Friday, February 18, 2011

എന്റെ സന്തോഷത്തിന് അതിരില്ല

ഹീര

ഞാന്‍ ഹീര പറഞ്ഞത് പൊലെ ചെയ്യാം. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണുള്ളത്. എന്നെ ഒരു ബ്ലൊഗര്‍ ആക്കിയത് ഒറാക്കിളിലെ സന്തോഷ് ആണ്. ആദ്യകാലങ്ങളില്‍ സഹായിച്ചത് കാനഡയിലെ മാണിക്യച്ചേച്ചി ആണ്. ചേച്ചിക്ക് ടെക്സ്റ്റ് അയച്ചുകൊടുക്കുമ്പോള്‍ അവര്‍ എഡിറ്റ് ചെയ്ത് തരുമായിരുന്നു.

കുട്ടിമാളുവിനെ ചെറുതാക്കി ഒരു നീണ്ട കഥയില്‍ ഒതുക്കാമെന്നായിരുന്നു എന്റെ പ്ലാന്‍. ഇപ്പോള്‍ സഹായി ആയി ഒരാള്‍ എത്തിയതിനാല്‍ ഞാന്‍ അതിന് ഒരു നോവലിന്റെ പരിവേഷം കൊടുക്കയാണ്.

http://jp-smriti.blogspot.com/2011/01/blog-post_21.html

ഇന്ന് വൈകിട്ട് അല്ലെങ്കില്‍ നാളെ ഞാന്‍ സ്കാന്‍ഡ് പേജസ് അയക്കാം. വിഷുവിന് വരുമ്പോള്‍ തീര്‍ച്ചയായും വരണം. ഞാന്‍ ബോംബെക്ക് വന്നിട്ട് കുറച്ചധികം കാലമായി. ഇനി ബോംബെ ഒന്ന് മൊത്തത്തില്‍ ചുറ്റിക്കാണണം എന്നുണ്ട്.

താമസിക്കാന്‍ ഒരിടം ഉണ്ട് പാലിഹില്ലില്‍. പക്ഷെ അവര്‍ക്ക് എന്റെ കൂടെ നഗരം കാണിക്കാന്‍ നടക്കാനൊന്നും നേരം ഇല്ല. എനിക്ക് പണ്ടത്തെപ്പോലെ ബസ്സില്‍ ഓടിക്കയറാനും മറ്റും വയ്യ.

ചേച്ചി എന്നോട് അങ്ങോട്ട് വരാന്‍ പറഞ്ഞിട്ട് ഒരു പാട് നാളായി. പക്ഷെ ഞാന്‍ ഇത് വരെ പോയിട്ടില്ല. പണ്ട് മസ്കത്തില്‍ നിന്ന് വരുമ്പോള്‍ ബോംബെ വഴിയായിരുന്നല്ലോ, അന്നൊക്കെ കൊല്ലത്തില്‍ ഒരിക്കല്‍ ചേച്ചിയെ കണ്ട് കോണ്ടിരുന്നു.

+

പിന്നീട് കൊച്ചിയിലേക്കും കാലിക്കട്ടിലേക്കും ഡയറക്റ്റ് ഫ്ലൈറ്റ് വന്നതോട് കൂടി ചേച്ചിയെ കാണാന് സാധിക്കാറില്ല.

ചേച്ചിക്ക് 2 പെണ്മക്കള്‍. പദ്മയും ദീപയും. പദ്മയുടെ ചെക്കന്‍ ഒരു സിന്ധി ബോയ് ആണ്. ദീപയുടേത് ഒരു മറാത്തി ബോയും. ദീപ വര്‍ഷങ്ങളായി ജര്‍മ്മനിയിലാണ്, അവളുടെ ചെറുക്കന്‍ ഐടി പ്രൊഫഷണല്‍ ആണെന്ന് തോന്നുന്നു.

എന്റെ ചേച്ചിയെ പറ്റി എത്ര എഴുതിയാലും തീരില്ല. ചേച്ചിയെ മനസ്സ്ലില്‍ സ്വപ്നം കണ്ട് കൊണ്ടും എന്റെ കലാലയ ജീവിതം ഓര്‍ത്തും കൊണ്ടും ഞാന്‍ ഒരു നോവല്‍ ജൈസാ കഹാനി ലിഖാ. ബട്ട് ദാറ്റ് ടൂ വാസ് നോട്ട് കമ്പ്ലീറ്റഡ്. വൈ ബിക്കോസ് വാസ് അണേബിള്‍ ടൊ ടു വേഡ് പ്രോസസ്സിങ്ങ്.

