എനിക്ക് പരസഹായം കൂടാതെ കഴിഞ്ഞ് കൂടുവാനുള്ള ചുറ്റുപാടുകളുള്ളതിനാലും, പ്രയപൂര്‍ത്തിയായതും ജോലിയുള്ളതുമായ സന്താനങ്ങളുള്ളതിനാലും, ഞാന്‍ ഇനി ഈ വയസ്സ് കാലത്ത് പണിക്ക് പോണില്ലാ എന്ന് കരുതിയിരിക്കയായിരുന്നു. എന്റെ ബീനാമ്മയും പറഞ്ഞു ഇനി പണ്ടത്തെപ്പോലെ ചുറുചുറുക്കോടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന്.
പക്ഷെ യെക്സ് യെമ്മെന്‍സിയിലെ ഒരു സീനിയര്‍ സ്റ്റാഫ് എന്നെ അവര്‍ക്കു വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും ആണ് ഇവിടെ സേവനം അനുഷ്ടിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഞാന്‍ മൂലം അനവധി പേരെ തൊഴിലില്ലായ്മയില്‍ നിന്ന് മോചിപ്പിക്കാനാവുമെന്നതായിരുന്നു അവരുടെ കണക്കു കൂട്ടല്‍. അവരെന്ന് പറഞ്ഞാല്‍ ഈ സ്ഥാപനത്തിലെ തന്നെ സെയിത്സ് മേനേജാരായ ശ്രീമതി. സജിത. സജിതയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. അവര്‍ക്ക് ഒരാളെ കണ്ടാല്‍ ഉടനെ തൂക്കി നോക്കാനുള്ള പാഠവം ഉണ്ട്. അവരുടെ ടാര്‍ജറ്റിന്റെ കഴിവുകളും മറ്റും ഒറ്റ നോട്ടത്തില്‍ അവര്‍ വിലയിരുത്തും. അങ്ങിനെയാണവര്‍ എന്നെ കണ്ടെത്തിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി കഥയിലേക്ക് കടക്കാം അല്ലേ.
ഇന്നെലെ ഒരു നല്ല ദിവസമായിരുന്നു. ഇവിടെ ബീനാമ്മ പറയും എല്ല ദിവസങ്ങളും നല്ലതാണെന്ന്. മിനിഞ്ഞാന്ന് ഞാനു, സജിതയും വേറെ ഒരു സെയിത്സ് മേജേരായ ശുഭയും കൂടി ഒരു ക്ലയന്റിനെ കാണാന്‍ പോയി. എന്റെ വാഹനത്തിന്റെ പുറകിലെ രണ്ട് വാതിലുകളും ഓട്ടൊ ലോക്കിങ്ങ് സംവിധാനത്തിന്റെ തകരാറുകാരണം സ്റ്റക്ക് ആയിരുന്നു. അതിനാല്‍ അവര്‍ ഓട്ടോയിലും ഞാന്‍ എന്റെ ശകടത്തിലും ഞങ്ങളുടെ ലക്ഷിയ സ്ഥാനത്തെത്തി.
തിരിച്ച് വരുമ്പോള്‍ അവര്‍ക്ക് ഓട്ടോ കിട്ടില്ലാ മടക്കയാത്രക്ക് എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അവരോട് മുന്‍സീറ്റി കയറി ഇരിക്കാന്‍ പറഞ്ഞു. അവര്‍ മെലിഞ്ഞ് കൊച്ചുകുട്ടികളെ പോലെയായതിനാല്‍ ആണ് എനിക്കങ്ങിനെ തോന്നിയത്. സംഗതി രണ്ട് പേര്‍ക്കും മക്കളുള്ള അമ്മമാരാണ്.
വാഹനം കുറച്ച് പോയപ്പോള്‍ സജിതക്ക് എന്തോ പന്തികേട് തോന്നി. സജിത ശുഭയോട് അവളുടെ മടിയില്‍ കയറി ഇരിക്കാന്‍ പറഞ്ഞു. അങ്ങിനെ രണ്ട്മ്മമാരെയും ഞാന്‍ പട്ടണത്തിന്റെ ഒരു മൂലയില്‍ ഇറക്കി. അവറ്ക്ക് ഞാന്‍ പോകുന്ന റൂട്ടിലല്ലാതെ ഒരിടത്തേക്ക് പോകേണ്ടിയിരുന്നതിനാലാണ് ഞാന്‍ അങ്ങിനെ ചെയ്തത്.
