മീനച്ചൂടില്‍ ദാഹമകറ്റാന്‍ കഴിക്കൂ തണ്ണീര്‍ മത്തന്‍. തൃശ്ശിവപേരൂരിലെ ശക്തന് മാര്‍ക്കറ്റില്‍ തണ്ണീര്‍ മത്തന്റെ കൂമ്പാരം എല്ലായിടത്തും കാണാം. ചിലയിടത്ത് അത് ജ്യൂസ് ആക്കി ലഭിക്കും.
ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കണ്ടതാണ്. ഒന്ന് വാങ്ങിക്കണം എന്ന് തോന്നി. പക്ഷെ നടത്തം അവസാനിപ്പിക്കേണ്ടി വരുമെന്നതിനാല്‍ വാങ്ങിയില്ല. കണ്ടിട്ട് ദാഹശമനം നടത്തി.
തൃശ്ശൂര്‍ പട്ടണത്തിലെ റോടുകളെല്ലാം പൊളിച്ച് പണിതു. മിക്ക സ്ഥലത്തും കാനകള്‍ കെട്ടി സ്ലാബുകള്‍ ഇട്ട് കൊണ്ടിരിക്കുന്നു. സ്വരാജ് റൌണ്ടില്‍ നിന്ന് എന്റെ വീട് വരെ വളരെ നല്ല റോഡായി. കാല് നടത്തത്തിന്നും, വാഹന സവാരിക്കും വളരെ സുഖം.
കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കവലയിലേക്കോ, തൃശ്ശൂര്‍ പ്രധാന പട്ടണപ്രദേശത്തേക്കോ 5 മിനിട്ട് കൊണ്ട് പാഞ്ഞെത്താം. പണ്ടൊക്കെ കുണ്ടും കുഴിയുമുള്ളതിനാല്‍ ആഴ്ചയിലൊരിക്കലേ ഷോപ്പിങ്ങ് ഉണ്ടായിരുന്നുള്ളൂ..
ഇപ്പോ മിനിട്ട് മിനിട്ടിന് ടൌണില്‍ പോയി വരുന്നു.
++ തൃശ്ശൂര്‍ പൂരം അടുത്ത് വന്ന് തുടങ്ങിയെങ്കിലും റൌണ്ടിലെ റോഡുകള്‍ നന്നാക്കി തുടങ്ങിയിട്ടില്ല. പാറമേക്കാവ് ക്ഷേത്രത്തിന്റെ അടുത്തുള്ള സബെവേയുടെ നിര്‍മ്മാണം കഴിഞ്ഞാലുടന്‍ റോഡ് പണി തുടങ്ങുമെന്ന് കരുതുന്നു. റൌണ്ടിലെ സവാരി ഇപ്പോള്‍ സുഖമമല്ല. പൂരമാകുമ്പോഴെക്കും ശരിയാകുമെന്ന് കരുതുന്നു.
ഞാന്‍ കാലത്ത് ഓരോ ദിവസവും ഓരോ റൂട്ടിലാണ് നടത്തം. വീട്ടില്‍ ശ്രീമതി പറയും ഇത്ര തിരക്കുള്ള റോട്ടില് കൂടിയെന്തിനാ നടത്തമെന്ന്. പല സ്ഥലത്തും സ്ലാബിടാത്ത കാനകളുണ്ട്. നോക്കി നടക്കണേ എന്നെല്ലാം പറയും. ഞാന്‍ നടന്ന് വരുന്നത് വരെ അവള്‍ക്ക് അങ്കലാപ്പാണ്.