+++

എന്റെ ബ്ലോഗില്ചേതന മൈ ഡാര്ളിങ്ങ്എന്ന ഒരു പോസ്റ്റുണ്ട്.

http://jp-smriti.blogspot.com/2010/02/blog-post.html

ചേതന എന്റെ സഹപാഠിയായിരുന്നു, ഹൈദരബാദിലെ ഒരു കോളേജില്. അന്ന് ചേച്ചിയും ഹൈദരാബാദിലായിരുന്നു.

എനിക്ക് ഒരു പാട് ഓര്‍മ്മകളുണ്ട് എന്റെ ഹീരക്കുട്ടീ. ഞാന്‍ പലപ്പോഴും അതൊക്കെ അയവിറക്കാറുണ്ട്. വാതരോഗിയായ എനിക്ക് വേദനയില്‍ നിന്ന് മുക്തി കിട്ടാന്‍ ഒരു പരിധി വരെ എന്റെ എഴുത്ത് സഹായിക്കുന്നു. പോസ്റ്റ് എഴുതുമ്പോഴും എന്റെ കാലപാദത്തിനുമുകളിലും അടിയിലും വേദന. ഞാന്‍ കഴിഞ്ഞ് ആറ് മാസമായി വേദന സംഹാരികള്‍ കഴിക്കുന്നത് ഒഴിവാക്കി. വേദനിക്കുമ്പോള്‍ ഞാന്‍ എന്നും വണങ്ങുന്നഅച്ചന്‍ തേവരെ“ [ലോഡ് ശിവ] മനസ്സില്‍ സ്തുതിക്കും.


http://ambalavisesham.blogspot.com/2008/07/blog-post_28.html

എന്നെ ഒരുപാട് പേര്‍ ചികിത്സിച്ചു, ഭാഗികമായി അസുഖം കുറഞ്ഞെങ്കിലും ഇപ്പോള്‍ കാല്പാദത്തിന്റെ അടിയിലാണ് അസുഖം. പഞ്ഞിയില്‍ ചവിട്ടുന്ന പോലെയോ, കാല്‍ പാദത്തിന് സെന്‍സേഷന്‍ ഇല്ലാത്ത പോലെയോ ഒക്കെ തോന്നുന്നു.

++

കഴിഞ്ഞ രണ്ടാഴ്ചയായി ഓര്ത്തോ സര്ജ്ജന്റെ ചികിത്സയിലാണ്. അദ്ദേഹം വൈറ്റമിന്സ് മാത്രം കഴിക്കാന് നിര്ദ്ദേശിച്ചു. കൂടെ ഞാന് എന്റെ ആയുര്വ്വേദ ചികിത്സയിലെ കൊട്ടന് ചുക്കാദി തൈലവും, ബലാരിഷ്ടവും, രാസ്നാദി കഷായവും കഴിക്കുന്നു.

കഴിഞ്ഞ ജന്മത്തിലെ പാപഫലങ്ങളായിരിക്കും ഇതൊക്കെ. അനുഭവിച്ച് തീര്‍ക്കുക തന്നെ. എന്തൊക്കെയായാലും ജഗദീശ്വരന്‍ എന്നെ ഇത് വരെ തളര്‍ത്തിയില്ല. എനിക്ക് നടക്കാനും ചിന്തിക്കാനും ഓര്‍ക്കാനും അത്യാവശ്യം കുത്തിക്കുറിക്കാനും ഒക്കെ സഹായിക്കുന്നു. അത് മതി.

വേഡ് പ്രോസസ്സിങ്ങിന് എന്നെ സഹായിക്കാന്‍ ഹീരക്ക് തോന്നിപ്പിച്ചത് മറ്റാരുമല്ല. എന്റെ അച്ചന്‍ തേവര്‍ തന്നെ. കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്താണ് അച്ചന്‍ തേവര്‍ ശിവക്ഷേത്രം. നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഹീരയെ എന്റെ തേവരുടെ നടയില്‍ കൊണ്ട് പോകാം.

കത്ത് ഇങ്ങനെ നീണ്ട് പോകുന്നു. കണ്ണില്‍ സ്ട്രെയിന്‍ വരുന്നു. തല്‍ക്കാലം നിര്‍ത്തി ഒരു ചായ കുടിച്ചിട്ട് വരാം.