ശുഭ പറഞ്ഞു സാറെ ഈ വാഹനത്തിന്റെ ഈ ഡോര്‍ പ്രശ്നം പരിഹരിക്കാതെ വെക്കുന്നത് മോശമല്ലേ?...
“എനിക്കാകെ ഒരു ഭാര്യമാത്രമെ ഉള്ളൂ. അവള്‍ക്ക് കയറാന്‍ ഉള്ള വാതിലിന് കുഴപ്പമില്ല ശുഭേ..........”
“എന്റെ വാഹനത്തില്‍ സാധാരണ ഒരാളെക്കാള്‍ കൂടുതല്‍ ആരെയും കയറ്റാറുമില്ല. അതിനാല്‍ പെട്ടെന്ന് നന്നാക്കാന്‍ തോന്നിയില്ല....”
പിന്നെ അടുത്തൊരു മേജര്‍ മെയിന്റനന്‍സ് വരുന്നുണ്ട്. അപ്പോള്‍ എല്ലാം കൊടി ശരിയാക്കാമെന്ന് കരുതിയിരിക്കയായിരുന്നു.”
“ഹലോ ജെ പി സാറെ - കാറ് വേഗം ശരിയാക്കൂ എന്ന് സജിതയും. നമുക്ക് പലയിടത്തേക്കും സവാരി പോകാം..........”
മഴക്കാലമല്ലേ വരുന്നത്. സജിതക്ക് സ്കൂട്ടര്‍ ആണുള്ളത്. അതിനാല്‍ ഡ്യൂട്ടി സമയത്ത് മഴയുണ്ടായാല്‍ എന്നെ പോലെയുള്ളവരെ ആശ്രയിക്കേണ്ടി വരും...........
“ശരിയാക്കാന്‍ നോക്കാം കുട്ടികളെ എന്നും പറഞ്ഞ് ഞാന്‍ എന്റെ ഗൃഹത്തിലേക്ക് യാത്രയായി.......”
>> ഞാനിന്ന് അല്പം നേരത്തെ ഓഫീസിലെത്തിയിരുന്നു. ഓഫീസില്‍ ചില ഓഫീസേര്‍സ് കണ്ടാല്‍ മിണ്ടില്ല. വലിയ ഗമയാണ്. അതെ സമയം വളരെ സീനിയറ് ഒഫീസേര്‍സ് എന്നോട് നന്നായി പെരുമാറുന്നു, തന്നെയുമല്ല എന്റെ പ്രായത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.
ഞാനിന്ന് സാധാരണ ഇരിക്കുന്ന കേബിനില്‍ നിന്ന് മാറി വേറെ ഒരിടത്ത് ഇരുന്നു. എല്ലാ കേബിനുകളിലും ഫോണും, കമ്പ്യൂട്ടറുകളും ഉണ്ടെങ്കിലും എന്റെ ഗ്രേഡിലുള്ളവര്‍ക്ക് ഓഫീസിലെ നെറ്റ് ഉപയോഗിക്കാന്‍ പാടില്ല എന്ന് അവിടുത്തെ ഐടി തലവന്‍ പറഞ്ഞു. വല്ലപ്പോഴും ഒരു മെയില്‍ നോക്കാനും, ബ്ലോഗിലെ ഹിറ്റ്സ് നോക്കാനും ആണ് ഞാനത് ഉപയോഗിക്കാറ്. അതേ സമയം മറ്റുള്ളവര്‍ക്ക് എങ്ങിനെ വേണമെങ്കിലും ബ്രൌസ് ചെയ്യാമെന്ന അവസ്ഥയാണ്. ഇതൊക്കെ വലിയ പക്ഷപാതമല്ലേ എന്ന് ചോദിക്കുകയാണ്. ഇതിനൊക്കെ സീനിയറ് ഓഫീസര്‍മാരുടെ അടുത്ത് ആര് പരാതി പറയാന്‍ പോകുന്നു. ഈ ലാപ് ടോപ്പ് എപ്പോഴും തൂക്കി നടക്കാന്‍ പറ്റുകയില്ലല്ലോ എന്നോര്‍ത്താ ഓഫീസിലെ സിസ്റ്റം ഉപയോഗിക്കാമെന്ന് വെച്ചത്... സാരമില്ല.
എനിക്കെപ്പോഴും എന്റെ നാട്ടിലെ ആളുകളെ മണത്തറിയാം. അങ്ങിനെ ലിഫ്റ്റില്‍ കണ്ട് ഒരാളോട് ചോദിച്ചു, എവിടെയാ നാട്........
“എന്റെ വീട് ചാവക്കാട്.......... അതായത് എന്റെ തറവാട്ടില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെ. പണ്ട് ഞാന്‍ സൈക്കിളില്‍ ഊട് വഴിയില്‍ കൂടി പതിനഞ്ച് മിനിട്ടില്‍ ചാവക്കാട്ട് പോയി മീന്‍ വാങ്ങി വരുമായിരുന്നു............
അങ്ങിനെ ഫറിനയുമായി ചങ്ങാത്തം കൂടി. ഫറീനക്ക് ഈ മാസം ബിസിനസ്സ് കുറവാണ്. ഒരു പോയന്റിനെ കുറവുണ്ട്. അത് നികത്തിയില്ലെങ്കില്‍ പണി പോകും.
[ഉടന്‍ തുടരും]
അപ്രതീക്ഷിതമായ പവര്‍ കട്ട് കാലത്ത് 10.06 ന്. 20 മിനിട്ട് ബാക്ക് അപ്പില്‍ കഥ അവസാനിപ്പിക്കാന്‍ പറ്റില്ല. അതിനാലാണ് ഇവിടെ നിര്‍ത്തുന്നത്.
അപ്പോള്‍ തുടരാം അല്ലേ....... പവര്‍ വന്നു. ഒരു സുലൈമാനി ഇട്ട് തരാന്‍ ബീനാമ്മയോട് പറയാം..........
ഹൂയ് .......... ബീനാമ്മേ......................
“എന്താ കൂവുണു മനുഷ്യാ........................?
“എനിക്കൊരു സുലൈമാനി ഇട്ട് താ..............”
“വേണമെങ്കീ ഇട്ട് കുടിച്ചൊ........ എന്റ് കൈയില്‍ മീനാ..........”
അങ്ങിനെയാണെങ്കില്‍ അടുത്ത വീട്ടിലെ മല്ലികയോട് പറയാം............... എനിക്ക് ഇവിടെ നിന്ന് എണീക്കാന്‍ പറ്റില്ല. എണീറ്റാല്‍ എഴുത്തിന്റെ മൂഡ് പോകും..........
“അതെയ് പിന്നെ ഒരു കാര്യം.................”
“എന്തുവാടീ ബീനാമ്മെ നിന്ന് ചിലക്കുന്നത്..............?
“മല്ലികയുടെയും കില്ലികയുടെയും കൈയില്‍ നിന്ന് സുലൈമാനിയും മറ്റും വാങ്ങിക്കുടിച്ചാലുണ്ടല്ലോ..... ഞാനിവിടെ നിന്ന് ചോറ് തരില്ലാ കേട്ടോ>......
“ഇതെന്തൊരു കഷ്ടമാണപ്പാ....... ഓള്ക്ക് ഉണ്ടാക്കി തരാന്‍ പറ്റില്ല. മറ്റുള്ളവരോട് ചോദിക്കാനും വയ്യ.............
“ഹൂം......ശരി........ ന്നാ ഇയ്യ് ആ കെറ്റിലൊന്ന് ചൂടാക്ക്................
ഞാനങ്ങട്ട് വരണ്ണ്ട്... അന്നെയും ചൂടാക്കിത്തരാം................”
“എന്താ പെണ്ണുങ്ങളുടെ ഒരു കലിയെയ്.............?
