ ആന്ധ്രപ്രദേശില്‍ താമസിക്കുമ്പോള്‍ ഒരു തെലുങ്ക് കുടുംബക്കാരുടെ കൂടെ ഒരു വര്‍ഷം താമസിച്ചിരുന്നു. അവിടെ നിന്ന് അച്ചാറിടാനും, മധുരപലഹാരങ്ങളുണ്ടാക്കാനും പഠിച്ചു..
അങ്ങിനെ അവസരം കിട്ടുമ്പോളൊക്കെ നല്ലതെന്ന് തോന്നുന്നതെല്ലാം ശീലമാക്കി.
എനിക്ക് പുകവലിക്കുന്ന ഒരു ചീത്ത ശീലം ഉണ്ട്. അമ്മക്ക് അത് ശല്യമാകുമോ എന്നാ ഇപ്പോ എന്റെ ശങ്ക.
“ഏയ് എനിക്കത് കൊണ്ട് യാതൊരു പ്രശ്നവുമില്ല…”
മോനുറക്കം വരുമ്പോള്‍ പോയി കിടന്നോളൂ….
കാലത്ത് വിളിക്കണമെങ്കില്‍ അമ്മ വിളിക്കാം. അമ്മ പുലര്‍ച്ച അഞ്ചരമണിക്ക് എണീക്കും. നേരം പുലരുന്നതിന്‍ മുന്‍പ് മിക്ക പണിയും കഴിക്കും….
“വേണ്ട അമ്മേ.. ഞാന്‍ എലാറം വെച്ചാ കിടക്കുക. എനിക്ക് ഉണറ്ന്ന ഉടന്‍ ഒരു കാപ്പി കിട്ടിയാ കൊള്ളാമായിരുന്നു.”
പാല് കിട്ടുമ്പോള്‍ 8 മണിയാകും.
“എനിക്ക് കട്ടന്‍ കാപ്പി മതിയമ്മേ…?
അതിന്നൊരു പ്രയാസവും ഇല്ലാ. എപ്പളാച്ചാ വന്നോളൂ…. അമ്മ ഇട്ട് തരാം…
ഉണ്ണി നേരത്തെ തന്നെ കിടന്നു. ഉണ്ണിക്ക് രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുന്ന പണിയില്ല. ഇരുട്ടത്ത് ഒറ്റക്ക് കിടക്കാന്‍ പേടിയാ….
ഉണ്ണി കിടന്നാലുടന്‍ ഉറങ്ങുന്ന പ്രകൃതക്കാരനാണ്. അല്പം പേടിയുണ്ടെങ്കിലും ലൈറ്റൊക്കെ ഇട്ട് ഉറങ്ങിയതറിഞ്ഞില്ല.
പാതിരാക്ക് മൂത്രം ഒഴിക്കാന്‍ എണീറ്റപ്പോള്‍ ഒരു കുട്ടി കരയുന്ന ശബ്ദം. പെട്ടെന്ന് തിരികെ വന്ന് കിടന്നു. പക്ഷെ മൂത്രമൊഴിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ വേഗം മൂത്രമൊഴിച്ച് തിരികെയെത്തി മൂടിപ്പുതച്ച് കിടന്നു. പക്ഷെ ഉറക്കം വന്നില്ല.
ജനല്‍ തുറന്ന് നോക്കി.. ഇനി അടുത്തുള്ള വീട്ടിലെ നിന്നെങ്ങാനും ആകുമോ എന്ന്. അതിന് അയലെത്തെ വീടുകളിലെ അംഗസംഖ്യയെക്കുറിച്ചൊന്നും എനിക്കറിയില്ലല്ലോ എന്റെ ഗുരുവായൂരപ്പാ….