++

Tuesday, February 15, 2011

ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല


അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ

Tuesday, December 14, 2010

തൃശ്ശൂ‍ര്‍ പുത്തന്‍ പള്ളിയിലെ അങ്കണത്തില്‍ നിന്നും...

തൃശ്ശൂര്‍ പുത്തന്‍ പള്ളിയങ്കണം [ബസലിക്ക തിരുന്നാളിന്റെ അവസാന നാള്‍ അരങ്ങേറിയ പഞ്ചവാദ്യത്തില്‍ നിന്നും ഒരു കഷണം.

ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും. പ്രായാധിക്യം കൊണ്ട് വിചാരിച്ച മാത്രി വിഡിയോ എടുക്കാന്‍ പറ്റുന്നില്ല. ഒരു അസിസ്റ്റണ്ടിനെ സൌജന്യമായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

Tuesday, November 16, 2010

ഒറ്റപ്പാലത്തുകാരനായ സുകുവേട്ടന്‍

സുകുവേട്ടനെ വല്ലപ്പോഴും ഓര്‍ക്കാറുണ്ട്. അവസാനമായി എപ്പോഴാ കണ്ടതെന്ന് ഓര്‍മ്മയില്ല. എന്റെ പ്രവാസി ജീവിതം അവസാനിക്കുന്നതിന്റെ തലേദിവസം എന്റെ മസ്ക്കത്തിലെ അല്‍ക്വയറിലുള്ള വസതിയില്‍ വെച്ചാണോ ? അതോ നാട്ടിലാണോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല.


ഒരിക്കല്‍ ഞാന്‍ ഒറ്റപ്പാലത്ത് വന്നതോര്‍ക്കുന്നു. പിന്നെ ആ വഴിക്ക് വന്നില്ല. സുകുവേട്ടന്റെ ശ്രീമതിയുടെ പേര്‍ ഓര്‍മ്മ വരുന്നില്ല. പ്രഭയെന്നാണോ അതോ പ്രഭാ ഉണ്ണിയെന്നോ? പണ്ട് ഉണ്ണിയേട്ടന്റെ ശ്രീമതി വാരികകളില്‍ കഥയും മറ്റും എഴുതിയിരുന്നത് ഞാനോര്‍ക്കുന്നു. അന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു എങ്ങിനെയാ ഈ എഴുത്ത് വരുന്നതെന്ന്.


സുകുവേട്ടന്റെ ടവല്‍ കമ്പനിയിലുണ്ടായിരുന്ന മസ്കത്തിലെ ഒരു താടിക്കാരന്‍ സുഹൃത്താണ്‍ ആദ്യം എനിക്ക് പ്രഭയുടെ ഒരു കഥ കലാകൌദിയില്‍ കാണിച്ച് തന്നത്. അന്നൊന്നും എനിക്കും എന്തുകൊണ്ട് ഒരു കഥയെഴുതിക്കൂടാ എന്ന ഒരു ചിന്ത ഇല്ലാതിരുന്നില്ല.


ഞാന്‍ അവസാനമായി പ്രഭയെ കണ്ടപ്പോള്‍ എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു ഈ കഥയെഴുത്തിന്റെ സൂത്രം. പക്ഷെ അന്ന് അതിനുള്ള സമയം കിട്ടിയില്ല. എനിക്ക് പോകാന്‍ തിരക്കേറിയതായിരുന്നു മുഖ്യകാരണം. എന്നോട് അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നെങ്കിലും എനിക്ക് കൂടണയേണ്ട അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായതിനാല്‍ ഞാന്‍ നാല്‍ മണിയാകുമ്പോളേക്കും സ്ഥലം വിട്ടു.