“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്.............”
അല്ലെങ്കിലും നമ്മള് ഉണ്ടാക്കണ സുലൈമാനി തന്നെയാ ടേസ്റ്റ്... ഓളുടെ മീന്‍ നാറിയ കൈയിട്ട് അത് ഏതായാലും കേടായില്ല.....
അപ്പോ മ്മള് കഥയിലേക്ക് കടക്കാം........ സുലൈമാനി മൊത്തിക്കുടിക്കട്ടെ...
>> ഫറീനക്ക് ഞാന്‍ ഒരു ബിസിനസ്സ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, അവള്‍ പിന്നീട് എന്റെ അടുത്തേക്ക് വന്നില്ല. മറ്റുള്ള പിള്ളേരുടെ അടുത്ത് വിസായം പറഞ്ഞും കളിച്ചും ഇരുന്നു.
ഞാന്‍ വിചാരിച്ചു ഓള്‍ക്ക് ബിസിനസ്സെല്ലാം ശരിയായെന്ന്. അതിന്റെ സന്തോഷത്തിലാകുമെന്ന്.
പിന്നീടല്ലേ വിവരം അറിയുന്നത്, ഒന്നും ശരിയായില്ലെന്ന്.
ഞാന്‍ വെറെ ഒരു കേബിനില്‍ ഇരുന്ന് പണിയെടുക്കുമ്പോള്‍ എനിക്ക് മണം പിടിക്കാന്‍ പറ്റിയ ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ ചോദിച്ചു..........
“എന്താ പേര്, എവിടെയാ വീട്..................?
“അവളെന്നെ പരിചയപ്പെടുത്തി............ ഓള് ഷമീറ..................”
“ഞങ്ങള്‍ രണ്ടാളും അധികം വര്‍ത്തമാനം പറയാതെ ഞങ്ങളുടെ പണിയില്‍ വ്യപൃതരായി............”
“ഇടക്കിടക്ക് രണ്ടു പേരും വിസായം പറയാന്‍ കൂടി......”
പണിയെടുക്കുമ്പോള്‍ വിരസത തോന്നുമ്പോള്‍ ഒരു വിസായം പറച്ചില്‍ നല്ലതാണ്............
“ഷമീറ എന്നോട്............”
“അല്ലാ സാറെ .... സാറിന്റെ നാട്ടില് ജോലിയില്ലാത്ത ആളുകളുണ്ടോ..........?
ഞാന്‍ പണ്ട് കുന്നംകുളം ബ്രാഞ്ചിലായിരുന്നപ്പോള്‍ അവിടെ ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ വരുമായിരുന്നു.. ഈ തൃശ്ശൂരില്‍ പണിയില്ലാതെ നടക്കുന്നവര്‍ കുറവായതിനാല്‍ എന്നെപ്പോലെയുള്ള ആളുകളുടെ കാര്യം കഷ്ടമാ.........“
“എന്റെ ഷമീറെ............. ഞാന്‍ വിചാരിച്ചു.... താങ്കള്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണെന്ന്........... ഇപ്പോളല്ലേ മനസ്സിലായത് നമ്മള്‍ രണ്ട് പേരും ആര്‍സികളാണെന്ന്.............”
“അത് ശരി ജെപി സാറെ.........അപ്പോ നമ്മള്‍ ഒരേ ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍.............”
ഞാന്‍ വിചാരിക്കുകയായിരുന്നു ഒരു ആര്‍സിയെങ്കിലും ഈ സ്ഥാപനത്തിലെ പരിചയപ്പെടണമെന്ന്.... ഇതാ അവസാനം ഒരാളെ എന്റെ മുന്നില്‍ കൊണ്ട് വന്നിരുത്തിയിരിക്കുന്നു...........
സമയം രണ്ടോടടുക്കുന്നു. എനിക്ക് പ്രാതല്‍ വൈകിയാണ് ഇന്ന് കിട്ടിയത്. പുട്ടും, കടലയും പിന്നെ പഴം പുഴുങ്ങിയതും.. ബീനാമ്മയെ പ്രീതിപ്പെടുത്റ്റാന്‍ എല്ലാം അകത്താക്കി...
