Monday, February 9, 2009

ആനന്ദയെവിടെ? ഉണ്ണിയെ കണ്ടില്ലല്ലോ??

നാരായണേട്ടനെ പ്രോസ്ട്രേറ്റ് പ്രശ്നങ്ങളുമായുള്ള ഒരു ഓപറേഷന് വിധേയമാക്കിയ ശേഷം ബന്ധുക്കള്‍ ഓപറേഷന്‍ തിയേറ്ററിനുമുന്‍പില്‍ തമ്പടിച്ച് നില്‍ക്കയായിരുന്നു.... ഞാനും എന്റെ ശ്രീമതിയും തറവാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ കയറി.. എനിക്ക് കുന്നംകുളവും കഴിഞ്ഞ് പിന്നെയും കുറച്ച് ദൂരം കൂടി വാഹനം ഓടിക്കേണ്ടതിനാലും, രാത്രി ഡ്രൈവിങ്ങ് അല്പം ബുദ്ധിമുട്ടുള്ളതിനാലും ഞങ്ങള്‍ക്ക് നാരായണേട്ടനെ കാണാനായില്ല....
ഞങ്ങള്‍ക്ക് പിന്നിടറിയാന്‍ കഴിഞ്ഞു, ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് റൂമിലേക്ക് കൊണ്ട് വന്ന നാരായണേട്ടന്, അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്ന് പൂര്‍ണ്ണ മോചനം വന്നിട്ടില്ലെങ്കിലും...
നാരായണേട്ടന്‍ ആരാഞ്ഞത്രെ...
“ആനന്ദയെവിടെ?...... ഉണ്ണിയെ കണ്ടില്ലല്ലോ?.... അവനോട് പറയ് വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍”
“അതും പറഞ്ഞ് നാരായണേട്ടന്‍ വീണ്ടും മയക്കത്തിലായി”

