ഞാന് ഈയിടെയായി വിചാരിക്കുന്നു എന്തിന് കുടിക്കാതിരിക്കണം. കഴിഞ്ഞ മാസം അമ്പലത്തില്‍ വെച്ച് പാര്‍വ്വതിയും ചോദിച്ചു…”അങ്കിള്‍ കുടിക്കുമോ..”
ആ കുടിക്കും…
“എന്നാല്‍ നമുക്കത് നിര്‍ത്തിക്കൂടെ…?”
ആവാം പാര്‍വ്വതീ…..
ഇപ്പോള്‍ പാര്‍വ്വതിയെ കാണുമ്പോള്‍ പറയാറുണ്ട്.
“ഞാന്‍ ഇപ്പോള്‍ കുടിക്കാറില്ല”
ഓ.. വെരി ഗുഡ് അങ്കിള്‍
“അവളതും പറഞ്ഞ് അമ്പലം പ്രദക്ഷിണം വെച്ച് കടന്നുപോയി”
ഞാനെന്നും അമ്പലദര്‍ശനവും പ്രദക്ഷിണം വെക്കലുമൊക്കെ ചെയ്തിരുന്നവനാ. കുറച്ച് നാളായി കാലിന്റെ അടിയിലൊരു നൊമ്പരം. നഗ്നപാദുകമായി നടക്കാന്‍ വയ്യാ. വൃത്തിയും വെടിപ്പും ഉള്ള ആരാധാനാലയങ്ങളില്‍ സോക്ക്സുമിട്ട് നടക്കും. വെള്ളവും ചെളിയും ഉണ്‍ടെങ്കില്‍ നിവൃത്തിയില്ല.
മരുന്നുകള്‍ പലത് കഴിച്ചു. നോ ഫലം. പാര്‍വ്വതിയുടെ കണ്ടുപിടുത്തമായിരുന്നു വല്ലപ്പോഴു സ്മോള്‍ അടിക്കുന്നത് നിര്‍ത്തിയാല്‍ ഫലം കാണുമെന്ന്.
“ഇല്ല പാര്‍വ്വതീ.…..ഒരു ഫലവും ഇല്ല. നീ പീജി ക്ക് ചേരുമ്പോള്‍ എന്റെ അവസ്ഥ ഒന്ന് റിസര്‍ച്ച് ചെയ്യൂ… അത് വരെ ഞാന്‍ കുടി പുനരാരംഭിക്കാന്‍ പോകുന്നു,”
ഞാനെന്നും കുടിക്കുന്ന ആളല്ല. മാസത്തില്‍ നാലോ അഞ്ചോ ക്ലബ്ബ് മീറ്റിങ്ങുണ്ടാകും. അവിടെ ഉള്ള ഫെലോഷിപ്പില്‍ കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിക്കുമ്പോള്‍ ഒന്നോ രണ്ടോ പെഗ്ഗ് അകത്താക്കും. അധികം താമസിയാതെ ഭക്ഷണം കഴിക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സുഖ നിദ്ര,
പണ്‍ടൊരിക്കല്‍ ഞാന് എന്നും മദ്യപിച്ച ഒരു കാലമുണ്ടായിരുന്നു. അത് അന്ത:ക്കാലം. 1973 മുതല് 25 കൊല്ലം പ്രവാസിയായിരുന്നു.
അന്നൊക്കെ ശമ്പളം കിട്ടിയ ദിവസം എന്റെ പെണ്ണിനെയും കൂട്ടി ഗ്രേ മേക്കന്സിയില് പോയി ഒരു മാസത്തേക്കുള്ള പ്രൊവിഷന് അവിടുന്ന് വാങ്ങും. എനിക്ക് 3 കുപ്പി വിസ്കി റെഡ് ലേബല്, 2 കുപ്പി ബ്രാന്ഡി നെപ്പോളിയന്, 2 കേസ് ഫോസ്റ്റര് ബീയര്, 1 കുപ്പി വിങ്കാര്‍ണീസ് വൈന്, 2 കുപ്പി സിന്‍സാനോ വൈന് അങ്ങിനെ ഒരു പര്‍ച്ചേസ്.
