Wednesday, February 25, 2009

ചെറുനാരങ്ങാ സാദം

അബുദാബിയിലെ “ബിന്ദു കെ പി” യുടെ ബ്ലോഗ് “അടുക്കളത്തളം” എന്ന ബ്ലൊഗ് സന്ദര്‍ശിച്ചപ്പോള്‍ എന്നിലുണ്ടായ വികാരങ്ങള്‍ “കമന്റ്സ്” രൂപത്തില്‍ അവിടെ കുറിച്ചിരുന്നു. എന്റെ ബ്ലോഗിലും കൊടുക്കാമെന്ന് വെച്ചു.
അങ്ങിനെയുള്ള ബിന്ദുവിനുള്ള എന്റെ ഒരു കമന്റാണ് പില്‍ക്കാലത്ത് എന്റെ “സ്മൃതി” എന്ന ബ്ലോഗില്‍ “കാക്കകള്‍ പ്രേതങ്ങള്‍” എന്ന കഥയായി രൂപപ്പെട്ടതും എനിക്ക് ചെറുകഥക്കുള്ള ഒരു പാരിതോഷികം ലയണ്‍സ് ക്ലബ്ബില്‍ നിന്ന് ലഭിച്ചതും...
>>>>>>>
കഴിഞ്ഞ ദിവസം പരിപ്പുവടയെക്കുറിച്ച് പറഞ്ഞ് കൊതി മാറിയില്ലാ ഇത് വരെ.ഇപ്പോ ചെറുനാരങ്ങാ സാദം.ഇത് എളുപ്പമുള്ള വിദ്യയായി തോന്നുന്നു.. ഈ ബീനാമ്മ ഒന്നും ഉണ്ടാക്കി തരുന്നില്ല.പണ്ടവള്‍ക്കെന്നോട് എന്തൊരു സ്നേഹമായിരുന്നു. ഇപ്പോ എനിക്ക് വയസ്സായില്ലേ.. അവള്‍ക്കെന്നെ വേണ്ടാണ്ടായി..വേറൊരു പെണ്ണിനെ കെട്ടാനോള് സമ്മതിക്കുന്നുമില്ലാ...എനിക്ക് ഈ ബ്ലോഗിലും മറ്റും വരുന്നതെല്ലാം തിന്നേണ്ടെ എന്റെ ബിന്ദുകുട്ടീ......
രാക്കമ്മ പണ്ടൊക്കെ കൂടെ കൂടെ വന്നിരുന്നു. ഇപ്പോ ഓള്‍ക്കും നേരമില്ല. മ്മളെ കാര്യം നോക്കാനാരുമില്ല...അബുദാബിയിലായിരുന്നെങ്കില്‍ എന്നാലോചിച്ച് പോകയാണ്. അടുക്കളയില്‍ എന്തെങ്കിലും ബാക്കി ഇരുപ്പുണ്ടെങ്കില് വന്ന് സാപ്പിടാമായിരുന്നു...
ഞാന്‍ പണ്ട് മദിരാശിയില്‍ ഹോട്ടാല്‍ ഇമ്പീരിയലില്‍ റിസപ്ഷനിസ്റ്റ് ആയിരുന്നു. അന്ന് എനിക്കവിടുത്തെ അലാ കാറ്ട്ട് ഫുഡ് ഇഷ്ടമായിരുന്നില്ല. ഞാന്‍ തൊട്ടടുത്ത് എഗ്മൂര്‍ റയില്‍ വേ സ്റ്റഷനില്‍ പോയി തൈര് സാദം കഴിക്കും...\ചിലപ്പോള്‍ അതിന്നടുത്ത് ഉള്ള രാമപ്രസാദ് ഹോട്ടലില്‍ നിന്നും. പണ്ടൊക്കെ കഴിച്ച സാദങ്ങളുടെ മണവും രസവും, എന്റെ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിച്ച ബിന്ദുവിന് തൃശ്ശിവപേരൂരില്‍ നിന്നും എല്ലാ ആശംസകളും.........

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൈര് സാദവും, പുളിസാദവുമെല്ലാം ആരെങ്കിലും തരാനുണ്ടെങ്കില് ക്ഷണിച്ചോളൂ... വന്ന് കഴിക്കാം..
“അന്നദാനം മഹാദാനമെന്നല്ലേ” പ്രവചനം......

Sureshkumar Punjhayil said...

Prakashetta... Ashamsakal... Ippo Pizzzzzaaaa yum, Burrrrrgerrrum okkeye ullu ketto.

Typist | എഴുത്തുകാരി said...

ഉണ്ടാക്കി തന്നില്ലെങ്കില്‍ അടുക്കളയില്‍ കയറി തന്നാത്താന്‍ ഉണ്ടാക്കുമെന്നു പറഞ്ഞൊന്നു ഭീഷണിപ്പെടുത്തി നോക്കൂ. ചിലപ്പോ ഏല്‍ക്കും.‍

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ എഴുത്തുകാരീ

ഭീഷണിക്ക് വഴങ്ങുന്ന ആളല്ല ബീനാമ്മ. വളരെ ശക്തമായ കഥാപാത്രമാണവള്‍. ഞാന്‍ അടുക്കളേ കേറിയാല്‍ പിന്നെ അവള്‍ക്കും വെച്ചുകൊടുക്കേണ്ടി വരും.
പണ്ടെങ്ങോ പിള്ളേര്‍ക്ക് വയ്യാതെ കിടക്കുമ്പോള്‍ ഞാന്‍ സ്വയം ചായയുണ്ടാക്കി കുടിച്ചതാ കാരണം. പിന്നെ ഇന്നേ വരെ എനിക്ക് ചായ ഉണ്ടാക്കി തന്നിട്ടില്ല.
ആളെ നിലക്ക് നിര്‍ത്താനറിയാമെനിക്ക്.. പക്ഷെ ഒരു രക്ഷയുമില്ലാ. മകന്റെ കല്യാണം കഴിയുന്ന വരെ ക്ഷമിക്കണം എനിക്ക്.

muralidharan p p said...

മകന്റെ കല്യാണം കഴിഞ്ഞാല്‍ ശ്രീമതി മകന്റൊപ്പം പോയാല്‍ എന്തുചെയ്യും ജെ.പി.സ്ര്‍