ആരാണീ നാരായണേട്ടന്‍...... എന്റെ കോബ്രാ....അതായത് എന്റെ ശ്രീമതിയുടെ ജേഷ്ടത്തിയുടെ ഭര്‍ത്താവ്....
അപ്പോ ആരാ ഈ ആനന്ദ....... എന്റെ രണ്ടാം ഭാര്യയാ ആനന്ദ!!!
ആദ്യത്തെ ആളെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ... ബീനാമ്മ.......
നാരായണേട്ടന്‍ എന്നെപ്പോലെ റിട്ടയര്‍മെന്റ് ലൈഫിലാ.. പക്ഷെ ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു... നാരായണേട്ടന്‍ കൃഷിയും, പിന്നെ സാഹായ് ഹ്നത്തിലുള്ള ചീട്ട് കളിയുമായി ശിഷ്ടജീവിതം നയിക്കുന്നു...
അവരുടെ ഇംഗ്ലണ്ടിലുള്ള മകന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവര്‍ക്ക് അവരുടെ തറവാട്ടായ ആലപ്പാട് തന്നെ തറവാട് പുതുക്കിപ്പണിതു അവിടെ സ്ഥിരതാമസമാക്കേണ്ടി വന്നു...
മക്കളൊക്കെ ഇംഗ്ലണ്ടിലും, മറ്റുമായി സുഖജീവിതം നയിക്കുന്നു... അവരുടെ അഛനമ്മമാര്‍ നാട്ടിന്‍പുറത്ത് സുഖക്കേടും മറ്റുമായി കഴിയുന്നു.. പെട്ടെന്ന് ഒരസുഖം വന്നാല്‍ 15 കിലോമീറ്ററുള്ള തൃശ്ശൂരിലെത്തിപ്പെടണം.. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും അവര്‍ക്ക് നാട്ടിന്‍പുറത്ത് ഒതുങ്ങിക്കൂടേണ്ടി വരുന്നത് തികച്ചും ദയനീയം... ഒരു മകളുള്ളത് പട്ടണത്തില്‍ ആണ് താമസം.. അവളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ അവള്‍ക്ക് രക്ഷിതാക്കളെ പരിചരിക്കാന്‍ എപ്പോഴും നാട്ടിന്‍ പുറത്ത് പോയി നില്‍ക്കാനാവില്ലല്ലോ...
നാട്ടിന്‍പുറത്ത് തന്നെ നില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായ അവര്‍ക്ക് ഇപ്പോള്‍ തൃശ്ശൂര്‍ പട്ടണത്തിലേക്ക് ചേക്കേറിയാലോ എന്ന ആലോചന ഉണ്ടാകാതില്ല... പക്ഷെ പെട്ടെന്നൊരു പറിച്ചുനടല്‍ ഒരു പക്ഷെ അവര്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരും....
അവരുടെ നേര്‍ അനുജത്തിയായ എന്റെ ശ്രീമതിയും, ഇളയ അനുജത്തിയും, ജേഷ്ടത്തിയും, അനുജനും തൃശ്ശൂര്‍ പട്ടണത്തില്‍ സ്ഥിരതാമസക്കാരാണ്... പിന്നെ മകളും, മകളുടെ ഭര്‍ത്താവിന്റെ രക്ഷിതാക്കളും.. അവര്‍ക്ക് ശിഷ്ടകാലം അനുയോജ്യമായത് തൃശ്ശൂര്‍ പട്ടണം തന്നെ... സംശയമില്ല....
+++
ഞാനിന്ന് നാരായണേട്ടന്റെ സുഖവിവരം അന്വേഷിക്കാന്‍ ആശുപത്രിയിലെത്തി.. തത്സമയം അവിടെ അവരുടെ മകളും, പേരക്കുട്ടികളും, മകളുടെ അമ്മായിയപ്പനും സന്നിഹിതരായിരുന്നു...
എനിക്കും നാരായണേട്ടന്റെ അസുഖം ഉള്ളതിനാല്‍, നാരായണേട്ടന്‍ പറഞ്ഞു വേഗം തന്നെ ഓപറേഷന്‍ ചെയ്തോളാന്‍...
‘ഞാന്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ഡോക്ടറെ കണ്ടു.. സ്കാനിങ്ങ് മുതലായ കാര്യങ്ങള്‍ ചെയതതിന് ശേഷം ഡോക്ടര്‍ വിലയിരുത്തിയിട്ട് പറഞ്ഞു, കുറച്ച് എന്‍ലാര്‍ജ്മെന്റ് ഉണ്ട്.. ഒരു മാസം മരുന്ന് കഴിച്ച് വിവരം പറയാന്‍... പിന്നെ രോഗിക്ക് ഡോക്ടറോട് ചോദിക്കാന്‍ പറ്റില്ലല്ലോ എന്താ ഓപറേഷന്‍ ചെയ്യാത്തതെന്ന്.. അതൊക്കെ തീരുമാനിക്കേണ്ടത് അവരല്ലേ...
അങ്ങിനെ പലകുശലങ്ങളും പറഞ്ഞു ഞാന്‍ കുറച്ച് സമയം തള്ളിനീക്കി... കൊക്കാല ഇന്‍ & ഔട്ട് സ്റ്റോറില്‍ നിന്ന് വാങ്ങിയ കുറച്ച് പേസ്ട്രീസ് ഞാന്‍ റീനക്ക് സമ്മാനിച്ചു... നാരായണേട്ടന്റെ മകളാണ് റീന.. അവള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍...
താഴെയുള്ള പെണ്‍കുട്ടിക്ക് കുരങ്ങന്മാരുടെ സ്വഭാവമുണ്ടെന്ന് നാരായണേട്ടന്‍ പറഞ്ഞുവെങ്കിലും, എന്ത് സാദൃശ്യമാണെന്ന് ചോദിച്ചറിയും മുന്‍പെ ആ പെണ്‍കുട്ടി വിലക്കി.... ആരും എന്നെ പറ്റി പറയുംകയും വേണ്ട ആരും കേള്‍ക്കുകയും വേണ്ട....
