Wednesday, February 4, 2009

PROBUS CLUB OF TRICHUR

ഇന്നെലെ [04-02-2009] ഞങ്ങളുടെ ക്ലബ്ബിന്റെ മാസം തോറുമുള്ള മീറ്റിങ്ങ് ആയിരുന്നു..
എന്താണീ പ്രോബസ് ക്ലബ്ബ് എന്നു വെച്ചാല്‍ അറിയുമോ?
വയസ്സന്മാരുടെ ഒരു കൂട്ടായ്മ. PROFESSIONALS & BUSINESS MEN.
55 വയസ്സിന് മേലെയുള്ള വയസ്സായവര്‍ക്ക് മാത്രം മെംബര്‍ഷിപ്പ്... അവരുടെ ഭാര്യമാരുടെ വയസ്സ് പ്രശ്നമല്ല്. എല്ലാ മാസത്തിന്റെയും ആദ്യത്തെ ബുധനാഴ്ച തൃശ്ശൂരിലെ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ വെച്ച് കൂടും..
ഞാന്‍ എക്സിക്യുട്ടിവ് കമ്മറ്റിയിലെ അംഗം കൂടിയാണ്.
പ്രസിദ്ധരാ‍യ പല ഡോക്ടര്‍മാരും, മറ്റുപലരും ഇതില്‍ മെംബര്‍മാരാണ്.

എന്നെ ഇവിടെ ചേര്‍ത്തത് തൃശ്ശൂരിലെ എലൈറ്റ് മിഷന്‍ ആശുപതിയുടെ മേനേജിങ്ങ് പാര്‍ട്ടണറും, ENT സ്പെഷലിസ്റ്റും മായ Dr. K. C. Prakashan ആണ്.
ഇവിടെ അതെ ഹോസ്പറ്റലിലെ ഡോ. മയൂരനാഥന്‍, ദയ ഹോസ്പറ്റലിലെ ഡോ. പോള്‍ കല്ലൂക്കാരന്‍ തുടങ്ങിയ അനേകം ഡോക്ടര്‍മാരും, സമൂഹത്തിലെ ഉന്നത വ്യക്തികളും, പിന്നെ എന്നെ പോലെ ഒന്നുമല്ലാത്ത ഞാനും. തല ‍നെരച്ചവരാണെല്ലാരും. അതില്‍ ഞാനും പെടും....
എല്ലാ മാസത്തിലുമുള്ള മീറ്റിങ്ങിന് ഒരു ഗസ്റ്റ് സ്പീക്കറെ വിളിക്കാറുണ്ട്.. ഇന്നെലെത്തെ അതിഥി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ, ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിലെ ഡോ. രാജീവന്‍ ആയിരുന്നു...
പൂന്തോട്ടത്തെ പറ്റിയായിരുന്നു മുഖ്യ പ്രഭാഷണം... അതിനാല്‍ മേക്സിമം വനിതകള്‍ പങ്കെടുത്തിരുന്നു... എന്റെ അടുത്ത് സുഹൃത്തായ ഡോ പ്രകാശന്റെ ഭാര്യയായ ശ്യാമയും, അവരുടെ മകള്‍ മേഖനയും, പിന്നെ വേറെ ഒരു ലയണ്‍ സുഹൃത്തായ രവിപ്രസാദിന്റെ ഭാര്യ പ്രേമയും മറ്റും എത്തിയിരുന്നു.. എന്റെ സഹധര്‍മ്മിണി ബീനാമ്മ [ബീന ജയപ്രകാശ്] വന്നിരുന്നില്ല...