നേരേ തങ്കമണി കയറ്റം കഴിഞ്ഞ് വലത്ത് തിരിഞ്ഞ് സോമില്‍ റോട് വഴി പോയി അച്ചന് തേവരെ തൊഴുത്, നേരെ റെയില്‍ വേ ട്രാക്കിനടുത്തുള്ള കീഴ് തൃക്കോവില്‍ ശിവനെ തൊഴുത്, ക്ഷേത്രക്കുളത്തിന്റെ അരികില്‍ കൂടി നടന്ന്, ഐശ്വര്യ ഗാര്ഡന് വഴി വീണ്ടും സോമില്‍ റോഡ് വഴി കാഞ്ഞിരങ്ങാടി കടന്ന് കുറുപ്പത്ത് തോപ്പില്‍ കൂടി, എസ് എന്‍ റോട്ടില് കൂടി നടന്ന് എലൈറ്റ് ആശുപതിക്ക് മുന്‍പിലുള്ള ശ്രീമാഹേശ്വരക്ഷേത്രത്തില്‍ തൊഴുത്, നേരെ കസ്തൂര്‍ബ ലയിനില്‍ പ്രവേശിച്ച് കണ്ണന് കുളങ്ങര വഴി അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ തൊഴുത് നേരെ ശക്തന് മുസ്ലീം പള്ളിക്ക് മുന്‍ വശം കൂടി നടന്നാല്‍ തിരിച്ച് നമ്മുടെ വീട്ടിലെത്താമല്ലോ എന്ന് എന്റെ ശ്രീമതി പറയും. ഈ വഴിക്കായാല്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. മാത്രവുമല്ല. പൊളിയൂഷന്‍ താരതമ്യേനെ കുറച്ചും.
പക്ഷെ എനിക്ക് തിരക്കുള്ള റോടാണ് ഇഷ്ടം. ബസ്സുകളുടെ ചീറിപ്പാഞ്ഞുള്ള ഓട്ടം എനിക്ക് പ്രശ്നമല്ല. പക്ഷെ അതിന്റെ എയര്‍ ഹോണ്‍ അടി കേട്ട് കേട്ട് എന്റെ ചെവി ഏതാണ്ട് ഒരു പരുവമായി ഇപ്പോള്‍.
ചില ബസ്സ് ഡ്രൈവേഴ്സ് വെറുതെ ഹോണ്‍ അടിച്ച് കൊണ്ടിരിക്കും. ബസ്സ് വരുന്നത് കണ്ടാല്‍ ഞാന്‍ ചെവി പൊത്തും. ചില ദിവസങ്ങളില്‍ ചെവിയില്‍ പഞ്ഞി തിരുകും.
വീട്ട് കാരി ചോദിക്കും എന്തിനാ ഈ മെനക്കേടൊക്കെ. ബസ്സ് റൂട്ടില്ലാത്ത റോടുകളാണല്ലോ മുകളില്‍ പറഞ്ഞിരിക്കുന്നത്. അതിലേ പോയാല്‍ മതിയില്ലേ എന്ന്...
എനിക്കങ്ങിനെ ഓള് പറേണ് കേള്‍ക്കാന്‍ മനസ്സില്ല ഇപ്പോള്‍. ഇനി കാനയില്‍ ചാടി കാലൊടിയാനോ, അതോ ബസ്സിടിച്ച് മയ്യത്താവാനോ ഒക്കെയാണ് തലവര എങ്കില്‍ നമുക്കതിനെ മറികടക്കാനാകില്ലല്ലോ.
++ വൈകുന്നേരം നടന്ന് വരുന്ന ഒരു വഴിയില്‍ പാമ്പിന്റെ ശല്യം കൂടുതലാ. അതിനാല്‍ പണ്ട് സ്കൂട്ടറെടുത്ത് ആ വഴിയരികില്‍ വെച്ച് പിന്നെ നടത്തം തുടരും. തിരിച്ച് വരുമ്പോള്‍ രാത്രിയാകയാല്‍ ആ ഭാഗം മാത്രം സ്കൂട്ടറില്‍ വരും. ആ ഇട വഴി വീട്ടിന്റെ തൊട്ടടുത്താ. ഞാന്‍ അങ്ങിനെ ചെയ്യുന്നത് കണ്ട് തൊട്ട് വര്‍ക്ക് ഷോപ്പിലെ പിള്ളേര് എന്നെ കളിയാക്കും.
അവരോട് ഞാന്‍ കാര്യം പറഞ്ഞെങ്കിലും അവര്‍ ശ്രദ്ധിച്ചില്ലാ..
ഈ ഇടവഴിയില്‍ വെളിച്ചം തീരെ കുറവാണ്, തന്നെയുമല്ല രണ്ട് വശവും ഉയര്‍ന്ന് നില്ക്കുന്ന പുല്ലുകളും.
ഒരു ദിവസം സ്കൂട്ടറില്‍ വരുമ്പോളും പാമ്പ് കുറുകെ വരുന്നത് കണ്ട്. ഞാന്‍ പെട്ടെന്ന് എന്താ ചെയ്യതെന്ന് ഓര്‍മ്മയില്ലാ. വീട്ടുകാരി പറഞ്ഞു അങ്ങിനെ വരുമ്പോള്‍ വാഹനം നിര്‍ത്തരുതെന്ന് പറഞ്ഞു.
