Tuesday, November 16, 2010

ഒറ്റപ്പാലത്തുകാരനായ സുകുവേട്ടന്‍

സുകുവേട്ടനെ വല്ലപ്പോഴും ഓര്‍ക്കാറുണ്ട്. അവസാനമായി എപ്പോഴാ കണ്ടതെന്ന് ഓര്‍മ്മയില്ല. എന്റെ പ്രവാസി ജീവിതം അവസാനിക്കുന്നതിന്റെ തലേദിവസം എന്റെ മസ്ക്കത്തിലെ അല്‍ക്വയറിലുള്ള വസതിയില്‍ വെച്ചാണോ ? അതോ നാട്ടിലാണോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല.


ഒരിക്കല്‍ ഞാന്‍ ഒറ്റപ്പാലത്ത് വന്നതോര്‍ക്കുന്നു. പിന്നെ ആ വഴിക്ക് വന്നില്ല. സുകുവേട്ടന്റെ ശ്രീമതിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പ്രഭയെന്നാണോ അതോ പ്രഭാ ഉണ്ണിയെന്നോ? പണ്ട് ഉണ്ണിയേട്ടന്റെ ശ്രീമതി വാരികകളില്‍ കഥയും മറ്റും എഴുതിയിരുന്നത് ഞാനോര്‍ക്കുന്നു. അന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു എങ്ങിനെയാ ഈ എഴുത്ത് വരുന്നതെന്ന്.


സുകുവേട്ടന്റെ ടവല്‍ കമ്പനിയിലുണ്ടായിരുന്ന മസ്കത്തിലെ ഒരു താടിക്കാരന്‍ സുഹൃത്താണ്‍ ആദ്യം എനിക്ക് പ്രഭയുടെ ഒരു കഥ കലാകൌദിയില്‍ കാണിച്ച് തന്നത്. അന്നൊന്നും എനിക്കും എന്തുകൊണ്ട് ഒരു കഥയെഴുതിക്കൂടാ എന്ന ഒരു ചിന്ത ഇല്ലാതിരുന്നില്ല.


ഞാന്‍ അവസാനമായി പ്രഭയെ കണ്ടപ്പോള്‍ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു ഈ കഥയെഴുത്തിന്റെ സൂത്രം. പക്ഷെ അന്ന് അതിനുള്ള സമയം കിട്ടിയില്ല. എനിക്ക് പോകാന്‍ തിരക്കേറിയതായിരുന്നു മുഖ്യകാരണം. എന്നോട് അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് കൂടണയേണ്ട അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായതിനാല്‍ ഞാന്‍ നാല്‍ മണിയാകുമ്പോളേക്കും സ്ഥലം വിട്ടു.


ഞാന്‍ അവസാനമായി ചാത്തന്‍ കണ്ടത്തില്‍ വന്നതെന്നാണ്‍ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും ചുരുങ്ങിയത് ഒരു പതിനഞ്ച് കൊല്ലമെങ്കിലും ആയിക്കാണും. അന്ന് സുകുവേട്ടന്റെ മകള്‍ക്ക് ഏഴോ എട്ടോ വയസ്സായിക്കാണും. ഇപ്പോള്‍ അവള്‍ ഒരു വലിയ കുട്ടിയായിക്കാണും. പണ്ട് സുകുവേട്ടന്‍ എനിക്കവളുടെ ഒരു ഫോട്ടോ അയച്ച് തന്നിരുന്നു. കുറേ കാലം ഞാന്‍ അത് സൂക്ഷിച്ച് വെച്ചിരുന്നു. നാലഞ്ചുകൊല്ലം മുന്‍പുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കുറേ ഓര്‍മ്മകളുടെ ഫോട്ടോ ആല്‍ബവും കമ്പ്യൂട്ടറുകളും എല്ലാം വെള്ളപ്പൊക്കത്തില്‍ മാഞ്ഞ് പോയി.


സുകുവേട്ടനെ ഫോണ്‍ നമ്പറ് ഇല്ലാത്തതിനാല്‍ എനിക്ക് ഇത് വരേയും ഒന്ന് വിളിക്കാനോ സൌഹൃദം പുതുക്കുവാനോ കഴിഞ്ഞില്ല. ചാത്തന്‍ കണ്ടത്ത് എന്ന പേരുമാത്രം ഓര്‍മ്മയില്‍ വല്ലപ്പോഴും തെളിയുമായിരുന്നു. സ്ഥലപ്പേര്‍ തെളിയാറില്ല. പിന്നെ ഇന്നത്തെ ലോകത്ത് ഇമെയിലിന്റെ വരവോട് കൂടി കത്തെഴുത്ത് എന്ന പ്രതിഭാസം ഏറെക്കുറെ ഇല്ലാതായി. എന്നാലും സുകുവേട്ടന്‍ രണ്ട് വരി എഴുതണമെന്ന് എപ്പോഴും വിചാരിക്കും.