ഞാന്‍ അവസാനമായി ചാത്തന്‍ കണ്ടത്തില്‍ വന്നതെന്നാണ്‍ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും ചുരുങ്ങിയത് ഒരു പതിനഞ്ച് കൊല്ലമെങ്കിലും ആയിക്കാണും. അന്ന് സുകുവേട്ടന്റെ മകള്‍ക്ക് ഏഴോ എട്ടോ വയസ്സായിക്കാണും. ഇപ്പോള്‍ അവള്‍ ഒരു വലിയ കുട്ടിയായിക്കാണും. പണ്ട് സുകുവേട്ടന്‍ എനിക്കവളുടെ ഒരു ഫോട്ടോ അയച്ച് തന്നിരുന്നു. കുറേ കാലം ഞാന്‍ അത് സൂക്ഷിച്ച് വെച്ചിരുന്നു. നാലഞ്ചുകൊല്ലം മുന്‍പുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ കുറേ ഓര്‍മ്മകളുടെ ഫോട്ടോ ആല്‍ബവും കമ്പ്യൂട്ടറുകളും എല്ലാം വെള്ളപ്പൊക്കത്തില്‍ മാഞ്ഞ് പോയി.


സുകുവേട്ടനെ ഫോണ്‍ നമ്പറ് ഇല്ലാത്തതിനാല്‍ എനിക്ക് ഇത് വരേയും ഒന്ന് വിളിക്കാനോ സൌഹൃദം പുതുക്കുവാനോ കഴിഞ്ഞില്ല. ചാത്തന്‍ കണ്ടത്ത് എന്ന പേരുമാത്രം ഓര്‍മ്മയില്‍ വല്ലപ്പോഴും തെളിയുമായിരുന്നു. സ്ഥലപ്പേര്‍ തെളിയാറില്ല. പിന്നെ ഇന്നത്തെ ലോകത്ത് ഇമെയിലിന്റെ വരവോട് കൂടി കത്തെഴുത്ത് എന്ന പ്രതിഭാസം ഏറെക്കുറെ ഇല്ലാതായി. എന്നാലും സുകുവേട്ടന്‍ രണ്ട് വരി എഴുതണമെന്ന് എപ്പോഴും വിചാരിക്കും.

ഏതൊരു ഒറ്റപ്പാലത്തുകാരനെ കണ്ടാലും ഞാന്‍ ആദ്യം ചോദിക്കുക “സുകുമാരേട്ടനെ അറിയുമോ എന്നാണ്‍”. പണ്ടൊരിക്കല്‍ ഒരു ബാങ്കിലെ മേനേജര്‍ അന്വേഷിച്ചിട്ട് പറയാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഞാന്‍ ഫോളൊ അപ്പ് ചെയ്തിരിക്കില്ല.

നാലഞ്ച് വര്‍ഷം മുന്പ് വരെ എനിക്ക് ഞാന്‍ വിചാരിക്കുന്ന ഭാരതത്തിലെ ഏത് ഇടത്തേക്കും ഓടിയെത്തുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു വാത രോഗിയാണ്‍. മുപ്പത് കിലോമീറ്ററിലധികം വരുന്ന സ്ഥലങ്ങളിലേക്ക് വാഹനം ഓടിക്കാന്‍ ചില്ലറ ബുദ്ധിമുട്ട്. ബസ്സ് യാത്രയാണെങ്കിലോ അതിലേറെ ദുഷ്കരം. ട്രെയിന്‍ യാത്ര സുഖമാണ്‍. ഒറ്റപ്പാലത്തേക്ക് തീവണ്ടിയില്‍ കയറി വരാമായിരുന്നു എന്നത് എന്റെ മനസ്സില്‍ വന്നില്ല.

എനിക്ക് പലപ്പോഴും പലതും ഓര്‍മ്മ വരില്ല. അത് പോലെയാണ്‍ ഈ ഒറ്റപ്പാലം തീവണ്ടിയപ്പീസ്. ഇനി ഏതായാലും അധികകാലം നീളില്ല സുകുവേട്ടനെ കാണാന്‍. അത്രക്കും തിരക്കായിരിക്കുന്നു. ഒരിക്കല്‍ അച്ചുവിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്ന്ങ്കിലും പിന്നീട് വിളിച്ച് പറയാം എന്നാണ്‍ അദ്ദേഹം പറഞ്ഞത്.

അച്ചു ഇപ്പോള്‍ തികച്ചും ഒരു കഥകളി പ്രൊഫഷണല്‍ ആയി മാറിയിരിക്കുന്നല്ലോ> പണ്ട് കഥകളി പദക്കമ്പക്കാരനായിരുന്നു. അച്ചുവില്‍ കൂടിയാണെനിക്ക്കും കഥകളിക്കമ്പം ഉണ്ടായിരുന്നത്. സുകുമാരേട്ടനോര്‍മ്മയുണ്ടായിരിക്കും പണ്ട് മസ്കത്തിലെ എന്റെ വീട്ടിലാണല്ലോ ആദ്യമായി കൂടിയാട്ടം കഥകളി എന്നിവ അരങ്ങേറിയത്.