എന്റെ പെണ്ണിന് ഒരു ദിവസം ഒരാള് J&B വിസ്കി കൊടുത്തു. അന്നുമുതല് അവള് എന്നോട് ആ ബ്രാന്‍ഡ് മാത്രം വാങ്ങിയാല് മതി എന്ന് പറയും. ആ പേര് ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരം കൂടിയാണ്,
ആദ്യമൊക്കെ എന്റെ പെണ്ണ് കുടിക്കാറില്ല. ഒരിക്കല്‍ ഒരു ഗെറ്റ് ടുഗെദറില്‍ എന്റെ ഒരു ഫ്രഞ്ച് കൊളീഗ് അവള്‍ക്ക് വിസ്കിയില്‍ വെള്ളത്തിന് പകരം സെവന്‍ അപ്പ് ഒഴിച്ചുകൊടുത്തു. അവള്‍ക്ക് ആ കോക്ക് ടെയില്‍ മിക്സ് വളരെ ഇഷ്ടമായി. അന്നുമുതല്‍ ഞാന്‍ ഒരു സ്മോള്‍ എടുക്കുമ്പോള്‍ അവള്‍ ഒരു ലാര്‍ജ്ജ് എടുക്കും.
ഞങ്ങള്‍ വീക്കെന്‍ഡില്‍ ബാര്‍ബീക്ക്യൂ ചെയ്യും. ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അവള്‍ കാലത്ത് തന്നെ മീറ്റ് മറിനേറ്റ് ചെയ്ത് വെക്കും. വൈകിട്ട് ഞാനെത്തിയാല്‍ ബാര്‍ബീക്ക്യൂ തുടങ്ങും. ചിലപ്പോള്‍ അതിഥികള്‍ ഉണ്ടാകും. കുടിക്കാന്‍ പോര്‍ട്ട് വൈനും.
കേരളത്തില്‍ പോര്‍ട്ട് വൈനും ഡ്രാഫ്റ്റ് ബീയറും ഇത് വരെ എത്തിയിട്ടില്ല.
അങ്ങിനെ ഞങ്ങള്‍ പോര്‍ട്ട് വൈന്‍ കുടിച്ച് നൃത്തമാടും എല്ലാ വീക്കെന്‍ഡിലും അങ്ങിനെ തന്നെ. അതായിരുന്നു ശരിയായ ജീവിതം. അല്ലാതെ ചുമ്മാ വല്ല്‍പ്പോഴും രണ്‍ട് സ്മോള്‍ അടിക്കുന്നത് ഇല്ലാണ്‍ടാക്കിയിട്ടെന്ത് കാര്യം.
കുടിക്കുമ്പോള്‍ ഉന്മേഷത്തിന് നല്ല ബ്രാന്‍ഡ് നോക്കി കഴിക്കുക. അധികമാകരുത്. രണ്ട് പെഗ്ഗ് എവരി ഡേ. നോ പ്രോബ്ലം.
ഞാന്‍ ഈവനിങ്ങ് വാക്ക് കഴിഞ്ഞ് വരുമ്പോള്‍ തൃശ്ശൂര്‍ ടിബി റോട്ടിലെ ചില മദ്യശാലകളില്‍ പതിവായി പോകാറുണ്ട്. ചിലപ്പോള്‍ ഒരു കൊക്കോക്കോളയായിരിക്കും കഴിക്കുക. എന്നാലും അവിടെ പോയി ആ ആമ്പിയന്‍സില്‍ എന്ത് നുകര്‍ന്നാലും അതിനൊരു മാദകത്വം ഉണ്ടാകും.
എന്റെ ഗേള്‍ഫ്രണ്ട് പാറുകുട്ടിക്ക് ഡ്രാഫ്റ്റ് ബീയര്‍ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ മസ്കത്തിലായിരുന്നപ്പോള്‍ മസ്കത്ത് ഇന്റര്‍ കോണ്ടിനന്റില്‍ ചില ഉച്ച നേരം ചിലവഴിക്കാറുണ്ട്. അവിടെ രണ്ട് മണി കഴിഞ്ഞാല്‍ ഒരു ബെല്ലടി കേള്‍ക്കാം. അപ്പോള്‍ എന്തെടുത്താലും ഒന്ന് ഫ്രീ.. അപ്പോള്‍ ഞങ്ങള്‍ അഞ്ച് മഗ്ഗ് ബീയര്‍ ഓര്‍ഡര്‍ ചെയ്യും. അതായത് പത്ത് മഗ്ഗ് കിട്ടും ആ വിലക്ക്.
നാല് മണിയാകുമ്പോളേക്കും ഞങ്ങള്‍ അത് അകത്താക്കും. കൊറിക്കാന്‍ കൌണ്ടര്‍ സ്നാക്ക്സ് സുലഭം. കേരറ്റ്, കുക്കുമ്പര്‍, മുതലായ വെജിറ്റബിള്‍സും, പിന്നെ സെലെക്ഷന്‍ ഓഫ് നട്ട്സും. എനിക്ക് കാഷ്യൂ അലര്‍ജിയാണ്. ഹേസല്‍ നട്ടും പീനട്ടും പിസ്റ്റയും ഒക്ക്കെ വാരിയടിക്കും. പിന്നെ ഒലിവും. അവസാനം വീലാകുന്നതിന്‍ മുന്‍പ് ഒരു സ്പെഷല്‍ പിസ്സ കഴിച്ച് ഞങ്ങള്‍ പിരിയും.
ഞങ്ങള്‍ ഓഫീസ് വിട്ടാല്‍ ചിലപ്പോള്‍ നാല് ഹോട്ടലുകളില്‍ പോകും. ആദ്യം ഷെരാട്ടണ്‍. അവിടെ നിന്ന് ഒരു പൈന്‍ഡ് ബീയറടിക്കും, അത് കഴിഞ്ഞ് നേരെ അല്‍ബുസ്താന്‍ ബീച്ച് ഹോട്ടലില്‍ പോയി മറ്റൊരു പൈന്‍ഡ് അടിക്കും. എല്ലാ ഹോട്ടലിലും ഹെനിക്കന്‍, ഫോസ്റ്റര്‍, ആംസ്റ്റെല്‍, ഡബ്ബിള്‍ ഡയമണ്ട് മുതലായ ഡ്രാഫ്റ്റ് ബീയറുകള്‍ സുലഭം.
അല്‍ബുസ്താന്‍ പാലസില്‍ നിന്ന് പിന്നെ വീണ്ടും സിറ്റിയിലെത്തി അല്‍ഫലാജ് ഹോട്ടലിലെ ഏഴാം നിലയിലുള്ള നൈറ്റ് ക്ലബ്ബിലെത്തി ഓരോ ബീയറും കൂടി കുടിക്കും. അത് കഴിഞ്ഞ് ഞങ്ങളുടെ ഫ്ലാറ്റിന്നടുത്തുള്ള റഡിസണ്‍ ഹോട്ടലില്‍ നിന്ന് ഒരു ചെറിയ ബീയര്‍ കഴിച്ച് അവിടുത്തെ പൂളില്‍ ഒന്ന് മുങ്ങി നേരെ വീട്ടിലെത്തുന്നു. എന്തെങ്കിലും കഴിച്ച് കിടന്നാല്‍ പിന്നെ പിറ്റേ ദിവസം ആറുമണിക്കേ ഓര്‍മ്മ വരൂ…… ഹാ എന്തൊരു ലൈഫ് ആയിരുന്നു അത്.