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ കൊള്ളാമായിരുന്നെന്ന് തോന്നി. മുറിയില്‍ വെള്ളം വാങ്ങി വെക്കാന്‍ മറന്നു. ഫ്രീഡ്ജ് ഡൈനിങ്ങ് റൂമിലുണ്ട്. അവിടെ വരെ പോയി വെള്ളം കുടിച്ച് വരാന്‍ പേടി…
തീരെ നിവൃത്തിയില്ലെങ്കില്‍ ബാത്ത് റൂമില്‍ നിന്ന് ഒരു മഗ്ഗ് വെള്ളമെടുത്ത് കുടിക്കാം. അത് വൃത്തിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് പതുക്കെ റൂമിന്റെ കതക് തുറന്നു.
അപ്പോള്‍ മനസ്സിലായി കുട്ടിയുടെ കരച്ചില്‍ ഈ വീട്ടില്‍ നിന്ന് തന്നെയാണെന്ന്. ഉണ്ണിക്കാകെ പേടിയും അങ്കലാപ്പുമായി.
എങ്ങിനെ ഈ വീട്ടിലൊരു കുഞ്ഞിന്റെ ശബ്ദം. അതും ഒരു പിഞ്ചുകുഞ്ഞ് കരയുന്ന പോലെ…
ഭഗവാനെ ഇനി വല്ല യക്ഷിയോ മറ്റോ ആകുമോ.. നാളെ തന്നെ ഇവിടുന്ന് സ്ഥലം വിടാം. ഇതിലും ഭേദം ലിസിയുടെ കൂടെ പോയി താമസിക്കുന്നതാ….
ടൈപീസ് നോക്കിയപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഇനി നേരം വെളുക്കണമെങ്കില്‍ പണി കുറേ ഉണ്ടല്ലോ എന്റെ ഗുരുവായൂരപ്പാ….
കുട്ടിയുടെ ശബ്ദം കൂടിക്കൂടി വരുന്നു. ഇനി കുട്ടിയുണ്ടെങ്കില്‍ തന്നെ അതിന്റെ തള്ളയുമുണ്ടാകില്ലേ കൂടെ. അതിന്റെ കരച്ചിലൊന്ന് നിര്‍ത്തിക്കൂടെ അതിന്റെ തള്ളക്ക്…..?
[തുടരും]
Wednesday, December 2, 2009
പേയിങ്ങ് ഗസ്റ്റ്
രണ്ട് ദിവസം സീലോര്‍ഡ് ഹോട്ടലില്‍ താമസിച്ചതിന് ശേഷമായിരുന്നു - മനസ്സില്‍ പിടിക്കുന്ന അന്ത:രീക്ഷത്തില്‍ ഒരു പാര്‍പ്പിടം കണ്ടെത്തല്‍. വീട്ടില് എന്നും പോയിവരാമെങ്കിലും പത്തെണ്‍പത് നാഴിക അങ്ങോട്ടുമിങ്ങോട്ടും കാര്‍ യാത്ര ദുഷ്കരം തന്നെ. ഒരു വീടെടുത്ത് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് വെച്ചാല്‍ അമ്മക്ക് അധിക നാള്‍ സ്കൂളില്‍ നിന്ന് ലീവ് കിട്ടില്ല. ഉണ്ണിക്ക് താമസം അല്പം സൌകര്യക്കുറവുണ്ടെങ്കിലും സഹിക്കാം. പക്ഷെ ഭക്ഷണക്കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.
പരസ്യപ്രകാരമുള്ള വീടൊന്നും കാണാനില്ലല്ലോ എന്റെ ഗുരുവായൂരപ്പാ.. എം ജി റോഡില്‍ നിന്ന് പത്മയുടെ ഇടത്തുള്ള റോഡില് കൂടി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ചു. അവിടെനിന്നുള്ള പല പോക്കറ്റ് റോഡിലുള്ള വീടുകളിലെല്ലാം അന്വേഷിച്ച് ശരിക്കും വിയര്‍ത്തുകുളിച്ചാണ്‍ തേടിയ സ്ഥലം കണ്ട് പിടിക്കാനായത്.
++
വീട് ഇത് തന്നെ. പക്ഷെ കോളിങ്ങ് ബെല്ലൊന്നും കാണാനില്ലല്ലോ.