അതിന്നിടക്ക് എന്റെ കഥയെഴുത്തിനെപറ്റി ചര്‍ച്ച വന്നു അവിടെ... പക്ഷെ ആരും കഥ വായിച്ചിട്ടില്ലത്രെ.........
അവരില്‍ ആരൊ പറഞ്ഞു “റീത്തച്ചേച്ചി” എന്ന കഥയെപ്പറ്റി.. അപ്പോഴെക്കും ഈ കുരങ്ങ്പെണ്‍കുട്ടിക്ക് കഥ കേള്‍ക്കണം....
എന്നെ വിടുന്ന മട്ടില്ലാ എന്ന് കണ്ടപ്പോള്‍ ഞാന്‍ കഥയിലേക്ക് തിരിഞ്ഞു...
ഏതാണ്ട് കഥയുടെ ഒരു ഔട്ട് ലൈന്‍ പറഞ്ഞു. പിന്നെ അവള്‍ക്കറിയണം എന്താണീ ബ്ലോഗ്, അതിന്റെ പ്രസന്റേഷന്‍, മുതലായവ...
ഇത് കാനഡയിലുള്ള എന്റെ സുഹൃത്ത് ജോജിചേച്ചിയും, ലണ്ടനിലുള്ള എന്റെ സുഹൃത്ത് ലക്ഷിയും, പിന്നെ ഇംഗ്ലണ്ടിലുള്ള അവളുടെ അമ്മാമനും മറ്റും വായിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആ കുരുന്നു ഹൃദയത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു...
ഞാന്‍ ആ കുരങ്ങിനോടോതി.... എന്റെ ഇന്നെത്തെ പുതിയ പോസ്റ്റില്‍ ഇവിടെ പറഞ്ഞതെല്ലാം ഉണ്ടാകുമെന്ന്... അപ്പോള്‍ അവള്‍ പറഞ്ഞു, അച്ചാച്ചന്‍ പറഞ്ഞ കുരങ്ങിന്റെ കുസൃതിയെപറ്റിയൊന്നും ബ്ലോഗില്‍ എഴുതിയേക്കല്ലേ എന്ന്...
അതൊക്കെ അല്പം നര്‍മ്മ രസത്തോട് കൂടി അവതരിപ്പിക്കാമെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും അവള്‍ക്ക് രസിച്ചില്ല... എന്നെ കൊല്ലുമെന്നെല്ലാം പറഞ്ഞു, എന്റെ ആ സാഹസത്തില്‍ നിന്നെന്നെ വിലക്കി....
++++
പിന്നെ അവള്‍ പറഞ്ഞു അവളുടെ “മൈ മദര്‍” എന്ന കവിതയെപറ്റി...
‘എന്നാ ആ കവിതയിങ്ങ് തന്നോളൂ മോളെ, ഉണ്ണി അച്ചാച്ചന്‍ അത് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം...
“അതിനിടക്ക് ഈ പെണ്‍കുട്ടി എനിക്ക് ബ്ലോഗ് പബ്ലിക്കേഷനില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തെപറ്റിയും, ഗിഫ്റ്റുകളെപറ്റിയും മനസ്സിലാക്കിയിരുന്നു.“
“അപ്പോ അച്ചാച്ചന്‍ അച്ചാച്ചന്റെ ബ്ലോഗില്‍ എന്റെ കവിത പ്രസിദ്ധീകരിച്ചോളൊ, പക്ഷെ ഗിഫ്റ്റുകളൊക്കെ എനിക്ക് തരണം..”
ഓ ശരി.. ഞാന്‍ ഏറ്റു....
എന്നാല്‍ കവിത ചൊല്ലിത്തന്നോളൂ..... ഞാന്‍ റെക്കോറ്ഡ് ചെയ്തോളാം..........
‘പക്ഷെ അമ്പരപ്പില്‍ അവള്‍ക്ക് പാടാനായില്ല”
‘എനിക്ക് ഉടന്‍ തന്നെ കവിത അയക്കാമെന്ന് അവള്‍ ഉറപ്പ് നല്‍കി...
അപ്പോ കുരങ്ങുകുട്ടീ, ഇപ്പോ നിന്നോട് പറഞ്ഞതും, നീ എന്നോട് പറഞ്ഞതുമെല്ലാം ഔര്‍ പോസ്റ്റാക്കി ഇന്ന് രത്രി തന്നെ ഞാന്‍ ബ്ലോഗില്‍ പബ്ലീഷ് ചെയ്യും...
പിന്നെ ഇവിടെ നിന്നെടുത്ത് ഫോട്ടോകളില്‍ ചിലതും അതിലിടും.. അപ്പോള്‍ നിന്റെ ഇംഗ്ലണ്ടാമമനും ഇത് കാണാം....
കുരങ്ങ് കുട്ടിക്ക് സന്തോഷമായി...
കുരങ്ങുകുട്ടിയുടെ പേര് എനിക്കൊര്‍മ്മയില്ല... മൂത്തത് പാവമാ... അങ്ങിനെ ആരോടും മിണ്ടില്ലാ........... അവളുടെ പേര് പൊന്നു എന്നാ തോന്നണെ...അപ്പോ ഇതിന്റെ പേര് ചിന്നുവെന്നാണോ എന്നൊരു സംശയം..
എനിക്ക് അല്പം മറവിയുണ്ടോ എന്നൊരു സംശയം.. പേരുകളൊന്നും മനസ്സില്‍ നില്‍ക്കുന്നില്ല...
ഞാന്‍ എങ്ങിനെ കഥാകൃത്തായതെന്നെല്ലാം ഞാനവര്‍ക്ക് വിശദമായിക്കൊടുത്തു...
“ഇതെല്ലാം കേട്ട കുട്ടികളുടെ അമ്മക്കും, കഥയെഴുതിയാലോ എന്ന തോന്നലുണ്ടാക്കി”....
സമയം ആറരയോടടുത്ത് തുടങ്ങിയതിനാലും, അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രസിഡണ്ട് പദവിയുള്ളതിനാലും, ഞാന്‍ യാത്രയായി............


