ഉണ്ണ്യേട്ടാ ന്റെ ഒരു ഫോട്ടൊ പിടിച്ച് തര്വോ?
അത് കോമാളി ക്കോലത്തിലുള്ളതല്ലേ.
അതിനെന്താ ഇപ്പൊ കൊഴപ്പം...
ഈ ഉണ്ണ്യേട്ടനൊന്നും അറിയില്ല..
ആ ഫോട്ടോയിലെ എന്റെ മോന്തേമെ ചായമടിച്ചതല്ലായിരുന്നോ.
ചായമുണ്ടായി എന്ന് വെച്ച് നീ അല്ലാതാകുമോ?
നെന്റെ പേരെന്താ...
ന്റെ പേര് സെല്‍ജി
ദെന്തൂട്ട് പേരാടീ....
സര്‍ദാര്‍ജി പേരാണോ...
അതെന്താ ഉണ്ണ്യേട്ടാ സര്‍ദാര്‍ജീന്നുവെച്ചാ....
ഈ പെങ്കുട്ടിക്കൊന്നും അറീല്ല...
നെനക്ക്പ്പോ എന്താ വേണ്ടെ....
ന്റെ നല്ല മോന്തായമല്ലേ ഇപ്പോ..
ഒരു ഫോട്ടോ ട്ത്തായോ ഉണ്ണ്യേട്ടാ.....
ഇയ്യെന്താ എന്നെ ഉണ്ണ്യേട്ടാ എന്ന് വിളിക്കണ്...
അച്ചാച്ചാന്നാന്നെല്ലേ വിളിക്കേണ്ടത്...
അപ്പോ ഞങ്ങള് കിട്ടന്റെച്ചനെ ശീരാമേട്ടാന്നല്ലെ വിളിക്ക്ണ്..
ഉണ്ണ്യേട്ടന്‍ ശീരാമേട്ടന്റെ ഏട്ടനല്ലേ....
അതൊക്കെ ശരിയാ....
ഞങ്ങള് ഉണ്ണ്യേട്ടനെന്നേ വിളിക്കൂ...
ശരി, ന്നാ ശരിക്ക് നിക്ക്
ഫോട്ടോ എടുക്കാം...
രണ്ടുമൂന്നാള് ഇങ്ങിനെ നിന്നാല്‍ ഫോട്ടോയില്‍ കൊള്ളില്ല..
ന്നെ കൊള്ളുവോ ഉണ്ണ്യേട്ടാ...
ശരി... ശരി.... ശരിക്ക് നിക്ക്...
ആ എന്നെ നോക്ക്...
ചിരിക്ക്..........
ആാ ... ആാ...........
റെഡി...........
ക്ലിക്ക്.............................
ഈ കുട്ട്യോള്ക്ക് എന്നെ കണ്ടാലെപ്പോഴും ഫോട്ടോ ഫോട്ടോ എന്ന് പറഞ്ഞ് പിന്നലെ കൂടും...
അയലത്തെ കുട്ട്യോളാ....
പത്ത് പതിനാറെണ്ണമുണ്ട്...
മേലും തലേലുമൊക്കെ കേറി ഷര്‍ട്ടും മുണ്ടുമൊക്കെ നാശമാക്കും...
എന്നാലും നല്ല സ്നേഹമുള്ള കുട്ട്യോളാ....
ഇനി ഉണ്ണ്യേട്ടന്‍ നാളെ വരാം ട്ടോ........
ആ....... അപ്പോ മിഠായി കൊണ്ടോരണം ട്ടോ........
ആ ശരീ............
പിന്നെ ഫോട്ടൊപിടിച്ചതും കൊണ്ടരണം ട്ടോ...
അങ്ങിനെ ഞാന്‍ യാത്രയായി...
ഇനി അടുത്ത ശനിയാഴ്ച ഞാന്‍ വരുന്നതും ഓര്‍ത്തിരിക്കും ഈ കുട്ട്യോള്....
ഈ കുട്ട്യോളെ കാണാനും അവരോടൊത്ത് സല്ലപിക്കാനും എന്ത് രസമാണെന്നോ.....
ന്റെ നാട്ടിന്‍ പുറത്തേക്ക് വരണോ> ?????????????????
10 comments:
ജെ പി
ഇങ്ങനെ കുട്ടികളുടെ കൂടെ
കളിച്ച് നടന്നൊ കേട്ടോ...
ഹായ് ..എന്തു രസാ !
സാറും ഇപ്പോഴും കൊച്ചു കുട്ടികളെ പ്പോലെയല്ലേ... ഭാഗ്യവാന്‍... ആശംസകള്‍...