ഏതായാലും വാതില്‍ മുട്ടുക തന്നെ. കാറിന്റെ കീ തൊട്ട് വാതിലില്‍ നന്നായി മുട്ടി.
മദ്ധ്യവയസ്കയായ, മുണ്ടും നേര്യേതും ധരിച്ച ഐശ്വര്യമുള്ള ഒരു സ്ത്രീ വാതില്‍ തുറന്ന് മുറ്റത്തേക്ക് വന്നു.
“ആരാ മനസ്സിലായില്ലല്ലോ..”
ഞാന്‍ പത്രത്തില്‍ പരസ്യം കണ്ട് വന്നതാണ്.
“വരൂ അകത്തോട്ടിരിക്കാം..”
നല്ല വൃത്തിയും വെടിപ്പുമുള്ള വീട്. സ്വീകരണമുറിയില്‍ തന്നെ ഗുരുവായൂരപ്പന്റെ ചിത്രവും കത്തുന്ന നിലവിളക്കും. ഷൂ ഊരിയിട്ട് ഭഗവാനെ തൊഴുതു. കൊച്ച് അളക്കില്‍ വെച്ചിട്ടുള്ള കളഭവും ചന്ദനവും നെറ്റിയില്‍ തൊട്ടു. വീണ്ടും തൊഴുതു, പ്രാര്‍ഥിച്ചു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സലാ... എന്റെ സങ്കല്‍പ്പത്തിലുള്ള വീടും വീട്ടുകാരുമായിരിക്കണേ ഇത്..
“തൊഴുതുനില്‍ക്കുന്ന ഉണ്ണിയെ കണ്ട് മുറിക്കുള്ളില്‍ നിന്ന് ഇറങ്ങിവന്ന വീട്ടമ്മ സന്തോഷത്തോടെ ഉണ്ണിയെ നോക്കി നിന്നു...”
“ഈശ്വരവിശ്വാസിയാണല്ലേ...?
അതേ അമ്മേ.. അതൊക്കെയല്ലേ ഉള്ളൂ ഈ ഭൂമിയില്‍ ശാശ്വതമായ ഒന്ന്. നമ്മുടെ ജീവിതവും ഒരു ദൈവ നിയോഗമല്ലേ. പിന്നെ അമ്മയെ ഇപ്പോള്‍ ഞാന്‍ കാണുന്നതും..
“ഇരിക്കൂ മകനേ...”
ഉണ്ണി കസേരയിലിരിക്കാതെ താഴെ ചമ്രം പടിഞ്ഞിരുന്നു.
“എന്താ മോനേ ഈ കാണിക്കുന്നത്...”
എനിക്ക് ഈ വീട്ടിലെ അന്ത:രീക്ഷം കണ്ടപ്പോള്‍ ഇവിടെ ഇരിക്കാനാ തോന്നിയത്...
“മോന്റെ വീടെവിടെയാ...സ്വദേശം..........?
എന്റെ വീട് അങ്ങ് അകലേയാ...
“അകലേ എന്ന് വെച്ചാല്‍...?
തൃശ്ശൂരില്‍ നിന്ന് പടിഞ്ഞാറാ.
“ഗുരുവായൂരടുടത്താണോ...”
അതേ അമ്മേ....
“തെളിച്ച് പറയൂ മോനേ....”
വീട് ഗുരുവായൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് നാഴിക പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലാ..
“ഞാന്‍ മോന് കുടിക്കാനൊന്നും തന്നില്ല. എന്താ വേണ്ടെ കുടിക്കാന്‍....”
ഒന്നും വേണ്ട അമ്മേ...
ഞാനിപ്പോള്‍ കാപ്പിയും പലഹാരവും കഴിച്ചതേ ഉള്ളൂ...........
“അത് കള്ളം....” നിന്റെ വയറൊക്കെ ഒട്ടിയ പോലെ തോന്നുന്നുവല്ലോ...
