Sunday, May 3, 2009

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു.



Posted by Picasa

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാം.

കായം കുളം അശോക് കര്‍ത്താ ചേട്ടന്റെ മകനും കൂട്ടരും എത്തിയിരുന്നു. കണ്ടു മുട്ടാന്‍ പറ്റിയില്ല. എനിക്കാണെങ്കില്‍ കുടമാറ്റം ശരിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല. തിരക്കോട് തിരക്ക്. ഒരു സ്ഥലത്ത് മറിഞ്ഞ് വീഴാന്‍ പോയി. അപ്പോള്‍ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് സൂമില്‍ ഫോട്ടോ എടുത്തതൊന്നും ശരിയായില്ല. 50 മീറ്റര്‍ നമ്മുടെ സൂത്രത്തില്‍ പിടിക്കില്ല. നിരാശനായി രാമരാജ് കെട്ടിടത്തിന്റെ അടിയില്‍ ഇരിക്കേണ്ടി വന്നു.

കുറച്ച് പടങ്ങള്‍ അടുത്തുള്ളവ പിടിച്ചു രക്ഷപ്പെട്ടു. കുട മാറ്റം അവസാനിക്കുന്നതിന് മുന്‍പ് ഒരു പബ്ബില്‍ അഭയം പ്രാപിച്ചു, അവിടെയുള്ള ടിവി യില്‍ 5 മിനിട്ട് നോക്കി വീണ്ടും തിരികെ വന്നു. ഒരു മരത്തിന്റെ ചില്ലയില്‍ കയറാന്‍ നോക്കി, പക്ഷെ പ്രായം സമ്മതിച്ചില്ല. കാലുകളൊന്നും വിചാരിച്ച മാതിരി അനുസരിക്കുന്നില്ല.

ഉച്ച വരെ നല്ല ഫിറ്റ് ആയിരുന്നു. വിയര്‍ത്ത് കുളിച്ചിരിക്കുമ്പോള്‍ തണുത്ത ബീയര്‍ കുടിക്കാന്‍ നല്ല രസമായിരിക്കും. അല്പം സേവിക്കാന്‍ എലൈറ്റ് ഹോട്ടലില്‍ കയറി. പരിചയക്കാരായവരോട് കുശലം പറഞ്ഞു. അവിടെ ചെന്നപ്പോള്‍ എന്റെ ബ്രാന്‍ഡ് തണുത്തതൊക്കെ കഴിഞ്ഞു. അപ്പോള്‍ മദ്യപാനം വേണ്ടെന്ന് വെച്ചു.

അത് നന്നായി.. രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ കുളിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ വെടിക്കെട്ട് സമയത്ത് എണീക്കാന്‍ പറ്റില്ല. എന്റെ വീടിന്റെ പടിക്കല്‍ നിന്നാല്‍ വളരെ മുകളില്‍ പോയി പൊട്ടുന്നതും വിരിയുന്നതും എല്ലാം കാണാന്‍ കഴിയും. അത്രക്കടുത്താ വീട്.

പൂരം കാണുന്നതിനും, അമ്പലങ്ങളില്‍ പോകുന്നതിനും മുതലായ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ കണ്ടാണ് ഞാന്‍ കുന്നംകുളത്ത് നിന്നും തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയത്.

പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര്‍ ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍.

പിന്നെ റെയില്‍വേ സ്റ്റേഷന്‍, പ്രൈവറ്റ് ബസ് സ്റ്റേഷന്‍, ആശുപതികള്‍ തുടങ്ങി എല്ലാം ചേര്‍ന്ന ഒരേ ഒരു സ്ഥലമാണ് തൃശ്ശൂരിലെ കൊക്കാല. ഒരു ദിവസം എനിക്ക് അസുഖം വന്നപ്പോ‍ള്‍ ബീനാമ്മയെ അറിയിക്കാതെ ഞാന്‍ തൊട്ടടുത്ത മെട്രോ ആശുപത്രിയില്‍ പോയി. അവിടെ പോയപ്പോള്‍ അവിടെ കിടക്കണം എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു.