"നാട്ട്യ പ്രധാനം നഗരം ദാരിദ്രം
നാട്ടിന്‍ പുറം നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം ....."ഈ പറഞ്ഞത് എത്ര ശരിയാണ് ,എല്ലാ നാട്ടിന്‍ പുറങ്ങളും സന്തോഷത്തിന്റെതാണ് ,നന്മകള്‍ നിറഞ്ഞതാണ് , അവിടെ തിരക്കുകളില്ല എല്ലാം ശാന്തമാണ് .ആ കുട്ടികള്‍ എല്ലാറ്റിന്റെയും പ്രതീകങ്ങളാണ് മാഷേ നന്മകള്‍ നേരുന്നു വരിക ഇനിയും .....!!
quite innocent dialogues uncle!!!!!!!
nostalgia.... good
അങ്കിള്‍, ഈ പോസ്റ്റും അങ്കിളിന്റെ കൂട്ടുകാരേയും ഒത്തിരി ഇഷ്ടപ്പെട്ടു.......ഈ കുട്ടികളുടെ കൂടെ കളിച്ചു നടക്കാന്‍ നല്ല രസമാ അല്ലേ.......എനിയ്ക്കും ആ കൂട്ടത്തിലൊന്നു കൂടിയാലോന്നൊരു തോന്നലുണ്ട്.......
നഷ്ടബാല്യം തിരിച്ചു കിട്ടാൻ ഒരൊറ്റ വഴിയേഉള്ളു. കുഞ്ഞുങ്ങളോട് കൂട്ടുകൂടുക. അവരിലൊരാളാവുക. അനുഭവത്തിൽ നിന്നു പറയുന്നതാ. എനിക്കുമുണ്ട് നാട്ടിൽ ഒരു കുട്ടിപ്പട്ടാളം
ഫോട്ടോ പോസ്റ്റ് നന്നായിരിക്കുന്നു അങ്കിൾ
ലക്ഷ്മിക്കുട്ടീ
ലക്ഷ്മിക്കുട്ടിയുടെ കമന്റ് നന്നേ ബോധിച്ചു. ഞാന്‍ ലണ്ടനില്‍ വരുമ്പോള്‍ നിന്റെ ഒരു ഫോട്ടോ എടുത്ത് ഇങ്ങനെ എന്തെങ്കിലും കുത്തിവരക്കാം.
എത്ര കണ്ടാലും മതിയാവാത്ത മുഖമാണ് നിന്റേത്. കുസൃതിയും, കുശുമ്പും എല്ലാമുണ്ട് ആ ചക്കര മോന്തയില്‍.
ഏതാണ്ട് എന്റെ പാറുകുട്ടിയെ പോലെ.
ഇനിയും കുട്ടിപ്പട്ടാളത്തിന്റെ കഥകളെഴുതാം. വിഡിയോ ഫയല്‍ ഉണ്ട്. അപ്ലോഡ് ചെയ്യാനറിയില്ല.
ആരും പഠിപ്പിച്ച് തരുന്നുമില്ല.
പല ബ്ലൊഗേര്‍സും സ്വാര്‍ത്ഥരാണ്. ചോദിക്കുന്നതെ ഇഷ്ടമില്ല.
ഹൂം... നീ തന്നെ പഠിച്ച് എന്നെ പഠിപ്പിക്കുക. എനിക്ക് കുറച്ച് ബ്ലോഗ് കവികളുടെ പാട്ടും അപ്ലോഡ് ചെയ്യാനുണ്ട്..
Ee kutti pattaalam kollaam sir...avarodoppam avariloru kuttiyaavuka athum sugavum samaadhanavum kittunna kaaryamlle..nanmakal nernnunnu!
കുട്ടികളുടെ കൂടെ കൂടുമ്പോഴൊക്കെ അറിയാതെ ഞാനും എന്‍റ്റെ കുട്ടിക്കാലത്തേയ്ക്ക് പോകാറുണ്ട്. അവരുടെ കൂടെ ഉള്ളപ്പോള്‍ സമയം പോകുന്നതറിയില്ല എന്നതു മാത്രമല്ല എല്ലാ കാര്യങ്ങളില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും മനസ്സിനെ ഒന്ന് ഫ്രീ ആക്കാന്‍ പറ്റും. മാഷിനും അത് കഴിയുന്നെണ്ടെന്ന് കരുതുന്നു..
സ്നേഹപൂര്‍വ്വം............... ഹരി.
പിന്നെ എല്ലാ ബ്ലോഗേഴ്സും സ്വാര്‍ത്ഥരാണെന്ന് പറയല്ലേ മാഷേ??
Post a Comment