ഇല്ല അമ്മേ... ഞാന്‍ വീടന്വേഷിച്ച് നടക്കുമ്പോള്‍ പത്മ കഫേയില്‍ നിന്ന് പുട്ടും കടലയും കഴിച്ചു. ഇനി ഉച്ചക്ക് ഭക്ഷണം. ഇടക്കൊന്നും തിന്നില്ല. പതിനൊന്നു മണിയാകുമ്പോള്‍ കടുപ്പം കുറഞ്ഞ കട്ടന്‍ ചായ കഴിക്കും.
“വീട്ടിലാരൊക്കെയുണ്ട്...?
അമ്മയും, അനുജനും. അഛന്‍ വിദേശത്താ
“അപ്പോ പെങ്ങന്മാരില്ലേ...?
ഇല്ല അമ്മെ
“ഞാന്‍ പലതും ചോദിച്ച് മോനുള്ള മുറി കാണിക്കാന്‍ മറന്നു. അതല്ലെ ആദ്യം ചെയ്യേണ്ടിയിരുന്നത്..”
“വരൂ മോനേ...”
വീടിന്റെ സ്വികരണമുറിയില്‍ നിന്ന് ഇടത്തോട്ടുള്ള ഒരു ഇടനാഴിക മുട്ടുന്ന സ്ഥലത്തുള്ള മുറി കാണിച്ച് തന്നു. നല്ല വായു സഞ്ചാരമുള്ള, ജനലില്‍ കൂടി പൂക്കളും ചെടികളും ഒക്കെ ദര്‍ശിക്കാവുന്ന സാമാന്യം വലിയ മുറി. മുകളില്‍ തട്ടടിച്ചതിനാല്‍ ചൂട് ഒട്ടും തോന്നിക്കുന്നില്ല.
മുറിയോട് ചേര്‍ന്ന യൂറോപ്യന്‍ ക്ലോസറ്റോടുകൂടിയ നല്ല ടോയലറ്റ്. കുളിക്കാന്‍ ഷവറും എല്ലാം ഉണ്ട്. കുറച്ച് നാളായി ആരും ഉപയോഗിക്കാത്തത് പോലെ തോന്നി.
“മുറി ഇഷ്ടമായോ മോനേ....”
ഇത് ധാരാളം. എനിക്കിഷ്ടമായി...
“ഭക്ഷണവും ചേര്‍ത്താണ് വാടക പറഞ്ഞിരുന്നത്. ഇവിടെ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തരും. ആഴ്ചയില്‍ മിക്ക ദിവസവും മീനുണ്ടാകും, പിന്നെ പച്ചക്കറിയും, ഞായറാഴ്ച ആട്ടിറച്ചി വാങ്ങും. അങ്ങിനെയൊക്കെയാ കാര്യങ്ങള്‍....”
++
എനിക്കെല്ലാം നന്നേ ബോധിച്ചു. വാടക മുന്‍ കൂറ് എത്രയാണ് തരേണ്ടത് ?
“അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല. മാസാമാസം ഒന്നാം തീയതി മുടങ്ങാതെ എന്റെ കയ്യില്‍ തരണം...”
അപ്പോ അഡ്വാന്‍സ് ആയി ഒന്നും വേണ്ടേ..?
“ഒന്നും വേണമെന്നില്ല. മോനെന്നാ താമസം തുടങ്ങുന്നത്....?
ഞാനിപ്പോള്‍ ഒരു മാസത്തെ വാടക അഡ്വാന്‍സ് തരാം. ഇന്നോ നാളെയോ ആയി മാറാം താമസം..
ഉണ്ണി അഡ്വാന്‍സ് കൊടുത്ത് പുറത്തിറങ്ങി.. നടന്ന് നടന്ന് പത്മ ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡില്‍ കൂടി നടന്ന് ടിഡിഎം റോഡിലെത്തിയപ്പോളാ ഓര്‍മ്മ വന്നത് ആ വീട്ടിലാരൊക്കെയാ താമസിക്കുന്നത് എന്ന് ചോദിക്കാന്‍. ഇനി പുറകോട്ട് പോയി അതൊന്നും ചോദിക്കന്‍ പറ്റില്ല.