പക്ഷെ വാഹനം നിര്‍ത്താതെ വന്നാല്‍ അതിന്റെ മേല്‍ കയറില്ലേ എന്ന് ചോദിച്ചപ്പോള്‍, കയറിക്കോട്ടേ എന്ന് പറഞ്ഞു.
എനിക്ക് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നതിഷ്ടമല്ലാ.. അപ്പോള്‍ അവള് പറഞ്ഞു, വൈകുന്നേരമാകുമ്പോഴെക്കും വീടെത്താന്‍.
എനിക്ക് അച്ചന് തേവര് അമ്പലത്തിലെ തൃപ്പുക കഴിഞ്ഞ അല്പം ശര്‍ക്കര പായസം തിന്നാതെ വരാന്‍ മനസ്സ് വരില്ല. മിക്ക ദിവസവും തേവരെ കണ്ട് വണങ്ങും.
പാമ്പിനെ പേടിച്ച് രാത്രിയിലുള്ള നടത്തം നിര്‍ത്താനായില്ല. വിഷയം ചേച്ചിയോട് പറഞ്ഞു. ചേച്ചി മോനോടോതി....... എടാ ഉണ്ണീ നീ ശിവക്ഷേത്ര ദര്‍ശനം കഴിഞ്ഞല്ലേ എന്നും വീട്ടിലേക്ക് മടങ്ങുന്നത്. നിന്നെ പാമ്പ് കടിക്കില്ല. അഥവാ അറിയാതെ അതിനെ ചവിട്ടിയാല്‍ പോലും.
അതില്‍ പിന്നെ എനിക്ക് ധൈര്യമായി. എനിക്ക് ജന്മം തന്ന ആളുടെ വാക്കുകള്‍ ഞാന്‍ അതേപടി മനസ്സില്‍ വെച്ചു. സധൈര്യം എന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോ എനിക്ക് പാമ്പിനെയല്ല ലോകത്താരെയും ഭയമില്ല.
വെറുതെ നടക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അതും ചേച്ചി പറഞ്ഞതാണ്. എന്റെ ചേച്ചി ഇന്നില്ല. രണ്ട് കൊല്ലം മുന്‍പ് എണ്‍പത്താറാമത്തെ വയസ്സില്‍ അന്തരിച്ചു.
അപ്പോള്‍ മീനച്ചൂടിന്റെ കഥ പറഞ്ഞ് എങ്ങോ എത്തി....
ഈ ചൂട് കാലത്ത് പൂങ്കുന്നത്ത് ഫ്രീ സമ്പാരവും കിട്ടാനുണ്ട്. നാളെ ആ വഴിക്കാകാം നടത്തം............>>>>>>>>>
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
8 comments:
എനിക്കങ്ങിനെ ഓള് പറേണ് കേള്‍ക്കാന്‍ മനസ്സില്ല ഇപ്പോള്‍. ഇനി കാനയില്‍ ചാടി കാലൊടിയാനോ, അതോ ബസ്സിടിച്ച് മയ്യത്താവാനോ ഒക്കെയാണ് തലവര എങ്കില്‍ നമുക്കതിനെ മറികടക്കാനാകില്ലല്ലോ.
ടൗണിലെ റോഡ് നന്നാക്കിയെന്നോ??!!
മാഷേ..കൂര്‍ക്കഞ്ചേരി അമ്പലം മുതല്‍ ടൗണിലും ബസ്സ് സ്റ്റാന്റിലും കുണ്ടും കുഴിയും തന്നെയായിരുന്നു, കുറേ വര്‍ഷങ്ങളായിട്ട്. കോര്പ്പറേഷന് റോഡിന്റെ ഗതികേട് എത്ര വാഹങ്ങള്‍ കേടുവരുത്തിയിരിക്കും.മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെ ആ കൊച്ചു റൗണ്ട് എബൗട്ട് നന്നാക്കിയെന്നെനിക്കു വിശ്വസിക്കാനാവുന്നില്ല. വെള്ളത്തിലും മാര്‍ക്കറ്റിലെ ചെളിയിലും മുങ്ങിക്കിടക്കുന്ന ബസ് സ്റ്റാന്റ് പരിസരം മാറിയെന്നോ?മാഷേ..ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യൂ!
