Sunday, June 26, 2011

എന്താ ഇപ്പോ എന്നോട് ഒന്ന് മിണ്ടിയാല്


ഇത്രയും പവ്വറ് പാടില്ലാ ഇട്ടോ കുട്ട്യോള്ക്ക്. അന്റെ കൂടെ നടക്കണ ഇത്താത്ത കുട്ടിക്കും കോയമ്പത്തൂരിലെ അനിയത്തിക്കുട്ടിക്കും ഒന്ന് ഇത്ര പവ്വറ് ഇല്ലല്ലോ...?”

മിണ്ടണില്ലെങ്കില് പിന്നെന്തിനാ എന്നോട് കൂട്ട് കൂട്യേ...?”

ഞാനും ഇനി മിണ്ടൂല............“

ഇവിടെ ഒരുപാട് ഒരു പാട് വിശേഷങ്ങളുണ്ട് പറയാന്‍, അന്നോട് മാത്രം പറയൂല. കൊറേ നേരമായല്ലോ അല്ലെങ്കില്കൊറേ ദിവസമായല്ലോ ജനാലയുടെ അരികെ നിക്കണ്..?”

വെയില്കൊള്ളണ്ട, ജലദോഷം പിടിക്കും..........”

അല്ലാ ഒന്ന് ചോദിച്ചോട്ടെ? ആരെക്കണ്ടിട്ടാ ഇത്ര ഗമ..?“

എന്റെ പെമ്പറന്നോത്തിക്ക് പോലും ഇത്ര വലിയ ഗമ ഇല്ല.

“നാളെ ഞങ്ങള് ചക്കരയും നാളികേരവും ചേര്‍ത്ത അട ചുടുന്നുണ്ട്. നെനക്ക് അതും തരില്ല. ഇത്താത്തക്കുട്ടിക്കും ഓള്‍ടെ ഇക്കാക്കക്കും കൊടുക്കും..“

“നാളെ അമ്പലത്തീന്ന് ശര്‍ക്കരപ്പായസവും ഗണപതിക്ക് നേദിച്ച ഉണ്ണിയപ്പവും കൊണ്ട് വരുന്നുണ്ട് എന്റെ പെമ്പറന്നോത്തി. അതും നെനക്ക് തരില്ല…..“

“നിനക്കെന്താ പണി അവിടെ…….ചുമ്മാതങ്ങ് നില്‍ക്കുകയാണോ..?”

പണിയില്ലെങ്കില്‍ ഇവിടെ പെയിന്‍ & പാലിയേറ്റീവ് കെയറില്‍ വളണ്ടിയര്‍ ആയി വന്നോളൂ…….. പ്രതിഫലേഛയില്ലാതെ പണിയെടുക്കാം.

“ഞാന്‍ ചുമ്മാ പറഞ്ഞതാണ്, ന്റെ മോള്‍ക്ക് അപ്പൂപ്പന്‍ അട ചുട്ടതും, ഉണ്ണിയപ്പവും, ഹനുമാന്‍ സ്വാമിക്ക് നേദിച്ച വടയും എല്ലാം തരാം….. യ്യ് നല്ലകുട്ടിയാ…. ന്റെ കുട്ടാപ്പൂനെപ്പോലെയും കുട്ടിമാളൂനെപ്പോലെയും……………”

“അപ്പൂപ്പന് വയസ്സായില്ലേ മോളേ…….. പോരാത്തതിന് രോഗവും. വാതം പിടിച്ച് ഒരു വിധം കഴിയുന്നു. മഴക്കാലമായതിനാല്‍ വാതം കോച്ചി. ഇന്ന് എന്റെ പെമ്പിറന്നോത്തി സൂപ്പുണ്ടാക്കിത്തന്നു. ഓളെ ഞാന്‍ എത്ര തല്ലിയാലും ചീത്ത വിളിച്ചാലും ഞാനൊന്ന് തുമ്മിയാല്‍ ഓള് ബേജാറാകും.”

“മയ്യത്താവണ വരെ ആരോഗ്യത്തോട് കഴിയണം എന്നാണവളുടെ സ്വപ്നം. എന്റെ അഛനും പാപ്പനും വലിയഛനും വലിയഛന്റെ മോനും എല്ലാം അറുപതിനോടടുക്കുമ്പം പോയി. എന്നെ മാത്രം കൊണ്ടോവാന്‍ കാലന്‍ എത്തിയില്ല. ,,”

“ചെലപ്പോ തിരുവാതിര ഞാറ്റുവേല കഴിയുമ്പോളേക്കും എന്നേം കൊണ്ടോകും. എന്തിനാ ഈ സോക്കേടൊക്കെ വെച്ചിട്ട് ഇങ്ങനെ വീട്ടുകാര്‍ക്ക് ഭാരമായി ഇരിക്കണെന്ന് ചിലപ്പോ തോന്നു.”

“പക്ഷെ കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ലോ എന്റെ മോളേ……..?”

“അപ്പൂപ്പന്റെ പേരക്കുട്ട്യോള്‍ ആരും ഇല്ല ഇപ്പോള്‍ ഇവിടെ. മോളും ഇത്താത്തക്കുട്ടീം എല്ലാരും ഈ അപ്പൂപ്പന്റെ പേരക്കുട്ട്യോള്‍ തന്നെ….“

വീണ്ടും കാണാം……… ശുഭ രാത്രി…………

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എന്താ ഇപ്പോ എന്നോട് ഒന്ന് മിണ്ടിയാല്.........“
“ഇത്രയും പവ്വറ് പാടില്ലാ ഇട്ടോ കുട്ട്യോള്ക്ക്. അന്റെ കൂടെ നടക്കണ ഇത്താത്ത കുട്ടിക്കും കോയമ്പത്തൂരിലെ അനിയത്തിക്കുട്ടിക്കും ഒന്ന് ഇത്ര പവ്വറ് ഇല്ലല്ലോ...?”

+++++++++++
ദിസ് പോസ്റ്റ് ഈസ് ഡെഡിക്കേറ്റഡ് 2 മൃദുലക്കുട്ടി

ajith said...

അപ്പൂപ്പനും ഇത്താത്തക്കുട്ടിയും സന്തോഷമായിരിക്കട്ടെ!!!