7 comments:

Anonymous said...

പ്ക്ജീവിതാനുഭവങ്ങള്‍ ഒരു കഥയിലെന്ന പോലെ പ്രതിപാദിച്ചിരിക്കുന്നു...
അഭിനന്ദങ്ങള്‍......

ജാനകി

Sureshkumar Punjhayil said...

“ഇതെല്ലാം കേട്ട കുട്ടികളുടെ അമ്മക്കും, കഥയെഴുതിയാലോ എന്ന തോന്നലുണ്ടാക്കി”....
Theerchayayum Prakashetta... Ettante blog vayichal aarum ezuthipokum. Valare manoharam. Ashamsakal.

ജെ പി വെട്ടിയാട്ടില്‍ said...

thank u suresh for your sweet comments
u are my well wisher and motivator
ഇന്നെലെ എന്റെ ഭാര്യ പറഞ്ഞു ഒന്നുകില്‍ അവള്‍ക്ക് വേറെ ഒരു ബെഡ് റൂം ഏര്‍പ്പാടാക്കുക, അല്ലെങ്കില്‍ കമ്പൂട്ടര്‍ 11 മണിക്ക് ഓഫാക്കുക...
ഞാന്‍ നാളെ ഞങ്ങളുടെ ബെഡ് റൂമിന് ഒരു പാര്‍ട്ടിഷന്‍ വിത്ത് സൌണ്ട് ഏന്‍ഡ് ലൈറ്റ് പ്രൂഫ് ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തു...
തല്‍ക്കാലം അങ്ങിനെ ഒതുങ്ങിക്കഴിയാന്‍ പറഞ്ഞു. അധികം കളിച്ചാല്‍ അവളെ മൊഴി ചൊല്ലുമെന്നും പറഞ്ഞു പേടിപ്പിച്ചിരിക്കയാ........

മാണിക്യം said...

കുറച്ചു ദിവസായീ അശ്പത്രീ പറഞ്ഞ് നടക്കുന്നു ..
ഒഴിഞ്ഞു മാറണ്ടാ‍ ആരാ ആനന്ദ?

ഇനിയത്തെ കാലത്ത് മക്കള്‍ കൂടെ വന്നു നില്‍കും എന്ന് കരുതണ്ട, അങ്ങനെ കരുതുമ്പോള്‍ പിന്നെ മക്കള്‍ പോകുമ്പോള്‍ വിഷമം ആവും. മക്കള്‍ വളരുന്നത് കാണാനും, അവരെ നന്നായി വളര്‍ത്താനും ആ‍ണു നിയോഗം .
വെള്ളം എന്നും മുകളില്‍ നിന്ന് താഴേക്ക് ആണ് ഒഴുകുക. പിന്നെ അതു കൈ വഴിയായി പിരിഞ്ഞു പോകും.....
ബ്ലോഗ് പുരാണം ! കൊള്ളാം ..പൊന്നു ചിന്നു അടുത്ത ബ്ലോഗേഴ്സ് ആവും..അല്ലേ?
പാറുക്കുട്ടി തീര്‍ക്കണ്ടെ?

അനില്‍@ബ്ലോഗ് // anil said...

മാഷെ,
വായിക്കുന്നു, വീണ്ടും വരാം.

“ഞാന്‍ നാളെ ഞങ്ങളുടെ ബെഡ് റൂമിന് ഒരു പാര്‍ട്ടിഷന്‍ വിത്ത് സൌണ്ട് ഏന്‍ഡ് ലൈറ്റ് പ്രൂഫ് ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തു...

ആ സ്ഥലം എനിക്കുകൂടി ഒന്നു പറഞ്ഞു തരണേ.
:)

വിജയലക്ഷ്മി said...

aaraanee Aanadha?Beenaammayude randaam peraano? post kollaam..

ഗൗരിനാഥന്‍ said...

JP kuarachu kalamayi ii vazhi varanam ennu vijarichittu..veruthe kure sambashana sakalangalum ingane vayikumpol rasam..athiloode kurachu karyangalum paranju poyirikkunnu. sorry for my manglish, my key man is not working properly...