ഏതൊരു ഒറ്റപ്പാലത്തുകാരനെ കണ്ടാലും ഞാന്‍ ആദ്യം ചോദിക്കുക “സുകുമാരേട്ടനെ അറിയുമോ എന്നാണ്‍”. പണ്ടൊരിക്കല്‍ ഒരു ബാങ്കിലെ മേനേജര്‍ അന്വേഷിച്ചിട്ട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഞാന്‍ ഫോളൊ അപ്പ് ചെയ്തിരിക്കില്ല.

നാലഞ്ച് വര്‍ഷം മുന്പ് വരെ എനിക്ക് ഞാന്‍ വിചാരിക്കുന്ന ഭാരതത്തിലെ ഏത് ഇടത്തേക്കും ഓടിയെത്തുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു വാത രോഗിയാണ്‍. മുപ്പത് കിലോമീറ്ററിലധികം വരുന്ന സ്ഥലങ്ങളിലേക്ക് വാഹനം ഓടിക്കാന്‍ ചില്ലറ ബുദ്ധിമുട്ട്. ബസ്സ് യാത്രയാണെങ്കിലോ അതിലേറെ ദുഷ്കരം. ട്രെയിന്‍ യാത്ര സുഖമാണ്‍. ഒറ്റപ്പാലത്തേക്ക് തീവണ്ടിയില്‍ കയറി വരാമായിരുന്നു എന്നത് എന്റെ മനസ്സില്‍ വന്നില്ല.

എനിക്ക് പലപ്പോഴും പലതും ഓര്‍മ്മ വരില്ല. അത് പോലെയാണ്‍ ഈ ഒറ്റപ്പാലം തീവണ്ടിയപ്പീസ്. ഇനി ഏതായാലും അധികകാലം നീളില്ല സുകുവേട്ടനെ കാണാന്‍. അത്രക്കും തിരക്കായിരിക്കുന്നു. ഒരിക്കല്‍ അച്ചുവിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്ന്ങ്കിലും പിന്നീട് വിളിച്ച് പറയാം എന്നാണ്‍ അദ്ദേഹം പറഞ്ഞത്.

അച്ചു ഇപ്പോള്‍ തികച്ചും ഒരു കഥകളി പ്രൊഫഷണല്‍ ആയി മാറിയിരിക്കുന്നല്ലോ> പണ്ട് കഥകളി പദക്കമ്പക്കാരനായിരുന്നു. അച്ചുവില്‍ കൂടിയാണെനിക്ക്കും കഥകളിക്കമ്പം ഉണ്ടായിരുന്നത്. സുകുമാരേട്ടനോര്‍മ്മയുണ്ടായിരിക്കും പണ്ട് മസ്കത്തിലെ എന്റെ വീട്ടിലാണല്ലോ ആദ്യമായി കൂടിയാട്ടം കഥകളി എന്നിവ അരങ്ങേറിയത്.

ഒരിക്കല്‍ കലാമണ്ഡലം ഗീ‍താനന്ന്ദന്‍ മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടംതുള്ളല്‍ കളിച്ചിരുന്നു. പിന്നെ സുകുവേട്ടനും മറ്റും കൂടി എന്റെ വീട്ടിലവതരിപ്പിച്ച “കവിയരങ്ങ്”/. എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.

മസ്കത്തില്‍ നിന്നാണ്‍ ഞാന്‍ കര്‍ണ്ണാടിക് സംഗീതം അടിസ്ഥാനമാക്കി ഓര്‍ഗണ്‍ വായിക്കാന്‍ പഠിച്ചതും. ഞാന്‍ നമ്മുടെ മോഹനനും കൂടെയായിരുന്നു പഠിക്കാന്‍ പോയിരുന്നത്. മോഹന്‍ എന്റെ വീട്ടില്‍ ഇടക്ക് താമസിക്കാന് വരുമായിരുന്നു. ഞാന്‍ എന്റെ കുടുംബസമേതം മോഹന്റെ കല്യാണത്തിന്‍ സംബന്ധിച്ചിരുന്നു. എല്ലാം എന്റെ ഓര്‍മ്മയില്‍ വരുന്നു.

