Saturday, January 24, 2009

ധനുമാസത്തിലെ തിരുവാതിരയും അംബലത്തിലെ കുട്ടികളും..

സ്ഥലം തൃശ്ശിവപേരൂര്‍, അച്ചന്‍ തേവര്‍ ശിവക്ഷേത്രം. 10-01-2009- ധനു 26 ശനി - തിരുവാതിര.
ഈ ക്ഷേത്രത്തിന്റെ പ്രസിഡണ്ടാകാനുള്ള യോഗം ഉണ്ടായി. 2008-09 കാലഘട്ടത്തിലേക്ക്...
ആദ്യം എനിക്കീ തസ്തിക ഇഷ്ടമായെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. എന്തെന്നാല്‍ പറ്റിയ അണികള്‍ ഉണ്ടായിരുന്നില്ല..
പിന്നിട് ചില മേധാവികള്‍ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി... ഭഗവാന്റെ കാര്യമല്ലേ... പറ്റില്ലാ എന്ന് പറയരുത്...
അങ്ങിനെ സമ്മതിക്കേണ്ടി വന്നു.
എല്ലാ കൊല്ലവും തിരുവാതിരക്ക് ചെറിയ തോതില്‍ ചില ആഘോഷങ്ങളൊക്കെ പതിവുണ്ട്..
ഞാനായിട്ട് ആ പതിവ് തെറ്റിക്കാമെന്ന് വെച്ചു......
അന്നേക്ക് അന്നദാനമുള്‍പ്പെടെ ഉള്ള പ്രത്യേക പരിപാടികള്‍.... തിരുവാതിര നോക്കുന്നവര്‍ക്ക്...... പുഴുക്കും, ഗോതമ്പ് പായസവും...
അല്ലാത്തവര്‍ക്ക് വിഭവസമൃതമായ സദ്യ....
പിന്നെ പ്രത്യേക പൂജകള്‍... ധനുമാസത്തെ തിരുവാതിരക്കാണ് വിശേഷം.
അവിവാഹിതര്‍ക്ക് മംഗല്യയോഗത്തിന്നായി/കന്യകമാരുടെ വിവാഹ തടസ്സം നീങ്ങുന്നതിന്നയുള്ള മംഗല്യപൂജയായിരുന്നു വിശേഷിച്ച്...
ധാരാളം ആളുകള്‍ സന്നിഹിതരായിരുന്നു...
വെച്ച ചോറെല്ലാം തീര്‍ന്നു.. വീണ്ടും വീണ്ടും വെച്ചു....
അങ്ങിനെ എനിക്ക് ഭക്ഷണം കിട്ടുമ്പോള്‍ 4 മണികഴിഞ്ഞിരുന്നു...
സാധാരണ ഒരു തിരുവാതിരക്കും എനിക്ക് ബീനാമ്മ ഉച്ചഭക്ഷണം കരുതാറില്ല.
അതിനാല്‍ എല്ലാവരും ഉണ്ട് കഴിയുന്നത് വരെ ഞാന്‍ കാത്ത് നിന്നു.
പിന്നെ ആതിഥേയനല്ലെ... കേറിയങ്ങ് ഇരിക്കാന്‍ പറ്റില്ലല്ലോ ആദ്യം...

അങ്ങിനെ വിശേഷാല്‍ തിരുവാതിര അടിപൊളിയായിരുന്നു.. നല്ല നടവരവും.. എല്ലാവര്‍ക്കും സന്തോഷമായി.>>>>>>>>>>>>>>>>>