ഒരിക്കല്‍ കലാമണ്ഡലം ഗീ‍താനന്ന്ദന്‍ മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ ഓട്ടംതുള്ളല്‍ കളിച്ചിരുന്നു. പിന്നെ സുകുവേട്ടനും മറ്റും കൂടി എന്റെ വീട്ടിലവതരിപ്പിച്ച “കവിയരങ്ങ്”/. എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.

മസ്കത്തില്‍ നിന്നാണ്‍ ഞാന്‍ കര്‍ണ്ണാടിക് സംഗീതം അടിസ്ഥാനമാക്കി ഓര്‍ഗണ്‍ വായിക്കാന്‍ പഠിച്ചതും. ഞാന്‍ നമ്മുടെ മോഹനനും കൂടെയായിരുന്നു പഠിക്കാന്‍ പോയിരുന്നത്. മോഹന്‍ എന്റെ വീട്ടില്‍ ഇടക്ക് താമസിക്കാന് വരുമായിരുന്നു. ഞാന്‍ എന്റെ കുടുംബസമേതം മോഹന്റെ കല്യാണത്തിന്‍ സംബന്ധിച്ചിരുന്നു. എല്ലാം എന്റെ ഓര്‍മ്മയില്‍ വരുന്നു.

മോഹന്‍ ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു. പണ്ടൊരിക്കല്‍ അദ്ദേഹം ബഹ്രിനില്‍ ഉണ്ടായിരുന്ന അവസരത്തില്‍ എനിക്കൊരു നൂറുരൂപയില്‍ താഴെ വിലമതിക്കുന്ന ഒരു ട്രേഡ് ഡയറക്ടറി അയച്ച് തരുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞ വാക്ക് ഇന്നും എന്റെ മനസ്സിനെ മഥിക്കുന്നു.” എനിക്ക് ഇപ്പോള്‍ ജെപീക്കുവേണ്ടി അതൊന്നും ചെയ്യാനുള്ള നേരമില്ലാ” എന്നായിരുന്നു ഞാന്‍ കേട്ടത്. ഒരുമിച്ച് ഉണ്ട് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിന്‍ ഇങ്ങനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നൊക്കെ കുറേ ദു:ഖിച്ചു.


കലാപരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് കലകളെ കൂടുതല്‍ സ്നേഹിക്കുവാനും അടുത്തറിയുവാനും ഉള്ള ഊര്‍ജ്ജം പകര്‍ന്ന് തന്നത് അച്ചുവും സുകുവേട്ടനും മറ്റുമാണ്‍. ഞാനും അച്ചുവും മസ്കത്തിലെ അല്‍കൊയറില്‍ കുറേ കാലം ജീവിച്ചിരുന്നുവല്ലോ> അതോടേയാണ്‍ ഞങ്ങളുടെ സൌഹൃദം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഹേതുവായത്.

പിന്നെ വാണിയംകുളത്തുകാരനായ സ്നേഹിയായ രാജഗോപാലനും അച്ചുവില്‍ കൂടി കഥകളിക്കമ്പക്കാരനായി. രാജഗോപാല്‍ന്റെ മകളും കഥകളിവേഷം കെട്ടിയിരുന്നു. രാജഗോപാലിന്റെ വീട്ടിലും എന്റെ വീട്ടിലും അന്നൊക്കെ ആരുവന്നാലും താമസിക്കാനും വയറുനിറയെ ഭക്ഷണമ കഴിക്കാനും ഉള്ള സൌകര്യം ഉണ്ടായിരുന്നു.

രാജഗോപാലന്‍ വയലിനിലും ഞാന്‍ ഓര്‍ഗണിലും കുറേയൊക്കെ വായിച്ചു. അദ്ദേഹം ഇപ്പോള്‍ ഒരു വയലിന്‍ വിദ്വാനായിക്കാണും. എന്റെ സംഗിത ഉപകരണാസ്വാദനവും പഠനവും ഗള്‍ഫ് വിട്ടതോടെ കഴിഞ്ഞു.
അച്ചുവിന്റെ വെള്ളിനഴിയിലുള്ള വീട്ടില്‍ രണ്ട് ദിവസം പോയി താമസിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്‍. അവിടേക്ക് ജീപ്പ് മാത്രമേ പോകുകയുള്ളൂവെന്ന് അച്ചു പറഞ്ഞതിനാല്‍ ഞാന്‍ ഇത് വരെ പോയിട്ടില്ല.