എല്ലവരുടേയും ബര്‍ത്ത് ഡേയും, വെഡ്ഡിങ്ങ് ആനിവേഴ്സറിയും ആ‍ഘോഷിക്കുന്ന പതിവുണ്ട് ഈ ക്ലബ്ബില്‍...
ഞാനായിരുന്നു ആദ്യത്തെ ബര്‍ത്ത് ഡേ ബേബി...
ക്ലബ്ബ് പ്രസിഡണ്ട് ഡോ കല്ലൂക്കാരന്‍ ആളുകളെ ക്ഷണിച്ച് തുടങ്ങി...
ലെറ്റ് മി ഇന്‍ വൈറ്റ് ദി ഫസ്റ്റ് ബര്‍ത്ത് ഡേ ബേബി മിസ്റ്റര്‍ ജെ പി വെട്ടിയാട്ടില്‍..
ഒറ്റ്ക്ക് ഡയസ്സിലേക്ക് നീങ്ങുന്ന എന്നെ മറ്റു പന്തിമാര്‍ ഉറ്റുനോക്കി... ഇയാളുടെ വാലിനെ കാണുന്നില്ലല്ലോ...
പ്രസിഡണ്ട് പറഞ്ഞു, ഭാര്യമാരില്ലാതെ വരുന്ന ഭര്‍ത്താക്കന്മാരെ അടുത്ത് യോഗത്തിനെ ഫൈന്‍ അടിക്കുമെന്ന്...
ഡിസ്കോ ഡാന്‍സ് ആയിരുന്നെങ്കില്‍ ഭാര്യമാരെ വാടക്ക് കിട്ടുമായിരുന്നു.. ഇവിടെ ഇത് നടപ്പിലാക്കാന്‍ പ്രയാസമാണല്ലോ ഭഗവാനെ.. അടുത്ത മാസത്തെ മീറ്റിങ്ങിന് ബീനാമ്മയെ എങ്ങിനെയെങ്കിലും പൊക്കണം.. അല്ലെങ്കീ കാര്യം പോക്കാണെയ് !!!!!
ഞാന്‍ മൊത്തം 13 ക്ലബ്ബുകളില്‍ മെംബറാ... അതില്‍ ഇതിലും ലയണ്‍സ് ക്ലബ്ബിലും മാത്രമെ ഭാര്യമാര്‍ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാറുള്ളൂ...
എന്ത് കൊണ്ട് എറ്റ്നെ പ്രിയതമ ചില ക്ലബ്ബുകളില്‍ വരുന്നില്ലാ എന്ന് പിന്നീട് പറയാം...
ഈ ക്ലബ്ബിന്റെ ഒരു പ്രത്യേകത കൃത്യം സമയത്ത് തുടങ്ങും.. ഭക്ഷണവും കഴിച്ച് രാത്രി പത്ത് മണിയോടെ വീട്ടിലെത്താം... ഏഴുമണിക്ക് തുടങ്ങും..
ചില മെംബേഴ്സ് അവരുടെ പിറന്നാളും, വിവാഹ വാര്‍ഷികവും ഇവിടെ ആഘോഷിക്കാറുണ്ട്.. അങ്ങിനെ വരുമ്പോള്‍ അന്നത്തെ മുഴുവന്‍ ചിലവും അവര്‍ വഹിക്കും.. അങ്ങിനെയുള്ള അവസ്ഥയില്‍ ചിലര്‍ മുന്തിയ ഇനം മദ്യം കൊണ്ട് വരാറുണ്ട്... പിന്നെ പെണ്ണുങ്ങള്‍ക്ക് വീഞ്ഞും.....

ഇന്നെലെ ക്ലബ്ബിന്റെ വക ചിലവു തന്നെയായിരുന്നു... വിഭവങ്ങള്‍ സാധാരണ ക്ലബ്ബ് സെക്രട്ടറിയാണ് ഓര്‍ഡര്‍ നല്‍കുക...
ചപ്പാത്തി, നാന്‍, ആലു മട്ടര്‍, ചിക്കന്‍ കറി, ചോറ്, ഡാല്‍ ഫ്രൈ, ചീര ഫ്രൈ, തൈര്, പപ്പടം, അച്ചാര്‍, ഗ്രീന്‍ സലാഡ് അവസാനം നല്ല ഡസര്‍ട്ട്... ഐസ് ക്രീം മുതലായവ...
മദ്യപന്മാര്‍ക്ക് ചവക്കാന്‍ ഡീപ്പ് ഫ്രൈഡ് ബീഫ്, പീനട്ട് മസാല, സ്പൈസി പാപ്പട് മുതലായവയും.....
ഞാന്‍ അവരുടെ കൂടെ മദ്യപിക്കാറില്ല... എനിക്ക് പെട്ടെന്ന് വലിച്ച് അകത്താക്കുന്ന സ്വഭാവം ഇല്ല....
രുചിച്ച് കഴിക്കുന്നതാണെന്റെ സ്വഭാവം... എന്നെ പോലെ രുചിച്ചോണ്ട് നിന്നാല്‍ ആളുകള്‍ ഭക്ഷണവും കഴിച്ചോണ്ട് മീറ്റിങ്ങ് റൂം പൂട്ടി പോകുന്നതറിയില്ല...
എലൈറ്റ്, ജോയ്സ് പോലുള്ള ഹോട്ടലുകളില്‍ ചിലപ്പോള്‍ മീറ്റിങ്ങ് നടത്താറുണ്ട്... അപ്പോള്‍ ഈ ഞാനെന്ന ഓള്‍ഡ് മേന്‍ 5 മണിക്ക് തന്നെ വേദിയിലെത്തും... അവിടെയുള്ള എക്സിക്യുട്ടിവ് ബാറില്‍ സ്ഥലം പിടിക്കും... സാധാരണ ബാര്‍ കൌണ്ടറിലാണ് ഞാനെന്ന് ഒറ്റയാന്‍ ഇരിക്കുക... അവിടങ്ങളിലെ ബാര്‍മേന്മാര്‍ക്ക് എന്നെ സുപരിചിതം....
എന്റെ പ്രധാന പാനീയം ഫോസ്റ്റര്‍ ബീറാണ്.... ഏഴരമണിയാകുമ്പോഴെക്കും ഞാന്‍ രണ്ട് ബീയറും, ഒരു മസാല ഓമ്ലെറ്റും, ഒരു പീനട്ട് മസാലയും അകത്താക്കും... കൃത്യം ഏഴരക്ക് ഞാന്‍ മീറ്റിങ്ങ് ഹാളില്‍ റെഡി...
പിന്നെ ഒരു മണിക്കൂര്‍ ലെക്ചറും കേട്ടാല്‍ അടിപൊളി ഭക്ഷണം.... വീട്ടില്‍ വന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിച്ച് കിടന്നാല്‍ പിന്നെ പിറ്റേ ദിവസം ആറിനെ തല പൊക്കൂ.....