ഇനി നമുക്കീ പെണ്‍കുട്ടിയുടെ കഥ പറയാം...>>>>>>>>>
എന്താ മോളെ ഇങ്ങനെ തുറിച്ച് നോക്കണേ?
ഒന്നൂലാ........
നെന്റെ പേരെന്താ.........
ഞാനെന്റെ പേര് ഇന്നാളും,പിന്നെ വേറെ ഒരു ദിവസവും ഒക്കെ പറഞ്ഞ് തന്നിട്ടില്ലേ.. പിന്നെന്താ എപ്പളും എപ്പളും ചോദിക്കണേ...
ഞാനത് മറന്ന് മോളെ....
ഞാന്‍ ഒരിക്കല്‍ കൂടി പറയാം കേട്ടോ..........
എന്നാ പറാ.......
എന്റെ പേര് സാന്ദ്ര......
ഇത് മാപ്പിളമ്മാരുടെ പേരല്ലേ..............
ആരുടെയായാലെന്താ........ ഒരു പേര് മതിയല്ലോ.....
മിടുക്കീ..........
അല്ലാ നീയെപ്പളാ ഈ കണ്ണാടി വെച്ച് തുടങ്ങ്യെത്.....
അമ്മാമ്മയുടെതാണോ??
അല്ല്ല്ലാ........ എന്റെതെന്നെയാ............
അപ്പോ നെനക്ക് കണ്ണാടയില്ലെങ്കില് കണ്ണ് കാണില്ലേ....
കാണാം.......
അപ്പോ ഇത് ഊരി വെച്ച് കൂടെ?
ഈ അപ്പൂപ്പനൊന്നും അറിഞ്ഞുകൂട..........
മണ്ടനപ്പൂപ്പന്‍!!!!!
അപ്പൂപ്പനെ കളിയാക്കുകയാ അല്ലേ....
ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ അപ്പൂപ്പാ............
ഹൂം......... നീ സദ്യയുണ്ണാന്‍ വരുമ്പോള്‍ ഞാന്‍ പപ്പടം തരില്ലാ......
വേണ്ട.........
ഞാന്‍ നിനക്ക് സാമ്പാര്‍ തരില്ല......
സാമ്പാറില്ലെങ്കിലും ചോറുണ്ണാമല്ലോ....
എന്നാ ഞാന്‍ നിനക്ക് ചോറ് തരില്ലാ..........
നിക്ക് ചോറ് വേണ്ട......... പുഴുക്കും പായസവും ഉണ്ടല്ലോ???
നീയ് ആള് കൊള്ളാമല്ലോടീ...........

അപ്പോ നിനക്ക് ഇന്ന് സ്കൂളില്ലേ കുട്ട്യേ???
ഈ അപ്പൂപ്പനൊന്നും അറിയില്ലാ........
ഇന്ന് ശനിയാഴ്ചയല്ലേ അപ്പൂപ്പാ.........
ഞങ്ങളുടെ നാട്ടിലെല്ലാം ഇന്ന് സ്കൂളുണ്ടല്ലോ...........
ഏയ് ഈ അപ്പൂപ്പന്‍ നൊണ പറയാ...........
നിന്റെ അമ്മ വന്നില്ലേ........
അമ്മയല്ലേ എന്റെ അടുത്ത് നിക്കണ്......
എവിടെ നിന്റെ അമ്മ...........
ദാ നിക്കണ്....... ഈ മഞ്ഞ കുപ്പായമിട്ട്....
ഞാന്‍ കണ്ടില്ലാ..........
അപ്പൂപ്പാ..............
എന്താ മോളേ..........
അപ്പൂപ്പന്റെ കണ്ണാടി മാറ്റാറായി..........
നിന്റെ ഒരു കൊച്ചനുജത്തി ഇല്ലേ..........
ഓള് വന്നില്ലേ.........
വന്നിട്ടുണ്ടല്ലോ...........
എന്നിട്ടെവിടെ അവള്‍.........
ദാ ഞങ്ങടെ രണ്ടാളുടെയും ഇടയില് നിക്കണ്....
അതും ഈ അപ്പൂപ്പന്‍ കണ്ടില്ല..........
അപ്പൂപ്പന് വെശക്കണ് ണ്ടോ>>>???
ഹൂം......... ഉണ്ട്...........
ന്നാലേ......... ആ അടുപ്പിന്റെ അരീത്ത് പോയി നിന്നോ..........
ഹി........ഹി..........ഹ്ഹി...............ഹ്ഹ്ഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
പാവം അപ്പൂപ്പനല്ലേ അമ്മേ............
ദേയ്..... മോളൂട്ടീ........ അപ്പൂപ്പനോടൊന്നും അങ്ങിനെ പറയരുതിട്ടോ>
ശരി അമ്മേ........ ഇനി പറയുകയില്ലാ..............
അപ്പൂപ്പാ...........
എന്താ മോളൂട്ടീ............
ഞാന്‍ ഇനി അങ്ങിനെയൊന്നും പറയുകയില്ലാട്ടോ........
ന്റെ വീട് ഇവിടെ അടുത്താ...........
ഞങ്ങടെ കൂടെ വന്നാല്‍ അപ്പൂപ്പന് ചായയും കഴിക്കാന്‍ പലഹാരവും തരാം....
അപ്പൂപ്പനിന്ന് പുറമെ നിന്ന് ഒന്നും കഴിക്കുകയില്ല...
ന്നാ ഞങ്ങള് പോട്ടെ അപ്പൂപ്പാ...........
അപ്പോ നിങ്ങള്ക്ക് സദ്യ ഉണ്ണണ്ടേ...........
അതിന്ന് അപ്പൂപ്പനെനിക്ക് പപ്പടവും, സാമ്പാറും ഒന്നും തരില്ലാ എന്നല്ലേ പറഞ്ഞേ...........
അതൊക്കെ അപ്പൂപ്പന്‍ വെറുതെ പറഞ്ഞതല്ലേ...........
വാ മക്കള് വാ....... അപ്പൂപ്പന്‍ ആദ്യത്തെ പന്തീല് ഇരുത്തിത്തരാം.......
‘അമ്മേം, മക്കളേം ആദ്യത്തെ പന്തീല് തന്നെ ഇരുത്തി... ഏടത്തിയും അനിയത്തിയും.. നിഷ്കളങ്കമായ മുഖവും, പുഞ്ചിരിയും.... അമ്പലത്തില്‍ വരുന്ന ഒരു കുട്ടിയെയും എന്തെങ്കിലും ചോദിക്കാതെ ഞാന്‍ വിടാറില്ല... എല്ലാ കുട്ടികളും ഈ അപ്പൂപ്പന്റെ പേരക്കുട്ടികളാ......’
അപ്പൂപ്പാ....... നിക്കൊരു പപ്പടം കൂടിത്തരുമോ?
ടോ രാജീവേ..... ആ സാന്ദ്രകുട്ടിക്കൊരു പപ്പടം കൂടി കൊടുക്കൂ......
ഏയ് പപ്പടം രണ്ടാമത് വിളമ്പില്ല ജേപ്പിയേട്ടാ...........
അത് സാരമില്ല.........