അച്ചുവില്‍ കൂടി എനിക്ക് വെള്ളിനഴിയിലെ ഓരോ മണല്‍ത്തരിയും മുക്കും മൂലയും തോടും അരുവിയും പുഴയും ഒക്കെ പണ്ട് അറിയമായിരുന്നു. അതൊക്കെ ഒന്ന് കാണണമെന്നും ഒന്നോ രണ്ടൊ കഥകളി കാണണമെന്നും അച്ചു പാടുന്ന പരിപാടിയില്‍ പങ്ക് കൊള്ളണമെന്നുള്ള ആഗ്രഹവും ഇപ്പോളും മനസ്സിലുണ്ട്.

എന്റെ വാതരോഗം പലരും ചികിത്സിച്ചുവെങ്കിലും മാറുന്നില്ല. അവസാനത്തെ ആശ്രയമെന്ന് എനിക്കിപ്പോള്‍ തോന്നുന്നത് തൃശ്ശൂരിലെ SNA ആയുര്‍വ്വേദ ആശുപത്രിയിലാണ്‍. അവിടുത്തെ ശ്രീ: ആലത്തിയൂര്‍ നാരായണന്‍ നമ്പിയുടെ ചികിത്സയിലാണ്‍ ഞാന്‍ ഇപ്പോള്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ അദ്ദേഹത്തില്‍ സമര്‍പ്പിച്ചിരിക്കയാണ്‍. വേദന വരുമ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കും. പണ്ട് എനിക്ക് കൈവിരലുകളിലും തരിപ്പുണ്ടായിരുന്നു. അത് വേറെ ഒരു ആശുപത്രിയിലെ കിടത്തി ചികിസ്ത [ഉഴിച്ചല്‍, കിഴി, വസ്തി, പിഴിച്ചല്‍] മുതലായവയിലൂടെ മാറി.

ഞാന്‍ ഇന്നെലെ ഡോക്ടറെ കാണാന്‍ കിഴക്കുമ്പാട്ട് കരയിലുള്ള എസ് എന്‍ എ യുടെ ആസ്ഥാനത്ത് പോയി നാരായണന്‍ നമ്പിയെ കണ്ടശേഷം മരുന്ന് വാങ്ങിയതിന്‍ ശേഷം അവിടെയുള്ള ഫാര്‍മസിസ്റ്റുമായി കുശലം പറയുന്നതിനിടയിലാണ്‍ അദ്ദേഹം ഒറ്റപ്പാലത്തുകാരനാണെന്നും സുകുവേട്ടനെ അറിയുമെന്നും അറിഞ്ഞത്. അദ്ദേഹത്തില്ല് കൂടിയാണ്‍ സുകുവേട്ടന്റെ ഗ്രാമത്തിന്റെ പേര്‍ ഓര്‍മ്മിക്കാന്‍ കഴിഞ്ഞത്. അങ്ങിനെ ഇന്ന് ഓഫീസില് വന്നയുടന്‍ സുകുവേട്ടന്‍ നാല്‍ വരി എഴുതാമെന്ന് വെച്ചതും.

ഞാനും പ്രഭയെപ്പോലെ എഴുത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നു. എളിയ കലാകാരനായി. എന്റെ എഴുത്തുകള്‍ ബ്ലൊഗിലൂടെയാണെന്ന് മാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ ഒരു രചന വന്നതൊഴികെ വേറെ ഒന്നും പുസ്തകത്താളുകളില്‍ വന്നിട്ടില്ല. ഞാന്‍ ആറ്ക്കും അയച്ച് കൊടുത്തിട്ടില്ല എന്നതായിക്കും ശരിയായ സംഗതി. മാതൃഭൂമിക്കാര്‍ ബ്ലോഗന എന്ന പേജിലൂടെയാണ്‍ എന്റെ രചന പകര്‍ത്തിയത്.

എന്റെ തൂലികക്കും എഴുത്തിനും എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് മനസ്സിലായതും എന്റെ “കൃതി മാതൃഭൂമിയി ആഴ്ചപ്പതിപ്പില്‍“ വന്നതിന്‍ ശേഷമാണ്‍. സുകുവേട്ടന്‍ സൌകര്യം പോലെ എന്നെ സന്ദര്‍ശിക്കുമല്ലോ?

