ഹീര
ഞാന്‍ ഹീര പറഞ്ഞത് പൊലെ ചെയ്യാം. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണുള്ളത്. എന്നെ ഒരു ബ്ലൊഗര്‍ ആക്കിയത് ഒറാക്കിളിലെ സന്തോഷ് ആണ്. ആദ്യകാലങ്ങളില്‍ സഹായിച്ചത് കാനഡയിലെ മാണിക്യച്ചേച്ചി ആണ്. ചേച്ചിക്ക് ടെക്സ്റ്റ് അയച്ചുകൊടുക്കുമ്പോള്‍ അവര്‍ എഡിറ്റ് ചെയ്ത് തരുമായിരുന്നു.
“കുട്ടിമാളു” വിനെ ചെറുതാക്കി ഒരു നീണ്ട കഥയില്‍ ഒതുക്കാമെന്നായിരുന്നു എന്റെ പ്ലാന്‍. ഇപ്പോള്‍ സഹായി ആയി ഒരാള്‍ എത്തിയതിനാല്‍ ഞാന്‍ അതിന് ഒരു നോവലിന്റെ പരിവേഷം കൊടുക്കയാണ്.
http://jp-smriti.blogspot.com/2011/01/blog-post_21.html
ഇന്ന് വൈകിട്ട് അല്ലെങ്കില്‍ നാളെ ഞാന്‍ സ്കാന്‍ഡ് പേജസ് അയക്കാം. വിഷുവിന് വരുമ്പോള്‍ തീര്‍ച്ചയായും വരണം. ഞാന്‍ ബോംബെക്ക് വന്നിട്ട് കുറച്ചധികം കാലമായി. ഇനി ബോംബെ ഒന്ന് മൊത്തത്തില്‍ ചുറ്റിക്കാണണം എന്നുണ്ട്.
താമസിക്കാന്‍ ഒരിടം ഉണ്ട് പാലിഹില്ലില്‍. പക്ഷെ അവര്‍ക്ക് എന്റെ കൂടെ നഗരം കാണിക്കാന്‍ നടക്കാനൊന്നും നേരം ഇല്ല. എനിക്ക് പണ്ടത്തെപ്പോലെ ബസ്സില്‍ ഓടിക്കയറാനും മറ്റും വയ്യ.
ചേച്ചി എന്നോട് അങ്ങോട്ട് വരാന്‍ പറഞ്ഞിട്ട് ഒരു പാട് നാളായി. പക്ഷെ ഞാന്‍ ഇത് വരെ പോയിട്ടില്ല. പണ്ട് മസ്കത്തില്‍ നിന്ന് വരുമ്പോള്‍ ബോംബെ വഴിയായിരുന്നല്ലോ, അന്നൊക്കെ കൊല്ലത്തില്‍ ഒരിക്കല്‍ ചേച്ചിയെ കണ്ട് കോണ്ടിരുന്നു.
+
പിന്നീട് കൊച്ചിയിലേക്കും കാലിക്കട്ടിലേക്കും ഡയറക്റ്റ് ഫ്ലൈറ്റ് വന്നതോട് കൂടി ചേച്ചിയെ കാണാന് സാധിക്കാറില്ല.
ചേച്ചിക്ക് 2 പെണ്മക്കള്‍. പദ്മയും ദീപയും. പദ്മയുടെ ചെക്കന്‍ ഒരു സിന്ധി ബോയ് ആണ്. ദീപയുടേത് ഒരു മറാത്തി ബോയും. ദീപ വര്‍ഷങ്ങളായി ജര്‍മ്മനിയിലാണ്, അവളുടെ ചെറുക്കന്‍ ഐടി പ്രൊഫഷണല്‍ ആണെന്ന് തോന്നുന്നു.
എന്റെ ചേച്ചിയെ പറ്റി എത്ര എഴുതിയാലും തീരില്ല. ചേച്ചിയെ മനസ്സ്ലില്‍ സ്വപ്നം കണ്ട് കൊണ്ടും എന്റെ കലാലയ ജീവിതം ഓര്‍ത്തും കൊണ്ടും ഞാന്‍ ഒരു നോവല്‍ ജൈസാ കഹാനി ലിഖാ. ബട്ട് ദാറ്റ് ടൂ വാസ് നോട്ട് കമ്പ്ലീറ്റഡ്. വൈ ബിക്കോസ് ഐ വാസ് അണേബിള്‍ ടൊ ടു ദ വേഡ് പ്രോസസ്സിങ്ങ്.
+++
എന്റെ ബ്ലോഗില്‍ “ചേതന മൈ ഡാര്‍ളിങ്ങ്” എന്ന ഒരു പോസ്റ്റുണ്ട്.
http://jp-smriti.blogspot.com/2010/02/blog-post.html
ചേതന എന്റെ സഹപാഠിയായിരുന്നു, ഹൈദരബാദിലെ ഒരു കോളേജില്. അന്ന് ചേച്ചിയും ഹൈദരാബാദിലായിരുന്നു.
http://ambalavisesham.blogspot.com/2008/07/blog-post_28.html
എന്നെ ഒരുപാട് പേര്‍ ചികിത്സിച്ചു, ഭാഗികമായി അസുഖം കുറഞ്ഞെങ്കിലും ഇപ്പോള്‍ കാല്പാദത്തിന്റെ അടിയിലാണ് അസുഖം. പഞ്ഞിയില്‍ ചവിട്ടുന്ന പോലെയോ, കാല്‍ പാദത്തിന് സെന്‍സേഷന്‍ ഇല്ലാത്ത പോലെയോ ഒക്കെ തോന്നുന്നു.