വരുന്നോ ഞങ്ങളുടെ ക്ലബ്ബിലേക്ക്........... 55 കഴിഞ്ഞവര്‍ക്ക് സ്വാഗതം.... കൂടേ കിളവിമാരെയും കൂട്ടണേയ് !!!!!!

[കുറച്ചും കൂടി ഫോട്ടൊസ് ഇടാം.. അത് വീട്ടിലെ കമ്പ്യൂട്ടറിലാണ്.. അപ്പോഴെക്കും തിരക്കുള്ളവര്‍ക്ക് ഇത് വായിക്കാം.. കമന്റിടാതെ ആരും പോകല്ലെ!!]




9 comments:

Anonymous said...

u are a genious!!!!!!!!!
no doubt my JP sir.....
letz bow our heads...........

janaky and family

ബൈജു സുല്‍ത്താന്‍ said...

ആഘോഷിക്കൂ..ഓരോ നിമിഷവും...

വാവ.... said...

fantastic.....JPUncle..
This people age r 55 but their mind r below 18.....
Life is precious..Enjoy every moments.....

Unknown said...

jp uncle i love the way you write the simple things happening around all of us...amZING..HATS OFF
rincey

ജെ പി വെട്ടിയാട്ടില്‍ said...

hello rincey

i was wondering why u dont listen to my chats. now i am going to delete all the friends who are not listening my chats. there is no use of holding such friends.
any way thank god u responded...
thanks for your comments, please do often visit my blog and show this to your friends and families too. please see my other blog too...
jp-smriti.blogspot.com
so, where are u now... are u too at NIFT with simi..
please tell me more about you thrum my gmail ID or orkut.
have a nice day.
jp uncle

jayanEvoor said...

Congrats for this inspiring article!

I'm Dr.Jayan, working at Govt. Ayurveda College, TVM.

It's nice to find that you have copy writed your blogs.

Help me too to do it...

dr.jayan.d@gmail.com

ജെ പി വെട്ടിയാട്ടില്‍ said...

hello dr jayan

i can teach what ever i know.
you can talk to me thru gtalk [voice] when ever i am ONLINE.
pls feel free to talk to me.
regards
jp

മാണിക്യം said...

ഓ! ഇതോക്കെ ചീള്‍ കേസല്ലെ?
പറയാന്‍ എന്തിരിക്കുന്നു ...എന്ന് കരുതി തള്ളി കളയുന്ന് കുഞ്ഞ് കാര്യം പോലും മനോഹരമായി വര്‍ണ്ണിക്കുന്നു എന്നതാണ്‍ ഈ ത്രിശൂര്‍ക്കരുടെ ഒരു പ്രത്യേകത...

ജെപീ ക്യാനഡയില്‍ സീനിയര്‍ എന്ന് വിളിക്കണമെങ്കില്‍ +75 ആവണം
6 മാസം മുന്നെ ഒരു ഗ്രാന്‍ഡ് ബെര്‍ത്ത് ഡെയ്
പാര്‍‌ട്ടിയുണ്ടാരുന്നു ...സൈമണ്‍ 90ആം പിറന്നാല്‍ ഘോഷിച്ചു !! സൂട്ട് & റ്റൈ ഒക്കെ ഇട്ട് എല്ലാവരുടെയും കൂടേ‘നിന്ന്’ഫോട്ടോ എടുത്തു.

ജെപീ,
ബൈജു സുല്‍ത്താന്‍ പറഞ്ഞത്
തന്നെ ഞാനും ആശംസിക്കുന്നു
“ഒരോ നിമിഷവും ആഘോഷമാവട്ടെ! ”

പൊറാടത്ത് said...

ജെപി സർ..

നല്ല വിവരണം.

ക്ലബ്ബിന്റെ പ്രവർത്തനരീതി ഇഷ്ടപ്പെട്ടു.എന്നാൽ ക്ലബിൽ മെമ്പർ ആ‍വാൻ ഇനിയും പത്തുപതിനഞ്ച് വർഷം കഴിയണമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം.