Monday, April 27, 2009

തൃശ്ശൂര്‍ പൂരം കൊടി കയറി [27-04-2009]

ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്. ഞാനും കുട്ടന്‍ മേനോനും കൂടെയാണ് പോയത്. രണ്ടാളും ഫോട്ടോസ് എടുത്തു. നല്ല ചൂടായിരുന്നു. ആനകളുടെ കാല് പൊള്ളാതിരിക്കാന്‍ വെള്ളം തെളിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ആദ്യം തിരുവമ്പാടി അമ്പലത്തില്‍ പോയി. അവിടെ ഞങ്ങള്‍ ചെന്നതിന് ശേഷമാണ് കൊടി കയറിയത്. അവിടെ നിന്ന് നേരെ പാറമേക്കാവിലേക്ക് വിട്ടു. അവിടെ എത്തുന്നതിന് മുന്‍പ് കൊടി കയറ്റം നടന്നിരുന്നു.
റോഡില്‍ എന്തൊരു തിരക്ക്. ഞങ്ങള്‍ പാലസ് റോഡിലുള്ള സെന്റ് മേരീസ് കോളെജ് ജങ്ഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് പോയി. പൂരം ആയതിനാല്‍ പാര്‍ക്കിങ്ങ് സൌകര്യം എങ്ങും കണ്ടില്ലാ. അതിനാല്‍ വാഹനം ആയി പോകുന്നവര്‍ക്ക് ഗതി കേടാണ്.
പൂരത്തിന്ന് തലേ ദിവസം വരെ തേക്കിന്‍ കാട്ടില്‍ പാര്‍ക്കിങ്ങ് സൌകര്യം ഏര്‍പ്പെടുത്താവുന്നതാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ആര്‍ക്കും ഒരു വേവലാതിയും ഇല്ല. ഇന്നെത്തെ കൊടി കയറ്റം കാണാന്‍ എത്തിയവരുടെ നാലു ചക്രവാഹനങ്ങള്‍ ഇടാന്‍ ഒരിടം കാ‍ണാതെ പലരും കൊടി കയറ്റം കാണാതെ പോയി.
ഞങ്ങള്‍ക്ക് ഇത് അറിയാകുന്നതിനാല്‍ ഞങ്ങള്‍ നാലു ചക്രം പടിഞ്ഞാറെ കോട്ടയില്‍ ഇട്ടിട്ട് ഒരു രണ്ട് ചക്രം സംഘടിപ്പിച്ച് അതില്‍ സവാരി ചെയ്തു. അതിനാല്‍ തിരുവമ്പാടിയിലും, പാറമേക്കാവിലും പോയി.
വെയില് കൊണ്ട് ഞാനാകെ വാടി. ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഗ്രാമമായ ചെറുവത്താനി [കുന്നംകുളം] യില്‍ അവിടെ ഒരു പൂരം കണ്ട്, അവിടെ തറവാട്ടില്‍ രണ്ട് ദിവസം താമസിച്ചിട്ട് ആണ് തൃശ്ശൂരെത്തിയത്.
എന്നെ കാത്ത് കുട്ടന്‍ മേനോന്‍ [ബ്ലോഗര്‍] അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

അങ്ങിനെ കൊടി കയറ്റം കഴിഞ്ഞ് ഞാന്‍ കൊക്കാലയിലുള്ള എന്റെ വസതിയിലേക്കും കുട്ടന്‍ മേനോന്‍ പാവറട്ടിയിലേക്കും നീങ്ങി.
എന്നെ പടിഞ്ഞാറെ കോട്ടയില്‍ വിട്ടു. ഞാനെന്റെ ശകടം അവിടെ നിന്നെടുത്ത് നേരെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ പോയി ബിരിയാണി കഴിച്ച് വീട്ടിലെത്തി. ഞാന്‍ ഇന്ന് ഈ നേരത്ത് വീട്ടിലെത്തുന്ന കാര്യം ബീനാമ്മക്കറിയാത്ത കാരണമാണ് ഉച്ച ഭക്ഷണം ഹോട്ടലില്‍ നിന്നാക്കിയത്. പിന്നെ പാറമേക്കാവിലെ മേളം കണ്ട് വിയര്‍ത്ത് കുളിച്ച ഞാന്‍ മെര്‍ളിന്‍ ഹോട്ടലില്‍ നിന്ന് ഒരു തണുത്ത ഫോസ്റ്റര്‍ ബീര്‍ അകത്താക്കാന്‍ മറന്നില്ല. അപ്പോ ബിരിയാണി കഴിക്കാന്‍ ഒരു സുഖം വേറെയാ. പിന്നെ പേള്‍ റീജന്‍സിയിലെ ബിരിയാണി ഒരാള്‍ക്ക് കഴിക്കാവുന്നതിനേക്കാളും കൂടുതലുണ്ട്.
എനിക്കവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണ്. എന്റെ മകളുടെ വിവാഹ നിശ്ചയം പണ്ട് ആ ഹോട്ടലിലായിരുന്നു. കൂടാതെ ഈ ഹോട്ടലിന്റെ മേനേജര്‍ സുരേഷ് എന്റെ ഒരു സുഹൃത്ത് കൂടിയാണ്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ മിക്ക മീറ്റിങ്ങുകളും ഇവിടെയാണ്. നല്ല ഹോമ്ലി അന്ത്:രീക്ഷമാണവിടെ. പോരാത്തതിന് നല്ല വൃത്തിയും വെടിപ്പും. സ്റ്റാഫ് വളരെ നല്ലവര്‍. ഉടമസ്ഥന്‍ സുബൈറും എന്റ് അടുത്ത സുഹൃത്ത് തന്നെ.
അങ്ങിനെ അവിടെ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങി.
ഇനി നാളെ മുതലുള്ള പൂര വിശേഷങ്ങള്‍ ഈ പേജില്‍ തന്നെ കാണാം.