---- അക്ഷെരത്തെറ്റുകളുണ്ട്. സൌകര്യം പോലെ തിരുത്താം. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ







Thursday, August 19, 2010

SERVICED APARTMENT @ COIMBATORE

THIS SERVICED APARTMENT IS MANAGED BY MY FRIEND WHO’S ADDRESS & TARRIF IS GIVEN BELOW:

TARIFF Rs. 1500/- for our small room
Rs. 1750/- for the bigger room with the attached Balcony
[Both Double Occupancy.]
Rs.2500/- for the full apartment, i.e., for 4 persons.
Extra person - Rs. 300/-

Ms. Remila Chacko,
D-4 Eden Gardens,
Maruthachalm Lane, Near Sungam Junction,
Puliakulam Road,
Coimbatore - 641045

Tel: no: +91 98944 59601







Tuesday, May 25, 2010

SOOTHER OR PACIFIER

IS SOOTHER OR PACIFIER IS SAFE FOR CHILDREN ESPECIALLY
INFANTS OF 2 TO 6 MONTHS OLD?

Appreciate comments from doctors and house wives

Tuesday, May 4, 2010

മരണം വിതക്കുന്ന ഷോളുകള്‍

കാലത്ത് പത്രം തുറക്കുമ്പോള്‍ പ്രാര്‍ത്ഥിക്കും ഭഗവാനെ ദാരുണമായ മരണക്കുറിപ്പുകളൊന്നും കാണല്ലേ എന്ന്. ഇന്ന് കാ‍ലത്ത് ഫ്രണ്ട് പേജില്‍ തന്നെ റ്റിഷയെന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്.
അലക്ഷ്യമായി ഇടുന്ന ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി ആ കുട്ടി പിടഞ്ഞ് മരിച്ച കഥ. ഞാന്‍ ഇന്ന് മുഴുവനും ഈ പോസ്റ്റ് എഴുതും വരേ ഇത് തന്നെ ആലോചിച്ചിരിക്കയായിരുന്നു. എത്ര വേദന അനുഭവിച്ചുകാണും ആ പെണ്‍കുട്ടി. ആ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു പിതാവിനും സഹിക്കില്ല ഇത്തരം വാര്‍ത്ത.
+
ഈ ചുരിദാര്‍ ഷാള്‍ ഒരു പാട് ജീവനുകള്‍ ഇതിനകം അപാഹരിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇതെല്ലാം അവഗണിക്കുന്നു.
നമുക്ക് നമ്മുടേതായ വസ്ത്രധാരണ രീതി ഉണ്ടായിരുന്നു പണ്ട്. പാവാടയും ബ്ലൌസും പെണ്‍കുട്ടികള്‍ക്ക്. സ്ത്രീകള്‍ക്ക് സാരി. സാരിയുടെ തല ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയാല്‍ ബൈക്കില്‍ നിന്ന് വീണ് ചില്ലറ അപകടത്തോടെ രക്ഷപ്പെടാം.
\+
ഞാന്‍ പണ്ട് എന്റെ മകളെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലും മറ്റും കൊണ്ട് പോകുമ്പോള്‍ ഷാള്‍ ധരിക്കാന്‍ സമ്മതിക്കില്ല. അത് ചുരുട്ടി ബേഗില്‍ വെക്കാന്‍ പറയും. എപ്പോഴാണ് ഈ ഷാള്‍ അപകടം നമ്മെ തിന്നാന്‍ വരികയെന്നറിയില്ല.
നാം പരമാവധി സൂക്ഷിക്കുക എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
+
ഷാള്‍ ബസ്സിന്റെ വാതിലില്‍ കുരുങ്ങിയ കഥയും മറ്റും സാധാരണ കേള്‍ക്കുന്നു.