അപൂര്‍വ്വം ചില രാത്രികളില്‍ അല്‍ക്വയറിലെ ഹോളിഡെ ഇന്നില്‍ പോയി ബെല്ലി ഡാന്‍സ് കാണും, കൂടെ നല്ല ഡ്രിങ്ക്സും. ഒരു ദിവസം ഞാന്‍ പാറുകുട്ടിയെക്കൊണ്ട് ബെല്ലി ഡാന്‍സ് കളിപ്പിച്ചു. പിറ്റേ ദിവസം ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു.
പിന്നെ എന്തിന് അതെല്ലാം വിട്ട് നേരെത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി.
അതൊരു വലിയ ചോദ്യമാണ്. കാത്തിരിക്കുക. പറയാം അടുത്ത ലക്കത്തില്‍,
(അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം)
4 comments:
പണ്ടൊരിക്കല് ഞാന് എന്നും മദ്യപിച്ച ഒരു കാലമുണ്ടായിരുന്നു. അത് അന്ത:ക്കാലം. 1973 മുതല് 25 കൊല്ലം പ്രവാസിയായിരുന്നു.
അന്നൊക്കെ ശമ്പളം കിട്ടിയ ദിവസം എന്റെ പെണ്ണിനെയും കൂട്ടി ഗ്രേ മേക്കന്സിയില് പോയി ഒരു മാസത്തേക്കുള്ള പ്രൊവിഷന് അവിടുന്ന് വാങ്ങും. എനിക്ക് 3 കുപ്പി വിസ്കി റെഡ് ലേബല്, 2 കുപ്പി ബ്രാന്ഡി നെപ്പോളിയന്, 2 കേസ് ഫോസ്റ്റര് ബീയര്, 1 കുപ്പി വിങ്കാര്‍ണീസ് വൈന്, 2 കുപ്പി സിന്‍സാനോ വൈന് അങ്ങിനെ ഒരു പര്‍ച്ചേസ്.
എന്റെ പെണ്ണിന് ഒരു ദിവസം ഒരാള് J&B വിസ്കി കൊടുത്തു. അന്നുമുതല് അവള് എന്നോട് ആ ബ്രാന്‍ഡ് മാത്രം വാങ്ങിയാല് മതി എന്ന് പറയും. ആ പേര് ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരം കൂടിയാണ്,
ഹൌ
സ്വന്തം പേരുകളില് ബ്രാൻഡേ..!
മസ്കറ്റിലെ ഈ ഹോട്ടലുകളുടെ വലിപ്പവും സൌന്ദര്യവും ഒക്കെ പല കുറി കണ്ണുകൊണ്ട് അളന്നു നിന്നിട്ടുണ്ട്.
താങ്കള്‍ കിട്ടിയതെല്ലാം അവിടെത്തന്നെ ചിലവഴിച്ചെന്നാണോ!
@ ആറങ്ങോട്ടുകര
എനിക്ക് കിട്ടിയതെല്ലാം അവിടെ ചിലവഴിച്ചില്ല. ജീവിതം സുന്ദരമായി ആഘോഷിച്ചു അവിടെ.
തൃശ്ശിവപേരൂര്‍ നഗരമദ്ധ്യത്തില്‍ ഒരു മാളിക പണിതു. മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കി.
ശേഷിച്ച തുക കൊണ്ട് ഇവിടെയും സസുഖം വാഴുന്നു. ഞാനും എന്റ് കെട്ട്യോളും പരിവാരങ്ങളും കഞ്ഞി കുടിക്കുന്നത് കാരുണ്യവാനായ മസ്കത്തിലെ സുല്‍ത്താന്റെ കരുണ കൊണ്ട് തന്നെ.
ഞങ്ങള്‍ കുടുംബസമേതം അവിടെ ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ച് പണിയെടുത്തു.
ഭാരതിയര്‍ക്ക് സുഖമായിരുന്നു ഓമാനില്‍.
Post a Comment