ബീനാമ്മക്കും മകനും പേള്‍ റീജന്‍സിയില്‍ നിന്ന് പൂരം സ്പെഷല്‍ ദം ബിരിയാണിയും പാര്‍സല്‍ വാങ്ങി പോന്നു.
ഇനി ഒന്ന് മയങ്ങി 4 മണിക്ക് വീണ്ടും പൂര പറമ്പിലെത്തണം. കേമറ റീ ചാര്‍ജ്ജ് ചെയ്യണം.
വിദേശ ഗസ്റ്റുകളെ ഒരാളെ ഏല്‍പ്പിച്ചു ഞാന്‍ രക്ഷപ്പെട്ടു. കാലത്ത് കുറേ സ്റ്റില്ലുകളും, കുറച്ച് വിഡിയോകളും എടുത്തു. ആളുകള്‍ ധാരാളം ഉണ്ട്. ഇളന്നീര് എവിടെയും കണ്ടില്ല.
പൂരപ്പറമ്പില്‍ തണുത്ത ബീയറെങ്കിലും വില്‍ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്.
യൂറോപ്പില്‍ മിക്ക ഉത്സവങ്ങളിലും തണുത്ത ബീയറും, ഹോട്ട് ഡോഗും സുലഭം. പാത്താന്‍ ധാരാളം സ്ഥലങ്ങളും. ഇവിടെ ആണുങ്ങള്‍ക്ക് എങ്ങിനെയെങ്കിലും പാത്താം. പക്ഷെ പെണ്ണുങ്ങള്‍ക്കോ ? സംഗതി പ്രശ്നമാണ്. ഞാന്‍ ഒരു പാട് വെള്ളം അകത്താക്കിയിരുന്നതിനാല്‍ പാത്താന്‍ മുട്ടി. പക്ഷെ ഒരിടവും കണ്ടില്ല. നല്ല വണ്ണം വിയര്ത്തപ്പോള് ആ സങ്കടം മാറി കിട്ടി.
എന്നാലും ഒരു പാത്തല് ശങ്ക ഉണ്ടായിരുന്നു. സമീപത്തെ ബാറില്‍ കയറി ഒരു ഫോസ്റ്റര്‍ അകത്താക്കി, പകരം അവന്റെ ടോയലറ്റില് പാത്തി കൊടുത്തു. പ്രാതല്‍ സ്ട്രോങ്ങ് അല്ലാത്തതിനാലും, വയ്റ്റില് കുറച്ചധികം ബീയര്‍ ഉണ്ടായിരുന്നതിനാലും, നടക്കുമ്പോള്‍ ഒരു സുഖം........... ഹാ! അതു തന്നെ പൂരം...പൊടി പൂരം.
വെള്ളമടിച്ചില്ലെങ്കില്‍ എന്ത് പൂരം. ഇന്ന് ബീനാമ്മയും വെള്ളമടിച്ചു.. കട്ടി സാര്‍ക്ക് വിസ്കിയില്‍ സെവന് അപ്പ്..... അതാണവളുടെ ബ്ലെന്‍ഡ്....... മോനും മര്‍മോനും, കാലത്തെ റെഡ് ലേബല്‍ തുടങ്ങി... ഞാന്‍ ഫോസ്റ്ററില്‍ ഒതുങ്ങി... അതാകുമ്പോള്‍ ഇടക്ക് പാത്താന്‍ പോയാല്‍ മതി.
ഇനി ഒന്നുറങ്ങി ഉച്ചക്ക് ശേഷമുള്ള പൂരം കണ്ട് ബാക്കി എഴുതാം. വെള്ള മടിച്ചതിനാല്‍ കിടന്നാല്‍ ഒരു പക്ഷെ എഴുന്നേല്‍ക്കില്ല. ബിനാമ്മയും കിറുങ്ങിത്തുടങ്ങി.. വീട്ടിലാര്‍ക്കും ബോധമില്ല. നാട്ടില്‍ പാറുകുട്ടിയെ വിളിച്ച് ഒരു ഫോണ്‍ വെയ്ക്ക് അപ്പ് കോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ കാണാം. താമസിയാതെ.>>>>>>>>
10 comments:
തൃശ്ശൂര്‍ പൂരം. ഇന്ന് [03-05-09] കാലത്ത് 8 മണി മുതല്‍ പൂരപറമ്പില്‍ തന്നെ. പ്രാതല്‍ ഭാരത് ഹോട്ടലിലും, ഉച്ച ഭക്ഷണം പേള്‍ റീജന്‍സിയിലും, പിന്നെ ഇടക്കിടെ വീശല്‍ സമീപത്തുള്ള പല ബാറുകളിലും, അങ്ങിനെ 12 മണി വരെ പൂരം അടിച്ച് പൊളിച്ചു
പൂരം പൊടിപൊടിക്കുന്നു എന്നു സാരം. ചിത്രങ്ങള്‍ക്ക് പ്രത്യേകം നന്ദി.
ബൈജു
വിഡിയോ ക്ലിപ്പ് ശരിക്ക് വന്നിട്ടുണ്ടോ എന്ന് നോക്കിപ്പറയുക
പ്രകാശേട്ടാ,
അവിടെ ഇലഞ്ഞിതറയില്‍ മേളം 3ആം കാലത്തിലേക്ക് കടന്നു........കുടമാറ്റത്തിനു മുന്‍പേ ചെല്ലണേ...പാത്തിട്ട്, രണ്ട് മൂന്ന് ലാര്‍ജ് വിട്ടിട്ട് പോയാല്‍ മതി....ഒരിക്കല്‍ കയറിയാല്‍ പിന്നെ ഇറക്കം ഇല്ലാന്നറിയാല്ലോ.......അപ്പോ ചീയേഴ്സ്
കൊള്ളാം പ്രകാശേട്ടാ പൂരം വാര്‍ത്തകള്‍.... കൂടുതല്‍ ചിത്രങ്ങള്‍ കാണാനും കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാനും ഇനിയും വരാ....ട്ടോ.....
ദൈവമേ!! പൂരത്തിന്റെ അന്നു എല്ലാവരും നല്ല തണ്ണിയാണല്ലേ!!
കൊള്ളാം പ്രകശേട്ടാ....പൂരം വാര്‍ത്തകള്‍..കൂടുതല്‍ ചിത്രങ്ങള്‍ കാണാനും കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാനുമായി വീണ്ടും വരാംട്ടോാാ.........
pooram comments are superb.
Pooram coverage kalakki.
Are you eating egg roat alone :( Now a days "FOSTER" story increasing...!!! Great..
Thanks for the vedio clip..
Post a Comment