മനസ്സില്‍ പിടിക്കാത്ത വല്ലവരും ആണെങ്കില്‍ നാല് ദിവസം താമസിച്ച് സ്ഥലം വിടാമല്ലോ>
ശ്ശേ പൊട്ടത്തരമായി. ഒന്നും ചോദിക്കാതെ പോന്നത്...
++
ചെറിയ ഒരു മിനി നോവലിന് ഇവിടെ തിരി കൊളുത്തുന്നു. സൌകര്യം പോലെ തുടരാം.
Wednesday, November 4, 2009
PROBUS CLUB MEETING ON 4TH NOV 09
ഇന്ന് പ്രോബസ്സ് ക്ലബ്ബിന്റെ മീറ്റിങ്ങ് ആയിരുന്നു. മുഖ്യാതിഥി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ഡോക്ടര്‍ ദേവസ്സി പന്തല്ലൂക്കാരന്‍ ആയിരുന്നു. അദ്ദേഹം “വിശ്രമകാലത്തെ വെല്ലുവിളികള്‍“ എന്ന വിഷയത്തെപറ്റി സംസാരിച്ചു.സാധാരണ എല്ലാ പ്രതിമാസ മീറ്റിങ്ങുകളിലും ഇത് പോലെ ഒരു ഗസ്റ്റ് സ്പീക്കറെ കൊണ്ട് വരാറുണ്ട്. കഴിഞ്ഞ മീറ്റിങ്ങില്‍ ഞങ്ങളുടെ തന്നെ മെംബറായ ഡോ ആന്‍ഡ്രൂസ് [ഒപ്താമോളജിസ്റ്റ്] സാധാരണ കാണാറുള്ള നേത്ര രോഗങ്ങളെപറ്റി സംസാരിച്ചു.
അടുത്ത മീറ്റിങ്ങിന് പ്രശസ്ത
എഴുത്തുകാരനും, ടിവി അവതാരകനും, സിനിമാ സീരിയല്‍ നടനും എന്റെ സഹോദരനും ആയ വി. കെ. ശ്രീരാമനെ കൊണ്ട് വരുവാന്‍ അംഗങ്ങള്‍ എന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ബ്ലൊഗില്‍ ഈ പ്രസ്തുക ക്ലബ്ബിനെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. പ്രോബസ് മീന്‍സ് Professionals and Business men.
ഞാന്‍ വീണ്ടും ഞങ്ങളുടെ ക്ലബ്ബിനെ കുറിച്ചെഴുതാം. എല്ലാ മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഹോട്ടല്‍
പേള്‍ റീജന്‍സി [വാരിയം ലയിന്‍ തൃശ്ശൂര്‍] യില്‍ വൈകിട്ട് കൂടുന്നു. മീറ്റിങ്ങിന് ശേഷം ഡിന്നറോട് കൂടി യോഗം അവസാനിക്കുന്നു.പ്രസിഡണ്ട് ശ്രീ: സി ഏ റാഫേല്‍, സെക്രട്ടറി ജയപ്രകാശ് വെട്ടിയാട്ടില്‍ [ഞാന്‍ തന്നെ] എന്നിവരാണ് പ്രധാന ഓഫീസ് ബെയറേര്‍സ്.
Saturday, October 31, 2009
ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ [പാര്‍ട്ട് 2]
ഉണ്ണ്യേ മാറിക്കോ അതാ വരുന്നൂ ട്രെയിന്‍ …..
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
എന്റെ കസിന്‍ ബ്രദറിന്റെ കാറ്ഡായിരുന്നു അത്. അതിന്റെ പുറത്തെഴുതിയിരുന്നു ഉടന്‍ വന്ന് കാണണമെന്ന്. അദ്ദേഹത്തിനെ വസതി ഹോട്ടലിന്നടുത്തായിരുന്നു. പക്ഷെ ഇന്നെലെ ആ കാറ്ഡ് ഞാന്‍ നോക്കാത്ത കാരണം എനിക്കവിടെ പോകാനായില്ല.