കൂര്‍ക്കഞ്ചേരി എലൈറ്റിനു മുന്നില്‍ ചിയ്യാരം റോഡ് ജംഗ്ഷനില്‍ ഗുരു മെഡിക്കല്‍സിനു മുന്നില്‍ റോഡ് നന്നാക്കിയെന്നോ..ഒരു കാലത്തും നന്നാകാത്ത ഇത്ര തിരിക്കേറിയ പാതകള്‍ തൃശ്ശൂരില്‍ സുലഭം! ഫോട്ടോ കൂടിയേ തീരൂ..
ഒരു ദിവസം രാവിലെ ഷൂട്ടിംഗ് കഴിഞ്ഞ് നെടുമുടി വേണു വട്ടിയൂര്‍ക്കാവിലെ തമ്പിലേക്ക് പോകുമ്പോള്‍ സുഹൃത്തും ഗുരുവും വഴിവിട്ടു നടക്കുന്നവനുമായ അയാള്‍ ഇടപ്പഴഞ്ഞി ചന്തക്കെതിര്വശമുള്ള റോഡില്‍ കൂടി നടന്നു പോകുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു.”എങ്ങോട്ടാ അണ്ണാ....
“നടക്കാനിറങ്ങിയതാണ്”സുഹൃത്ത് പറഞ്ഞു.
ഉടന്‍ നെടുമുടി:“എന്നിട്ട് വല്ലതും നടന്നോ അണ്ണാ...
ഗുട്ടന്‍സ് പിടി കിട്ടീയ അണ്ണന് അന്നത്തെ നടത്തം നെടുമുടിയുടെ കാറിലാക്കി.
ഒരു ദിവസം രാവിലെ ഷൂട്ടിംഗ് കഴിഞ്ഞ് നെടുമുടി വേണു വട്ടിയൂര്‍ക്കാവിലെ തമ്പിലേക്ക് പോകുമ്പോള്‍ സുഹൃത്തും ഗുരുവും വഴിവിട്ടു നടക്കുന്നവനുമായ അയാള്‍ ഇടപ്പഴഞ്ഞി ചന്തക്കെതിര്വശമുള്ള റോഡില്‍ കൂടി നടന്നു പോകുന്നത് കണ്ട് കാര്‍ നിര്‍ത്തി ചോദിച്ചു.”എങ്ങോട്ടാ അണ്ണാ....
“നടക്കാനിറങ്ങിയതാണ്”സുഹൃത്ത് പറഞ്ഞു.
ഉടന്‍ നെടുമുടി:എന്നിട്ട് വല്ലതും നടന്നോ അണ്ണാ...
ഹലോ ബൈജു
ഫോട്ടോസ് ഉടന്‍ തന്നെ അപ് ലോഡ് ചെയ്യാം.
താങ്കളുടെ സന്ദര്‍ശത്തിന് നന്ദി.
ഹലോ മാര്‍ ജാരന് ചേട്ടാ...
കമന്റ് അടിപൊളി. “എന്റെ പാറുകുട്ടിനെ പറ്റിയും എന്തെങ്കിലും പറയണമേ?”
ഞാന്‍ ആഴ്ചയില്‍ ഒരു പോസ്റ്റ് മത്രമാണ് ഇപ്പോള്‍ ഇടുന്നത്. ഇനി ചെറുവത്താനിയിലെ തറവാട്ടില്‍ പോയി നാല് ദിവസം താമസിച്ച് എഴുതി തീര്‍ത്താലോ എന്നാലോചന ഉണ്ട്. അവിടം ഇപ്പോള്‍ വളരെ ശാന്തമാണ്.
കിട്ടന് കാശിക്ക് പോയിരിക്കയാണ്.
പ്രഭാതത്തിലെ നടത്തവും കാഴ്ചകളും വളരെ രസ്മായി വിവരിച്ചിരിക്കുന്നു.
ഇനിയും കൂടുതല്‍ എഴുതൂ......
സ്നേഹത്തോടെ
ജാനകി
ജയേട്ടാ ഒരു നടത്തം പൊലും ഭങിയായി ചിത്രീകരിചിരിക്കുന്നൂ ...അതും നല്ല കാഴ്ച്ചവട്ടങലൂമായി
Post a Comment