പിറ്റേ ദിവസം കാലത്താ ബീനാമ്മക്ക് വെളിപാടുണ്ടായത് ഞാന്‍ എണിറ്റ് പോയ വിവരം.

അങ്ങിനെ എല്ലാ സുഖ സൌകര്യങ്ങളും ഉള്ള സ്ഥലത്താ എന്റെ വാസം. പിന്നെ ധാരാളം കൊതുകുകളും ഇവിടെ ഉണ്ട്. എല്ലാം സുലഭം എന്നര്‍ഥം. ഇവിടെ വെള്ളത്തിന് തീരെ ക്ഷാമമില്ല. ഏത് വേനലിലും എന്റെ കിണറ്റില്‍ 2 കോല് വെള്ളം ഉണ്ട്. പിന്നെ പീച്ചി വെള്ളവും.

ഇനി വെടിക്കെട്ട് കാണാന്‍ ഞാന്‍ എഴുന്നേറ്റാല്‍ ബാക്കി വിശേഷം എഴുതാം. നാളെ പകല്‍ പൂരം ഉണ്ട്. അതിന്ന് ചില ക്ലിപ്പുകള്‍ എടുക്കുന്നുണ്ട്. അതും കൂടി ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാം.

എനിക്ക് നാളെ തിരക്കാ. അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ പ്രതിഷ്ടാദിനമാണ്. അതിന്റെ തിരക്ക് നാളെ വൈകിട്ട് ഭഗവത് സേവ തൊട്ടു തുടങ്ങും.അവിടെ ഉപ ദേവന്മാര്‍ കുറച്ചധികം ഉള്ളതിനാല്‍, പൂജാരികള്‍ക്ക് പണി പിടുപ്പതുണ്ടാകും.

ശിവന്‍ കൂടാതെ, പാ‍ര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് മുതലായവരുമുണ്ട്. നാളെ കാലത്ത് പന്തല്‍ പണി ആരംഭിക്കണം. പിന്നെ നാളെ പൂജകള്‍ കഴിഞ്ഞാല്‍ സദ്യ ഉണ്ട്. അതിനുള്ള ദഹണ്ഡക്കാരെ ഏല്പിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമുള്ള സാധനങ്ങളെല്ലാം എത്തിക്കണം. അവിടെ എല്ലാ സഹായത്തിനും, ഞാനെന്ന പ്രസിഡണ്ട് കൂടാതെ, സെക്ര്ട്ടറിയും, ട്രഷ്രററും ഉണ്ട്. പിന്നെ വൈസ് പ്രസിഡണ്ടുമാരും, മറ്റു കമ്മറ്റി മെംബര്‍മാരും ഉണ്ട്. എന്നിരുന്നാലും ഓടി നടക്കുവാനും, കാര്യങ്ങളുടെ ഉത്തരവാദിത്വമെല്ലാം പ്രസിഡണ്ടിന് തന്നെ.

എല്ലാവരും അഞ്ചാം തീയതി കാലത്ത് തന്നെ എത്തിക്കോളൂ.. ഉച്ചക്ക് പ്രസാദ് ഊട്ടിന് ശേഷം പിരിയാം.

അഴകത്ത് ശാസ്ത്ര ശര്‍മ്മനാണ് തന്ത്രി. തൃശ്ശൂരില്‍, കൂര്‍ക്കഞ്ചേരിയില്‍ തങ്കമണി കയറ്റത്താണ് അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം. എന്ത് പ്രാര്‍ഥിച്ചാലും കനിയുന്ന ദേവനാണ്. വിവാഹങ്ങള്‍ക്കും മറ്റും തടസ്സമുണ്ടെങ്കില്‍ പാര്‍വ്വതി ദേവിയെ വന്ന് വണങ്ങിയാല്‍ മതി. കൂടെ കൂടെ വന്ന് പ്രാര്‍ഥിച്ചാലെ അമ്മ കനിയൂ.