++
കഴിഞ്ഞ രണ്ടാഴ്ചയായി ഓര്ത്തോ സര്ജ്ജന്റെ ചികിത്സയിലാണ്. അദ്ദേഹം വൈറ്റമിന്സ് മാത്രം കഴിക്കാന് നിര്ദ്ദേശിച്ചു. കൂടെ ഞാന് എന്റെ ആയുര്വ്വേദ ചികിത്സയിലെ കൊട്ടന് ചുക്കാദി തൈലവും, ബലാരിഷ്ടവും, രാസ്നാദി കഷായവും കഴിക്കുന്നു.
കഴിഞ്ഞ ജന്മത്തിലെ പാപഫലങ്ങളായിരിക്കും ഇതൊക്കെ. അനുഭവിച്ച് തീര്‍ക്കുക തന്നെ. എന്തൊക്കെയായാലും ജഗദീശ്വരന്‍ എന്നെ ഇത് വരെ തളര്‍ത്തിയില്ല. എനിക്ക് നടക്കാനും ചിന്തിക്കാനും ഓര്‍ക്കാനും അത്യാവശ്യം കുത്തിക്കുറിക്കാനും ഒക്കെ സഹായിക്കുന്നു. അത് മതി.
വേഡ് പ്രോസസ്സിങ്ങിന് എന്നെ സഹായിക്കാന്‍ ഹീരക്ക് തോന്നിപ്പിച്ചത് മറ്റാരുമല്ല. എന്റെ അച്ചന്‍ തേവര്‍ തന്നെ. കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്താണ് അച്ചന്‍ തേവര്‍ ശിവക്ഷേത്രം. നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഹീരയെ എന്റെ തേവരുടെ നടയില്‍ കൊണ്ട് പോകാം.
ഈ കത്ത് ഇങ്ങനെ നീണ്ട് പോകുന്നു. കണ്ണില്‍ സ്ട്രെയിന്‍ വരുന്നു. തല്‍ക്കാലം നിര്‍ത്തി ഒരു ചായ കുടിച്ചിട്ട് വരാം.
++
7 comments:
കഴിഞ്ഞ ജന്മത്തിലെ പാപഫലങ്ങളായിരിക്കും ഇതൊക്കെ. അനുഭവിച്ച് തീര്‍ക്കുക തന്നെ. എന്തൊക്കെയായാലും ജഗദീശ്വരന്‍ എന്നെ ഇത് വരെ തളര്‍ത്തിയില്ല. എനിക്ക് നടക്കാനും ചിന്തിക്കാനും ഓര്‍ക്കാനും അത്യാവശ്യം കുത്തിക്കുറിക്കാനും ഒക്കെ സഹായിക്കുന്നു. അത് മതി.
ഓര്‍മ്മക്കുറിപ്പ് ആണല്ലേ..
കാണാം.
എന്റെ ബ്ലോഗില്‍ അങ്കിളിന്റെ അഭിപ്രായം കണ്ടു,വളരെ സന്തോഷം ,അങ്കിള്‍ ശ്രീരാമേട്ടന്റെ ജേഷ്ടന്‍ ആണെന്ന് ഉപ്പ (സിദ്ധീക്ക് തൊഴിയൂര്‍} പറഞ്ഞു , അങ്കിളിന് ഒന്നല്ല ഒമ്പത് ചിത്രം ഞാന്‍ വരച്ചു തരാം , എക്സാം ഒന്ന് കഴിയട്ടെ ..
സ്നേഹത്തോടെ -നേന.
ശരിക്കും ഉള്ളിൽ നിന്നും വരുന്നതൊക്കെ തുറന്നെഴുതിയ ഒരു കത്ത്....
കൂട്ടരെ നിങ്ങൾക്കറിയാമോ...
എന്റെ ബുലോഗ ഗുരു ഈ ജെ പി വെട്ടിയാട്ടിൽ എന്ന ജയേട്ടനാണ്..കേട്ടൊ
thank u muraliyetta for d compliments.
i am really honoured.
ആയുരാരോഗ്യ സൌഖ്യത്തോടെ ദീര്‍ഘകാലം ഈ ലോകം കണ്ടുകൊണ്ടിരിക്കാന്‍ ഈ വലിയ വ്യക്തിത്വത്തെ സര്‍വ്വേശന്‍ അനുഗ്രഹിക്കട്ടെ ..ഉള്ളഴിഞ്ഞ പ്രാര്‍ഥനകളോടെ ..സ്നേഹത്തോടെ ..
രോഗവിമുക്തിയ്ക്കായി ആശംസകൾ, പ്രാർത്ഥനകൾ.
Post a Comment