Friday, April 3, 2009

പാമ്പിനാളം [ പാമ്പിന്‍ കളം]

ഞാന്‍ ഇന്നെലെ [03-04-2009] എന്റെ അമ്മയുടെ തറവാടായ കല്ലായില്‍ വീട്ടിലെ പാമ്പിനാളം [പാമ്പിന്‍ കളം] കാണാന്‍ പോയി. എന്റെ ചെറുപ്പകാലത്താണ് [12 വയസ്സില്‍] ഞാന്‍ അവസാനം പാമ്പിന്‍ കളം കണ്ടത്.
അത് എന്റെ അച്ചന്റെ തറവാടായ വെട്ടിയാട്ടില്‍ വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ കൂട്ടുംകുടുംബം ആയിരുന്നു. അന്ന് കളത്തില്‍ തുള്ളാനിരുന്ന കന്യകമാരുടെ കൂടെ എന്റെ ചെറിയമ്മക്കും കലു വന്ന് തുള്ളിത്തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.
സര്‍പ്പ് പ്രീതിക്കാണ് പാമ്പിനാളം കഴിക്കുന്നത്. പഴയ തറവാട്ടിലെല്ലം പാമ്പിന്‍ കാവും, അമ്പലവും ഉണ്ട്. എന്റെ അമ്മയുടെ തറവാട്ടില്‍ ആ പൈതൃകം കാത്ത് സൂക്ഷിക്കുന്നു.
എറ്റ്നെ തറവാട്ടിലാകട്ടെ ഇപ്പോഴത്തെ തലമുറയില്‍ പെട്ട എന്റെ പാപ്പന്റെ മകന്‍ പാമ്പിന്‍ കാവും, അമ്പലപുരയും, രക്ഷസ്സിന്റെ തറ മുതലായവയെല്ലാം തല്ലിത്തകര്‍ത്തതായി അറിഞ്ഞു. കാലാന്തരത്തില്‍ അവനായിരുന്നു അതിന്റെ അവകാശി. അതിനാലും, ഞങ്ങള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം നില നില്‍കാതിരുന്നതിനാലും ഞങ്ങള്‍ അതില്‍ ഇടപെടുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
ഈ പാമ്പിനാളത്തിന്റെ ഒരു ഏകദേശരൂപം വിവരിക്കാം താമസിയാതെ.
പുള്ളുവന്മാര്‍ കളമെഴുതി അതില്‍ കന്യകമാര്‍ ഇരുന്ന് തുള്ളി ആ കളമെല്ലാം മാക്കുന്നതോടെ കളം അവസാനിക്കുന്നു. പുള്ളുവന്‍ പാട്ട് പ്രസിദ്ധമാണല്ലോ കേരളത്തില്‍...
വിശദമായ പാന്‍പിനാള ചരിത്രകഥക്കായി കാത്തിരിക്കുക.
തുടര്‍ന്നെഴുതാം താമസിയാതെ........

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇന്നെലെ [03-04-2009] എന്റെ അമ്മയുടെ തറവാടായ കല്ലായില്‍ വീട്ടിലെ പാമ്പിനാളം [പാമ്പിന്‍ കളം] കാണാന്‍ പോയി. എന്റെ ചെറുപ്പകാലത്താണ് [12 വയസ്സില്‍] ഞാന്‍ അവസാനം പാമ്പിന്‍ കളം കണ്ടത്.
അത് എന്റെ അച്ചന്റെ തറവാടായ വെട്ടിയാട്ടില്‍ വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ കൂട്ടുംകുടുംബം ആയിരുന്നു. അന്ന് കളത്തില്‍ തുള്ളാനിരുന്ന കന്യകമാരുടെ കൂടെ എന്റെ ചെറിയമ്മക്കും കലു വന്ന് തുള്ളിത്തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.
സര്‍പ്പ് പ്രീതിക്കാണ് പാമ്പിനാളം കഴിക്കുന്നത്. പഴയ തറവാട്ടിലെല്ലം പാമ്പിന്‍ കാവും, അമ്പലവും ഉണ്ട്. എന്റെ അമ്മയുടെ തറവാട്ടില്‍ ആ പൈതൃകം കാത്ത് സൂക്ഷിക്കുന്നു.

ശ്രീ said...

കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു

yousufpa said...

എത്രയും പെട്ടെന്ന് പോരട്ടെ ഉണ്ണ്യേട്ടാ...

ജെ പി വെട്ടിയാട്ടില്‍ said...

ഡിയര്‍ ശ്രീ

ഞാനിപ്പോഴും എന്റെ ഗ്രാമത്തിലാണ്. ഇപ്പോഴുള്ള തൃശ്ശിവപേരൂരിലെ വസതിയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ്. അവിടെയുള്ള ജന്മനാട്ടിലെ തറവാട്ടിലാണ്. കളം ചൊവ്വാഴ്ചയോടെ കഴിയും. അത് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് വേണം ബാക്കി ഭാഗങ്ങള്‍ എഴുതാന്‍.
കത്തിരിക്കുക.

Sureshkumar Punjhayil said...

Prakashetta... Kanni nagathodum Mani nagathodumellam njnagaludeyum anweshanam parayu ketto. Ashamsakal...!!!

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു. ബാക്കിയും പോരട്ടേ :)

Muralee Mukundan , ബിലാത്തിപട്ടണം said...

പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....
ശരിക്കുപറഞാൽ ഗ്രിഹാതുരത്വം വരുനൂ ഇതെല്ലാം വാറ്യിക്കുമ്പൊൾ

ചിന്താക്രാന്തൻ said...

പണ്ടൊക്കെ വര്‍ഷാവര്‍ഷം എന്‍റെ വീടിനടിത്തുള്ള വീട്ടില്‍ പാമ്പിനാളം നടത്തുന്ന പതിവുണ്ടായിരുന്നു .ഇപ്പോള്‍ ആ വീട്ടില്‍ ക്ഷേത്രവും പാമ്പിന്‍ കാവും സ്ഥിതിചെയ്യുന്നുണ്ടെങ്കിലും പാമ്പിനാളം നടത്തപെടുന്നത് നിറുത്തിയിരിക്കുന്നു .പാമ്പിനാളം നടത്തപെട്ടിരുന്ന കാലത്ത് ഞാന്‍ ഒരു സ്ഥിര കാഴ്ച്ചക്കാരനായിരുന്നു .കൌതകത്തോടെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട് പുള്ളുവര്‍ പാട്ടുപാടുന്നതും കന്യകമാര്‍ കളം മായ്ക്കുന്നതും .ഇപ്പോള്‍ ഇങ്ങനെയുള്ള പാരമ്പര്യ അനുഷ്ഠാനങ്ങള്‍ അന്യം നിന്നു പോയിരിക്കുന്നു .കൂടുതല്‍ അറിയുവാന്‍ താല്പര്യമുണ്ട് അറിയിക്കുമല്ലോ