അപ്പോള്‍ ഞാന്‍ ഇന്ന് നേരത്തെ ഉറങ്ങാം. എന്നാലെ പുലര്‍ച്ചെ എണീറ്റ് പൂരപ്പറമ്പിലേക്ക് പോകാന്‍ പറ്റൂ.

എന്റെ ബ്ലോഗര്‍മാര്‍ സുഹൃത്തുക്കളാരും പൂരത്തിന് എന്റെ വീട്ടില്‍ വന്ന് കണ്ടില്ല. അതിനാല്‍ ബീനാമ്മക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല.

അപ്പോള്‍ വെടിക്കെട്ടിന് പോയിട്ടുണ്ടെങ്കില്‍ നാളെ കാലത്ത് കാണാം. അല്ലെങ്കില്‍ പകല്‍ പൂരം കണ്ട വിശേഷവുമായി നാളെ ഒരു മണിക്ക് മുന്‍പായി വരാം.

നാളെ എന്റ് ഓര്‍ക്കുട്ട് സുഹൃത്ത് ഇന്ദു പ്രകാശ് ഒരു സര്‍ജറിക്ക് പോകയാണ്. ഞാന്‍ വടക്കുന്നാഥനോടും, പാറമേക്കാവമ്മയോടും, തിരുവമ്പാടി ഉണ്ണിക്കണ്ണനോടും, എന്റെ പ്രിയ അച്ചന്‍ തേവരോടും ഇന്ദുവിന്റെ ആയുരാരോഗ്യ സൌഖ്യത്തിന്നായി പ്രാര്‍ഥിച്ചിട്ടുണ്ട്.

ഇന്ദുവിനെ ഇത് വരെ നേരില്‍ കാണാന്‍ ഒത്തില്ല. അഞ്ചാം തീയതിക്ക് ശേഷം പറൂ‍രില്‍ ഉണ്ടെങ്കില്‍ അവിടെ പോയി കാണണം. അല്ലെങ്കില്‍ അതിന് ശേഷം തിരുവനന്തപുരം വരെ പോകേണ്ടി വരും. പരിചയപ്പെട്ടതിന് ശേഷമാ അറിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ചില ബന്ധങ്ങള്‍. അപ്പോള്‍ കാണാതിരിക്കാന്‍ വയ്യ.

അധികം വൈകിയാല്‍ ആള് ദുബായിലേക്ക് പറക്കും. തിരുവനന്തപുരത്തേക്ക് പോകയാണെങ്കില്‍ എറണാംകുളത്ത് രാക്കമ്മ [എന്റെ മകള്‍] യെയും കണ്ട്, കായം കുളത്ത് അശോക് കര്‍ത്താ ചെട്ടനെയും [ബ്ലോഗര്‍] കണ്ട് തിരുവനന്തപുരത്തെത്താം. അവിടെ ചെന്നാല്‍ ഇന്ദുവിനെ കണ്ടതിന് ശേഷം, ശ്രീദേവി നായരേയും, ഗീത ടീച്ചറേയും [ബ്ലോഗേഴ്സ്‍] കാണാം.

പിന്നെ പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോകാം [1971ല്‍]. പിന്നെ സമയമുണ്ടെങ്കില്‍ കോവളത്തും കന്യാകുമാരിയിലും ചുറ്റിയടിക്കാം. ബീനാമ്മ വരുന്നില്ലത്രെ. അപ്പോല്‍ എന്റെ ഒരു ഗേള്‍ ഫ്രണ്ടുണ്ട് ഇവിടെ അടുത്ത്. ഓളെ കൂട്ടാം. ഓളാണെങ്കില്‍ വണ്ടി ഓടിക്കുകയും ചെയ്യും.

രാക്കമ്മയുടെ അടുത്ത് പോകുമ്പോല്‍ ഓളെ മാറ്റിയാല്‍ മതി. പിന്നെ ഒന്നും പ്രശ്നമില്ല. അപ്പോള്‍ ഇന്ദു പറൂരില്ലെങ്കില്‍ മാത്രമേ തിരുവനന്തപുരത്തേക്ക് പോകേണ്ടതുള്ളൂ..

അപ്പോ നാ‍ളെ കാണാം.

