Wednesday, May 23, 2012

നിളയിലെ കുളി

പണ്ട് പണ്ട് - എന്ന് പറഞ്ഞാല്‍ ഞാന്‍  **കോളേജില്‍ പഠിക്കുന്ന സമയം ഭാരതപ്പുഴയില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നു... ആ കുളി ഇന്നും ഓര്‍ക്കാറുണ്ട്. കലാമണ്ഡലം കടവിലാണ് കുളിക്കാറ്. സമീപത്തുള്ള ആയുര്‍വ്വേദാശുപത്രിയില്‍ നിന്ന് അരിഷ്ടം കുടിക്കാന്‍ കിട്ടാറുണ്ട്. ഒരിക്കല്‍ അവിടെ “ചവിട്ടി ഉഴിച്ചല്‍” കഴിപ്പിച്ചു. 

വൈകിട്ട് ഷൊര്‍ണ്ണൂരിലുള്ള പോറ്റി ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കുമായിരുന്നു. ആശുപത്രി മതിലിന്റെ മുകളില്‍ ഇരുന്ന് മോഹനനോടൊപ്പം സിഗരറ്റ് വലിക്കുമായിരുന്നു..... കാലത്തെ ഒരു വഴിപാട് കുളിയായിരുന്നെങ്കില്‍, വൈകിട്ടെത്തെ കുളി ശരിക്കും ഒരു കുളി തന്നെ ആയിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ഒരേ കടവില്‍..... കടവിന്റെ അരികിലും പാലത്തിന്റെ തൂണിന്റെ സമീപത്തും ആരല്‍ മീനെ പിടിക്കുന്ന കുട്ട്യോളേയും കാണാമായിരുന്നു.... അന്നൊക്കെ ഒരിക്കലും വറ്റാത്ത നിളയായിരുന്നു. ഇന്നോ.............വേനല്‍ക്കാലത്ത് മുഖം കഴുകാന്‍ പോലും ശുദ്ധജലം നിളയില്‍ ഇല്ലാത്ത സ്ഥിതിയായി............. 

ഇപ്പോള്‍ കലാമണ്ഡലം അവിടെ നിന്ന് മറ്റേതോ ഇടത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു. ഞാന്‍ അന്ന് കുളിച്ച പടവുകളോ കടവുകളോ ഇന്നും ഉണ്ടെങ്കില്‍ പണ്ടത്തെ കുളി ഒന്ന് അയവിറക്കണം....... രമണിയുടെ വീട് നിളാതീരത്താണെങ്കില്‍ വരാം ആ വഴിക്കും.... പൊറോട്ടയും പോത്തിറച്ചിയും ശാപ്പിടാന്‍..............

** ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജ്
foto courtsey : facebook

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആണുങ്ങളും പെണ്ണുങ്ങളും ഒരേ കടവില്‍..... കടവിന്റെ അരികിലും പാലത്തിന്റെ തൂണിന്റെ സമീപത്തും ആരല്‍ മീനെ പിടിക്കുന്ന കുട്ട്യോളേയും കാണാമായിരുന്നു....

Unknown said...

ഒരു കടവിലെ കുളി എന്റെ സ്വ്പനമായിരുന്നു പകഷെ ,നീന്തല്‍ അറിയില്ലല്ലോ

ajith said...

നിള.....എത്ര കലാകാരന്മാരെ സര്‍ഗധനരാക്കിയ പുഴ