മോഹന്‍ ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം ബഹ്രിനില്‍ ഉണ്ടായിരുന്ന അവസരത്തില്‍ എനിക്കൊരു നൂറുരൂപയില്‍ താഴെ വിലമതിക്കുന്ന ഒരു ട്രേഡ് ഡയറക്ടറി അയച്ച് തരുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞ വാക്ക് ഇന്നും എന്റെ മനസ്സിനെ മഥിക്കുന്നു.” എനിക്ക് ഇപ്പോള്‍ ജെപീക്കുവേണ്ടി അതൊന്നും ചെയ്യാനുള്ള നേരമില്ലാ” എന്നായിരുന്നു ഞാന്‍ കേട്ടത്. ഒരുമിച്ച് ഉണ്ട് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിന്‍ ഇങ്ങനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നൊക്കെ കുറേ ദു:ഖിച്ചു.


കലാപരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് കലകളെ കൂടുതല്‍ സ്നേഹിക്കുവാനും അടുത്തറിയുവാനും ഉള്ള ഊര്‍ജ്ജം പകര്‍ന്ന് തന്നത് അച്ചുവും സുകുവേട്ടനും മറ്റുമാണ്‍. ഞാനും അച്ചുവും മസ്കത്തിലെ അല്‍കൊയറില്‍ കുറേ കാലം ജീവിച്ചിരുന്നുവല്ലോ> അതോടേയാണ്‍ ഞങ്ങളുടെ സൌഹൃദം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഹേതുവായത്.

പിന്നെ വാണിയംകുളത്തുകാരനായ സ്നേഹിയായ രാജഗോപാലനും അച്ചുവില്‍ കൂടി കഥകളിക്കമ്പക്കാരനായി. രാജഗോപാല്‍ന്റെ മകളും കഥകളിവേഷം കെട്ടിയിരുന്നു. രാജഗോപാലിന്റെ വീട്ടിലും എന്റെ വീട്ടിലും അന്നൊക്കെ ആരുവന്നാലും താമസിക്കാനും വയറുനിറയെ ഭക്ഷണമ കഴിക്കാനും ഉള്ള സൌകര്യം ഉണ്ടായിരുന്നു.

രാജഗോപാലന്‍ വയലിനിലും ഞാന്‍ ഓര്‍ഗണിലും കുറേയൊക്കെ വായിച്ചു. അദ്ദേഹം ഇപ്പോള്‍ ഒരു വയലിന്‍ വിദ്വാനായിക്കാണും. എന്റെ സംഗിത ഉപകരണാസ്വാദനവും പഠനവും ഗള്‍ഫ് വിട്ടതോടെ കഴിഞ്ഞു.
അച്ചുവിന്റെ വെള്ളിനഴിയിലുള്ള വീട്ടില്‍ രണ്ട് ദിവസം പോയി താമസിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്‍. അവിടേക്ക് ജീപ്പ് മാത്രമേ പോകുകയുള്ളൂവെന്ന് അച്ചു പറഞ്ഞതിനാല്‍ ഞാന്‍ ഇത് വരെ പോയിട്ടില്ല.


അച്ചുവില്‍ കൂടി എനിക്ക് വെള്ളിനഴിയിലെ ഓരോ മണല്‍ത്തരിയും മുക്കും മൂലയും തോടും അരുവിയും പുഴയും ഒക്കെ പണ്ട് അറിയമായിരുന്നു. അതൊക്കെ ഒന്ന് കാണണമെന്നും ഒന്നോ രണ്ടൊ കഥകളി കാണണമെന്നും അച്ചു പാടുന്ന പരിപാടിയില്‍ പങ്ക് കൊള്ളണമെന്നുള്ള ആഗ്രഹവും ഇപ്പോളും മനസ്സിലുണ്ട്.