ന്റെ ബീനാമ്മക്ക് നല്ലോണം തിന്നുന്നവരെ വലിയ ഇഷ്ടമാ........
ഓള്ക്ക് മീന്‍ കറിയും, മീന്‍ പൊരിച്ചതും ഒക്കെ ഉണ്ടാക്കുമ്പോള്‍ എനിക്ക് അവിയലും, തീയലും, സാമ്പാറും, മോര് കാച്ചിയതൊന്നും അവള്‍ ഉണ്ടാക്കാന്‍ മറക്കാറില്ല.. ഓള് അവിയല്‍ തീരെ തിന്നില്ല.....
സമയം ഏറെയായാലും എനിക്ക് വിശപ്പില്ലായിരുന്നു.
ഞാന്‍ ഇന്ന് ഓഫീസില്‍ വന്നപ്പോ പതിവില്ലാത്ത പോലെ അവിടെ ഏതൊ കാറ്ററിങ്ങ് കമ്പനിക്കാര്‍ ഏതാണ്ട് പത്തമ്പത് പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്ന് വെച്ചിട്ടുണ്ടായിരുന്നു.
അപ്പോ ഞാനും വിചാരിക്കാതിരുന്നില്ല ഇന്ന് നമുക്ക് ഫ്രീ ശാപ്പട് കിട്ടുമായിരിക്കാം..........
ഒന്നര മണികഴിഞ്ഞപ്പോ ഒരു വിഭാഗത്തിലെ സീനിയര്‍ സ്റ്റാഫുകള്‍ ആ ഭക്ഷണം കഴിക്കുന്നത് കണ്ടു.
അപ്പോ ഷമീറക്ക് വിശപ്പ് തുടങ്ങിയിരുന്നു.............
ഷമീറ എന്നോട്........
“ജെപി സാറെ നമുക്ക് ഭക്ഷണം കഴിക്കാം...........
വാടീ..... ഫെറീനേ........എന്നും പറഞ്ഞ് ഷമീറ ടിഫിന്‍ ബോക്സ് പുറത്തേക്കെടുക്കാന്‍ തുടങ്ങി..........”
“വേണ്ട് ഷമീറെ........ നിങ്ങള് കഴിച്ചോ....... എന്റെ വീടടുത്താ.. ഞാന്‍ അവിടെ പോയി കഴിച്ചോളാം...........”
മുസ്ലീങ്ങള്‍ സല്‍ക്കാരപ്രിയരാണ്.. ഞാന്‍ അവരുടെ ആദിത്യം കുറെ അനുഭവിച്ചുള്ള ആളാണ്. ബെയ് റൂട്ടിലും, ജോര്‍ദാനിലും, കൈറോയിലും, ദുബായിലും, മസ്കറ്റിലൊക്കെയായി.... പിന്നെ നാട് വിടുന്നതിന് മുന്‍പ് തേക്കേലെ സൈനുദ്ദീന്റെ വീട്ടില്‍ നിന്ന് ഉമ്മ എനിക്ക് എപ്പോഴും ഭക്ഷണം തരുമായിരുന്നു.
പിന്നെ സൈനുദ്ദിന്റെ ഇക്കാ മുഹമ്മദ് മാഷ് നോമ്പ് തുറക്കുമ്പോള്‍ എന്നെ വിളിക്കും. ഞാന്‍ ചെന്നിട്ടേ അവര്‍ ആഹാരം കഴിച്ച് തുടങ്ങുകയുള്ളൂ..........
എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് എപ്പോഴും പറയും... മുസ്ലീങ്ങളുടെ ചോറാ മക്കളെ നിങ്ങള് രണ്‍ട് പേരും തിന്നണെന്ന്........
എന്റെ അച്ചന്‍ പണ്ട് സിലോണില്‍ പണിയെടുത്തിരുന്നത് മുസ്ലീങ്ങളുടെ ഹോട്ടലിലായിരുന്നു.
കാലാന്തരത്തില്‍ ഞങ്ങളുടെ തെക്കേലെ സൈനുദ്ദീനാണ് എന്നെ മസ്കറ്റിലേക്ക് കൊണ്‍ട് പോയതും...