ന്നാ മോളെ ഒരു പപ്പടം കൂടി........
ഇനി ചോദിക്കേണ്ടാട്ടോ....
കണ്ടില്ലേ രാജീവങ്കിള് പറേണത്.........
അമ്മേം മക്കളും ഭക്ഷണം കഴിക്കുന്നത് നോക്കി നിന്നൂ ആ അപ്പൂപ്പന്‍......
എന്നാ ഈ അപ്പൂപ്പനൊരു പേരക്കുട്ടിയുണ്ടാവുക.......ഓമനിക്കാനും, ഉമ്മവെക്കാനും, നുള്ളാനും, കടിക്കാനും.............




++ ഇവിടെ അവസാനിക്കുന്നു ++










Posted by Picasa

4 comments:

Unknown said...

സാന്ദ്രകുട്ടീടെ മണ്ടനപ്പൂപ്പാ.........
അങ്കിളേ പണ്ട് ഞങ്ങളെയും അങ്കിളിന്ന് നല്ല ഇഷ്ടമായിരുന്നെന്ന് അമ്മ ഇത് കണ്ട് പറഞ്ഞു..

ജെ പി വെട്ടിയാട്ടില്‍ said...

അമ്മുകുട്ടീ.....
നിന്നെ കളിപ്പിക്കാറുള്ളതെനിക്കോര്‍മ്മ വന്നു...
കുട്ടികള്‍ക്കായുള്ള ഒത്തിരി കഥകള്‍ സറ്റോക്കിലുണ്ട്.

എഴുതാം താമസിയാതെ

mayilppeeli said...

അങ്കിള്‍ വളരെ നന്നായിട്ടുണ്ട്‌....കുട്ടികളുടെ ലോകത്താണെപ്പോഴുമല്ലേ..... മനസ്സുകൊണ്ട്‌ അങ്കിളും ബാല്യത്തിലേയ്ക്കൊരു തിരിച്ചുപോക്കു നടത്താറുണ്ടോ....

Unknown said...

thank god.u know about dhanumasa thiruvatira..i used to take dat.but jayesh ettan says even rakhi chechi doest know wats d pecularity of d day.