എന്റെ വാതരോഗം പലരും ചികിത്സിച്ചുവെങ്കിലും മാറുന്നില്ല. അവസാനത്തെ ആശ്രയമെന്ന് എനിക്കിപ്പോള്‍ തോന്നുന്നത് തൃശ്ശൂരിലെ SNA ആയുര്‍വ്വേദ ആശുപത്രിയിലാണ്‍. അവിടുത്തെ ശ്രീ: ആലത്തിയൂര്‍ നാരായണന്‍ നമ്പിയുടെ ചികിത്സയിലാണ്‍ ഞാന്‍ ഇപ്പോള്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ അദ്ദേഹത്തില്‍ സമര്‍പ്പിച്ചിരിക്കയാണ്‍. വേദന വരുമ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കും. പണ്ട് എനിക്ക് കൈവിരലുകളിലും തരിപ്പുണ്ടായിരുന്നു. അത് വേറെ ഒരു ആശുപത്രിയിലെ കിടത്തി ചികിസ്ത [ഉഴിച്ചല്‍, കിഴി, വസ്തി, പിഴിച്ചല്‍] മുതലായവയിലൂടെ മാറി.

ഞാന്‍ ഇന്നെലെ ഡോക്ടറെ കാണാന്‍ കിഴക്കുമ്പാട്ട് കരയിലുള്ള എസ് എന്‍ എ യുടെ ആസ്ഥാനത്ത് പോയി നാരായണന്‍ നമ്പിയെ കണ്ടശേഷം മരുന്ന് വാങ്ങിയതിന്‍ ശേഷം അവിടെയുള്ള ഫാര്‍മസിസ്റ്റുമായി കുശലം പറയുന്നതിനിടയിലാണ്‍ അദ്ദേഹം ഒറ്റപ്പാലത്തുകാരനാണെന്നും സുകുവേട്ടനെ അറിയുമെന്നും അറിഞ്ഞത്. അദ്ദേഹത്തില്ല് കൂടിയാണ്‍ സുകുവേട്ടന്റെ ഗ്രാമത്തിന്റെ പേര്‍ ഓര്‍മ്മിക്കാന്‍ കഴിഞ്ഞത്. അങ്ങിനെ ഇന്ന് ഓഫീസില് വന്നയുടന്‍ സുകുവേട്ടന്‍ നാല്‍ വരി എഴുതാമെന്ന് വെച്ചതും.

ഞാനും പ്രഭയെപ്പോലെ എഴുത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നു. എളിയ കലാകാരനായി. എന്റെ എഴുത്തുകള്‍ ബ്ലൊഗിലൂടെയാണെന്ന് മാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു രചന വന്നതൊഴികെ വേറെ ഒന്നും പുസ്തകത്താളുകളില്‍ വന്നിട്ടില്ല. ഞാന്‍ ആറ്ക്കും അയച്ച് കൊടുത്തിട്ടില്ല എന്നതായിക്കും ശരിയായ സംഗതി. മാതൃഭൂമിക്കാര്‍ ബ്ലോഗന എന്ന പേജിലൂടെയാണ്‍ എന്റെ രചന പകര്‍ത്തിയത്.

എന്റെ തൂലികക്കും എഴുത്തിനും എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് മനസ്സിലായതും എന്റെ “കൃതി മാതൃഭൂമിയി ആഴ്ചപ്പതിപ്പില്‍“ വന്നതിന്‍ ശേഷമാണ്‍. സുകുവേട്ടന്‍ സൌകര്യം പോലെ എന്നെ സന്ദര്‍ശിക്കുമല്ലോ?

---- അക്ഷെരത്തെറ്റുകളുണ്ട്. സൌകര്യം പോലെ തിരുത്താം. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ







5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഏതൊരു ഒറ്റപ്പാലത്തുകാരനെ കണ്ടാലും ഞാന്‍ ആദ്യം ചോദിക്കുക “സുകുവേട്ടനെ അറിയുമോ എന്നാണ്”. പണ്ടൊരിക്കല്‍ ഒരു ബാങ്കിലെ മേനേജര്‍ അന്വേഷിച്ചിട്ട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഞാന്‍ ഫോളൊ അപ്പ് ചെയ്തിരിക്കില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്തിന് മറുപടി കിട്ടിയോ..?

ജെ പി വെട്ടിയാട്ടില്‍ said...

സുകുവേട്ടന്‍ ഇന്ന് ഫോണ്‍ വിളിച്ചിരുന്നു. ഞാന്‍ വാഹനം ഓടിക്കുകയായിരുന്നു അതിനാല്‍ കൂടുതല്‍ ഒന്നും പറയാനായില്ല.

നാളെ സുകുവേട്ടനെ വിളിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കാം

babitha santhosh said...

sukuvettam vilichennarinjathil valareay athikam santhosham....

babitha santhosh said...

suguvettanay kurich kooduthal ariyan agrahamund....