ഇപ്പോ എന്റെ ചേച്ചി പറഞ്ഞിരുന്നത് തന്നെയാ ഞാന്‍ എന്റെ രണ്ട് മക്കളോടും പറയുന്നത്...... നാട്ടില്‍ അലഞ്ഞ് നടന്നിരുന്ന എന്നെ ഗള്‍ഫില്‍ കോണ്ട് പോയി ഈ വലിയ നിലയിലാക്കിയത് ഞങ്ങളുടെ അയല്‍ക്കാരന്‍ സൈനുദ്ദീന്‍ എന്ന വലിയ മനുഷ്യനാണ്.
സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍ അദ്ദേഹത്തെയും കുടുംബത്തേയു കാത്ത് കൊള്ളട്ടെ........
വീണ്ടും നമുക്ക് കഥയിലേക്ക് കടക്കാം.........
ജെപി സാറെ എണീക്ക്..... നമുക്ക് ഉള്ളത് കൊണ്ട് എല്ലാര്‍ക്കും കൂടി കഴിക്കാം....... വാടീ ഫെറീനെ...... ജെപി സാറെയും കൂട്ടി വാ............. ഞാന്‍ ഡൈനിങ്ങ് ഏരിയായിലേക്ക് നീങ്ങാം.............
അങ്ങിനെ ഞാന്‍ അവരുടെ ആദിധേയത്വം സ്വീകരിച്ചു...ഭക്ഷണം കഴിക്കാന്‍ കൂടെ കൂടി...........
ഫെറീനയുടെ കൊച്ച് പാത്രത്തില്‍ 4 ചെറിയ പത്തിരിയും, ഒരു കൊച്ച് കുടുക്കയില്‍ അല്പം സാമ്പാറും..........
ഷെമീറ ആള് വലുപ്പത്തിലും വലിയ കുട്ടിയായതിനാല്‍ ഓളുടെ പാത്രത്തില്‍ നല്ലോണം ചോറും, സാമാന്യം വലുപ്പമുള്ള ഓം ലെറ്റും, പിന്നെ ഒരു കുപ്പിയില്‍ മിക്സ്ഡ് വെജിറ്റബിള്‍ കറിയും....
ഞാന്‍ ഒരു പേപ്പര്‍ പ്ലെയിറ്റ് സംഘടിപ്പിച്ചു...
ആദ്യം ഫെറീന എനിക്ക് അവളുടെ നാല് പത്തിരിയില്‍ നിന്ന് രണ്ടെണ്ണം തന്നു. കുറച്ച് സാമ്പാറും............
പിന്നെ ഷമീറ പകുതി ചോറും, ഒരു കഷണം ഓം ലെറ്റും, വെജിറ്റബിള്‍ കറിയും.....
അല്പമേ ഉള്ളൂവെങ്കിലും ആ കുട്ടികള്‍ സ്നേഹത്തോടെ തന്ന ഉച്ചഭക്ഷണം രുചിയുള്ളതും എന്റെ വിശപ്പിനെ അകറ്റാന്‍ പറ്റിയതും ആയിരുന്നു.
അതേ സമയം സീനിയറ് സ്റ്റാഫ് ഭക്ഷണം കഴിക്കുമ്പോള്‍ ഈ കുട്ടികളെ വിളിച്ചില്ല........
അതെന്താ ഞങ്ങളെ വിളിക്കാഞ്ഞെ എന്ന് ഷമീറ ചോദിച്ചപ്പോള്‍ ഒരു വനിത അവരെ ഉണ്ണാന്‍ ക്ഷണിച്ചു............
ഈ ജെ പി സാറെയും വിളിച്ചു......
ഷമീറ അവരോടായിട്ട് ഇങ്ങനെ ഓതി........
“ഞങ്ങള്‍ ആദ്യം ക്ഷണിക്കപ്പെടാത്തവരായുരുന്നല്ലോ........ ഇപ്പോ ഇനി ഞങ്ങള്‍ക്ക് വേണ്ട...........”
