ഇന്ന് ഞാന്‍ രാജമണി
കുഞ്ചുച്ചേട്ടന്റെ മുളകുബാജി ഉണ്ടാക്കുന്ന വര്‍ത്തമാനം വായിച്ചപ്പോളാണ് എന്റെ പഴയ
ഓര്‍മ്മകളുടെ ചുരുളഴിഞ്ഞത്.
ഞാന്‍ ഹൈദരാബാദില്‍
മെട്രിക്കുലേഷന്‍ പഠിക്കുന്ന കാലം വൈകുന്നേരങ്ങളില്‍ സെക്കന്തരാബാദിലെ സരോജനി നായിഡു
റോഡിലും മറ്റുമായി കറങ്ങി നടക്കാറുണ്ട്. അങ്ങിനെ
ഒരിക്കല്‍ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നില്‍ ഒരു പെട്ടിക്കടയിലാണ് ജീവിതത്തില്‍ ആദ്യമായി
മുളക് ബജി കഴിക്കുന്നത്.
എനിക്കൊരുപാട് ഇഷ്ടമായിരുന്നു
അന്ന് ഇത്തരം ബജി. പിന്നീട് ഒരിക്കല്‍ തൃശ്ശൂര്‍പൂരത്തിന് കണ്ടു, പഴയ അനുഭവം അയവിറക്കുന്നതിന്നായി
രണ്ടെണ്ണം വാങ്ങിക്കഴിച്ചു. ഒരു പ്ലേറ്റ് എന്റെ
ശ്രീമതി ബീനാമ്മക്ക് പാര്‍സലും വാങ്ങി.
എനിക്കെന്തോ അതിന്റെ
ഫ്ലേവര്‍ ഇഷ്ടപ്പെട്ടില്ല, പണ്ടത്തെ മസാലക്കൂട്ടിന്റെ മണം വന്നില്ലാ എന്ന തോന്നല്‍., ബീനാമ്മക്ക് ഇഷ്ടപ്പെട്ടു. അവള് ആദ്യമായാണ് ബജി
കഴിക്കുന്നത്.
ഇന്ന് ഞങ്ങള്‍ കോയമ്പത്തൂരില്‍
സുഖജീവിതം നയിക്കുന്നു. ഞാനവള്‍ക്ക് ഈ കുറിപ്പ് കാണിച്ചുകൊടുത്തു. മുളക് വാങ്ങി വന്നാല്‍
അവള് ബജി ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു.
ബാജി ഉണ്ടാക്കി കഴിച്ചതിന്
ശേഷം പറയാം വിശേഷങ്ങള്‍.....
രാജമണി ചേട്ടന് എഴുതിയത്
ഇവിടെ പങ്കുവെക്കാം. മുളക് ബജിയാണ് ഉണ്ടാക്കുന്നതെങ്കില്‍ മുളക് നെറ്റ് കളയാതെ നീളത്തില്‍ കുറച്ച് കീറിയശേഷം 15 മിനിട്ട് ഉപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കണം.
കായബജിക്കാണെങ്കില് ബജിക്കായ,പൊന്തന്കായ എന്ന പേരിലൊക്കെ കിട്ടുന്ന കായ വാങ്ങി തൊണ്ട് നേരിയതായി ചെത്തിക്കളഞ്ഞ ശേഷം നീളത്തില്‍ കനം കുറച്ച് മുറിക്കണം.
മുട്ടബജിക്ക് പുഴുങ്ങി മുട്ട തോട് കളഞ്ഞ് നീളത്തില്‍ രണ്ടായി മുറിക്കണം.
കടലമാവ്, അരിപ്പൊടി (4 ടേബിള്‍ സ്പൂണ്‍ കടലമാവെങ്കില് 2-2.5 ടീസ്പൂണ്‍ അരിപ്പൊടി മതി) ഉപ്പ്, സോഡാപ്പൊടി, കായം പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ നല്ലപോലെ മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് കട്ടിയായ മിശ്രിതം ഉണ്ടാക്കുക.
എണ്ണ നല്ലപോലെ ചൂടാകുമ്പോള്‍ വറുക്കാന്‍ തയ്യാറാക്കിയിരിക്കുന്ന സാധനങ്ങള്‍ ഓരോന്നായി ഇതില്‍ നല്ലപോലെ മുക്കി എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുക.
ചൂടോടെ ഉള്ളിയും പച്ചമുളകും കൂട്ടി ഉണ്ടാക്കുന്ന ചമ്മന്തിയോടൊപ്പം കഴിയ്ക്കാം ചൂടാറിയാല്‍ രുചി കുറയും.

5 comments:
ഞാന്‍ ഹൈദരാബാദില്‍ മെട്രിക്കുലേഷന്‍ പഠിക്കുന്ന കാലം വൈകുന്നേരങ്ങളില്‍ സെക്കന്തരാബാദിലെ സരോജനി നായിഡു റോഡിലും മറ്റുമായി കറങ്ങി നടക്കാറുണ്ട്.
അങ്ങിനെ ഒരിക്കല്‍ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നില്‍ ഒരു പെട്ടിക്കടയിലാണ് ജീവിതത്തില്‍ ആദ്യമായി മുളക് ബജി കഴിക്കുന്നത്
ചൂടോടെ ഒരു മുളക് ബജ്ജി കഴിയ്ക്കട്ടെ
നല്ല ടെസ്റ്റാണ് - ഇവിടെ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.
കൊതിപ്പിച്ചു........
മുളക് ബജി കൊതിപ്പിക്കുന്നൂ...
Post a Comment