പണ്ടൊരിക്കല്‍ എന്റെ സഹപ്രവര്‍ത്തകയുടെ ഷോള്‍ ഹെവി ഡ്യൂട്ടി ഡോട്ട് മെട്രിക്സ് പ്രിന്ററില്‍ കുടുങ്ങിയത് എന്റെ മുന്നില്‍ വെച്ചായിരുന്നു. എന്റെ തക്ക സമയത്തുള്ള ഇടപെടലില്‍ ആ പെണ്കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
+
ചുരിദാര്‍ ഷോള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അലക്ഷ്യമായി ഇടുന്നത് കാണാം. അത് എപ്പോളും ഒരു കൈകൊണ്ട് പിടിച്ചും വലിച്ചും കൊണ്ടിരിക്കും.
ഭക്ഷണം വിളമ്പുന്ന സമയത്തും, ഓഫീസ് ജോലിക്കിടയിലും, സ്റ്റേജില്‍ ഒരു കൈയില്‍ മൈക്കും മറ്റേ കയ്യില്‍ ഷോള്‍ പിടിച്ച് വലിക്കുന്നതുമെല്ലാം അപകടം ക്ഷണിച്ച് വരുത്തുന്ന പ്രക്രിയയാണ്.
+
ഈ ഷോള്‍ വരുത്തിവെച്ച വിന ഇന്നത്തെ പത്രവാര്‍ത്തയിലൂടെ നാമെല്ലാം പഠിച്ചുകഴിഞ്ഞു. അതിനാല്‍ എല്ലാ അമ്മമാരും പെങ്ങന്മാരും യാത്രാ വേളയിലും മറ്റും അപകടമേഖലകളിലും വേണ്ട മുന്‍ കരുതലുകള്‍ ചെയ്യുവാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
അപകടം എപ്പോഴും ഏത് നിമിഷത്തിലും വരാം. പക്ഷെ നമുക്ക് പരമാവധി സൂക്ഷിക്കാമല്ലോ?
+
ഞാന്‍ ഇന്ന് കാലത്ത് മെട്രോ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് ഒരു കപ്പിള്‍സിന്റെ വാഹനം നിര്‍ത്തി ഇന്നെത്തെ പത്രവാര്‍ത്തയെ കുറിച്ച് പറഞ്ഞു. അവര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു. ഷാള്‍ കാറ്റില്‍ പാറാതെ അരയില്‍ എടുത്ത് ചുറ്റി.
+
കുറച്ച് ദിവസം മുന്‍പാണ് വേളാങ്കണ്ണി യാത്രയില് ഒരു കുടുംബത്തിലെ കുറേ പേരെ മരണം വരിച്ചത്. അവിടെ വില്ലന്‍ പാതിരാക്കുള്ള ഡ്രൈവിങ്ങ് ആണെന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് രാത്രിയും പാതിരാ നേരത്തും ആണ്. യാത്രക്കാര് ഉറക്കം തുടങ്ങും. ഡ്രൈവറുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. ഡ്രൈവര്‍ക്ക് ക്ഷീണമുണ്ടോ, ഉറക്കച്ചടവുണ്ടോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇന്നാള്‍ ഇതേ പറ്റി തൃശ്ശൂരിലെ fm RADIO ഒരു ആങ്കറായ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഡ്രൈവറുടെ അടുത്തിരുന്ന് അയാള്‍ക്ക് കമ്പനി കൊടുക്കുകയോ, തട്ടുകടയില്‍ നിന്ന് ഒരു കട്ടന്‍ ചായ ഓഫര്‍ ചെയ്യുകയോ, ഇനി അയാള്‍ക്ക് ഉറക്കം അനിവാര്യമാണെങ്കില്‍ പത്ത് മിനിട്ട് കണ്ണടക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയോ ചെയ്യാമെങ്കില്‍ അപകടം ഒരു പരിധിവരെ തരണം ചെയ്യാം.
+
പല ദീര്‍ഘയാത്രയിലും യാത്രക്കാര്‍ നല്ല ലോഡ്ജുകളിലും ഹോട്ടലുകളിലും നല്ല ഭക്ഷണവും കഴിച്ച് താമസിക്കും. പാവം ഡ്രൈവേഴ്സ് കൊതുകടി കൊണ്ട് വാഹനത്തില്‍ തന്നെ കഴിച്ചുകൂട്ടും. അവരുടെ കാര്യം ആരും നോക്കുന്നില്ല. ഇത്തരം ഡ്രൈവേഴ്സ് ആയിരിക്കും പലപ്പോഴും അപകടത്തില്‍ പെടുക.
പരമാവധി രാത്രികാലങ്ങളിലുള്ള ഓട്ടം ഉപേക്ഷിക്കണം.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന ആശയം തന്നെ എല്ലാത്തിനും മുന്‍പില്‍
+