“പാവം കുട്ടികള്‍ ....... എന്റെ മനസ്സ് നൊന്തു.....................”
കുട്ടികള്‍ പറയുന്നത് ശരിയാ....... നമ്മളെന്താ ഉഛിഷ്ടം കഴിക്കുന്നവരാണോ....?
അതോ നമ്മള്‍ക്ക് ആഹാരത്തിനുള്ള വകയില്ലാത്തവരാണോ...........
കുട്ടികള്‍ വീണ്ടും അവരുടെ പാത്രത്തില്‍ നിന്ന് കൂടുതല്‍ ഭക്ഷണം എന്റെ പ്ലേറ്റിലിട്ട് തന്നു......... അവര്‍ക്ക് നല്ലൊരു ഇക്കാക്കയെ കിട്ടി... എനിക്ക് രണ്ട് പെങ്ങള്‍മാരെയും......
സ്നേഹത്തോടെ തരുമ്പോല്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുക..............
<<<<<<<<<< ഇവിടെ അവസാനിക്കുന്നു >>>>>>>>>>>
10 comments:
സ്നേഹത്തോടെ തരുമ്പോള്‍ എങ്ങിനെയാ വേണ്ടാ എന്ന് പറയുന്നത്?!
കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, മീഡിയാ ചാനല്‍ മുതലായവയില്‍ നിന്ന് വിരമിച്ച്, ഉള്ള കഞ്ഞിയും കുടിച്ച്, പൂരവും പെരുന്നാളും കണ്ട് ഇരിക്കുന്നതിന്നിടയിലാണ്, ഭാരതത്തിലെ മികച്ച ഒരു ഇന്‍ഷൂറന്‍സ് കമ്പനിയിലെ റിക്രൂട്ടിങ്ങ് കണ്സല്‍റ്റന്റായി സേവനം അനുഷ്ടിക്കാനുള്ള അവസരം എന്നെ തേടിയെത്തിയത്.
അതെയതെ! സ്നേഹത്തോടെ തരുമ്പോള്‍ നമ്മള്‍ നിരസിക്കരുത്. ജെ പി ചേട്ടന്റെ ഭാഗ്യം. എത്ര നല്ല ആളുകളാ ചുറ്റിലും, എനിക്ക്കും അതു പോലുള്ള ഭാഗ്യം കിട്ടിയിരുന്നെങ്കില്‍..
കഥകള്‍ കൂടുതല്‍ പോരട്ടെ. രസിച്ച് ആസ്വദിച്ച് വായിക്കുന്നു. പത്തിരി കഴിച്ച പോലെ ;)
This story has a good flow. Keep it up
luv,
habby
തീർച്ചയായും. സ്നേഹത്തോടെ തരുന്നതൊന്നും നിരസിക്കാൻ തോന്നില്ല..
നല്ല കുട്ടികള്‍ ...
പിന്നെ തിരക്ക് ആയതിനാലാണ് ബ്ലോഗ് സന്ദര്‍ശിക്കാത്തത് കേട്ടോ
ജെ പി അങ്കിളിനെ മറന്നിട്ടില്ല
Athokondalle Parakashettan snehathode tharunna ithu njangal kathirunnu vayikkunnathu... Nannyirikkunnu. Ashamsakal...!!!
Oronnu vayichu varunne ullu, Kollaam nannayirikkunnu, natil poyappol muhammad mashe kandirunnu, post officinte avide vachu, pazhaya arogyam onnum ella.
jp uncleee,manushyante hrudayam keezhadakkanulla eluppa marggam navilude yanennariyille?aalkkar ingine snehathode thannu thannu njanake melinju!!
റിയാസ്
പ്രതികരണങ്ങള്‍ക്ക് ഒരു പാട് സന്തോഷം. അപ്പോള്‍ ഈ തടിയുടെ രഹസ്യം അതാണല്ലേ???????????????????!!
touching story evn though it started with humour...eepoyum avarum ayithu food kayikarundu...
there is a saying like " lotus is very beautiful flower, but it grows in dirty mud which we dont like" so i t dat gals r beautiful lotus surronded by mud...
Post a Comment