Posted by Picasa

15 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്.

asdfasdf asfdasdf said...

ഹെന്റെ അമ്മേ.. കൊടികയറ്റം കഴിഞ്ഞതിനു ഫോസ്റ്റര്‍ ബീറും ഒന്നര ബിരിയാണിയും. ഇനി പൂരത്തിനു എന്താവും സ്ഥിതി.. അത് കൊണ്ട് പൂരത്തിനു പടം പിടുത്തം കഴിഞ്ഞും എന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം.. :)

lakshmy said...

hi jp uncle,
uncle-inte "kodiyettam" topic vaayichappol thanne,kodiyettam kandu,biriyani kazhichu veettileththiya oru feel.looking forward to see more about 2009 "pooram"

lakshmy

Sureshkumar Punjhayil said...

Poorathinu kaathirikkunnu... Ashamsakal...!!!

അശോക് കർത്താ said...

കൊടിയേറ്റം പൊടിപൂരമായി അല്ലെ?

anupama said...

hello,
more than the channels,you are updating the events of my place.thanks alot.
waiting to know more happenings and to view more photos.............
sasneham,
anu

ബിന്ദു കെ പി said...

ആഹാ...പൂരം കൊടിയേറിയല്ലോ..ഇനി ഫുൾ ടൈം പൂരപ്പറമ്പിൽ തന്നെ. അല്ലേ അങ്കിൾ..?
എല്ലാ വിധ ആശംസകളും...