ശുഭ രാത്രി.......................................

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാം

ബിന്ദു കെ പി said...

അങ്ങനെ പൂരവും കഴിഞ്ഞു. ടിവിയിൽ എല്ലാം ഭംഗിയായി കണ്ടു. (പൂരത്തിന് ഞാൻ തൃശ്ശൂരിൽ തന്നെ ഉണ്ടായാലും പുറത്തുപോവുക പതിവില്ല. ടിവിയിൽ കാണാറേ ഉള്ളൂ)

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു

കമന്റിന് നന്ദി. ഞാന്‍ കുറച്ചും കൂടി എഴുതിയിട്ടുണ്ട് ഇതേ പോസ്റ്റില്‍ തന്നെ.

പിന്നെ പുതിയ വീട് കിട്ടിയോ?
രുദ്രാക്ഷത്തിന് ശേഷം പുതിയ പോസ്റ്റുകള്‍ ഉണ്ടോ?

krish | കൃഷ് said...

തൃശ്ശൂര്‍ പൂരം രാവിലെ തൊട്ട് തന്നെ ടി.വിയില്‍ ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു. തൃശ്ശൂരില്‍ ചെന്ന് കണ്ടപോലെഒരു അനുഭവം.
കുടമാറ്റം അടിപൊളിയായി.

എന്തായാലും പൂരത്തിനു പോയശേഷം ഇത്രയും എഴുതി പോസ്റ്റിയല്ലോ. അതിനു നന്ദി.
അപ്പോ, രാത്രി പൂരം അടിച്ചുപൊളിക്ക്യാ.

കുറുമ്പന്‍ said...

ദാഹം ഇത്തിരി കൂടുതലാണല്ലേ...?
"പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍.. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര്‍ ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍"
ഇവിടെയൊക്കെ പറ്റ്ണ്ടോ ജെ.പീ

കുട്ടന്‍ ചേട്ടായി said...

Appo aloru kudiyan analle, kollam atheniku puthiya arivanu ketto.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ അനില്‍

സന്ദേശത്തിന് നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ തന്നെ ഒരു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒരു കവിതയാണ്.വിഡിയോ ക്ലിപ്പ് ആണ്. കാണുക.
പിന്നെ ഞാന്‍ കുട്ടന്‍ എന്ന് പറഞ്ഞപ്പോ ചെറുവത്താനിയില്‍ ഒരാള്‍ പറഞ്ഞ അനില്‍ ആണെന്ന്. ഇപ്പോ സംശയം തീര്‍ന്നു. നിങ്ങള്‍ 3 മക്കളാണോ. എല്ലാവരുടേയും വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. എന്റെ ജിമെയിലേക്ക് അയച്ചാല്‍ മതി.
നാളെ സിദ്ധേട്ടന്റെ മകന്റെ കല്യാണം ആണല്ലോ? ഞാന്‍ ആ വഴിക്ക് പോകുന്നുണ്ട്.
അനിലിന്റെ വീട്ടിലിപ്പോള്‍ ആരൊക്കെ ഉണ്ട്. എല്ലാവരെപറ്റിയും ഒരു ചെറിയ പിക്ചര്‍ എനിക്ക് തരൂ. പാടുവേട്ടന്‍ എനിക്ക് പണ്ട് പ്രിയങ്കരനായിരുന്നു. കുമാരന് റേഡോ വാച്ച് കൊണ്ട് കൊടുത്തതുമെല്ലാം എനിക്കോര്‍മ്മ വരുന്നു.
ഞാന്‍ രവിയുടെ വീട്ടില്‍ വരുമ്പോള്‍ പലപ്പോഴും നിന്റെ വീട്ടില്‍ വന്നിരുന്നു. അമ്മയുടെയും അച്ചന്റെ യും മുഖം മനസ്സില്‍ തെളിഞ്ഞ് വരുന്നു.
രവിക്ക് നെറ്റ് കള്‍ച്ചര്‍ ഇല്ലാ. അതിനാല്‍ ഫോണ്‍ ബന്ധം മാത്രമേ ഉള്ളൂ.