ഞാന്‍ കുറേ നാളായി അവിടെ പോകാറില്ല. പക്ഷെ ഈ വിദ്വാന്‍ എങ്ങിനെ പബ്ബില്‍ വന്നെന്ന് എനിക്ക് മനസ്സിലായില്ല. കുടിക്കുമെങ്കിലും പബ്ബില്‍ പോയി കണ്ടിട്ടില്ല. ആള്‍ എന്റെ അത്ര പൊക്കവും തടിയുമൊന്നുമ്മില്ലെങ്കിലും ഉരുക്കുമുഷ്ടിയാണ്‍. ഒരു ഇടി കൊണ്ടാല്‍ പിന്നെ പെട്ടെന്നും ആരും എണീച്ച് നടക്കില്ല.
ഏതായാലും ഇനി ഇന്ന് ഈ ഷെയ്പില്‍ പോണില്ല. എന്റെ പെണ്ണ് നാട്ടില്‍ പോയിട്ട് എത്തിയിട്ടില്ല. സിങ്കപ്പൂരും മലയേഷ്യയിലും ഒക്കെ കറങ്ങുന്നുണ്ടാകും ഓള്‍. ഒരു കണക്കിന്ന് അവളില്ലാത്തത് നന്നായി. ഇങ്ങ്നെ പാതിരാ വരെ പബ്ബിലും പിന്നെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാനും ഒന്നും പറ്റില്ല.
എന്നെ ഏട്ടന്‍ കണ്ടാലും എന്തിനാ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞത് മനസ്സിലായില്ല എനിക്ക്. ഇനി ഞാന്‍ അവിടെ ഒരു സാന്‍സിബാരിയുമായി വഴക്കിട്ടതെങ്ങാനും ഏട്ടന്‍ കണ്ടിട്ടുകാകുമോ?
അയ്യോ എനിക്കാലോചിക്കാനെ വയ്യ അതാണ്‍ കാര്യമെങ്കില്‍. ഈ സാന്‍സിബാരികളുടെ വിചാരം അവര്‍ക്ക് മാത്രമേ ഇത്ര്ക്ക് പൊക്കവും ഉരുക്കുമുഷ്ടിയും മറ്റുമുള്ളൂവെന്ന്. ആറടിയില്‍ കുറഞ്ഞവര്‍ ആരുമില്ല. അതിന്നനുസരിച്ച് തടിയും. തടിയെന്ന് പറഞ്ഞാല്‍ എന്നെപ്പോലെയുള്ള് പൊണ്ണത്തടിയൊന്നുമല്ല. നല്ല ഉരുക്ക് തന്നെ. നമ്മുടെ നാട്ടിലെ സര്‍ദാര്‍ജിമാരെ പോലെ.
ഞാനവിടെ ചുമ്മാതിരുന്ന് ആര്‍ക്കും ശല്യമില്ലാതെ ഡാര്‍ട്ട് കളിക്കുകയായിരുന്നു. പെട്ടെന്ന് ഇവനൊര്‍ത്തന്‍ വന്ന് ബോര്‍ഡില്‍ നിന്ന് എന്റെ സ്കോറെല്ലാം മായ്ച് കളഞ്ഞ് അവന്‍ അവിടെ കളിക്കണമെന്ന് പറഞ്ഞു. ഈ വര്‍ഗ്ഗക്കാരും ഇപ്പോള്‍ അവിടുത്തെ പൌരന്മാരാണ്‍. പണ്ട് നാടുകടത്തപ്പെട്ടവരായിരുന്നു. ഇപ്പോള്‍ തിരികെ വരാനുള്ള സൌമനസ്യം ഭരണാധികാരിക്കുണ്ടായ കാരണം അവരൊക്കെ ഉയര്‍ന്ന പദവികളില് പണിയെടുക്കുന്നു. ഇവരുടെ ശരീരഘടന ആഫ്രിക്കന്‍സിനെപോലെ. സ്പ്രിങ്ങ് മുടിയും നല്ല ഉരുക്ക് പോലെയുള്ള ശരീരവും.