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദുവിനെ കുറേ നാളായി കാണാറില്ലല്ലോ. സുഖമാണല്ലോ.
ഇനി പൂരം കഴിയുന്നത് വരെ പൂരപ്പറമ്പില്‍ തന്നെ. പൂരം 3ന് അതു കഴിഞ്ഞ് 4ന് പകല്‍ പൂരം അത് കഴിഞ്ഞാല്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ പ്രതിഷ്ടാദിനം അത് കഴിഞ്ഞാല്‍ 7 ന് നാട്ടിലെ അമ്പലത്തില്‍ ഭാഗവത സപ്താഹം അങ്ങിനെ പോകുന്നു പരിപാടികള്‍.
നാട്ടില്‍ ഇത്തവണ 2 ദിവസമേ നിന്നുള്ളൂ. അവിടെ എവിടെയും നല്ല വെള്ളമില്ല. അതിനാല്‍ 3 നേരവും ഉള്ള കുളി നടപ്പില്ല.
ഒരു 500 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് വെക്കാവുന്ന റ്റാട്ട സഫാരി ടൈപ്പ് വണ്ടി വാങ്ങിത്തരാന്‍ മോനോട് പറയണം. പകരം എന്റെ വണ്ടി കൊടുക്കുകയും ചെയ്യാം. പോരാത്ത പണം അവന്‍ എടുക്കട്ടെ.
അപ്പോ ദേശാടനത്തിന് പോകുമ്പോ‍ള്‍ ഇഷ്ടമുള്ളയിടത്ത് തമ്പടിക്കാമല്ലോ.
വയസ്സ് 62 ആയല്ലോ. ഇനിയുള്ള ജീവിതം ബോണസ്സ് ആണല്ലോ. അപ്പോ അടിപൊളിയാക്കാനാണ് പദ്ധതി.
നമ്മളെന്തിനാ ഒരിടത്ത് തന്നെ ഇരുന്ന് നരകിക്കുന്നത് അല്ലെ ബിന്ദൂ..
എന്റെ കൂടെ ദേശാടനത്തിന് ബീനാമ്മ വരുന്നില്ലാ. അപ്പോ എനിക്ക് കൂട്ടായി ഒരു ഗേളിനെ നോക്കണം. വഴിയരികില്‍ ഭക്ഷണം വെക്കാനും മറ്റും ഒരു കൂട്ടാളി നല്ലതല്ലേ.
ഞാന്‍ കഴിഞ്ഞാ ആഴ്ച തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പോയി. മടങ്ങി വരുന്ന വഴി എനിക്ക് കലശലായ ഉറക്കം തൂങ്ങല്‍. വഴിയരികില്‍ വണ്ടി ഹസ്സാര്‍ഡ് ഇട്ട് പാര്‍ക്ക് ചെയ്ത് മരത്തണലില്‍ കിടന്നുറങ്ങി.
ഇത്തരം സാഹചര്യത്തില്‍ എപ്പോഴും ഒരു കൂട്ട് അനിവാര്യം തന്നെ. നമ്മുടെ പെണ്ണിന്റെ ഒരു ഗമയേ. പണ്ടവള്‍ ഏത് നരകത്തിലേക്കും എന്റെ കൂടെ വന്നിരുന്നു. ഇപ്പോള്‍ ഇല്ല.
എന്റെ ബ്ലൊഗ് വായിക്കുന്ന ആരെങ്കിലും എനിക്ക് കൂട്ടിന് വന്നേക്കാം ഇല്ലേ ബിന്ദു.
പൂരവും കഴിഞ്ഞ് നാട്ടിലെ ചെറുപൂരങ്ങളും എല്ലാം കഴിയുമ്പോള്‍ കാസര്‍ഗോഡ് വരെ ദീര്‍ഘമായ പരിപാടി ഉണ്ട്. അവസാ‍നം കാഞ്ഞങ്ങാട്ട് ശ്രീ രാമദാസ ആശ്രമത്തില്‍ കുറച്ച് ദിവസം തങ്ങണം.
ഇതൊക്കെയാ ഇപ്പോളത്തെ ഭാവി പരിപാടി. അതു കഴിഞ്ഞ് മൂകാംബികയും പോകണം. വഴിക്ക് കണ്ണൂരില്‍ പറശ്ശിനിക്കടവ് മുത്തപ്പനെയും വണങ്ങണം.
ഇനി വഴീല് എനിക്ക് വയ്യാണ്ടായാല്‍ ബന്ധപ്പെടേണ്ടവരുടെ ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം.
അങ്ങിനെ ഒരു അടിപൊളി പരിപാടി ആസൂത്രണം ചെയ്യാന്‍ പോകുന്നുണ്ട്.
സഞ്ചരിക്കുമ്പോല്‍ ബ്രൌസ് ചെയ്യാന്‍ എന്റെ സഹോദരന്‍ ഒരു ഡെല്‍ ലാപ് ടോപ്പ് വാങ്ങിത്തന്നിട്ടുണ്ട്.
ഇനി വാട്ടര്‍ ടാങ്കര്‍, ചെറിയ കുക്കിങ്ങ് സംവിധാനം മുതലായവയുള്ള ഒരു സയ്യാര കിട്ടണം.
ദുബായില്‍ അത്തരം വാഹനങ്ങളുണ്ട്. പക്ഷെ അതൊന്നും വരുത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാ.
തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്‍ ഇത്തരം ക്രമീകരണങ്ങള്‍ സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോ കൂട്ടിനിരിക്കാനോ?
അതിന്നാരു വരും?????

Unknown said...

Hi Prakeshaltta,

Many thanks for the updates of our own festival of Thrissur pooram. By sitting here we feel we are now at our home town. Thanks for your efforts. Keep it up..........
Aravindan
Muscat

ആര്‍ബി said...

jp saare
kalakki lle....

angane oru bear um monthi veetilethi

nivarnnu kidannu urangi
ini baaki pooram yadhaartha poorathinu alle....

ബഷീർ said...

കൊള്ളാ‍ാലോ പൂരം കൊടി കയറുമ്പോഴേക്കും ബീറടിയും ബിരിയാണിയും.. ഇനി മേളം മുറുകുമ്പോഴേക്കും എന്താവും സ്ഥിതി..

പിന്നെ വയസു കാലത്തെ ഓരോരോ പൂതികള് കണ്ടില്ലേ.. സഞ്ചാരത്തിനു കൂടെ ഒരു ഗേള് വേണമെന്ന്.. അല്ല ഈ ബീനാമ്മ ഇതൊന്നും വായിക്കുന്നില്ലേ :)

അശോക് കർത്താ said...

തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്‍ ഇത്തരം ക്രമീകരണങ്ങള്‍ സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോ കൂട്ടിനിരിക്കാനോ?
അതിന്നാരു വരും?????

അത് ഒരു റോബോട്ട് ആയാലോ?

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

യാത്രകള്‍ എന്നും പുതിയ പുതിയ കണ്ടെത്തലുകള്‍
ആയിരുന്നില്ലേ പ്രകാശേട്ടാ?
യാത്രാ വിഭവങ്ങള്‍ പങ്കിടാന്‍ അപ്രതീക്ഷിതമായി വന്നു ചേരുന്ന സഹയാത്രികര്‍
അത്ഭുതങ്ങള്‍ ഒന്നും ആവില്ല, ഇക്കാലത്ത്‌ !

The Eye said...

That's good..

Pooram news is wonderfull...

evevthough there are TV chanels, there are a little like you to write about pooram...

Expect again more.....!!

lakshmy said...

ho ee pooramokke kandu,veyil kondu thalarnu,veeettileththi kure vellom kudichu kidannurangunnathinte sugham onnu vereyaalle jp uncleeeeeeeeeee