മിക്കവരും നല്ലവരാണ്‍. ഇവരുടെ അപ്പൂപ്പന്മാരുടെ കാലത്താണെന്ന് തോന്നുന്നു ഈ സമൂഹത്തിനെ നാട് കടത്തെപ്പെട്ടത്. അത് അവര്‍ക്ക് ഒരു തരത്തില്‍ നല്ലതായി. അവര്‍ക്ക് ആ നാട്ടില്‍ നിന്ന് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടി.
അവര്‍ തിരിച്ച് വന്നപ്പോള്‍ അറബിയും ഇംഗ്ലീഷും ഒരു പോലെ ഭംഗിയായി സംസാരിക്കുന്ന പൌരന്മാര്‍ അവരായി. അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ ലഭിച്ചു. അവര്‍ക്കതില്‍ വലിയ തണ്ടായിരുന്നു. അവരില്‍ പലരും നല്ലവരാണ്‍. ചുമ്മാ പണിയെടുക്കാതെ നമ്മുടെ നാട്ടിലെ ചിലരെപ്പോലെ നടക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരുത്തനാണെന്ന് തോന്നുന്നു എന്നൊട് തല്ല് കൂടാന്‍ വന്നത്.
സ്കോറ് ബോറ്ഡ് റെക്കോട് മായ്ച് കളഞ്ഞാല്‍ ശിക്ഷിക്കപ്പെടും. ഞാന്‍ ആരോടും പരാതി പറഞ്ഞില്ല. അവനെ നേരിടാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ അവന്റെ ബീര്‍ മഗ്ഗില്‍ എന്റെ സിഗരറ്റ് കുറ്റി നിക്ഷേപിച്ചു. അപ്പോള്‍ അവന് ആ ബീയര്‍ മഗ്ഗ് എന്റെ തലയില്‍ കമിഴ്ത്താന്‍ വന്നു. ഞാന്‍ സൂത്രത്തില്‍ പബ്ബില്‍ മദ്യപിച്ച് കൊണ്ടിരുന്ന ഒരു സിറിയക്കാരി പെണ്ണിന്റെ മുന്നിലൂടെ ചാടി.
സിഗരറ്റ്കുറ്റിയും ചാരം നിറഞ്ഞ ബീയറും ആ സിറിയക്കാരിയുടെ തലയിലായി. അവളുടെ തലയും ജാക്കറ്റുമെല്ലാം ബീയര്‍ കൊണ്ട് കുതിര്‍ന്നു. തത്സമയം അവളുടെ ബോയ് ഫ്രണ്ട് ഇവനുമായി അങ്കത്തിന്നൊരുങ്ങി.
അപ്പോളെക്കും ഹോട്ടലില്‍ നിന്ന് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം പോയി. സാധാരണ എന്ത് കുറ്റത്തിന്നും പോലീസ് ഇടപെട്ടാല്‍ വിദേശീയര്‍ക്ക് നീതി പെട്ടെന്ന് കിട്ടാറില്ല. നമ്മള്‍ നിരപരാധിയാണെങ്കിലും സംഗതികള്‍ അങ്ങിനെയാണവിടെ. കൂടുതലും നമുക്ക് ഭാഷാസ്വാധീനം ഇല്ലല്ലോ. ഇത്തരം അവസ്ഥകളില്‍ അറബി അറിഞ്ഞില്ലെങ്കില്‍ പെട്ടെന്ന് തടിയൂരാന്‍ പറ്റില്ല.
പോലീസ് ഉടനെത്തി. കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെട്ടു. ഞാന്‍ അവരുടെ മുന്നില്‍ പ്രതിയായിരുന്നില്ല. എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നയാള്‍ വേറെ ഒരു കുരുക്കില്‍ പെടുകയാണ്‍ ഉണ്ടായത്. അതായിരുന്നു സന്‍സിബാരിയെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന ദുഖസത്യം.
ഷൊര്‍ത്ത വന്നപ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ അവിടെ ഇരുന്ന് ഫോസ്റ്റര്‍ അടിച്ചും കൊണ്ടിരുന്നു.
[തുടരും]



